പുനർജന്മം ഒരു സത്യമാണ്.
അഥവാ നിങ്ങളിത്
വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്.
ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്..
പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്.
എന്തുകൊണ്ടാണ് പുനർജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത് ?
ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാൻ ഒരു ശരീരത്തിൽ നിന്നു വേർപ്പെട്ടു പോകുമ്പോൾ സംസ്ക്കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക. പൂർവ്വജൻമങ്ങളിലെ സംസ്ക്കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോൾ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ?
നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ജന്മനാൽ തന്നെ അംഗവൈകല്യമുള്ളവരായും, അനാഥരായും, ദരിദ്രരായും നീതിനിഷേധിക്കപ്പെട്ടവരായും എന്തുകൊണ്ട് ജന്മമെടുക്കുന്നു? ചില കുട്ടികളിൽ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങൾ കാണപ്പെടുന്നതെന്തുകൊണ്ട് ?
ഒരമ്മയുടെത്തന്നെ മക്കൾ,
ഒരേ സാഹചര്യത്തിൽ വളർന്നവർ,
ഒരേ വിദ്യാഭ്യാസം നേടിയവർ
എന്നിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ?
ഓരോരുത്തരുടേയും D.N.A പരിപൂർണ്ണമായും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ?
ഈ ചോദ്യങ്ങളെല്ലാം പുനർജന്മം എന്ന ഒറ്റ ഉത്തരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു.
ജനനം, വളർച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങൾ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. കേവലം അഭിനേതാവായ ആത്മാവ് ഒരു രംഗത്തിൽ നിന്ന് മറ്റൊരു രംഗത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പുനർജന്മത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിലൂടെ തന്‍റെ ജീവിതത്തിൽ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങൾക്ക് കാരണമെന്തെന്ന് മനസ്സിലാകുന്നതായിരിക്കും. ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളിൽ ചിന്തിതരായും ജീവിക്കാതെ വർത്തമാനസമയത്തിൽ ജീവിക്കുവാൻ പുനർജന്മത്തെ മനസ്സിലാക്കിയവർക്ക് സാധിക്കുന്നു.
മരണമെന്നത് ഭൌതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്.
ജീവാത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തിൽ വ്യാപിപ്പിച്ചു വെച്ചിരിക്കുന്ന ജീവോർജ്ജത്തെ ആത്മാവ് പിൻവലിച്ച് മരണസമയത്ത് ഭൃകുടിയിൽ നിന്ന് പുറത്തിറങ്ങുന്നു. തന്‍റെ യോഗ്യതക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന ഒരു മാതൃഗർഭത്തിലേക്ക് പ്രവേശിക്കുന്നു. മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാൻ കഴിയൂ. ഒരു ജന്മത്തിൽ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്‍റെ ബോധതലത്തിലുള്ള അറിവുകളും കർമവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു.
എന്നാൽ പുതിയ ജന്മത്തിലെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ സംസ്ക്കാരരൂപത്തിൽ അവ തിരിച്ചെത്തും. എന്നാൽ പൂർവ്വജന്മത്തിലെ സ്മൃതികൾ അലട്ടുകയില്ല. സംഭവങ്ങളുടെ സ്മൃതികൾ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തിൽ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കുന്നതാണ്.
ജീവാത്മാവ് തിരഞ്ഞെടുക്കുന്ന തന്‍റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകർന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ തന്‍റെ പുതിയ ശരീരത്തിന്‍റെ രൂപവുംഭാവവും എല്ലാം. ശരീരത്തിന്‍റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങൾ ഇവയെല്ലാം ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടേക്കാം.
എന്നാൽ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകർന്നുകിട്ടുന്നവയല്ല പൂർവജന്മങ്ങളിൽ നിന്ന് സമാഹരിച്ചവയാണ്.
ബന്ധങ്ങൾ
മനുഷ്യജീവിതത്തിൽ ബന്ധങ്ങൾക്കു വലിയ വിലയാണുള്ളത്. ചില ബന്ധങ്ങൾ സുഖം നൽകുന്നവയും മറ്റു ചിലത് ദുഃഖം നൽകുന്നവയുമാകുന്നു.
ഇന്നലെ സുഖദായകമായിരുന്ന ബന്ധങ്ങൾ ഇന്ന് ദുഃഖദായകമാകുന്നു. ഇന്നലത്തെ മിത്രങ്ങൾ ഇന്നത്തെ ശത്രുക്കളാകുന്നു. ഇന്നലെ ഒരു പരിചയമില്ലാതിരുന്നവർ ഇന്നെന്‍റെ ബന്ധുക്കളാകുന്നു. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവർ പിരിഞ്ഞുപോകുന്നു. നമ്മൾ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിച്ചിരിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ് ?
ഉത്തരം ഒന്ന് മാത്രം – ഇവയെല്ലാം പൂർവജന്മത്തിലെ തുടർച്ചയാണ്. ഓരോരോ ജന്മങ്ങൾ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങൾ തീരുമ്പോൾ ചില കണക്കുകൾ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു.
ഈ കണക്കുകൾക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാൽ വിധിയുടെ വിധാതാവ് നമ്മൾ തന്നെയാണ്. ഇതിൽ ഈശ്വരന് ഉത്തരവാദിത്തമില്ല.
ഉദാഃ ഒരു കുട്ടി സമസ്ത സൌഭാഗ്യങ്ങളുടെയും ഇടയിൽ ജനിക്കുന്നുവെങ്കിൽ ഈശ്വരകടാക്ഷം കൊണ്ടാണെന്ന് പറയുവാൻ സാധിക്കുകയില്ല. കർമഫലം കൊണ്ടാണെന്ന് പറയേണ്ടിവരും...!ധനികന്റെവീട്ടിൽ ജന്മമെടുക്കുവാനുള്ളത്ര സദ്കര്മങ്ങളുടെ ശേഖരണങ്ങളുമായാണ് ഒരാത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുന്നത്...!പുനർജന്മത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുമ്പോൾ മനസ് ശാന്തമാകുന്നു...
തന്ടെ അനാദിയായ അസ്തിത്വത്തെ തിരിച്ചറിയുമ്പോൾ മനസ് സ്വാഭാവികമായി ധ്യാനനിരതനാവുന്നു... ഭയം , ഉൾക്കണ്ട , സങ്കുചിതഭാവം ... എന്നിവക്കുള്ള ഉത്തമ മരുന്നാണ് പുനർജന്മ ജ്ഞാനം..!!ആത്മാവിനുള്ള മൃതസഞ്ജീവനിയാണ്...!!
ഞാൻ തിരയാണ് എന്ന ചിന്തയാണ്
ശരീര ബോധം
ഞാൻ സമുദ്രമാണ് എന്ന ചിന്തയാണ്
ജീവാത്മാവ്
ഞാൻ ജലമാണ് എന്ന ചിന്തയാണ് പരമാത്മാവ്
കടപ്പാട് : ഗുരുക്കൻമാർ / സുഹൃത്തുക്കൾ /
ഗൂഗിൾ / വാട്സ് അപ് / ഫേസ് ബുക്ക്
ഡോ: ശ്രീനാഥ് കാരയാട്ട്
Dr sreenath karayatt
Past life regression therapist
ആത്മാവിനെ ഒരു സോഫ്റ്റ്‌വെയർ ആയും ശരീരം അത് കൊണ്ട് പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ ആയും പ്രാണനെ അത് പ്രവർത്തിക്കാനുള്ള വൈദ്യുതി ആയും കണക്കാക്കിയാൽ ഈ ഹാർഡ്‌വെയർ ഇൽ താത്കാലികമായി ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന softwares ആണ് ഓരോ ജന്മങ്ങളും പ്രാണനാകുന്ന വൈദ്യുതി എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു അതുകൊണ്ടു aa വൈദ്യുതി സ്വീകരിച്ചു എല്ലാ hardwareum പ്രവർത്തിക്കുന്നു ഓരോ ജന്മത്തിലും അനുവർത്തിക്കുന്ന കർമങ്ങൾക്കനുസൃതമായി ee software(ആത്മാവ്) update ചെയ്യപ്പെടുന്നു ഇങ്ങനെ താരതമ്യം ചെയ്യുന്നതിൽ തെറ്റുണ്ടോ?
ReplyDelete🙏🙏🙏
ReplyDeleteശരീരം ഒരു ഹാർഡ്‌വെയർ ആയും ആത്മാവ് ആ ഹാർഡ്‌വെയറിനെ നിയന്ത്രിക്കുന്ന software ആയും പ്രാണൻ ഇത് രണ്ടും പ്രവർത്തിപ്പിക്കാനുള്ള വൈദ്യുതി ആയും കണക്കാക്കിയാൽ ee സോഫ്റ്റ്‌വെയർ ഓരോ ജന്മങ്ങളിലും ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഹാർഡ്‌വെയർ nte കര്മങ്ങള്ക്കനുസറിച്ചു അപ്ഡേറ്റ് ചെയ്യപ്പെടുന്നു പ്രാണൻ സര്വവ്യാപിയായതുകൊണ്ടു അതിനെ സ്വീകരിച്ചു ശരീരം പ്രവർത്തിക്കുന്നു അങ്ങനെ update ചെയ്യപ്പെടുന്ന ആത്മാവ് shareeram വിടുമ്പോൾ അതിനെ concieve ചെയ്യാൻ ക്വാളിറ്റിയുള്ള അല്ലെങ്കിൽ (install cheyyan spec ഉള്ള ram ഉം rom ഉം memmory യും speed ഉം)hardware ilekku വീണ്ടും install ചെയ്യപ്പെടുന്നു ingane താരതമ്യം cheythal athil തെറ്റുണ്ടോ
ReplyDelete🙏🙏🙏 സർ അങ്ങ് ഓരോ ദിനവും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു...
ReplyDelete""ഞാൻ തിരയാണ് എന്ന ചിന്തയാണ്
ശരീര ബോധം
ഞാൻ സമുദ്രമാണ് എന്ന ചിന്തയാണ്
ജീവാത്മാവ്
ഞാൻ ജലമാണ് എന്ന ചിന്തയാണ് പരമാത്മാവ്"" എത്ര ഉയർന്ന ചിന്താ level
തിരയിലും സമുദ്രത്തിലും എല്ലാം ജലം തന്നെ 🙏🙏🙏
🙏🙏🙏 സർ അങ്ങ് ഓരോ ദിനവും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു...
ReplyDelete""ഞാൻ തിരയാണ് എന്ന ചിന്തയാണ്
ശരീര ബോധം
ഞാൻ സമുദ്രമാണ് എന്ന ചിന്തയാണ്
ജീവാത്മാവ്
ഞാൻ ജലമാണ് എന്ന ചിന്തയാണ് പരമാത്മാവ്"" എത്ര ഉയർന്ന ചിന്താ level
തിരയിലും സമുദ്രത്തിലും എല്ലാം ജലം തന്നെ 🙏🙏🙏
ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകർന്നുകിട്ടുന്നവയല്ല പൂർവജന്മങ്ങളിൽ നിന്ന് സമാഹരിച്ചവയാണ്. ഈ പറഞ്ഞ ഭാഗങ്ങൾ താരതമ്യം ചെയ്യുമ്പോൾ വളരെ ശരിയാണെന്നു മനസ്സിൽ ആകുന്നു
ReplyDeleteശാസ്ത്രത്തിനു അതീതമായ ഈ പഠനം...ഇത് മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കാൻ പ്രാപ്തനായ ഒരു ഗുരുവിന്റെ ജന്മജന്മാന്തര പുണ്യമാണ്.. ഞങ്ങളുടെയും.
ReplyDelete🙏
ReplyDelete