ഉത്തമ രക്ഷാകർത്തൃത്വം
കുട്ടികളിലെ ഭക്ഷണ സംസ്കാരം
ചോദ്യം കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നത് രക്ഷിതാക്കൾ നേരിടുന്ന വലിയ ഒരു സാഹസമാണ് ഇതിനായി അവർ ടിവിയും മൊബൈലുമൊക്കെ ഉപാധികളാക്കുകയാണ് എങ്ങനെയാണ് ശരിയായ രീതിയിൽ ഭക്ഷണം കഴിപ്പിക്കേണ്ടത്?
കുട്ടി വേണ്ടത് ഭക്ഷണം കഴിക്കുന്നില്ല എന്നുള്ളതല്ല ഒരു അമ്മയുടെ പരാതി അമ്മ കഴിക്കുന്ന അത്രയും ഭക്ഷണം കുട്ടി കഴിക്കുന്നില്ല എന്നുള്ളതാണ്
കുട്ടികൾക്ക് നിങ്ങൾ കഴിക്കുന്ന അത്ര ഭക്ഷണം ആവശ്യമില്ല അവർക്ക് പ്രകൃതിതന്നെ ഒരുപാട് ഊർജ്ജം നൽകുന്നുണ്ട് രണ്ടോ മൂന്നോ ദിവസത്തേക്ക് ഭക്ഷണം കഴിച്ചില്ലെങ്കിലും ജീവിക്കാനുള്ള ഊർജം പ്രകൃതി അവർക്ക് നല്കികൊണ്ടിരിക്കുന്നുണ്ട്
ഒരാൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഊർജ്ജമുള്ളവരായി കാണുന്നത് അയാളുടെ ചെറുപ്പകാല ഘട്ടത്തിലാണ് എപ്പോഴും ഓടിച്ചാടി നടക്കുകയും തലകുത്തി മറിയും ചെയ്യും .
അങ്ങനെ തുള്ളിച്ചാടി നടക്കുന്ന ഒരു കുട്ടിയോടൊപ്പം നിങ്ങൾക്ക് അരമണിക്കൂറിലധികം കളിക്കാൻ സാധിക്കില്ല
അപ്പോഴേക്കും നിങ്ങൾ വളരെ ക്ഷീണിച്ചവശനായിട്ടുണ്ടാവും അപ്പോഴും കുട്ടി ചാടിക്കൊണ്ടിരിക്കുന്നുണ്ടാവും
കാട്ടി പ്രസവിക്കുമ്പോൾ കുട്ടി ഓടി രക്ഷപ്പെടുന്നു കാരണം ഇല്ലെങ്കിൽ അമ്മ സ്നേഹം കൊണ്ട് കുട്ടിയെ നക്കുകയും വളരെ തീക്ഷ്ണമായ നാവുകൊണ്ട് മൃദുലമായ കുട്ടിയുടെ ശരീരത്തിൽ നക്കുമ്പോൾ തൊലി പോകാനുള്ള സാധ്യത കൂടുതലായതിനാൽ കുട്ടി ഓടി രക്ഷപ്പെടുകയും രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം അമ്മയെ കണ്ടു പിടിച്ച അമ്മക്ക് അരികിലേക്ക് വരികയും ചെയ്യുന്നു ഈ മൂന്നു ദിവസം അല്ലെങ്കിൽ നാലുദിവസം ഈ കുഞ്ഞിന് ജീവിക്കാനുള്ള ഊർജ്ജം എവിടെ നിന്നാണ് ലഭിക്കുന്നത് നിർബന്ധിച്ച് ഭക്ഷണം കഴിപ്പി ക്കുന്നുണ്ടോ?
പ്രകൃതി നൽകുന്നതാണ് അത് '
കുട്ടികൾക്ക് ധാരാളം ഊർജ്ജം പ്രകൃതി നൽകുന്നുണ്ട് വളരെ കുറച്ച് ഭക്ഷണം മാത്രമേ കുട്ടികൾക്ക് ആവശ്യമുള്ളൂ
രണ്ടുകയ്യും ചേർത്തുവച്ചാൽ കൈവെള്ളയിൽ കൊള്ളുന്നതാണ് ഒരു മനുഷ്യന് ഒരു നേരം വേണ്ട ഭക്ഷണത്തിന്റെ അളവ് (രണ്ടുകയും ചേർത്ത് വെച്ച് 18 ചപ്പാത്തി ഇങ്ങോട്ട് വെച്ചാളൂ ചേട്ടാ എന്ന് പറയരുത് ) അങ്ങനെ രണ്ടു നേരമാണ് മനുഷ്യന് ഭക്ഷണം ആവശ്യമുള്ളത് അതിലധികം അയാൾ കഴിക്കുന്ന ഭക്ഷണം അനാരോഗ്യത്തെ ആണ് പ്രധാനം ചെയ്യുന്നത് .
കുട്ടികൾക്ക് ഭക്ഷണം വേണ്ടപ്പോൾ അവർ കരയുകയും ഭക്ഷണത്തിനുവേണ്ടി ആവശ്യപ്പെടുകയും ചെയ്യും അപ്പോൾ മാത്രമാണ് ഭക്ഷണം കൊടുക്കേണ്ടത് ഏതെങ്കിലും തരത്തിലുള്ള അസുഖം ഉണ്ടാകുമ്പോൾ കുട്ടികൾ പൂർണ്ണമായും ഭക്ഷണം ഉപേക്ഷിക്കുകയും വിശ്രമിക്കുകയും ചെയ്യും അപ്പോൾ പൂർണമായും അതിന് അനുവദിക്കുകയാണ് ചെയ്യേണ്ടത് കാരണം കുട്ടികൾ അപ്പോൾ ആവശ്യപ്പെടുന്നത് വിശ്രമമാണ് ഭക്ഷണമല്ല ഓരോ മനുഷ്യനുള്ളിൽനിന്നും പ്രാണൻ അയോളോട് സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട് ആ പ്രാണന്റെ ഭാഷ കേൾക്കുകയും മനസിലാക്കുകയും ചെയ്യുമ്പോൾ ആണ് അയാൾ പൂർണ ആരോഗ്യവാനായി തീരുന്നത്
കൂടുതൽ ഭക്ഷണം കൂടുതൽ ആരോഗ്യം എന്ന ചിന്ത അകാലത്തിൽ ശവമഞ്ചം ഒരുക്കുമെന്ന് ഗാന്ധിജിയുടെ വചനങ്ങൾ ശ്രദ്ധേയമാണ്
പിന്നെ ടിവി കണ്ടും മൊബൈൽഫോൺ കണ്ടും ഒക്കെ ഭക്ഷണം കഴിക്കുന്നതും ഭക്ഷണത്തോടുള്ള ശ്രദ്ധ കുട്ടികൾക്ക് കുറയുകയും അത് യാന്ത്രിക പ്രവർത്തിയായി മാറുകയും ചെയ്യും അതുകൊണ്ട് ഭക്ഷണം കഴിക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുക മാത്രം ചെയ്യുക
കുട്ടികൾ ആവശ്യപ്പെടുന്ന സമയത്ത് മാത്രം ഭക്ഷണം കൊടുക്കുക
വീട്ടിൽ മത്സ്യ മാംസാദികൾ പാകം ചെയ്യാമോ
ReplyDeleteമനുഷ്യൻ നോൺ വെജ് കഴിക്കുന്നത് ശരിയാണോ