Tuesday, April 20, 2021

ആരാണ് അഘോരികൾ?

കാശിയിലെ അഘോരി പറഞ്ഞു ചെയ്യുന്ന കർമത്തിനോടാണ് ലഹരി വേണ്ടത്


രാമ നാമ് സത്യ ഹേ ശ്രീ രാമ് നാമ് സത്യ ഹേ...' ദഹിപ്പിക്കാനുള്ള ഒരു ശവശരീരം പട്ടിൽ പൊതിഞ്ഞ് മണികർണികയിലേക്ക് കൊണ്ടുവരുകയാണ്. കാശിയിലെ ശ്മശാനമാണ് മണികർണിക, ഗംഗാതീരത്തെ ശവഭൂമി. ചത്തതും ജീവിക്കുന്നതുമായ ശരീരങ്ങൾ നിലയ്ക്കാതെ ഒഴുകുന്നു. മണികർണിക ഒരു ത്രിവേണിയാണ്. കത്തിക്കാൻ കൊണ്ടുവരുന്ന ശവങ്ങൾ, അത് കൊണ്ടുവരുന്ന മനുഷ്യർ, അണമുറിയാതെ എത്തുന്ന വിറക്... ഇവ മൂന്നും മണികർണികയിൽ സംഗമിക്കുന്നു.
ഞാൻ ഒരു ശവയാത്രയ്ക്ക് പിറകേ നടന്നുതുടങ്ങി, മൂക്കിലേക്ക് പനിനീരിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം. ഒരിക്കൽ ആരുടെയോ ആരൊക്കെയോ ആയിരുന്ന ഒരു ശരീരം, ഇന്ന് ആരാണെന്നുപോലും അറിയാത്ത ആരൊക്കെയോ ചേർന്ന്, പട്ടിൽ പൊതിഞ്ഞ് പട്ടടയിലേക്ക് എടുക്കുന്നു. ശവം പൊതിയുന്നവർക്ക് ബനാറസി മീഠാ പാൻ പൊതിയുന്ന ലാഘവംമാത്രം മുഖത്ത്. മരിച്ചയാളുടെ ബന്ധുക്കളോ കൂടെവന്നവരോ ആയവർക്ക് കണ്ണിൽ ചെറിയ നനവ്, നെടുവീർപ്പ്! കാശിയിലെ മരണം മോക്ഷം എന്നാണല്ലോ. കാലന്റെ കാലനായ കാലഭൈരവൻ കാശിയിൽവെച്ച് മരിക്കുന്നവർക്ക് ചെവിയിൽ മഹാതാരക മന്ത്രം ചൊല്ലിക്കൊടുക്കുമെന്നാണ് കേവല വിശ്വാസത്തിനപ്പുറത്തെ ബോധ്യം.
ശ്മശാനഘാട്ടിലെ പതിവുരീതികൾ നോക്കിയിരുന്നു. കാശിയിൽ ഞാനിത് രണ്ടാം വട്ടമാണ്. കഴിഞ്ഞതവണയും കൂടുതൽ സമയം ചെലവഴിച്ചത് ഈ ശ്മശാനത്തിൽത്തന്നെയാണ്. മരണം കാണുന്നതുപോലെ ആത്മീയമായ മറ്റൊരു കാര്യമില്ല. ജീവിതത്തിന്റെ അർഥം ചികഞ്ഞുനോക്കാൻ പറ്റിയൊരിടം ശ്മശാനംതന്നെയാണ്. ആരെയും തത്ത്വചിന്തകനാക്കുന്നിടം.

അങ്ങനെയിരിക്കുമ്പോളാണ് കുറച്ചുമാറി ഒരു സാധു ഇരിക്കുന്നത് കണ്ടത്. ഒറ്റനോട്ടത്തിൽ ഒരു നാഗസന്ന്യാസിയെപ്പോലെയുണ്ട്. ഒന്നു പരിചയപ്പെടണമെന്നൊരു മോഹം. പക്ഷേ, ഭയക്കണം, ധ്യാനത്തിനോ അവരുടെ െെസ്വരത്തിനോ നമ്മൾ തടസ്സമായാൽ തീർന്നു! ഒരു മുൻകാലാനുഭവം ഓർമയിലേക്കുവരുന്നു.
ഒരിക്കൽ രാമേശ്വരത്തുവെച്ച് ഒരു ശൈവ സന്ന്യാസിയുടെ കാലുപിടിക്കാൻ ചെന്നതും അയാൾ കാലുമടക്കി എന്നെ തൊഴിച്ചതും ഒരുമിച്ചായിരുന്നു. വേദനിച്ചില്ലെങ്കിലും അന്നു ഞാൻ ഭയന്നുപോയി. അതിൽപ്പിന്നെ ഒരുപാട് നാഗബാബമാരെ കാണുകയും അവരുടെ സ്നേഹം ലഭിക്കാനുമിടയായിട്ടുണ്ട്! പക്ഷേ, ഒരു സുരക്ഷിത അകലം എപ്പോഴും പാലിക്കാറുണ്ട്.
ബാബ കണ്ണടച്ചിരിക്കുകയാണ് ഒരു പത്തുമീറ്റർ മാറി ഞാൻ അദ്ദേഹത്തെ നോക്കിനിന്നു. മേലാസകലം തൂവെള്ളഭസ്മം. നീട്ടിയമുടി, താടി, പുരികമധ്യം ചുളിഞ്ഞിരിക്കുന്നത് ഒരു തൃക്കണ്ണിന്റെ പ്രതീതി ജനിപ്പിക്കുന്നു. വസ്ത്രമായി ഒരു കോണകം ഉണ്ടെന്നുതോന്നുന്നു. മുമ്പിലെരിയുന്ന അഗ്നികുണ്ഡം, ചാണക വറളികൾ അട്ടിയട്ടിയായി തൊട്ടടുത്ത് സൂക്ഷിച്ചിട്ടുള്ളത് കണ്ടാലറിയാം ബാബ കുറച്ചുനാളായി ഇവിടെ താമസം തുടങ്ങിയിട്ടെന്ന്. വൃത്തിയായി മണ്ണുകൊണ്ട് നിലം മെഴുകിയിട്ടുണ്ട്. നിലത്ത് ഒരു തൃശൂലം കുത്തിനിർത്തിയിട്ടുണ്ട്. നന്നായിത്തിളങ്ങുന്ന ഒരു പിച്ചള കമണ്ഡലുകൂടാതെ ഒരു പ്ലാസ്റ്റിക് ബോട്ടിലും ഒരു തുണിസഞ്ചിയും തീർന്നു ഭൗതികസമ്പാദ്യം!

ബാബ കണ്ണുതുറക്കുമോ? അറിയില്ല തുറന്നാൽ നന്നായിരുന്നു എന്നുകരുതി നിൽപ്പുതുടർന്നു. കാൽ കഴച്ചുതുടങ്ങിയപ്പോൾ ബാബ കണ്ണുതുറന്നു. ഒരു ചാണകവറളിയെടുത്തു (ദൈവമേ എറിയാനാണോ?) നിലത്തടിച്ചുപൊട്ടിച്ചു രണ്ടു കഷ്ണമാക്കി ഒന്നെടുത്തു തീയിൽ വെച്ചു. പതുക്കെ മുഖമുയർത്തി നെറ്റി ചുളിച്ചുനോക്കി. കണ്ണിലേക്ക് തുളച്ചുകയറുന്ന തീക്ഷ്ണത ആ കണ്ണുകൾക്കുണ്ട്. ആ കൃഷ്ണമണിയുടെ ചലനം ''എന്താ വേണ്ടത്?'' എന്നുചോദിച്ചപോലെ. ഞാൻ പതുക്കെ ഒരുപടി ഇറങ്ങി. ''അടുത്തേക്ക് വന്നോട്ടെ'' എന്ന് പതിഞ്ഞസ്വരത്തിൽ ചോദിച്ചു. അല്പസമയം എന്നെയുഴിഞ്ഞൊന്നു നോക്കിയ ശേഷം അടുത്തേക്കുവരാൻ തലയാട്ടി. അടുത്തേക്കുചെന്നു. ഇരിക്കാൻ തുനിഞ്ഞപ്പോൾ സഞ്ചിയിൽനിന്ന് ബാബ ഒരു തോർത്തെടുത്ത് വലതുഭാഗത്തായി വിരിച്ചുതന്നു. അവിടിരുന്നു! എന്തു ചോദിക്കണമെന്നറിയാതെ എന്തൊക്കയോ ചിന്തിച്ചു.
ആരാണഘോരികൾ? എന്താണിവരിങ്ങനെ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ. ആ നിശ്ശബ്ദനിമിഷങ്ങളിൽ മനസ്സ് മുമ്പ് വായിച്ചും കേട്ടും ചോദിച്ചും അറിഞ്ഞ കാര്യങ്ങൾ ആവർത്തിച്ചുതുടങ്ങി. ശിവന് അഞ്ച് മുഖങ്ങളുണ്ട്, ഓരോ മുഖവും ഓരോന്നിനെ പ്രതിനിധാനം ചെയ്യുന്നു. പടിഞ്ഞാറോട്ട് തിരിഞ്ഞിരിക്കുന്ന മുഖം സൃഷ്ടിയുടേതാണ് സദ്യോജാതനെന്ന് പേര്. വാമദേവനെന്ന് പേരുള്ള മുഖം സ്ഥിതിയാണ് കൈകാര്യം ചെയ്യുന്നത്, വടക്കോട്ട് തിരിഞ്ഞിരിക്കുന്നു. തെക്കോട്ടുള്ള മുഖമാണ് അഘോരം പുനരുജ്ജീവനമാണ് ഈ മുഖത്തിന്റെ ഉദ്ദേശ്യം. കിഴക്കോട്ടും വടക്കു കിഴക്കോട്ടുമായി തിരിഞ്ഞിരിക്കുന്ന തത്പുരഷനും ഈശാനനും ദൈവീകകൃപയുടെ മുഖങ്ങളാണ്. ശിവന്റെ അഘോരമുഖമാണ് അഘോരികളുടേത്. അഘോരം എന്ന വാക്കിനർഥം ഘോരമല്ലാത്തത് എന്നാണ്. എന്നാൽ, അഘോരികളെക്കുറിച്ചു പ്രചരിപ്പിച്ചിട്ടുള്ള നിറംപിടിപ്പിച്ച കഥകൾ ഭയമുള്ളവാക്കുന്നവയാണ്. ശവം തിന്നുന്ന അഘോരി, കാണുന്നവരെ ഉപദ്രവിക്കുന്ന അഘോരി, ശ്മശാനവാസി അഘോരി അങ്ങനെ എന്തെല്ലാം... എന്നാൽ, ഞാൻ പരിചയപ്പെട്ടിട്ടുള്ള അഘോരികളെല്ലാം കുട്ടികളുടെ മനസ്സുള്ളവരായിരുന്നു. അല്ലാത്തവരെ അഘോരി എന്നു വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ല. അഘോരം പഠിപ്പിക്കുന്നതാണ് നിർമലരാവാൻ.
ലജ്ജ, ഭയം, രാഗം, അറപ്പ്, വെറുപ്പ്, കൊതി, മദം, ആർത്തി എന്നീ ഏടാകൂടത്തിൽനിന്ന് പുറത്തുകടക്കാനാണ് അഘോരസാധനകൾ. ശ്മശാനത്തിലെ സാധന ഭയമകറ്റും, കിട്ടിയത് ഭക്ഷിച്ചാൽ കൊതിയകലും നഗ്നത ലജ്ജയകറ്റും ഇങ്ങനെ ഇവരുടെ എല്ലാ പ്രവൃത്തികൾക്കും അവരുടേതായ കാരണങ്ങളുണ്ട്. എട്ടുകെട്ടു കെട്ടി ബന്ധിച്ച ഒരു കൊച്ചു കുട്ടിയുണ്ട് നമ്മുടെയൊക്കെ ഉള്ളിൽ, ഈ സമൂഹവും കുടുംബവും, മതവും രാഷ്ട്രവും എല്ലാം ചേർന്നു കെട്ടിയ ആ കൊച്ചുകുട്ടിയെ തുറന്നുവിട്ടാൽ അത് സദാശിവനായി എന്ന് അഘോരം പഠിപ്പിക്കുന്നു.


ശിവൻ അഘോരികൾക്ക് പാർവതിയുടെ ഭർത്താവും ഗണപതി, മുരുകന്മാരുടെ അച്ഛനുമായ പുരാണ കഥാപാത്രമല്ല. ഓരോരുത്തരിലും ഉറങ്ങിക്കിടക്കുന്ന അനന്തശക്തിയുടെ പേരാണ്. അതിനെ ഉണർത്തലാണ് അഘോരം. ശരീരംതന്നെയാണ് പ്രപഞ്ചം. പ്രപഞ്ചത്തെയറിയണമെങ്കിൽ ശരീരത്തെ അറിഞ്ഞാൽ മതിയെന്നിവർ പറയുന്നു. രാശിചക്രങ്ങൾ നോക്കി പ്രകൃതിയിലെ മാറ്റങ്ങളെ അറിയുന്നയിവർ പന്ത്രണ്ട് വർഷത്തിലൊരിക്കൽ സംഭവിക്കുന്ന മഹാകുംഭമേളയെ അതിവിശിഷ്ടമായി കരുതുന്നു. കുംഭമേളയുമായി ബന്ധപ്പെട്ട അമൃത്വീണ പുരാണകഥയല്ല ഇവരുടെ പ്രമാണം. ഈ പ്രകൃതിതന്നെയാണ് പ്രമാണം, അതിലെ ശക്തിയുടെ വേലിയേറ്റങ്ങളിലാണിവരുടെ ശ്രദ്ധ. വാരാണസിയിലെ ബാബാ കിനാരാം സ്ഥൽ, അഘോരികളുടെ പ്രമുഖകേന്ദ്രമാണ്. ശ്മശാനമെന്ന ആത്മവിദ്യാലയം ഇവർക്ക് ക്ഷേത്ര തുല്യമാണ്. 51 ശക്തിപീഠങ്ങൾക്ക് അടുത്തുള്ള ശ്മശാനങ്ങളാണെങ്കിൽ അതിവിശിഷ്ടമായി.
ചിന്തകൾ ഇങ്ങനെ പുരോഗമിക്കവേ ബാബ മുരടനക്കി. ആകാംക്ഷാപൂർവം ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. എന്തെങ്കിലും പറഞ്ഞാൽ കേൾക്കാം; ഒന്നും ചോദിക്കാനില്ല എനിക്ക്. ബാബ ചോദിച്ചു ''കാശി ഇഷ്ടമായോ?'' ''ആയി'' എന്നു പറഞ്ഞു. ''കാശി അങ്ങനെയാണ് ആരെയും ആകർഷിക്കും'' ബാബ പറഞ്ഞുതുടങ്ങി. ''ആത്മീയയത തേടുന്നവർക്ക് ഭൗതികതയും ഭൗതികത തേടുന്നവർക്ക് ആത്മീയതയും കൊടുക്കുന്ന വിചിത്ര ഭൂമിയാണിത്'' (അതെന്താണങ്ങനെ? സംശയം ഉണ്ടായിട്ടും ചോദിച്ചില്ല ) ബാബ തുടർന്നു ''വിശ്വനാഥൻ ഈ ഭൂമിയിലാകെ നിറഞ്ഞിരിക്കുന്നു!''
ഇടയ്ക്കൊന്നു നിർത്തി എന്നെ നോക്കി. എന്തെങ്കിലും പറയാനുണ്ടോ എന്ന ഭാവം മുഖത്ത്. എനിക്ക് ഒന്നും ചോദിക്കാനില്ലായിരുന്നു പ്രത്യേകിച്ച് ആത്മീയത, അതുകൊണ്ട് വളരെ അപക്വമായ ഒരു ചോദ്യം ചോദിച്ചു. ''അങ്ങയുടെ പൂർവാശ്രമം (സന്ന്യസിക്കുന്നതിനു മുമ്പ്) എന്താണ്?'' ''നദി മൂലം ഋഷി മൂലം'' ആരായരുതെന്ന് ഭാരതത്തിലൊരു പ്രമാണമുണ്ട്. നദിയുടെയും ഋഷിയുടെയും തുടക്കം അന്വേഷിക്കരുത് എന്നർഥം. എന്തു ജിജ്ഞാസയാണ് അത്തരമൊരു ചോദ്യം ചോദിക്കാൻ പ്രേരിപ്പിച്ചതെന്നറിയില്ല.
ബാബ എന്നെ തുറിച്ചുനോക്കി, കൈയിലിരുന്ന കവണകൊണ്ട് കനൽ ശരിയാക്കി. (അരുതാത്ത ചോദ്യത്തിനു പൊള്ളിക്കാനുള്ള പുറപ്പാട് വല്ലതും ആണോ ഈശ്വരാ?) ബാബ കനലിൽ നിന്നും തലയുയർത്താതെ ഒറ്റശ്വാസത്തിൽ പറഞ്ഞു ''വീട് സുൽത്താൻപുർ ആണ്. സർക്കാർ ജോലിയായിരുന്നു. സന്ന്യസിക്കണമെന്നുതോന്നി അഖാഡയിൽ ചേർന്നു. രാമചന്ദ്രനാഥ് എന്ന് ദീക്ഷാനാമം സ്വീകരിച്ചു. പിന്നെ ഇവിടെത്തന്നെ'' (കൂടുതൽ ചോദിക്കാനനുവദിക്കാത്ത ഭാവമായിരുന്നു അപ്പോൾ മുഖത്ത് ).

ഇതു പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ സാമാന്യം നന്നായി വസ്ത്രംധരിച്ച ഒരു മധ്യവയസ്കൻ പടിയിറങ്ങിവന്നു. ഒരു പൊതിതുറന്ന് മധുരമുള്ള രണ്ടു പലഹാരമെടുത്ത് ചെറിയ രണ്ടുപൊതികളാക്കി ബാബയ്ക്ക് സമർപ്പിച്ചു. അതിൽ ഒന്ന് ബാബ എന്റെ നേരേ നീക്കി. ഭക്തിപൂർവം സ്വീകരിച്ചു. മധ്യവയസ്കൻ നമസ്കരിച്ചെഴുന്നേറ്റു. ബാബ എന്നെനോക്കി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു: ''കാശിയിലെ ഈ ഘാട്ടുകളെല്ലാം വൃത്തിയായപ്പോൾ സമൂഹത്തിലെ മാന്യൻമാർ ഇവിടെവന്നു നമസ്കരിക്കുന്നു. എന്നാൽ, ഇവിടെ അഴുക്കായി വൃത്തിഹീനമായി കിടന്നപ്പോഴും ഞാനിവിടെ ഇരിക്കാറുണ്ട്. അന്ന് നമസ്കരിക്കാറുള്ള പാവങ്ങൾ ഇന്നും വരാറുണ്ട്.'' ഇതു പറഞ്ഞദ്ദേഹം ആകാശത്തേക്കുനോക്കി പൊട്ടിച്ചിരിച്ചു. ചിരിക്കിടയിൽ പറഞ്ഞു ''വിശ്വനാഥൻ പോലും വൃത്തിയില്ലാത്ത സ്ഥലത്തിരുന്നാൽ ഇത്തരക്കാർ വരില്ല.'' ബാബ പറഞ്ഞത് ശരിവെക്കാനെന്നോണം രണ്ടുപേർ, കാഴ്ചയിൽത്തന്നെ അറിയാം ഏഴകളാണെന്ന് പതുക്കെ നടന്നുവന്നു വണങ്ങിയവിടെയിരുന്നു. മുഷിഞ്ഞവസ്ത്രം എന്നാൽ, ഭക്തി ത്രസിക്കുന്ന മുഖങ്ങൾ. ബാബ അവരെ ആശീർവദിച്ചു. ഒരാളൊടെന്തോ പറഞ്ഞു, അയാൾ എഴുന്നേറ്റു പിരിഞ്ഞുപോയി. മ​റ്റേയാൾ ബാബയ്ക്കടുത്തേക്ക് നീങ്ങിയിരുന്നു, അനുവാദം ചോദിച്ച് സഞ്ചിയിൽ നിന്നെന്തോ പുറത്തെടുത്തു. അരണ്ടവെളിച്ചത്തിൽ സൂക്ഷിച്ചുനോക്കിയപ്പോൾ കണ്ടു. ഒരു മണ്ണിന്റെ ഛില്ല
(സന്യാസിമാർ പുകവലിക്കാനായി ഉപ​േ​യാഗിക്കുന്ന മൺകുഴൽ) മാണ്. ബാബ സഞ്ചിയിൽ കൈയിട്ട് പച്ചനിറമുള്ള എന്തോ ചെറിയ ഉണ്ടയിൽനിന്നൊരു നുള്ളെടുത്ത് സഹായിക്കു കൊടുത്തു. അയാളത് കുടക്കമ്പിപോലെ ചെറിയ ഒരു ഇരുമ്പുകമ്പിയിൽ ഉരുട്ടിപ്പിടിപ്പിച്ചു. തീപ്പെട്ടികൊണ്ട് ആ ഉണ്ട കത്തിച്ചു. ധുനിയിൽനിന്ന് ഈയാവശ്യത്തിന് തീയെടുത്തില്ല എന്നത് എന്നിൽ കൗതുകമുണർത്തി. കത്തിക്കരിഞ്ഞ ആ ഉണ്ട കൈയിൽ കരുതിയ പുകയിലപ്പൊടിയുടെകൂടെ തിരുമ്മി ചില്ലത്തിൽ കരുതലോടെ നിറച്ച് ബാബയ്ക്കു കൊടുത്തു. കൈചുരുട്ടി ഒരു പ്രത്യേകരീതിയിൽ ചില്ലം അതിനിടയ്ക്കുവെച്ച് വീണ്ടും തീപ്പെട്ടി കത്തിച്ച് തീകൊളുത്തി ബാബ ആഞ്ഞാഞ്ഞു വലിച്ചു. ചില്ലത്തിന്റെ അറ്റത്തെ തീ നീറിക്കത്തുന്നു. ബാബയുടെ മൂക്കിലൂടെ രണ്ടു വെളുത്ത കൊമ്പുപോലെ പുക പുറത്തേക്ക്. ചില്ലം, ബാബ എന്റെ നേർക്കുനീട്ടി. വലിച്ചുപരിചയമില്ലാത്തതുകൊണ്ട് എന്റെ ശ്രമം പാഴായി. ബാബയും സഹായിയും മാറിമാറി വലിച്ച് അതു തീർത്തു. കഷ്ടി രണ്ടുതവണ വലിക്കാനേ അതുണ്ടായിരുന്നുള്ളൂ എന്നതാണ് കൗതുകകരം. അത്രയ്ക്ക് ആഞ്ഞാണ് ബാബ ഒരോ തവണയും വലിച്ചുതീർത്തത്.
ബാബ എന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ചോദിച്ചു ''അങ്ങയ്ക്ക് ഭാംഗ് വേണോ..?'' ''നിങ്ങൾ ഭാംഗ് കഴിക്കുമോ'' എന്ന് മറുചോദ്യം. ''ഇല്ല, അങ്ങയെപ്പോലെ ആരെയെങ്കിലും കണ്ടാൽ തരാം എന്നുകരുതി സർക്കാർ ഭാംഗ് വിൽപ്പനക്കടയിൽനിന്ന് വാങ്ങിയതാണ്''. ബാഗുതുറന്ന് ഒരുണ്ട ഭാംഗ് ആദരപൂർവം നീട്ടി. അദ്ദേഹം അതുവാങ്ങി സഞ്ചിയിൽ വെച്ചു. എന്നിട്ടു ഉപദേശമെന്നമട്ടിൽ പറഞ്ഞു ''യോഗികൾ ഭാംഗ് ഉപയോഗിക്കുന്നതുകണ്ടിട്ട് നിങ്ങൾ ഉപയോഗിക്കരുത്. ഭാംഗും ചരസ്സും കഞ്ചാവുമൊക്കെ സാധാരണക്കാരുടെ ആത്മശക്തിയെ തളർത്തും. ഞങ്ങൾ ഉപയോഗിക്കുന്നതിന് ഞങ്ങളുടേതായ കാരണങ്ങൾ ഉണ്ട്. വീര്യത്തെ ഉയർത്താനാണ് ഞങ്ങളുടെ ശ്രമം. അതുവഴിയാണ് സിദ്ധികൾ ലഭിക്കുന്നത്. സിദ്ധികൾ ലോകർക്കുപയോഗത്തിനാണ്. അല്ലാതെ ഞങ്ങളുടെ സ്വാർഥതയ്ക്കല്ല. പക്ഷേ, സാധനയില്ലാത്തവർ അതുപയോഗിച്ചാൽ വീര്യം കെടും. കുടുംബജീവിതം താറുമാറാവും. അതുകൊണ്ട് മാറി നടക്കുക. ചെയ്യുന്ന കർമത്തിനോടാണ് ലഹരി വേണ്ടത്. അതിലും വലിയലഹരി ഇല്ല എന്നാണ് ഭൈരവൻ പറയുന്നത്''

''ഈ അമാവാസി ദിവസം നിങ്ങൾ വന്നത് നന്നായി. എന്റെ സഹോദരസന്ന്യാസികളൊക്കെ കാടുകയറി, ശിവരാത്രി സാധനയ്ക്ക്. ഞാൻമാത്രം പോയില്ല. നിങ്ങളെ കണ്ടത് നന്നായി: ഒറ്റനിറമുള്ള പശുവിന്റെ പാലും നെയ്യും ആവശ്യത്തിന് കഴിക്കണം, മനസ്സിലായോ?'' ഇത്രയും പറഞ്ഞ് ആ സാധു എന്റെ മറുപടി കാക്കാതെ കണ്ണുകളടച്ചു. ആ ശാന്തഗംഭീരമായ മുഖത്തേക്കു നോക്കി ഞാനിരുന്നു...
ഈ ലളിതജീവികളെക്കുറിച്ചാണല്ലോ ബീഭത്സകഥകളെല്ലാം... സ്വാമി രാമ 'ഹിമാലയത്തിലെ ഗുരുക്കന്മാരോടൊപ്പം' എന്ന പുസ്തകത്തിൽ മാംസം ജിലേബിയാക്കിയ അഘോരിയെക്കുറിച്ച് പറയുന്നുണ്ട്. മാംസമോ, മധുരമോ, വിഷമോ അമൃതോ ആകട്ടെ അഘോരികൾക്ക് അതിൽ ഭേദമില്ല. നന്മ തിന്മകൾ എന്ന ദ്വന്ദ്വങ്ങൾ സൃഷ്ടിക്കുന്ന ആശങ്കകളില്ല. പ്രകൃതിയോടു ചേർന്ന് കുട്ടികളുടെ നിർമലമായ മനസ്സും ശരീരവുമായി, ആരോടും പരിഭവമില്ലാതെ സ്ഥായിയായ ഈർഷ്യയില്ലാതെ സമ്പൂർണ പരിത്യാഗികളായി അഘോരികൾ...!
(ജെ.എൻ.യു.വിലെ ഗവേഷക വിദ്യാർഥിയാണ് ലേഖകൻ)


Sunday, March 21, 2021

എന്റെ പൂർവ്വ ജൻമങ്ങൾ

എന്റെ പൂർവ്വ ജൻമങ്ങൾ

ധന്യമായ ഒരു മുഹൂർത്തം കൂടി 

എൻറെ ജീവിതത്തിലേക്ക് ചേർക്കപ്പെട്ടു 

 കർണാടകയിലെ കുടക് ജില്ലയിലെ കുശാൽനഗർ എന്ന സ്ഥലത്തിനടുത്ത് ഹുതുകൂർ  ഉമാമഹേശ്വര ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന അനുമോദന ചടങ്ങിൽ പങ്കെടുത്ത് ആ ഗ്രാമത്തിന്റെ മുഴുവൻ ആദരവ് സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു


 ജീവിതത്തിലെ വളരെ വലിയ ഒരു നിയോഗം ആയിട്ടാണ് ഞാൻ അതിനെ കാണുന്നത്  കാരണം ഇത് ജന്മജന്മാന്തര മായുള്ള  കർമ്മത്തിന്റെ പൂർണതയാണ് പല പല ജീവിത സന്ദർഭങ്ങളിലൂടെയും ആ സമയത്ത് എൻറെ മനസ് കടന്നു പോയി 

ഏകദേശം അഞ്ചു വർഷങ്ങൾക്ക് മുമ്പാണ്  ആത്മ സുഹൃത്തായ സജി പണിക്കർ ഒരു യാത്രയിൽ എന്നോട് പറയുന്നത് 

 "ശ്രീനാഥ് ജി ഞങ്ങൾ പാരമ്പര്യമായി ജോതിഷം നോക്കുന്ന  ഒരു പഴയ ക്ഷേത്രം കർണാടകത്തിലെ കുശാൽ നഗരത്തിനടുത്ത് ഹുതു കൂർ എന്ന ഒരു ഗ്രാമത്തിൽ ഉണ്ട് എൻറെ അച്ഛൻറെ അച്ഛൻ ആയി അവിടെ ജോതിഷം നോക്കാൻ പോയി തുടങ്ങിയതാണ് പിന്നീട് അച്ഛനി ലേക്കും ഇപ്പോൾ  എന്നിലേക്കും എത്തപ്പെട്ടു 

"അവിടെ ഒരു സ്വാമിയുണ്ട് അദ്ദേഹമാണ് ഇപ്പോൾ ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളും നടത്തുന്നത് കുറെ വർഷങ്ങളായി അവിടെ നവീകരണം ഒന്നും നടന്നിട്ടില്ല നമ്മൾ അതിൻറെ നവീകരണം നടത്തിയാലോ ഒരു ഗ്രാമം മുഴുവൻ ആ ക്ഷേത്രത്തിന് പിന്നിലുണ്ട്   വളരെ  നന്മയുള്ള ഉള്ള ഒരു ഗ്രാമം അറിവില്ലായ്മയാലും മറ്റെന്തൊക്കെയോ കാരണങ്ങളാലും ഇപ്പോൾ അവർക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ട്  പക്ഷേ കൃത്യമായ  നിർദ്ദേശം കൊടുക്കാൻ ഒരാൾ ഉണ്ടെങ്കിൽ  ആ ഗ്രാമം തന്നെ നമുക്ക്  ഒരു സ്വർഗ്ഗം ആക്കി മാറ്റാൻ കഴിയും 


ശ്രീനാഥ് ജി കൂടെയുണ്ടെങ്കിൽ ഈ ക്ഷേത്രം കേന്ദ്രമാക്കി നമുക്കെല്ലാവർക്കും കൂടി കൈകോർത്ത് പിടിച്ച് അത് ചെയ്യാം "

ജ്യോതിഷത്തെയും മനശാസ്ത്രത്തെ യും ഒരേപോലെ പഠിച്ച് കവടികളുടെ സഹായത്തോടെ കൗൺസിലിങ് ചെയ്തു ആയിരക്കണക്കിന്  കുടുംബങ്ങളെ അവരുടെ പ്രശ്നങ്ങൾ പരിഹരിച്ച് സന്തോഷത്തിലേക്ക് സമൃദ്ധിയിലേക്ക് സമ്പന്നതയിലേക്ക് കൊണ്ടുവന്ന മഹാത്മാവാണ് സജീപ്പണിക്കർ തൻറെ മുൻപിൽ പ്രശ്നപരിഹാരത്തിനായി വരുന്ന എല്ലാവർക്കും തന്നെ പൂജകളോ വഴിപാടുകളോ മാത്രം ഉപദേശമായികൊടുക്കാതെ മാനസികമായ സൈക്കോളജിക്കൽ അപ്രോച്ചിലൂടെ അവരെ ഓരോരുത്തരെയും എംപവർ ചെയ്തു ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാനുള്ള അവസ്ഥയിലേക്ക് എത്തിക്കുന്ന ഒരു പ്രത്യേക രീതിയാണ് സജിയേട്ടനിൽ ഞാൻ കണ്ടിട്ടുള്ളത് അതുകൊണ്ടുതന്നെ  അദ്ദേഹത്തിന്  കുശാൽ നഗറിൽ വലിയ ഒരു ആചാര്യസ്ഥാനം ആണ് ഇപ്പോഴുള്ളത്  

ഈ ആവശ്യം കേട്ടപ്പോൾ എനിക്ക്  വളരെ അധികം സന്തോഷം  തോന്നി അതിലേറെ കുശാൽനഗർ എന്ന് കേട്ടപ്പോൾ ഒരു മിന്നൽ പിണർ മനസിൽ ഉണ്ടായതും ഞാൻ ഞാനറിഞ്ഞു കാരണം


 ബ്രയാൻ വേൽസിന്റെ  many life many masters എന്ന പുസ്തകം വായിച്ച കാലം മുതൽ (2012) തുടങ്ങിയ ഭ്രാന്താണ് പാസ്ററ് ലൈഫ് റിഗ്രഷനെ കുറിച്ച് പഠിക്കണമെന്നും ചെയ്യണമെന്നും പിന്നീട് വളരെകാലം അതിനു പിന്നാലെ ആയിരുന്നു. പൂർവ്വ ജൻമ ധ്യാനം പഠിപ്പിക്കുന്ന ഗുരുക്കൻമാരെ അലഞ്ഞു നടന്നു കേരളത്തിൽ ഇല്ല ബോംബയിലും ബാംഗ്ലൂരുമുണ്ട് പിന്നെ എല്ലാം വിദേശങ്ങളിൽ ആണ് പക്ഷെ മുപ്പതിനായിരവും അതിനു മുകളിലുമാണ് ചാർജ്ജ് ഈടാക്കുന്നത് നമ്മൾ കഷ്ടി മുഷ്ടി ജീവിച്ച പോവുന്ന കാലം എന്നിട്ടും ഈ ഉദ്ദേശത്തിൽ പല ക്ലാസിനും പോയി പക്ഷെ കര്യമുണ്ടായില്ല 


അങനെ ഒരിക്കൽ ഒരു സുഹൃത്തുമായി സംസാരിച്ചപ്പോഴാണ് യൂറ്റൂബിൽ ബ്രയാൻ വേൽസിന്റെ ഗൈഡഡ് മെഡിറ്റേഷൻ  ഉണ്ടെന്നറിഞ്ഞത് സെർച്ച് ചെയ്ത് കണ്ടുപിടിച്ചു തയ്യാറായി ചെയ്തു നോക്കി  ബ്രിട്ടീഷ് ഇംഗ്ലീഷ് ആക്സന്റ് ആയതിനാൽ കൃത്യമായി ഫോളോ ചെയ്യാൻ സാധിച്ചില്ല മാത്രവുമല്ല  എന്റെ മനസ്സ് ലോജിക്കിൽ കുടുങ്ങി വളരെ സംശയത്തോടെയാണ് ധ്യാനം ചെയ്തതും അതിനാൽ ധ്യാന അനുഭവം ലഭിച്ചില്ല എന്ന് മാത്രമല്ല  ഒന്നും കാണാനും സാധിച്ചില്ല
പിന്നീട് അനവധി പ്രാവശ്യം ധ്യാനം കേട്ട്  കേട്ട് മനസിന് പരിചിതമാക്കി (അന്ന് ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട് മാതൃ ഭാഷയിൽ ആരെങ്കിലും ഈ ഒരു ധ്യാനം യൂറ്റൂബിൽ അപ്ലോഡ് ചെയ്തിരുന്നെങ്കിൽ എന്ന് )
വീണ്ടും തയ്യാറായി പരിശീലിച്ചു പക്ഷേ അന്നും ഒന്നും കാണാൻ സാധിച്ചില്ല ഉറങ്ങി പോവുകയാണ് ചെയ്തത്
പിന്നീട് 5 തവണ ആവർത്തിച്ചു ഒന്നും കണ്ടില്ല ചിലചിത്രങ്ങൾ മാത്രം സ്വപ്നത്തിലെന്നോണം കണാൻ കഴിഞ്ഞു

അങ്ങനെ ഇതെല്ലാം തട്ടിപ്പാണ് ഇതൊന്നും നടക്കുന്ന കാര്യമല്ല ഇതെല്ലാം വ്യക്തികളുടെ ഹാലൂസിനേഷൻ ആണ്എന്ന തീരുമാനത്തിലെത്തി ആ വിഷയത്തെ അങ്ങ് വിടാൻ തീരുമാനിച്ചു

പക്ഷേ അപ്പോഴും ബ്രിയാൻ വെയിൽസും അദ്ദേഹത്തിൻറെ പുസ്തകത്തിലെ കാതറിന്റെ അനുഭവങ്ങളും എല്ലാം തന്നെ  മനസ്സിൽ ഉത്തരമില്ലാത്ത ഒരു സമസ്യയായി ബാക്കി നിൽക്കുന്നുണ്ടായിരുന്നു

പൂർവ്വജന്മ സിദ്ധാന്തം സത്യമാണെങ്കിൽ അത് എൻറെ അനുഭവത്തിൽ വരണം
ഇല്ലെങ്കിൽ ഇത് തികച്ചും വിഡ്ഢിത്തം ആയ ആശയമാണ് എന്ന്  ലോകത്തോട് പറയണം എന്ന തീരുമാനത്തിൽ കൂടുതൽ പഠിക്കാൻ തീരുമാനിച്ചു

ഒരു വിഷയത്തെക്കുറിച്ച് വളരെ ആഴത്തിൽ പഠിച്ച ഒരാൾക്ക് മാത്രമേ അത് തെറ്റാണ് എന്ന് പറയാനുള്ള അധികാരം ഉള്ളൂ

പൂർവ്വജന്മ സിദ്ധാന്തത്തെ അംഗീകരിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന ഭാരതീയവും  വൈദേശികവുമായ  ആശയങ്ങൾ മനസ്സിലാക്കാനായി  ധാരാളം പുസ്തകങ്ങൾ വായിക്കുകയും  ലേഖനങ്ങൾ  പഠിക്കുകയും യൂട്യൂബ് ക്ലാസുകൾ കേൾക്കുകയും ചെയ്തു 

ശേഷം  വിദേശത്തുള്ള പാസ്റ്റ് ലൈഫ് റിഗ്രഷൻ തെറാപ്പി പഠിപ്പിക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ  ക്ലാസിൽ ചേരുകയും
വളരെ ശാസ്ത്രീയമായി ആയി പടികളായി പാസ്റ്റർ ലൈഫ് റിഗ്രഷൻ തെറാപ്പി പഠിച്ച് ഈ വിഷയത്തിൽ എന്നിൽ നിലനിൽക്കുന്ന എല്ലാ സംശയങ്ങൾക്ക് ദൂരീകരണം വരുത്തി
കോഴ്സ് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു

കോഴ്സ് ശാസ്ത്രീയമായി പടികളായി പിടിച്ചപ്പോഴാണ് ഷഡ് ചക്രങ്ങ കുറിച്ചും അതിൻറെ ശുദ്ധീകരണത്തെ കുറിച്ചുമൊക്കെ മനസ്സിലായത്
അപ്പോഴേക്കും ചെറിയ ചെറിയ ധ്യാനങ്ങളിലൂടെ ദീർഘനേരം ധ്യാനിക്കാനുള്ള പരിശീലനം ശരീരത്തിനും മനസ്സിനും ലഭിക്കുകയും ചെയ്തു


വളരെ നിഷ്ഠയോടെ ഞാൻ സമർപ്പണത്തോടെ  പാസ്റ്റ് ലൈഫ് റിഗ്രഷൻ ധ്യാനം  ചെയ്തപ്പോഴാണ് ഒരു തിരശ്ശീലയിൽ എന്നവണ്ണം എനിക്ക് എൻറെ പൂർവ ജന്മങ്ങൾ കൃത്യമായി കാണാൻ സാധിച്ചത് ഒരു സിനിമ കാണുന്നതുപോലെ എൻറെ തൊട്ടുമുമ്പുള്ള  ജീവിതം കാണാൻ സാധിച്ചു കഴിഞ്ഞ ജന്മത്തിലെ വിവിധ സന്ദർഭങ്ങളിലൂടെ ജീവിതത്തെ എനിക്ക് അറിയാൻ സാധിച്ചു സ്ഥലവും കാലഘട്ടവും അപ്പോൾ വ്യക്തമായി കണ്ടിട്ടുണ്ടായിരുന്നുവെങ്കിലും സ്ഥലത്തിൻറെ പേര് മനസ്സിലായിട്ടുണ്ടായിരുന്നില്ല

എന്നാൽ പിന്നീട് ഞാൻ എൻറെ മനസ്സിനോട് ചോദ്യങ്ങൾ ചോദിച്ചു പൂർവ്വജന്മ ധ്യാനം ചെയ്തപ്പോൾ
അത് കർണാടകയിലെ 

(കുടക് )കുശാൽനഗർ എന്ന സ്ഥലമാണ് എന്ന് അറിയാൻ സാധിച്ചു

എന്റെ പൂർവ്വ ജൻമം


ഞാൻ പ്രസൂതികാ (gynecology) വിഷയത്തിൽ വളരെ പ്രഗൽഭനായ ഒരു വൈദ്യൻ ആയിരുന്നുവെന്നും
വളരെയധികം യാത്ര ചെയ്യുന്ന ഒരാളായിരുന്നു എന്നുംആധ്യാത്മിക വിഷയത്തിലും വൈദ്യ വിഷയത്തിലുംവളരെയധികം താൽപര്യം ഉണ്ടായിരുന്നുവെന്നും ഭരണാധികാരികളുമായി ഉണ്ടായ ഒരു തർക്കത്തെതുടർന്ന് അന്ന് തീർത്ഥയാത്ര പോവുകയും ഹരിദ്വാറിൽ ശരീരം ഉപേക്ഷിക്കുകയും ചെയ്തതായി കാണാൻ കഴിഞ്ഞു

ആ ജന്മത്തിലെ തുടർച്ചയെന്നോണം ഈ ജന്മത്തിലും ഞാൻ അറിയാൻ ആയ കാലം മുതൽ ചിന്തിച്ചു തുടങ്ങിയ വിഷയം ഗർഭ സംസ്ക്കാരത്തെ കുറിച്ചും  നല്ല കുട്ടികളെ എങ്ങനെ ഉണ്ടാക്കിയെടുക്കാം ( സുപ്രജ )
എന്ന വിഷയത്തെക്കുറിച്ചു മൊക്കെയാണ്
എനിക്ക് (ഡോക്ടറേറ്റ് ലഭിച്ചതും ഈ വിഷയത്തിലാണ് അതേപോലെതന്നെ ചെറുപ്പകാലത്തു തന്നെ ആധ്യാത്മികമായ അന്വേഷണവും  ശക്തമായ ഒരു ചോദനയായി ഉള്ളിലെവിടെയോ നിലനിൽക്കുന്നുണ്ടായിരുന്നു .
കഴിഞ്ഞ ജന്മത്തിലെ തുടർച്ചയെന്നോണം ഈ ജന്മവും ചെയ്യുന്നത് അതേ പ്രവർത്തികൾ ഒക്കെ തന്നെയാണ് 17 വയസ്സിൽ  യാത്രചെയ്യാൻ തുടങ്ങിയതാണ് യാത്രകൾ എപ്പോഴും ഒരു ഭ്രാന്താണ്  യാത്രകൾ ചെയ്തുകൊണ്ടിരിക്കുന്നു ആദ്യത്തെ യാത്രയാവട്ടെ ഹരിദ്വാറിലെ കുംഭമേളക്കും
(എൻറെ ഹരിദ്വാർ യാത്ര യെ കുറിച്ചുള്ള യാത്രാവിവരണം  ബ്ലോഗിൽ എഴുതിയതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു
http://sreenathji.blogspot.com/2020/01/blog-post_51.html
ആവശ്യമുള്ളവർക്ക് വായിക്കാം)

 ആ കാലം മുതൽ കുശാൽനഗറിനോട് അതിയായ ഒരു സ്നേഹം ഉള്ളിലെവിടെയോ ഉണ്ടായിരുന്നു നീയതിയുടെ തീരുമാനം ഇതാ കുശാൽ നഗറിലെ വളരെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിൻറെ ആചാര്യ സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി നിയോഗം എൻറെ മുന്നിൽ നിൽക്കുന്നു 

 സജി ചേട്ടനിൽ ഉള്ള വിശ്വാസം കൊണ്ടും കുശാൽ നഗരത്തോടുള്ള എൻറെ  ശക്തമായ അഭിനിവേശം കൊണ്ടും രണ്ടാമതൊന്നാലോചിക്കാതെ

ഞങ്ങൾ അവിടേക്ക് പുറപ്പെട്ടു ചുറ്റിലും കാടും പുഴകളും വന്യമൃഗങ്ങളും നിറഞ്ഞ  ഒരു കൊച്ചു ഗ്രാമം കൃഷിയും പശുക്കളും ഗോശാലകളും അതിലേറെ നന്മയുള്ള ഒരുപാട് മനുഷ്യർ അവർക്കിടയിൽ ദൈവം പോലത്തെ ഒരു മനുഷ്യൻ സുബ്രഹ്മണ്യസ്വാമി അദ്ദേഹത്തിൻറെ അച്ഛൻ തമിഴ്നാട്ടിൽ ആയിരുന്നു ജോലിസംബന്ധമായി കർണാടകത്തിൽ എത്തിയതാണ് അദ്ദേഹമാണ് ഈ ക്ഷേത്രം കണ്ടുപിടിക്കുന്നതും നവീകരണം നടത്തുന്നതും ഇന്ന് കാണുന്ന സ്ഥിതി യിൽ എത്തിച്ചതും അതിനുശേഷം ഒരു കർത്തവ്യം പോലെ സുബ്രഹ്മണ്യസ്വാമി ഏറ്റെടുക്കുകയായിരുന്നു തൻറെ ജീവിതം മുഴുവൻ ആ ക്ഷേത്രത്തിനു വേണ്ടി സമർപ്പിച്ച ഒരു മഹാത്മാവായിരുന്നു സ്വാമിയും

ക്ഷേത്ര നവീകരണം നടന്ന ഒരു വർഷത്തിനുശേഷം ക്ഷേത്രത്തിലെ ഉത്തരവാദിത്തങ്ങൾ എല്ലാം തന്നെ  ഞങ്ങളെ ഏൽപ്പിച്ച് സ്വാമി ശാന്തിയുടെ ലോകത്തേക്ക് യാത്രയായി


 കുശാൽനഗർ എന്നെ സംബന്ധിച്ച് എൻറെ സ്ഥലം തന്നെയാണ് അവിടുത്തെ ഓരോരുത്തരും എൻറെ ബന്ധുക്കളും നാട്ടുകാരനാണ് അവിടുത്തെ സ്ഥലങ്ങളെല്ലാം തന്നെ എനിക്ക് പരിചിതമായി തോന്നിയിരുന്നു പല പൂർവ്വ സ്മൃതികളും എന്നിലേക്ക് തന്നെ തിരിച്ചുവരുന്നതായി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് പിന്നീടുള്ള അഞ്ച് വർഷം മിക്കവാറും മാസങ്ങളിൽ കുശാൽനഗർ പോവുകയും അവിടുത്തെ ജനങ്ങളുടെ കൂടെ ഇരിക്കുകയും അവരുടെ സുഖദുഃഖങ്ങളിൽ  പങ്കാളിയാവുകയും ഭാഗമാവുകയും ചെയ്തിരുന്നു ആ ഒരു ക്ഷേത്രത്തിൻറെ പരിചയത്തിൽ അവിടെയുള്ള മറ്റു പല ക്ഷേത്രങ്ങളുടെ ആചാര്യ സ്ഥാനം ഏറ്റെടുക്കാനും പുഷ്പഗിരി പോലുള്ള ഉള്ള വളരെ പഴക്കം ചെന്ന ക്ഷേത്രങ്ങൾ നവീകരിക്കാനും അവിടെയൊക്കെ നമ്മുടെ സന്ദേശം എത്തിക്കാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് 
തന്ത്ര യുടെ
ഒരു സഹവാസക്യാമ്പ് നടന്നത് അവിടെയായിരുന്നു

കഴിഞ്ഞ പ്രളയകാലത്ത് കുടകിൽ പലസ്ഥലത്തും വെള്ളപ്പൊക്ക പ്രശ്നങ്ങളുണ്ടെങ്കിലും നമ്മുടെ ക്ഷേത്രത്തിനും ക്ഷേത്രത്തോട് ചേർന്നുള്ള സ്ഥലങ്ങളിലും യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഇല്ലാതിരുന്നതും ഭഗവാൻറെ അനുഗ്രഹം ആയിട്ടാണ് അവർ കാണുന്നത് 

കഴിഞ്ഞദിവസം ചണ്ഡിക ഹോമത്തിനായി അവിടെയെത്തിയപ്പോൾ  അവർ  അനുമോദന സദസ് ഒരുക്കിയിരുന്നു

സജി പണിക്കരുടെ പിതാവായ സുധാകരകര പണിക്കർ , എന്റെ അസാന്നിധ്യത്തിൽ അവിടുത്തെ കാര്യങ്ങൾ ചെയ്യുന്ന എൻറെ കനിഷ്ഠ സഹോദരൻ കൂടിയായ ഹരി എന്നിവരെയും എനിക്കൊപ്പം ആദരിക്കുകയുണ്ടായി 


വളരെ വലിയ ഒരു നിയോഗം ആയിട്ടാണ് ഞാൻ ഇതിനെല്ലാം കാണുന്നത് 

ജന്മാന്തരം ആയി തുടർന്നു വരുന്ന ഒരു സമസ്യയിലെ പൂരകങ്ങൾ ആവാം എല്ലാ പ്രവർത്തികളും സാക്ഷിത്വത്തോടെ  നോക്കിക്കാണുകയാണ് ചെയ്യുന്നത് 

എന്റെ അതിനു മുമ്പുള്ള ഒരു  ജൻമം
നേപ്പാളിൽ ബുദ്ധ സന്ന്യാസി ആയിട്ടായിരുന്നു അതിനെ കുറിച്ച് പിന്നീട് എഴുതാം

സ്നേഹപൂർവ്വം
ഡോ: ശ്രീനാഥ് കാരയാട്ട്

Thursday, March 4, 2021

ബഹുമാനം

ബഹുമാനം
👀 ഒരിക്കൽ ഒരു *അധ്യാപകൻ* ക്ലാസിൽ തന്റെയൊരു വിദ്യാർത്ഥിയോട് ചോദിച്ചു. *“നമുക്ക് എത്ര കിഡ്നിയുണ്ട്?”*
 *“നാല്”* അവൻ മറുപടി പറഞ്ഞു.
ക്ലാസ്സിൽ *കൂട്ടച്ചിരി* മുഴങ്ങി. അവന് പക്ഷെ ഒരു *ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല.*
കുട്ടികൾക്ക് പറ്റുന്ന *ചെറിയ തെറ്റുകൾ* പോലും *പർവ്വതീകരിച്ച്* കാണിച്ച് അതിൽ *ആനന്ദം* കണ്ടെത്തിയിരുന്ന ആ അധ്യാപകൻ അതൊരു നല്ല അവസരമായിക്കണ്ടുകൊണ്ട് മറ്റു കുട്ടികളോടായി പറഞ്ഞു. *“എല്ലാവരും കേട്ടല്ലോ?* നാല് കിഡ്നിയാണ് പോലും… ആരെങ്കിലും പുറത്തു പോയി കുറച്ച് *പുല്ല്* പറിച്ചു കൊണ്ടു വരൂ. ഈ ക്ലാസ്സിൽ *ഒരു കഴുതയുണ്ട്.* അവന് തിന്നാനാ…”
ഉടനെ അവൻ പറഞ്ഞു. *“എനിക്കൊരു ചായയും..”*
ഈ മറുപടി കേട്ടതും ക്ലാസ്സ് വീണ്ടുമൊരു കൂട്ടച്ചിരിയിൽ മുഴുകി. *അധ്യാപകൻ അപമാനം കൊണ്ട് വിളറിപ്പോയി.*
 *“കടക്കെടാ പുറത്ത്…”* അയാൾ വാതിലിനു നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവന്റെ നേർക്ക് *ആക്രോശിച്ചു.*
പുറത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞു നിന്നു കൊണ്ടവൻ *പറഞ്ഞു.....*
“താങ്കൾ എന്നോട് ചോദിച്ചത് *നമുക്ക്* എത്ര കിഡ്നിയുണ്ടെന്നാണ്. അങ്ങനെയെങ്കിൽ *ഞാൻ പറഞ്ഞ ഉത്തരം ശരിയാണ്.* നമുക്ക് നാല് കിഡ്നിയുണ്ട്. *എനിക്ക് രണ്ടും താങ്കൾക്ക് രണ്ടും.* ‘നമുക്ക് ‘ എന്നത് *ദ്വന്ദ്വങ്ങളെ* സൂചിപ്പിക്കുന്ന പദമാണ്. 
താങ്കൾ *എനിക്കെത്രയെന്നോ താങ്കൾക്കെത്രയെന്നോ* ചോദിച്ചിരുന്നെങ്കിൽ ഞാൻ *രണ്ട്* എന്ന് ഉത്തരം പറഞ്ഞേനേ. എന്റെ ഉത്തരം തെറ്റാണെങ്കിൽ സാറിന്റെ ചോദ്യവും തെറ്റാണ്. 
പുല്ല് കഴിച്ചു തീർന്നാൽ വെള്ളം കുടിക്കാൻ മറക്കണ്ട. *ദഹനക്കേടുണ്ടാകും.”*
ക്ലാസ്സിൽ വീണ്ടും *കൂട്ടച്ചിരി.*
അധ്യാപകൻ ആകെ *ഇളിഭ്യനായി* നിന്നു. എപ്പോഴും മറ്റുള്ളവരെ *പരിഹസിച്ചും കുറ്റപ്പെടുത്തിയും ആനന്ദിച്ചിരുന്ന* അയാൾക്ക് ജീവിതത്തിൽ കിട്ടിയ *ഏറ്റവും വലിയ അടിയായിരുന്നു* അത്. പിന്നീടയാൾ ഒരു വിദ്യാർത്ഥിയുടെയും മുന്നിൽ ഈ രീതിയിൽ *ആളാവാൻ* മുതിർന്നിട്ടില്ല.
ഇത് ഇന്ന് പലർക്കും ഒരു *പാഠമാണ്.* നമുക്ക് പല കാര്യങ്ങളെക്കുറിച്ചും *അറിവുണ്ടെന്ന് കരുതി* അത് *മറ്റുള്ളവരെ പരിഹസിക്കാനും ‘കൊച്ചാക്കാ’നുമുള്ള ലൈസൻസാക്കിയെടുക്കരുത്.* 
ആരെയും *വില കുറച്ചു* കാണുകയുമരുത്. *ആളറിയാതെ ‘ആളാവാൻ’ ശ്രമിച്ചാൽ അത് നമുക്കിട്ട് തന്നെ തിരിച്ചടിച്ചെന്നിരിക്കും.* 
*മറ്റുള്ളവരെ അപഹസിക്കാൻ ശ്രമിക്കുന്നവർ സ്വയം അപഹാസ്യരായെന്ന് വരും.* അതിനാൽ *വാക്കും പ്രവൃത്തിയും* സൂക്ഷിക്കുക. *ബഹുമാനം നൽകി ബഹുമാനം നേടുക.*
💐💐💐💐💐💐💐

കടപ്പാട് പോസ്റ്റ്

Monday, February 22, 2021

ഓഷോ

സെക്സ് പാപമാണെന്ന് ആരാണ് പറഞ്ഞത്? 
സെക്സ് വൃത്തികേടാണ് എന്ന് വരുത്തിത്തീര്‍ത്തത് ആരാണ്? 

ജീവന്‍ രൂപപ്പെടുന്നത് സെക്സില്‍ നിന്നല്ലേ. . . 

ജീവന്‍ നിലനില്‍ക്കുന്നതും സെക്സ് ഉളളതു കൊണ്ടല്ലേ.. . . 


സ്വാഭാവികമായ വികാരമാണ് ലൈംഗികത. പുഴയൊഴുകുന്നതു പോലെ, കാറ്റു വീശുന്നതു പോലെ,

 പൂ മണക്കുന്നതു പോലെ, മഴ പൊഴിയുന്നതു പോലെ, തികച്ചും സ്വാഭാവികമായ ജൈവതാളം. പ്രണയം എന്ന മനോഹരമായ വാക്കിന്റെ പിന്നില്‍ എന്തിന് അതിനെ ഒളിപ്പിക്കണം? 

കാല്‍പനികയുടെ മേഘപടലങ്ങള്‍ കൊണ്ട് എന്തിനതിനെ മൂടണം? 

പലര്‍ക്കും സെക്സ് ഒരാശ്വാസമാണ്. മനസിന്റെ പിരിമുറുക്കത്തില്‍ നിന്നും താല്‍ക്കാലിക മോചനത്തിനാണ് പലരും സെക്സില്‍ ഏര്‍പ്പെടുന്നത്. രതി നല്‍കുന്ന പരമാനന്ദം അവര്‍ക്ക് അന്യമാണ്. എത്തിപ്പിടിക്കാനാവാത്ത വിധം അപ്രാപ്യ്രമാണ് അവര്‍ക്ക് രതിയുടെ യഥാര്‍ത്ഥ ശക്തിയും ചൈതന്യവും. ലൈംഗികാവയവങ്ങളിലൂടെ അനുഭവപ്പെടുന്ന നേരിയ അനുഭൂതിയെ രതിമൂര്‍ച്ഛയായി അവര്‍ തെറ്റിദ്ധരിക്കുന്നു. അതല്ല യഥാര്‍ത്ഥ അനുഭൂതി. 

സെക്സില്‍ പങ്കെടുക്കുന്നു എന്ന പ്രാധാന്യമേ ലൈംഗികാവയവങ്ങള്‍ക്കുളളൂ. യഥാര്‍ത്ഥ അനൂഭൂതിയെന്നത് ശരീരമാകെ ത്രസിപ്പിക്കുന്ന അവാച്യമായ ഒരനുഭവമാണ്. എന്താണ് രതിമൂര്‍ച്ഛ എന്ന് പലരും ചോദിക്കുന്നു. ശരീരത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട് അത് വെറും ഊര്‍ജം മാത്രമാവുന്ന അവസ്ഥയെന്നാണ് ഞാന്‍ അതിനെ നിര്‍വചിക്കുന്നത്. ശരീരം ഒരു മിന്നല്‍പിണറായി മാറുന്ന അവസ്ഥ. ശരീരത്തിന്റെ അനന്തകോടി അണുക്കളും ഒന്നായി, ഒരേ താളത്തില്‍ ഉലയണം. രതിമൂര്‍ച്ഛയിലാവുക എന്നു പറഞ്ഞാല്‍ നിങ്ങള്‍ ശരീരത്തിന്റെ ആദിമ രൂപത്തിലേയ്ക്ക് മടങ്ങുന്നു എന്നാണ്. 

ശരീരം വലിയ സമുദ്രമാണെങ്കില്‍ അതിന്റെ ഏറ്റവും ആഴമുളള ബിന്ദുവാണ് രതിമൂര്‍ച്ഛ. അവിടെയെത്തുമ്പോള്‍ നിങ്ങള്‍ ഉപരിതലം മറക്കുന്നു. ആഴങ്ങളിലേയ്ക്കുളള യാത്രയും അവിടെയെത്തുമ്പോഴുളള നിര്‍വൃതിയും മാത്രമാണ് സത്യം. വെറുമൊരു സ്പന്ദനം മാത്രമായി അവിടെയെത്തുക. ആ യാത്രയും അനുഭവവും അറിയുക. എളുപ്പം എത്തിപ്പിടിക്കാവുന്നതല്ല ഈ അവസ്ഥ. ലൈംഗികമായ പരമാനന്ദം അനുഭവിക്കണമെങ്കില്‍ മനസിനെ പാകപ്പെടുത്തണം. അത് ക്ലേശകരമാണ്. എന്നാലും എത്തിപ്പിടിക്കേണ്ട ലക്ഷ്യം അത്രയും പ്രാധാന്യമുളളതുമാണ് ഒരു നിമിഷത്തില്‍ തീരുന്ന ക്രിയ വെറും ഒരു സ്ഖലനത്തിന്റെ - മൂര്‍ച്ഛയുടെ നൈമിഷിക സുഖമല്ല രതിമൂര്‍ച്ഛ. അത് വളരെ തുച്ഛമാണ്. അര്‍ത്ഥമില്ലാത്തതും. അത് നിങ്ങള്‍ക്ക് നിരാശ മാത്രമാണ് നല്‍കുന്നത്. ക്ഷീണവും. പഴയ മനുഷ്യനില്‍ നിന്നും ഒരു മാറ്റവും നിങ്ങള്‍ക്ക് ഉണ്ടാകുന്നില്ല. 

ശാരീരികമായും മാനസികമായും. സെക്സ് ലളിതമാണെന്ന് പുരുഷന്‍ കരുതുന്നു. എന്തിന് വെറുതെ സമയം കളയണമെന്നാണ് അവന്റെ വിചാരം. എത്രയും വേഗം അവളിലേയ്ക്ക് പ്രവേശിക്കുക. മിനിട്ടുകള്‍ക്കുളളില്‍ കാര്യം നടത്തുക. ഇതാണ് പുരുഷന്റെ രീതി. 

എന്നാല്‍ ഇത് ക്രൂരതയാണെന്ന് ഓര്‍മ്മിക്കുക. അവളുടെ ശരീരത്തില്‍ ഒരു മരവിപ്പ് മാത്രമാണ് നിങ്ങളുടെ പ്രയത്നം അവശേഷിപ്പിക്കുന്നത്. ഒരു ചെറിയ അവയവത്തിനു ചുറ്റും ഏതാനും നിമിഷം മാത്രം നീണ്ടു നില്‍ക്കുന്ന സുഖകരമെന്ന് തോന്നുന്ന ഒരു മരവിപ്പ് തന്നെയാണ് നിങ്ങള്‍ക്കും കിട്ടുന്നത്. ഇതല്ല പരമമായ അനൂഭൂതി. ഇത് വെറുമൊരു ആശ്വാസം മാത്രമാണ്. ഇതിനെ രതിമൂര്‍ച്ഛയെന്ന് വിളിക്കാനാവില്ല. രതിമൂര്‍ച്ഛയനുഭവിക്കാത്ത ശരീരം വെറും ശവമാണ്. നിഷ്ക്രിയരായ പങ്കാളികളായി പരസ്പരം സംഭവിക്കുന്നതെന്തെന്നറിയാതെ ആത്മ - പര വഞ്ചനകളില്‍ അവസാനിക്കുന്നു ഓരോ ലൈംഗികവേഴ്ചയും. 

അതി തീവ്രമായ
 ആഗ്രഹമുണരുമ്പോള്‍ മാത്രം സെക്സില്‍ ഏര്‍പ്പെടുക. അല്ലാത്തപ്പോള്‍ നിര്‍ദ്ദയം അതില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.

ഓഷോ


Thursday, February 18, 2021

ബലിക്രിയ എന്തിന്

ഭാരതീയ ധർമ്മ പ്രചാര സഭ സനാതന ധർമ്മം പഠിപ്പിക്കാനും ഈ വിഷയങ്ങളിൽ ഉണ്ടാവുന്ന സംശയങ്ങൾക്ക് ഉത്തരം നൽകാനുമായി വാട്സ് ആപ്പ് കൂട്ടായ്മകൾ നടത്തുന്നുണ്ട്.

ഈ ഗ്രൂപ്പുകളിലൊക്കെ ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്ന ഒരു സംശയമാണ്  ബലി ക്രിയകളെക്കുറിച്ച്.

* ഒരാൾ മരിച്ചാൽ എന്തിനാണ് ബലിയിടുന്നത് ?

* മരിച്ചവർക്ക് ചോറ് കൊടുക്കേണ്ട ആവശ്യമുണ്ടോ ?

* ആത്മാവിന് പുനർജന്മമുണ്ടെന്നല്ലേ ഹിന്ദു പുരാണങ്ങൾ പറയുന്നത്. അപ്പോൾ പിതൃക്കൾക്കായി ബലിയിടേണ്ട ആവശ്യമെന്താണ് ?

* മരണം നടന്നാൽ എത്ര ദിവസം ബലിയിടണം ?

* വീട്ടിൽ ബലിയിടാമോ ?

* പല തരം ബലികൾ ഉണ്ടല്ലോ: അതെന്തിനാണ് ?

* പിതൃക്കളെ ആവാഹിച്ച് തിരുനെല്ലിയിലും തിരുനാവായിലുമൊക്കെ പോയി ബലി ക്രിയ നടത്തിയാൽ പിന്നീട് അവർക്ക് വേണ്ടി ബലിയിടേണ്ട ആവശ്യമുണ്ടോ ?

ഇത്തരത്തിലുള്ള  നിരവധി സംശയങ്ങൾ പലരും ഉന്നയിക്കാറുണ്ട്.

ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യനും  മ: നശാസ്ത്രജ്ഞനുമായ ഡോ: ശ്രീനാഥ് കാരയാട്ട്  നമ്മുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു.

ബലിയുടെ ശാസ്ത്രീയവും, ആത്മീയവും, മാനസീകവുമായ തലങ്ങളെ വളരെ ലളിതമായ ഭാഷയിൽ ശ്രീനാഥ് ജി ഈ വീഡിയോയിലൂടെ വിശദീകരിക്കുന്നു.

ഈ വീഡിയോ മുഴുവൻ ഹൈന്ദവ സഹോദരങ്ങളിലും എത്തിക്കുക.

ഭാരതീയ ധർമ്മത്തിന്റെ പ്രചാരകരാവുക:

Thursday, January 21, 2021

ഗുരുസമക്ഷം

ഗുരു സമക്ഷം
ഡോ. ശ്രീനാഥ് കാരയാട്ട്
ശക്തിപീഠങ്ങൾ കൊണ്ട് അതിരുകെട്ടി സംരക്ഷിയ്ക്കപ്പെട്ട ആത്മീയഭൂമികയാണു ഭാരതം. അതുകൊണ്ടു തന്നെ രാഷ്ട്രീയ-മത-സാംസ്കാരിക അധിനിവേശങ്ങൾക്കു ഭാരതത്തിന്റെ ഭൗതികമായ മണ്ണിനെ കൊത്തി മുറിവേല്പിയ്ക്കാനായെങ്കിലും ആദ്ധ്യാത്മികകതയുടെ ഉറവ് കണ്ടെത്താനോ നശിപ്പിയ്ക്കാനോ സാധിച്ചില്ല. അത്രയേറെ ഹൃദയാഴങ്ങളിലായിരുന്നു ആ അമൃതപ്രവാഹത്തിന്റെ ശ്രോതസ്സ്. പക്ഷെ താരാപീഠമെന്നു പുകഴ്പെറ്റ, കേരളാചാരത്തിന്റെ ഈറ്റില്ലമായ, കല്ലടിക്കോടൻ മലവാരത്തിനു വിളനിലമായ കേരളമെന്ന തന്ത്രോർവിയിൽ ശക്തിപീഠങ്ങളിൽ ഒന്നുപോലും ഇല്ല എന്നതു വിചിത്രമാണ്. 
ഈ നാടിനെ സംരക്ഷിച്ചുപോന്നത് ശക്തിപീഠങ്ങളായിരുന്നില്ല, ശക്തിസാധകരായ ചില മനുഷ്യമനീഷികളായിരുന്നു. ഇവിടെ നവോദ്ധാനത്തിനു തുടക്കം കുറിച്ചതും സമൂഹത്തിൽ പുരോഗമനപരമായ മാറ്റങ്ങളുണ്ടാക്കിയതും സാധനയിലൂടെ ശക്തിയാർജ്ജിച്ചവരായിരുന്നു. രാഷ്ട്രം എന്ന ദേവതയെ ഉപാസിയ്ക്കാനുള്ള സ്വാമി വിവേകാനന്ദന്റെ ആഹ്വാനം കേവലം സ്വാതന്ത്ര്യലബ്ധിയെ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. സ്വശരീരവും, രാഷ്ട്രവും, ദേവതയും ഒന്നായിത്തീരുന്ന സാമരസ്യത്തിൽ ഒരു സാധകന്റെ സ്വാത്മനിഷ്ഠമായ സാധന, രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗതിയ്ക്കും കാരണമാകും എന്ന തിരിച്ചറിവായിരുന്നു അതിനാധാരം. 
ജാതീയമായ വേർതിരിവുകൾ, സ്വന്തം സംസ്കാരത്തിലുള്ള അഭിമാനലോപം, സ്വധർമ്മാചരണലോപം എന്നീ ഗ്രന്ഥിത്രയങ്ങളെ ഭേദിച്ച് ഒതു ജനതയെ പൂർണതയുടെ സഹസ്രാരത്തിലേയ്ക്ക് ഉയർത്താൻ യത്നിച്ച അഭിനവ ഭഗീരഥന്മാരെ നമുക്കു സ്നേഹാദരങ്ങളോടെ സമരിയ്ക്കാം. 

ഇവരിൽ പ്രഥമഗണീയനാണ് ക്ഷേത്രസംരക്ഷണസമിതിയുടെ ആചാര്യനും തന്ത്രശാസ്ത്രവിശാരദനുമായിരുന്ന പി. മാധവ്ജി. 
ജീർണത ബാധിച്ച ആരാധനാകേന്ദ്രങ്ങളും അതുവഴി ക്ഷയിച്ച സംസ്കാരവും അപജയത്തിന്റെ ഇരുളിലേയ്ക്ക് തള്ളിവിടുമായിരുന്ന ഹൈന്ദവജനതയ്ക്ക് അക്ഷരാർത്ഥത്തിൽ വെളിച്ചമേകിയത് മാധവ്ജി എന്ന സൂര്യതേജസ്സായിരുന്നു. 

സങ്കുചിതമായ ജാതിചിന്തകളിൽ കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണ് എന്ന തിരിച്ചറിവിൽ, അന്നത്തെ പ്രഗത്ഭരായ വൈദിക താന്ത്രിക ശാസ്ത്ര പണ്ഡിതന്മാരെ നേരിൽ കണ്ട് ഇതു ബോധ്യപ്പെടുത്തുന്ന ദൗത്യം മാധവ്ജി ഏറ്റെടുത്തു. അതു വഴിവച്ചത് കേരളചരിത്രത്തിലെ നാഴികക്കല്ലായ പാലിയം വിളമ്പരത്തിലേയ്ക്കാണ്. വീണ്ടെടുക്കപ്പെട്ട ക്ഷേത്രങ്ങളുടെ, ആചാരം പുനഃസ്ഥാപിയ്ക്കപ്പെട്ട കാവുകളുടെ, സർവോപരി തന്ത്രശാസ്ത്രത്തെ കൈകാര്യം ചെയ്യാൻ കെല്പുള്ള സ്വാഭിമാനമുള്ള ഒരു ജനതയുടെ പൂവും പ്രസാദവും ബാക്കിവച്ചായിരുന്നു  62 വർഷം നീണ്ട ആ ജീവിതമഹായാഗം അവസാനിച്ചത്. 

അതിനോടകം തന്നെ തന്റെ സ്വപ്നലക്ഷ്യത്തിലേയ്ക്കു കേരളജനതയെ നയിയ്ക്കാൻ കരുത്താർന്ന ഒരു ശിഷ്യഗണത്തേയും തന്ത്രവിദ്യാപീഠം എന്ന സ്ഥാപനത്തേയും ആ മഹാമനീഷി സൃഷ്ടിച്ചിരുന്നു. 

"രാജ്യം ദേയം ശിരോ ദേയം ന ദേയോ ഷോഡശാക്ഷരീ" എന്ന് ആഗമം ഉദ്ഘോഷിയ്ക്കുന്ന ശ്രീവിദ്യാപദ്ധതിയിൽ ഏഴു പുണ്യശരീരികളെ പൂർണദീക്ഷിതരാക്കി, തന്റെ പ്രാണന്റെ പതിനാറുകലകളും അവർക്കു പകുത്തു നല്കി മാധവ്ജി ശരീരം വെടിഞ്ഞപ്പോഴേയ്ക്കും മാറ്റത്തിന്റെ വിത്തുകൾക്ക് കേരളമണ്ണിൽ വേരു മുളച്ചിരുന്നു. 

അമൂല്യമായ ആ മന്ത്രരത്നം ലഭിച്ചവരെല്ലാം തന്നെ പ്രിയഗുരുനാഥന്റെ ഇച്ഛയെ ജീവിതവ്രതമായി സ്വീകരിച്ചു. അവരിൽ ഒരാളാണ് അപ്പു എന്നു മാധവ്ജി സ്നേഹത്തോടെ വിളിച്ചിരുന്ന തന്ത്രരത്നം ശ്രീ അഴകത്തു ശാസ്തൃശർമൻ നമ്പൂതിരിപ്പാട്. 
1125 ആം ആണ്ട് ഇടവം 6 നു തിരുവാതിര നക്ഷത്രത്തിൽ അഴകത്തു മന ബ്രഹ്മശ്രീ അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന്റേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും മകനായിട്ടാണ് അദ്ദേഹത്തിന്റെ ജനനം. ഭാര്യ ശ്രീമതി നളിനി അന്തർജ്ജനം, മകൾ രമാദേവി. 

1972 ൽ തിരുവില്വാമലയിലെ ബ്രഹ്മസ്വം മഠത്തിൽ അദ്ദേഹം തന്ത്രപഠനത്തിനു ചേർന്നു. പിന്നീട് ആ സ്ഥാപനം കുന്ദംകുളത്തെ സഭാമഠമായും ആലുവയിലെ തന്ത്രവിദ്യാപീഠമായും വളർന്നു.  കല്പുഴ ദിവാകരൻ നമ്പൂതിരിപ്പാടിന്റേയും മാധവ്ജിയുടേയും ശിക്ഷണത്തിൽ ആറു വർഷത്തെ സംസ്കൃത-വേദ-തന്ത്ര പഠനം പൂർത്തിയാക്കിയ ശാസ്തൃശർമൻ നമ്പൂതിരിപ്പാടിന് തന്ത്രരത്ന പുരസ്കാരം കൈമാറിയത് ജഗദ്ഗുരു കാഞ്ചി കാമകോടി ശങ്കരാചാര്യരാണ്. 

ഇന്നു കേരളത്തിന് അകത്തും പുറത്തുമായി 350 ൽ ഏറെ ക്ഷേത്രങ്ങളുടെ തന്ത്രിയാണ് ഇദ്ദേഹം. 600 ൽ ഏറെ പ്രതിഷ്ഠാകർമ്മങ്ങളും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. 

തന്ത്രശാസ്ത്ര വിശാരദൻ എന്നതിലുപരിയായി ഒരു സാമൂഹ്യപരിഷ്കർത്താവ് എന്ന സ്ഥാനമാണ് ഇദ്ദേഹത്തിനു കൂടുതൽ യോജിയ്ക്കുക. പാലിയം വിളമ്പരത്തിനും മുൻപു തന്നെ സമൂഹത്തിന്റെ സമസ്ത മേഖലയിലുമുള്ള ബ്രാഹ്മണരല്ലാത്ത ജനങ്ങളെ തന്ത്രശാസ്ത്രത്തിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തി ഒരു ക്ഷേത്രം കൈകാര്യം ചെയ്യാവുന്ന നിലയിലേയ്ക്ക് എത്തിയ്ക്കുക എന്ന കർമ്മത്തിന് ഇദ്ദേഹം തുടക്കം കുറിച്ചിരുന്നു. 

ആലുവയിലെ അദ്വൈതാശ്രമത്തിൽ പത്തു ദിവസം നീണ്ടുനിന്ന ഒരു ശിബിരത്തിലൂടെ നാനാജാതിയിൽപെട്ട ജിജ്ഞാസുക്കളെ അദ്ദേഹം ക്ഷേത്രതന്ത്രം പഠിപ്പിച്ചു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച കാഞ്ചി മഠാധിപതിയുടെ താത്പര്യപ്രകാരം മാധവ്ജിയുടെ നിർദേശം സ്വീകരിച്ച് കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന പൂജാപദ്ധതികളിലെ വൈവിധ്യങ്ങളെ ഏകോപിപ്പിച്ച് അവയുടെ  തത്ത്വചിന്തയിലൂന്നിയ ഒരു പൊതുവായ രീതിയിലേയ്ക്കു കൊണ്ടുവരാനുള്ള ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു വിജയിപ്പിച്ചു. 
ബ്രാഹ്മണ്യം ജന്മം കൊണ്ടു തീരുമാനിയ്ക്കപ്പെടുന്ന ഒന്നല്ല എന്നു പ്രവൃത്തിയിലൂടെ പ്രഖ്യാപിച്ച ഇദ്ദേഹത്തിന് സമൂഹത്തിൽ നിന്നും നിരവധി എതിർപ്പുകളെ നേരിടേണ്ടതായി വന്നു. അഖിലകേരള തന്ത്രി സമാജത്തിന്റെ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തെ സംഘടനയിൽ നിന്നും മാറ്റിനിർത്തി. അവിടെയാണ് ഒരു തികഞ്ഞ സാധകന്റെ മനോധൈര്യവും ഇച്ഛാശക്തിയും നിശ്ചയദാർഢ്യവും പ്രകടമായത്. എതിർത്തു നിന്നവർ പോലും കാലക്രമത്തിൽ അദ്ദേഹത്തിന്റെ ആശയത്തിനൊപ്പം ചേർന്നു പ്രവർത്തിയ്ക്കേണ്ടതായിവന്നു.

പട്ടാമ്പിയ്ക്കടുത്തു സ്ഥിതി ചെയ്യുന്ന അഴകത്തു മനയിൽ ഗുരുകുലരീതിയിൽ അദ്ദേഹത്തെ പരിചരിച്ചു വിദ്യ പഠിച്ച ശിഷ്യർക്കെല്ലാം തന്നെ ഒരച്ഛന്റെ കരുതലും അമ്മയുടെ സ്നേഹവും അദ്ദേഹത്തിൽ നിന്നു ലഭിച്ചിട്ടുണ്ട്. വിദ്യ തേടി തന്റെയടുത്തു വരുന്ന അർഹതപ്പെട്ട ഒരാളെയും അദ്ദേഹം നിരാശപ്പെടുത്തിയിട്ടില്ല.
പറവൂർ രാകേഷ് തന്ത്രി
കാരുമാത്ര വിജയൻ തന്ത്രി
ശ്രീനാഥ് കാരയാട്ട് തുടങ്ങി പ്രമുഖ നിര തന്നെ ഇദ്ദേഹത്തിന് ശിഷ്യസമ്പത്തായുണ്ട്
പ്രഗത്ഭരായ ഇദ്ദേഹത്തിന്റെ ശിഷ്യർ ഗുരുപരമ്പരയുടെ യശസ്സും പ്രൗഢിയും കാത്തുപോരുന്നതിൽ ശ്രദ്ധാലുക്കളാണ്. 

ശ്രീ പി. ഇ. ബി. മേനോൻ,  മോഹൻലാൽ, യേശുദാസ്, ഡോ ശ്രീനാഥ് കാരയാട്ട്, സലിംകുമാർ തുടങ്ങി രാഷ്ട്രീയ , സിനിമ, സാമൂഹിക മേഘലകളിൽ പ്രവർത്തിക്കുന്ന  പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ ഇദ്ദേഹത്തിന്റെ അനുഗ്രഹത്തിന്റെ അനുഭൂതി അനുഭവിച്ചവരായിട്ടുണ്ട്. 

സർവസൗഭാഗ്യങ്ങൾക്കും നടുവിൽ ഒരു സാക്ഷിയായി നിറഞ്ഞ പുഞ്ചിരിയോടെ തന്റെ പ്രിയശിഷ്യരെ സ്വീകരിയ്ക്കാനായി അഴകത്തു മനയുടെ പൂമുഖത്തും അതേസമയം കാർക്കശ്യവും ദീർഘവീക്ഷണവുമുള്ള ഒരു നേതാവായി തന്ത്രവിദ്യാപീഠത്തിന്റെ അധ്യക്ഷസ്ഥാനത്തും ഒരുപോലെ അദ്ദേഹം ശോഭിയ്ക്കുന്നു.

മുരുകൻ രഹസ്യം

മുരുകൻ രഹസ്യം


മുരുകൻ എന്നത്  ഒരു വലിയരഹസ്യമാണ്. കൂടാതെ മുരുകൻ എന്നാൽ സൗന്ദര്യവുമാണ്. സൗന്ദര്യമില്ലാത്തതായിഒരിടവുമില്ല, സൗന്ദര്യം നമ്മൾക്ക് പൂർണ്ണമായി മനസ്സിലാക്കാൻ  കഴിയില്ല. അത് നമുക്ക് അനുഭവിക്കാൻ മാത്രമേ കഴിയൂ.സൗന്ദര്യം, ജീവിതം, ജീവജാലങ്ങൾ, ആകാശം, സ്നേഹം തുടങ്ങിയവയെല്ലാം രഹസ്യങ്ങളാണ്. ഇതു ബുദ്ധി കൊണ്ട്  മാത്രം മനസ്സിലാക്കാൻ കഴിയില്ല. മറിച്ചു നമ്മുടെ അസ്തിത്വത്തിന്റെ കാതലിൽ നിന്ന് അനുഭവിച്ചറിയുവാനേ കഴിയൂ .

 മുരുക രഹസ്യം കേട്ട് മനസിലാക്കുക എന്നത് ഒരു വിരോധാഭാസം തന്നെയാണ്.അത് അനുഭവിച്ചറിയേണ്ട ഒന്നാണ്. ഇത് നമ്മുടെ ഹൃദയത്തിൽ മാത്രമേ അനുഭവിക്കാൻ കഴിയൂ. ബുദ്ധി കൊണ്ട് മാത്രം ഇത് പഠിക്കാൻ കഴിയില്ല. ജനനത്തിനുംമരണത്തിനും പിന്നിലെ ഊർജ്ജം മുരുകനാണ്.അതിനു അതീതമായ ഊർജ്ജവും മുരുകൻ തന്നെയാണ്. അത് ആകാശം പോലെ വിശാലമാണ്.


നമ്മുടെ പൂർവ്വികർ മുരുകനെക്കുറിച്ച്വ വിവരിക്കുമ്പോൾ അവർ അവനെ  മനസ്സും വാക്കുകളും  ഉള്ള സ്ഥലമെന്നോ/തത്വമെന്നോ വിശേഷിപ്പിച്ചു.അത് സർവ്വവ്യാപിയാണ്…  “സുമ്മ ഇരുന്തേൻ സുഖം  പെരുവേൻ "എന്നാണ്  അവർ പറഞ്ഞത്. അതായത് വെറുതെ യിരിക്കുമ്പോളും,സന്തോഷം, സ്നേഹം, ആനന്ദം.. എന്നീ ഭാവഭേദങ്ങളിൽ നിന്നും നമുക്ക് അവനേ അനുഭവിച്ചറിയാൻ സാധിക്കും. ത്രിമൂർത്തികളിൽ  നിന്ന് രൂപംകൊണ്ട പദമാണ് മുരുകൻ.  മു-എന്നാൽ മുകുന്ദൻ അഥവാ വിഷ്ണു - ഇതു ഊർജ്ജംനിലനിർത്തുന്നു. രു-എന്നാൽ രുദ്രൻ അഥവാ ശിവ-ഇത് പരിവർത്തന ഊർജ്ജം നിലനിർത്തുന്നു.  ക - വിരിഞ്ചി അഥവാ ബ്രഹ്മ - സൃഷ്ടിപരമായ ഊർജ്ജം നിലനിർത്തുന്നു . മൂന്ന്  ഊർജ്ജങ്ങളുടെ സംഗമവും അതിലേറെ ശക്തിയുള്ളവനുമാണ് മുരുകൻ . അവൻ നമ്മുടെ ഉള്ളിലും  ചുറ്റുമുള്ള എല്ലായിടത്തും ഉണ്ട്. ഉറവായ്, അരുവായ് അതായതു  രൂപത്തിലും രൂപരഹിതമായും. ഭഗവാനും നമ്മളും ഒരേ ഊർജ്ജത്താൽ നിർമ്മിക്കപെട്ടതാണ്. കൂടാതെ എല്ലാ ജീവജാലങ്ങളും ഊർജ്ജത്താലാണ്   നിലനിൽക്കുന്നത് . 

വള്ളിയുടെ രഹസ്യം

 കാർത്തികേയേനെ കുറിച്ച്. അറിയാൻ വള്ളി ദേവിയെ കുറിച്ച് നാം അറിഞ്ഞിരിക്കണം. വള്ളി  എന്ന വാക്കിന്റെ അർത്ഥം ആഗ്രഹങ്ങൾഎന്നാണ് (ആശ, ഇച്ഛാ  ശക്തി) ഈ ഊർജ്ജത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ, വള്ളിയിലൂടെ അല്ലെങ്കിൽ ആഗ്രഹത്തിന്റെ തീവ്രതയിലൂടെയോ മാത്രമേ നിങ്ങൾക്ക് ഇത് അറിയാൻ കഴിയൂ. ജീവിതത്തിന് മൂന്ന് ശക്തികളുണ്ട്. മൂന്ന് തരത്തിലുള്ള ഊർജ്ജം.- ഇച്ഛാ  ശക്തി, ജ്ഞാനശക്തി, ക്രിയ ശക്തി.

a. ഇച്ഛാശക്തിയാണ് വല്ലി
b. ക്രിയാശക്തിയാണ് ദേവയാനി
c. ജ്ഞാനശക്തിയാണ് മുരുകൻ 


മുരുകൻ ഈ മൂന്ന് ഊർജ്ജങ്ങളെയും ഉൾക്കൊള്ളുന്നു. അറിവ് നേടാനുള്ള ആഗ്രഹത്തിൽ നിന്നാണ് ഊർജ്ജം ഉദ്ഭവിക്കുന്നത് - ആഗ്രഹം അഥവാ  ഇച്ഛ - അത് വള്ളിയുടെ ഭാവമാണ്. വളരെയധികം മോഹങ്ങൾ നമ്മുടെ ഉള്ളിൽ ഉയർന്നു വരാറുണ്ട്. ഇത് നമ്മുടെ പ്രബുദ്ധതയുടെ മനോഹരമായ സ്വഭാവമാണ് . ഒരു വ്യക്തി പറയുകയാണ് “എനിക്ക് ഈ ലോകത്ത് ഒന്നും ആവശ്യമില്ല!” അതും ഒരു ആഗ്രഹമല്ലേ ?. “എനിക്ക് ആത്യന്തികമായ അറിവ് വേണം. എനിക്ക് ജ്ഞ്യാനം  വേണം. ”എന്നതും ഒരു ആഗ്രഹമാണ്. ഒരാൾക്ക് ഒരിക്കലും ഇതിൽ നിന്ന് മുക്തി നേടാനാവില്ല, കാരണം ഈ ശക്തി അസ്തിത്വത്തിന്റെ അടിസ്ഥാനമാണ്. ഓരോ ദിവസവും എല്ലാവരുടെയും മനസിൽ ഒരുപാട് ചിന്തകൾ ഉണ്ടാകാറുണ്ട്. നല്ല മോഹങ്ങളും മോശം ആഗ്രഹങ്ങളും, നല്ലത് ചെയ്യാനും മോശമായി പ്രവർത്തിക്കാനുമുള്ള ചിന്ത എന്നത് അടുത്ത ഘട്ടമാണ്, രണ്ടാമത്തെ ഘട്ടം എന്തുതന്നെയായാലും, മോഹങ്ങളെല്ലാം ഒരേ ശക്തിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതിനാൽ, ഒരാൾ  ഏതെങ്കിലും ആഗ്രഹം മൂലം പ്രവർത്തിക്കുന്നതിന് മുമ്പ്, പ്രത്യേകിച്ച് അനന്തതയിലേക്ക്,....... മുരുകനിലേക്ക് പോകാൻ ആഗ്രഹിക്കുമ്പോൾ, ഈ ആഗ്രഹം ശരിക്കും വല്ലിയിൽ  നിന്ന് മുരുകനിലേ ക്കുള്ള ഒരു യാത്രയാണെന്ന് മനസ്സിലാക്കുക എന്നതാണ് ആദ്യപടി. ഇച്ഛാ ശക്തിയിൽ നിന്ന്  'പരം  പൊരുൾ ' എന്നതിലേക്കുള്ള യാത്ര. അതിനാൽ ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും നിലനിൽക്കുന്ന മോഹങ്ങൾ എന്ന് വിളിക്കുന്ന ഊർജ്ജത്തിന്റെ മൂർത്തീഭാവത്തേയാണ്  വള്ളി സൂചിപ്പിക്കുന്നത്.


ഒരു മുരുക ക്ഷേത്രത്തിൽ പോകുമ്പോൾ, ശ്രീകോവിൽ ഇരുണ്ടതായി കാണാം.  മുരുകന് 2 കൂട്ടാളികളുണ്ട് - വള്ളി, ദേവയാനി. സാരിയുടെ നിറം പച്ചയെങ്കിൽ, അത് വള്ളി എന്നു വേണം കരുതാൻ. വള്ളി കുരമഗൾ ഭൂമിയിലെ മരങ്ങൾ, സസ്യങ്ങൾ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങി എല്ലാ ജീവജാലങ്ങളെയും പ്രതിനിധീകരിക്കുന്നു. അതായതു വള്ളി  കുറത്തി  ഒരു വേട്ടക്കാരിയായ രാജകുമാരി ആയിരുന്നു. അവൾ ആനയെ ഭയന്ന് മുരുകൻ്റെയടുത്ത് എത്തുന്നു എന്നതാണ് കഥ.


അതിൽ ഒരു വലിയ രഹസ്യമുണ്ട്. ലൗകികമായ ആഗ്രഹങ്ങൾ ഉള്ളപ്പോൾ നമ്മുടെ അസ്തിത്വം അതിലും വലിയ ഒന്നിനായി  കൊതിക്കും. അപ്പോൾ ഒരാൾ അനുഭവിക്കുന്ന ഒരു ഭയമുണ്ട്.നമ്മുടെ സ്നേഹം ദൈവത്തിനു മാത്രമാകുമ്പോൾ നമുക്ക് ഒരിക്കലും ഭയം തോന്നുകയില്ല. എന്നാൽ നമ്മളുടെ ആഗ്രഹം  ലൗകികതയിൽ ഒതുങ്ങുമ്പോൾ ഉള്ളിൻ്റെയുള്ളിൽ ഭയം അനുഭവപ്പെട്ടുകൊണ്ടേയിരിക്കും'അവയൊക്കെ ലഭിക്കുമോ ?അവ ലഭിക്കുമ്പോൾ, ‘ഇതൊക്കെ ഇനി നഷ്ടപ്പെടുമോ?' ഇനി അവ നഷ്ടപ്പെട്ടതിനുശേഷം, 'നേടിയതെല്ലാം ഞാൻ നഷ്ടപെടുത്തിയല്ലോ എന്ന തോന്നൽ 'അതിനാൽ, ലോകകാര്യങ്ങളോടുള്ള ആഗ്രഹം ദൈവത്വത്തിലേക്കും അറിവിലേക്കും, ഈശ്വരനിലേക്കും ജ്ഞാനത്തി ലേക്കും’ തിരിച്ചുവിടുമ്പോൾ,വള്ളിയും മുരുകനും ഒന്നുചേർന്നതു പോലെയാണ്. ആഗ്രഹം നല്ലതോ ചീത്തയോ എന്നതിനെകുറിച്ചു ആകുലപെടേണ്ടതില്ല. അതിന്റെ പിന്നിലെ ഊർജ്ജം നോക്കൂ. ആഗ്രഹങ്ങളോടുള്ള ശരിയായ മനോഭാവം നമ്മളിൽ പലർക്കുമില്ല. മോഹങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള ധാരണയോ നമ്മളുടെ ഇഷ്ടാനിഷ്ടങ്ങൾ എന്താണെന്നുള്ള തിരിച്ചറിവോ  നമ്മൾക്ക് ഇല്ല.ആഗ്രഹങ്ങൾ എന്നത്  ആളുകൾ, കാര്യങ്ങൾ, പ്രശസ്തി എന്നിവയിൽ  ഏതിലും ആകാം ഊർജ്ജത്തിന്റെ പ്രകടനമായി എല്ലാം നിരീക്ഷിച്ചുകൊണ്ട് മോഹങ്ങളിൽ നിന്ന് യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നവയിലേക്കുള്ള ചെറിയ  ഒരു മാറ്റത്തിലൂടെ, നമ്മുടെ ആത്മീയ പാതയിലെ കുതിച്ചുചാട്ടങ്ങളിൽ നാം മുന്നേറുന്നു.


വള്ളി പിംഗള നാഡിയാണ്.വലതുവശത്തുള്ള എനർജി ചാനൽ. വള്ളിയുടെ കയ്യിൽ താമരപ്പൂവുണ്ടെന്ന് പറയപ്പെടുന്നു.താമര സൂര്യനുമായിബന്ധപ്പെട്ടിരിക്കുന്നു. പിംഗള നാഡിയെ സൂര്യ നാഡി എന്നും വിളിക്കുന്നു. അഷ്ടാംഗത്തിൽ പിംഗള നാഡി വളരെ പ്രധാനപ്പെട്ടതാണ്. അത് നമുക്ക്അറിവ്നൽകുന്നു. വള്ളിയിലൂടെ മാത്രമേ നമുക്ക് അറിവ് നേടാൻ കഴിയൂ. നമുക്ക് പുതിയതായി എന്തെങ്കിലും പഠിക്കണ മെങ്കിൽ, അതിനുവേണ്ടി എന്തും ചെയ്യുവാനുള്ള മനസ്സ് ഉണ്ടായിരിക്കണം. എങ്കിൽ മാത്രമേ അത്  പഠിക്കാനാവൂ. അതിനാൽ നല്ല ചിന്തകൾ നമ്മിൽ പൂത്തുലയണം. ഇതാണ് വള്ളി. ഇത് വളരെ പ്രധാനമാണ്. 


ഉത്തരേന്ത്യയിൽ പറയപ്പെടുന്നത് രാധയിലൂടെ മാത്രമേ കൃഷ്ണനിൽ എത്തിച്ചേരാൻ കഴിയൂ  എന്നാണ്. അതുപോലെ തമിഴ്‌നാട്ടിലും നമുക്ക് കാർത്തികേയനിലെത്താൻ വള്ളി എന്ന വാഞ്‌ഛയിലൂടെ മാത്രമേ കഴിയൂ എന്ന് പറയപ്പെടുന്നു.  
മുരുകൻ രഹസ്യം എന്ന് കേട്ടപ്പോൾ അതെന്താണെന്ന് അറിയാൻ നിങ്ങൾക്കെല്ലാവർക്കും ഒരു  ജിജ്ഞാസ തോന്നുന്നില്ലേ? ഇതാണ് യഥാർത്ഥത്തിൽ നിങ്ങളെ നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നയിക്കുന്നത്. ജിജ്ഞാസ ഇല്ലെങ്കിൽ, വിജ്ഞാനവും പ്രായോഗിക പരിജ്ഞാനം,ആത്മീയ പരിജ്ഞാനം എന്നിവ  നേടുന്നതിൽ നിങ്ങൾക്ക് ഒരിക്കലും പുരോഗതി കൈവരിക്കാനാവില്ല. ഈ ജിജ്ഞാസ എന്നത്  വള്ളി മാത്രമാണ്. ഈ ശക്തിയെ നാം തിരിച്ചറിയുകയും ബഹുമാനിക്കുകയും വേണം.  ഇതിനായി നമുക്ക് വിശാലമായ വീക്ഷണം ആവശ്യമാണ്. “താങ്കൾക്ക് ശരിക്കും എന്താണ് വേണ്ടത്? “എന്ന്  നിങ്ങൾ ആരോടെങ്കിലും ചോദിക്കുമ്പോൾ, അവർ  ഒരു നിമിഷം ചിന്തിക്കും. അവർക്ക് പെട്ടെന്ന് ഉത്തരം ലഭിക്കില്ല. സ്വന്തം ശരീരത്തിനെന്ത് വേണം എന്നത് ചിലപ്പോൾ അവർ ഉത്തരമായി നൽകിയേക്കാം. ഭക്ഷണം, വെള്ളം, വസ്ത്രം, പാർപ്പിടം, കിടക്ക, സംസാരിക്കാൻ ആളുകൾ.. മുതലായവ. അതിനു സമാനമായി മനസ്സിന് കാവ്യം, നാടകം, സംഗീതം എന്നിവ പോലെയുള്ള വിനോദങ്ങളും ആവശ്യമാണ്. എന്നാൽ ഇതിനെല്ലാമുപരിയായി ഉന്നയിച്ചാൽ  , ഏതൊരു ജീവിയുടെയും ആത്യന്തിക ലക്ഷ്യം സ്വാതന്ത്ര്യമാണ് എന്നതായിരിക്കും ഉത്തരം.  അനുഭവങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യം. അറിവ്, സ്നേഹം, സൗന്ദര്യം എന്നിവയിൽ നിന്ന് എനിക്ക് സ്വാതന്ത്ര്യം വേണമെന്ന് ആരും ഒരിക്കലും പറയാറില്ല [ഇവയൊന്നും ഒരു കാഴ്ചപ്പാടോ വികാരമോ അല്ല].

         നാം ശരിക്കും ആഗ്രഹിക്കുന്നത് നമ്മുടെ അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യം ആണ്. എങ്ങനെ ലൗകിക കാര്യങ്ങൾ ഈ അടിമത്തത്തിന് കാരണമാകുന്നു, അതിനാൽ ഇവയിൽ നിന്നുള്ള സ്വാതന്ത്ര്യം മനുഷ്യ ജനനത്തിന്റെ അടിസ്ഥാന ആവശ്യകതയാണ്, അവകാശമാണ്.



ഇതൊക്കെയുംനടക്കണമെങ്കിൽ സ്വാതന്ത്ര്യത്തിനായുള്ള ആഗ്രഹവും ഉണ്ടാകണം. ബന്ദികളാക്കപ്പെട്ട പക്ഷികളുടെ കൂടു തുറന്നെന്നാലും അവയ്ക്ക് അടിമത്തമെന്നത് അനുഭവപ്പെട്ടില്ലെങ്കിൽ, ആ കൂടിനപ്പുറമുള്ള വിശാലമായ ലോകത്തിലേക്ക് പറക്കണമെന്ന തോന്നലുണ്ടാവില്ല, അവ പറന്ന്പോകാതെ ആ കൂട്ടിൽ തന്നെ കിടക്കും.  അതുപോലെ, ഒരു നായയെ അതിന്റെ ചങ്ങലകളിൽ നിന്ന് മോചിപ്പിച്ചാലും, ബന്ദിയാക്കപ്പെട്ടിരുന്ന ഓർമ്മകൾ കാരണം ,അത് അതേ സ്ഥലത്ത് തന്നെതുടരുകയാണെങ്കിൽ,ആർക്കും അതിൽ ഒന്നും ചെയ്യാൻ കഴിയില്ല .അതിനു സ്വയം ആ നായയ്ക് സ്വതന്ത്രനാവണം എന്ന ആഗ്രഹമുണ്ടാകണം. പരമോന്നതമായ ഭോഗം യോഗം എന്നിവയ്കും  മുക്തിക്കാ യുമുള്ള ആഗ്രഹം. ഇത് വള്ളി മാത്രമാണ് . ഒരാൾ ഒരിക്കലും മോഹങ്ങളെ ചെറുതായി കാണുകയോ  വെറുക്കുകയോ ചെയ്യരുത്. നമ്മൾ ചെയ്യേണ്ടത് അത് മനസ്സിലാക്കുകയും അങ്ങേയറ്റം  മനോഹരമായി അത് നിറവേറ്റുകയുമാണ് .ഇത് എങ്ങനെ ചെയ്യണം? ആഗ്രഹം ഉണ്ടാകുമ്പോൾ അതിനെ  കൃത്യതയോടെ നോക്കിക്കാണുക. എന്താണ് ഈ ആഗ്രഹം? ഇതിന്റെ ഫലം എന്തായിരിക്കും? ആഗ്രഹം പൂർത്തീകരിക്കണോ? എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആഗ്രഹം മനസ്സിൽ രൂപപ്പെട്ടത്? എന്നിങ്ങനെയുള്ള ചിന്തകൾ  ആ ആഗ്രഹം നല്ലതിനാണോ എന്നും അതിനനുസരിച്ച് പ്രവർത്തിക്കണോ വേണ്ടയോ എന്ന സൂചനയും നൽകുന്നു. 



ആഗ്രഹം നിറവേറിയാൽ നിങ്ങൾക്ക് പിന്നീട് എന്തിലൂടെയാണ്  കടന്നുപോകേണ്ടത്? ഒരു വ്യക്തിയോട് നമുക്ക് വെറുപ്പോ ദേഷ്യമോ തോന്നിയാൽ  സ്വാഭാവികമായും നമുക്കയാളെ ഉപദ്രവിക്കുവാൻതോന്നും . അതേ  ദേഷ്യം അയാൾക്ക്  നമ്മളോടുണ്ടെങ്കിൽ അദ്ദേഹത്തിന്  നമ്മളെ തിരിച്ചുപദ്രവിക്കുവാനും തോന്നും. ഇത് പ്രകൃതിനിയമമാണ് .അതിനാൽ ആഗ്രഹം ഉണ്ടാകുന്ന ഹൃദയത്തിന്റെ ഗുണം  എന്താണെന്ന് പരിശോധിക്കുക. സത്വ? രജസ്? തമസ്? കാമ? വഞ്ചന? ആഗ്രഹം ബുദ്ധിയിൽ നിന്നാണോ വരുന്നത്? ആഗ്രഹം നടപ്പിലാക്കുന്നതിന്റെ ഫലം എന്തായിരിക്കും? ഈ ആഗ്രഹം നിറവേറ്റാൻ നിങ്ങളെന്തിലൂടെയൊക്കെ കടന്ന് പോകേണ്ടി  വരും? ഇവിടെയാണ്  ആനയുടെ രൂപത്തിൽ  വന്ന് വള്ളിയെ ഭയപ്പെടുത്തിയ  'വിനായകൻ്റെ 'പ്രസക്തി. ആനയെ  ഭയന്നോടി പോയ വള്ളി മുരുകൻ്റെയടുത്തെത്തുന്നു .  



നമ്മളുടെ മനസ്സിനെ  പുറകിലേക്ക് വലിക്കുന്ന തരത്തിലുള്ള ഒരാഗ്രഹത്തിൽ നാം മുഴുകിയിരിക്കുകയാണെന്ന് പ്രപഞ്ചം മനസിലാക്കിയാൽ അത് സ്വഭാവികമായി പൂർത്തീകരിക്കപ്പെടും.   വള്ളിയെ പ്രണയത്തിൻ്റെയും ആനന്ദത്തിന്റെയും  ഉയർന്ന തലത്തിലേക്ക്, അതായത് മുരുകനിലേക്ക് എത്തിക്കുന്നതിന്റെ അടിസ്ഥാനവും ഇത് തന്നെയാണ്.

 ഗണപതിയുടെ സ്ഥാനം മൂലാധാരത്തിലാണ് . ദിവ്യകൃപയാൽ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങി, പ്രാണശക്തി പിംഗള നാഡിയിലൂടെ( ശരിയായ നാഡി, സൂര്യ നാഡി )ഉയരുമ്പോൾ നമുക്ക് സുഖം, സന്തോഷം ,ജ്ഞ്യാനം, ആനന്ദം, തുടങ്ങിയ എല്ലാ  അഭിവൃദ്ധികളും ലഭിക്കുന്നു.

കന്ദർ അനുഭൂതിയുടെ രഹസ്യം

ധ്യാനിക്കുന്നവർക്ക് ഇത് ശരിക്കും ഒരു യഥാർത്ഥ അനുഭവമാണ്.ആയതിനെ കന്ദർ   അനുഭൂതി എന്ന് പറയാം. അരുണഗിരിനാദർ എന്ന കവി  തന്റെ ധ്യാനത്തിലൂടെ മുരുകനെ അനുഭവിച്ചറിയുക ഉണ്ടായി.ആ അനുഭവം അദ്ദേഹം വിവരിക്കുന്നത് ഇപ്രകാരമാണ്. മുരുകൻ എന്നത് എല്ലാവിധ മൂലകങ്ങൾക്കും അപ്പുറമാണ്, ശരീര ത്തിനപ്പുറമാണ്, ഭക്ഷണത്തിനപ്പുറമാണ്, ശ്വസനത്തിനപ്പുറമാണ്. പരിമിതികൾ ക്കപ്പുറമാണ്.              
ആദ്യമായി നാം ഇരുട്ടിനെ മറികടക്കുക. ധ്യാനത്തിനായി ഇരിക്കുമ്പോൾ, ആദ്യം എല്ലാം ഇരുണ്ടതായി കാണുന്നു, തുടർന്ന് നമുക്ക് ശരീരത്തിന്റെ സംവേദനം നഷ്ടപ്പെടും. തലവേദന ഉണ്ടാകുമ്പോൾ മാത്രമേ നമുക്ക് തലയുടെ അസ്തിത്വം മനസ്സിലാകൂ. നമ്മളിൽ പലരും ഇത്  അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. അതിനാൽ ഈ പടികളിൽ നിന്ന് വ്യതിചലിക്കാനും, മനസ്സിനെ ഒരുയർന്ന തലത്തിലേക്ക്  കൊണ്ടുവരാനും ഉള്ള എളുപ്പമാർഗ്ഗം ,വള്ളിയുടെ മാർഗ്ഗമാണ് ,ആഗ്രഹങ്ങളുടെ ഊർജത്തിലൂടെയുള്ള വഴി. അതിനാൽ വള്ളിയിലൂടെ മാത്രമേ നമ്മൾക്ക് വേലായുധനെ ലഭിക്കൂ. 


നമ്മുടെ കണ്ണിലെ ഒരു ചെറിയ പൊടിക്ക്  ആകാശവും സൂര്യനും ഒക്കെ ഉൾപ്പെടുന്ന കാഴ്ചകളെ മുഴുവനായും മറയ്ക്കാൻ സാധിക്കും .
അതിനാൽ, നമുക്ക് വെറുപ്പില്ലെങ്കിൽ മാത്രമേ മുരുകനിലേക്കുള്ള ഈ യാത്ര ആരംഭിക്കാൻ കഴിയൂ. ആഗ്രഹങ്ങൾ ഒരുപാടുണ്ടെന്ന് അപ്പോൾ നാം മനസ്സിലാക്കുന്നു.അപ്പോൾ മോഹങ്ങൾക്ക് പിന്നിലെ ഊർജ്ജം നമ്മൾ നിരീക്ഷിക്കും അത്  വള്ളിയാണ് . ഈ  ഊർജ്ജത്തിന്റെ ചലനത്തെ ധ്യാനത്തിലൂടെ പിന്തുടർന്ന് നമുക്ക് മുരുകനിലെത്തി ചേരാം .ഇരുന്നുകൊണ്ട്  മൂക്ക് പിടിച്ചാൽ നിങ്ങൾക്ക് ഭക്ഷണം ലഭിക്കും എന്നാണ് പഴയ പഴഞ്ചൊല്ല് [മൂക്കൈ  പിടിച്ചിരുന്താ  ശാപ്പാട്  കെടയ്ക്കും]. മൂക്കിൽ ഒരു വലിയ രഹസ്യം ഉണ്ട്. 'ശ്വാസം'. ശ്വാസം അനുഭവിച്ചറിയുന്ന, ലോകം അനുഭവിച്ചറിയുന്ന, പിന്നീട് ജീവിതം അനുഭവിച്ചറിയു ന്നയാൾക്  മാത്രമേ മുരുകനെ അനുഭവിച്ചറിയാൻ  കഴിയൂ. അനന്തത എന്തെന്നറിയാനുള്ള ആദ്യപടി 'ഭൂതശുദ്ധി '-യാണ് .

നാം സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത് ഒന്നും  കൈവശപ്പെടുത്താനോ  ആരെയും ഉപദ്രവിക്കാനോ  ആലോചിച്ചല്ല . ഈ ചിന്ത നമ്മളിലെ വിദ്വേഷത്തെ അകറ്റുന്നു . വസ്തുനിഷ്ഠമായി പെരുമാറാതിരിക്കാനും മറ്റു ജീവജാലങ്ങളോട് ആക്രമണമനോഭാവത്തോടെ പെരുമാറാതിരിക്കാനും നമ്മുടെ ചുറ്റുമുള്ള പ്രകൃതിയെ ആസ്വദിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് .സൗന്ദര്യം നിരീക്ഷിക്കുക എന്നത്  ഒരു ചെറിയ ഘട്ടമല്ല. അഹിംസയുടെ അടിസ്ഥാനമാണിത്. ഇന്ന് മനുഷ്യർ പ്രകൃതിയോടും തമ്മിൽത്തമ്മിലും ഒരുപാട്  അക്രമാസക്ത മായാണ് പെരുമാറുന്നത്. ആവശ്യത്തിലും അധികം കോപമുണ്ട്.  ഇതിനൊക്കെയുള്ള കാരണം അജ്ഞാനമാണ്. വിജ്ഞാനത്തിൻ്റെയും പ്രജ്ഞാന[ആത്മീയത]ത്തിൻ്റെയും  സംയോജനമാണ് പരിഹാരവും , സാന്ത്വനവും. ഇതാണ് വള്ളി.



അറിവിൻ്റെ  ഫലത്തിൻ്റെ രഹസ്യം


  മുരുകന് ജ്ഞ്യാന പഴ-ത്തോട് അതിയായ ആഗ്രഹമുണ്ടായിരുന്നു. അറിവിന്റെ ഫലത്തിനു വേണ്ടി അവൻ ലോകം മുഴുവനും ചുറ്റി. ഇത് വിജ്ഞാനം ആണ്. നമ്മളോട് എന്ത് ചെയ്യാനാണോ അവൻ ആവശ്യപ്പെട്ടത് അത് അവൻ തന്നെ ചെയ്യുന്നു .അത് പൂർത്തിയാക്കുന്നതിന് മുമ്പ് വിനായകൈർ [ഗണപതി] ആത്മീയത ഉപയോഗിക്കുകയും ഫലം നേടിയെടുക്കുകയും ചെയ്യുന്നു. ചുറ്റുമുള്ള എല്ലാ കാര്യങ്ങളിലുമുള്ള അവൻ്റെ  ശ്രദ്ധ നല്ലതാണ് എങ്കിലും അത് അവന് ആ ഫലം നേടാൻ ഉപകരിച്ചില്ല എന്ന സത്യം മനസിലാക്കി, എല്ലാം ത്യജിച്ച് ഒരു ബ്രഹ്മചാരിയായി തീരുവാനുള്ള ആഗ്രഹം അവനിൽ ഉടലെടുക്കുന്നു.



ഇത് സ്വാഭാവികമാണ്. ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ ലൗകികതയോട്  മടുപ്പ് തോന്നുക എന്നതിൽ അത്ഭുതപെടാൻ ഒന്നുമില്ല. എന്നാൽ ആത്മീയത ഒരാളെയും ഒരിക്കലും  തളർത്തില്ല. മുരുകൻ ഈ വിരക്തി [ലോകവിജ്ഞാനത്തിന്റെ തളർച്ച] അനുഭവിച്ചു . ഈ സമയത്ത്, പരാശക്തി ആദ്യം അവനോട് പറയുന്നത്, 'തത്വമസി 'എന്നാണ്,  നിങ്ങൾ തന്നെയാണ് അറിവിന്റെ സ്വരൂപം എന്നതാണ് അതിന്റെ അർഥം  . അമ്മയാണ് ആദ്യ ഗുരു. അറിവ് എല്ലായ്പ്പോഴും അമ്മയിൽ നിന്നാണ് ആരംഭിക്കുന്നത്. മുരുകൻ ഒരുപക്ഷെ സ്വന്തം അച്ഛൻ്റെ ഗുരുവായിരിക്കാം. എന്നാൽ പരാശക്തിയാണ് ആദ്യം തമിഴിൽ അരുളി ചെയ്തത് നിങ്ങൾ അന്വേഷിക്കുന്നത് നിങ്ങളെത്തന്നെയാണെന്ന്. തമിഴ് എന്ന ഭാഷ അങ്ങനെയാണ് രൂപം കൊണ്ടത് എന്ന് പറയപ്പെടുന്നു. അക്ഷരങ്ങൾ, സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ. സൗന്ദര്യം, അറിവ്, സ്നേഹം, വീര്യം, വെളിച്ചം ശബ്ദവും നിശബ്ദതയും, രൂപം, രൂപമില്ലായ്മ, പുഷ്പം അതിൻ്റെ  സുഗന്ധം, ഗർഭപാത്രത്തിലെ കുട്ടിയും അതിൽ തുടിക്കുന്ന  ജീവനും  എല്ലാം മുരുകനാണ്.



 
ഈ അറിവിന്റെ അടിസ്ഥാനം വള്ളി -യാണ് , ഇച്ഛാ ശക്തി. ആഗ്രഹം എങ്ങനെ പൂർത്തീകരിക്കാം. ആഗ്രഹത്തിന്റെ കാരണം എന്താണ് , അതിന്റെ ഫലം എന്തായിരിക്കും , എന്നത് മനസിലാക്കിയാൽ  നമുക്ക് ശരിക്കും സ്വതന്ത്രരാകാം. ഒരു വ്യക്തി മോഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുക. ആഗ്രഹത്തിൻ്റെ  ചലനാത്മകത അയാൾക്ക് മനസ്സിലായില്ലെങ്കിൽ അയാൾ മോഷ്ടിക്കുകയും പിടിക്കപ്പെടുകയും ചെയ്യുന്നു ഒരിക്കലും ആ ഒരു ഇനം തന്നെക്കൊണ്ട് നേടിയെടുക്കാൻ കഴിയില്ല എന്ന തോന്നൽ കൊണ്ട് മാത്രമാണ് അയാൾ മോഷ്ടിക്കുന്നത്. അയാൾ പിടിക്കപ്പെടുമെന്നും ജയിലിൽ പോകേണ്ടിവരുമെന്നും. കൂടെ മനസ്സിലാക്കിയിരുന്നെങ്കിൽ  അയാൾ ഒരിക്കലും മോഷ്ടിക്കുകയില്ല. എല്ലാ വശങ്ങളും ആലോചിച്ചാണ്  ആളുകൾ ഓരോ പ്രവൃത്തിയിൽ ഏർപ്പെടുന്നത് എങ്കിൽ  ഈ ലോകത്തിലെ എല്ലാ പാപങ്ങളും അക്രമങ്ങളും ഒക്കെ കുറഞ്ഞുകിട്ടും.



വള്ളി വലതുവശത്താണ് സ്ഥിതി ചെയ്യുന്നത്‌.അതായത് സൂര്യ നാഡി എന്ന് അനുമാനിക്കാം. നാഡി വലതുവശത്തായിരിക്കുമ്പോൾ നിങ്ങൾ  ഒരു സങ്കൽപം  എടുത്താൽ ഇവയെല്ലാം സൂര്യ നാഡിയിൽ വേണം ചെയ്യാൻ . ഇതൊരു വലിയ രഹസ്യമാണ്.
a. പ്രാർത്ഥന
b. സങ്കൽപം 
c. പഠനം , മറ്റുള്ളവരെ ശ്രദ്ധിക്കുക.
d. അനുഗ്രഹം
e. അഭ്യർത്ഥന 
f.  അദ്ധ്യാപനം ഇവയെല്ലാം തന്നെ സൂര്യ നാഡിയിൽ വേണം ചെയ്യാൻ .
കുട്ടികളെ പഠനത്തിനായി ഒരുക്കുമ്പോൾ  സൂര്യ നാഡി  സജീവമാണെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കുക . പഠനത്തിന് മുമ്പ് കുട്ടികളെ കൊണ്ട്  പ്രാണായാമം ചെയ്യിക്കുക . പ്രാണായാമംചെയ്യുമ്പോൾ 
a. ഇടത്തുനിന്ന് ശ്വസിക്കുക  .
b. ഇടത്തുനിന്ന് ശ്വാസം വിടുക , വലത്തുനിന്ന് ശ്വാസം എടുക്കുക.
c . തുടർന്ന് വലത്തു നിന്ന് ആരംഭിച്ച് ഇടത്തു നിന്ന് ശ്വസിക്കുക.


 'തിരുപ്പരംകുൻഡ്രത്തിൽ   നീ സിരിത്താൽ മുരുക, തിരുട്ടാനി മലയ് മീതേ എതിരൊളിക്കും '.  
തിരുപ്പരംകുൻഡ്രത്തിൽ നിന്ന് നീ പുഞ്ചിരിക്കുകയാണെങ്കിൽ, ഓ മുരുകാ , അത്  തിരുട്ടാനി കുന്നിൽ പ്രതിധ്വനിക്കും. നിങ്ങളുടെ മൂക്കാണ്  കുന്ന് , ഇടത് നാസാരന്ധ്രം ആദ്യത്തെ കുന്നും വലത് നാസാരന്ധ്രം രണ്ടാമത്തെ കുന്നു മാണ് . ഇടത്ത് നിന്ന് ആരംഭിച്ച് വലതുവശത്തേക്ക് ശ്വസിക്കുക. തിരുട്ടാനിയിൽ നിന്നും ശ്വസിക്കുകതിരുപ്പരംകുൻഡ്രത്തിൽ നിന്ന് ശ്വാസം വിടുക. ആദ്യം മുരുകൻ ദേവയാനിയെ വിവാഹം കഴിച്ചു. അതിനാൽ ഇടത് നിന്ന് ശ്വാസം എടുക്കുക  വലതുഭാഗത്ത് നിന്ന് ശ്വാസം വിടുക.



മുരുകൻ്റെ  ജനനത്തിൻ്റെ  രഹസ്യം



“വേലുണ്ട് വിനയില്ലൈ , മയിൽ ഉണ്ട് ഭയമില്ലൈ ,ഗുഹനുണ്ട് കുരൈയില്ലൈ , കന്ദൻ ഉണ്ട് കവലൈ  ഇല്ലൈ മനമേ.”  ഇച്ഛാ ശക്തിയില്ലാതെ ഒരാൾക്ക് ജീവിതത്തിൽ ഒന്നും നേടാൻ കഴിയില്ല. ഏതൊരു  സാഹചര്യത്തെക്കുറിച്ചും കൂടുതൽ അറിയാനുള്ള ആകാംക്ഷയോ  ആഗ്രഹമോ ഇല്ലാത്ത ഒരാൾ വിഷാദരോഗത്തിനടിമപ്പെടും ആഗ്രഹം ലൗകികമാണെങ്കിൽ, അത് സ്വന്തമായി ഉപേക്ഷിക്കപ്പെടും . പിന്നെയും നിങ്ങൾ ഈ ആഗ്രഹം പിന്തുടരുകയാണെങ്കിൽ, അത് നിങ്ങളെ വീഴ്ചയിലേക്ക് നയിക്കും. ആഗ്രഹം ആത്യന്തികമാണെങ്കിൽമാത്രമേ ആകാംക്ഷ നിങ്ങളെ ആത്യന്തിക ലക്ഷ്യത്തിലേക്ക് നയിക്കു. പ്രധാന കാര്യം, അത് ഒരിക്കലും നൈമിഷികമായ കാര്യങ്ങളിലെ  ഉത്സാഹം പോലെ കുറയുന്നില്ല എന്നതാണ്. മുരുകൻ സൗന്ദര്യത്തിൻ്റെയും  ബുദ്ധിയുടെയും  പ്രതീകമാണ് . ഇവ രണ്ടും ഒരുമിച്ച് ഉള്ളിടത്ത്, തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് . ആളുകൾക്ക് സൗന്ദര്യത്തിൽ താൽപ്പര്യമുണ്ടായിട്ടുള്ളപ്പോഴെല്ലാം യുദ്ധങ്ങൾ നടന്നിട്ടുണ്ട്. രാമായണം അല്ലെങ്കിൽ മഹാഭാരതം തന്നെ അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് .ഇവിടെയും മുരുകൻ്റെ  ജനനത്തിന് കാരണമായത് അസുര രൂപത്തിലുള്ള മൂന്ന് പ്രവണതകളാണ്.
a. താരകസുരൻ പ്രതിനിധീകരിക്കുന്ന  നീച കർമ്മം
b. ശൂരപദ്മൻ പ്രതിനിധീകരിക്കുന്ന ആനവം
c . സിംഹമുഖാസുരൻ പ്രതിനിധീകരിക്കുന്ന മായ [അസത്യത്തെ സത്യമായി കണക്കാക്കുന്നു.  ഉദാഹരണത്തിന് , സൂര്യൻ അസ്തമിക്കുകയോ ഉദിക്കുകയോ ഇല്ല. അവൻ അനങ്ങുന്നില്ല, അവൻ എവിടെയാണോ അവിടെ നിൽക്കുന്നു, ലോകം മാത്രമേ അവനെ വലം വയ്ക്കുന്നു. ഇതാണ് സത്യം. എന്നാൽ സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുവെന്നാണ് എല്ലാവരും പറയാറ്. മരുഭൂമിയിലെ മരീചികയും ഇതിനുദാഹരണമാണ്] സിംഹാമുഖാസുരനും ഇതുപോലെയാണ്. അടുത്തേക്ക്പോവാൻ ഭയം തോന്നുമെങ്കിലും അത് യാതൊരു ആപത്തും ഉണ്ടാക്കുന്നതായിരിക്കില്ല  


വേലിൻ്റെ രഹസ്യം 



ശിവനിൽ നിന്ന് അഞ്ച് തീപ്പൊരികളും ശക്തിയിൽ നിന്ന് ഒരു തീപ്പൊരിയും ഒരുമിച്ച് വരുന്നു.  അഞ്ച്  ഇന്ദ്രിയങ്ങൾക്കൊപ്പംആറാമത്തെ ഇന്ദ്രിയമായ ജ്ഞാനവും ചേരുന്നു . ഈ തീപ്പൊരികൾക്ക് ഒരു രൂപവുമില്ല. അഗ്നി തീപ്പൊരികളെ ഗംഗയിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് മുരുകനെ അഗ്നിപുത്രൻ എന്നും ഗംഗേയൻ എന്നും വിളിക്കുന്നത്. ഗംഗ എന്നാൽ അറിവ് അല്ലെങ്കിൽ ജ്ഞാനം  എന്നാണ്  - ശുദ്ധമായ  അറിവ്. മുരുകൻ ജ്ഞാനശക്തിയാണ്.



ജ്ഞാനം വിവരമല്ല. ആരെങ്കിലും അവബോധമില്ലാതെ പെരുമാറുമ്പോൾ ബുദ്ധിശൂന്യമായി  പ്രവർത്തിച്ചതിനു നിങ്ങൾ ആ വ്യക്തിയെ ശകാരിക്കും . ബുദ്ധി എന്നത് അവബോധത്തിൻ്റെ  പര്യായമാണ്. ഇതാണ് ജ്ഞാനശക്തി. ഇതാണ് സ്കന്ദൻ. ജ്ഞാനം വേലിനെപ്പോലെയായിരിക്കണം. വേലിനും നമ്മുടെ ഉള്ളിലുള്ള അറിവിനും  ഇനിപ്പറയുന്ന ഗുണങ്ങളുണ്ട് . 

a.  ആഴത്തിൽ ചുവടെ : അനുഭവത്തിൽ നിന്ന് ഒത്തുചേരുന്നതിന് അറിവ് ആഴമുള്ളതായിരിക്കണം. ഇത് വേൽ ആണ്.
b. നടുവിൽ വിശാലമായത് : വിശാലമായ വീക്ഷണം നൽകുന്ന ഒരു അവബോധം
c . മൂർച്ചയേറിയ അഗ്രം : ഏത് തീരുമാനത്തിനും മൂർച്ചയേറ്റുന്ന  ബുദ്ധി 


മയിലിൻ്റെ രഹസ്യം 




മുരുകനെ മയിൽ‌വാഹനൻ അല്ലെങ്കിൽ മയിലിൻ്റെ സാരഥി എന്ന് വിളിക്കുന്നു. മയിൽ ആനന്ദത്തെ പ്രതിനിധീകരിക്കുന്നു. സന്തോഷത്തോടെ മയിൽ എങ്ങനെയാണ് നൃത്തം ചെയ്യുന്നുവെന്നത് കാണുക.  ആ കാഴ്ച നമുക്ക് സൗന്ദര്യവും ആനന്ദവും നൽകുന്നു. പ്രശ്നങ്ങളേക്കാൾ ഉയരുന്നതിനുള്ള കഴിവിനെയാണ് അത് സൂചിപ്പിക്കുന്നത്. വെറും നിലത്തു നില്ക്കുകയാണെങ്കിലും എത്ര വല്യ ഉയരത്തിലേക്കും എത്താൻ അതിനു സാധിക്കും.

കുറുഞ്ഞി എവിടെയുണ്ടെങ്കിലും അവിടെ കുമരനുണ്ട്. കുറുഞ്ഞി എന്നാൽ ഒരു പർവ്വതം എന്നാണ് അർത്ഥമാക്കുന്നത്. എവിടെയെങ്കിലും ഒരു പർവ്വതം ഉണ്ടെങ്കിൽ മുരുകൻ അവിടെ ഉണ്ടാകും. ഇതും ഒരു രഹസ്യമാണ്. 

മുരുകന് സമർപ്പിച്ച നാല് മയിലുകളെക്കുറിച്ച് ഒരു പരാമർശമുണ്ട്. ഓരോരുത്തർക്കും അവരുടേതായ ആത്മീയ പ്രാധാന്യമുണ്ട്, അതിനെ  മുരുകൻ ചെയ്തതുപോലെ നമ്മുടെ സ്വന്തം പുരോഗതിക്കായി വാഹനങ്ങളായി ഉപയോഗിക്കാൻ കഴിയും.



വിനായകൻ - ഗണേശൻ മുരുകന് ഒരു മയിലിനെ  നൽകി. ഇത് എന്തിനെ  സൂചിപ്പിക്കുന്നു? ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോഴെല്ലാം അതിനെ മറികടക്കാൻ നമുക്ക് ഒരു ശക്തി ആവശ്യമാണ്. ഇത് അറിവിൻ്റെ  ശക്തിയാണ്.  മുരുകന് ഇത് നൽകിയത് ഗണേശനാണ്. രണ്ടാമതായി എല്ലാ വേദങ്ങളും മയിലായി മാറിയെന്നും മുരുകൻ്റെ  വാഹനമായി മാറിയെന്നും പറയപ്പെടുന്നു. വേദങ്ങൾക്ക് രണ്ട് തരം അറിവുണ്ട്. പരാ [ആത്മീയ പരിജ്ഞാനം], അപരാ  [പ്രായോഗിക അല്ലെങ്കിൽ ശാസ്ത്രീയമായ അറിവ്]. നമ്മുടെ ജീവിതത്തിൽ രണ്ടിൻ്റെയും സന്തുലിതാവസ്ഥ ഉണ്ടെങ്കിൽ മാത്രമേ നമുക്ക്  ജീവിതത്തിൽ പുരോഗതി അനുഭവിക്കാൻ കഴിയൂ. മൂന്നാമത്തെ മയിലിനെ നൽകിയത് ഇന്ദ്രനാണ്. ഇന്ദ്രൻ എന്നാൽ കൂട്ടായ ബോധം. [സമൂഹ ഉണർചൈ]  ദേവന്മാരുടെയും നേതാവാണ് ഇന്ദ്രൻ. അദ്ദേഹത്തിന് ആയിരം കണ്ണുകളുണ്ട്. "ഒരുപാട് കണ്ണും കാതും ഉള്ളവൻ സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നു " എന്നതാണ് പഴയ പഴഞ്ചൊല്ല്. നമ്മൾ  ഒരു സമൂഹത്തിലാണ്  ജീവിക്കുന്നത്, ഒരു സമൂഹത്തിന് ഒരു നേതാവ് ആവശ്യമാണ്. ഒരു നേതാവില്ലാതെ,   “ആശയക്കുഴപ്പം” ഉണ്ടാകുന്നതാണ്. കുഴപ്പങ്ങൾ പുറത്തുവരാൻ, സമൂഹത്തെ കുഴപ്പത്തിൽ നിന്ന് കരകയറ്റാൻ സമൂഹം  ഒരു നേതാവിനെ തിരഞ്ഞെടുക്കുന്നു. ഈ ശക്തി  ഒരു മയിലാണ് .നാഥനോടുള്ള ഭക്തി സാക്ഷാത്കരിക്കുന്നതിലൂടെ ഈശ്വരൻ്റെ  വാഹനമായി മാറുന്ന അസുരനാണ് നാലാമത്തെ മയിൽ. ദൈവത്തിനോടുള്ള അദ്ദേഹത്തിൻ്റെ സമീപനം, അസുര ഗുണങ്ങളെ  സ്നേഹമായും ആനന്ദമായും മാറ്റുന്നു മയലിൻ്റെ  ആഴമേറിയ അർത്ഥം മനസ്സ് എന്നതാണ്. 'മനമേ മുരുകനിൻ മയിൽ വാഹനം'. മുരുകൻ്റെ വാഹനം ആണ് മനസ്സ്. മുരുകൻ എല്ലാ സമയത്തും ഒരു വാഹനം പോലെ നമ്മുടെ മനസ്സിനെ ഓടിക്കുന്നു.
a. നമ്മൾക്ക് സമൂഹത്തെ ക്കുറിച്ചുള്ള  അവബോധം ഉണ്ടാകുന്നു .
b. നമ്മുടെ ജീവിതത്തിലെ പ്രതിബന്ധങ്ങളെ മറികടക്കുന്നതിനെക്കുറിച്ച്  ചിന്തകൾ നമ്മിൽ ഉണ്ടാകുന്നു .
c. ആത്മീയവും പ്രായോഗികവുമായ അറിവ് നമ്മുടെ മനസ്സിൽ പ്രയോഗിക്കപ്പെടുന്നു.
d. എല്ലാ ആസുര ഭാവങ്ങളും  മനസ്സിൽ നിന്ന്  ഉരുകിപ്പോവുന്നു .
മുരുകനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഈ മാറ്റങ്ങളെല്ലാം നമ്മുടെ മേൽ വരുന്നു എന്നതാണ് കാരണം, മുരുകന് സമർപ്പിച്ച 4 മയിലുകളിൽ ഒന്നായി മനസ്സ് മാറുന്നു. മുരുകൻ അപ്പോൾ നമുക്ക് പ്രത്യക്ഷപ്പെടുന്നു, മനസ്സ് പൂക്കുകയും അതിന്റെ വർണ്ണാ ഭമായ തൂവലുകൾ കാണിക്കുകയും സന്തോഷത്തോടെ നൃത്തം ചെയ്യുകയും ആ സമയത്ത് ഭക്തി മഴ പോലെ പെയ്യുന്നു  . [ലളിത സഹസ്രനാമത്തിൽ ഭക്ത ചിത്ത  കേകി  ഘനാ  ഘനാ എന്ന് ചിന്തിക്കുക] 

സേവർകൊടി യുടെ രഹസ്യം - കോഴിയുടെ  ചിഹ്നമുള്ള പതാക




മുരുകനെ സേവകൊടിയൻ എന്നാണ് വിളിക്കുന്നത്. കോഴി ചിഹ്നമുള്ള പതാകയുടെ ഉടമ എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഈ പതാക ഉള്ളത്? കോഴി താളത്തിൻ്റെ  പ്രതീകമാണ്. സമയം  വേഗത്തിലോ സാവധാനത്തിലോ  പോകാം, പക്ഷേ കോഴി ഒരിക്കലും പരാജയപ്പെടുകയില്ല. പ്രപഞ്ചം മുഴുവൻ സമയത്തിൻ്റെ  ഒരു താളത്തിലാണ്  മുന്നോട്ട്  പോകുന്നത്. ഈ താളവുമായി വിന്യസിക്കുമ്പോൾ, നമ്മൾ പ്രണയത്തിലാണെന്ന് പറയപ്പെടുന്നു. എല്ലാത്തിനും അതിൻ്റെതായ ഒരു ഒരു സമയമുണ്ട്. നമ്മൾക്ക്  എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് കണക്കാക്കില്ല. ഇത് ശരിക്കും വിഡ്ഢിത്തമാണ് . ഉദാഹരണത്തിന് ജൂണിൽ കരിമ്പ് ആവശ്യപ്പെടുക, അല്ലെങ്കിൽ സംക്രാന്തി  സമയത്ത് മാങ്ങ ചോദിക്കുക. ഇത് എല്ലാത്തിനും ഒരു കാലം ഉണ്ട്. അതിനാൽ ഈ ലോകം ഒരു താളത്തിൽ ആശ്രയിച്ചിരിക്കുന്നു. ലോകത്തിലായാലും ശരീരത്തിലായാലും താളത്തെക്കുറിച്ച് അറിയുമ്പോൾ നമുക്ക് ഒരു ശാന്തത യുണ്ടാകും. നമ്മുടെ ശരീരത്തിന് ഒരു ബയോളജിക്കൽ ക്ലോക്ക് ഉണ്ട്. ബയോളജിക്കൽ ക്ലോക്ക് അനുസരിച്ച് ഭക്ഷണം കഴിക്കുന്ന സമയത്തെയും ഉറങ്ങുന്ന സമയത്തെയും നമ്മൾ  ബഹുമാനിക്കുമ്പോഴെല്ലാം നമ്മൾ  യഥാർത്ഥത്തിൽ മുരുകന് പൂജ ചെയ്യുന്നു.

നമ്മൾ മന്ത്രങ്ങൾ ചൊല്ലുമ്പോൾ അതിന് ഒരു താളം ഉണ്ട്, സംഗീതത്തിന് ഒരു താളം, ലയം, രാഗം, എന്നിവയെല്ലാം ഉണ്ട്. ജീവിതത്തിനും  ഒരു താളം ഉണ്ട്. നമ്മൾ ചിരിക്കു കയോ കരയുകയോ ചെയ്താൽ പോലും അത് ഒരു താളം അടിസ്ഥാനമാക്കിയാണ്. ഇത് കോഴിയെ പ്രതിനിധീകരിക്കുന്നു. താളത്തെ ബഹുമാനിക്കുമ്പോൾ മാത്രമേ നമുക്ക് പുരോഗതിയുണ്ടാകൂ. മുരുകൻ യഥാർത്ഥ ത്തിൽ നമ്മ ളോട് പറയുകയാണ്, "നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കാൻ ആഗ്രഹമുണ്ടോ? പ്രപഞ്ചത്തിലെ സാധാരണക്കാരെയും ദയവായി ശ്രദ്ധിക്കുക. ജീവിതം വളരെ ശക്തമായ ഒഴുക്കുള്ള   ഒരു നദി പോലെയാണ്, നിങ്ങൾക്ക് വിജയിക്കണമെങ്കിൽ,  ഇത്  കണക്കിലെടുത്ത് നീന്തണം. ഒരാൾ ഒഴുക്കിനെതിരെ നീന്തുകയാണെങ്കിൽ, അയാൾക്ക് ക്ഷീണവും  സമ്മർദ്ദവും ഉണ്ടാകുകയും  ലൗകികതയിൽ മുങ്ങുകയും ചെയ്യും. മറ്റെങ്ങും പോകാനാകാതെ  ചുഴിയിൽ അകപ്പെടുകയും ചെയ്യും .

എന്തുചെയ്യണം? എപ്പോൾ ചെയ്യണം? ആര് ചെയ്യണം ? എങ്ങനെ ചെയ്യണം ? എല്ലാം താളം  അടിസ്ഥാനമാക്കിയുള്ളതാണ്. വേലും  സേവർകൊടിയും  ഭയപ്പെടാതെ മുന്നോട്ട് പോകാൻ ആവശ്യപ്പെടുക മാത്രമല്ല   താളത്തെക്കുറിച്ച് ജാഗ്രത പുലർത്തുകായും ചെയ്യുന്നു . തമിഴിലെ ഒരു വാക്ക് പരാമർശിക്കുക “കാതട്ര ഊശി കാര്യത്ത്ക്ക് ആകാത് ” കണ്ണില്ലാത്ത സൂചി കൊണ്ട്  ഒരു പ്രയോജനവുമില്ല. നമ്മളുടെ  ബുദ്ധിക്ക് ദിശാബോധം നൽകുന്നത്  വേലിലെ സൂചിയുടെ മൂർച്ചയാണ്.പ്രശ്നകരമായ സാഹചര്യങ്ങൾ പരിഹരിക്കുന്നതിന് അതിൻ്റെ  പിന്നിലെ നൂൽ വരയ്ക്കുന്ന താളത്തെക്കുറിച്ചുള്ള അവബോധമാണ് സൂചിയുടെ കണ്ണ്.

രാജാവിൻ്റെയും ഭിക്ഷക്കാരൻ്റെയും രഹസ്യം


മുരുകൻ ഒരേസമയം രാജാവും ബ്രഹ്മചാരിയുമാണ്   . ഭിക്ഷക്കാരനായിരുന്ന അദ്ദേഹം പിന്നീട് രാജാവാകുന്നു. രാജാവിനും  ബ്രഹ്മചാരിക്കും  സമാനമായ ജീവിതമാണ് . രാജാവ് ബ്രഹ്മചര്യം ഇഷ്ടപ്പെടുന്നു, കാരണം അവർ രണ്ടുപേർക്കും വലിയ കുടുംബങ്ങളുണ്ട്, അവർ സ്വന്തം കാര്യത്തിന് വേണ്ടി  ജീവിക്കുന്നില്ല. മുഴുവൻ രാജ്യത്തിനും ഉത്തരവാദികളാണ് തങ്ങളെന്ന് അവർ ഇരുവരും മനസ്സിലാക്കുന്നു, അവർ ഭയമില്ലാതെ ജീവിക്കുന്നു, സന്തോഷത്തോടെ ജീവിക്കാൻ ആവശ്യമായ എല്ലാ കഴിവുകളും തങ്ങൾക്കുണ്ടെന്ന് ആത്മവിശ്വാസമുണ്ട്, സ്വന്തം ആവശ്യങ്ങൾ നിസ്സാരമാണെന്ന് അവർക്കറിയാം, അതിനാലാണ് രാജാവിനെയും ബ്രഹ്മചാരിയെയും  സ്വാമി എന്ന് വിളിക്കുന്നത്. എല്ലാം അവരുടെ  പിടിയി / നിയന്ത്രണത്തിലാണെന്ന് അർത്ഥമാക്കുന്നു.
 ഈ രണ്ട് ഗുണങ്ങളും ഒരൊറ്റ ആരാധനാ സമ്പ്രദായത്തിലേക്ക് ഉൾക്കൊള്ളുന്ന അത്തരമൊരു മനോഹരമായ തത്വം ഒരു സംസ്കാരത്തിലും മുമ്പൊരിക്കലും കണ്ടിട്ടില്ല.ഈ അത്ഭുതകരമായ സമ്പ്രദായം  തമിഴ്‌നാട് ലോകത്തിന് നൽകി. രാജാവും ബ്രഹ്മചാരിയും  അവരുടെ ജീവിതരീതിയിൽ ഒരുപോലെയാണ് . ഇത് മുമ്പ് കണ്ടിട്ടുണ്ടോ? അതെ. മുരുകനെ നോക്കൂ.
പ്രണയവും സൗന്ദര്യവും ജീവിതത്തിൽ ഒരുപോലെ ഉണ്ടാകുക ! ഇത് മുമ്പ് കണ്ടിട്ടുണ്ടോ? അതെ. മുരുകനെ നോക്കൂ. തമിഴ്‌നാട്ടിലെ മഹാനായ സന്യാസിയായ അവ്വയാർ  ബ്രഹ്മചാരിയുടെ സ്വരൂപത്തിൽ മുരുകനെ നോക്കി “പഴം  നീ അപ്പ” ആലപിക്കുന്നു, “നിങ്ങൾ അന്വേഷിക്കുന്നത് എന്താണോ അത് കൊണ്ട് തന്നെയാണ്  
 നിങ്ങളെയും നിർമ്മിച്ചിരിക്കുന്നത്! തമിഴ്‌നാട്ടിൽ മാത്രമാണ് ഇത് സംഭവിക്കുന്നത്, ഒരു ഭക്തൻ ദൈവത്തെ നോക്കുകയും അവനാണ് സത്യമെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നത്! അത്തരമൊരു പ്രസിദ്ധമായ ഗാനമാണിത്.എല്ലാഎത്തിച്ചേരാൻ കുതിക്കുന്ന ലക്ഷ്യം നമ്മുടെ ഉള്ളിലുണ്ടെന്നും നമ്മൾ അകത്തേക്ക് നോക്കേണ്ടതുണ്ടെന്നും ഈ കഥയിൽ നിന്ന് എല്ലാവർക്കും ഇപ്പോൾ അറിയാം. വള്ളിയും മുരുകനും തമ്മിലുള്ള വിവാഹമാണിത്. ആഗ്രഹത്തിൻ്റെയും സൗന്ദര്യത്തിൻ്റെ യും വിവാഹം സ്നേഹത്തിൻ്റെയും അറിവിൻ്റെയും വിവാഹം . ഏത് ലക്ഷ്യവും കൈവരിക്കാൻ ഈ ബാഹ്യ ലോകത്ത് നാം എത്ര ശ്രമിച്ചാലും അത് സത്യത്തിൽ നമ്മുടെ ഉള്ളിൽ തന്നെ  ഉണ്ട്. അതാണ് നമ്മെ  ജീവനോടെ നിലനിർത്തുന്നത്.


ഇതാണ് കന്ദർ അനുഭൂതിയുടെ അടിസ്ഥാനം. സുമ്മാ ഇരുന്തേൻ സുഖം പേരുവേനേ,  നിശ്ചലരായിരുന്ന്  ആനന്ദം / സന്തോഷം അനുഭവിക്കുക. നാം എന്തുകൊണ്ട് നിശ്ചലരായിരിക്കണം? ആഗ്രഹവും ലക്ഷ്യവും ഒരേ സ്ഥലത്ത് ആയിരിക്കുമ്പോൾ മാത്രമല്ലെ അതിലേക്കെത്തി ചേരാൻ   നമ്മൾക്ക്  മുന്നിൽ വ്യക്തമായ ഒരു മാർഗം ലഭിക്കുകയുള്ളൂ. നമ്മൾക്ക് വേണ്ടത് നമ്മിലില്ലെന്ന് ചിന്തിക്കുമ്പോൾ അത് ദുർഘടമാണ്. പക്ഷേ, നമുക്കുള്ളത് ഇവിടെത്തന്നെയാണ് എന്ന്  മനസ്സിലാക്കുമ്പോൾ, എല്ലാ സന്തോഷങ്ങളും നമ്മൾ  അനുഭവിക്കുന്നു. മറ്റെവിടെയും നോക്കേണ്ട ആവശ്യമില്ലെന്ന് മനസിലാക്കിയ ഉടനെ ഒരു സമാധാനബോധം നമ്മിൽ ഒഴുകുന്നു. ഇതാണ് സമാധി.

ഇത്  നമ്മുടെ ബാഹ്യലോകത്തിലെ നിഷ്ക്രിയത്വത്തെ സൂചിപ്പിക്കുന്നില്ല. ഫല മെന്തെന്ന് ആലോചിച്ചുകൊണ്ട് കാര്യങ്ങൾ ചെയ്യുന്നത്കൊണ്ടാണ് ചെയ്യുന്നതിലെല്ലാം നാം പരാജയപ്പെടുന്നത്. ഒരു പരിണതഫലമായി നമുക്ക് ശരിക്കും വേണ്ടത് ഇതിനകം തന്നെ നമ്മോടൊപ്പമുണ്ടെന്ന ഈ അറിവ്  എല്ലാവര്ക്കും വേണ്ട ഒന്നാണ്. ഓരോ ഭക്തനും ഈ നിശ്ചലാവസ്ഥയെ ഭക്തിയായി കണ്ടു.   ഇതിനുവേണ്ടി നിരവധി ഗാനങ്ങൾ  ആലപിച്ചിട്ടുണ്ട്. അതിനാൽ  ഓർമ്മിക്കുക! നമ്മുടെ ബുദ്ധിയും വേലും ആഴമേറിയതും വിശാലവും മൂർച്ചയുള്ളതുമായിരിക്കണം. ഇത് സംഭവിക്കുക യാണെങ്കിൽ, ഈ ശരീരം വേൽ ആയിത്തീരും, മുരുകൻ എല്ലായ്പ്പോഴും നമ്മുടെ കൈകളിൽ പിടിക്കും.

വേൽ ആണ് കുണ്ഡലിനി

നമ്മുടെ ഉള്ളിലെ കുണ്ഡലിനി ശക്തിയാണ് വേൽ എന്നാണ്  മറ്റൊരു മനോഹരമായ കാഴ്ചപ്പാട്. ഈ ശരീരം വേൽ ആണ്, അതാണ് ശക്തിവെൽ എന്ന പ്രയോഗത്തിന്  പിന്നിലെ ആഴമേറിയ അർത്ഥം. അതുകൊണ്ടാണ് മുരുകനെ സുബ്രഹ്മണ്യൻ എന്ന് വിളിക്കുന്നത്. നമ്മുടെ ഉള്ളിലെ വിശാലമായ വിസ്തൃതിയാണ് ബ്രഹ്മം. മുരുകനെ ഗുരു എന്നാണ് എല്ലാവരും വിളിക്കുന്നത്. ആരുടെ ഗുരു ? അദ്ദേഹം ശിവൻ്റെ ഗുരു ആയിരുന്നു. സൃഷ്ടിപരവും സുസ്ഥിരവും പരിവർത്തനം നടത്തുന്നതുമായ ഊർജ്ജമാണ് ബ്രഹ്മാവും  വിഷ്ണുവും  മഹേശ്വരനും. സൃഷ്ടിപരമായ ഊർജ്ജത്തിന്  നിലനിർത്താനോ പരിവർത്തനം ചെയ്യാനോ കഴിയില്ല. അതുപോലെ തന്നെ പരിവർത്തനത്തിനുള്ള ഊർജ്ജം കൊണ്ട് ഒന്നും  സൃഷ്ടിക്കാനും കഴിയില്ല. എന്നാൽ ഗുരുശക്തിക്ക് ഇവ മൂന്നും ചെയ്യാൻ കഴിയും, അതുകൊണ്ടാണ് ' ഗുരു ബ്രഹ്മാ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര' എന്ന് പറയുന്നത് .
 ഈ മൂന്ന് ഊർജ്ജങ്ങളും ഒരുപോലെ ലോകത്തെ സൃഷ്ടിക്കുന്നു, എന്നാൽ , മൂന്ന് ശക്തികൾകുമപ്പുറത്തേക്ക് ഉയർന്നുവന്ന ഒരാൾക്ക് മാത്രമേ ' ഓം ' എന്ന  ഗുരുതത്വത്തിൻ്റെ  അർത്ഥം വിശദീകരിക്കാൻ കഴിയൂ 'ഓം' ഈ മൂന്ന് ശക്തികളുടെ സംഗമസ്ഥാനം ആണ് അത്  പോലെ, മുരുകനും മൂന്ന് ശക്തികളുടെ സംഗമസ്ഥാനമാണ്. അതുകൊണ്ടാണ് അരുണഗിരിനാദർ  'ഗുരുവായ്, വരുവായ് അരുൾവായ് ഗുഹനെ  എന്ന് പറഞ്ഞത്!


ഗുരു തത്വത്തിനുള്ള ശരീരത്തിലെ സ്ഥാനം ആജ്ഞാ  ചക്രമാണ്. ആജ്ഞാ എന്നാൽ സംസ്കൃതത്തിൽ നിയന്ത്രിക്കുക എന്നാണ്, മറ്റെല്ലാ അന്തഃസ്രാവ  ഗ്രന്ഥികളെയും നിയന്ത്രിക്കുന്ന പീയുഷ ഗ്രന്ഥി ഈ ചക്രത്തിൻ്റെ  ഇരിപ്പിടത്തിൽ ഉണ്ട്. പൂർവികർക്ക് ഇതിനെക്കുറിച്ച് നല്ല അറിവുണ്ടായിരുന്നത് കൊണ്ടാണ് ആജ്ഞാ ചക്രത്തിനൊപ്പം മുരുകൻ്റെ  ചിഹ്നം നൽകിയിരുന്നത്  
ആജ്ഞാ ചക്രത്തിൽ നിന്ന് 12  ഇഞ്ച്  മാറിയാൽ സഹസ്രാരത്തിലെത്തും അവിടെനിന്നും 12  ഇഞ്ച് മാറിയാലോ ദ്വാദശാന്തത്തിലും  
a. സ്ഥൂല ശരീരം
b. സൂക്ഷ്മ ശരീരം  - എല്ലാ ദേവികൾക്കും ദേവതകൾക്കും ദ്വാദശാന്തത്തിൻ്റെ  ഉയരത്തിൽ  കിരീടം ഉണ്ടാകും. ഇന്നും നിങ്ങൾ ദ്വാദശാന്തത്തിൻ്റെയും തലയുടെയും അവസാനത്തിനുമുമ്പ് കൈ വയ്ക്കുകയും ഒരാളെ ഉണർത്താൻ ശ്രമിക്കുകയും ചെയ്താൽ, അവർ തീർച്ചയായും ഉണരും.
c കാരണ  ശരീരം

അതിനാൽ വേലിൻ്റെ  തുടക്കം വിനായകക്ഷേത്രത്തിൽ അഥവാ മൂലാധാരത്തിൽ നിന്നും ആണ്   അത് അവസാനിക്കുന്നതാകട്ടെ ആജ്ഞാ ചക്രത്തിലും  ഇതിലൊക്കെ ഒരുപാട്  രഹസ്യമുണ്ട്. നമ്മുടെ ബുദ്ധി പരിമിതവും  തത്വം  പരിധിയില്ലാത്തതുമാണ്. നമുക്ക് ഒരു പരിധിവരെ മാത്രമേ  ഇവയെല്ലാം അനുഭവിക്കാൻ കഴിയൂ.
മുരുകന്  എന്നും ചെറുപ്പമാണ്. അവൻ്റെ  പ്രായം  ഏറിയത്   വിവാഹം വരെ  മാത്രമാണ് .  ഇത് പ്രതീകപ്പെടുത്തുന്നത് അവൻ്റെ  നിഷ്കളങ്കത  അതിശ്രേഷ്ഠമാണ് .  സൗന്ദര്യവും ബുദ്ധി സംരക്ഷിക്കുന്നത് ആകട്ടെ  നിഷ്കളങ്കതയും  . ഒരു യോഗി  എല്ലായ്പ്പോഴും നിഷ്കളങ്കനായിരിക്കും കാരണം അദ്ദേഹത്തിൻ്റെ  അറിവ്  മൂർച്ചയുള്ളതും ആഴത്തിലുള്ളതുമാണ് .

ശൂരപദ്മനും  സിംഹാമുഖാസുരനും - രഹസ്യം



അസുരൻ നമ്മിലെ അഹങ്കാരത്തെ പ്രതിനിധീകരിക്കുന്നു.  അഹങ്കാരം എന്നത് പലവിധമുണ്ട്  . അവ ഹൃദയം കഠിനമാക്കുന്നു. ശൂരപദ്മൻ എന്ന പേര് വരാനുള്ള കാരണം ഇതാണ് .   മൃദുലത നഷ്ടപെടുന്ന താമര:- 
a. അപകർഷതാ ബോധം ഒരു അഹങ്കാരമാണ്.
b. മേധാവിത്വ ​​സമുച്ചയവും അഹങ്കാരം തന്നെയാണ് 
 കോടാനുകോടി വർഷങ്ങൾ മുൻപ് രൂപം കൊണ്ട ഈ ഭൂമിയിൽ 60 - 70 വർഷം കൊണ്ട് നാം നേടിയെടുക്കുന്ന ജീവിതാനുഭവങ്ങൾ ഒരു കടുകുമണിയോളം ചെറുതാണ് എന്ന തിരിച്ചറിവ് , നമ്മുടെ ഉള്ളിലെ അഹങ്കാരത്തെ ശമിയ്പ്പിക്കും . ഇത് ശൂരപദ്മൻ്റെ കൊലപാതകമാണ് .
 തങ്ങൾ ഇല്ലാതെ ഈ ലോകം മുന്നോട്ട് പോകില്ല എന്നും . നമ്മൾ ഇടപെടാതെ ഒരു കാര്യങ്ങളും നടക്കില്ല എന്നുമൊക്കെയാണ് ലോകത്തിൽ പല ആളുകളുടെയും വിചാരം . യഥാർത്ഥത്തിൽ അവർ  ഇല്ല എങ്കിലും ഒരു മുടക്കവും കൂടാതെ എല്ലാ  കാര്യങ്ങളും നന്നായി തന്നെ  പര്യവസാനിക്കും .മുരുകൻ്റെ  അനുകമ്പയിലൂടെ മാത്രമേ നമുക്ക് ഈ മായയിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ.

സിംഹാമുഖാസുരനും സമാനമായ  ഒരു മായയാണ്. ജീവിതത്തിലെ പല സംഭവങ്ങളും യഥാർത്ഥ ജീവിതത്തിൽ  സിംഹത്തെ പോലെ ഭീകരമായി  തോന്നും .. പക്ഷേ യഥാർത്ഥത്തിൽ  അത് ഒരു മുഖംമൂടിയാണ്. 
a. നിരാശ
b. പേടി
c. ഉത്കണ്ഠ
d. ഖേദം
 ഉത്കണ്ഠാകുലരായി  നമ്മൾ ധാരാളം സമയം പാഴാക്കുന്നു. ചില സാഹചര്യങ്ങൾ നമ്മളുടെ ജീവിതം  പൂർണ്ണമായും അവസാനിപ്പിക്കുമെന്ന് നമ്മൾക്ക് തോന്നാം . എന്നാൽ കഴിഞ്ഞുപോയ  ജീവിതത്തിലേക്ക് ഒരു  തിരിഞ്ഞുനോക്കൂ, ഒരുപാടൊരുപാട്‌ പ്രശ്നങ്ങൾ ഉണ്ടായിട്ടുമുണ്ട് ആ ദിവസങ്ങളൊക്കെ നമ്മൾ അതിജീവിച്ചിട്ടുമുണ്ട്  ജീവിച്ചു. അത് പോലെ ഈ പ്രശ്നവും കടന്നുപോകും. ഇതും കടന്നുപോകുമെന്ന് നാം മനസ്സിലാക്കുന്നുവെങ്കിൽ, ഒരു യഥാർത്ഥ സിംഹത്തിനുള്ളപോലെയുള്ള  ഒരു വീര്യം  ആ സാഹചര്യത്തെ മറികടക്കാൻ നമ്മുടെയുള്ളിൽ ഉയർന്ന്  വരും 
 ഇതുപോലുള്ള സാഹചര്യങ്ങൾ  ഏക പരിഹാരം ജ്ഞാനം  മാത്രമാണ്. എല്ലാവരിലും ജ്ഞാനം ഉണ്ട് .
എനിക്ക് ഇതൊന്നും അറിയില്ലെന്ന് ഒരു വ്യക്തി പറഞ്ഞാൽ, എല്ലാ കാര്യങ്ങളും ഒരാൾക്കറിയാൻ കഴിയില്ല എന്ന ജ്ഞാനമാണ്  അവിടെ എടുത്ത് കാണുന്നത്  കമ്പ്യൂട്ടർ പോലെ ഏതെങ്കിലും  ഒരു കാര്യത്തെക്കുറിച്ച് തനിക്ക് അറിയാമെന്ന് ഒരു വ്യക്തി പറയുമ്പോൾ, അത്  കുറച്ചുകൂടി വ്യക്തമായി ഏത് കാര്യത്തിലുള്ള ജ്ഞാനമാണ് നമ്മളിലുള്ളത് എന്ന കാണിക്കുന്നു അതിനാൽ എല്ലാവരിലും ജ്ഞാനം  ഉണ്ട്, ഇത് ഉപനിഷത്തുകളിൽ പറഞ്ഞിട്ടുണ്ട്
 എല്ലാമറിയുന്നവന് സത്യത്തിൽ ഒന്നുമറിയില്ല. എനിക്ക് അറിയില്ലെന്ന് പറയുന്നയാൾക്ക് യഥാർത്ഥത്തിൽ ഐടി അറിയില്ല എന്നാണ് പറയുന്നത്. സത്യത്തിൽ   ഓരോ കോശത്തിലും അറിവുണ്ട്. ഈ അറിവ് മുരുകൻ മാത്രമാണ്.
സൗന്ദര്യം ലോകമെമ്പാടും ഉണ്ടെന്നതാണ് അറിവ്. നാം ചെയ്യേണ്ടത് ഈ  അവബോധത്തോടെ ലോകത്തെ നോക്കിക്കാണുക എന്നത് മാത്രമാണ് .
 ഈ ലോകം മുഴുവൻ മുരുകൻ്റെ പ്രകടനമാണ്. അത്തരമൊരു തത്വത്തിന് മാത്രമേ മൂന്ന് മലകളെയും  മറികടക്കാൻ കഴിയൂ
a. അഹങ്കാരം. [ധനം , ജനം ,അധികാരം]
b. കർമ്മം
c .മായ
താൻ കണ്ണിൽ  കാണുന്നതൊക്കെ സത്യമാണെന്നും ആ കണ്ടതെല്ലാമാണ് ശരിയായതെന്നുമാൻ എല്ലാ മനുഷ്യന്റെയും ചിന്താഗതി   [കണ്ടതേ കാച്ചി കൊണ്ടതേ കോലം ], ഇത് അറിവ് നേടുന്നതിലൂടെ മാത്രമേ തിരുത്താനാവൂ . അറിവിൻ്റെ  യഥാർത്ഥ അടയാളം, ഒരാൾ പഠിച്ചത് വളരെ കുറവാണ്, പഠിക്കാൻ ശേഷിക്കുന്നത് വളരെ  വളരേ കൂടുതലാണ് എന്നുള്ളതാണ് ധ്യാനം

ദേവസേനയുടെ  പ്രതീകാത്മകത

 ഇച്ഛാ  ശക്തി [വള്ളി], ജ്ഞാന  ശക്തി [മുരുകൻ]

 നിങ്ങൾക്ക് ആഗ്രഹവും അറിവും ഉള്ളപ്പോൾ, ആർക്കും നിശബ്ദനായിരിക്കാൻ കഴിയില്ല .അത് പ്രവർത്തനത്തിലേക്ക് വരണം.
 എനിക്ക് നിങ്ങളോട് വളരെയധികം സ്നേഹവും ബഹുമാനവുമുണ്ടെന്ന് ഒരാൾ  പറയുന്നുണ്ടെങ്കിലും അദ്ദേഹം  അത് പ്രകടിപ്പിക്കുന്നില്ലെങ്കിൽ നിങ്ങൾ അത് സ്വീകരിക്കുമോ? യഥാർത്ഥ പ്രണയം ഉണ്ടെങ്കിൽ, അത് പ്രകടിപ്പിച്ചാലേ  ഫലപ്രദമാകൂ , ഇത് ക്രിയ ശക്തിയാണ് ,  അത് ദേവായാനി മാത്രമാണ്
അവളെ ദേവസേന എന്ന് വിളിക്കുന്നു. സേന എന്നാൽ ഒരു സമൂഹം. മനുഷ്യൻ അത്തരമൊരു സാമൂഹിക മൃഗമാണ്. മൃഗങ്ങളും പക്ഷികളും ഈ സമൂഹത്തിൽ ഉണ്ട് . ഒരൊറ്റ ഉറുമ്പിനെയോ പക്ഷിയെയോ നിങ്ങൾ കാണുമോ? എല്ലാം ഒരു സമൂഹമായാണ് ജീവിക്കുന്നത്
 ആരെങ്കിലും മോശമായ ഒരു  പ്രവൃത്തി ചെയ്‌താൽ , ആളുകളെ ഒരുമിച്ച് കൊണ്ടുവരുക എന്നത്   ശ്രമകരമായ ഒരു കാര്യമല്ല . അത് സ്വാഭാവികമായി നടന്നുകൊള്ളും . നാമെല്ലാവരും ചില നല്ല കാര്യങ്ങൾ ചെയ്യുന്നു, നാമിന്ന്  ഷഷ്ഠി കവചഛം  ചൊല്ലുന്നു. അതിനാൽ ഇതും സാധ്യമാണ്. എന്നാൽ ഇത് ശരിക്കും ഒരു അപൂർവ സമൂഹമാണ്
ആദ്യം അറിവിലും പിന്നീട് നീതിയിലും  പിന്നെ സമൂഹത്തിലും അഭയം പ്രാപിക്കുക എന്നും ബുദ്ധൻ  പറഞ്ഞിട്ടുണ്ട്.നല്ലത് ചെയ്യാൻ ആഗ്രഹിക്കുന്ന സമൂഹമാണ് ദേവസേന.
ഈ യുഗത്തിൽ, നല്ല കാര്യങ്ങൾ ചെയ്യാൻ നാമെല്ലാവരും ഒത്തുചേരേണ്ടതാണ്. പ്രവർത്തനത്തിൻ്റെ സ്നേഹം എന്നത് ശരിയായ പ്രവൃത്തിയിലൂടെ തെളിയിക്കേണ്ട ഒന്നാണ് . ഇല്ല എങ്കിൽ ആ സ്നേഹം അതിൻ്റെ  ലക്ഷ്യം കൈവരിക്കുകയില്ല .
അതിനാൽ ഇച്ഛയുടെയും ജ്ഞാനത്തിൻ്റെയും  സമ്പൂർണ്ണ പ്രവർത്തനത്തിൽ നിന്ന് മാത്രമേ ലഭിക്കൂ. ക്രിയ ശക്തി.
ഓരോ ഉറുമ്പിനും പക്ഷിക്കും പ്രാണനുള്ള പോലെ ഓരോ കല്ലിനും പ്രാണനുണ്ട് . ഒരു ഉറുമ്പോ പക്ഷിയോ ജീവനോടെ ഉണ്ട് എന്നത് അത് പ്രവർത്തനക്ഷമമാകുമ്പോളാണ് നാം പറയുന്നത് , കല്ല് നിഷ്ക്രിയമാണ്!
 പ്രവർത്തനം ഉള്ളപ്പോൾ മാത്രമേ  ജീവിതം ഉള്ളൂ. .ശക്തി ഇല്ലെങ്കിൽ ശിവനെ പോലും 'ശവ' എന്ന് വിളിക്കുന്നു. [ സൗന്ദര്യ ലഹരി യിൽ പ്രതിപാദിക്കുന്നു : ശിവശക്ത്യാ  യുക്തോ യതി  ഭവതി ശക്ത പ്രഭവിതും ]
 ദേവസേനയുടെ  കയ്യിൽ  ലില്ലി എന്ന ഒരു പുഷ്പമുണ്ട് [അല്ലി ] ഇത്   രാത്രിയിൽ ചന്ദ്രനുദിച്ചശേഷം  മാത്രമാണ്  പൂക്കുക .  എന്നാൽ വള്ളി കൈവശം വച്ചിരിക്കുന്ന താമരപ്പൂവോ  പകൽ വിരിയുന്നതും .
ആഗ്രഹങ്ങൾക്ക്  ആവശ്യമായ സൂര്യ നാഡി  വലതുവശത്താണ് [പിംഗള]. പിംഗള വള്ളിയാണ്. ചന്ദ്ര നാഡി ഇടത് നാഡി അഥവാ പ്രവർത്തനത്തിന് ആവശ്യമായ ഇട  നാഡിയാണ്. ഇട നാഡി  ദേവസേനയാണ്. മുരുകൻ്റെ  ഇരിപ്പിടമായ ആജ്ഞാ ചക്രത്തിലാണ് ഈ രണ്ട് നാഡികളും ചേരുന്നത്.
 മുരുകന് വലതുവശത്ത് പകൽ പൂക്കുന്ന ഒരു പുഷ്പവും ഇടതുവശത്ത് രാത്രിയിൽ പൂക്കുന്ന ഒരു പുഷ്പവുമുണ്ട്. 
 ദേവസേന  ഇന്ദ്രൻ്റെ  മകളാണ്. ഇന്ദ്രന് 1000 കണ്ണുകളുണ്ട്, കൂട്ടായ അവബോധം അല്ലെങ്കിൽ സമുഹ ഉണർച്ചി. അതിനാൽ ശരിയായ പ്രവർത്തനത്തിലേക്കുള്ള ഉൾവിളി എല്ലാ ജനങ്ങളിലും ഈ കൂട്ടായ ബോധത്തെ സൃഷ്ടിക്കുന്നു. ഈ ശക്തി  മുരുകൻ്റെ  ഇടതുവശത്താണ്
 അസുരനായ ശൂരപദ്മൻ  പരാജയപ്പെട്ടുകഴിഞ്ഞാൽ, മുരുകൻ ക്രിയാശക്തിയെ തിരുപരകുന്ദ്രം എന്ന സ്ഥലത്ത് വച്ച് വിവാഹം കഴിക്കുന്നു.  ഈ സ്ഥലത്തിൻ്റെ പേരിനു  വളരെ ആഴത്തിലുള്ള ഒരു അർത്ഥമുണ്ട് . തിരു പരം കുന്ദ്രം എന്നാൽ അക്ഷരാർത്ഥത്തിൽ  ഈ ലോകത്തിന് പുറത്തുള്ള, ഊർജ്ജസ്രോതസ്സായാ ഒരു പർവ്വതം. ഇത് തമിഴ്‌നാട്ടിലെ ഒരു സ്ഥലം മാത്രമല്ല. നമ്മുടെ സ്വന്തം അസ്തിത്വത്തിൽ, ചിദാകാശത്തിൽ ജ്ഞാനശക്തിയും ക്രിയശക്തിയും ഒത്തുചേരുന്നീടത്ത്  ശരിയായ അറിവിൽ നിന്ന് ശരിയായ പ്രവർത്തനത്തനവും അതിനമൂലം ശരിയായ ഫലവും , പിന്നെ മുരുകനുമായി ദേവസേനയുടെ വിവാഹവും ഉണ്ടാകും .ഇതാണ് പരം കുന്ദ്രം  
 ആദി ശങ്കര ഭഗവത്പദ ഇതിനെ ' നൈഷ്കർമ്യ  സിദ്ധി ' എന്ന് വിളിക്കുന്നു. പ്രവർത്തനത്തിനായുള്ള ചിന്ത ഉണ്ടാകുന്നതിനുമുമ്പ് ലോകത്ത് പ്രവർത്തനം നടക്കുന്ന ഒരു സ്ഥിതി . ജ്ഞാനത്തിൻ്റെയും  ക്രിയയുടെയും വിവാഹം ഒന്നുചേരുന്നു. അതിനുള്ള  ഇച്ഛ  ഉണ്ടാകുന്നതിനുമുമ്പ്. ഇതുകൊണ്ടാണ് ദേവസേനയുടെ  വിവാഹം വള്ളിയുടേതിന് മുൻപ്  നടന്നത്. കാരണം മുരുകൻ്റെ  രാജ്യത്ത്, എല്ലാ ആഗ്രഹങ്ങളും ഉണ്ടാകുന്നതിനുമുമ്പ്  തന്നെ അവ സാക്ഷാത്കരിക്കപ്പെടുന്നു. 
 നിങ്ങളിൽ ധ്യാനിച്ചിട്ടുള്ളവർക്ക്  ഇത് അനുഭവപ്പെട്ടിട്ടുണ്ടായിരിക്കണം . നിരവധി തവണ, പ്രവർത്തനം സ്വയം സംഭവിക്കുന്നതിനുമുമ്പ്, ഫലം നിങ്ങളിലേക്ക് വരും. ജ്ഞാനവും  ക്രിയയും വിവാഹിതരായ ആ ആഴത്തിലുള്ള അവസ്ഥ നിങ്ങൾ അനുഭവിച്ചതുകൊണ്ട് മാത്രമാണ് അത് .  ഇത് പരം കു എന്നറിയപ്പെടുന്ന അനുഭവത്തിൻ്റെ  ഏറ്റവും ഉയർന്ന അവസ്ഥയാണ്.
 കുന്ദ്രം എന്നാൽ കൊടുമുടി എന്നാണ് അർത്ഥമാക്കുന്നത്.  ആഘോഷ പർവതത്തിൽ ഭൂമി ഉയരുന്നു. അതുകൊണ്ടാണ് പർവം അല്ലെങ്കിൽ പർവതം എന്ന വാക്ക്  ഒരു പോലെ മല എന്നതിനും  ആഘോഷം എന്നതിനും  ഉപയോഗിക്കുന്നത് . കുന്ദ്രം ഇരുക്കും ഇടം താൻ കുമാരൻ ഇരുക്കും ഇടം എന്നാണ് പഴമൊഴി .  കുന്ദ്രം ഉള്ളിടത്താണ് മുരുകൻ താമസിക്കുന്നത്.
 മൂന്ന് പേരും ഉള്ള ഇടമാണ് പഴം മുതിർ ചോളൈ. [മുതിർ എന്നാൽ പഴുത്ത ഫലം എന്നാണ് . അറിവിൻ്റെ  ഫലം പഴുത്ത്  ആഗ്രഹങ്ങൾ സ്വീകരിക്കുന്നു , അതിനാൽ അറിവും പ്രവർത്തനവും പരസ്പര പൂരകങ്ങളാണ് , അതിനാൽ ആഗ്രഹം ഉണ്ടാകുന്നതിനുമുമ്പ് കാര്യങ്ങൾ പ്രകടമാകാൻ തുടങ്ങുന്നു .
നമുക്ക് ക്രിയാ ശക്തിയെ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയും,  എന്നാൽ അത് ശരിയായ ഫലം നൽകണമെങ്കിൽ  അത് ധ്യാനത്തിലൂടെ മാത്രമേ സാധിക്കൂ .



മുരുകന് 6 വീടുകളുണ്ടെന്ന് പറയപ്പെടുന്നു. തമിഴ്‌നാട്ടിലെ മുരുകൻ്റെ  6 ക്ഷേത്ര വാസസ്ഥലങ്ങൾ. ആഞ്ജാ  ചക്രത്തിലെത്താൻ ഒരാൾ കടന്നുപോകേണ്ട 6 പത്മങ്ങളെയോ 6 ചക്രങ്ങളെയോ ഇത് സൂചിപ്പിക്കുന്നു. അതിനാൽ യോഗയ്ക്കും തമിഴ് അറിവിനും വളരെയധികം സാമ്യമുണ്ട്. ഇത് ശരിക്കും അത്ഭുതകരമാണ്. പഴയകാലത്തെ ഈ ദർശകർ ഇവയെ ഇത്ര കൃത്യമായും  ലളിതമായും  വിവരിച്ചത്  എങ്ങനെയാണ്!


പളനി
മൂലാധാരം


സ്വാമിമലൈ
സ്വാദിഷ്ടാനം  


തിരുചെന്ദൂർ
മണിപൂരകം 


തിരുപരംകുന്ദ്രം
അനാഹതം 


തിരുട്ടാനി [തനിഗൈമലൈ]
വിശുദ്ധി


പഴം മുതിർ ചോലയ് 
ആജ്ഞാ ചക്ര


എല്ലാവരിലും ക്രിയാ ശക്തി ഉണ്ട്. നമ്മൾ ഊർജ്ജം ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അത് അസ്വസ്ഥതയിലേക്ക് നയിക്കും. മേശയിൽ കൊട്ടുന്ന  ആളുകൾ ഈ അസ്വസ്ഥത പ്രകടിപ്പിക്കുന്നു. ഞങ്ങൾ യോഗയും സേവയും ചെയ്യുമ്പോൾ, ഈ  ഊർജ്ജം പ്രകടിപ്പിക്കാനുള്ള ഒരു വഴി നേടുകയും നമ്മുടെ നിലനിൽപ്പിന് പരിശുദ്ധി നൽകുകയും ചെയ്യുന്നു. അതുപോലെ തന്നെ സമൂഹത്തിലെ ഊർജ്ജത്തെ മുരുകനെപ്പോലുള്ള ഒരു നല്ല നേതാവ് നയിക്കേണ്ടതുണ്ട്. അതിനാൽ ആളുകളുടെ കഴിവുകളും   സാധ്യതകളും സംഘത്തിന്റെ ഗുണത്തിനായി  ഉപയോഗിക്കുന്നു. ശക്തി വേൽ ഉള്ളവനാണ് നേതാവ്. വിജ്ഞാനശക്തിയുടെയും ക്രിയാ ശക്തിയുടെയും സാന്നിധ്യമാണ് നേതാവിന് വേണ്ട  യോഗ്യത. എല്ലാവരോടും അനുകമ്പയുള്ള ഒരു സമഗ്ര വീക്ഷണം. “ദൈവമേ, നിങ്ങളാണ് യഥാർത്ഥ നേതാവ്” എന്ന നിഷ്‌ക്രിയത്വത്തോടെ,  ഈ നേതാക്കളെ നന്നായി തിരഞ്ഞെടുത്തില്ലെങ്കിൽ, ആളുകൾ  ആവേശത്തോടെ മുന്നോട്ട് വരുമെങ്കിലും , ത്തിന്റെ വീര്യവും തീവ്രതയും വളരെ കുറവായിരിക്കും 
 ഞങ്ങൾ ഷഷ്ടി കവചം  ചൊല്ലുന്നു. നമ്മുടെ സംരക്ഷണത്തിനായി ശരീരത്തിൻ്റെ  ഓരോ ഭാഗത്തും  ഒരു വേൽ ഉണ്ടെന്ന് സങ്കൽപ്പിക്കുക. ആ വേൽ മുരുകൻ മാത്രമാണ്. വേൽ കുണ്ഡലിനി ശക്തി കൂടിയാണ്. കുണ്ഡലിനി എന്നാൽ അവബോധം, സൂക്ഷ്മത, വളരെ വേഗത്തിൽ നീങ്ങാൻ കഴിയുന്ന ഒരു ഊർജ്ജം. അതുകൊണ്ടാണ് മുരുകനെ കർണാടകയിലെ പാമ്പുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്  ഇവിടെ കർണാടകയിൽ മുരുകനും പാമ്പുകളും പര്യായമായി കാണുന്നു. അതിനാൽ അദ്ദേഹം 
a. മയിലും പാമ്പുമാണ് 
b. വേലും അവബോധവുമാണ് 
സി. പുഷ്പവും സുഗന്ധവുമാണ് .
 ക്രിയാശക്തിയാകുന്ന ദേവയാനിയെ മുരുകൻ ആദ്യം വിവാഹം ചയ്തു എങ്കിലും നാം ക്രിയാശക്തിയിൽ വന്നെത്തിയത് അവസാനമാണ് . ഇതെന്തുകൊണ്ടാണ് ? ഉത്തരം ഒരു രഹസ്യമാണ് .
 മുരുകൻ്റെ സമയക്രമം  
അറിവിൻ്റെ  ഫലത്തിനുവേണ്ടിയുണ്ടായ  പളനിയിലെ  സംഭവം.
ജ്ഞാനവും വേലും നൽകിയത് പാർവതിയാണ് 


ക്രൗഞ്ചയെ വേൽ കൊണ്ട്  കൊന്നു. ബന്ദികളാക്കപ്പെട്ട ദേവന്മാരെയും ഋഷികളെയും വിട്ടയച്ചു


ആത്മീയ പ്രാധാന്യം: ഒരു തമോഗർത്തവുമായി  താരതമ്യം ചെയ്യുന്നു . ക്രൗഞ്ചഎന്നാ കുന്നിലേക്ക് പ്രവേശിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് പുറത്തുവരാൻ കഴിയില്ല എന്ന് പറയപ്പെടുന്നു. ഇത് എഴുത്തുകാരനനുഭവിക്കുന്ന തടസ്സം പോലെയും , പരീക്ഷയിൽ ഉത്തരം ഓർമിക്കാൻ കഴിയാത്തതും മാർക്ക് ലഭിക്കാത്തതുമായ ഏതൊരു വിദ്യാർത്ഥിയുടെ അവസ്ഥപോലെയുമാണ് . ശാസ്ത്രജ്ഞർക്കും ധ്യാനനിരതരായിട്ടുള്ളവർക്കും സർഗ്ഗാത്മകതയിൽ നേരിടുന്ന  ഒരു തടസ്സം , അനാവസ്തിത്വത്തിൻ്റെ   തടസ്സമാണ്. മുരുകൻ്റെ വേലിലൂടെ  മാത്രമേ ഇതിനെ മറികടക്കാൻ കഴിയൂ. അറിവിലൂടെയും സ്നേഹത്തിലൂടെയും / ഭക്തിയിലൂടെയും മാത്രമെന്ന്  അർത്ഥം.

അസുരന്മാരെ കൊല്ലുന്നു

അലസതയാണ് ഇച്ഛാ ശക്തിയുടെ തടസം . മോഹങ്ങളും നിറവേറ്റുവാൻ സാധിക്കുകയില്ല  . അതിനാൽ ക്രിയാ ശക്തി ഉണരേണ്ടിവരികയും . ആ ജ്വാലയിൽ അസുരന്മാരെ നിഗ്രഹിക്കുകയും ചെയ്തു മുരുകൻ്റെ  വാസസ്ഥാനമാണ് സംതൃപ്തിയും പ്രണയവും . നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും അവൻ ഉണ്ട്. ക്രിയശക്തിയെ പൂർണമായി ബഹുമാനിക്കാൻ കഴിയുമ്പോഴാണ് ഇത്. 


ദേവസേനയുമായുള്ള വിവാഹം 


എല്ലാ പ്രവർത്തനങ്ങളിലും നമ്മളുടെ  100% നൽകുന്നത് ദേവസേനയോട് പ്രാർത്ഥിക്കുന്നതിനുള്ള ഒരു മാർഗമാണ്. ഇത് നാം ചെയ്യുന്ന എല്ലാ പ്രവൃത്തികളെയും ഒരു ദൈവിക പ്രവൃത്തിയാക്കുന്നു. നമ്മൾ  ഒരു നടപടിയും നൽകുന്നില്ലെങ്കിൽ, അത് അസുര സേനയായി മാറുന്നു.
മറ്റുള്ളവരെ ഉപദ്രവിക്കാതെ, മറ്റുള്ളവർക്ക് പ്രയോജനം ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനായി, ബഹുമാനത്തോടും പ്രാർത്ഥനയോടും കൂടി ചെയ്യുന്ന പ്രവൃത്തികളെല്ലാം ദേവസേനയാണ്.
ചില ആളുകൾ മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് ജീവിതം ചെലവഴിക്കുന്നു, പ്രിയപ്പെട്ടവരെ മറ്റൊരാൾ വേദനിപ്പിക്കുന്നതുവരെ മാത്രമേ ഇത് നിലനിൽക്കൂ.
 ‘ യേന കേന പ്രകാരേണ യസ്യ കശ്യപി ദേഹിനാം 
സന്തോശം  ജ്ഞാനയേത് പ്രജ്ഞാത് 
താദവേശ്വര പൂജാനാം  ‘
ആവശ്യമായ എല്ലാ വഴികളിലൂടെയും നിങ്ങൾ മറ്റുള്ളവർക്ക് സന്തോഷം നൽകുന്നുവെങ്കിൽ, അതാണ് ദൈവത്തിനോടുള്ള  യഥാർത്ഥ പ്രാർത്ഥന. അതുകൊണ്ടാണ് എല്ലാ പൂജകൾക്കും മുൻപ്  സങ്കൽപം ചെയ്യുന്നത് ഇത് സമാധിതാം -എന്നതിലേക്കുള്ള ആഹ്വാനമാണ് 
ശരി, നമ്മൾ  മറ്റാരെയും വേദനിപ്പിക്കില്ല,  എന്നിരുന്നാലും മറ്റുള്ളവർ നമ്മൾ ചെയ്യുന്നതിനെ തെറ്റിദ്ധരിപ്പിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്താൽ എന്തുചെയ്യും. അതും എൻ്റെ തെറ്റാണോ? അത് നിങ്ങളുടെ തെറ്റല്ല. ആളുകളുടെ ഉദ്ദേശ്യം  മനസിലാക്കാതെ ഒരാൾ അവരെ   കുറ്റപ്പെടുത്തുകയാണെങ്കിൽ , അങ്ങനെ ചിന്തിക്കുന്നത് അയാളുടെ മാത്രം തെറ്റാണ് . “സുഖസ്യ ദുഃഖസ്യാ നാ കോപി തഥ  ” എന്ന് പറയപ്പെടുന്നു ” നിങ്ങൾക്ക് സന്തോഷമോ സങ്കടമോ നൽകാൻ ആർക്കും കഴിയില്ല. അത് സ്വയം തിരഞ്ഞെടുക്കുന്നതാണ്.ഉദാഹരണത്തിന്, ആരെങ്കിലും നിങ്ങളെ ശകാരിച്ചാൽ, അത് നിങ്ങളെ വേദനിപ്പിക്കുന്നത് എന്തുകൊണ്ട്? 

ഇത് സാധാരണയായി ഉണ്ടാകരുതാത്തതാണ് . അന്ന് ആ വ്യക്തിക്ക് മനസുഖം തോന്നുന്നുണ്ടോ എന്ന് ആദ്യം പരിശോധിക്കുക. അടുത്തതായി ആരെങ്കിലും നിങ്ങളെ ശകാരിച്ചാൽ  അത് 2 കാരണങ്ങൾ കൊണ്ടാകാം 
1. അവർ നിങ്ങളുടെ മാതാപിതാക്കൾ / കുടുംബം / സുഹൃത്തുക്കളാണെങ്കിൽ , നിങ്ങളുടെ പുരോഗതിക്കായി അവർ ആഗ്രഹിക്കുന്നു. ഈ സാഹചര്യത്തിൽ, അവർ പറയുന്നത് മറന്ന് അവർ നിങ്ങളിൽ  കൊണ്ടുവരാൻ ആഗ്രഹിക്കുന്ന മാറ്റം തിരഞ്ഞെടുക്കുക. നിങ്ങൾ യഥാർത്ഥത്തിൽ അവരോട് നന്ദിയുള്ളവരായിരിക്കണം

2. അല്ലെങ്കിൽ അവർ അസൂയപ്പെടുന്നു. ഈ സാഹചര്യത്തിൽ, അവരെ രോഗികളായി പരിഗണിക്കുക. രോഗമുള്ള ഏതെങ്കിലും വ്യക്തിയോട് ആർക്കും  പൊതുവെ ദേഷ്യം തോന്നില്ല. പകരം തോന്നുക അനുകമ്പയാണ് .  ഈ രീതിയിൽ, ആകസ്മികമായി അവ ശരിയാണെങ്കിൽപ്പോലും, അതിൻ്റെ  പിന്നിലെ നന്മ കാണാൻ നമുക്ക് സാധിക്കും .
മുരുകനെ ഓർക്കുക. അവൻ അനുകമ്പാവതാരമാണ്. അപ്പോൾ ഈ ഗുണം നമ്മിലും വരുന്നു. നിസ്സാര കാര്യങ്ങൾക്കായി  നമ്മുടെ മനസ്സമാധാനം  നഷ്‌ടപ്പെടുതുന്നത്  എന്തിനാണ് ?

ഇച്ഛാ  ശക്തിയും  ജ്ഞാന ശക്തിയും ക്രിയാ ശക്തിയും നമ്മുടെ ഉള്ളിലുണ്ടെന്ന് വിശ്വസിക്കുക. അത്തരമൊരു ആഴത്തിലുള്ള സമുദ്രമാണിത്. ഈ രഹസ്യം നമുക്ക് ജീവിക്കാൻ മാത്രമേ  കഴിയൂ. നമുക്ക് ഒരു കപ്പിൽ ഒരു സമുദ്രം നിറയ്ക്കാൻ കഴിയില്ല അതുപോലെ ഇത് മനസിലാക്കാനുള്ള നമ്മുടെ  ശേഷി വളരെ പരിമിതമാണ്. മുരുകൻ്റെ  സ്വഭാവത്തിന് പിന്നിലെ മഹത്വം  മുഴുവനും മനസിലാക്കുന്നതിൽ ആരും ഒരിക്കലും വിജയിക്കില്ല. ഇതുമൊരു വലിയ രഹസ്യമാണ്.


Ahew_w

]qPy {io {io chni¦ÀPnbpsS {]`mjWw

 

 

aebmfw ]cn`mj

{ioaXn sPkv\n kptc{µ\mYv tIm«bw

 

 

`mcXob [À½ {]Nmc k`

tImgnt¡mSv

+91 99467 40888