Thursday, May 21, 2020

തന്ത്ര ലഘുവിവരണം


Know about Tantra Shasrtra Ancient Hindu Spiritual Path of Moksha

'തന്യതെ വിസ്താര്യതെ ഇതി തന്ത്ര(മേദിനി കോശം) തന്റെ ഉള്ളിലെ ബോധത്തെ വിസ്തരിപ്പികുന്നത് എന്നാണ് തന്ത്രത്തെപ്പറ്റി വിശദീകരിക്കുന്നത്. തന്ത്രശാസ്ത്രം അതിപുരാതനമായ ഒരു ഭാരതീയശാസ്ത്രശാഖയാണ്. ദക്ഷിണം,വാമം,സമയം,ദിവ്യം,കൗളം തുടങ്ങി അഞ്ച് ശാഖകൾ ഉൾക്കൊള്ളുന്ന പ്രസ്തുത ശാസ്ത്രം ഭൌതികവും, ആത്മീയവുമായ എല്ലാ വസ്തുതകളേയും ഉൾക്കൊള്ളുന്നതും ബൃഹത്തായതുമായ ഒന്നാണ്.


ധാരാളം നിഗൂഢതകൾ നിറഞ്ഞ താന്ത്രികഗ്രന്ഥങ്ങളെല്ലാം തന്നെ വിരചിതമായിരിക്കുന്നത് സംസ്കൃത ഭാഷയിലാണെന്നുള്ളതും ഇതിന്റെ ഗ്രാഹ്യതയ്ക്ക് വെല്ലുവിളിയാകാറുണ്ട്. ജ്യോതിഷം, വാസ്തു, തച്ചുശാസ്ത്രം, താന്ത്രിക ജ്യോതിഷം, ചിത്രകല,യന്ത്രങ്ങൾ, ക്ഷേത്രപ്രതിഷ്ഠകൾ തുടങ്ങി നാനാമേഖലകളിലേക്കും വ്യാപ്തിയുണ്ട് തന്ത്രശാസ്ത്രത്തിന്.

തൻ എന്ന ധാതുവിൽ നിന്നാണ് തന്ത്ര എന്ന വാക്കുണ്ടായത്. തൻ എന്ന വാക്കിനു ഞാൻ അഥവാ ശരീരം എന്നാണ് വിശദീകരിക്കുന്നത്. ലോകത്തേക്കുറിച്ചുള്ള അവബോധം നൽകുന്നത് അഞ്ച് ഇന്ദ്രിയങ്ങളാണ്. ഇതിൽ പ്രധാനം കണ്ണും, കാതുമാകുന്നു. കണ്ണ് കാണുവാനും ചെവി കേൾക്കുവാനും. കാണുന്നതിനെ യന്ത്രം എന്നും കേൾക്കുന്നതിന് മന്ത്രം എന്ന് പറയുന്നു. യന്ത്രം ദേവിയുടെ കാണുന്ന ശരീരവും മന്ത്രം ദേവിയുടെ സൂക്ഷ്മ ശരീരവും ആകുന്നു.

ദക്ഷിണാചാരം
'ദക്ഷിണാ ദക്ഷിണാരാദ്ധ്യ ദരസ്മേര മുഖാംബുജ'

ദക്ഷിണാചാരമെന്നത് പൊതുവെ സാത്വതിക പരമായ ശ്രീ വിദ്യ മാർഗം ആകുന്നു. ദക്ഷിണാചാരക്കാർ ദേവിയുടെ പൂജ വലത് കാരത്താൽ ചെയ്യുന്നവരാണ്. മാത്രമല്ല വലത് ഭാഗത്തുള്ള പുരുഷ തത്വത്തെ ആരാധിക്കുന്നവരും പിങ്ഗള എന്ന സൂര്യ നാഡിയെ ആരാധന നടത്തുന്നവരും ആണ്. ഇവർ ശക്തിക്കു തുല്യമായി ശിവനെയും ആരാധിക്കുന്നു. 'ഹ' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശ്രീ വിദ്യ മന്ത്രം ആയതിനാൽ ഹാദി വിദ്യ എന്നും പറയുന്നു.

വാമചാരം

വാമാചാരികൾ ശക്ത്യാരാധനിയിൽ (ദേവി ) അധിഷ്ഠിതരാകുന്നു ഇടത് കയ്യാൽ തർപ്പണം (പൂജ ) ചെയ്യുന്നവരായതിനാലാണ് വാമാചാരികൾ എന്ന് വിളിക്കുന്നത്. ഇഡ നാഡി (സ്ത്രീ നാഡീ )യെ ആരാധിക്കുന്നവാണിവർ. മകാര പഞ്ചകങ്ങളാണ് പൂജ നിവേദ്യമായി കൊടുക്കാറ്. പൂർണമായും ശക്തിയിൽ വിശ്വസിക്കുന്ന ആരാധന സമ്പ്രദായം ആകുന്നു വാമം. മനുഷ്യന്റെ ഉള്ളിലെ ആഗ്രഹങ്ങളെ ആഗ്രഹങ്ങളിലൂടെ തന്നെ പുറത്തെടുക്കുക എന്ന തത്വം ആകുന്നു വാമാചാരികൾ ചെയ്യുന്നത്.

സമയാചാരം

'അകുല സമയാന്തസ്ഥ
സമയാചാര തല്പര സേവിതാ'

ബാഹ്യാരാധനയിൽ നിന്ന് ഉൾവലിഞ്ഞ് ആന്തരികാരാധനയിൽ മനസിനെ കേന്ദ്രീകരിക്കുന്നതിനെയാണ് സമയാചാരം. മനസിനെ ഉയർത്തി അന്തർമുഖമായ സമയാചാരത്തിൽ ജപം ചെയ്യണം എന്ന് ആചാര്യ മതം. മനസിനെ അന്തർമുഖമായി ആരാധന ചെയ്യാൻ കഴിയുന്നവൻ ആരോ അവനാകുന്നു സമയാചാരി.
ദിവ്യാചാരം

ദക്ഷിണം, വാമം, സമയം എന്നിവയിൽകൂടി കടന്ന് എത്തുന്ന അടുത്ത സ്ഥിതിയാണ് ദിവ്യാചാരം. മനസ്സിനെ ഒരു പ്രത്യേക ബിന്ദുവിൽ കേന്ദ്രീകരിച്ചു ശാംഭവി മുദ്രയിൽ അല്ലങ്കിൽ ഖേചരീ മുദ്രയിൽ ധ്യാനിച്ച് ആത്മതത്വം ഗ്രഹിക്കലാണ് ദിവ്യാചാരത്തിൽ എത്തുമ്പോൾ സംഭവിക്കുന്നത്. ഈ അവസ്ഥ യോഗീഭാവമാണെന്ന് പറയുന്നു.


കൗളാചാരം

വളരെ ഗൂഢവും ഏറെ തെറ്റിധരിക്കപ്പെട്ടതുമായ സാധനാ പദ്ധതിയാണ് കൗളാചാരം. യോഗ്യനായ ശിഷ്യന് മാത്രമേ കൗള രഹസ്യം വെളിപ്പെടുത്താവു എന്നാണ് നിബന്ധന.

'അന്യാസ്തു സകലാ വിദ്യാ: പ്രകടാ ഗണിക ഇവ
ഇയന്തു ശാംഭവി വിദ്യാ ഗുപ്താ കുല വധൂരിവ '

(മറ്റുള്ള വിദ്യയെല്ലാം വേശ്യകളെപ്പോലെ എല്ലാവരുടെയും മുൻപിൽ പ്രകടിക്കപ്പെടുന്നു. എന്നാൽ ശാംഭവി വിദ്യയാകട്ടെ കുല വധുവിനെ പോലെ മറഞ്ഞു നിൽക്കുന്നു.)


ഇത്രയും ഗൂഢമായ വിദ്യ ആയത് കൊണ്ട് തന്നെ എന്താണ് 'കൗളം' എന്നതിനെ കുറിച്ച് പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. ഭാവചൂഡാമണിയിൽ കൗളന്റെ ലക്ഷണം ശിവൻ പാർവ്വതിയ്ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.
'ചെളിയിലും ചന്ദനച്ചാറിലും പുത്രനിലും ശത്രുവിലും ശ്മശാനത്തിലും ഭവനത്തിലും പൊന്നിലും പുല്ലിലും ഒരു ഭേദവും തോന്നാതെ എല്ലാത്തിലും ദേവിയെ ദർശിച്ചു ആ ആനന്ദാനുഭൂതിയിൽ പരിലസിക്കുന്നവനാണ് കൗളൻ '

സ്വച്ഛന്ദതന്ത്രത്തിൽ കൗളം എന്നതിനെ ഇങ്ങിനെ വിവരിക്കുന്നു - 'കുലം എന്നാൽ ശക്തിയും അകുലം ശിവനും ആകുന്നു. ഈ കുല-അകുല അഥവാ ശിവ-ശക്തി സമന്വയമാണ് കൗളം'. മൂലാധാരത്തിൽ ഉറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തിയെ സാധനകൾ കൊണ്ട് ഉണർത്തി ഷഡാധാരങ്ങൾ വഴി മേൽപോട്ടുയർത്തി ശിരസിൽ സഹസ്രാര പത്മത്തിൽ നിലകൊള്ളുന്ന ശിവചൈതന്യത്തോട് ചേർക്കുന്ന മഹത്തായ യോഗ വിദ്യയാണ് കൗളം.

ദിശാ നമസ്ക്കാരം

ദിശാ നമസ്കാരം പ്രപഞ്ചത്തിലെ സമസ്ത ജീവികളോടും നന്ദി പറയുന്ന രീതിയാണ് ദിശാ നമസ്കാരം , ഒരു വ്യവസ്ഥക്കു വേണ്ടി മാത്ര മാണ് ദിശ നിശ്ചയിക്കുന്നത് . ദിശ തെറ്റിയാലും കുഴപ്പമില്ല . മനസ്സിൽ ഫീൽ ചെയ്തു വേണം ചെയ്യാൻ . 

കിഴക്കുഭാഗം- പുൽകൊടി മുതൽ വൻവൃക്ഷങ്ങൾ വരെയുള്ള സസ്യങ്ങൾ , നമ്മൾ ശ്വസിക്കുന്ന ഓക്സിജനും നമ്മൾ കഴിക്കുന്ന ഭക്ഷണവും തരുന്നത് സസ്യങ്ങളാണ് . നമ്മുടെ നില നിൽപ്പിന്റെ ആധാരം തന്നെയായ ആ സസ്യങ്ങൾക്ക് ഊർജ്ജം നൽകുന്നതാവട്ടെ സൂര്യനും . കിഴക്ക് സൂര്യനോടും . സസ്യങ്ങ ളോടും ഫീൽ ചെയ്തുകൊണ്ട് നന്ദി പറയുക . 

മന്ത്രം- ഓം സൂര്യായ നമഃ 

അഗ്നികോൺ 
( തെക്ക്- കിഴക്ക് ഭാഗം ) 

നമുക്ക് ചുറ്റിലുമുള്ള എല്ലാ ജീവജാലങ്ങളും അവയുടെ ധർമ്മം ചെയ്യുമ്പോഴാണ് നമുക്ക് സുഖമായി ജീവിക്കാൻ സാധി ക്കുന്നത് . രണ്ടു കാലിൽ നടക്കുന്ന ജീവികൾ , നാൽക്കാലികൾ , ഷഡ്പദങ്ങൾ എന്തിന് എട്ടുകാലികളോട് വരെ നന്ദി പറയുക . 

സ്വന്തം ശരീരത്തിലെ ദഹനപ്രക്രിയകൾ നടക്കുന്നത് അഗ്നിയു ള്ളതുകൊണ്ടാണ് . അഗ്നിക്ക് നന്ദി പറയുക . 

മന്ത്രം ഓം അഗ്നയേ നമ 

തെക്കു ഭാഗം

 നമുക്ക് ജന്മം തന്ന് നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ അച്ഛനെയും അമ്മയെയും പൂർവ്വീകരെയും നന്ദിയോടെ സ്മരിക്കുകയും 

വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ , പെരുമാറ്റം കൊണ്ടോ അവർക്ക് പ്രയാസമുണ്ടാകുന്ന രീതിയിൽ നമ്മൾ പെരുമാറിയിട്ടുണ്ടെങ്കിൽ ക്ഷമ പറയുകയും ചെയ്യുക . 

മന്തം ; ഓം പിതൃഭ്യോ നമഃ 

നീര്യതി കോൺ - 
( തെക്ക് പടിഞ്ഞാറ് ഭാഗം )

 നമ്മുടെ മാതാവായ ഭൂമിക്ക് നന്ദി പറയുക . അതേ പോലെ ഭൂമിക്കടിയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ജീവജാല ങ്ങളോട് നന്ദി പറയുക . മന്തം : ഓം പൃഥീവൈ്യ നമഃ 

പടിഞ്ഞാറ് ഭാഗം നമുക്ക് നിർലോഭമായി ലഭിച്ചുക്കൊണ്ടിരിക്കുന്ന ജലത്തിന നന്ദി പറയുക . അതേപോലെ നമ്മുടെ സ്വത്തിനും ജീവനും സംരക്ഷണം തരുന്ന ഇവിടുത്തെ നീതിന്യായ വ്യവസ്ഥ , ഭരണ കർത്താക്കൾ , സൈന്യം , പോലീസ് , മുഖ്യമന്ത്രി , പ്രധാനമന്ത്രി എന്നിവർക്കും ധർമ്മബോധമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുകയും അവരോട് നന്ദിപറയുകയും ചെയ്യുക . 

മന്ത്രം : ഓം വരുണായനമഃ 

വായുകോൺ 
( പടിഞ്ഞാറ് വടക്ക് ഭാഗം )

 തേനീച്ച മുതൽ ഗരുഢൻ വരെയുള്ള വായു വിൽ പറക്കുന്ന പരാഗണം നടത്തുകയും സസ്യങ്ങൾ , മരങ്ങൾ വച്ച് പിടിപ്പിക്കുകയും ചെയ്യുന്ന സമസ്ത ജീവജാലങ്ങളോടും നന്ദി പറയുക . തേനീച്ചകൾ പരാഗണം നടത്തുമ്പോഴാണ് സസ്യ ങ്ങളും ധാന്യങ്ങളും ഫലങ്ങളും ഉണ്ടാവുന്നത് . തേനീച്ച ഭൂമി യിലില്ലെങ്കിൽ പരമാവധി നാലു വർഷം മാത്രമേ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കുകയുള്ളൂ . നന്ദി പറയുക . 

മന്ത്രം : ഓാം വായവേ നമഃ 

വടക്ക് ഭാഗം : 
ഭാരതം ഋഷികളുടെ നാടാണ് , ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് ആരെങ്കിലും ജ്ഞാനം അന്വേഷിച്ച് പുറപ്പെട്ടിട്ടു ണ്ടെങ്കിൽ അത് ഭാരതത്തെ ലക്ഷ്യം വച്ചായിരുന്നു . ആത്മാന്വേ ഷണം നടന്നതും ശാസ്ത്രചിന്തകൾ നടന്നതും ഈ മണ്ണിലാണ് . നമ്മുക്ക് ബോധോദയം ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ട് സമസ്ത ഗുരുക്കന്മാർക്കും ഗുരുപരമ്പരകൾക്കും സമ്പ ദായങ്ങൾക്കും നന്ദി പറയുക . 

മന്ത്രം : ഓം സോമായ നമഃ 

ഇന്ന് വരെ അനുഭവിച്ച
സമ്പത്തിന് നന്ദി പറയുക
ഓം കുബേരായ നമ:

ഈശാന കോൺ 
( വടക്കുകിഴക്ക് ) 

ഭൂമിയിൽ മനുഷ്യനേതങ്ങളെക്കൊണ്ട് കാണാൻ സാധി ക്കാത്ത ഒരു പാട് ചൈതന്യങ്ങൾ ഉണ്ട് . ദിവ്യമായ ഊർജ്ജം വെൻ സിദ്ധന്മാർ , ഗന്ധർവ്വൻമാർ , യക്ഷൻ കിന്നരന്മാർ , തുടങ്ങി ഈ ലോകത്തുള്ള നമുക്കറിയാത്ത അറി വുകൾക്ക് നമ്മുടെ പരിധിയിലല്ലാത്ത ശക്തികൾക്ക് നന്ദി പറയുക .

 ഓം ഈശാനായ നമ : 

വീണ്ടും കിഴക്കു ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് സ്വന്തം കുടുംബത്തിലെ എല്ലാവരെയും മനസിൽ കൊണ്ടുവന്ന് , അവരോട് നന്ദിപറയുക . നാട്ടുകാർ , ഗുരുക്കന്മാർ , നമ്മൾ സുഖമായ ജീവിക്കാൻ കാരണമായ എല്ലാവരോടും അങ്ങേയറ്റം ന പറയുക . " ലോകാ : സമസ്താഃ സുഖിനോ ഭവന്തു '

അഫർമേഷൻ

 അഫർമേഷൻ 

ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള സ്വപ്നങ്ങൾ ഉള്ള വർക്ക് ഉയർന്ന ബോധാവസ്ഥയിൽ മനസ്സിനെ എത്തിച്ച് നമ്മുടെ സ്വപ്നങ്ങൾ , സങ്കല്പങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള പദ്ധതി യാണ് അഫർമേഷൻ . നന്ദി പറയലാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പ്രാർത്ഥന . നന്ദി പറയുന്നവനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ . നന്ദി പറയലാണ് ഭാഗ്യത്തെ നിങ്ങളിലേക്കെത്തിക്കാനുള്ള വഴി . ഇവിടെ നന്ദി പറയുക എന്ന് ഉദ്ദേശിക്കുന്നത് നന്ദിഫീൽ ചെയ്യുന്നതാണ് . 

നിങ്ങളുടെ സങ്കല്പ്പം മറ്റൊരാൾക്ക് ഉപ്രദവമാവുന്നതല്ല എന്ന് ഉറപ്പിക്കുക . 100 % വിശ്വാസത്തോടുകൂടി ചെയ്യുക . സ്വസ്ഥമായി ഇരിക്കുക . 

കണ്ണുകൾ അടച്ചുവെയ്ക്കുക ശ്വാസഗതിയെ കുറിച്ച് ശ്രദ്ധിക്കുക ശ്വാസം അകത്തേക്കെടുക്കുമ്പോൾ വയർ വികസിക്കുന്നതായും ശ്വാസം പറഞ്ഞുവിടുമ്പോൾ വയർ ഒട്ടുന്നതായും അറി യുക . 

നമ്മൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ സന്തോ ഷത്തിനും അങ്ങേയറ്റം നന്ദി അനുഭവിക്കുക . ( Feel ) 

ഇനി എന്താണോ നമുക്ക് പ്രത്യേകമായി വേണ്ടത് അത് ലഭിച്ചതായി മനസ്സിൽ അനുഭവിക്കുക അത് ലഭിച്ചതിന് നന്ദി . ഫീൽ ചെയ്യുക . ( ഉദാഹരണത്തിന് നമുക്ക് ഒരു വീടാണ് അവശ്യം എങ്കിൽ ജനിച്ചതുമുതൽ ഇതുവരെ താമസിച്ചു . എല്ലാ വീടുകൾക്കും വളരെ ആഴത്തിൽ നന്ദിപറയുക . ശേഷം നമ്മൾ ആഗ്രഹിക്കുന്ന വീട് ലഭിച്ചതായി മനസിൽ കാണുക . വളരെ വ്യക്തമായി കാണാൻ സാധിക്കണം .

ശേഷം നമ്മൾ ആഗ്രഹിക്കുന്ന വീട് ലഭിച്ചതായി മനസിൽ കാണുക . വളരെ വ്യക്തമായി കാണാൻ സാധിക്കണം . വീടിന്റെ മുറ്റവും , കർട്ടനും , ഓരോ മുറിയും , കുട്ടികൾ മുറ്റത്ത് നിന്ന് കളിക്കുന്നതും എല്ലാം ഇപ്പോൾ നടക്കുന്നതായി അനുഭ വിക്കുക . 

ഈ സൗകര്യം ലഭിച്ചതിന് അങ്ങേയറ്റം നന്ദി പറയുക . വിവാഹം കഴിയാനാണെങ്കിൽ ഇന്നുവരെ ജീവിതത്തിൽ ലഭിച്ച എല്ലാ ബന്ധുക്കൾക്കും നന്ദിപറയുക . വിവാഹം നടക്കുന്നതും സുഖമായി താമസിക്കുന്നതും മനസിൽ കാണുക അനുഭവിക്കുക ഇത്രയും സൗകര്യങ്ങൾ , നല്ല ഭാര്യയെ ഭർത്താവിനെ ലഭിച്ചതിന് നന്ദിപറയുക അനുഭവിക്കുക 

ദിവസവും ഒരു നേരം ഇങ്ങനെ 41 ദിവസം ചെയ്താൽ അനു കൂല മാറ്റങ്ങൾ സംഭവിക്കും . 

ഇത് ഒരു പുസ്തകത്തിലോ പേപ്പറിലോ എഴുതുന്നതാണ് മറ്റൊരു വഴി . അതിനെ അഫർമേഷൻ എഴുതുക എന്നാണ് പറയുന്നത് . 



ശ്രദ്ധിക്കേണ്ടവ ; 
1 മറ്റൊരാൾക്ക് ഉപ്രദവമുണ്ടാവുന്ന കാര്യങ്ങൾ ലക്ഷ്യമായി വെക്കരുത് . 

2.സങ്കല്പത്തിന് ഉദ്ദേശ ശുദ്ധിയും തീവ്രതയും വേണം . 

3. പകുതിവെച്ച് സങ്കല്പം മാറ്റരുത് . 

4.ഒരു ദിവസം എത്ര അഫർമേഷൻ വേണമെങ്കിലും എഴുതാം . 

5.വളരെ സന്തോഷത്തോടെയും വിശ്വാസത്തോടെയും ചെയ്യുക എഴുതുക 

6 . പ്രാർത്ഥനയാ ധ്യാനമോ ജപമോ ഉള്ളവർ അതിനുശേഷം ചെയ്യുക എഴുതുക 

7.എവിടെ വെച്ച് വേണമെങ്കിലും ചെയ്യാം / എഴുതാം . 

8.ദൃശ്യങ്ങൾ മനസിൽ കാണുമ്പോൾ വ്യക്തതയും പൂർണ്ണ തയും ഉണ്ടായിരിക്കുക , 


9.സങ്കല്പങ്ങൾ പൂർണ്ണതയിലെത്തുന്നതുവരെ ചെയ്യാം . 

10. മറ്റൊരാൾക്കുവേണ്ടിയും അഫർമേഷൻ എഴുതാം . 

11 , ഏത് ഭാഷയില് വേണമെങ്കിലും എഴുതാം . 


12.ഒരു ലക്ഷ്യം അനേകം പേർ ഒരുമിച്ചെഴുതിയാൽ പെട്ടെന്ന സാധിക്കും .

എന്റെ രണ്ടു ഭാര്യമാർ

എന്റെ രണ്ടു ഭാര്യമാർ 


എനിക്ക് രണ്ട് ഭാര്യമാരാണ് ഉള്ളത് . എന്റെ ശരിക്കുള്ള ഭാര്യയും എന്റെ സങ്കല്പത്തിലെ ഭാര്യയും ദിവസം പത്തു പ്രാവശ്യമെങ്കിലും ഞാൻ എന്റെ ഭാര്യയേയും സങ്കൽപത്തിലെ ഭാര്യയേയും തമ്മിൽ താരതമ്യം ചെയ്യാറുണ്ട് . ഇതിൽ എന്റെ സങ്കൽപത്തിലെ ഭാര്യ എന്നത് ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പ് എഴുന്നേറ്റ് കുളിച്ച് ചന്ദനക്കുറിയും തൊട്ട് മുടിയിൽ തുളസിക്കതിരുവച്ച് കാപ്പിയുമായി വരുന്ന ഭാര്യയാണ് എന്നാൽ പലപ്പോഴും ഞാൻ എഴുന്നേറ്റതിന്റെശേഷമാണ് ഭാര്യ എഴുന്നേൽക്കാറ് എന്റെ സങ്കല്പത്തിലെ ഭാര്യ യെക്കുറിച്ച് എന്റെ ഭാര്യ യോട് സംസാരിച്ചപ്പോൾ അവൾ പറഞ്ഞത് അവളുടെ സങ്കൽപ്പത്തിലും ഒരു ഭർത്താ വുണ്ട ന്നാണ് . 

അവൾ എഴു ന്നേൽക്കുന്നതിന് മുമ്പ് എഴുന്നേറ്റ് അവൾക്കുള്ള ചായയു മായി വരുന്ന ഭ ർ ത്താ വിനെ യാ ണ് അവൾ പ്രതീക്ഷിക്കു ന്നത് . ഇതിൽ ഏതെങ്കിലും ഒരു ഭാര്യയെ കൊന്നേ പറ്റൂ . ഇതിൽ ഏതു ഭാര്യയെ കൊല്ലാ നാണ് എളുപ്പം ? 


സങ്കൽപ്പത്തിലെ ഭാര്യയെ എന്നാണ് നിങ്ങളുടെ ഉത്തരം എങ്കിൽ തെറ്റാണ് നമ്മുടെ സങ്കൽപത്തിലെ ഭാര്യയെ നമ്മൾ തന്നെ സൃഷ്ടിക്കുന്നതാണ് അത് നശിപ്പിക്കുക വളരെ പ്രയാ സമാണ് . 

നിങ്ങളുടെ യഥാർത്ഥ ഭാര്യ സങ്കൽപത്തിലെ ഭാര്യയുടെ 30 % മെങ്കിലും വന്നാൽ നിങ്ങൾ വലിയ ഭാഗ്യവാനാണ് ആ 30 % ത്തെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്താൽ രണ്ടോ മൂന്നോ വർഷങ്ങൾകൊണ്ട് ശരിക്കുള്ള ഭാര്യയെ സങ്കൽപത്തി ഭാര്യയാക്കി മാറ്റാൻ സാധിക്കും മിക്കവാറും നമ്മൾ സങ്കൽ ത്തിലെ ഭാര്യയെ സൃഷ്ടിച്ചത് നമ്മുടെ അമ്മയിൽ നിന്നുമാവാം . ഇതുപോലെ സങ്കൽപത്തിലെ ഭർത്താവും സങ്കൽപത്തിലെ  ഭാര്യയെ സൃഷ്ടിച്ചത് നമ്മുടെ അമ്മയിൽനിന്നുമാവാം . ഇതുപോലെ സങ്കൽപത്തിലെ ഭർത്താവും സങ്കൽപത്തിലെ മകനും മകളും അച്ഛനും അമ്മയും , അധ്യാപകനും , സുഹൃത്തും ഉണ്ടാവാം . നിങ്ങൾ നിങ്ങളുടെ യഥാർത്ഥ മകനെ മകളെ ഭർത്താ വിനെ , രക്ഷിതാക്കളെ , കൂട്ടുകാരെ സങ്കൽപത്തിലെ വ്യക്തിക ളുമായി താരതമ്യം ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് . വ്യക്തികളെ അവരുടെ എല്ലാ ഗുണങ്ങളോടും ദോഷങ്ങളോടും കൂടി സ്വീകരിക്കുക . നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്യേണ്ട കാര്യ മാണ് ഇനി പറയുന്നത് . ഭർത്താക്കന്മാർമാരോട് നിങ്ങൾ ഒരിക്കലെങ്കിലും നിങ്ങളുടെ ഭാര്യയെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് പറയേണ്ടതാണ് “ നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് . നിന്നെപോലെ ഒരു ഭാര്യയെ കിട്ടിയത് എന്റെ ഭാഗ്യമാണ് ( ഇതിനെക്കാളും മോശ മായ ഭാര്യയെ നിങ്ങൾക്ക് ലഭിക്കാമായിരുന്നു ) . അതിൽ ഞാനൊ രുപാട് അഭിമാനി എന്റെ ജീവിതം സന്തോഷകരമാക്കി യതിന് എനിക്ക് നിന്നോട് എന്നെന്നും നന്ദിയും സ്നേഹവും ഉണ്ടായിരിക്കും " . പറയേണ്ടതാണ് . ഭാര്യമാരോട് ഒരിക്കലെങ്കിലും ഭർത്താവിനോട് പറയേണ്ട വാക്കുകൾ . നിങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് . നിങ്ങളെ ഭർത്താ വായി ലഭിച്ചത് എന്റെ ഭാഗ്യമാണ് . അതിൽ ഞാൻ ഒരുപാട് അഭി മാനിക്കുന്നു . നിങ്ങൾ രണ്ടു പേരോടും മക്കളെ ചേർത്ത് പിടിച്ച് നിങ്ങളെ മക്കളായി ലഭിച്ചതിൽ ഞങ്ങൾക്ക് ഒരുപാട് സന്തോഷമുണ്ട് നിങ്ങൾ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് . ഞങ്ങളുടെ ഭാഗ്യം കൊണ്ടാണ് നിങ്ങൾ മക്കളായി പിറന്നത് അതിൽ ഞങ്ങൾ അഭിമാനിക്കു കയും ഭഗവാനോട് നന്ദിപറയുകയും ചെയ്യുന്നു . ഇതേപോലെ നിങ്ങളുടെ മക്കളുടെ മുന്നിൽ വച്ച് രക്ഷിതാ ക്കളോടും ഇങ്ങനെ പറയണം , “ നിങ്ങളെപോലെ ഒരു അച്ഛനെയും അമ്മയെയും ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ് " എന്ന് അവരെ ചേർത്ത് പിടിച്ച് പറയണം . ഒരു പക്ഷേ , നാളെ നിങ്ങളുടെ കുട്ടികൾ ഇതു മാത കയാക്കും . ഇങ്ങനെ നിങ്ങൾ പരസ്പരം ആത്മാർത്ഥമായി പറയുമ്പേ ഴാണ് നിങ്ങളുടെ കുടുംബം ധന്യമാകുന്നത് .


ബാങ്കുദ്യോഗസ്ഥന്റെ വൈകാരികത

 ബാങ്കുദ്യോഗസ്ഥന്റെ  വൈകാരികത
ബാങ്കുദ്യോഗസ്ഥനായ ഭർത്താവ് ദിവസവും അഞ്ചു മണിക്ക് ബേങ്ക് കഴിഞ്ഞ് ആറു മണിക്ക് വീട്ടിലെത്തും എന്നാൽ ഒരു ദിവസം ആറു മണിയ്ക്കും ഏഴു മണിക്കും ഭർത്താവിനെ കണ്ടില്ല . ഫോൺ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആണ് ബാങ്കിലെ മറ്റു ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ അഞ്ചുമണിക്കു തന്നെ ഇറങ്ങിയെ ന്നാണ് അറിയാൻ കഴിഞ്ഞത് ഭാര്യയുടെ മനസിൽ പേടി ഉടലെടുത്തു രാവിലെ സ്കൂട്ടറിൽ ആണ് പോയത് വല്ല അപകടവും പറ്റിയോ ? 

ഭാര്യയുടെ ചിന്തകൾ കാടു കയറി ആകെ വിഷമ ത്തിലും ഭയത്തിലുമായി .

 7.30 ന് കോളിങ് ബെൽ കേട്ട് നോക്കിയപ്പോൾ ഭർത്താവ് മുന്നിൽ നിൽക്കുന്നു . ഭാര്യ ( ദേഷ്യത്തോടെ ) : എവിടെ ആയിരുന്നു മനുഷ്യാ ഇത്രയും നേരം ? 

( ഏത് വികാരത്തിൽ ആണോ ചോദ്യം ചോദിക്കുന്നത് അതേ വികാരത്തിലാണ് ഉത്തരം ലഭിക്കുക ) ഉത്തരം : നിന്നോടു പറയാൻ സൗകര്യമില്ല . 

( കാരണം രാവിലെ ഭാര്യ പറഞ്ഞതനുസരിച്ച് , ഭാര്യയുടെ സ്വർണാഭരണം മാറ്റി വാങ്ങാൻ വേണ്ടി ജുവലറിയിൽ പോയതിനാലാണ് വൈകിയത് ഇത് ഭാര്യ മറന്നിരുന്നു . ഈ ആഭരണം ഭാര്യക്ക് കൊടുക്കുമ്പോൾ ഭാര്യ സന്തോഷത്തോടെ ഓടി വന്ന് കെട്ടിപിടിക്കുന്നത് സ്വപ്നം കണ്ട ഭർത്താവ് നേരിട്ടത് ഭാര്യയുടെ ദേഷ്യത്തോടെയുള്ള ചോദ്യമാണ് . ഇത്രയും നേരം കാത്തിരുന്ന ഭർത്താവിനോട് എവിടെ ആയി രുന്നു ഇത്രനേരം എന്ന് ചോദിച്ചപ്പോൾ ഉത്തരം നിന്നോട് പറയാൻ സൗകര്യമില്ല എന്ന മറുപടിയാണ് ലഭിച്ചത് . ഭാര്യക്ക് കൂടുതൽ ദേഷ്യം . 

ഭാര്യ : പിന്നെ നിങ്ങൾക്ക് ആരോട് പറയാനാ സൗകര്യം ? 

വിവാഹം കഴിഞ്ഞ ദിവസം മുതൽ പിന്നീടുള്ള ഓരോ സംഭവ ങ്ങളും ഓർത്തെടുത്ത് കരഞ്ഞു കൊണ്ട് ഭാര്യ പ്രതികരിച്ചു . 

ഇതു കേട്ട ഭർത്താവ് ; കൂടുതൽ ദേഷ്യത്തോടെ 

ഞാനും എന്റെ അമ്മയും എത്ര സമാധാനത്തോടെ കഴിഞ്ഞ വീടാണ് നീ എന്നാണോ കാലുകുത്തിയത് അന്ന് തുടങ്ങിയ താണീ ഗതികേട് 


ഭാര്യ : എത്ര നല്ല ആലോചനകൾ വന്നതാ , ഇയാൾക്കൊ മാണല്ലോ ജീവിക്കാൻ തോന്നിയത് ( ആത്മഗതം ) 

ഭർത്താവ് : ഇതിനൊന്നും നിന്നെ പറഞ്ഞിട്ട് കാര്യമില്ല . ( വളർത്തുദോഷ മാണ് എന്നാണു ദ്ദേശിച്ചത് .

ഭാര്യമാരെ സംബന്ധിച്ച് തന്നെ എന്തു പറഞ്ഞാലും കുഴപ്പമില്ല തന്റെ അച്ഛ നെയും , അമ്മയെയും ആങ്ങളയെയും കുറ്റപ്പെടുത്തിയാൽ പിന്നെ മൂന്നാം ലോക മഹായുദ്ധം അവിടെ പ്രതീക്ഷിക്കാം ) കൂടുതൽ കലഹങ്ങളിലേക്ക് വിഷയങ്ങൾ പോവുന്നതു നോക്കു . ഇവിടെ പ്രശ്നമുണ്ടാക്കിയത് വൈകാരിക നിരക്ഷരതയാണ് ( Emotional Illiteracy ) സത്യത്തിൽ ഭർത്താവിനെ കാണാതായപ്പോൾ ഭാര്യ കരുതിയത് വല്ല അപകടവും പറ്റിയോ എന്നാണ് എന്നാൽ അപകടം പറ്റി എന്നുകരുതിയ ഭർത്താവാണ് 7.30 ന് പൂർണ്ണ ആരോഗ്യവാനായി വീട്ടിൽ എത്തിയത് അപ്പോൾ ശരിക്കും ഭാര്യ പ്രകടിപ്പിക്കേണ്ട വികാരം എന്താണ് ? ഭാര്യ ചോദിക്കേണ്ട ചോദ്യം എന്താണ് ? 

ഹാവു . നിങ്ങളെത്തിയല്ലോ പതിവു സമയത്ത് കാണാതായ പ്പോൾ ഞാൻ കരുതി വല്ല അപകടവും പറ്റിയോ എന്ന് . കണ്ടപ്പോൾ സന്തോഷമായി സമാധാനമായി എന്നാണ് ഭാര്യ പറഞ്ഞതെങ്കിൽ മറുപടി എന്തായിരിക്കും 

ഭർത്താവ് : സോറി നീ വല്ലാതെ പേടിച്ചു അല്ലേ മൊബൈൽ ഓഫായി പോയി അതുകൊണ്ട് വിളിക്കാൻ പറ്റിയില്ല . നീ പറഞ്ഞ സാധനം ( സ്വർണമാല ) ഞാൻ കൊണ്ടു വന്നിട്ടുണ്ട് . ഇനി ഇങ്ങനെ സംഭവിക്കാതെ നോക്കാം . നോക്കൂ ഇപ്പോൾ ആ വീട്ടിൽ എന്തൊരു സമാധാനം . 


ഇത് സന്തോഷം പ്രകടിപ്പിക്കണ്ട സ്ഥലത്ത് ദേഷ്യം പ്രകടിപ്പിച്ചപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായത് മറിച്ച് സന്തോഷം പ്രകടിപ്പിച്ചപ്പോൾ ആ വീട് ഒരു സ്വർഗ്ഗമായത് ശ്രദ്ധിക്കൂ , വൈകാരിക സാക്ഷരത സമാധാനവും ശാന്തിയും സ്വസ്ഥതയും ഉണ്ടാക്കുന്നു അത് കുടുംബം സ്വർഗ്ഗമാക്കുന്നു . എന്നാൽ വൈകാരിക നിരക്ഷരത പ്രശ്നങ്ങളും കലഹങ്ങളും സൃഷ്ടിക്കുന്നു . കുടുംബത്തെയും സമൂഹത്തെയും നരകതുല്യമാക്കുന്നു. വലിയ വലിയ യുദ്ധങ്ങൾ വരെ വൈകാരിക നിരക്ഷരതയും സംഭാവനകൾ ആണ് . 

അതിഥി ദേവോ ഭവ:

 അതിഥിദേവോ ഭവ 

നമ്മുടെ ജീവിതത്തിൽ തൊണ്ണൂറ്റിഒമ്പതുശതമാനം കാര്യ ങ്ങളും നമ്മുടെ പ്രതീക്ഷക്കനുസരിച്ചാണ് സംഭവിക്കുന്നത് . ഒരു ശതമാനം കാര്യം മാത്രമാണ് അപതീക്ഷിതമായി സംഭവിക്കു ന്നത് . അപ്രതീക്ഷിതമായി വരുന്ന വ്യക്തികളെയോ സംഭവങ്ങ ളെയോ ആണ് അതിഥി എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് . അങ്ങനെ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളെ ദൈവത്തിന്റെ തീരുമാനമായിക്കണ്ട് നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുകയാണ് വേണ്ടത് . “ 

അതിഥി ദേവോ ഭവ ' 

അനുകൂലമായി ഭവിക്കുന്ന ഓരോ കാര്യങ്ങൾക്കും നന്ദി പറയുക പ്രതികൂലമായി സംഭവിക്കുന്ന കാര്യങ്ങൾ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുക . 

ജീവിതത്തിൽ ഉണ്ടാവുന്ന എല്ലാവികാരങ്ങളെയും സാക്ഷീ ഭാവത്തിൽ കാണാനാണ് ഭാരതീയ തത്വചിന്തകൾ ആഹ്വാനം ചെയ്യുന്നത് . “ എനിക്ക് സന്തോഷം മാത്രം മതി ' എന്ന ചിന്ത പോലും ശരിയല്ല . കാരണം സങ്കടം ഉള്ളതുകൊണ്ടാണ് സന്തോഷത്തെ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുന്നത് . ഒരാളുടെ ജീവിത ത്തിൽ സന്തോഷം മാത്രമായിരുന്നെങ്കിൽ ഒരു പക്ഷേ ബോറടിച്ച് അയാൾ ആത്മഹത്യ ചെയ്തതേനെ . 


നിങ്ങളുടെ സന്തോ ഷത്തെ കൂടുതൽ മധുരമുള്ളതാക്കി മാറ്റുന്നത് ഇടക്കു സംഭവിക്കുന്ന ദുഃഖങ്ങൾ ആണ് , അതിനാൽ സന്തോഷത്തിന്റെ എതിരല്ല . സങ്കടം മറിച്ച് സന്തോഷം അനുഭവിക്കണമെങ്കിൽ സങ്കടം ഉണ്ടായേപ്പറ്റു . രണ്ടു സങ്കടങ്ങളുടെ ഇടയിലുള്ള സന്തോഷമാണ് അതിമധുരം . 

അതിനാൽ സങ്കടങ്ങളെയും സന്തോഷത്തെയും അർഹി ക്കുന്ന രീതിയിൽ പരിഗണിച്ച് നമ്മുടെ വികാരങ്ങൾ നമുക്ക് തന്നെ തീരുമാനിക്കാൻ സാധിക്കുന്ന അവസ്ഥയാണ് സാക്ഷി . എല്ലാ വികാരങ്ങളെയും മാറി നിന്ന് നോക്കിക്കാണാൻ പറ്റുന്ന അവസ്ഥയാണ് സാക്ഷിത്വം . 

ഒരിക്കൽ വളരെ ധനികനായ ഒരാൾ മുല്ലയുടെ അടുത വന്നു പറഞ്ഞു . മുല്ല ഞാൻ വലിയ ധനികനാണ് . എന്റെ കയ്യിൽ ധാരാളം പണമുണ്ട് . പക്ഷേ എനിക്ക് സന്തോഷമില്ല . ഞാൻ എത്ര  പണം വേണമെങ്കിലും ചെലവാക്കാൻ തയ്യാറാണ് . സന്തോഷമുണ്ടാക്കാ നുള്ള വിദ്യ എനിക്ക് പറഞ്ഞുതന്നാലും . 

ഈ സമയത്ത് മുല്ല ആ ധനികന്റെ കയ്യിലുള്ള പണക്കിഴി തട്ടിയെടുത്ത് ഓടാൻ തുടങ്ങി . അപ്രതീക്ഷിതമായി മുല്ല പണം പിടിച്ചുവാങ്ങി ഓടിയപ്പോൾ ധനികനും കരഞ്ഞു കൊണ്ട് മുല്ലയുടെ പിന്നാലെ ഓടി . എന്നാൽ അവിടുത്തെ വഴികൾ കൃത്യമായി അറിയുന്ന മുല്ല ഓടിരക്ഷ പ്പെട്ടു . 

ധനികൻ അവിടെ നിന്നും എന്റെ കാശപോയെ ... എന്റെ പണം മോഷ്ടിക്കപ്പെട്ടേ ... എന്ന് അലമുറയിട്ട് കര ഞ്ഞുകൊണ്ടിരുന്നു . അൽപസമയം കഴിഞ്ഞപ്പോൾ മുല്ല പെട്ടെന്ന് അവിടേക്ക് വരികയും പണക്കിഴി ധനികന് തിരിച്ച് നൽകുകയും ചെയ്തു . പണം തിരികെ ലഭിച്ച ധനികൻ സന്തോഷം കൊണ്ട് തുള്ളി ച്ചാടി . 

ഇതുകണ്ട മുല്ല പറഞ്ഞു . ഇപ്പോൾ നിങ്ങൾക്ക് സന്തോഷമായില്ലേ ? 


ഈ പണം നേരത്തെ ധനികന്റെ കയ്യിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹം സന്തോഷിച്ചിരുന്നില്ല എന്നാൽ അത് നഷ്ടപ്പെട്ടു എന്ന് കരുതി ദുഃഖിച്ചിരുന്നപ്പോൾ പണക്കിഴി തിരിച്ചു ലഭിച്ചതിന്നാൽ അദ്ദേഹം വളരെ അധികം സന്തോഷിച്ചു . 

സന്തോഷം ദുഃഖത്തിന്റെ സൃഷ്ടിയാണ് . സന്തോഷത്തിന്റെ മാതാവാണ് ദുഃഖം 

പൂർണ്ണ അവബോധത്തിൽ ജീവിക്കുക നിങ്ങൾ ഒരു രാജകുമാരനായോ ഒരു പാപ്പരായോ ആണ് മരിക്കുന്നത് എന്നത് വലിയ വ്യത്യാസം ഉണ്ടാ ക്കുന്നില്ല . നല്ല ഭക്ഷണം കഴിച്ച് , സുഖകരമായ ഒരു കിടക്ക യിൽ കിടന്നാണ് മരിക്കുന്നത് എന്നതും അല്ലെങ്കിൽ റോഡിൽ വിശന്നു മരിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടാക്കുന്നില്ല . വ്യത്യാസമുണ്ടാക്കുന്ന ഒരേയൊരു കാര്യം നിങ്ങൾ പൂർണ്ണ അവബോധത്തിൽ ജീവിക്കുന്നു എന്നതും പൂർണ്ണ ബോധത്തിൽ മരിക്കുന്നു എന്നതും ആണ് . എല്ലാം ഇതിനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് .




നിങ്ങളാണ് ആ ഭാഗ്യവാൻ

നിങ്ങളാണ് ആ ഭാഗ്യവാൻ , നിങ്ങളാണ് ആ വിജയി ഇരുനൂറുമുതൽ മുന്നൂറു ദശലക്ഷം വരെ ബീജങ്ങളാണ് ഒരു ലൈംഗികബന്ധത്തിനു ശേഷം സ്ത്രീയിൽ നിക്ഷേപിക്ക പ്പെടുന്നത് . ആ ബീജങ്ങളെല്ലാം അണ്ഡത്തെ ലക്ഷ്യമാക്കി നീന്തിത്തുടങ്ങും . ഇങ്ങനെ പുറപ്പെടുന്ന മുന്നൂറു ദശലക്ഷം ബീജങ്ങളിൽ കൂടി വന്നാൽ അഞ്ഞുറു ബീജങ്ങൾ മാത്രമാണ് ലക്ഷ്യത്തിൽ എത്തി ച്ചേരുന്നത് . ബാക്കിയൊക്കെ വഴിയിൽ തളർന്നും ക്ഷീണിച്ചും പരാജയപ്പെട്ടുപോകുന്നു . അങ്ങനെ എത്തിപ്പെടുന്ന അഞ്ഞൂറ് ബീജങ്ങളിൽ വെറും ഒരു ബീജത്തിന് മാത്രമേ അണ്ഡത്തിന്റെ തൊലി ഭേദിച്ച് സങ്കലനം നടത്താൻ കഴിയുകയുള്ളൂ .... ആ വിജയി നിങ്ങളായിരുന്നു !!! ഇതെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? നിങ്ങൾ ഒരു ഓട്ടപ്പന്തയം ജയിച്ചത് കണ്ണുകൾ ഇല്ലാതെ യാണ് ... നിങ്ങൾ പന്തയം ജയിച്ചത് യാതൊരു സർട്ടിഫിക്കറ്റും നേടാ തെയാണ് , ഒരു വിരലടയാളവും ഇല്ലാതെയാണ് നിങ്ങൾ ആ മത്സര ത്തിൽ പങ്കെടുത്തത് .... നിങ്ങൾക്ക് യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഉണ്ടായി രുന്നില്ല ... 

എന്നിട്ടും നിങ്ങൾ ജയിച്ചു ... ആരും സഹായത്തിനുണ്ടായിരുന്നില്ല , എന്നിട്ടും നിങ്ങൾ നേടി .... 

! പിന്നെ എന്തിനാണ് നിങ്ങൾ ഇപ്പോൾ പരാജയത്തെ ഭയപ്പെടുന്നത് .. ? നിങ്ങൾക്കിപ്പോൾ കണ്ണുകളുണ്ട് , കൈകളുണ്ട് , കാലുകളുണ്ട് , വിദ്യാഭ്യാസവും സർട്ടിഫിക്കറ്റുകളുമുണ്ട് . സഹായത്തിനു ആളുകളുണ്ട് . സ്വന്തമായി ഒരു പ്ലാൻ ഉണ്ട് . സ്വപ്നവും കാഴ്ചപാടും ഉണ്ട് ... ! ഇതൊന്നുമില്ലാതിരുന്നിട്ടും അന്ന് നിങ്ങൾ പിന്തിരിഞ്ഞില്ല . നിങ്ങൾ വിജയിക്കുകയും ചെയ്തു , ഇന്നു നിങ്ങൾ പിന്തിരിയുകയാണെന്നാൽ അത് ഈശ്വരനോടുള്ള നിന്ദയാണ് .... , ഇപ്പോൾ നിങ്ങൾ കാണുന്നത് എന്തോ ആവട്ടെ , അന്ന് അമ്മയുടെ ഗർഭപാത്രത്തിലെ വിജയി നിങ്ങൾ ആയിരുന്നു , നിങ്ങൾ മാത്രം . അതു സദാപി ഓർക്കണം .