Friday, August 28, 2020

8 തരം വിവാഹങ്ങൾ

ഗർഭാധാനസമയത്തുള്ള ഭാര്യാഭർത്താക്കന്മാരുടെ മാനസികാവസ്ഥ അടിസ്ഥാനപ്പെടുത്തി വിവാഹത്തെ എട്ടായി തരംതിരിച്ചിട്ടുണ്ട് - 


1 , ബ്രാഹ്മ്യം

 സ്ത്രീക്ക് വളരെ പ്രാധാന്യം കൊടുത്തികൊണ്ട് , വളരെ സന്തോഷിപ്പിച്ച് സ്തീയെ ദേവതയായിക്കണ്ട് - ഗർഭാധാനം നടത്തുക . ജനിക്കുന്ന സന്താനം ഈശ്വര തുല്ല്യനായിരിക്കും . 

2 ദൈവം

യാഗം ചെയ്തതിനുശേഷം അതിൽ നിന്നും ഉത്പന്നമാകുന്ന പ്രസാദം സ്വീകരിച്ച് ഹവിസ്സുകൾ കഴിച്ച് , ബഹ്മചര്യം പാലിച്ച് ശേഷം ഗർഭാധാനം നടത്തുക . ജനിക്കുന്ന കൂട്ടി ഉയർന്ന ധർമ്മബോധമുള്ളവനും ശ്രേഷ്ഠനുമായിരിക്കും . ധർമ്മത്ത നയിക്കുന്നവനായിത്തീരും 

 3. ആർഷം 
വിധിയാം വണ്ണം ബ്രഹ്മചര്യം പൂർത്തിയാക്കിയശേഷം സൽസന്താനലബ്ധിക്ക് ആഗ്രഹിച്ച് ഗർഭാ ധാനം നടത്തുക . ശ്രേഷ്ഠനായ രാജ്യസ്നേഹിയായ ശാന്തസ്വഭാവക്കാരനായ എല്ലാവർക്കും ആശ്രയമായ സന്താനം ഉണ്ടാവും . കന്യാദാനം - എന്ന വിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികളാണ് ഇതിൽ പെടുന്നത് . 

4.പാജാപത്യം 
നിയമങ്ങൾ അനുസരിച്ച് , വധൂവരന്മാരുടെ പ്രായം തമ്മിലുള്ള വ്യത്യാസം ( കുറഞ്ഞത് 10 വയസ്സ ങ്കിലും കൂടുതൽ - പുരുഷന് ഉണ്ടാവുന്നത് നല്ലതാണെന്ന് ആചാര്യമതം ) കാലം , ദേശം , കുലമഹിമ എന്നിവ കണക്കിലെടുത്ത് ജാതകപൊരുത്തം നോക്കി വിവാഹം കഴിക്കുകയും അതിൽ സന്താനങ്ങൾ ഉണ്ടാവുകയും ചെയ്യുക . ആ സന്താനങ്ങൾ ശ്രേഷ്ഠന്മാരായിരിക്കും . ധർമ്മം , നീതി എന്നിവക്ക് പ്രാധാന്യം നൽകുന്നവരായിരിക്കും എന്ന് ആചാര്യമതം . 

5. ഗാന്ധർവ്വം 
കാലമോ , ദേശമോ , സമയമോ നോക്കാതെ കേവലം ശാരീരിക സുഖത്തിന് വേണ്ടി ലൈംഗികബന്ധ ത്തിൽ ഏർപ്പെടുമ്പോൾ അറിയാതെ കുട്ടികൾ ജനിക്കുന്നു . ഇവർ തന്റെ സുഖത്തിന് മാത്രം പ്രാധാന്യം കൽപ്പിക്കുന്നവരായിരിക്കും . ലൈംഗിക പ്രശ്നങ്ങളും കണ്ടേക്കാം , പൊതുവെ ലൈംഗികതീഷ് കൂടുതലാ യിരിക്കും . അവൻ വീടിനും മാതാപിതാക്കൾക്കും എന്നും തലവേദനയായിരിക്കും . 

6. ആസുരം 
പണത്തെ മുൻനിർത്തി നടക്കുന്ന വിവാഹബന്ധം . അതിൽ ജനിക്കുന്ന സന്താനങ്ങളും . ഇവർ പൊതുവെ സ്വാർത്ഥന്മാരായിരിക്കും എന്ന് പറയുന്നു . സ്ത്രീയെ വില കൊടുത്തു വാങ്ങുക , സുന്ദരികളായ സ്ത്രീകളുടെ രക്ഷിതാക്കൾക്ക് ധാരാളം പണം കെ അവളുടെ താൽപര്യവും ഇഷ്ടവും വിവാഹം ചെയ്യുന്നതും ഗർഭാധാനം നടത്തുകയും ചെയ്യുക , അതിൽ ജനിക്കുന്ന കുട്ടികൾ പണത്തിന പ്രാധാന്യം നൽകുന്നവരായിരിക്കും . നീതിയും ധർമ്മവും എല്ലാം പണത്തിന് താഴെ നിർത്തുന്നവരായിരി ക്കും ഇത്തരത്തിൽ ജനിക്കുന്ന കുട്ടികൾ . 

7. രാക്ഷസം പെൺകുട്ടിയുടെ മനസിന് പ്രാധാന്യം കൊടുക്കാതെ അവളുടെ താൽപര്യങ്ങൾ മനസിലാക്കാതെ അധികാരം ഉപയോഗിച്ചോ ചതിയിലൂടെയോ വിവാഹം നടത്തി ഗർഭാധാനം നടത്തി സന്താനങ്ങൾ ഉണ്ടാവു ന്നു . ഇത്തരത്തിൽ ജനിക്കുന്ന സന്താനങ്ങൾ ഒരിക്കലും സന്തോഷമില്ലാത്തവരും മാനസിക ബലം തീരെ ഇല്ലാത്തവരും നിഷേധാത്മകചിന്തകൾ ( Negative thinking ) ഉള്ളവരും ആയിരിക്കും . എപ്പോഴും പരാതി പറയുന്ന പ്രകൃതക്കാരായ ഇവർ പൊതുവെ നാടിനും വീടിനും ഗുണമില്ലാതെ പ്രശ്നക്കാരായി തീരാനാണ് സാധ്യത . 

8. പൈശാചികം 

പെൺകുട്ടിക്ക് പ്രാധാന്യം കൊടുക്കാതെ ബലാൽക്കാരേണയോ , മയക്കികിടക്കുന്ന സമയത്തോ , ലൈംഗികബന്ധം നടത്തുന്നതാണ് പൈശാചികം . ബലാത്സംഗം ഇതിൽപെടുന്നതാണ് . ഇങ്ങനെ ജനി ക്കുന്ന സന്താനങ്ങൾ രാഷ്ട്രത്തിന് തന്നെ ദോഷമുള്ളവരാവും . അംഗവൈകല്യമുള്ളവരും , ബുദ്ധിമാദ്ധ്യമു ള്ളവരും ഇത്തരത്തിൽ ഉണ്ടാവും . ഭീകരന്മാരും ദുഷ്ടന്മാരുമായ സന്താനങ്ങൾ ഇത്തരത്തിൽ ഉണ്ടാവുന്നു എന്ന് പൂർവ്വികമതം . എന്നാൽ ഇങ്ങനെ ഒക്കെ പറഞ്ഞതിന്നാലും ഏതുതരത്തിലുള്ള വിവാഹമായാലും ഗർഭാധാനസമയം നല്ല മനസ്സ് നല്ല മുഹൂർത്തം എന്നിവ ഉണ്ടായാൽ സന്താനം ശ്രേഷ്ഠസന്താനമായിരിക്കും . ഗർഭാധാനം നടത്തേണ്ട രീതിയെക്കുറിച്ചും ആയുർവേദത്തിൽ ചർച്ച ചെയ്യുന്നുണ്ട് . ഏതുതരത്തിൽ ഗർഭാധാനം നടത്തുമ്പോൾ ഏതുസ്വഭാവത്തിലുള്ള കുട്ടികൾ എന്ന് സുശ്രുതസംഹിതയിൽ ശാരീരസ്ഥാ നത്ത് വിശദമായി പറയുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ പുരുഷസന്താനം സ്ത്രീസന്താനം എന്ന രണ്ടുവി ഭാഗത്തെയും നപുംസകം എന്ന എട്ട് വിഭാഗം സന്താനങ്ങളെക്കുറിച്ചും പറയുന്നു . ആസക്യ , സഭഗന്തികം , കുംഭിക , ഊർഷ്യകം , ഷണ്ഡകം എന്നീ അഞ്ച് തരത്തിലുള്ള നപുംസകങ്ങ ളെപ്പറ്റി ആയുർവേദാചാര്യന്മാർ പറയുന്നു . കണ്ടാൽ സ്ത്രീയെപ്പോലെയെ പുരുഷന്മാരെപോലെയോ തോന്നാമെങ്കിലും ചേഷ്ടകളിലും പ്രകൃതത്തിലും സ്വഭാവത്തിലും ഇവർ വ്യത്യാസപ്പെട്ടിരിക്കും . ഇതിൽ സ്ത്രീ അടിയിലും പുരുഷൻ മുകളിലും ആയി ഗർഭാധാനം നടത്തുന്നതാണ് ശ്രേഷ്ഠം . ഇങ്ങനെ വിധിപ കാരം ഗർഭം ധരിച്ചുണ്ടാകുന്ന സൽസന്താനങ്ങൾ സൗന്ദര്യമുള്ളവരും സത്യഗുണപ്രധാനികളും ദീർഘായു സ്സുള്ളവരും മാതാവിനും പിതാവിനും സൗഖ്യമുണ്ടാക്കുന്നവരും ആയിരിക്കും . ( സുശ്രുതസംഹിത , ശാരീര സ്ഥാനം 32 -ാം അനുവാകം )

/

Wednesday, August 12, 2020

ധ്യാന പരിശീലനങ്ങൾ

വളരെ ആഴത്തിലുള്ള ധ്യാനം പരിശീലിക്കുന്നതിനായി ഉള്ള ചില വ്യായാമങ്ങൾ ആണ് താഴെ കൊടുക്കുന്നത്

1.ത്രാടകം
നിങ്ങളുടെ ശ്രദ്ധയെ വികസിപ്പിക്കാൻ ഏറ്റവും നല്ല ഒരു മാർഗ്ഗമാണ് ത്രാടകം ത്രാടകം എന്നാൽ ഒരു വസ്തുവിലേക്കു ഇമ വെട്ടാതെ  മറ്റൊരു ചിന്ത മനസ്സിൽ വരാതെ നോക്കി കാണാനുള്ള മനസിന്റെ വ്യായാമമാണ് .
ഒരു വിളക്കിലെ ദീപമോ , മെഴുകുതിരിയേയോ , തിളങ്ങുന്ന എന്തെങ്കിലും പ്രത്യേക ആകൃതിയിലുള്ള വസ്തുവോ , അല്ലെങ്കിൽ കുങ്കുമ പൊട്ടോ തുടങ്ങിയവ ഉപയോഗിക്കാം .

ഇമവെട്ടാതെ വസ്തുവിലേക്ക് മാത്രം നോക്കി നിൽക്കുക മനസ്സിലെ ചിന്തകളെ ശ്രദ്ധിക്കുക കണ്ണന് ക്ഷീണം വരുമ്പോൾ മാത്രം കണ്ണുകളടച്ച്
ആ ദൃശ്യം മനസ്സിൽ കാണാൻ ശ്രമിക്കുക
ചിന്തകളെ നിരീക്ഷിക്കുക
ദിവസവും ഈ ധ്യാനം ചെയ്യുന്നത് നിങ്ങളിലെ ശ്രദ്ധയെ വർധിപ്പിക്കും , ചിന്തകളെ കുറക്കാൻ സഹായിക്കുകയും ചെയ്യും.

2.ശക്തി ക്രിയ ധ്യാനം


മനസിലെ ചിന്തകളെ ശാന്തമാക്കാൻ മറ്റൊരു വഴിയുള്ളതു
നിങ്ങളുടെ ശരീരത്തിലെ ഓരോ പേശികളെയും തുടർച്ചയായി ചലിപ്പിക്കുക എന്നതാണ് .
എഴുന്നേറ്റു നിൽക്കുക ,
നിങ്ങളുടെ വിരലുകളെല്ലാം അടക്കുകയും
നിവർത്തികയുംചെയ്യുക
നിങ്ങളുടെ കൈകൾ കറക്കുക , നിന്നനിലിൽ ചാടുക ,
തല കുലുക്കുക , ശബ്ദമുണ്ടാക്കുക , നിങ്ങളുടെ ശരീരത്തിലെ ഓരോ പേശികളും സജീവവും ചലിച്ചുകൊണ്ടിരിക്കുന്നതുമാണെന്ന് ഉറപ്പുവരുത്തുക .
യാതൊരു നിയന്ത്രണവുമില്ലാതെ പ്രകൃതിയുടെ താളത്തിനനുസരിച്ച് ശരീര അവയവങ്ങൾ നിർത്താതെ ചലിപ്പിക്കുക
ആവശ്യമെങ്കിൽ പശ്ചാത്തലത്തിൽ ദ്രുതതാളത്തിൽ ഉള്ള സംഗീതം വെക്കാം
ഏകദേശം പത്ത് മിനിറ്റോളം നിങ്ങൾ ഇത് ചെയ്തുകഴിഞ്ഞാൽ ,
പെട്ടെന്ന് നിർത്തി വേഗത്തിൽ ധ്യാനത്തിന് ഇരിക്കുകയോ കിടക്കുകയോ ചെയ്യുക
എല്ലാ ബാഹ്യചിന്തകളും നിങ്ങളുടെ മനസ്സിൽ നിന്ന് പുറന്തള്ളപ്പെടും . നിങ്ങളുടെ കിതപ്പിൽ മാത്രം ശ്രദ്ധനൽകുക ,
മനസ്സിനെയും ശരീരത്തെയും
ശ്വാസഗതിയും ശ്രദ്ധിക്കുക
വളരെ ആഴത്തിലുള്ള ധ്യാനത്തിലേക്ക്
നിങ്ങൾ നയിക്കപ്പെടും

പശ്ചാത്തലത്തിൽ സംഗീതം ക്രമീകരിക്കുക യാണെങ്കിൽ
10 മിനിറ്റ് ദ്രുത താളവും പിന്നീട് 30 മിനിറ്റോളം ഓടക്കുഴൽ നാദമോ ശാന്തമായ ഏതെങ്കിലും സംഗീത ഉപകരണങ്ങളുടെ ശബ്ദമോ ക്രമീകരിച്ചു വെക്കുന്നത് കൂടുതൽനന്നായിരിക്കും
ഏതെങ്കിലും തരത്തിലുള്ള ഹൃദയസംബന്ധമായ അസുഖമുള്ളവർ
 ശാരീരികമായ അവശതയും ബുദ്ധിമുട്ടുമുള്ളവർ 
ഈ രീതി സ്വീകരിക്കേണ്ടതില്ല
വളരെ ദ്രുതഗതിയിൽ നിങ്ങൾ ചലിക്കുമ്പോൾ ചലനം നിയന്ത്രണാതീതം ആവാനും വീഴാനും സാധ്യതയുള്ളതിനാൽ കൂടുതൽ ശ്രദ്ധേണം ഒരു റൂം അടച്ചിട്ടിരുന്ന് ചെയ്യുന്നതാണ് നല്ലത്.  ഒന്നിലധികം പേർ ഒന്നിച്ച് ചെയ്യുന്നതും നല്ലതാണ്
3.മഹാ ശ്വസനക്രിയ
എവിടെയെങ്കിലും സ്വസ്ഥമായിരുന്ന് ശ്വാസത്തെ ശ്രദ്ധിക്കുക
ഒരു ശ്വാസം പുറത്തേക്കു വിട്ട് അടുത്ത ശ്വാസം അകത്തേക്ക് എടുക്കുന്നതിന് മുമ്പുള്ള സമയത്തെ ശ്രദ്ധിക്കുക
ശ്വാസത്തിലെ വിടവ് എന്നാണ് ഇതിനെ പറയുന്നത്
ശ്വാസത്തിലെ വിടവ് ശ്രദ്ധിക്കുക
അകത്തേക്ക് എടുക്കുന്ന ശ്വാസം നിങ്ങളുടെ ജീവനാണ് പുറത്തേക്ക് വിടുന്ന ശ്വാസം നിങ്ങളുടെ മരണമാണ്അതിനാൽ ശ്വാസം പുറത്തുവിട്ടു അടുത്തശ്വാസം അകത്തേക്ക് എടുക്കുന്നതിന് മുമ്പ് ഉള്ള സമയെത്തെ സംയമനം ചെയ്താൽമരണത്തിനുശേഷം അടുത്ത ജന്മത്തിനു മുമ്പുള്ള സമയത്തെ അറിയാൻ സാധിക്കും ജീവാത്മാവിനെ അറിയാൻ സാധിക്കും
പരമാത്മാവിനെ അറിയാൻ സാധിക്കും
ഇത് വിജ്ഞാന ഭൈരവ തന്ത്രത്തിലെ വളരെ വിശേഷപ്പെട്ട ഒരു ധാരണയാണ്.

4. വിപസന - 1
സ്വസ്ഥമായി ഒരു സ്ഥലത്തിരുന്ന് കണ്ണുകൾ അടച്ചു വെച്ചു കൊണ്ട്
ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ വയർ വികസിക്കുന്നതും ശ്വാസം പുറത്തേക്കു വിടുമ്പോൾ ഒട്ടുന്നതായും  ശ്രദ്ധിച്ചു ശ്വാസഗതിയെനിരീക്ഷിക്കുക

5. വിപസന - 2
സ്വസ്ഥമായി ഒരു സ്ഥലത്തിരുന്ന് കണ്ണുകൾ അടച്ചു വച്ചു കൊണ്ട്ശ്വാസോച്ഛാസം നിരീക്ഷിക്കുക
ശ്വാസം അകത്തേക്ക്എടുക്കുമ്പോൾ
നാസാഗ്രഭാഗത്ത് നേരിയ തണുപ്പും
ശ്വാസം പുറത്തേക്ക് വിടുമ്പോൾ നേരിയ ചൂടും അനുഭവപ്പെടുന്നത്ശ്രദ്ധിക്കുക



Tuesday, June 23, 2020

കർക്കിടക വാവ് ബലി

ഈ കൊറോണക്കാലത്ത് നമ്മളെങ്ങിനെ പിതൃക്കൾക്ക് ശ്രാദ്ധമൂട്ടും ........... ?

നമസ്കാരം.

ജൂലൈ 20ന് ഹൈന്ദവ സഹോദരങ്ങൾ കർക്കിടക വാവുബലി ആചരിക്കുകയാണ് . സാധാരണ ഗതിയിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പുണ്യകേന്ദ്രങ്ങളിൽ ഒത്തുകൂടി അവർ വാവുബലി ചടങ്ങുകൾ അനുഷ്ഠിക്കുകയാണ് പതിവ്. എന്നാൽ കൊറോണ കാരണം ഈ വർഷം ജനങ്ങൾക്ക് ഒത്തുകൂടി ബലിയിടാനുള്ള സാഹചര്യം ഉണ്ടാവാൻ സാദ്ധ്യതയില്ലെന്ന് ഉത്തരവാദിത്തപ്പെട്ടവർ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു സനാതന ധർമ്മവിശ്വാസിയെ സംബന്ധിച്ചേടത്തോളം അവൻ്റെ പൈതൃകത്തെ തൊട്ടുണർത്തുന്നതും , തൻ്റെ പൂർവ്വികരെ സ്മരിക്കുന്നതിനുമുള്ള സന്ദർഭമാണ് വാവുബലി. ഒപ്പം അനാദിയായ ഹൈന്ദവ പാരമ്പര്യം തലമുറകളിൽ നിന്നും തലമുറകളിലേക്ക് ഒരു ഗംഗാപ്രവാഹം പോലെ  ഒഴുകിയെത്തിയത് ഇത്തരം ആചാരാനുഷ്ഠാനങ്ങളിലൂടെയായിരുന്നു. ഇങ്ങനെ  നമ്മൾ തലമുറകളിലേക്ക് പകർന്നു നൽകിയത്  മഹത്തായ ഹൈന്ദവ സംസ്കാരത്തെത്തന്നെയാണ്.

ഋഷി പ്രോക്തവും ചിരപുരാതനവുമായ സനാതന സംസ്കാരത്തെ നിലനിർത്തേണ്ടത് ഓരോഹിന്ദുവിൻ്റേയും കടമയും കർത്തവ്യവുമാണ്. ഈ സംസ്കാരത്തിനെതിരെ ബാഹ്യവും ആഭ്യന്തരവുമായ ഭീഷണികൾ വന്നപ്പോഴൊക്കെ അതിനെ അതിജീവിച്ച പാരമ്പര്യമാണ് നമ്മുടേത്. കൊറോണ ഉയർത്തുന്ന ഈ വെല്ലുവിളിയേയും നമുക്ക് അതിജീവിക്കേണ്ടതുണ്ട്.

കർക്കിടക വാവിന് മുഴുവൻ ഹൈന്ദവ വിശ്വാസികളും അവരവരുടെ വീടുകളിൽ  ബലി ചടങ്ങുകൾ നടത്തി നമ്മുടെ ആചാരാനുഷ്ഠാനങ്ങളെ ; സംസ്കാരത്തെ , കെടാത്ത ഒരു യാഗാഗ്നിയായി പ്രോജ്വലിപ്പിക്കാം.

ബലി ചടങ്ങുകളിലെ അജ്ഞതകൊണ്ട് ഒരു ഹിന്ദുവിനും  തൻ്റെ ബലി ചടങ്ങുകളിൽ മുടക്കം വരാൻ പാടില്ല. താല്പര്യമുള്ള മുഴുവൻ സനാതന വിശ്വാസികളേയും ബലി ക്രിയാ ചടങ്ങുകൾക്കായി പ്രാപ്തരാക്കുക എന്ന മഹത് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്  ഭാരതീയ ധർമ്മ പ്രചാരസഭയും അതിൻ്റെ ആചാര്യനായ ഡോ: ശ്രീനാഥ് കാരയാട്ടും.

സമകാലീന  കേരളത്തിലെ ആചാര്യശ്രേഷ്ഠരിൽ പ്രമുഖനും  , ഭാരതമൊട്ടാകെ അറിയപ്പെടുന്ന ആദ്ധ്യാത്മിക പ്രഭാഷകനും , അന്ത്യേഷ്ടികർമ്മങ്ങളിൽ അഗാധജ്ഞാനവുമുള്ള വ്യക്തിയാണ്  ഡോ. ശ്രീനാഥ് കാരയാട്ട്

എങ്ങിനെയാണ് വാവുബലി ചടങ്ങുകൾ നടത്തേണ്ടത് എന്ന് ലളിതമായ ഒരു വീഡിയോയിലൂടെ നമുക്കായി വിശദീകരിച്ച് തരികയാണ് ശ്രീനാഥ് ജി. ഈ വീഡിയോകണ്ട് പഠിച്ചോ ഇതിൽ നോക്കിയോ നിങ്ങൾക്ക് അനായാസം ബലി ക്രിയ അനുഷ്ഠിക്കാവുന്നതാണ്. 

ഈ കർക്കിടക വാവിന് മുഴുവൻ സനാതന ധർമ്മവിശ്വാസികളും തങ്ങളുടെ വീടുകളിൽ ബലികർമ്മങ്ങൾ നടത്തുന്നതോടൊപ്പം ഈ സന്ദേശം മുഴുവൻ ഹൈന്ദവ വിശ്വാസികളിലും എത്തിക്കാനും ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

Link 
https://youtu.be/OVNzztqxY-o

ബലി ക്രിയകളെക്കുറിച്ച് നിങ്ങൾക്കുണ്ടാവുന്ന സംശയങ്ങൾ ദൂരീകരിക്കാൻ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലേക്ക്  വാട്സ് ആപ് സന്ദേശങ്ങൾ മാത്രം അയക്കുക

ഇത് PDF ഫോർമാറ്റിലോ 
mp3 ഫോർമാറ്റിലോ  വേണമെന്നുള്ളവർ താഴെ നൽകിയ ലിങ്ക് ഉപയോഗിക്കുക 

*PDF*

http://bharatheeyadharmapracharasabha.blogspot.com/2020/06/blog-post_27.html 

*Audio*
 
https://drive.google.com/file/d/13Mb1mcmiWUGqJkwN3EFVeJn69HFd2W-4/view?usp=drivesdk


വിഷ്ണു മനയ്ക്കൽ 
സംയോജകൻ
ഭാരതീയ ധർമ്മ പ്രചാരസഭ
 9995689331



ഓഷോ - സ്ത്രീ

വേഴ്ച നിങ്ങൾ ആഘോഷമാക്കുക. അത് ഇടിച്ചു വീഴ്ത്തി ഓടിക്കളയുന്ന ഏർപ്പാടാക്കരുത്. പെണ്ണ് ഉന്മാദാവസ്ഥയിലെന്നപോലെ പെരുമാറുന്നത് കണ്ട് നിങ്ങൾ അസ്വസ്ഥരാകേണ്ടതില്ല. അവളങ്ങനെ പെരുമാറും. അവളുടെ ശരീരം തീർത്തും ഭിന്നമായ മറ്റൊരിടമാണ്. അതവൾക്ക് നിയന്ത്രിക്കാനാവില്ല. നിങ്ങളതിന് ശ്രമിച്ചാൽ അവൾ ജഡം പോലെയാകും, കോടിക്കണക്കിനു പുരുഷന്മാർ സത്യത്തിൽ ശവഭോഗമാണ് നടത്തുന്നത് !!
കാമകലയെക്കുറിച്ചുള്ള ഏറ്റവും പുരാതനമായ കൃതി വാൽസ്യായന മഹർഷിയുടെ കാമശാസ്ത്രം ആണ്‌. എൺപത്തിനാല് കേളീ രീതികൾ അതിൽ പ്രതിപാദിക്കുന്നുണ്ട്. ക്രിസ്ത്യൻ പാതിരിമാർ പൗരസ്ത്യദേശത്തെത്തിയപ്പോൾ അത്ഭുതപ്പെട്ടു പോയി. അവർക്ക് ഒര് രീതി മാത്രമേ അറിയുമായിരുന്നുള്ളൂ, പുരുഷൻ മുകളിൽ. അപ്പോൾ പുരുഷന് കൂടുതൽ ചലന സ്വാതന്ത്ര്യം ഉണ്ട്, സ്ത്രീ അടിയിൽ ഒരു ശവം പോലെ. 
സ്ത്രീ മുകളിലായിരിക്കണം എന്ന വാൽസ്യായനന്റെ നിർദ്ദേശം വളരെ കൃത്യമായിരുന്നു. സ്ത്രീ വളരെ ലോലയായിരുന്നിട്ടും പുരുഷൻ അവൾക്ക് മുകളിൽ ആവുന്നത് അവളെ നിയന്ത്രണത്തിൽ നിർത്താനാണ്. പെണ്ണിന് കണ്ണ് തുറക്കാൻ പോലും പാടില്ല. പുരുഷൻ മേലെയായുള്ള രീതി കിഴക്കൻ നാടുകളിൽ "മിഷനറിപ്പണി" എന്ന പേരിൽ ആണറിയപ്പെടുന്നത്.
പുരുഷനോടൊത്താകുമ്പോൾ  നിയന്ത്രണം നഷ്ടമാകും എന്നുള്ള ഭയം സ്ത്രീകൾ കളയണം. പുരുഷൻ ഭയക്കുന്നെങ്കിൽ ഭയക്കട്ടെ. അതവന്റെ വിവരക്കേട്. നിങ്ങൾ പക്ഷെ നിങ്ങളോട് നീതി പുലർത്തുക. സത്യസന്ധത പുലർത്തുക. അതല്ലെങ്കിൽ നിങ്ങൾ സ്വയം വഞ്ചിക്കുകയാണ്. രതിമൂർച്ഛയെന്ന അനുഭവത്തിൽ ഒരു നിയന്ത്രണവും നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാവരുത്. രതിമൂർച്ഛയെന്നാൽ പരസ്പരം ലയിക്കലാണ്. ഉരുകിച്ചേരലാണ്, അഹങ്കാരം വെടിയലാണ്, മനസ്സ് ഇല്ലാതാവലാണ്, സമയം സ്തംഭിക്കലാണ്. അത് പങ്കാളിയില്ലാതെ തന്നെ പരമമായ ആനന്ദത്തിൽ എത്തിപ്പെടാനും സമയം വെടിയാനുമുള്ള നിങ്ങളുടെ അന്വേഷണങ്ങൾക്ക് തിരി കൊളുത്തും. ഞാൻ അതിനെ "അധികാരികധ്യാനം " എന്ന് വിളിക്കുന്നു. 
ഓഷോ - The Book of Women

Wednesday, June 10, 2020

ലല്ലേശ്വരീ

ലല്ലേശ്വരീ അഥവാ ലല്ലാ ദേദ്
"ലല്ലയെന്ന ഞാൻ,
എൻ്റെയുള്ളിലെ സുഷ്മനയുടെ കവാടത്തിലൂടെ പ്രവേശിച്ചു.
ശിവ ശക്തി മേളനം ഞാൻ അവിടെ കണ്ടു.
ഹൊ! എന്തത്യത്ഭുതമാണത്.
ഞാൻ സമ്പൂർണ്ണമായും അതിൽ ലയിച്ചു ചേർന്നു.
എന്നിൽ ജീവൻ തുടിക്കുമ്പോൾ തന്നെ, സഹസ്രാരമാകുന്ന അമൃതസരസ്സിനുള്ളിൽ ഞാൻ മൃതിയടഞ്ഞു.
നിരന്തര പരിശീലനത്താൽ,
അന്വേഷകൻ വിശ്വപ്രപഞ്ചവുമായ് താദാത്മ്യം പ്രാപിക്കുന്നു.
പേരിനാലും രൂപത്താലും തീർത്ത ലോകം
ശൂന്യതയിൽ ലയിക്കുന്നു.
ശൂന്യത അപ്രത്യക്ഷമാകുമ്പോൾ,
എല്ലാ ദുരിതങ്ങൾക്കുമതീതമായ,
ഏറ്റവും മഹത്തരമായതെന്തോ
അതവശേഷിക്കുന്നു.
ഇതാണ്, അന്വേഷകാ യഥാർത്ഥ ശിക്ഷണം"........

മന്ത്രധ്വനി പോലെ ഈ വചനങ്ങൾ ഒഴുകി വരുന്നതെവിടെ നിന്നുമാണെന്നു നിങ്ങൾ ചെവിയോർക്കുക. അതേ ഈ വചനങ്ങളുടെ പിറവി ഭാരത ഭൂവിൻ്റെ സഹസ്രാരമായ കാശ്മീര ദേശത്തു നിന്നുമാണ്.
അതേ അവൾ തന്നെയാ കാശ്മീരദേശം പീഠമാക്കി അമർന്നുകൊണ്ട് പരമമായ ജ്ഞാനത്തെ ജ്ഞാനദാഹികളായ നിങ്ങൾക്കു പകർന്നു നൽകുന്നത്.
ലല്ലേശ്വരിയെന്നും ലാല ദെദ് എന്നും ലല്ലാമ്മ, ലല്ലാ യോഗേശ്വരി, ലല്ല ആരിഫ, ലലീ ശ്രീ എന്നിങ്ങനെ വിവിധ നാമത്താൽ പ്രകീർത്തിക്കപ്പെടുന്ന അവധൂത.
ആരാകുന്നു ലല്ലേശ്വരി? എന്നൊരു ചോദ്യമാകാം നിങ്ങളുടെ ഉള്ളിൽ ഇപ്പോൾ മുഴങ്ങിക്കേൾക്കുന്നത്.
സാധനയുടെ പടിയിൽ കാൽചുവടുറപ്പിക്കാൻ തുനിയുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നാമങ്ങളിൽ ഒന്നാണ് ലല്ലേശ്വരി.
കാശ്മീരദേശത്ത് പതിന്നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു മഹായോഗിനിയായിരുന്നു ലല്ലേശ്വരി. ശ്രീനഗറിനോട് ചേർന്നുള്ള പാംപോർ ഗ്രാമത്തിലെ ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തിലായിരുന്നു ലല്ലേശ്വരിയുടെ ജനനം.
പന്ത്രണ്ടാം വയസ്സിൽ തന്നെ ലല്ലയെ വിവാഹം കഴിപ്പിച്ചയയ്ക്കുകയുണ്ടായി. ഭർതൃഗൃഹത്തിലെ അന്തേവാസികളുടെ ചിന്തകളും, ലല്ലയുടെ സ്വഭാവനുസാരമായ സദ്പ്രവണതകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.ലല്ലയുടെ ചിന്താധാരകൾ അന്നത്തെ ജനതയ്ക്ക് ഉൾക്കൊള്ളാനാകാത്തതിനാൽ തന്നെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടു.
ലല്ല അതിനു ശേഷം തന്റെ ലൗകിക ജീവിതം അവസാനിപ്പിക്കുകയും ശൈവപാരമ്പര്യ ദീക്ഷിതനായിരുന്ന ശ്രീകണ്ഠ സിദ്ധനിലൂടെ ശിവനെ അറിഞ്ഞു തുടങ്ങുകയായിരുന്നു.
അതിനു ശേഷം കാശ്മീരി ശൈവ പാരമ്പര്യത്തിൽ ലല്ലേശ്വരി ഒരു മിന്നൽപിണർ ആയി മാറുകയായിരുന്നു.
അവർ ശൈവസിദ്ധാന്തതത്വങ്ങളെ കവിതകളായി കുറിച്ചു. നിഗൂഢമായ ആശയങ്ങൾ പേറുന്ന കവിതാ ശാഖയായ വചൻ അഥവാ വഖ്‌സിന്റെ സ്രഷ്ടാവാണ് ലല്ലേശ്വരി.മഹേശ്വരനെ അറിഞ്ഞു,  ആത്മജ്ഞാനിയായി ശരീരബോധം വെടിഞ്ഞു നഗ്നസന്യാസിനിയായി പിന്നീടുള്ള കാലം ലല്ലേശ്വരി കശ്മീരദേശത്ത് സഞ്ചരിച്ചു.
ആധുനിക കാശ്മീരി ഭാഷയുടെ ജനനിയായിക്കൂടി ലല്ലേശ്വരി അംഗീകരിക്കപ്പെട്ടു. തൻ്റെ കവിതകൾ കുറിക്കുന്നതിനായ് ഗ്രാമീണഭാഷയാണ് അവര്‍ തിരഞ്ഞെടുത്തത്.സാധാരണ ജനത പോലും  പരമമായ ജ്ഞാനം നേടണമെന്ന ചിന്ത തന്നെയായിരുന്നു ഹേതു.
ലല്ല എന്ന പദത്തിനര്‍ത്ഥം പ്രിയപ്പെട്ടവള്‍ , അന്വേഷി എന്നൊക്കെയാണ്. സാക്ഷാത് മഹാദേവൻ തന്നിൽ തന്നെയാണ് കുടികൊള്ളുന്നതെന്ന സത്യം തിരിച്ചറിഞ്ഞ ലല്ലയുടെ വചനങ്ങൾ വൈദ്യുത പ്രവാഹ സമമായിരുന്നു.
ലളിതമായ വാക്കുകളിലൂടെ, ഹ്രസ്വമായ വരികളിലൂടെ സങ്കീര്‍ണ്ണമായ യോഗരഹസ്യങ്ങളെപ്പറ്റിയും അവബോധത്തിന്റെ വിഖ്യാതമായ ലോകങ്ങളെപ്പറ്റിയുമാണ് അവര്‍ പാടിയത്.
ലല്ലയുടെ ഒരു വാക്കിൽ പോലും നിഗൂഢത തേടുവാൻ സാധിക്കുമെന്നതാണ് സത്യം .
സനാതന ധർമ്മത്തിൻ്റെ കുറേയേറെ സാമ്യതകൾ സൂഫിസത്തിനുമുള്ള തിനാൽ സൂഫി ഗുരുവായിരുന്ന ഷെയ്ക്ക് നൂഹ്റ് ദീൻ വാലി യുമായ് പരിചയത്തിലാകുകയും ആശയങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. അതിനാൽ  ഇസ്ലാം മതവിശ്വാസികൾക്കിടയിൽ  ബീവി ലല്ല ആരിഫ എന്ന നാമത്തിലും ലല്ലേശ്വരി അറിയപ്പെട്ടു.
കാശ്മീര ദേശത്തുടനീളം തൻ്റെ ദിവ്യാനുഭൂതികൾ വചനങ്ങളാക്കി അവൾ സഞ്ചരിച്ചു.

"ദൈവത്തെ തേടി ഞാന്‍
അനവധി അലഞ്ഞു.
ശ്രമമുപേക്ഷിച്ച്
പിന്‍തിരിയാനൊരുങ്ങിയപ്പോഴോ,
പൊടുന്നനെ, അതാ അവന്‍ .
എന്റെ ഉള്ളില്‍ തന്നെ.
ഹേ, ലല്ലേ
നീയെന്തിനിനിയും ഒരു
ഭിക്ഷാടകയെപ്പോലെയലയുന്നു?
പരിശ്രമിക്കുക.
അവന്‍ നിനക്ക് ദര്‍ശനം തരും.
ഹൃദയത്തില്‍ ,
ആനന്ദത്തിന്റെ രൂപത്തില്‍ ..."

പാമരനു പോലും ഈശ്വര സാക്ഷാത്കാരം ലഭ്യമാക്കാൻ സാധിക്കുന്ന തരത്തിലേക്ക് ലല്ലയുടെ വചനങ്ങൾ കുറിക്കപ്പെട്ടു.
മതഭേദചിന്തകൾക്കതീതമായ് ഈശ്വര ദർശനം സാദ്ധ്യമാക്കിയ ലല്ല ഇന്നും പല നാമങ്ങളിൽ, പല മത വിശ്വാസികൾക്കുമുള്ളിലും വസിച്ചു കൊണ്ട് അറിവുകൾ പകരുന്നുണ്ട്.
പൗരോഹിത്യ, ആത്മീയ മേഖലകളിൽ പുരുഷ വീക്ഷണങ്ങൾ മാത്രം കണ്ടു പരിചയിച്ച നമ്മൾ ലല്ലേശ്വരിയെ പോലെയുള്ള അവധൂത ജന്മങ്ങളെ അറിഞ്ഞു തുടങ്ങണം.
ഒരു പക്ഷേ ആത്മീയ പാതയിൽ പോലും സ്ത്രീകൾക്ക് മേൽക്കൈ നേടാൻ സാധിക്കുമെന്നതാണ് സത്യം.
സ്ത്രീ പ്രകൃതി തന്നെയാണ്.
അവൾക്കു മാത്രമാണ് മറ്റാരെക്കാളും സ്വയം തിരിച്ചറിയാൻ ഉടനടി സാധിക്കുക.
എനിക്ക് പറയാനുള്ളതും സാധനയിലേക്ക് നടന്നു കയറുന്ന ശക്തി സ്വരൂപിണികളോടാണ്.
നിങ്ങൾക്ക് അറിവ് പകരാൻ, വ്യക്തമായ പാത തെളിച്ചു നടന്നവർ, ലല്ലേശ്വരിയെ പോലുള്ളവർ മുന്നിലുണ്ട്.
അവരെ തേടുക.
അവരുടെ ചിന്തകൾ അറിയുക.
നിങ്ങൾ മനസ്സിലാക്കുന്നതു പോലെ അവരെ ഒരിക്കലും പുരുഷന്മാർക്ക് പെട്ടെന്നു മനസ്സിലാക്കുവാൻ | കഴിയില്ലെന്ന സത്യം തിരിച്ചറിയുക.
യാത്ര തുടരുക.......

        🔱 ഗുരു സ്വാമി 🔱

Monday, June 8, 2020

♦ *ഡോ: ശ്രീനാഥ് കാരയാട്ട്* ♦

♦ *ഡോ: ശ്രീനാഥ് കാരയാട്ട്* ♦

കോഴിക്കോട് ജില്ലയിൽ നന്മണ്ടയിൽ കാരയാട്ട് ഇല്ലത്ത് ജനനം. 

ഇന്റർനാഷ്ണൽ ട്രെയിനർ, സൈക്കോളജിക്കൽ കൗൺസിലർ, ആദ്ധ്യാത്മിക പ്രഭാഷകൻ, തെറാപ്പിസ്റ്റ്  എന്നീ നിലകളിൽ തന്റേതായ ശൈലികൊണ്ട് ശ്രദ്ധേയൻ.

2013 ൽ ബോംബേയിൽ വെച്ച് നടന്ന അന്താരാഷ്ട്ര സയൻസ് കോൺഫ്രൻസിൽ *സയൻസ് ആന്റ് സ്പിരിച്ച്വാലിറ്റി* എന്ന വിഷയത്തിൽ അവതരിപ്പിച്ച പ്രബന്ധം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. 2013 ഡിസംബർ മാസം *ഗർഭസംസ്ക്കാരം* എന്ന വിഷയത്തിൽ യുണൈറ്റഡ് നേഷൻസ് എക്ണോമിക് ആന്റ് സോഷ്യോ കൗൺസിലിൽ നിന്നും ഡോക്ട്രറ്റ് ലഭിച്ചു.

2014-ൽ  മന:ശാസത്ര മേഖലയിൽ നൽകിയ സംഭാവനകളെ മാനിച്ച് *പ്രതിഭ വ്യക്തി രത്ന* പുരസ്ക്കാരത്തിന് അർഹനായി.

ഭാരതീയ മന:ശാസ്ത്ര മേഖലയിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

അനവധി ഗ്രന്ഥങ്ങളിലൂടെയും നിരവധി ലേഖനങ്ങളിലൂടെയും അദ്ദേഹം പരിചിതനാണ്

2014 ഏപ്രിൽ മാസം കാനഡയിൽ നടന്ന ലോക മന:ശാസ്ത്ര സമ്മേളനത്തിലേക്കും
നവംബറിൽ പ്രാഗിൽ നടന്ന ലോക ശാസ്ത്ര സമ്മേളനത്തിലും പ്രബന്ധങ്ങൾ അവതരിപ്പിക്കാൻ ക്ഷണിയ്ക്കപ്പെട്ടു.

2017 ൽ ഓസ്ട്രിയയിൽ (വിയന്ന)നടന്ന അന്താരാഷ്ട്ര മെഡിക്കൽ കോൺഫെറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രബന്ധം (Prenatal experiments based on ancient indian vedas "Garbha Sanskar" for genius progeny” )അവതരിപ്പിച്ചു. 

അതേ വർഷം തന്നെ ജർമനിയിലെ മ്യൂണിക്കിൽ നടന്ന സയൻസ് കോൺഫെറൻസിൽ  അവതരിപ്പിച്ച  പ്രബന്ധം ഇന്റർനാഷ്ണൽ ജേർണൽ ഓഫ് മെഡിസിനിൽ  ഉൾപെടുത്തുകയും  ചെയ്തു.

ഇന്ത്യയ്ക്കകത്തും പുറത്തുമായി  പതിനായിരത്തിലധികം കൗൺസ്‌ലിംഗും കേരളാ പോലീസ് സേനയിലുൾപടെ മൂവായിരത്തിലധികം ട്രെയ്നിംങ്‌ പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്. 

ഈ കാലയളവിനുള്ളിൽ ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളുമായി സംവദിച്ച് അവർക്ക് വേണ്ട മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

കഴിഞ്ഞ 18 വർഷങ്ങളായി *ഷോഡശ സംസ്ക്കാരങ്ങളെ* പറ്റിയും അതുവഴി നല്ല തലമുറകളെ വാർത്തെടുക്കുന്നതിനെ കുറിച്ചും ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രഭാഷണങ്ങളും ശില്പശാലകളും നടത്തി വരുന്നു.

ഇദ്ദേഹം *ഇന്ത്യൻ കൗൺസിലിംഗ് ' ആൻഡ് തെറാപ്പിസ്റ്റ് അസോസിയേഷന്റെ* സജീവാംഗവും , *NCPRT* (National Center for Parenting Research and Training)എന്ന സംഘടനയുടെ *ചെയർമാനും  കൂടിയാണ്.

*വിശ്വശാന്തിയ്ക്ക് ഒരിടം എന്ന ആശയത്തെ മുൻനിർത്തി പ്രവർത്തിയ്ക്കുന്ന ഋതംഭര എക്കോ-സ്പിരിച്ച്വൽ കമ്മ്യൂൺ എന്ന സ്ഥാപനത്തിൻ്റെ (www.rhythmbhara.org)  ചെയർമാൻ കൂടിയാണ് അദ്ദേഹം*


  എല്ലാവർക്കും മാനസീക ആരോഗ്യം എന്ന ലക്ഷ്യം വെച്ച് കൊണ്ട് ഇദ്ദേഹം ആരംഭിച്ച
*എൻറെ ഗ്രാമം സ്വസ്ത്യ  ഗ്രാമം* 
എന്ന പരിപാടി ഇന്ന് ലോക ശ്രദ്ധ നേടിക്കഴിഞ്ഞു.

അറിയപ്പെടുന്ന ഒരു പൂർവ്വ ജൻമ പര്യവേഷകൻ (past life regration)  കൂടിയായ അദ്ദേഹം ഭാരതീയ ദർശനങ്ങളെ കുറിച്ചുള്ള പഠനങ്ങളിലും പ്രചരണങ്ങളിലും വ്യാപൃതനാണ്.


 മാനസീകാരോഗ്യമുള്ള ഒരു ശ്രേഷ്ഠ ലോകത്തിനായി സ്വപ്നം കാണുകയും അതിനുള്ള നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന വ്യക്തിയാണ് *ഡോ.ശ്രീനാഥ് കാരയാട്ട്*

ഷഡ്ചക്ര ശുദ്ധീകരണ ധ്യാനം

ഷഡ്ചക്ര ശുദ്ധീകരണ ധ്യാനം

വളരെ സുഖപ്രദമായ
ഒരു സ്ഥലം തിരഞ്ഞെടുക്കുക.
നിങ്ങൾക്ക് ഇരുന്നോ കിടന്നോ 
ഈ ധ്യാനം ചെയ്യാം. 


നിങ്ങളുടെ ശരീരവും മനസ്സും 
വിശ്രമിക്കാൻ അനുവദിക്കുക.  
നിങ്ങളുടെ കണ്ണുകൾ
അടഞ്ഞിരിക്കട്ടെ.

3 പ്രാവശ്യം വളരെ ആഴത്തിലുള്ള ശ്വാസോച്ഛ്വാസം ചെയ്യുക.

അകത്തേക്ക് എടുക്കുന്ന ഓരോ ശ്വാസത്തെയും വളരെ സ്നേഹത്തോടും ആദരവോടും കൂടി സ്വീകരിക്കുക.

പുറത്തേക്ക് വിടുന്ന ഒരോ ശ്വാസത്തെയും വളരെ നന്ദി യോട് കൂടി പോകാൻ അനുവദിക്കുക.

ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ നാസാഗ്രഭാഗത്ത് നേരിയ തണുപ്പ് അനുഭവപ്പെടുന്നതും ശ്വാസം പുറത്തേക്ക് പോകുമ്പോൾ നിസാഗ്രഭാഗത്ത് നേരിയ ചൂട് അനുഭവപ്പെടുന്നതും ശ്രദ്ധിക്കൂ.

അകത്തേക്ക് എടുക്കുന്ന ഓരോ ശ്വാസവും നിങ്ങൾക്ക് ആഴത്തിലുള്ള ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നു.

പുറത്തേക്ക് വിടുന്ന ഓരോ ശ്വാസവും നിങ്ങൾക്ക് ആഴത്തിലുള്ള വിശ്രമം പ്രദാനം ചെയ്യുന്നു.

ഉദിച്ചുയരുന്ന സൂര്യന്റെ സ്വർണ നിറത്തോടുകൂടിയുള്ള ശ്വാസം അകത്തേക്ക് വരുന്നതും
ചാര വർണ്ണത്തിലുള്ള ഉച്ഛ്വാസവായു പുറത്തേക്ക് പോകുന്നതും സങ്കൽപ്പിക്കുക.

നിങ്ങളുടെ ശരീരം ഒരു പിരിമുറുക്കവുമില്ലാതെ പൂർണ്ണമായും വിശ്രമിക്കാൻ അനുവദിക്കുക.  

നിങ്ങളുടെ ശ്വസനത്തിൽ  ശ്രദ്ധ കേന്ദ്രീകരിക്കുക.

മനസ്സിലേക്ക് വരുന്ന ചിന്തകളെ നിരീക്ഷിക്കുക
ചിന്തകൾ നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ യാതൊരു ചിന്തകളെയും തടയേണ്ടതില്ല.

ചിന്തകൾ എവിടെനിന്ന് വരുന്നു എന്നും എവിടേക്ക് പോകുന്നു എന്നും മാത്രം ശ്രദ്ധിക്കുക.

ഓരോ ചക്രങ്ങളെയും അതാത് സ്ഥാനത്ത് കൃത്യമായ നിറങ്ങളോടും രൂപത്തോടും കൂടെ ഭാവനയിൽ കാണുക.

എല്ലായ്പ്പോഴും ആഴത്തിൽ ശ്വസിക്കുകയും നിങ്ങളുടെ മനസ്സിനെ  ശാന്തമാക്കുകയും ചെയ്യുക.

നിങ്ങളുടെ   മൂലാധാര ചക്രം സങ്കല്പിക്കുക.
ഇത് നിങ്ങളുടെ ഗുദലിംഗമധ്യേ സ്ഥിതിചെയ്യുന്നു. 
 മൂലാധാര ചക്രമാണ്‌ മനുഷ്യന്റെ ചാലകശക്തി. 

പഞ്ചഭൂതങ്ങളിൽ ഭൂമിയ്ക്കു സമാനമായി കരുതപ്പെടുന്ന ഈ ചക്രം 
ചുവപ്പ് നിറത്തിൽ 4 ദളങ്ങളോടെ
ശോഭിച്ച് നിൽക്കുന്നു.

മൂലാധാര ചക്രത്തിന്റെ തിളക്കമുള്ള ചുവന്ന നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും ചുവപ്പ് ഊർജ്ജം  വരുന്നതും മൂലാധാരചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക. 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം ചുവപ്പായി മാറുന്നത് കാണുക. 

മൂലാധാര ചക്രത്തിൽ ലം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക.
അതിന്റെ ശക്തി അനുഭവിക്കുക. 

നിങ്ങളുടെ മൂലാധാര ചക്രം 4 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക.

നിങ്ങളുടെ അടിസ്ഥാന ചക്രം ആരോഗ്യകരവും ശുദ്ധവും ആകുന്നത് അനുഭവിക്കുക. 

നിങ്ങളുടെ സ്വാധിഷ്ഠാന ചക്രം സങ്കല്പിക്കുക.

നിങ്ങളുടെ രണ്ടാമത്തെ ചക്രമായ സ്വാധിഷ്ഠാന ചക്രത്തിലേക്ക് ശ്രദ്ധ കൊണ്ടുവരിക. 
ഇത് നിങ്ങളുടെ ലിംഗസ്ഥാനത്ത് സ്ഥിതി
ചെയ്യുന്നു.

പഞ്ചഭൂതങ്ങളിൽ ജലത്തിന്
സമാനമായി കരുതപ്പെടുന്ന ഈ ചക്രം
ഓറഞ്ച് നിറത്തിൽ 6 ദളങ്ങളോടെ
ശോഭിച്ച് നിൽക്കുന്നു.

സ്വാധിഷ്ഠാന ചക്രത്തിന്റെ തിളക്കമുള്ള ഓറഞ്ച് നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും ഓറഞ്ച് ഊർജ്ജം  വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക.

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം  ഓറഞ്ചായി മാറുന്നത് കാണുക. 

സ്വാധിഷ്ഠാന ചക്രത്തിൽ വം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക.

നിങ്ങളുടെ സ്വാധിഷ്ഠാനം ചക്രം 6 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക.

അതിന്റെ ശക്തി അനുഭവിക്കുക. നിങ്ങളുടെ സ്വാധിഷ്ഠാനചക്രം ആരോഗ്യകരവും ശുദ്ധവും ആകുന്നത് അനുഭവിക്കുക.


നിങ്ങളുടെ മണിപൂരക ചക്രം സങ്കല്പിക്കുക.

ഇത് നാഭിയിൽ സ്ഥിതി ചെയ്യുന്നു.
പഞ്ചഭൂതങ്ങളിൽ അഗ്നിക്ക് സമാനമായി കരുതപ്പെടുന്ന ഈ ചക്രം 
മഞ്ഞ നിറത്തിൽ 10 ദളങ്ങളോടെ
ശോഭിച്ച് നിൽക്കുന്നു.

മണിപൂരക ചക്രത്തിന്റെ തിളക്കമുള്ള മഞ്ഞ നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും മഞ്ഞ ഊർജ്ജം  വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക. 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം മഞ്ഞനിറമായി മാറുന്നത് കാണുക. മണിപൂരകചക്രത്തിൽ രം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക.

അതിന്റെ ശക്തി അനുഭവിക്കുക.

നിങ്ങളുടെ മണിപൂരക ചക്രം 10 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക.

നിങ്ങളുടെ മണിപൂരക ചക്രം ആരോഗ്യകരവും ശുദ്ധവും ആകുന്നത് അനുഭവിക്കുക.


നിങ്ങളുടെ അനാഹത ചക്രം സങ്കല്പിക്കുക.

ഇത് ഹൃദയത്തിൽ സ്ഥിതി ചെയ്യുന്നു.
പഞ്ചഭൂതങ്ങളിൽ വായുവിന് സമാനമായി കരുതപ്പെടുന്ന ഈ ചക്രം പച്ച നിറത്തിൽ 12 ദളങ്ങളോടെ ശോഭിച്ച് നിൽക്കുന്നു.

അനാഹത ചക്രത്തിന്റെ തിളക്കമുള്ള പച്ച നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും പച്ച ഊർജ്ജം  വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക. 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം പച്ചയായി മാറുന്നത് കാണുക. 

അനാഹതചക്രത്തിൽ യം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക.

അതിന്റെ ശക്തി അനുഭവിക്കുക.

നിങ്ങളുടെ അനാഹത ചക്രം 12 ദളങ്ങളോടുകൂടി പച്ച നിറത്തിൽ ജ്വലിച്ചു നിൽക്കുന്നത് കാണുക.

നിങ്ങളുടെ അനാഹത ചക്രം ആരോഗ്യകരവും ശുദ്ധവും ആകുന്നത് അനുഭവിക്കുക.


നിങ്ങളുടെ വിശുദ്ധി ചക്രം സങ്കല്പിക്കുക. 

ഇത് തൊണ്ടയിൽ സ്ഥിതി ചെയ്യുന്നു.
പഞ്ചഭൂതങ്ങളിൽ ആകാശത്തിന് സമാനമായി കരുതപ്പെടുന്ന ഈ ചക്രം 
നീല നിറത്തിൽ 16 ദളങ്ങളോടെ
ശോഭിച്ച് നിൽക്കുന്നു.

വിശുദ്ധി ചക്രത്തിന്റെ തിളക്കമുള്ള നീല നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും നീല ഊർജ്ജം  വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക. 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം നീല നിറമായി മാറുന്നത് കാണുക. വിശുദ്ധി
ചക്രത്തിൽ ഹം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക.

അതിന്റെ ശക്തി അനുഭവിക്കുക. 

നിങ്ങളുടെ വിശ്വദ്ധി ചക്രം 16 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക

നിങ്ങളുടെ വിശുദ്ധി ചക്രം ആരോഗ്യകരവും ശുദ്ധവും ആകുന്നത് അനുഭവിക്കുക.

നിങ്ങളുടെ ആജ്ഞാചക്രം സങ്കല്പിക്കുക.

 ഇത് നിങ്ങളുടെ പുരികങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഈ ചക്രം മനസ്സ് തത്വത്തെ പ്രതിനിധീകരിയ്ക്കുന്നു. 

ആജ്ഞാചക്രം ഇന്റിഗോ നിറത്തിൽ 2 ദളങ്ങളോടെ ശോഭിച്ച് നിൽക്കുന്നു.

ആജ്ഞാ ചക്രത്തിന്റെ തിളക്കമുള്ള ഇന്റിഗോ നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും ഇന്റിഗോ നിറത്തിൽ ഊർജ്ജം  വരുന്നതും ചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക, 

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം ഇന്റിഗോ നിറമായി മാറുന്നത് കാണുക. ആജ്ഞാചക്രത്തിൽ "സം"
 എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക 

അതിന്റെ ശക്തി അനുഭവിക്കുക 

നിങ്ങളുടെ ആജ്ഞാ ചക്രം 2 ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക

നിങ്ങളുടെ ആജ്ഞാ ചക്രം ആരോഗ്യകരവും ശുദ്ധവും ആകുന്നത് അനുഭവിക്കുക.

നിങ്ങളുടെ  സഹസ്രാര ചക്രം സങ്കല്പിക്കുക.

 ഈ ചക്രം വയലറ്റ് നിറത്തിൽ ആയിരം ദളങ്ങളോടെ മൂർദ്ധാവിൽ  ശോഭിച്ച് നിൽക്കുന്നു. ഇത് മഹത് തത്വത്തെ പ്രതിനിധീകരിയ്ക്കുന്നു.

സഹസ്രാര ചക്രത്തിന്റെ തിളക്കമുള്ള വയലറ്റ് നിറവും അത് സൃഷ്ടിക്കുന്ന ശക്തമായ പ്രഭാവലയവും കാണുക.  

നിങ്ങൾ എടുക്കുന്ന ഓരോ ശ്വാസത്തിലൂടെയും വയലറ്റ് നിറത്തിലൂടെ ഊർജ്ജം  വരുന്നതും സഹസ്രാരചക്രത്തിലേക്ക് ഒഴുകുന്നതും സങ്കല്പിക്കുക.

നിങ്ങൾ ശ്വാസം എടുക്കുമ്പോൾ നിറം വയലറ്റായി മാറുന്നത് കാണുക. സഹസ്രാര പത്മത്തിൽ ഓം എന്ന മന്ത്രം സ്പന്ദിക്കുന്നത് അറിയുക.

അതിന്റെ ശക്തി അനുഭവിക്കുക. 

നിങ്ങളുടെ സഹസ്രാര പത്മം ആയിരം ദളങ്ങളോടുകൂടി ജ്വലിച്ചു നിൽക്കുന്നത് കാണുക

നിങ്ങളുടെ സഹസ്രാര ചക്രം  ആരോഗ്യകരവും ശുദ്ധമാവുകയും ചെയ്യുന്നത് അനുഭവിക്കുക.

നിങ്ങളുടെ എല്ലാ ചക്രങ്ങളും പൂർണ്ണമായും ശുദ്ധീകരിച്ച് ഊർജ്ജം നിറഞ്ഞതും തിളക്കമേറിയതും ആയി
സങ്കല്പിക്കുക.

 നിങ്ങളുടെ എല്ലാ ചക്രങ്ങളും ഒരു സാങ്കൽപ്പിക രേഖയിൽ നട്ടെല്ലിൽ 
യദാ സ്ഥാനത്ത്
അതീവ തേജസോടെ ജ്വലിച്ച് നിൽക്കുന്നത്  സങ്കൽപ്പിക്കുക.

വളരെ സാവധാനത്തിൽ നിങ്ങളുടെ
മുഖത്ത് ഒരു പുഞ്ചിരി വെച്ചുകൊണ്ട്
കണ്ണുകൾ തുറക്കുക.