Thursday, October 15, 2020

ദേവീ മാഹാത്മ്യം

ദേവീമാഹാത്മ്യചരിതം ചുരുക്കത്തിൽ...  


തുലാം മാസം ഒന്നാം തീയതി ശക്തി പൂജ ചെയ്യാൻ നമ്മൾ തയാറെടുത്തിരിക്കുകയാണ് .  ഈ അവസരത്തിൽ സർവ്വശക്തിസ്വരൂപിണിയായ ദേവിയേ സംബന്ധിച്ച് , മാതൃഭാവത്തിൽ ആരാധിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് നവരാത്രി പൂജ  ചെയ്യുന്ന എല്ലാവരും മനസ്സിലാക്കേണ്ടതാണ് .


ദേവീമാഹാത്മ്യം എന്ന പേരിൽ പ്രസിദ്ധമായിട്ടുള്ള ദുർഗ്ഗാ സപ്തശതി നമുക്കേവർക്കും അറിയാവുന്നതാണ് . ദേവിയേ കാളിയായും , ലക്ഷ്മിയായും , സരസ്വതിയായും  മൂന്ന് ഭാവങ്ങളിൽ സങ്കല്പിച്ചു ആരാധിക്കുന്നു . അതിനായി കഥയെ മൂന്നായി തിരിച് പൂർവ്വഭാഗത്തിൽ ശ്രീമഹാകാളിയായും , മധ്യഭാഗത്തിൽ ശ്രീമഹാലക്ഷ്മിയായും ഉത്തരഭാഗത്തിൽ സരസ്വതിയായും ധ്യാനിക്കുന്നു .അതനുസരിച്ചു നവരാത്രികാലത്തും ആദ്യത്തെ മൂന്ന് ദിവസം കാളിയെയും പിന്നത്തെ മൂന്ന് ദിവസം ലക്ഷ്മിയേയും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയേയുമാണ് ആരാധിക്കുന്നത് .  


മനുഷ്യജീവിത്തിൻ്റെ  പ്രധാന ലക്ഷ്യം  ജീവൻ്റെ  പരമാത്മാവുമായിട്ടുള്ള അഭേദപ്രാപ്തിയാണല്ലോ . ഇതിന് പ്രതിബന്ധമായി നിൽക്കുന്ന  അസുരഭാവങ്ങളായ ദേഷ്യം , രാഗം , കാമം , ക്രോധം , ലോഭം എല്ലാം നശിപ്പിച്ചു ശക്തിയുടെയും  വീര്യത്തിൻ്റെയും വിളനിലമായ ഭയങ്കരിയായ കാളിയെ പൂജിക്കുന്നു .


അസുരഭാവങ്ങളെ അകറ്റിക്കഴിഞ്ഞാൽ പിന്നെ അധ്യാത്മികപുരോഗതിക്ക് ആവശ്യമായ ദൈവീസമ്പത്തിനെ വളർത്തിയെടുക്കുവാനായി ഐശ്വര്യദായകമായ ഭാവത്തെ പ്രതിനിധാനം ചെയ്യാൻ മഹാലക്ഷ്മിയേ പൂജിക്കുന്നു .

 

സാത്വികമായ സദ്‌വാസനകളെ വളർത്തി ദുർവാസനകളെ ഉന്മൂലനം ചെയ്ത് ശോഭനവും നിർമ്മലവുമായ മനസ്സിൽ പരമാർത്ഥജ്ഞാനത്തിൻറെ പ്രകാശമുണ്ടാകുന്നതിന് സഹായിക്കുന്നത് ജ്ഞാനസ്വരൂപിണിയായ മഹാസരസ്വതി ദേവിയാണ് .  


സരസ്വതി പ്രസാദം കൊണ്ടുണ്ടാകുന്ന പരമാർത്ഥ ജ്ഞാനലബ്ധിയാണ് വിജയദശമിയായി ആഘോഷിക്കുന്നത് . നവരാത്രി വ്രതമെടുത്ത് മൂലമന്ത്രത്തോടെ പൂജ ചെയ്യുമ്പോൾ , ദേവീമാഹാത്മ്യത്തിലേ  പതിമൂന്ന്  അധ്യായങ്ങളിലൂടെ ചണ്ഡികയേ മനസിലാക്കുന്നതിനായി ഒരു ശ്രമം നടത്താവുന്നതാണ് .


സ്വാരോചിഷ മന്വന്തരത്തിലേ സുമേദസ് മഹർഷി ചൈത്രവംശത്തിലെ സുരഥൻ എന്ന രാജാവിനോടും വൈശ്യനോടും ആദ്യന്തരഹിതയായ ദേവി ഈ പ്രപഞ്ചം മുഴുവനും  സ്ഥിതിചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ഗ്രന്ഥം ആരംഭിക്കുകയായി .


കല്പാന്തകാലത്ത്‌ ഈ ജഗത്ത്മുഴുവനും വെള്ളത്തിൽ മുങ്ങിപോകുന്നു . ആ പ്രളയജലത്തിൽ സർവ്വേശ്വരനായ ഭഗവാൻ ശ്രീഹരി യോഗനിദ്രയിൽ ലയിച്ചിരുന്നു . അപ്പോൾ ഭഗവാൻ്റെ കർണമലത്തിൽനിന്നും മധുകൈടഭന്മാർ എന്ന അസുരന്മാർ രൂപം പൂണ്ടു .വീരപരാക്രമികളായ അവർ വെള്ളത്തിൽ നീന്തിത്തുടിച്ചു തങ്ങൾക്ക് എതിരിടാൻ തക്ക ഒരെതിരാളിയെ കാണാതെ വിഷമിക്കുമ്പോഴാണ്  മഹാവിഷ്ണുവിൻ്റെ  നാഭീകമലത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ബ്രഹ്‌മാവിനെ കണ്ടെത്തിയത് . തങ്ങളെ കണ്ട് ബ്രഹ്‌മാവ്‌ പേടിച്ചു കണ്ണടച്ചിരിക്കുകയാണെന്ന് വിചാരിച്ച അവർ അദ്ദേഹത്തെ പോരിന് വിളിച്ചു . ധ്യാനത്തിൽ നിന്നും ഉണർന്ന ബ്രഹ്‌മാവ്‌ സഹായത്തിനായി ശ്രീഹരിയുടെ നേരേ തിരിഞ്ഞു യോഗനിദ്രയിലായ മഹാവിഷ്ണുവിനെ ഉണർത്താനായി ഏകാഗ്രഹൃദയത്തോടെ ഭഗവാൻ്റെ  നയനാരവൃന്ദത്തിൽ സ്ഥിതി ചെയ്യുന്ന ജഗദാമ്പയും വിശ്വേശരിയുമായ യോഗനിദ്രാഭഗവതിയേ  പ്രസാദിപ്പിക്കുന്നതിന് സ്തുതിക്കുകയും ചെയ്തു .


ബ്രഹ്‌മാവിൻ്റെ അർത്ഥഗർഭമായ സ്തുതിയിൽ ദേവിപ്രസന്നയായി . ആശ്രിതവത്സലയും കരുണാവാരിധിയും ആയ ദേവി മധുകൈടഭ വധത്തിനായി വിഷ്ണുവിനെ ഉണർത്തുവാൻ വേണ്ടി ഹരിയുടെ നയനം , മുഖം , നാസിക , ബാഹു , ഹൃദയം , മാറിടം എന്നീ അവയവങ്ങളിൽ നിന്നും നിർഗമിച്ചു ബ്രഹ്‌മാവിൻ്റെ  മുന്നിൽ പ്രക്ത്യക്ഷരൂപിണിയായി നിന്നു . അതീവ സന്തോഷത്തോടെ ബ്രഹ്‌മാവ്‌ ദേവിയേ വന്ദിച്ചു . യോഗനിദ്രയിൽ നിന്നുണർന്ന ഭഗവാൻ അയ്യായിരം വർഷം മധുകൈടഭന്മാരുമായി യുദ്ധം ചെയ്തു . അവസാനം സർവേശ്വരനായ ശ്രീഹരി അവരോടു പറഞ്ഞു "വീരന്മാരായ അസുരന്മാരേ , നിങ്ങളുടെ പരാക്രമം കണ്ട് ഞാൻ സന്തുഷ്ടനായിരിക്കുന്നു . നിങ്ങൾക്ക് ഏതെങ്കിലും വരം വേണമെങ്കിൽ വരിച്ചുകൊള്ളുക . അത് സാധിച്ചുതരാൻ ഞാൻ സന്നദ്ധനാണ് അപ്പോൾ മായാവ്യാമോഹിതരായി തീർന്ന ദ്യൈത്യന്മാർ പറഞ്ഞു "ദുർബലരായ ശത്രുക്കളിൽ നിന്നും ആരാണ് വരം വാങ്ങുക , നിനക്ക് എന്ത് വരം വേണമെങ്കിലും ഞങ്ങൾ തരാം ചോദിച്ചുകൊള്ളൂ .. " .ഇത് തന്നെ അവസരം എന്ന് കണ്ട സമയജ്ഞനായ മഹാവിഷ്ണു പറഞ്ഞു " നിങ്ങൾ രണ്ടു പേരുമെനിക്ക് വധ്യരായിത്തീരണമെന്നാണ് വരം വേണ്ടത് " . തങ്ങൾ വഞ്ചിതരായിത്തീർന്നെന്ന സത്യം മനസിലാക്കിയ അസുരന്മാർ പറഞ്ഞു മരിക്കുന്നതിൽ ഞങ്ങൾക്ക് ഭയമില്ല .എന്നാൽ ഒട്ടും ജലമില്ലാത്ത സ്ഥലത്തു വച്ചുവേണം ഞങ്ങളെ കൊല്ലുവാൻ  " സർവത്ര ജലമായിരുന്നതിനാൽ തങ്ങളെ കൊല്ലുന്നത്  അസാധ്യമായിരിക്കുമെന്നാണ് അവർ കരുതിയത് . അത് കേട്ട ഭഗവാൻ വിശ്വരൂപം ധരിച്ചു മധുകൈടഭന്മാരെ തൻ്റെ  തുടയിൽ കിടത്തി ചക്രം കൊണ്ട്  ശിരസ്സ് ച്ഛേദിച്ചു .


മാധ്യമചരിതത്തിൽ രണ്ട് മൂന്ന് നാല് അധ്യായങ്ങളിലായിട്ട് ദേവിയുടെ ആവിർഭാവം വ്യക്തമാകുന്നു . ദ്വിതീയാദ്ധ്യായത്തിൽ അസുരരാജാവായ മഹിഷൻ  ദേവേന്ദ്രനെ പോരിന് വിളിക്കുകയും , നൂറ് വർഷം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ , മഹിഷൻ സ്വയം ഇന്ദ്രനായി ത്രിലോകം അടക്കി വാഴുകയും ചെയ്തു .


ദേവന്മാർ ബ്രഹ്‌മാവിനെ ശരണം പ്രാപിച്ചു . ബ്രഹ്‌മാവ്‌ അവരോടൊപ്പം ശ്രീഹരിയും ശ്രീപരമേശ്വരനും ഇരിക്കുന്ന സ്ഥലത്തെത്തി വിവരങ്ങൾ ധരിപ്പിച്ചു .സ്വഭക്തന്മാരായ ദേവന്മാരുടെ കഷ്ടസ്ഥിതികൾ അതീവ കോപത്തോടെ നിന്ന ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരുടെ മുഖത്ത് നിന്ന് മഹത്തായ തേജസ്സ് ആവിർഭവിച്ചു .  ആ സമയത്തു തന്നെ  ദേവന്മാരുടെ ശരീരങ്ങളിൽ നിന്നും അത്യുജ്ജ്വലമായ തേജസ്സ് ആവിർഭവിച്ചു . ക്രമേണ ഈ തേജസ്സെല്ലാം ചേർന്ന് ഒരു  നാരീരൂപം പൂണ്ട് മൂന്ന് ലോകങ്ങളിലും പ്രകാശം പരത്തി . ശൈവതേജസ്സ്‌ ആ ദിവ്യരൂപത്തിൻറെ മുഖവും , വൈഷ്ണവതേജസ്സ്‌ ബാഹുക്കളും , ബ്രഹ്മതേജസ്സ്‌  പാദങ്ങളുമായി .


ഓരോ ദേവന്മാരുടെയും തേജസ്സ് അടങ്ങിയ ശരീരത്തോടും എല്ലാവരാലും സമ്മാനിക്കപ്പെട്ട ആയുധങ്ങളാലും അസുരന്മാരെ നേരിട്ട ദേവി തൃതീയോദ്ധ്യായത്തിൽ  മഹിഷാസുരനെ വധിക്കുകയുണ്ടായി .  


ചതുർത്ഥൊദ്ധ്യായത്തിൽ മഹിഷാസുരവധത്തിൽ സന്തോഷം പൂണ്ട ദേവന്മാർ ദേവിയേ സ്തുതിക്കുവാൻ തുടങ്ങി .മഹാവിഷ്ണുവിൻ്റെ  വക്ഷസ്ഥലത്തിൽ വസിക്കുന്ന മഹാലക്ഷ്മിയായും , ശ്രീശങ്കരൻൻ്റെ  അർധാഗ്നിയായ ശ്രീ പാർവ്വതിയായും കാണപ്പെടുന്നത് ഈ ദേവി തന്നെയാണ് . സർവ്വലോക മഹേശ്വരിയായ ദേവിയുടെ അനുഗ്രഹത്തിന് പാത്രമാകുന്നവർക്ക് ലോകത്തിൽ ധനവും ധർമവും പുത്രദാരാദി സമ്പത്തുകളും കീർത്തിയുമെല്ലാമുണ്ടാകുന്നു .


മൂന്നാമത്തെ ഭാഗത്തിൽ അഞ്ച് മുതൽ പതിമൂന്ന് വരെയുള്ള അധ്യായങ്ങൾ അടങ്ങിയിരിക്കുന്നു . മൂന്നാമത്തെ ഭാഗമായ ഉത്തരചരിതത്തിലെ പഞ്ചമോദ്ധ്യായത്തിൽ ദേവിദൂതസംവാദം നടക്കുന്നു .ശുംഭനിശുംഭന്മാർ എന്ന അസുരന്മാർ ദേവേന്ദ്രനേ  യുദ്ധത്തിനു  വിളിച്ചു . യുദ്ധത്തിൽ പരാജിതരായ ദേവന്മാർ ഹിമാലയ സാനുക്കളിൽ ചെന്ന് ദേവിയേ സ്തുതിക്കുവാൻ തുടങ്ങി . ഗംഗാസ്നാനത്തിനായി വന്ന ശ്രീപാർവർതി സ്തുതിവാക്യങ്ങൾ കേട്ട് ചോദിച്ചു " ദേവന്മാരേ , നിങ്ങൾ ആരെയാണ് സ്തുതിക്കുന്നത്  ? " . ഉടനേ ദേവിയുടെ ശരീരകോശത്തിൽ നിന്നും മംഗളസ്വരൂപിണിയായ ഒരു ശക്തി ആവിർഭവിച്ചു പറഞ്ഞു  "അമ്മെ , ശുംഭനിശുംഭന്മാരാൽ സ്വർഗ്ഗത്തിൽ നിന്നും ഓടിക്കപ്പെട്ട ഈ ദേവന്മാർ സ്തുതിക്കുന്നത് എന്നെത്തന്നെയാണ്  "  ശ്രീപാർവതിയുടെ ദേഹാകോശത്തിൽ നിന്നും രൂപം പൂണ്ട ആ അംബികയാണ് പിന്നീട് കൗശികി എന്ന പേരിൽ പ്രസിദ്ധയായത് .ആ ശക്തി പുറത്തു വന്നപ്പോൾ ഗൗരിയുടെ ദേഹം തൃഷ്‌ണവർണ്ണമായതിനാൽ അന്ന് മുതൽ കാളിക എന്ന പേരിലും ദേവി അറിയപ്പെട്ടു തുടങ്ങി .

ദേവന്മാരെ അനുഗ്രഹിച്ചയച്ച ദേവി നവയൗവനത്താൽ സകല മനോഹരിയായ മോഹന രൂപം ധരിച്ചു കർണാനന്ദമായ പാട്ടുപാടി ഉല്ലസിച്ചുകൊണ്ടിരുന്നു . ആ സമയം ശുംഭനിശുംഭന്മാരുടെ ഭൃത്യന്മാരായ ചണ്ഡമുണ്ഡന്മാർ ദേവിയുടെ സൗന്ദര്യം കണ്ട് രാജധാനിയിൽ വിവരം അറിയിച്ചു  . സുഗ്രീവൻ എന്ന ദൂതനേ ദേവിയുടെ അടുത്തേയ്ക് ആദ്യമായി രാജാവിൻറെ ഇംഗിതം അറിയിക്കുവാൻ അയച്ചു .അത് പരാജയമായതിനാൽ പിന്നീട് ധൂമ്രലോചനൻ ദൗത്യമേറ്റെടുക്കുന്നു .



 ഷഷ്‌ടോധ്യായത്തിൽ ധൂമ്രലോചനവധവും നടക്കുന്നു . സപ്തമോദ്ധ്യായത്തിൽ അംബികയുടെ നേരേ പാഞ്ഞടുക്കുന്ന ചണ്ഡമുണ്ഡന്മാരേ വധിക്കാൻ ദേവിയുടെ ലലാടദേശത്തു നിന്നും ഭയങ്കര സ്വരൂപിണിയായ കാളി പ്രത്യക്ഷപ്പെടുന്നു. കാളി ചണ്ഡൻ്റെയും മുണ്ഡൻ്റെയും തലയെടുത്തു ചണ്ഡികാദേവിയുടെ അടുത്ത് ചെന്ന് പറഞ്ഞു " ഭവതി ആരംഭിച്ചിരിക്കുന്ന യുദ്ധയജ്ഞത്തിൽ ബലിയർപ്പിക്കുവാനായി ഈ ശിരസ്സുകൾ കൊണ്ടുവന്നിരിക്കുന്നു .ഇതിൻ്റെ  തുടർച്ചയായി ശുംഭനിശുംഭന്മാരെ നീ തന്നെ വധിക്കുക .  " കാളിയുടെ വീരകൃത്യത്തിൽ സന്തുഷ്ടയായ ദേവി കാളിയോട് പറഞ്ഞു "നീ ഇനി മുതൽ ചാമുണ്ഡ എന്ന പേരിൽ പ്രസിദ്ധയായിതീരും ഭവതിയെ ആരാധിക്കുന്നവരുടെ സകല ദുഃഖങ്ങളും ശമിക്കുകയും ചെയ്യും .



 അഷ്ടമോദ്ധ്യായത്തിൽ രക്തബീജനെ വധിക്കുന്നു . രക്തബീജൻ ഒരു പ്രത്യേക ശക്തിയുള്ള അസുരനാണ് . തൻ്റെ  ശരീരത്തിൽ നിന്നും വീഴുന്ന ഓരോ  തുള്ളി രക്തത്തിൽ നിന്നും അവനെ പോലെ വീരപരാക്രമികളായ അസുരന്മാർ ആവിർഭവിക്കുമെന്ന വരം  അവനു ലഭിച്ചിട്ടുള്ളതാണ് .രക്തബീജൻ്റെ  കഥ ഒരു പ്രതീകമായി എടുക്കാവുന്നതാണ് നമ്മുടെ മനസിലുണ്ടാവുന്ന കാമത്തെയാണ് രക്തബീജനായി പ്രകീർത്തിച്ചിരിക്കുന്നത് ഒരു കാമത്തിൽ നിന്നും അനേകം കാമാങ്ങളുണ്ടാവുന്നതിനെയാണ്  രക്തബീജൻ്റെ  രക്തത്തിൽ നിന്നും അനേകം അസുരന്മാരുണ്ടാകുന്നതായി സങ്കൽപ്പിക്കുന്നത് .കാമങ്ങളെയല്ലാം നശിപ്പിച്ചു ശാന്തി നേടണമെങ്കിൽ സങ്കൽപാവസ്ഥയിൽ തന്നെ ദേവിയുടെ സഹായം ഉപയോഗിച്ചു കാമങ്ങളെ നശിപ്പിക്കണം .എങ്കിൽ പിന്നെ കാമങ്ങൾ അങ്കുരിക്കുകയേയില്ല .  


നവമോദ്ധ്യായത്തിൽ നിശുംഭവധം നടക്കുന്നു .

ബാണവർഷങ്ങളെക്കൊണ്ട് നിശുംഭനെ ദേവി വധിച്ചു .നിശുംഭന്റെ മരണത്തിൽ വർധിച്ച പ്രതികാര ബുദ്ധിയിൽ ശുംഭൻ ദേവിയേ വെല്ലു വിളിച്ചു . " മറ്റുള്ള സ്ത്രീകളുടെ ശക്തിയേ ആശ്രയിച്ചല്ലേ നീ യുദ്ധം ചെയ്യുന്നത് കഴിയുമെങ്കിൽ ഒറ്റയ്ക്ക് വന്ന് യുദ്ധം ചെയ്യൂ ....  "

" ഞാൻ ഏകയാണ് നീ കാണുന്നതെല്ലാം വിഭൂതികൾ മാത്രമാണ് . " ബ്രഹ്‌മാണി മുതലായ മാതൃഗണങ്ങളെല്ലാം ദേവിയുടെ ശരീരത്തിൽ  ലയിച്ചു ചേർന്നു. അവർ  തമ്മിൽ ഭയങ്കരമായ യുദ്ധം നടന്നു .ദേവി വെറും 'ഹും'കാരം കൊണ്ട് തന്നെ ശുംഭനെ നിഷ്പ്രഭനാക്കി വധിച്ചു .

നമുക്ക് ലഭിച്ചിരിക്കുന്ന മന്ത്രദീക്ഷയിലെ ഹ്രീം എന്ന ബീജാക്ഷരത്തിൻറെ അർത്ഥവും വ്യാപ്തിയും എത്രവലുതാണെന്നു മനസ്സിലാക്കി ജപം ചെയ്യുക .


 സന്തോഷംകൊണ്ട് ദേവന്മാർ ഒന്നടങ്കം ദേവീസ്തുതികൾ ആലപിച്ചു തുടങ്ങി . പതിനൊന്നാം അധ്യായത്തിലേ നാരായണീ സ്തുതി ശ്രവിച്ച ദേവി പറഞ്ഞു " ഈ സ്തോത്രങ്ങൾ കൊണ്ട് എന്നെ ശ്രദ്ധയോടെ  സ്തുതിക്കുന്നവരുടെ എല്ലാബാധകളും ഞാൻ തീർത്തുകൊടുക്കുന്നതാണ്. മധുകൈടഭനാശം , മഹിഷാസുരമർദ്ദനം ,  ശുംഭനിശുംഭവധം , എന്നീ എൻറെ ലീലകളെ അഷ്ടമി , നവമി , ചതുർദശി എന്നീ തിഥികളിൽ കീർത്തിക്കുന്നവർക്ക് യാതൊരു ആപത്തും പാപവും ഉണ്ടാകുന്നതല്ല .മാത്രമല്ല .ദാരിദ്ര്യം ,ഇഷ്ടവിരഹം , ശത്രുഭയം ,ചോരഭയം , രാജഭയം , ശസ്ത്രാഭയം , മുതലായവ ഒന്നും അവരെ ബാധിക്കുന്നതല്ല .

ഈ  ദേവീമാഹാത്മ്യം നിത്യവും വീട്ടിൽ വായിക്കുകയാണെങ്കിൽ  എൻ്റെ സാന്നിധ്യം അവർക്കവിടെ അനുഭവപ്പെടുന്നതാണ് . ശരത്കാലത്ത് എൻ്റെ ഈ മാഹാത്മ്യം സ്മരിച്ചു കൊണ്ട് എന്നെ പൂജിക്കുകയാണെങ്കിൽ സർവ്വവിധബാധകളിൽ നിന്നും മുക്തരായി തീരുമെന്ന് മാത്രമല്ല ധനധാന്യാദി സമ്പത്തുകളും പുത്രമിത്രാദികളും വർദ്ധിക്കുകയും ചെയ്യും .യുദ്ധത്തിൽ വിജയം സിദ്ധിക്കുവാനും ശത്രുനാശത്തിനും ഉത്തരോത്തരം മംഗളം ഉണ്ടാകുന്നതിനും എൻ്റെ ഈ മാഹാത്മ്യ ശ്രവണം സഹായിക്കുന്നതാണ് .അതുകൊണ്ട് ഭൂതപ്രേതപിശാചാദി ബാധകളും ഇല്ലാതാവും .ധൂപദീപാദി സമർപ്പണം ,ബ്രാഹ്മണഭോജനം , ദ്രവ്യദാനം , ദേവതാപൂജ മുതലായ സദ്ക്രിയകളോട് കൂടി എൻ്റെ മാഹാത്മ്യം പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുന്നത്കൊണ്ട് പാപനാശവും പുണ്യവർദ്ധനയും ആയുരാരോഗ്യസമ്പദ്സമൃദ്ധിയും ഉണ്ടാകുന്നതാണ് .വനാന്തരങ്ങളിൽ കാട്ടുതീയുടെ നടുവിൽപെടുമ്പോഴും ,ക്രൂരമൃഗങ്ങളെനേരിടേണ്ടി വരുമ്പോഴും ,രാജകോപംകൊണ്ട്  വധശിക്ഷയ്ക്ക് വിധിക്കപെടുമ്പോഴും ,അഗാധമായ സമുദ്രത്തിൽ പതിച്ചു മരണത്തെ അഭിമുഖീകരിക്കുമ്പോഴും ,മഹാരോഗങ്ങളാൽ ആക്രമിക്കപെടുമ്പോഴും എൻ്റെ മാഹാത്മ്യത്തെ സ്മരിക്കുകയും പാരായണം ചെയ്യുകയും ചെയ്യുന്നുവെങ്കിൽ അവൻ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപെടുന്നു . സംസാര ദുഃഖത്തിൽ നട്ടംതിരിയുന്ന ജനങ്ങൾക്കു ദുഃഖശമനത്തിനുള്ള സിദ്ധൗഷധമാണ് ഈ മാഹാത്മ്യ പാരായണം . “


ഇത്രയും പറഞ്ഞ് ചണ്ഡവിക്രയമായ ചണ്ഡികാ ദേവന്മാർ നോക്കിനിൽക്കേ അവിടെ തന്നെ അന്തർദ്ധാനം ചെയ്തു . ദേവന്മാർ അസുരനാശത്താൽ തങ്ങളുടെ യജ്ഞഭാഗങ്ങളെയെല്ലാം വീണ്ടും ലഭിച്ചത് കൊണ്ട് സന്തുഷ്ടരായി സ്വസ്ഥാനങ്ങളിലേക്ക് പോയി . തങ്ങളുടെ നായകന്മാരായ ശുംഭനിശുംഭന്മാർ കൊല്ലപ്പെട്ടപ്പോൾ ബാക്കിയുള്ള അസുരസൈന്യങ്ങളെല്ലാം പാതാളത്തിലേക്ക് ഓടിപ്പോയി . ഇങ്ങനെ സനാതനിയായ ആ ദേവിയാണ് വീണ്ടും വീണ്ടും വന്നു ഈ വിശ്വത്തെ പരിപാലിക്കുന്നത് .ജഗത്തിൻ്റെ  സൃഷ്ടി സ്ഥിതി സംഹാരങ്ങൾക്ക് ഹേതുഭൂതയും ആ ദേവിയാണ് . പ്രസന്നയായാൽ ആ ദേവി ഐശ്വര്യവും വിജ്ഞാനവും നല്കുന്നു . അല്ലെങ്കിൽ അലക്ഷ്മിയായി വിപത്തിനേയും നാശത്തിനെയും ഉണ്ടാക്കുന്നു .ജഗത്തിനേ മുഴുവൻ മോഹിപ്പിക്കുന്നതും ആ ദേവിതന്നെയാണ് .

ഇഷ്ടപ്രദായിനിയായ ആ ദേവിയുടെ അനുഗ്രഹം നമ്മിലുണ്ടാകുവാനായി നമുക്കു പ്രാർത്ഥിക്കാം.


പ്രസീദ ഭഗവത്യംബ

പ്രസീദ ഭക്തവത്സലേ

പ്രസാദം കുരുമേ ദേവീ

ദുർഗ്ഗേ ദേവി നമോസ്തുതേ

Tuesday, October 13, 2020

ദേവി കവചം

ദേവീ കവചം
അസ്യ ശ്രീ ദേവി കവച സ്തോത്ര മഹാ മന്ത്രസ്യ, ബ്രഹ്മ ഋഷി:,അനുഷ്ടുപ് ചന്ദ:, മഹാലക്ഷ്മി ദേവത ഹ്രാം ബീജം, ഹ്രീം ശക്തി, ഹ്രൂം കീലകം ശ്രീമഹാലക്ഷ്മി പ്രസാദ സിദ്ധ്യർതെ ജപേ വിനിയോഗ:, ഹ്രാം ഇത്യാദി ഷഡംഗ ന്യാസ:

ധ്യാനം

സൗവർണ്ണാംബുജമദ്ധ്യഗാം  ത്രിനയനാം സൗദാമിനീം സന്നിഭം
ശംഖം ചക്രവരാഭയശ്ച ദധതീം ഇന്ദോ: കലാം ബീഭ്രതീം
ഗ്രൈവേയാംഗദഹാരകുണ്ഡലധരാം ആഖണ്ഡലാദ്യേയ് സ്തുതാം
ധ്യായേദ്വിന്ധ്യനിവാസിനീം ശശിമുഖം പാർശ്വസ്ഥപഞ്ചാനനാം

ശംഘം ചക്രമതോ ധനുശ്ച  ദധതീം വിഭ്രാമിതാം തർജ്ജനീം
വാമേ ശക്തിമസിം ശരാൻ കലയതീം തിര്യക് ത്രിശൂലം ഭുജൈ:
സന്നദ്ധാമ് വിവിധായുധൈ: പരിവൃതാം മന്ത്രീം കുമാരീജനൈ:
ധ്യായേദിഷ്ടവരപ്രദാമ് തൃനയനാം സിംഹാധിരൂഡാം ശിവാം

വാണീപതേർവരവിമോഹിതദുഷ്ടദൈത്യദർപ്പാഹിദ ഷ്ടമനുജാരികുലാനിതാനി
തച്‌ച്യംഗമധ്യനടനേന വിഹന്യമാനാ
രക്ഷാമ് കരോതു മമ സാ ത്രിപുരാധിവാസാം

ശംഖാസിചാപശരഭിന്നകരാം ത്രിനേത്രാം
തിഗ്മേതരാംശുകലയാ വിലസത് കിരീടാം
സിംഹസ്ഥിതാം സാസുരസിദ്ധാനുതാം ച ദുർഗ്ഗാം
ദൂർവ്വാനിഭം ദുരിതവർഗ്ഗഹരാം നമാമി
ഓം നമശ്ചണ്ഡികായേ


മാർക്കണ്ഡേയ  ഉവാച


ഓം യദ്‌ഗുഹ്യം പരമം ലോകേ സർവരക്ഷാകരം തൃണാം

യന്ന കസ്യചിദാഖ്യാതം തന്മേ ഭ്രൂഹി പിതാമഹ


ബ്രഹ്മോവാച


അസ്തി ഗൃഹ്യതമം വിപ്ര സർവഭൂതോപകാരകം

ദേവ്യാസ്തു കവചം പുണ്യം തച്ഛൃുണുക്ഷ്വമഹാമുനേ


പ്രഥമം ശൈലപുത്രീ ച  ദ്വിതീയം ബ്രഹ്മചാരിണീ

തൃതീയം ചന്ദ്രഘണ്ഡേതി കൂഷ്മാണ്ഡേതി ചതുർത്ഥകം

 

പഞ്ചമം സ്കന്ദമാതേതി ഷഷ്ഠം കാത്യായനീതി ച

സപ്തമം കാളരാത്രീതി മഹാഗൗരീത ചാഷ്ടമം


നവമം സിദ്ധിദാത്രീ ച  നവദുർഗ്ഗാ പ്രകീർതിതാഃ

ഉക്താന്യേതാനി  നാമാനി ബ്രഹ്മണൈവ മഹാത്മനാ


അഗ്നിനാ ദഹ്യമാനസ്തു ശത്രുമദ്ധ്യേഗതോരണേ

വിഷമേ ദുർഗമേ ചൈവ ഭയാർത്താ: ശരണം ഗതഃ


ന തേഷാo ജയതേ കിഞ്ചിത് അശുഭം രണസങ്കടേ

നാപദം തസ്യ പശ്യാമി ശോകദുഃഖഭയം നഹി


യൈസ്തു ഭക്ത്യാ സ്മൃതാ നൂനം തേഷാവൃദ്ധി: പ്രജായതേ

യേ ത്വാo സ്മരന്തി ദേവേശി രക്ഷസേ താന്ന സംശയഃ

 

പ്രേതസംസ്‌ഥാ തു ചാമുണ്ഡാ വാരാഹി മഹിഷാസനാ

ഐന്ദ്രീ ഗജസമാരൂഢാ വൈഷ്ണവി ഗരുഡാസനാ

 

മഹേശ്വരീ വൃഷാരൂഢാ കൗമാരി ശിഖിവാഹനാ

ലക്ഷ്മീ: പദ്മാസനാ ദേവീ പദ്മഹസ്താ ഹരിപ്രിയാ

 

ശ്വേതരൂപധരാ ദേവീ ഈശ്വരീ വൃഷവാഹനാ

ബ്രാഹ്മി ഹംസസമാരൂഢാ സർവാഭരണ ഭൂഷിതാ

 

ഇത്യേതാ മാതര: സർവാഃ സർവ്വയോഗസമന്വിതാഃ

നാനാഭരണശോഭാഡ്യ നാനാരത്നോപ ശോഭിതഃ


ദൃശ്യന്തേ രഥമാരൂഢാ ദേവ്യ: ക്രോധസമാകുല:

ശംഖം ചക്രം ഗദാo ശക്തിം ഹലം ച മുസലായുധം


ഖേടകം തോമരം ചൈവ പരശും പാശമേവ ച

കുന്തായുദ്ധം ത്രിശൂലം ച ശാരംഗാമായുധമുത്തമം

ദൈത്യാനാം ദേഹനാശായ ഭക്താനാ - മഭയായ ചാ

ധാരയാന്ത്യായുധാനീത്ഥം ദേവാനാം ച ഹിതായ വൈ


നമസ്തേസ്തു മഹാരൗദ്രേ മഹാഘോരപരാക്രമേ

മഹാബലേ മഹോത്സാഹേ മഹാഭയ -വിനാശിനി


ത്രാഹി മാം ദേവി ദുഷ്പ്രേക്ഷ്യേ ശത്രൂണാം ഭയവർദ്ധിനി

പ്രാച്യാo രക്ഷതു മാമൈന്ദ്രി ആഗ്നേയാമഗ്നിദേവതാ


ദക്ഷിണേവതു വാരാഹി നൈര്യത്യാo ഖഡ്ഗധാരിണീ

പ്രതീച്യാo വാരുണീരക്ഷേത് വായവ്യാo മൃഗവാഹിനീ


ഉദീച്യാo പാതു കൗമാരീ ഐശ്യാന്യാം ശൂലധാരിണീ

ഊർധ്വം ബ്രഹ്‌മാണി മേ രക്ഷേത് അധസ്‌താദ്വൈഷ്ണവീതഥാ

 

ഏവം ദശ ദിശോ രക്ഷേചാമുണ്ഡാ ശവവാഹനാ

ജയാ മേ ഛാഗ്രത: പാത്തു വിജയാ പാതു പൃഷ്ഠതഃ


അജിതാ വാമപാർശ്വേ തു ദക്ഷിണേ ചാപരാജിതാ

ശിഖാമുദ്യോതിനീ രക്ഷേത് ഉമാമൂർധ്നീ വ്യവസ്ഥിതാ

 

മാലാധാരി ലാലാടേ ച ഭ്രുവൗ രക്ഷേ ദ്യശസ്വിനീ

ത്രിനേത്രാ ച ഭ്രുവോർമധ്യേ യമഘണ്ടാ  ച നാസികേ


ശംഖിനീ ചുക്ഷുഷോർമധ്യേ ശ്രോത്രയോർദ്വാരവാസിനീ

കപോലോകാളികാ രക്ഷേത് കർണമൂലേതു ശാംകരീ


നാസികായാം സുഗന്ധാച ഉത്തരോഷ്ഠെ ച ചർചികാ

അധരേ ചാമൃതകലാ ജിഹ്വായാം ച സരസ്വതീ


ദന്താൻ രക്ഷതു കൗമാരീ കണ്ഠദേശേ തു ചണ്ഡികാ

ഘണ്ടികാം ചിത്രഘണ്ടാ ച മഹാമായാ ചാ താലുകേ


കാമാക്ഷീ ചിബുകം രക്ഷേത് വാചം മേ സർവമംഗളാ

ഗ്രീവായാം ഭദ്രകാളീ ച പൃഷ്ഠവംശേ ധനുർധരീ


നീലഗ്രീവാ ബഹിഃ കണ്ഠെ നളികാം നളകൂബരീ

സ്കന്ധയോ: ഖഡ്ഗിനീ രക്ഷേത് ബാഹു മേ വജ്രധാരിണി

 

ഹസ്തയോർദണ്ഡിനീ രക്ഷേത് അംബികാ ചാംഗുലീഷു ച

നഖത്വം ശൂലേശ്വരീ രക്ഷേത് കുക്ഷൗ രക്ഷേന്നളേശ്വരീ


സ്തനൗ രക്ഷേന്മഹാദേവീ: മനശ്ശോകവിനാശിനീ

ഹൃദയേ ലളിതാ ദേവീ ഉദരേ ശൂലധാരിണീ


നാഭൗ ച കാമിനീ രക്ഷേത് ഗുഹ്യ - ഗുഹ്യേശ്വരീ തഥാ

പൂതനാ കാമികാ മേഢൃം ഗുദേ മഹിഷവാഹിനീ

 

കട്യാം ഭഗവതീ രക്ഷേത് ജാനൂനീ വിന്ധ്യവാസിനീ

ജംഘെ മഹാബല,രക്ഷേത് സർവ്വകാമപ്രദായിനീ

 

ഗുല്ഫ യോർനാരസിംഹീ ച പാദപൃഷ്ഠെ തു തൈജസീ

പാദാംഗുലീഷു ശ്രീ രക്ഷേത് പാദാദസ്തലവാസിനീ

 

നഖാൻ ദംഷ്ട്രികരാളീ ച കേശാം ശ്ചൈവോർധ്വകേശിനീ

രോമകൂപേഷു കൗബേരി ത്വചം വാഗീശ്വരീ തഥാ

 

രക്ത - മജ്ജാവസാമാംസാന്യസ്ഥി മേദാംസി പാർവതീ

ആന്ത്രാണി കാളരാത്രീശ്ച പിത്തം ചാ മുകുടേശ്വരീ

 

പദ്മാവതീ പദ്മകോശേ കഫേ ചൂഡാമണിസ്തഥാ

ജ്വാലാമുഖീ നഖജ്വാലാം അഭേദ്യാ സർവ്വസന്ധിഷു

 

ശുക്രം ബ്രഹ്‌മാണി മേ രക്ഷേത് ച്ഛായാം ച്ഛത്രേശ്വരീ തഥാ

അഹങ്കാരം മനോബുദ്ധീം രക്ഷേന്മേ ധർമ്മധാരിണീ


പ്രാണാപാനൗ തഥാ വ്യാനാം ഉദാനം ചാ സമാനകം

വജ്രഹസ്താ ച മേ രക്ഷേത് പ്രാണം കല്യാണശോഭനാ


രസേ  രൂപേ ച ഗന്ധേ ച  ശബ്ദേ സ്പർശേ ച യോഗിനീ

സത്വം രജസ്തമശ്ചൈവ രക്ഷേന്നാരായണീ സദാ


 ആയൂ രക്ഷതു വാരാഹീം ധർമം രക്ഷതു വൈഷ്ണവീ

യശഃകീർത്തിം ച ലക്ഷ്മീം ച ധനം വിദ്യാംച  ചക്രിണീ


ഗോത്രമിന്ദ്രാണി മേ രക്ഷേത് പശൂന്മേ രക്ഷ ചണ്ഡികേ

പുത്രാൻ രക്ഷേന്മഹാലക്ഷ്മീർഭാര്യാം രക്ഷതു ഭൈരവീ


പന്ഥാനം സുപഥാ രക്ഷേന്മാർഗം ക്ഷേമകരീ തഥാ

രാജദ്വാരേ മഹാലക്ഷ്മീർവിജയാ സർവതഃ സ്ഥിതാ


രക്ഷാഹീനം തു യത് സ്ഥാനം വർജ്ജിതം കവചേന തു

തത് സർവം രക്ഷമേ ദേവീ ജയന്തീ പാപനാശിനീ


പദമേകം ന ഗച്‌ഛേത്  തു യദിച്ഛേശുഭമാത്മനഃ

കവചേനാവൃതോ നിത്യം യത്ര യത്രൈവ ഗച്‌ഛതി


തത്ര തത്രാർത്ഥലാഭശ്ച വിജയ: സർവകാമിക:

യം യം ചിന്തയതേ കാമം തം തം പ്രാപ്നോതി നിശ്ചിതം

പേരമൈശ്വര്യ-മതുലം പ്രാപ്സ്യതേ ഭൂതലേ പുമാൻ


നിർഭയോ ജായതേ മർത്യ: സംഗ്രാമേഷ്വപരാജിതഃ

ത്രൈലോക്യേ തു ഭവേത്‍പൂജ്യ: കവചേനാവൃതഃ പൂമാൻ  


ഇദം തു ദേവ്യാ: കവചം ദേവാനാമപി ദുർല്ലഭം

യഃ പഠെത് പ്രയതോ നിത്യം ത്രിസന്ധ്യം ശ്രദ്ധയാന്വിത:

ദൈവീ കലാ ഭവേത് തസ്യ ത്രൈലോക്യേഷ്വപരാജിതഃ

ജീവേദ് വർഷശതം സാഗ്രം അപമൃത്യു വിവർജ്ജിത:


നശ്യന്തി വ്യാധയസർവേ ലൂതാവിസ്ഫോടദാകയഃ

സ്ഥാവരം ജംഗമം ചൈവ കൃത്രിമം ചാപി യദ്വിഷം


അഭിചാരാണി സർവാണി മന്ത്രായന്ത്രാണി ഭൂതലേ

ഭൂചരാഃ ഖേചരാശ്ചൈവ ജലജാശ്ചൊപദേശികാ:


സഹജ കുലജാ മാലാ ഡാകിനീ ശാകിനീ തഥാ

അന്തരീക്ഷചരാ ഘോരാ ഡാകിന്യശ്ച മഹാബലാ:



ഗ്രഹ - ഭൂതപിശാചാശ്ച യക്ഷ ഗന്ധർവരാക്ഷസഃ

ബ്രഹ്മരാക്ഷസ വേതാളാ: കൂശ്മാണ്ഡാ ഭൈരവാദയഃ


നശ്യന്തി ദർശനാത്തസ്യ കവചേ ഹൃദി സംസ്ഥിതേ

മാനോന്നതിർഭവേദ്രാജ്ഞ: തേജോവൃദ്ധികരം പരം

 

യശസാ വർദ്ധതേ  സോപി കീർത്തിമണ്ഡിതഭൂതലേ

ജപേത് സപ്തശതി ചണ്ഡീം കൃത്വാതു കവചം പുരാ


യാവദ് ഭൂമണ്ഡലം ധത്തെ സശൈലവനകാനനം

താവത്തിഷ്ഠതി മേദിന്യാം സന്തതിഃ പുത്രപൗത്രികീ

 

ദേഹാന്തേ പരമം സ്ഥാനം യത്‌സുരൈരപി ദുർലഭം

പ്രാപ്നോതി പുരുഷോ നിത്യം മഹാമായാ പ്രസാദത:


ലഭതേ പരമം രൂപം ശിവേന സഹ മോദതേ


ഓം


ഇതി ദേവ്യാ കവചം സമ്പൂർണം

ദേവി മഹാത്മ്യം, നാരായണീ സ്തുതി

 ഏകാദശോfദ്ധ്യായഃ


നാരായണീസ്തുതി


ധ്യാനം

 

ഓം ബാലരവിദ്യുതിമിന്ദുകിരീടാം 

തുങ്ഗകുചാo  നയനത്രയയുക്താo

സ്മേരമുഖീം വരദാംകുശാപാശാ-

ഭീതികരാം പ്രഭജേ ഭുവനേശീം


ഋഷിരുവാച , 

ദേവ്യാഹതേ തത്ര മഹാസുരേന്ദ്രേ

സേന്ദ്രാ: സുരാ വഹ്നിപുരോഗമസ്ഥാം 

കാർത്യായനീം തുഷ്ടുവുരിഷ്ടലാഭാത് 

വികാശിവക്ത്രാബ്ജവികാശിതാശ :


ദേവി പ്രപന്നാർത്തിഹരേ പ്രസീദ 

പ്രസീദ മാതർജഗതോfഖിലസ്യ 

പ്രസീദ വിശ്വേശ്വരീ പാഹി വിശ്വം 

ത്വമീശ്വരീ ദേവി ചരാചരസ്യ


ആധാരഭൂതാ ജഗതസ്ത്വമേകാ 

മഹീസ്വരൂപേണ യതഃ സ്ഥിതാfസി 

അപാം സ്വരൂപസ്ഥിതയാ ത്വയൈതത്

ആപ്യായതേ കൃത്സ്നമലംഘ്യവീര്യേ


ത്വം വൈഷ്ണവീ ശക്തിരനന്തവീര്യ 

വിശ്വസ ബീജം പരമാfസി മായാ 

സമ്മോഹിതം ദേവി സമസ്തമേതത്‍ 

ത്വം വൈ പ്രസന്നാ ഭുവി മുക്തിഹേതു:  


വിദ്യാ സമസ്താസ്തവാ ദേവി ഭേദാഃ 

സ്ത്രിയഃ സമസ്താഃ സകലാ ജഗത്സു 

   ത്വയൈകയാ പൂരിതമംബയൈതത് 

കാ തേ  സ്തുതിഃ സ്തവ്യ പരാപരോക്തിഃ 


സർവഭൂതാ യദാ ദേവീ സ്വർഗ്ഗമുക്തി പ്രദായിനീ 

ത്വം സ്‌തുതാ സ്തുതയേ കാ വാ ഭവന്തു പരമോക്തയഃ 


സർവസ്യ ബുദ്ധിരൂപേണ ജനസ്യ ഹൃദി സംസ്ഥിതേ 

സ്വർഗ്ഗാപവർഗദേവി നാരായണീ നമോfസ്തുതേ



കലാകാഷ്ഠാദിരൂപേണ പരിണാമപ്രദായിനി 

വിശ്വസോപരതൗ ശക്തേ നാരായണീ നമോfസ്തുതേ


സർവ്വമംഗള മംഗല്യേ ശിവേ സർവാർത്ഥസാധികേ 

ശരണ്യേ ത്രയംബകേ ഗൗരി നാരായണീ നമോfസ്തുതേ


സൃഷ്ടിസ്ഥിതിവിനാശാനാം ശക്തിഭൂതേ സനാതനീ 

ഗുണാശ്രയേ ഗുണമയേ നാരായണീ നമോfസ്തുതേ


ശരണാഗതദീനാർത്ത പരിത്രാണപരായണേ 

സർവസ്യാർത്തിഹരേ ദേവി നാരായണീ നമോfസ്തുതേ


ഹംസയുക്ത വിമാനസ്‌തേ ബ്രഹ്‌മാണീരൂപധാരിണീ 

കൗശാംഭ:ക്ഷരികേ  ദേവീ നാരായണീ നമോfസ്തുതേ

 

ത്രിശൂല ചന്ദ്രാഹിധരേ മഹാവൃഷഭവാഹിനി 

മാഹേശ്വരീ സ്വരൂപേണ നാരായണീ നമോfസ്തുതേ

 

മയൂരകുക്കുടാവൃതേ മഹാശക്തിധരേനഘെ

കൗമാരീരൂപസംസ്ഥാനേ നാരായണീ നമോfസ്തുതേ

 

ശംഖചക്രഗദാശാരങ്ഗഗൃഹീതപരമായുധേ 

പ്രസീദ വൈഷ്ണവീരൂപേ നാരായണീ നമോfസ്തുതേ


ഗൃഹീതോഗ്രമഹാചക്രേ ദംഷ്ട്രോദ്ധൃതവസുന്ധരേ 

വരാഹരൂപിണീ ശിവേ നാരായണീ നമോfസ്തുതേ


നൃസിംഹരൂപേണോഗ്രെണ ഹന്തുംദൈത്യാൻകൃതോദ്യമേ 

ത്രൈലോക്യത്രാണസഹിതേ നാരായണീ നമോfസ്തുതേ


കിരീടിനി മഹാവജ്രെ സഹസ്രനയനോജ്ജ്വലേ

വൃത്രപ്രാണഹരേ ചൈന്ദ്രി നാരായണീ നമോfസ്തുതേ

 

ശിവദൂതിസ്വരൂപേണ ഹതദൈത്യമഹാബലേ 

ഘോരരൂപേ മഹാരാവേ നാരായണീ നമോfസ്തുതേ

 

ദംഷ്ട്രാകരാളവദനേ ശിരോമാലാവിഭൂഷണേ 

ചാമുണ്ഡേ മുണ്ഡമഥനേ നാരായണീ നമോfസ്തുതേ

 

ലക്ഷ്മീ ലജ്ജേ മഹാവിദ്യേ ശ്രദ്ധേ പുഷ്ടി സ്വധേധ്രുവേ 

മഹാരാത്രി മഹാവിദ്യേ നാരായണീ നമോfസ്തുതേ

 

മേധേ സരസ്വതി വരേ ഭൂതി ബാഭ്രവി താമസി 

നിയതേ ത്വം പ്രസീദേശേ നാരായണീ നമോfസ്തുതേ


 

 സർവസ്വരൂപേ സർവേശേ സർവ്വശക്തിസമന്വിതേ 

ഭയേഭ്യാസ്ത്രാഹി നോ ദേവി ദുർഗ്ഗേദേവിനമോfസ്തുതേ


ഏതത് തേ വദനം സൗമ്യം ലോചനത്രയഭൂഷിതം

പാതു നഃ സർവഭീതിഭ്യ: കാർത്യായനീ നമോfസ്തുതേ

 

ജ്വാലാകരാളമത്യുഗ്രം അശേഷാസുരസൂദനം 

ത്രിശൂലം പാതു നോ ഭീതേർഭദ്രകാളി നമോfസ്തുതേ

 

ഹിനസ്തി ദൈത്യതേജാംസി സ്വനേനപൂര്യ യാ ജഗത് 

സാ ഘണ്ടാ പാതുനോദേവിപാപേഭ്യോfനാസുതാനിവ

 

അസുരാസൃഗ്വാfസാപങ്കചർച്ചിതസ്തേ കാരോജ്ജ്വല:

ശുഭായ ഖഡ്‌ഗോ ഭവതു ചണ്ഡികേ ത്വം നതാവയം


രോഗാനശേഷനാപഹംസി തുഷ്ടാ 

രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ

ത്വാമാശ്രിതാനാം ന വിപന്നരാണാം 

ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി 


ഏതത് കൃതം യത് കദനം ത്വയാfദ്യ 

ധർമദ്വിശാം ദേവി മഹാസുരാണാം 

രൂപരൈനേകർബ്ബഹുധാ ffത്മൂർത്തിം

കൃത്വാംബികേ തത് പ്രകരോതി കാfന്യ

 

വിദ്യാസു ശാസ്ത്രേഷു വിവേക ദീപേഷു 

വാദ്യേഷു വാക്യേഷു ചാ കാ ത്വദന്യാ 

മമത്വഗർത്തേfതിമഹാന്ധകാരേ 

വിഭ്രാമയത്യേതദീവ വിശ്വം


രക്ഷാംസി യാത്രോഗ്രവിഷാശ്ച നാഗാ:

യത്രാരയോ ദസ്യുബലാനി യത്ര 

ദാവാനലോ യത്ര താദാബ്ധി മധ്യേ 

തത്ര സ്ഥിതാ ത്വം പരിപാസി വിശ്വം

 

വിശ്വേശ്വരി ത്വം പരിപാസി വിശ്വം

വിശ്വാത്മിക ധാരയാസീതി വിശ്വം 

വിശ്വേശവന്ദ്യ ഭവതീ ഭവന്തി 

വിശ്വാശ്രയാ യേ ത്വയീ ഭക്തിനമ്രാ:


ദേവീ പ്രസീദ പരിപാലയ നോരിഭീതേ 

നിത്യം യഥാ സുരവധാദധുനൈവ സദ്യ:

പാപാനി സർവ്വജഗതാം പ്രശമം നയാശു 

ഉത്പാതപാകജനിതാംശ്ച മഹോപാസർഗ്ഗാൻ 


പ്രണതാനാം പ്രസീദ ത്വം ദേവി വിശ്വാർത്തിഹാരിണീ 

ത്രൈലോക്യവാസനാമീഢ്യെ ലോകാനാം വരദാ ഭവ 

ദേവ്യുവാച , 


വരദാfഹം സുരഗണാ വരം യമ്നസേച്ഛഥ 

ത്വം വൃണുധ്വം പ്രയച്ഛാമി ജഗതാമുപകാരകം

 

ദേവാ ഊചു: ,


സർവ്വവാധാപ്രശമനം ത്രൈലോക്യസ്യാഖിലേശ്വരി 

ഏവമേവ ത്വയാ കാര്യം അസ്മദ്വൈരിവിനാശനം

 

ദേവ്യുവാച , 


വൈവസ്വതേfന്തരേ പ്രാപ്തേ അഷ്ടാവിംശതിതമേ യുഗേ 

ശുംഭോനിശുംഭശ്ചൈവാന്യവുപ്സ്യേത്യേമഹാസുരൗ 


നന്ദ ഗോപഗൃഹേ ജാതാ യശോദാഗർഭസംഭവാ 

തതസ്തൗ നാശയിഷ്യാമി വിന്ധ്യാചലനിവാസിനി


പുനരപ്യതിരൗദ്രേണ രൂപേണ പൃഥിവീതലേ 

അവതീര്യഹനിഷ്യാമി വൈപ്രചിത്താംശ്ച ദാനവാൻ


ഭക്ഷ്യയന്ത്യാശ്ചതാനുഗ്രാൻ വൈപ്രചിത്താൻ മഹാസുരാൻ 

രക്താ ദന്താൻ ഭവിഷ്യന്തി ദാഡിമീകുസുമോപമാ:


തതോ മാം ദേവതാഃ സ്വർഗേ മർത്ത്യലോകേചമാനവഃ 

സ്തുവന്തോ വ്യാഹരിഷ്യന്തി സതതം രക്തദന്തികാം

 

ഭൂയശ്ച ശതവാർഷിക്യാം അനാവൃഷ്ട്യമനംഭസി

മുനിഭിഃ സംസ്‌തുതാ ഭൂമൗ സംഭവിഷ്യാമിയോനിജ

 

തതഃ ശതേന നേത്രാണാം നിരീക്ഷിക്ഷ്യാമി യമ്നുനീൻ 

കീർത്തിയിഷ്യന്തി മനുജാ: ശതാക്ഷീമിതി മാം തതഃ

 

തതോfഹമഖിലം ലോകം ആത്മദേഹസമുദ്ഭവൈ:

ഭരിഷ്യാമി സുരാഃ ശാകൈഹി ആവൃഷ്ടേപ്രാണധാരകൈ:


ശാകംഭരീതി വിഖ്യാതിം തദാ യസ്യാമഹം ഭുവി 

തത്രൈവ ച വധിഷ്യാമി ദുർഗ്ഗമാഖ്യം മഹാസുരം


ദുർഗ്ഗാ ദേവിതി വിഖ്യാതം തൻമേ നാമ ഭവിഷ്യതി 

പുനശ്ചാഹം യദാ ഭീമം രൂപം കൃത്വാ ഹിമാചലേ 


രക്ഷാംസി ഭക്ഷ്യയിക്ഷ്യാമി മുനീനാം ത്രാണകാരണാത് 

തദാ മാം മുനയഃ സർവ്വേ സ്തോഷ്യന്ത്യാനമ്രമൂർത്തയഃ

 

ഭീമാ ദേവിതി വിഖ്യാതം തന്മേ നാമ ഭവിഷ്യതി 

യദാfരുണാഖ്യാസ്ത്രൈലോക്യേ മഹാബാധാം കരിഷ്യതി 

തദാfഹം ഭ്രാമരം രൂപം കൃത്വാfസംഖ്യേയഷട്പദം 

ത്രൈലോക്യസ്യ ഹിതാർത്ഥായ വധിഷ്യാമി മഹാസുരം

 

ഭ്രാമരീതി ച  മാം ലോകാഃ തദാ സ്തോഷ്യന്തി സർവതഃ 

ഇത്ഥം യദാ യദാ ബാധാ ദാനവോത്ഥാ ഭവിഷ്യതി

 

തദാ തദാfവതീര്യാഹം കരിഷ്യാമരിസംക്ഷയം

 

ഓം ശ്രീ മാർക്കണ്ഡേയപുരാണേ സാവർണികേ മന്വന്തരേ ദേവീമാഹാത്മ്യേ ഏകാദശോfദ്ധ്യായഃ 

ഉവാച=4  അർദ്ധശ്ലോക=1 ശ്ലോക=50 ആകെ=55 ആദിത =380

മഹിഷാസുരമർദ്ദിനി സ്തോത്രം


 അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വ-വിനോദിനി നന്ദനുതേ

ഗിരിവര വിന്ധ്യ-ശിരോ‌உധി-നിവാസിനി വിഷ്ണു-വിലാസിനി ജിഷ്ണുനുതേ |

ഭഗവതി ഹേ ശിതികണ്ഠ-കുടുമ്ബിണി ഭൂരികുടുമ്ബിണി ഭൂരികൃതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 1 ||


സുരവര-ഹര്ഷിണി ദുര്ധര-ധര്ഷിണി ദുര്മുഖ-മര്ഷിണി ഹര്ഷരതേ

ത്രിഭുവന-പോഷിണി ശങ്കര-തോഷിണി കല്മഷ-മോഷിണി ഘോഷരതേ |

ദനുജ-നിരോഷിണി ദിതിസുത-രോഷിണി ദുര്മദ-ശോഷിണി സിംധുസുതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 2 ||


അയി ജഗദമ്ബ മദമ്ബ കദമ്ബവന-പ്രിയവാസിനി ഹാസരതേ

ശിഖരി-ശിരോമണി തുങ-ഹിമാലയ-ശൃങ്ഗനിജാലയ-മധ്യഗതേ |

മധുമധുരേ മധു-കൈതഭ-ഗഞ്ജിനി കൈതഭ-ഭഞ്ജിനി രാസരതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 3 ||


അയി ശതഖണ്ഡ-വിഖണ്ഡിത-രുണ്ഡ-വിതുണ്ഡിത-ശുണ്ഡ-ഗജാധിപതേ

രിപു-ഗജ-ഗണ്ഡ-വിദാരണ-ചണ്ഡപരാക്രമ-ശൗണ്ഡ-മൃഗാധിപതേ |

നിജ-ഭുജദംഡ-നിപാടിത-ചണ്ഡ-നിപാടിത-മുണ്ഡ-ഭടാധിപതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 4 ||


അയി രണദുര്മദ-ശത്രു-വധോദിത-ദുര്ധര-നിര്ജര-ശക്തി-ഭൃതേ

ചതുര-വിചാര-ധുരീണ-മഹാശയ-ദൂത-കൃത-പ്രമഥാധിപതേ |

ദുരിത-ദുരീഹ-ദുരാശയ-ദുര്മതി-ദാനവ-ദൂത-കൃതാന്തമതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 5 ||


അയി നിജ ഹുംകൃതിമാത്ര-നിരാകൃത-ധൂമ്രവിലോചന-ധൂമ്രശതേ

സമര-വിശോഷിത-ശോണിതബീജ-സമുദ്ഭവശോണിത-ബീജ-ലതേ |

ശിവ-ശിവ-ശുമ്ഭനിശുംഭ-മഹാഹവ-തര്പിത-ഭൂതപിശാച-പതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 6 ||


ധനുരനുസങ്ഗരണ-ക്ഷണ-സങ്ഗ-പരിസ്ഫുരദങ്ഗ-നടത്കടകേ

കനക-പിശങ്ഗ-പൃഷത്ക-നിഷങ്ഗ-രസദ്ഭട-ശൃങ്ഗ-ഹതാവടുകേ |

കൃത-ചതുരങ്ഗ-ബലക്ഷിതി-രങ്ഗ-ഘടദ്-ബഹുരങ്ഗ-രടദ്-ബടുകേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 7 ||


അയി ശരണാഗത-വൈരിവധൂ-വരവീരവരാഭയ-ദായികരേ

ത്രിഭുവനമസ്തക-ശൂല-വിരോധി-ശിരോധി-കൃതാ‌உമല-ശൂലകരേ |

ദുമി-ദുമി-താമര-ദുന്ദുഭി-നാദ-മഹോ-മുഖരീകൃത-ദിങ്നികരേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 8 ||


സുരലലനാ-തതഥേയി-തഥേയി-തഥാഭിനയോദര-നൃത്യ-രതേ

ഹാസവിലാസ-ഹുലാസ-മയിപ്രണ-താര്തജനേമിത-പ്രേമഭരേ |

ധിമികിട-ധിക്കട-ധിക്കട-ധിമിധ്വനി-ഘോരമൃദങ്ഗ-നിനാദരതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 9 ||


ജയ-ജയ-ജപ്യ-ജയേ-ജയ-ശബ്ദ-പരസ്തുതി-തത്പര-വിശ്വനുതേ

ഝണഝണ-ഝിഞ്ഝിമി-ഝിങ്കൃത-നൂപുര-ശിഞ്ജിത-മോഹിതഭൂതപതേ |

നടിത-നടാര്ധ-നടീനട-നായക-നാടകനാടിത-നാട്യരതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 10 ||


അയി സുമനഃ സുമനഃ സുമനഃ സുമനഃ സുമനോഹര കാന്തിയുതേ

ശ്രിതരജനീരജ-നീരജ-നീരജനീ-രജനീകര-വക്ത്രവൃതേ |

സുനയനവിഭ്രമ-രഭ്ര-മര-ഭ്രമര-ഭ്രമ-രഭ്രമരാധിപതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 11 ||


മഹിത-മഹാഹവ-മല്ലമതല്ലിക-മല്ലിത-രല്ലക-മല്ല-രതേ

വിരചിതവല്ലിക-പല്ലിക-മല്ലിക-ഝില്ലിക-ഭില്ലിക-വര്ഗവൃതേ |

സിത-കൃതഫുല്ല-സമുല്ലസിതാ‌உരുണ-തല്ലജ-പല്ലവ-സല്ലലിതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 12 ||


അവിരള-ഗണ്ഡഗളന്-മദ-മേദുര-മത്ത-മതങ്ഗജരാജ-പതേ

ത്രിഭുവന-ഭൂഷണഭൂത-കളാനിധിരൂപ-പയോനിധിരാജസുതേ |

അയി സുദതീജന-ലാലസ-മാനസ-മോഹന-മന്മധരാജ-സുതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 13 ||


കമലദളാമല-കോമല-കാന്തി-കലാകലിതാ‌உമല-ഭാലതലേ

സകല-വിലാസകളാ-നിലയക്രമ-കേളികലത്-കലഹംസകുലേ |

അലികുല-സംകുല-കുവലയമംഡല-മൗളിമിലദ്-വകുലാലികുലേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 14 ||


കര-മുരളീ-രവ-വീജിത-കൂജിത-ലജ്ജിത-കോകില-മഞ്ജുരുതേ

മിലിത-മിലിന്ദ-മനോഹര-ഗുഞ്ജിത-രഞ്ജിത-ശൈലനികുഞ്ജ-ഗതേ |

നിജഗണഭൂത-മഹാശബരീഗണ-രംഗണ-സംഭൃത-കേളിതതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 15 ||


കടിതട-പീത-ദുകൂല-വിചിത്ര-മയൂഖ-തിരസ്കൃത-ചന്ദ്രരുചേ

പ്രണതസുരാസുര-മൗളിമണിസ്ഫുരദ്-അംശുലസന്-നഖസാംദ്രരുചേ |

ജിത-കനകാചലമൗളി-മദോര്ജിത-നിര്ജരകുഞ്ജര-കുമ്ഭ-കുചേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 16 ||


വിജിത-സഹസ്രകരൈക-സഹസ്രകരൈക-സഹസ്രകരൈകനുതേ

കൃത-സുരതാരക-സങ്ഗര-താരക സങ്ഗര-താരകസൂനു-സുതേ |

സുരഥ-സമാധി-സമാന-സമാധി-സമാധിസമാധി-സുജാത-രതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 17 ||


പദകമലം കരുണാനിലയേ വരിവസ്യതി യോ‌உനുദിനം ന ശിവേ

അയി കമലേ കമലാനിലയേ കമലാനിലയഃ സ കഥം ന ഭവേത് |

തവ പദമേവ പരമ്പദ-മിത്യനുശീലയതോ മമ കിം ന ശിവേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 18 ||


കനകലസത്കല-സിന്ധുജലൈരനുഷിഞ്ജതി തെ ഗുണരങ്ഗഭുവം

ഭജതി സ കിം നു ശചീകുചകുമ്ഭത-തടീപരി-രമ്ഭ-സുഖാനുഭവമ് |

തവ ചരണം ശരണം കരവാണി നതാമരവാണി നിവാശി ശിവം

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 19 ||


തവ വിമലേ‌உന്ദുകലം വദനേന്ദുമലം സകലം നനു കൂലയതേ

കിമു പുരുഹൂത-പുരീംദുമുഖീ-സുമുഖീഭിരസൗ-വിമുഖീ-ക്രിയതേ |

മമ തു മതം ശിവനാമ-ധനേ ഭവതീ-കൃപയാ കിമുത ക്രിയതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 20 ||


അയി മയി ദീനദയാളുതയാ കരുണാപരയാ ഭവിതവ്യമുമേ

അയി ജഗതോ ജനനീ കൃപയാസി യഥാസി തഥാനുമിതാസി രമേ |

യദുചിതമത്ര ഭവത്യുരരീ കുരുതാ-ദുരുതാപമപാ-കുരുതേ

ജയ ജയ ഹേ മഹിഷാസുര-മര്ദിനി രമ്യകപര്ദിനി ശൈലസുതേ || 21 ||

Saturday, October 10, 2020

ഒരു പോക്കറ്റടി കഥ

ഒരു പോക്കറ്റടി കഥ

കഴിഞ്ഞ ആഴ്ച ഒരു ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുത്തു . ഒരുപക്ഷേ ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ പ്രോഗ്രാം ആയിരുന്നു അത് . ചെലവാക്കിയ 10000 രൂപ ചെറുതായി പോയോഎന്നുപോലും എനിക്ക് ഒരു സംശയം.

 പേരറിയാത്ത,  നേരിട്ട് കാണാൻ സാധിക്കാത്ത, പ്രഗത്ഭനായ, നന്മയുടെ മകുടോദാഹരണമായ, ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചറിവുകൾ തന്ന  ആ മഹാത്മാവിന്,  ട്രെയിനർക്ക്  അനന്ത കോടി പ്രണാമം .

ഒരു വാക്കുപോലും എന്നോട് സംസാരിക്കാതെ ,  നേരിട്ട്  കാണാതെ,  ജീവിതത്തിൽ അനുകൂലമായ ഒരുപാട് തീരുമാനങ്ങളെടുക്കാൻ എന്നെ പ്രാപ്തനാക്കിയ ആ മഹാഗുരുവിന്  ഒരിക്കൽ കൂടി സാദര നമസ്കാരം .

 ഇനി വിഷയത്തിലേക്ക് വരാം കഴിഞ്ഞ ആഴ്ച മെഡിക്കൽ കോളേജിനും തൊണ്ടയാടിനും ഇടയിൽ വച്ച് 10,000 രൂപയുംയും ക്രെഡിറ്റ് കാർഡും   6 എടിഎം കാർഡും   ഒറിജിനൽ ലൈസൻസ്  സും പാൻകാർഡും മറ്റ് പല പ്രധാന രേഖകളും  അടങ്ങിയ  എന്റെ പേഴ്സ് നഷ്ടപ്പെട്ടു .

 പോക്കറ്റടിച്ചതാവാം എന്ന്  അനുമാനിക്കുന്നു . കയ്യിൽ എടിഎം കാർഡോ പൈസയോ ഇല്ലാത്ത അവസ്ഥ...... പക്ഷെ  ഒരുപാട് വലിയ കാര്യങ്ങളാണ് അതിലൂടെ പഠിക്കാൻ സാധിച്ചത് .

1.എപ്പോഴും ജാഗ്രതയോടെ ഇരിക്കുക .  ബോധപൂർവം കാര്യങ്ങൾ ചെയ്യുക,   അല്ലാതെ റോഡിലൂടെ അലക്ഷ്യമായി ഒരു അന്തവും കുന്തവും ഇല്ലാതെ നടക്കുകയല്ല വേണ്ടത് .കയ്യിലും പോക്കറ്റിലും ഉള്ള വസ്തുക്കളെ കുറിച്ച് വളരെ വ്യക്തമായ ധാരണ എപ്പോഴുമുണ്ടായിരിക്കണം. ( A ഫോർ അവയർനസ് പഠിപ്പിക്കുന്ന എനിക്ക് കിട്ടിയ ചോരശാസ്ത്ര നിരൂപണ പാഠം: )

 2 . ഇന്നത്തെ കാലത്ത് ജീവിക്കാൻ ഞാൻ പണം കയ്യിൽ കരുതേണ്ട ആവശ്യമില്ല. കൂടുതൽ പണം കയ്യിൽ കരുതുന്നത്  എല്ലാ തരത്തിലും അപകടമാണ്.( കാരണം കഴിഞ്ഞ ഒരാഴ്ചയായി ആയി ഒരു എടിഎം കാർഡും പേടിഎം ഉം ഉപയോഗിച്ചാണ് സന്തോഷകരമായി  ജീവിച്ചു വരുന്നത്. ചിലവാക്കുന്ന കണക്ക് കൃത്യമായ സൂക്ഷിക്കപ്പെടും എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത )

 ക്യാഷ് ലെസ്സ് ട്രാൻസാക്ഷ നെക്കുറിച്ച്  പതിനായിരം പ്രാവശ്യം നമ്മുടെ പ്രധാനമന്ത്രി പറഞ്ഞിട്ടും നുമ്മ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
 എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി  അക്ഷരാർത്ഥത്തിൽ അത് നടപ്പിലാക്കി വരുന്നു.

 3  ലൈസൻസിന്റേയോ മറ്റ് പ്രധാന രേഖകളുടെ ഒറിജിനൽ എവിടെ യെങ്കിലും സൂക്ഷിച്ചുവെച്ച് കോപ്പികൾ മാത്രം  കൊണ്ട് നടക്കുക (ഞാൻ നേരത്തെ അങ്ങനെ ആയിരുന്നു  എന്നാൽ ഒരിക്കൽ ട്രെയിനിൽ കയറിയപ്പോൾ ഒർജിനൽ ഐഡി ഇല്ലാത്തതിനെ പേരിൽ   ടി. ടി . ഫൈൻ  അടിച്ചു. അതിനുശേഷമാണ് ഒറിജിനൽ ലൈസൻസ് കയ്യിൽ വെക്കാൻ തുടങ്ങിയത് . ഇന്നത്തെ കാലത്ത്  ലൈസൻസ് നമ്പർ കൊടുത്താൽ കൃത്യമായി ലൈസൻസിന്റ വിശദാംശങ്ങൾ  കിട്ടുന്ന ആപ്ലിക്കേഷനുകൾ ഉള്ളപ്പോൾ നിരക്ഷരകുക്ഷിയായ  ആ TTRനെ  നന്ദിയോട് കൂടി സ്മരിക്കുന്നു )

 ബാങ്ക് അക്കൗണ്ടുകൾ ഫോണുമായി ബന്ധിപ്പിക്കുകയും  ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്ത്  രജിസ്റ്റർ ചെയ്യുകയും ചെയ്താൽ സ്വന്തമായി തന്നെ എടിഎം കാർഡുകൾ ബ്ലോക്ക് ചെയ്യാനും ഉപയോഗിക്കാനും സാധിക്കും.  അതിന് ബാങ്കുമായി ബന്ധപ്പെടേണ്ട ആവശ്യമേയില്ല. 

 അഞ്ചോ ആറോ എടിഎം കാർഡുകൾ പേഴ്സിൽ കൊണ്ടുനടക്കാതെ ഒന്നോ രണ്ടോ കാർഡുകൾ മാത്രം പേഴ്സിൽ വയ്ക്കുക. ( പലരുടെ പേഴ്സിലും സ്വന്തം കാർഡ് പോരാഞ്ഞിട്ട് ഭാര്യയുടേയും മക്കളുടേയും പറ്റുമെങ്കിൽ അയൽവക്കക്കാരന്റേയും വരെ കാർഡ് ഉണ്ടാകും. ഒന്നിലധികം കാർഡ് ഉള്ളത് താനൊരു മഹാസംഭവമാണെന്ന് മറ്റുള്ളവർക്ക് തോന്നും എന്ന അബദ്ധ ധാരണ കൊണ്ടായിരിക്കും ഇങ്ങിനെ സംഭവിക്കുന്നത് .) 

ക്രെഡിറ്റ് കാർഡിന്റേയും  മറ്റ് പ്രധാന രേഖകളുടെയും ഫോട്ടോയെടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്.  ( 48 മെഗാപിക്സലിൽ വരെയല്ലേ മൊബൈൽ ക്യാമറ ഉള്ളത്. കൂടാതെ സ്കാനറും ) ഇല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ വേണ്ടി ബാങ്ക് കാർഡ് നമ്പർ ചോദിക്കുമ്പോൾ  ജബ ജബ എന്ന് പറയേണ്ടിവരും. 

ഇന്ന് മനുഷ്യന്  ജീവിക്കാൻ പണം കയ്യിൽ കൊണ്ടു നടക്കണ്ട  ആവശ്യമില്ല.  വേണമെങ്കിൽ തന്നെ ആയിരം രൂപയ്ക്ക് താഴെ മാത്രം കയ്യിൽ സൂക്ഷിച്ചാൽ മതിയാകും. ബാക്കി എല്ലാ ട്രാൻസാക്ഷനും  കാർഡ് വഴിയോ പേടിഎം വഴി ആക്കുന്നതോ ആണ് നല്ലത് എന്നാണ് പ്രശ്നവശാൽ ഉത്തമമായി കണ്ടത്  ഉത്തമാ .....

ഇനിയും  അനേകം കാര്യങ്ങൾ ആ മഹാത്മാവിൽ നിന്നും  ഞാൻ പഠിച്ചിട്ടുണ്ടെങ്കിലും വിസ്താര ഭയത്താൽ ഇപ്പോൾ എഴുതുന്നില്ല. പിന്നീട് 
ഒരു പുസ്തകമായി പ്രസിദ്ധീകരിക്കാം എന്ന് വിചാരിക്കുന്നു. 


എന്തായാലും അതിലെ പണം മാത്രമെടുത്ത്  ബാക്കിയുള്ള എല്ലാ  പേപ്പറുകളും കാർഡുകളും "കുതിരവട്ടം പോസ്റ്റ് ഓഫീസിലെ "  പോസ്റ്റ് ബോക്സിൽ  ആ മഹാത്മാവ് നിക്ഷേപിച്ചു. പോസ്റ്റ് ഓഫീസിൽ നിന്നും അത് തിരിച്ച് ലഭിക്കുകയും ചെയ്തു. ഇത്രയും കരുണ എന്നോട് കാണിച്ച കരുണാവാരിധേ..... ഭക്തവത്സലാ....... അങ്ങേയ്ക്ക് അനന്ത കോടി  പ്രണാമം:

 കുതിരവട്ടം പോസ്റ്റ് ഓഫീസിൽ തന്നെ അദ്ദേഹം ഇത് ഇടാൻ  കാരണം  മറ്റെന്തോ ചില  അർഥതലങ്ങൾ കൂടി നമുക്ക് മനസ്സിലാക്കി തരാനാവും:
എന്തായാലും  വിചക്ഷണൻമാരോട് ആലോചിച്ച് അർത്ഥതലങ്ങളും കൂടി കണ്ടെത്തിയതിനുശേഷം നേരത്തെ പറഞ്ഞ പുസ്തകത്തിൽ പ്രസിദ്ധീകരിക്കാം .

പിന്നെ 
നമ്മളുടെ അഡ്രസ്സും ഫോൺ നമ്പറും  എപ്പോഴും ഒരു കടലാസിൽ എഴുതി പേഴ്സിൽ സൂക്ഷിക്കുന്നത്  വളരെ നല്ലതാണ് . അല്ലാത്തപക്ഷം ആർക്കെങ്കിലും നമ്മുടെ പേഴ്സ് കളഞ്ഞു കിട്ടിയാൽത്തന്നെ ഉടമയെ കണ്ടെത്താൻ  അയാൾക്ക് കവടി നിരത്തേണ്ടിവരും. എനിക്കും പറ്റി അബദ്ധം. പോസ്റ്റ് ഓഫീസിൽ രേഖകൾ ലഭിച്ചപ്പോൾ എൻറെ ഫോൺ നമ്പർ അതിൽ ഇല്ലാത്തതിനാൽ  കൗൺസിലേഴ്സ് അസോസിയേഷന്റെ കാർഡിൽ ഉണ്ടായിരുന്ന നമ്പറിൽ എറണാകുളത്തുള്ള എൻറെ സുഹൃത്ത് റിക്സനെ  വിളിച്ചാണ് പോസ്റ്റ് മാസ്റ്റർ വിവരമറിയിച്ചത് .

 കള്ളൻ ഗുരുവിനെക്കുറിച്ച്  ഭാഗവതത്തിൽ  (24 ഗുരുക്കന്മാരിൽ  ഒരാളായി )പറഞ്ഞപ്പോൾ  ഇത്രയും പ്രതീക്ഷിച്ചില്ല.

എന്നെ കൂടുതൽ ബോധവാൻ ആക്കാൻ  കൂടുതൽ അവേർനസോടു  കൂടെ ജീവിക്കാൻ പ്രാപ്തനാക്കിയ ആ കള്ളനും  കുടുംബത്തിനും നല്ലത് മാത്രം  വരട്ടെ എന്ന് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയിൽ ശ്രീനിവാസൻ പറയുന്ന ഡയലോഗ്  കട്ടെടുത്തു പറഞ്ഞുകൊണ്ട്  നിർത്തുന്നു നന്ദി നമസ്കാരം.


NB ഈ മെസേജ് എങ്ങാനും കറങ്ങി തിരിഞ്ഞ് അങ്ങയുടെ കയ്യിലെത്തിയാൽ കള്ളൻ ഗുരുവേ ,' രത്നാകര കുല മഹാ സത്വമേ മഹാനുഭാവുലു  എന്റെ അനന്ത കോടി പ്രമാണങ്ങൾ സ്വീകരിച്ച് ഒരു സർട്ടിഫിക്കറ്റുകൂടി തരാൻ അപേക്ഷ അതും കുതിരവട്ടം പോസ്റ്റാഫീസിൽ ഇട്ടാൽ മതിയാവും

ഡോ: ശ്രീനാഥ് കാരയാട്ട്

Wednesday, October 7, 2020

ദൈവത്തിന്റെ കയ്യൊപ്പ്



ദൈവം എന്നൊരാൾ ഉണ്ടോ   അങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ വെള്ളപ്പൊക്കം ദുരിതവും ഒക്കെ ഉണ്ടാവുമായിരുന്നോ?

 ഇതൊക്കെ കണ്ടു മൂപ്പര് രസിക്കുകയാണോ?

എന്നത് കുറേ കാലമായിയുള്ള ചിന്തയായിരുന്നു. 

എന്നാൽ ഇന്നാണ് അതിന് ഏതാണ്ട് വ്യക്തമായ ഒരു ഉത്തരം ലഭിച്ചത് 

 ശേഷം സ്ക്രീനിൽ

ദിവസവും രാത്രി വീട്ടിലെത്തിയാൽ ആദ്യം ചെയ്യുന്നത് അന്നത്തെ വിശേഷങ്ങൾ എല്ലാം ഭാര്യയും മക്കളുമായി പങ്കുവയ്ക്കലാണ്

 പ്രത്യേകിച്ച് കഴിഞ്ഞ ആഴ്ച ദുരിതാശ്വാസ പ്രവർത്തനത്തിൽ   മുഴുകിയിരുന്ന എനിക്ക് ദിവസവും അനേകം വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു ഓരോ ദിവസത്തെയും എൻറെ വീര കഥകൾ കുറച്ചൊരു അഹങ്കാരത്തോടെ  പറയാറുണ്ടായിരുന്നു  

കാര്യങ്ങൾ കോഡിനേറ്റ് ചെയ്യുന്നതിലാണ് ഞങ്ങൾ കൂടുതലും ശ്രദ്ധിച്ചിരുന്നത് 

ഓരോ സ്ഥലത്തും ആവശ്യമുള്ള സാധനങ്ങളുടെ വിവരം ശേഖരിച്ച് ,
തരാൻ മനസ്സുള്ളവരെ സമീപിച്ച് സാധനങ്ങൾ സംഘടിപ്പിച്ച് കൊടുക്കുകയാണ് ചെയ്തത്
 അതിന്റെയും കൗൺസിലിംഗിൻെറയും ഹെൽപ് ലൈൻ ആയിട്ട് നമ്മുടെ ഓഫീസും ഫോൺ നമ്പറുമാണ് ഉപയോഗിച്ചിരുന്നത്  

കാര്യങ്ങൾ കുറച്ചൊക്കെ പൊലിപ്പിച്ച് പറഞ്ഞ് ഭാര്യയുടെയും മക്കളുടെയും  അംഗീകാരം ,പ്രശംസകൾ പ്രതീക്ഷിച്ച് നിൽക്കുന്ന എന്റെ മുന്നിൽ ഭാര്യ യുടെ
പരാതിയുടെ കെട്ട് അഴിയുകയാണ്

" കഴിഞ്ഞ ഒരാഴച്ചയായി നാട്ടിലുണ്ടായിട്ട് 
ഞങ്ങളുടെ കൂടെ ഇരിക്കാൻ സമയമുണ്ടായോ?
 പുലർച്ചെ ഇറങ്ങി പോകുന്ന ങ്ങള് പാതിരാക്കല്ലേ കേറി വരുന്നത് ?

" നാട്ടില് ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ ദൈവം കുറച്ചു പേരെ രക്ഷപെടുത്തും ദുരന്തമനുഭവിക്കുന്നവരെ സഹായിക്കാനാണത് "നമ്മൾ അത് ചെയ്തില്ലെങ്കിൽ നന്ദിയില്ലാത്തവരായി പോകും  
എന്ന ജയേട്ടന്റെ വാക്കുകൾ കടമെടുത്ത് ഞാന് ഒരലക്ക് അലക്കി
( ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മരിച്ച ലുലുവിന് 5 ലക്ഷം രൂപ കൊടുക്കാം എന്ന് ജയേട്ടൻ  (ജയസൂര്യ)പറഞ്ഞ സമയത്ത് അദ്ദേഹത്തെ അനുമോദിക്കാനായി ഞാൻ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞ താണ്)
 

"നാട്ട്കാരെ ആവശ്യങ്ങൾ ഒക്കെ നിറവേറ്റി ഞങ്ങളുടെ എന്തെങ്കിലും ഒരു കാര്യം ങ്ങള് ശ്രദ്ധിക്കുന്നുണ്ടോ?

അവള് വിടുന്ന മട്ടില്ല .

എടീ നാട്ടില് ഒരു ദുരന്തമുണ്ടാവുമ്പോഴ് നമ്മൾ ദുരന്തമനുഭവിക്കുന്നവർക്കല്ലെ പരിഗണന്ന നെൽകണ്ടത്? 

ഞാനും വെച്ച് കാച്ചി

ഈ ദുരന്ത സേവനം കഴിഞ്ഞ് ഇനി ഞങ്ങളെ എന്ന്നാണാവോ പരിഗണിക്കുക 

എടീ നമ്മൾക്ക് ഭാഗ്യം കൊണ്ട് വല്യ അപകടവും ദുരന്തവും ഒന്നും പറ്റിയില്ലല്ലോ?

ഇതിനെക്കാൾ വലിയ ദുരന്തം എന്ത് പറ്റാനാ എന്ന് ചോദിച്ച് താലിയിലേക്ക് ഒന്നു നോക്കി അവൾ എഴുന്നേറ്റ്  പോയി


അച്ചൻ ഇന്ന് പുട്ടാണോ കഴിച്ചത് എന്ന് ചോദിച്ച് കുഞ്ഞുണ്ണിയും അവന്റെ വഴിക്ക് പോയി ( ഭയങ്കര തള്ളാണല്ലോ എന്ന ന്യൂ ജെൻ ചോദ്യം ) 

ഇത്രയും സേവനം ഞാൻ ചെയ്തിട്ട് ഇവർക്കൊന്നും എന്നെ ഒരു വിലയമില്ലല്ലോ ഭഗവാനേ ഇവരുടെയൊക്കെ മുടി നേരത്തെ തന്നെ വെളുപ്പിക്കണെ ( ഫീൽ.. അസൂയ ) ഭഗവാനേ എന്ന് പ്രർത്ഥിച്ച് എഴുന്നേറ്റപ്പഴാണ് ഫോൺ ബെല്ലടിച്ചത്

 ഫോണെടുത്ത് ചെവിയോടു ചേർത്ത് വെച്ചപ്പോൾ മറുതലക്കൽ നിന്നും പതിഞ്ഞ പുരുഷശബ്ദം

" ടീം ഞങ്ങളുണ്ട് കൂടെ "യിലെ ശ്രീനാഥ് ജിയല്ലെ 
അതെ :ആരാണ് സംസാരിക്കുന്ന്
എന്റെ പേര് സുരേഷ് എന്നാണ് ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാണ് 


ഒട്ടും വൈമുഖ്യം വേണ്ട എന്താണെന്ന് വെച്ചാൽ പറയാം "ഞങ്ങളുണ്ട് കൂടെ "
ഞാൻ പറഞ്ഞു


.സർ: വീട്ടിൽ ഒരു വിൽ ചെയർഉണ്ട് അച്ഛന്റെതായിരുന്നു അഛൻ കഴിഞ്ഞ ആഴ്ച മരിച്ചു അച്ചന്റെ കാലിന് ഒരു ഫ്രാക്ചർ ഉണ്ടായിരുന്നു 1 മാസം മിംമ്സിൽ ആയിരുന്നു  ഡിസ്ചാർജായി വീട്ടിൽ എത്തിയപ്പം വാങ്ങിച്ചതാ  ഒരാഴചയേ ഉപയോഗിച്ചിട്ടുള്ളൂ പിന്നെ അഛന് സൈലന്റ് അറ്റാക്ക് വന്ന് മരിച്ചു 

നല്ല ബ്രാന്റ് വീൽചെയർ ആണ്  അത് ഇവിടെ കിടന്ന് നശിച്ചുപോവുകയേ ഉള്ളൂ ആക്രിക്കച്ചവടക്കാർക്ക് കൊടുക്കാൻ മനസ്സുവരുന്നില്ല  ആവശ്യമുള്ള ആർക്കെങ്കിലും കൊടുത്താൽ ഞങ്ങൾക്കും അതൊരു സന്തോഷമായിരിക്കും ഉപയോഗിച്ചതായതിനാൽ ഇപ്പോൾ സാറിനോടു പറയാൻ തന്നെ മടിയുണ്ട്
അദേഹം നിർത്തി

ഓണത്തിനിടക്കാണോ ഇയാളുടെ പുട്ടു കച്ചവടം ഇവിടെ ഭക്ഷണത്തിനും വസ്ത്രത്തിനു ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ  ആണ് അയാളുടെ അച്ഛൻ ഉപയോഗിച്ച് ഒഴിവാക്കിയ വീൽചെയറിന് ആൾക്കാരെ അന്വേഷിക്കുന്നത് എന്നതാണ് മനസ്സിലെങ്കിലും

നിങ്ങളുടെ ഈ നല്ല മനസ്സിന് ഒരുപാട് നന്ദി ശ്രദ്ധയിൽ വയ്ക്കാം ആരെങ്കിലും അന്വേഷിക്കുക ആണെങ്കിൽ  നമ്പർ കൊടുക്കാം  എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു (സമയം 10:10 PM)
ഇയാൾക്ക് ഈ പാതിരാത്രിക്ക് വെറെ പണിയൊന്നുമില്ലെ എന്ന് പറഞ്ഞ് ഭാര്യ കൊണ്ടു തന്ന തോർത്ത് മുണ്ടെടുത്ത്
കുളിക്കാൻ ഒരുങ്ങുമ്പോഴാണ് 

വീണ്ടും ഫോൺ ബെല്ലടിക്കുന്നത് വാസു ഏട്ടൻ എന്നാണ് ട്രൂകാളർ പേര് കാണിച്ചത് 
നേരം വെവെകിയതിനാൽ ഫോൺ കട്ട് ചെയ്യാൻ പറഞ്ഞ എന്റെ മനസിന്റെ മുകളിൽ   കർത്തവ്യ ബോധം വിജയിച്ചതിനാൽ ഞാൻ ഫോണെടുത്ത് 
പറയൂ വാസുട്ടാ എന്ന് പറഞ്ഞു (ചിലപ്പോഴൊക്കെ ട്രൂ കാളർചതിക്കാറുണ്ട് എന്നാൽ ഇപ്പോ ചതിച്ചില്ല )
 
ന്റ പേര് വാസൂ ന്നാ ....വയലിലാണ് താമസം 6 മാസമുമ്പ് വാതം വന്ന് ഇപ്പോ അരക്കു താഴെ സ്വാധീനം  കുറവാണ് ലോട്ടറി വിറ്റാണ് ജീവിക്കുന്നത് ആകെ ഉണ്ടായിരുന്ന വീൽചെയർ വെള്ളപൊക്കത്തിൽ നശിച്ചു, അല്ലെങ്കിലും അത് കേടായിരുന്നു

ഇവിടെ ഇന്ന് കിണറില് മരുന്നിടാൻ വന്ന ആൾക്കാരാ നമ്പറ് തന്നത് 
ഓര് പറഞ്ഞു സാറിനെ വിളിച്ച് പറഞ്ഞാ ചെൽപ്പം സഹായിക്കൂന്ന്  പുതിതൊന്നും വേണംന്നില്ല എങ്ങനെങ്കിലും ഒരു വിൽ ചെറ് കിട്ടിയാ വല്യ ഉപകാരാവു മായിരുന്ന്

സ്വൽപം പരിഭ്രമത്തിൽ വാസു ഏട്ടൻ
പറഞ്ഞു

എന്റെ തലക്ക് ഒരു അടി കിട്ടിയതായിട്ടാണ് എനിക്ക് തോന്നിയത് കുറച്ച് സമയത്തേക്ക് ഒന്നും മിണ്ടാൻ പറ്റാതായി പോയി (സമയം 10:13 PM)
എന്ത് അൽഭുതമാണ് സംഭവിക്കുന്നത് കൊടുക്കാനുള്ളവനും വാങ്ങാനുള്ളവനും 3 മിനിട്ട് വ്യത്യാസത്തിൽ എന്നെ വിളിക്കുന്നു

കാര്യങ്ങൾ കോഡിനേറ്റ് ചെയ്യുന്നു എന്ന് ഞാൻ പറഞ്ഞ് സെക്കന്റുകൾക്കക്കം ദൈവം കാണിച്ച് തരുകയാണ് 

മോനെ ശ്രീനാഥെ നിന്റെ അഹങ്കാരം
 ( ഞാൻ ചെയ്യുന്നു എന്ന ഭാവം ) നീ എതെങ്കിലും ബേങ്കിന്റെ ലോക്കറിൽ വെച്ചേക്ക് 

ഈ പ്രപഞ്ചമായി മാറാനും എല്ലാത്തിലും അന്തര്യാമിയായിരിക്കാനും എനിക്ക് കഴിയുമെങ്കിൽ എല്ലാ കാര്യങ്ങളും കോഡിനേറ് ചെയ്യാനും എനിക്ക് പറ്റും


പിന്നെ നിയെന്താ വിചാരിച്ചത് നിന്റെയൊക്കെ കയ്യീന്ന് കാശും വാങ്ങി കാര്യങ്ങൾ ചെയ്തു തരുന്ന പണിയാണ് എനിക്ക് എന്നാണോ

 എല്ലാറ്റിനും ഇവിടെ ഓട്ടോമാറ്റിക്ക് സംവിധാനമുണ്ട് അതനുസരിച്ച് കാര്യങ്ങൾ നടക്കും എനിക്ക് അതിൽ ഒന്നും ചെയ്യാനില്ല  ഭൂമിയെ പരമാവധി നശിപ്പിച്ച് ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കിട്ട് എന്നെ കുറ്റം പറയുന്നോ

എന്ന് എന്നെ നോക്കി പറയുന്നതായിട്ടാണ് എനിക്ക് തോന്നിയത് 

എനിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയ്ക്കുണ്ടായിരുന്നു.

ഞാനപ്പോ തന്നെ എന്റെ സുഹൃത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ പ്രകാശേട്ടനെ വിളിച്ച് കാര്യം പറഞ്ഞു മൂപ്പര് അപ്പോത്തന്നെ സുരേഷ് സാറിന്റെ വീട്ടിൽ പോയി വീൽചെയർ എടുത്ത് വാസു ഏട്ടന് കൊടുത്തു 
ഓട്ടോക്കൂലി പോലും വാങ്ങാതെ അദ്ദേഹവും എന്നെ അത്ഭുതപെടുത്തി 
(11:55 PM)

ഈ അത്ഭുതം ലോകത്തോട് ഉറക്കെ വിളിച്ച് പറയണം ന്ന് കരുതി രാംജി യെ വിളിച്ച് പറഞ്ഞപ്പോൾ ലോകത്ത് അത്ഭുതമല്ലാത്തത് എന്താണ് എന്ന് ചോദിച്ച് ആ മനുഷ്യനും എന്നെ 
അത്ഭുതപെടുത്തി
ശരിയാണ് ഈ പ്രപഞ്ചവും ജീവനും ചെടിയും എല്ലാം അത്ഭുതങ്ങൾ തന്നെ

നിങ്ങൾക്ക് ഇത് അത്ഭുതമാണോ എന്ന് എനിക്കറിയില്ല
സ്നേഹാത്ഭുതങ്ങളോടെ
ഡോ.ശ്രീനാഥ് കരയാട്ട്
9946740888

ഡോ. ശ്രീനാഥ് കാരയാട്ടിന്റെ പുസ്തകങ്ങൾ

സുജീവിതം കൗൺസിലിംഗിലൂടെ
കൗൺസിലിംഗ് പഠിക്കാനാഗ്രഹിക്കുന്നവർക്ക് വളരെ ലളിതമായി 13 സ്റ്റെപിൽ കൗൺസിലിംഗ് എന്ന കലയെ വിശദീകരിച്ചിരിക്കുന്നു മലയാളം വായിക്കാൻ അറിയുന്ന ഏതൊരാൾക്കും വളരെ പ്രാഗത്ഭ്യമുള്ള ഒരു കൗൺസിലർ ആവാൻ തക്കവണ്ണം വളരെ കൃത്യമായും ഉദാഹരണ സഹിതവും ആണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത് വളരെ പ്രധാനപ്പെട്ട വിവിധ തരത്തിലുള്ള പതിനഞ്ചോളം കേസുകളും ഉൾപ്പെടുത്തിയിരിക്കുന്നു അതേപോലെതന്നെ കൗൺസിലിംഗ് ധാർമികതയും കൗൺസിലിംഗ് സ്കില്ലുകളും വളരെ വിശദമായിതന്നെ ഉൾപ്പെടുത്തിയിരിക്കുന്നു കൗൺസിലിംഗ് പഠിക്കാനാഗ്രഹിക്കുന്ന ഏതൊരാൾക്കും ഇത് ഒരു ഉത്തമ ഗുരുനാഥൻ ആകുമെന്നതിൽ സംശയമില്ല അതേപോലെതന്നെ കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇത് ഒരു സുഹൃത്തായിരിക്കും

വില ₹150

സുജീവിതം കൗൺസിലിംഗിലൂടെ ,ധന്യമാക്കാം ജീവിതം എന്നീ പുസ്തകങ്ങൾ പ്രകാശനം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ തന്നെ രണ്ടാം പതിപ്പ് ഇറക്കേണ്ടി വന്നിരിക്കുന്നു.പ്രശസ്തമായ പല കോളേജുകളിലും MSW കോഴ്സുകളിൽ  റെഫറൻസ് പുസ്തകമായി തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ട് .


"ധന്യമാക്കാം ജീവിതം"
എങ്ങനെ വളരെ സന്തോഷകരമായി ജീവിക്കാം എന്ന് പഠിപ്പിക്കുന്ന ഗ്രന്ഥം.
എന്നിയെഗ്രാം സാമാന്യ പരിചയം
വൈകാരിക സാക്ഷരത
ധ്യാനം
ദിശാ നമസ്ക്കാരം
അഫർമേഷൻ
സന്തുഷ്ട കുടുംബ ജീവിതം
ആശയ വിനിമയം
തുടങ്ങിയ വിഷയങ്ങൾ രസകരമായി ചർച്ച ചെയ്യുന്നു.

കുടുംബജീവതം ധന്യമാക്കാൻ സഹായിക്കുന്ന ഒരു വഴി കാട്ടി
വിവാഹിതരാവാൻ പോവുന്നവർക്ക് ഒരു സുഹൃത്ത്
സമൂഹത്തിൽ നല്ല രീതിയിൽ ഇടപെടാൻ സഹായിക്കുന്ന
ഒരു ഗുരുനാഥൻ എന്നിങ്ങന്നെ
പലതായി വിശേഷിപ്പിക്കാം

ധന്യമാക്കാം ജീവിതം വില ₹80

മക്കളോടെങ്ങനെ
ഉത്തമ രക്ഷാകർതൃത്വം
മഹത്തായ ഒരു കലയാണ്
ശരിയായ രീതിയിൽ മനസ്സിലാക്കുക യാണെങ്കിൽ
നല്ല പ്രജകളെ നമുക്ക് സമാജത്തിന് സമ്മാനിക്കാൻ കഴിയും.ശരിയായ രീതിയിൽ എങ്ങനെയാണ് ആണ് പാരൻറിംങ്ങ് ചെയ്യുക എന്ന്
സ്വന്തം അനുഭവങ്ങളിലൂടെ  പങ്കു വയ്ക്കുകയാണ് ഏറെ കാലത്തെ കൗൺസിലിംഗ് പരിചയമുള്ള
ഡോ. ശ്രീനാഥ് കാരയാട്ട്
വില. ₹90

ഷോഡശ സംസ്ക്കാരങ്ങൾ
സനാതന സംസ്കാരത്തെ ഉൾക്കൊണ്ട് ജീവിക്കുന്ന ഏതൊരു വ്യക്തിയും നിർബന്ധമായും പഠിച്ചിരിക്കേണ്ട വിഷയമാണ് ഷോഡശ സംസ്കാരങ്ങൾ
ഗർഭാധാനം മുതൽ അന്ത്യേഷ്ടി വരെയുള്ള ഉള്ള പതിനാറ് സംസ്കാരങ്ങളെ അതിന്റെ സമഗ്രതയിൽ പ്രതിപാദിക്കുകയാണ് ഭാരതീയ ധർമ്മ പ്രചാര സഭ യുടെ ആചാര്യൻ  ഡോ. ശ്രീനാഥ് കാരയാട്ട് ഇവിടെ
ചെയ്യുന്നത്
ഷോഡശ സംസ്ക്കാരങ്ങൾ
വില ₹80
സുപ്രജാ
സൽ സന്താനങ്ങളും സമ്പൽസമൃദ്ധിയും ഏതൊരു വ്യക്തിയുടെയും സങ്കല്പമാണ്
നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള  സുപ്രജ കളെ  എങ്ങനെ സൃഷ്ടിക്കാം എന്ന് വളരെ വിശദമായി ചർച്ച ചെയ്യുകയാണ് സുപ്രജാ എന്ന പുസ്തകത്തിലൂടെ ഡോ. ശ്രീനാഥ് കാരയാട്ട്
സുപ്രജാ : വില ₹100

ജന്മ വൃക്ഷത്തിന്റെ വേരുകൾ
അറിയാൻ ആയ കാലംമുതൽ ഏതൊരു വ്യക്തിയും ചിന്തിക്കുന്ന ഒരു കാര്യമാണ്
"ഞാൻ എങ്ങനെ ഇങ്ങനെയായി " എന്നത് ഒരു വ്യക്തി ജനിക്കുന്നത്  എന്തിൻറെ അടിസ്ഥാനത്തിലാണ് എന്ന് വളരെ ആഴത്തിൽ ചിന്തിക്കുകയാണ് 
ഈ പുസ്തകത്തിലൂടെ ഡോക്ടർ ശ്രീനാഥ് കാരയാട്ട് ചെയ്യുന്നത്
വില ₹50
ഇംഗ്ലീഷ് പതിപ്പ്
108 Tips To Get Great progeny
 ₹40

തന്ത്ര രഹസ്യം
മനുഷ്യനോളം തന്നെ പഴക്കമുള്ള ശാസ്ത്രമാണ് തന്ത്രശാസ്ത്രം 
ഇന്നു നാം കാണുന്ന എല്ലാ ശാസ്ത്രങ്ങളും ഉരുത്തിരിഞ്ഞുവന്നത് തന്ത്രശാസ്ത്രത്തിൽ നിന്നുതന്നെ  ആ തന്ത്രശാസ്ത്രത്തിലെ നിഗൂഢ മാർഗ്ഗങ്ങളെ പരിചയപ്പെടുത്തുന്ന ഒരു അപൂർവ്വ ഗ്രന്ഥമാണ് 
തന്ത്ര രഹസ്യം
വില : ₹80

കോപ്പികൾക്ക്
താഴെ കാണുന്ന സംവിധാനങ്ങൾ ഉപയോഗിക്കാം

ലിങ്ക്  
https://bdps.co.in/shop/

ഫോൺ നമ്പർ 
9400740888

വാട്സ് അപ് നമ്പർ
9400740888

Address
Dr Sreenath Karayatt academy
S9, kairali complex
Thondayadu
Chevayur post
Kozhikode-17
673017