ദൈവം എന്നൊരാൾ ഉണ്ടോ അങ്ങനെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ വെള്ളപ്പൊക്കം ദുരിതവും ഒക്കെ ഉണ്ടാവുമായിരുന്നോ?
ഇതൊക്കെ കണ്ടു മൂപ്പര് രസിക്കുകയാണോ?
എന്നത് കുറേ കാലമായിയുള്ള ചിന്തയായിരുന്നു.
എന്നാൽ ഇന്നാണ് അതിന് ഏതാണ്ട് വ്യക്തമായ ഒരു ഉത്തരം ലഭിച്ചത്
ശേഷം സ്ക്രീനിൽ
ദിവസവും രാത്രി വീട്ടിലെത്തിയാൽ ആദ്യം ചെയ്യുന്നത് അന്നത്തെ വിശേഷങ്ങൾ എല്ലാം ഭാര്യയും മക്കളുമായി പങ്കുവയ്ക്കലാണ്
പ്രത്യേകിച്ച് കഴിഞ്ഞ ആഴ്ച ദുരിതാശ്വാസ പ്രവർത്തനത്തിൽ മുഴുകിയിരുന്ന എനിക്ക് ദിവസവും അനേകം വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു ഓരോ ദിവസത്തെയും എൻറെ വീര കഥകൾ കുറച്ചൊരു അഹങ്കാരത്തോടെ പറയാറുണ്ടായിരുന്നു
കാര്യങ്ങൾ കോഡിനേറ്റ് ചെയ്യുന്നതിലാണ് ഞങ്ങൾ കൂടുതലും ശ്രദ്ധിച്ചിരുന്നത്
ഓരോ സ്ഥലത്തും ആവശ്യമുള്ള സാധനങ്ങളുടെ വിവരം ശേഖരിച്ച് ,
തരാൻ മനസ്സുള്ളവരെ സമീപിച്ച് സാധനങ്ങൾ സംഘടിപ്പിച്ച് കൊടുക്കുകയാണ് ചെയ്തത്
അതിന്റെയും കൗൺസിലിംഗിൻെറയും ഹെൽപ് ലൈൻ ആയിട്ട് നമ്മുടെ ഓഫീസും ഫോൺ നമ്പറുമാണ് ഉപയോഗിച്ചിരുന്നത്
കാര്യങ്ങൾ കുറച്ചൊക്കെ പൊലിപ്പിച്ച് പറഞ്ഞ് ഭാര്യയുടെയും മക്കളുടെയും അംഗീകാരം ,പ്രശംസകൾ പ്രതീക്ഷിച്ച് നിൽക്കുന്ന എന്റെ മുന്നിൽ ഭാര്യ യുടെ
പരാതിയുടെ കെട്ട് അഴിയുകയാണ്
" കഴിഞ്ഞ ഒരാഴച്ചയായി നാട്ടിലുണ്ടായിട്ട്
ഞങ്ങളുടെ കൂടെ ഇരിക്കാൻ സമയമുണ്ടായോ?
പുലർച്ചെ ഇറങ്ങി പോകുന്ന ങ്ങള് പാതിരാക്കല്ലേ കേറി വരുന്നത് ?
" നാട്ടില് ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ ദൈവം കുറച്ചു പേരെ രക്ഷപെടുത്തും ദുരന്തമനുഭവിക്കുന്നവരെ സഹായിക്കാനാണത് "നമ്മൾ അത് ചെയ്തില്ലെങ്കിൽ നന്ദിയില്ലാത്തവരായി പോകും
എന്ന ജയേട്ടന്റെ വാക്കുകൾ കടമെടുത്ത് ഞാന് ഒരലക്ക് അലക്കി
( ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മരിച്ച ലുലുവിന് 5 ലക്ഷം രൂപ കൊടുക്കാം എന്ന് ജയേട്ടൻ (ജയസൂര്യ)പറഞ്ഞ സമയത്ത് അദ്ദേഹത്തെ അനുമോദിക്കാനായി ഞാൻ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞ താണ്)
"നാട്ട്കാരെ ആവശ്യങ്ങൾ ഒക്കെ നിറവേറ്റി ഞങ്ങളുടെ എന്തെങ്കിലും ഒരു കാര്യം ങ്ങള് ശ്രദ്ധിക്കുന്നുണ്ടോ?
അവള് വിടുന്ന മട്ടില്ല .
എടീ നാട്ടില് ഒരു ദുരന്തമുണ്ടാവുമ്പോഴ് നമ്മൾ ദുരന്തമനുഭവിക്കുന്നവർക്കല്ലെ പരിഗണന്ന നെൽകണ്ടത്?
ഞാനും വെച്ച് കാച്ചി
ഈ ദുരന്ത സേവനം കഴിഞ്ഞ് ഇനി ഞങ്ങളെ എന്ന്നാണാവോ പരിഗണിക്കുക
എടീ നമ്മൾക്ക് ഭാഗ്യം കൊണ്ട് വല്യ അപകടവും ദുരന്തവും ഒന്നും പറ്റിയില്ലല്ലോ?
ഇതിനെക്കാൾ വലിയ ദുരന്തം എന്ത് പറ്റാനാ എന്ന് ചോദിച്ച് താലിയിലേക്ക് ഒന്നു നോക്കി അവൾ എഴുന്നേറ്റ് പോയി
അച്ചൻ ഇന്ന് പുട്ടാണോ കഴിച്ചത് എന്ന് ചോദിച്ച് കുഞ്ഞുണ്ണിയും അവന്റെ വഴിക്ക് പോയി ( ഭയങ്കര തള്ളാണല്ലോ എന്ന ന്യൂ ജെൻ ചോദ്യം )
ഇത്രയും സേവനം ഞാൻ ചെയ്തിട്ട് ഇവർക്കൊന്നും എന്നെ ഒരു വിലയമില്ലല്ലോ ഭഗവാനേ ഇവരുടെയൊക്കെ മുടി നേരത്തെ തന്നെ വെളുപ്പിക്കണെ ( ഫീൽ.. അസൂയ ) ഭഗവാനേ എന്ന് പ്രർത്ഥിച്ച് എഴുന്നേറ്റപ്പഴാണ് ഫോൺ ബെല്ലടിച്ചത്
ഫോണെടുത്ത് ചെവിയോടു ചേർത്ത് വെച്ചപ്പോൾ മറുതലക്കൽ നിന്നും പതിഞ്ഞ പുരുഷശബ്ദം
" ടീം ഞങ്ങളുണ്ട് കൂടെ "യിലെ ശ്രീനാഥ് ജിയല്ലെ
അതെ :ആരാണ് സംസാരിക്കുന്ന്
എന്റെ പേര് സുരേഷ് എന്നാണ് ഞാനൊരു കാര്യം ചോദിക്കാൻ വിളിച്ചതാണ്
ഒട്ടും വൈമുഖ്യം വേണ്ട എന്താണെന്ന് വെച്ചാൽ പറയാം "ഞങ്ങളുണ്ട് കൂടെ "
ഞാൻ പറഞ്ഞു
.സർ: വീട്ടിൽ ഒരു വിൽ ചെയർഉണ്ട് അച്ഛന്റെതായിരുന്നു അഛൻ കഴിഞ്ഞ ആഴ്ച മരിച്ചു അച്ചന്റെ കാലിന് ഒരു ഫ്രാക്ചർ ഉണ്ടായിരുന്നു 1 മാസം മിംമ്സിൽ ആയിരുന്നു ഡിസ്ചാർജായി വീട്ടിൽ എത്തിയപ്പം വാങ്ങിച്ചതാ ഒരാഴചയേ ഉപയോഗിച്ചിട്ടുള്ളൂ പിന്നെ അഛന് സൈലന്റ് അറ്റാക്ക് വന്ന് മരിച്ചു
നല്ല ബ്രാന്റ് വീൽചെയർ ആണ് അത് ഇവിടെ കിടന്ന് നശിച്ചുപോവുകയേ ഉള്ളൂ ആക്രിക്കച്ചവടക്കാർക്ക് കൊടുക്കാൻ മനസ്സുവരുന്നില്ല ആവശ്യമുള്ള ആർക്കെങ്കിലും കൊടുത്താൽ ഞങ്ങൾക്കും അതൊരു സന്തോഷമായിരിക്കും ഉപയോഗിച്ചതായതിനാൽ ഇപ്പോൾ സാറിനോടു പറയാൻ തന്നെ മടിയുണ്ട്
അദേഹം നിർത്തി
ഓണത്തിനിടക്കാണോ ഇയാളുടെ പുട്ടു കച്ചവടം ഇവിടെ ഭക്ഷണത്തിനും വസ്ത്രത്തിനു ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ആണ് അയാളുടെ അച്ഛൻ ഉപയോഗിച്ച് ഒഴിവാക്കിയ വീൽചെയറിന് ആൾക്കാരെ അന്വേഷിക്കുന്നത് എന്നതാണ് മനസ്സിലെങ്കിലും
നിങ്ങളുടെ ഈ നല്ല മനസ്സിന് ഒരുപാട് നന്ദി ശ്രദ്ധയിൽ വയ്ക്കാം ആരെങ്കിലും അന്വേഷിക്കുക ആണെങ്കിൽ നമ്പർ കൊടുക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു (സമയം 10:10 PM)
ഇയാൾക്ക് ഈ പാതിരാത്രിക്ക് വെറെ പണിയൊന്നുമില്ലെ എന്ന് പറഞ്ഞ് ഭാര്യ കൊണ്ടു തന്ന തോർത്ത് മുണ്ടെടുത്ത്
കുളിക്കാൻ ഒരുങ്ങുമ്പോഴാണ്
വീണ്ടും ഫോൺ ബെല്ലടിക്കുന്നത് വാസു ഏട്ടൻ എന്നാണ് ട്രൂകാളർ പേര് കാണിച്ചത്
നേരം വെവെകിയതിനാൽ ഫോൺ കട്ട് ചെയ്യാൻ പറഞ്ഞ എന്റെ മനസിന്റെ മുകളിൽ കർത്തവ്യ ബോധം വിജയിച്ചതിനാൽ ഞാൻ ഫോണെടുത്ത്
പറയൂ വാസുട്ടാ എന്ന് പറഞ്ഞു (ചിലപ്പോഴൊക്കെ ട്രൂ കാളർചതിക്കാറുണ്ട് എന്നാൽ ഇപ്പോ ചതിച്ചില്ല )
ന്റ പേര് വാസൂ ന്നാ ....വയലിലാണ് താമസം 6 മാസമുമ്പ് വാതം വന്ന് ഇപ്പോ അരക്കു താഴെ സ്വാധീനം കുറവാണ് ലോട്ടറി വിറ്റാണ് ജീവിക്കുന്നത് ആകെ ഉണ്ടായിരുന്ന വീൽചെയർ വെള്ളപൊക്കത്തിൽ നശിച്ചു, അല്ലെങ്കിലും അത് കേടായിരുന്നു
ഓര് പറഞ്ഞു സാറിനെ വിളിച്ച് പറഞ്ഞാ ചെൽപ്പം സഹായിക്കൂന്ന് പുതിതൊന്നും വേണംന്നില്ല എങ്ങനെങ്കിലും ഒരു വിൽ ചെറ് കിട്ടിയാ വല്യ ഉപകാരാവു മായിരുന്ന്
സ്വൽപം പരിഭ്രമത്തിൽ വാസു ഏട്ടൻ
പറഞ്ഞു
എന്റെ തലക്ക് ഒരു അടി കിട്ടിയതായിട്ടാണ് എനിക്ക് തോന്നിയത് കുറച്ച് സമയത്തേക്ക് ഒന്നും മിണ്ടാൻ പറ്റാതായി പോയി (സമയം 10:13 PM)
എന്ത് അൽഭുതമാണ് സംഭവിക്കുന്നത് കൊടുക്കാനുള്ളവനും വാങ്ങാനുള്ളവനും 3 മിനിട്ട് വ്യത്യാസത്തിൽ എന്നെ വിളിക്കുന്നു
കാര്യങ്ങൾ കോഡിനേറ്റ് ചെയ്യുന്നു എന്ന് ഞാൻ പറഞ്ഞ് സെക്കന്റുകൾക്കക്കം ദൈവം കാണിച്ച് തരുകയാണ്
മോനെ ശ്രീനാഥെ നിന്റെ അഹങ്കാരം
( ഞാൻ ചെയ്യുന്നു എന്ന ഭാവം ) നീ എതെങ്കിലും ബേങ്കിന്റെ ലോക്കറിൽ വെച്ചേക്ക്
ഈ പ്രപഞ്ചമായി മാറാനും എല്ലാത്തിലും അന്തര്യാമിയായിരിക്കാനും എനിക്ക് കഴിയുമെങ്കിൽ എല്ലാ കാര്യങ്ങളും കോഡിനേറ് ചെയ്യാനും എനിക്ക് പറ്റും
പിന്നെ നിയെന്താ വിചാരിച്ചത് നിന്റെയൊക്കെ കയ്യീന്ന് കാശും വാങ്ങി കാര്യങ്ങൾ ചെയ്തു തരുന്ന പണിയാണ് എനിക്ക് എന്നാണോ
എല്ലാറ്റിനും ഇവിടെ ഓട്ടോമാറ്റിക്ക് സംവിധാനമുണ്ട് അതനുസരിച്ച് കാര്യങ്ങൾ നടക്കും എനിക്ക് അതിൽ ഒന്നും ചെയ്യാനില്ല ഭൂമിയെ പരമാവധി നശിപ്പിച്ച് ഈ പൊല്ലാപ്പൊക്കെ ഉണ്ടാക്കിട്ട് എന്നെ കുറ്റം പറയുന്നോ
എന്ന് എന്നെ നോക്കി പറയുന്നതായിട്ടാണ് എനിക്ക് തോന്നിയത്
എനിക്ക് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയ്ക്കുണ്ടായിരുന്നു.
ഞാനപ്പോ തന്നെ എന്റെ സുഹൃത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ പ്രകാശേട്ടനെ വിളിച്ച് കാര്യം പറഞ്ഞു മൂപ്പര് അപ്പോത്തന്നെ സുരേഷ് സാറിന്റെ വീട്ടിൽ പോയി വീൽചെയർ എടുത്ത് വാസു ഏട്ടന് കൊടുത്തു
ഓട്ടോക്കൂലി പോലും വാങ്ങാതെ അദ്ദേഹവും എന്നെ അത്ഭുതപെടുത്തി
(11:55 PM)
ഈ അത്ഭുതം ലോകത്തോട് ഉറക്കെ വിളിച്ച് പറയണം ന്ന് കരുതി രാംജി യെ വിളിച്ച് പറഞ്ഞപ്പോൾ ലോകത്ത് അത്ഭുതമല്ലാത്തത് എന്താണ് എന്ന് ചോദിച്ച് ആ മനുഷ്യനും എന്നെ
അത്ഭുതപെടുത്തി
ശരിയാണ് ഈ പ്രപഞ്ചവും ജീവനും ചെടിയും എല്ലാം അത്ഭുതങ്ങൾ തന്നെ
നിങ്ങൾക്ക് ഇത് അത്ഭുതമാണോ എന്ന് എനിക്കറിയില്ല
സ്നേഹാത്ഭുതങ്ങളോടെ
ഡോ.ശ്രീനാഥ് കരയാട്ട്
9946740888
ഷെയർ ചെയ്ത സംഭവം വളരെ പോസിറ്റീവ് എനർജി നൽകുന്നു ശ്രീനാഥ് സാർ. ദൈവം ഉണ്ട് സാർ. എനിക്കും പല പ്രാവശ്യവും അനുഭവങ്ങളിലൂടെ അത് ബോധ്യമായിട്ടുണ്ട്. ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും അത്തരം അനുഭവങ്ങൾ. 2018 ലെ വെള്ളപ്പൊക്കത്തിന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ എനിക്ക് അനേകം പ്രാവശ്യം ദൈവത്തിന്റെ നിറ സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ട്.ഒരു രാത്രിയും ഒരു പകലും മുഴുവൻ. ഞാനും എന്റെ മൂത്തമകനും രക്ഷാപ്രവർത്തനത്തിൽ, എന്റെ ഇളയ മകൻ വെള്ളപൊക്കം അറിഞ്ഞിട്ട് പഠിക്കുന്ന ഇടത്തു നിന്നും വീട്ടിലേക്ക് വരുന്ന വഴിയിൽ പെട്ടുപോയി. ടെൻഷനിൽ ഡോക്ടറേറ്റ് എടുത്ത എന്റെ ഭാര്യ ഒറ്റക്ക് വീട്ടിൽ. വീടിന് തൊട്ടുപുറകിൽ ഇരച്ചു കൂലംകുത്തി ഒഴുകുന്ന പമ്പ നദി. ഞങ്ങൾ എല്ലാവരും ദൈവത്തെ കണ്ടു സാർ. ഞാൻ രക്ഷപ്പെടുത്തിയ 150 പേരോളം എന്നിൽ ദൈവത്തെ കണ്ടു എന്ന് പറഞ്ഞു കരഞ്ഞത് ഇപ്പോഴും മറക്കാൻ പറ്റുന്നില്ല................ മോഹന ചന്ദ്ര റാവു, കോഴഞ്ചേരി.
ReplyDeleteഅനുഗ്രഹീതരെ ദൈവം വേണ്ട സമയത്ത് വേണ്ട സ്ഥലത്ത് എത്തിക്കൂം സാര്‍, അവരിലൂടെ കാര്യങ്ങള്‍ ചെയ്യിപ്പിക്കും. രത്നവല്ലി. വി.വി.
ReplyDeleteശരിയാണ് സാർ പല സാഹചര്യം ത്തിലും ഈശ്വരൻ കൂടെ ഉണ്ടെന്ന് എനിക്ക് ഫീൽ ആയിട്ട് ഉണ്ട്
ReplyDeleteദൈവം ഉണ്ട്... അദ്ദേഹത്തിന്റെ അത്ഭുതങ്ങൾ താങ്കളിലൂടെ ഇനിയും അനേകായിരങ്ങളിൽ പ്രതിഫലിക്കും.. 🙏
ReplyDeleteശ്രീനത് ജീ ഇത് ഒര് പോസറ്റീവ് ചിന്താഗതി കാർക്ക് വരുന്നതാണ് എന്നാണ് എന്റെ അഭിപ്രായം. ചിലപ്പോൾ ഞാൻ ഫോൺ വിളിക്കണം എന്ന് വിചാരിച്ചു ഇരിക്കുമ്പോൾ ആണ് ആമനുഷ്യൻ എന്നെ വിളിക്കുന്നത്.പല പ്രാവശ്യം ഇത് സംഭാവച്ചിട്ടുണ്ട്. ദൈവം ഇല്ലെന്ന് പറയാൻ പറ്റില്ല എല്ലാം ആദ്യയേഹത്തിന്റെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നടക്കുന്നത്
Deleteഹൃദയശുദ്ധിയുള്ളവർക്ക് മാത്രമെ ഇത് കഴിയുള്ളൂ. ഈ രീതിയിൽ ചെയ്യാനും മാതൃകയാവാനും. മനോഭാവം ശരിയായാൽ ബാക്കിയെല്ലാം താനെ ശരിയായിക്കൊള്ളുെന്ന് വിചാരിക്കാം.
ReplyDeleteശ്രീനാഥ് സാർ ദൈവം ഉണ്ട് എന്നു അനുഭവം വരുന്ന ഒരുപാട് കാര്യങ്ങൾ എനിക്ക് ഉണ്ട്. ഇപ്പോഴും ഓരോ നിമിഷവും ഞാൻ എല്ലാം അറിയുന്നു ഞാൻ അറിയാതെ ഒരു ഇല പോലും കോഴിഇല്ല എന്നു ഈശ്വരൻ പറയാതെ പറയുന്നു. നമ്മൾ കണ്ണ് തുറന്ന് ചുറ്റും നോക്കിയാൽ മതി.ഭഗവാനെ എല്ലായിടവും കാണാം. നമ്മുടെ ഞാൻ എന്ന ഭാവം ഇല്ലാതാവും.
ReplyDeleteനന്മ ചെയ്യുമ്പോൾ അവരിലൂെടെയാണ് ഈശ്വര സാന്നിധ്യം അനുഭവപ്പെടുന്നത്
ReplyDeleteഈശ്വര ശക്തിയാണ് എല്ലാത്തിനെയും മുന്നോട്ടു നയിക്കുന്നത് എന്നോർമപ്പെടുത്താൻ പലപ്പോഴും ഇത്തരം സംഭവങ്ങൾ നമ്മളിൽ കാണാറുണ്ട്. ഇതിൽനിന്നു ദൈവം ഉണ്ട് എന്നു വിശ്വസിക്കക തന്നെ വേണം.
ReplyDeleteഈശ്വരനറിയാം ആരെസമീപിച്ചാൽ കാര്യങ്ങൾ കൃത്യമായി നടത്തിക്കുമെന്ന്. എല്ലാം കൃപ - ഈശ്വ
ReplyDeleteരകൃപ,ഗുരുകൃപ
ബാലചന്ദ്രൻ
"നിയതി"യുടെ ശക്തി ശരിക്കും കാട്ടി തന്നു ശ്രീനാഥ് ജി...
ReplyDeleteഈ ലോകത്ത് ഒരു ശക്ടിയുണ്ട് എന്നതിന്നു തെളിവാണ് ഈ കഥ. നമ്മൾ ഒരു നിമിത്തം മാത്രമാണ് എല്ലാം നടത്തുന്നത് ഈശ്വരൻ തന്നെയെന്ന് ഇതിൽ നിന്നും മനസ്സിലായി. നമ്മൾക്ക് നല്ലൊരു മനസ്സുസുണ്ടെകിൽ അതു വലിയ ഒരു അനുഗ്രഹമാണ് ഒരു സംശയവും വേണ്ട. ശ്രീനാഥ്ജിക് നമസ്കാരം.
ReplyDeleteദൈവത്തിന്റെ കയ്യൊപ്പ്
ReplyDeleteദൈവത്തിന്റെ അദൃശ്യമായ നനുത്ത സ്പർശമില്ലാതെ സമയത്തിന്റെ കുഞ്ഞു സെക്കന്റ് സൂചി പോലും അനങ്ങില്ല...
ReplyDeleteദൈവം നമ്മളിലൂടെ അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കും നമ്മൾ ആ സർവ്വ ശക്തൻറെ കൈയ്യിലെ ചെറിയ ഉപകരണങ്ങൾ മാത്രം 🙏