ബുദ്ധനും പുനർ ജൻമവും
ഒരിക്കൽ ഒരു കൊടുംകുറ്റവാളി കൊലപാതകി പാപിയായ ഒരുവൻ ഗൗതമ സിദ്ധാർത്ഥ ബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാൻ ആശ്രമത്തിൽ എത്തി.
അയാൾ ഭയപ്പെട്ടിരുന്നു അയാളെ ആശ്രമത്തിൽ ഉള്ളവർ അകത്തുകടക്കാനും ബുദ്ധനെ കാണാനും അനുവദിക്കുമോ എന്ന്. അതുകൊണ്ട് ആളുകൾ അധികം ഇല്ലാത്ത സമയം നോക്കിയാണ് അയാൾ അവിടെ ചെന്നത് പിന്നെ പ്രധാന കവാടത്തിലൂടെയല്ലാതെ മതിൽ ചാടിയാണ് ചെന്നത്. നിർഭാഗ്യവശാൽ ബുദ്ധൻ ഭിക്ഷാടനത്തിനായി പുറത്തുപോയിരുന്ന സമയമായിരുന്നു, അയാളെ ബുദ്ധന്റെ ശിഷ്യന്മാർ കൈയോടെ പിടികൂടി. അയാൾ ശിഷ്യന്മാരോട് പറഞ്ഞു ഞാൻ മോഷ്ടിക്കാനോ മറ്റു ദുരുദ്ദേശത്തോടെയോ വന്നതല്ല. നിങ്ങൾ എന്നെ അകത്തുകടക്കാൻ അനുവദിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു എല്ലാവർക്കും എന്നെ അറിയാം ഞാൻ ഒരു കുപ്രസിദ്ധ കുറ്റവാളിയാണ്. ഈ നാട്ടിലെ നാട്ടുകാർ ഏറ്റവും ഭയപെടുന്നവനും വെറുക്കപ്പെടുന്നവുമായ വ്യക്തിയാണ് ഞാൻ . അതുകൊണ്ട് നിങ്ങൾ എന്നെ അകത്തുകടക്കാൻ അനുവദിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു ''ഞാൻ ബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാൻ വന്നതാണെന്ന് എന്ന് നിങ്ങൾ വിശ്വസിക്കുമോ എന്നും ഭയപ്പെട്ടിരുന്നു''. അപ്പോൾ ശിഷ്യന്മാർ അയാളെ ബുദ്ധന്റെ പ്രിയശിഷ്യന്മാരിൽ ഒരാളായ സരിപുത്രയുടെ പക്കൽ കൊണ്ടുചെന്നു. സരിപുത്ര ഒരു ജോതിഷനായിരുന്നു, അദ്ദേഹത്തിന് ആളുകളുടെ മുൻ ജന്മങ്ങൾ കാണാൻ കഴിവുള്ള ആളായിരുന്നു. ശിഷ്യന്മാർ സാരിപുത്രയോട് പറഞ്ഞു ഈയാളെ നോക്കു ഇയാൾ ഈ ജന്മത്തിൽ കൊലപാതകിയും പാപിയും കള്ളനും ഒക്കെയാണ് പക്ഷെ കഴിഞ്ഞ ജന്മത്തിൽ ഇയ്യാൾ എന്തെങ്കിലും പുണ്യം ചെയ്തിട്ടുണ്ടോ എന്ന് നോക്കണം അതുകൊണ്ടാണോ ഇയ്യാൾ ബുദ്ധന്റെ ശിഷ്യത്വം സ്വീകരിക്കാൻ വന്നത് എന്ന സംശയം ദുരീകരിക്കണം അതുകൊണ്ട് ഇയാളുടെ കഴിഞ്ഞ ജന്മങ്ങൾ ഒന്ന് പരിശോധിക്കണം എന്നും പറഞ്ഞു. സാരിപുത്ര അദ്ദേഹത്തിന്റെ എൺപത്തിനാല് ജന്മങ്ങളിലോട്ട് നോക്കാൻ ഇടയായി അയാൾക്ക് മുൻകാലങ്ങളിലും പറഞ്ഞതിൽനിന്നും ഒരു മാറ്റവും ഉണ്ടായിരുന്നില്ല സാരിപുത്രപോലും വിറയ്ക്കാൻ തുടങ്ങി അതുകണ്ട്. സാരിപുത്ര പറഞ്ഞു ഇയ്യാൾ വളരെ അപകടകാരിയാണ് അംഗീകൃത സ്ഥാപിത പാപിയാണ്. ഇയ്യാളിൽ പരിവർത്തനം അസംഭവ്യമാണ്. ഇനി ബുദ്ധനുപോലും ഒന്നും ചെയ്യാൻ സാധിക്കില്ല. സാരിപുത്ര പറഞ്ഞു ഇയ്യാളെ വെളിയിൽ തള്ളു ഇപ്പോൾ തന്നെ ബുദ്ധനുപോലും ഇയ്യാളെ മാറ്റിയെടുക്കാൻ സാധിക്കില്ല. അയ്യാൾ ജന്മനാ സ്ഥാപിതകുറ്റവാളിയാണ് ഇയ്യാളിൽ മാറ്റം കൊണ്ടുവരുക അസംഭവ്യമാണ്.
എനിക്ക് ഇതിൽക്കൂടുതൽ കാണാനുള്ള ത്രാണിയില്ല കണ്ടത് മതി.
ആ മനുഷ്യനെ ബുദ്ധന്റെ ശിഷ്യന്മാർ അവിടെനിന്നും പുറത്തുതള്ളി. പരിവർത്തനത്തിനു ഒരു സാധ്യതയും ഇല്ല എന്ന് മനസിലാക്കിയ അയ്യാൾക്ക് വളരെയധികം മാനസികമായി മുറിവേറ്റിരുന്നു ബുദ്ധനിൽ അഭയം പ്രാപിക്കാനുള്ള അയാളുടെ പ്രതീക്ഷകൾ എല്ലാം അവസാനിച്ചു. അയ്യാൾ ആത്മഹത്യാ ചെയ്യാൻ തീരുമാനിച്ചു. അവിടെ പ്രധാന കവാടത്തിന്റെ മൂലയിൽ മതിലിനോട് ചേർന്നുനിന്നു അയ്യാൾ തല ഭിത്തിയോൾ അടിക്കാൻ തുടങ്ങി സ്വയം മരിക്കാൻ. ഭിക്ഷാടനത്തിനു ശേഷം മടങ്ങിവരുന്ന ബുദ്ധൻ അതുകാണാൻ ഇടയായി. ബുദ്ധൻ അയ്യാളെ തടഞ്ഞു അയാളെ ശിഷ്യനാക്കാൻ തീരുമാനിച്ചു അകത്തോട്ട് കൊണ്ടുപോയി.
കഥ പറയുന്നത് ഇങ്ങനെയാണ് ഏഴുദിവസത്തിനുള്ളിൽ അയാൾക്ക് ബോധോദയം ലഭിക്കുകയും ഒരു ബുദ്ധൻ ആയിമാറാനും സാധിച്ചു. അപ്പോൾ എല്ലാവരും ആശ്ചര്യപെടാൻ തുടങ്ങി. സാരിപുത്ര ബുദ്ധന്റെ പക്കൽ ചെന്ന് ചോദിച്ചു എന്റെ കഴിവുകളെല്ലാം കപടമാണോ എന്റെ ജ്യോതിഷ ഫലങ്ങളും കപടമാണോ? ഞാൻ ഇയ്യാളുടെ എൺപത്തിനാൽ ജന്മങ്ങൾ നോക്കിക്കണ്ടു! അതൊക്കെ വെറുതെയായിരുന്നോ? എങ്ങനെ ഇത് സംഭവിച്ചു?
ഗൗതമൻ ബുദ്ധൻ പറഞ്ഞു . '' നീ അയാളുടെ കഴിഞ്ഞ ജന്മങ്ങൾ അല്ലെ നോക്കിയത് നീ അയാളുടെ ഭാവി നോക്കിയിരുന്നില്ല. കഴിഞ്ഞത് കഴിഞ്ഞതാണ് ഏതു നിമിഷത്തിൽ വേണമെങ്കിലും ഒരാൾ മാറണമെന്ന് തീരുമാനിച്ചാൽ മാറാനാകും. അയ്യാളുടെ ആ തീരുമാനമാണ് നിർണായകമാകുന്നത്. പിന്നെ ഒരു മനുഷ്യൻ എൺപത്തിനാലു ജന്മങ്ങൾ സംഘർഷഭരിതമായ വീർപ്പുമുട്ടലുകളിലൂടെ കടന്നു പോകുമ്പോൾ അയ്യാൾ മാറാൻ നിർബന്ധിതനാകുന്നു. അയാളുടെ ആവശ്യത്തിന്റെ ദൃഢതയും വ്യാപ്തിയും തീവ്രതയും അനന്തമാണ്. അതുകൊണ്ട് തന്നെ ഏഴുദിവസങ്ങളിൽ അത് സംഭവ്യമാണ്.
ഗൗതമൻ ബുദ്ധൻ പറഞ്ഞു! ''സാരിപുത്ര നിനക്കു ഇതുവരെ ബോധോധയം ലഭിച്ചു ബുദ്ധൻ ആവാൻ സാധിച്ചിട്ടില്ല''. നീ നല്ല മനുഷ്യൻ ആണ്, നിനക്ക് നല്ല മുൻകാല ജന്മങ്ങളും ഉണ്ടായിരുന്നു-- അതുകൊണ്ടു തന്നെ നിനക്ക് ഭൂതകാലത്തിന്റെ വീർപ്പുമുട്ടലുകളോ അലട്ടുകളോ ബാധ്യത ആയിട്ടു ഉണ്ടാകുന്നില്ല. നിനക്ക് ചുറ്റും നിന്റേതായ ഒരു നീതിബോധം നിന്നോടൊപ്പം അഹങ്കാരമായി നിലനിൽക്കുന്നുണ്ട്. നീ ഒരു ഭ്രാമ്മണാനായി പല ജൻമം ഒരു ജ്ഞാനിയായി ബഹുമാക്കിക്കപ്പെടുന്നവനായി ജീവിച്ചിരിക്കുന്നു. പക്ഷേ നീ ഈ മനുഷ്യനെ നോക്കു അയ്യാൾ എൺപതിത്തിനാലു ജന്മങ്ങളും സ്വയം വീർപ്പുമുട്ടി വ്യഥഭാരം ചുവന്നാണ് ജീവിച്ചത്. അയാൾക്ക് അതിൽനിന്നും മോചിതനാവേണ്ടത് അത്യാവശ്യമായിരുന്നു. അയാൾക്ക് മോക്ഷപ്രാപ്തിയല്ലാതെ മറ്റൊരാവശ്യവും ഇല്ല. അതുകൊണ്ടു തന്നെ അത്ഭുതങ്ങൾ സംഭവ്യമാണ് ഏഴുദിവസത്തിനുള്ളിൽ അയാൾക്ക് ആ കാരാഗൃഹത്തിൽ നിന്നും മോചിതനായി. ഭൂതകാലത്തിന്റെ തീവ്രതയാണ് അയാളെ നയിച്ചത്.
മനുഷ്യന്റെ ബോധോദയത്തിലോട്ടുള്ള പരിവർത്തനത്തിനായി വളരെ അടിസ്ഥാനപരമായി മനസിലാക്കേണ്ട കാര്യമാണ് ഇത്. ആത്മാർഥമായി ആഴത്തിൽ കുറ്റബോധമുള്ളവർ എളുപ്പത്തിൽ പരിവർത്തനത്തിനു വിധേയമാകും. എന്നാൽ സ്വയം നല്ലവനാണ് എന്ന് കരുതുകയും ചെയുന്ന പ്രവർത്തിയെല്ലാം ശരിയാണെന്നും ധരിക്കുന്ന ഒരാൾ പരിവർത്തനപ്പെടാൻ ബുദ്ധിമുട്ടാണ്. അസാന്മാർഗിയായ വ്യക്തി എളുപ്പത്തിൽ പരിണാമത്തിനു വിധേയമാകും. അതുകൊണ്ട് തന്നെ സതാചാര പ്രിയരായ ആളുകൾ എന്റെ അടുത്തു വരുമ്പോൾ ഞാൻ അത്ര കാര്യമാക്കാറില്ല. പക്ഷേ ഒരു അസാന്മാർഗിയായ ഒരുവൻ ആണെങ്കിൽ ഞാൻ വളരെ തല്പരനാണ് ഞാൻ അവനിൽ പൂർണമായി നിക്ഷേപം നടത്തും അയാളുടെ കൂടെ തന്നെ ഉണ്ടാകും കാരണം അവിടെ സാധ്യത കൂടുതലാണ് അയാളുടെ ആവശ്യത്തിന്റെ തീവ്രതയും വ്യാപ്തിയും ദൃഢതയും അതിനു എന്നെ കൂടുതൽ സഹായിക്കും . 🙏ഓഷോ🙏
No comments:
Post a Comment