Tuesday, June 1, 2021

സ്ട്രോക്കുകൾ



സ്ട്രോക്കുകൾ

ഒരുമ്മയാണ് നല്ലത് , അല്ലെങ്കിൽ ഒരു തൊഴിയെങ്കിലും കൂടിയേ തീരൂ'

ചോദനകൾ

ജീവൻ നിലനിർത്തുവാനും വളരുവാനും അത്യാവശ്യമായ - ഘടകങ്ങളാണ് വായു , ജലം , ആഹാരം എന്നിവ . ഇവയെ പ്പോലെതന്ന
അനിവാര്യമായ മറ്റൊരു ഘടകമുണ്ട് സ്റ്റിമുലേഷൻ

സിരാപടലങ്ങളിലൂടെ മസ്തിഷ്കത്തിന് ലഭിക്കുന്ന ഒരു ഉത്തേജനമാണ് സ്റ്റിമുലേഷൻകൊണ്ട് ആർത്ഥമാക്കുന്നത് , 

മനുഷ്യന് അനിവാര്യമായ ഈ 
സ്റ്റിമുലേഷൻ പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് മസ്തിഷ്ക്കത്തിൽ എത്തുന്നത് 

 സ്റ്റിമുലേഷന്റെ ഈ അനിവാര്യതയെകുറിച്ച് കഴിഞ്ഞ അമ്പതിലേറെ വർഷങ്ങളായി നിരവധി പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു 

ഡോ . ബേൺ ചോദനകളുടെ പ്രാധാന്യം വിവരിച്ചുകൊണ്ടുപറയുന്നു : 

“ ചോദനകളുടെ അഭാവത്തിൽ സുഷുമ്നാകാണ്ഡം
( സ്പൈനൽ കോഡ് )
 ചുരുങ്ങിപ്പോകും . ” ജീവൽ പ്രദാനങ്ങളാണ് ചോദനകൾ , സ്റ്റിമുലേ ഷനെകുറിച്ചു ചില പ്രമുഖ മനഃശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളിൽ വ്യക്തമായ ചില സംഗതികൾ ഇപ്രകാരമാണ് :

1 , ഡോ : റെനെ സ്പ്പിററ്സ് 
( 1945 )

ശരീരത്തിന്റെയും മനസ്സിന്റെയും വളർച്ചയിൽ സ്റ്റിമുലേഷനുള്ള പങ്ക് ആദ്യം പഠനവിധേയമാക്കിയവരിൽ പ്രമുഖനാണ് ഡോ : റെനെ സ്പിറ്റ്സ് , ചോദനകളുടെ കുറവ് ശാരീരികവും മാനസ്സികവുമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തി . മന : ശാസ്ത്ര വിശാരദയും വിനിമയ അപഗ്രഥന ശാസ്ത്രത്തിന്റെ ആദ്യകാല പ്രചാരകയുമായ ഡോ : മ്യൂരിയൽ ജയിംസ് എഴുതിയ വിഖ്യാതമായ ' ബോൺ ടു വിൻ ' എന്ന കൃതിയിൽ സൂസൻ എന്ന ഒരു കൊച്ചുകുട്ടിയുടെ കാര്യം വിവരിക്കുന്നുണ്ട് . ഇരുപത്തിരണ്ടുമാസം പ്രായമായ സൂസന് ഏതാണ്ട് പതിനഞ്ച് പൗണ്ട് ഭാരവും ഇരുപത്തിഎട്ട് ഇഞ്ച് ഉയരവും മാത്രമായിരുന്നു , എഴുന്നേറ്റ് നില്ക്കുവാനോ നിരങ്ങിനീങ്ങുവാനോ കഴിയാത്ത സൂസന് സംസാരിക്കുവാനും കഴിഞ്ഞിരുന്നില്ല . ആരെങ്കിലും അടുത്ത് ചെന്നാൽ അവളുടെ കണ്ണുകൾ നിറയും . സൂസന്റെ പിതാവ് അവളെ ആശുപത്രിയിലാക്കി തിരിച്ചുപോയി .

മാതാപിതാക്കൾ അവളെ ഗൗനിച്ചില്ല . കാരണം , സുസനെ വളർത്തുവാൻ അവർക്ക് താല്പര്യമില്ലായിരുന്നു . വിശദമായ പരിശോധനയിൽ സൂസന് ഒര് അസുഖവുമില്ല എന്ന് ഡോക്ടർക്ക് ബോധ്യമായി . അദ്ദേഹം അവളെ പരിചരിക്കുവാൻ ഒരു വാടക അമ്മയെ ' നിയോഗിച്ചു . ആറുമണിക്കൂർ നേരത്തയ്ക്ക് ആഴ്ചയിൽ അഞ്ചുദിവസം അവളെ പരിചരിക്കണം . രണ്ടുമാസങ്ങൾക്കുള്ളിൽ സൂസനുണ്ടായ മാറ്റം അത്ഭുതകരമായിരുന്നു . അഞ്ച് പൗണ്ട് ഭാരവും രണ്ട് ഇഞ്ച് ഉയരവും കൂടി . നീന്തി നടക്കുവാനും സംസാരിക്കുവാനും തുടങ്ങി . ഡോക്ടർ സൂസന്റെ രോഗനിർണ്ണയം നടത്തിയത് ഇപ്രകാരമാണ് ; ‘ 
അമ്മയുടെ പരിചരണക്കുറവ് ( Maternal deprivation syndrome ) | ചോദനകളുടെ കുറവ് ശാരീരികവും മാനസികവുമായി വ്യക്തിയെ ക്ഷയിപ്പിക്കുന്നു .

ഡോ : ജെ ബ്രൗൺ
ഡോ : ജെ . ബ്രൗൺ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് സ്റ്റിമുലേഷൻ ഉണർത്തുന്നത് അസുഖകരമായ അനുഭൂതികളോ സുഖകരമായ അനുഭൂതികളോ എന്നുള്ളത് അത്ര പ്രധാനമല്ല എന്നാണ് വ്യക്തമാക്കുന്നത് . എലിക്കുഞ്ഞുങ്ങൾക്ക് ആഹാരം വച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പോകുവാൻ രണ്ടു പാതകളൊരുക്കി . ഒരു പാതയിൽ ഗ്രില്ലിലൂടെ കടന്നുപോകുമ്പോൾ ചെറിയ ഷോക്ക് കിട്ടും . ഒരു പാത സുഖകരമാണ് . എന്നാൽ എലിക്കുഞ്ഞുങ്ങൾ തെരഞ്ഞെടുത്തത് ഷോക്ക് കിട്ടുന്ന പാതയാണ് . ജീവിച്ചിരിക്കുന്നതിന് സുഖകരമായ ചോദനകൾ തന്നെ വേണമെന്നില്ല

 3. ഡോ ; എ.ഡി. ഫ്രഞ്ച് . ഡോ : ഫ്രഞ്ച് നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത് സ്റ്റിമുലേഷന്റെ അഭാവത്തിൽ മസ്തിഷ്കത്തിൽ ഞരമ്പുകളെ പ്രവർത്തന ക്ഷമമാക്കുന്ന ഭാഗം മുരടിച്ചു പോകും എന്നാണ് , സിരാവ്യൂഹങ്ങളുടെ അസ്തിത്വം തന്നെ ചോദനകളുടെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു . സ്റ്റിമുലേഷൻ ഇല്ലാതായാൽ പഞ്ചേന്ദ്രിയങ്ങളും സിരാപടലങ്ങളും പ്രവർത്തനരഹിതമാക്കാം .

4. സെയ്മുർ ലവിൻ ( 1960 ) ഡോ : ലവിന്റെ പഠനങ്ങൾ സ്റ്റിമുലേഷന് കുട്ടികളിലുള്ള സ്വാധീനം വ്യക്തമാക്കുന്നവയാണ് . അദ്ദേഹം നടത്തിയ പരീക്ഷണങ്ങളിൽ
കുഞ്ഞ് എലികൾ ഇലക്ട്രിക്ക് ഷോക്ക് കിട്ടുന്ന പാത തിരഞ്ഞെ ടുത്ത് ആഹാരം കഴിക്കുകയും കൂടുതൽ ആരോഗ്യ വാൻമാരായി കഴിയുകയും ചെയ്യുന്നതായി കണ്ടെത്തി .

5 , ഹാരി ഹാർലോയും , മാർഗരറ്റ് ഹാർലോയും . 
( 1962 ) 
ഇവർ കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത് . ഏതാനും കുട്ടിക്കുരങ്ങുകളെ അമ്മമാർ മുലയൂട്ടി വളർത്തി . മറ്റു ചിലരെ നല്ല മയമുള്ള കുഷ്യനിൽ ഇരുത്തി പാൽ കുപ്പിയിൽ കൊടുത്തു വളർത്തി . മറ്റൊരു കൂട്ടർക്ക് കുപ്പിയിൽ പാൽ കൊടുക്കുമ്പോൾ ചെറിയ ഷോക്ക കൂടി കിട്ടുവാൻ ഏർപ്പാടു ചെയ്തു . മൂന്നു കൂട്ടരും വളർന്ന് വലുതായി . അമ്മയുടെ പാൽ കുടിച്ചു വളർന്ന കുരങ്ങുകൾ വലുതായപ്പോൾ പരസ്പരം ലോഹ്യത്തിൽ കഴിഞ്ഞു . രണ്ടാമത്തെ വിഭാഗം സമൂഹത്തോട് ബന്ധപ്പെടാതെ ഒറ്റയ്ക്ക് കഴിയുവാൻ തല്പരരായി . മൂന്നാമത്തെ വിഭാഗം പരസ്പരം കലഹിക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്തു . ചോദനകൾ സ്വഭാവത്തെ സ്വാധീനിക്കുന്നു എന്നത് വളരെയേറെ പ്രകടമാണ് . സ്റ്റിമുലേഷൻ ' പോസിറ്റീവ് ' ആയും ' നെഗറ്റീവായും ' അനുഭൂതി ( Afect ) ഉളവാക്കുന്നു . നെഗറ്റീവ് സ്റ്റിമു ലേഷൻ വികലമായ സ്വഭാവരൂപീകരണത്തിന് കാരണമാകാം .

6 , ആർ . ബി , ബാണൻസ് 
( 1963 ) 

സ്റ്റിമുലേഷൻ ത്വക്ക് വഴി സ്വീകരിക്കുന്നുവെന്നും , ത്വക്കിന് ചില പ്രത്യേക ദൈർഘ്യമുള്ള ഊർജ്ജവീചികളെ പ്രസരിപ്പിക്കുവാൻ കഴിയുമെന്നും ഡോ : ബാൺസിന്റെ പഠനങ്ങൾ കണ്ടെത്തി , ത്വക്കിന് സ് പർശിപ്പിക്കപ്പെടുവാനുള്ള ആഗ്രഹമുണ്ട് . അതുകൊണ്ട് തന്നെയാണ് ആ ലിംഗനം സുഖകരമായ ഒരനുഭൂതിയായി തോന്നുന്നതും . 

ആഹാരംപോലെതന്നെ അവശ്യം ആവശ്യമാണ് സ്റ്റിമുലേഷൻ ( stimull ) . 

ആഹാരം കണ്ടെത്തുവാനും കഴിക്കുവാനും കുട്ടികളെ മാതാപിതാക്കൾ പ്രാപ്തരാക്കുന്നു , 

എന്ത് കൈയ്യിൽ കിട്ടിയാലും കൊച്ചുകുട്ടികൾ അത് വായിലാക്കുന്നു , ആഹാരത്തിനായി ഒരു വിശപ്പ് ഉള്ളതുപോലെതന്നെ സ്റ്റിമുലേഷനായും ജീവികളിൽ ഒരു വിശപ്പ് ഉള്ളതായി വിവിധ പഠനങ്ങൾ തെളിയിക്കുന്നു . വ്യക്തിയുടേയും , വ്യക്തിഭാവങ്ങളുടെയും വളർച്ചയ്ക്കും സുസ്ഥിതിക്കും വൈവിധ്യമാർന്ന ചോദനകളുടെ ഒരു അനുസ്യൂത പ്രവാഹംതന്നെ ഉണ്ടായിരിക്കേണ്ടതാണ് , നാഡിവ്യൂഹങ്ങളുടേയും
മസ്തിഷ്ക്കത്തിന്റേയും ആരോഗ്യകരമായ പ്രവർത്തനത്തിന് ആവശ്യ മായ ഒരു തരം ഊർജ്ജം ചോദനകളിലൂടെ ലഭ്യമാകുന്നു എന്നുവേണം കരുതുവാൻ

അനിവാര്യമാണ് സ്റ്റിമുലേഷൻ ,

 ജനിച്ചനാൾ മുതൽ മരണംവരെ ചോദനകൾ കിട്ടിക്കൊണ്ടിരിക്കണം . രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലർ യഹൂദരേയും യുദ്ധതടവുകാരേയും പീഡിപ്പിച്ചുകൊല്ലുവാൻ പല " മുറകൾ ' ഉപയോഗിച്ചുകൊണ്ടിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു . 

ഇവയിൽ ഏറ്റവും ക്രൂരമായ ഒരു രീതി യാണ് ഏകാന്തതടവ് ( SOLITARY CONFINEMENT ) ചെറിയ ഒരു സെല്ലിൽ വ്യക്തിയെ ഏകനായി തടവിലാക്കുന്നു . നിലനില്പ്പിനായി ഒരു പാത്രത്തിൽ " സൂപ്പോ മറ്റോ ഒരു ചെറിയ ദ്വാരത്തിലൂടെ എത്തിക്കുന്നു . മററു മനുഷ്യരുമായി ബന്ധപ്പെടുവാനേ കഴിയില്ല . ഏതാനും ദിവസങ്ങൾ ക്കുള്ളിൽ ആ വ്യക്തി ഭ്രാന്തുപിടിച്ച അവസ്ഥയിലെത്തു കയും സ്വയം മാന്തിക്കീറി മരിക്കുകയും ചെയ്യുമായിരിന്നു . വായുവും ജലവും ആഹാരവും മാത്രം ജീവൻ നിലനിർത്താൻ പര്യാപ്തമല്ല . സ്റ്റിമുലേഷൻ കൂടിയേ തീരൂ . 

അത് മറ്റ് മനുഷ്യരിൽ നിന്നുമാണ് നമുക്ക് ലഭിക്കുന്നത് . എന്നേയും നിങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ ഒരു കണ്ണി . 
ചോദനകൾക്ക് അങ്ങനേയും ഒരു മാനം

വിശപ്പ് ( Hunger )
സസ്യജാലങ്ങളിൽ കണ്ടുവരുന്ന പ്രതിഭാസങ്ങളാണ് “ ഫോട്ടോട്രോപ്പിസം ' , ഹൈഡ്രോ സ്ട്രോപ്പിസം എന്നിവ . വേരുകൾ വലിച്ചെടുക്കുന്ന ജലവും ലവണങ്ങളും കൊണ്ട് സൂര്യപ്രകാശ ത്തിൽ ചെടികൾ ആഹാരം തയ്യാറാക്കുന്നു . ചെടികളുടെ നിലനില്പിന് ജലവും സൂര്യപ്രകാശവും അനിവാര്യമാണ് . ഈ അത്യാവശ്യ ഘടകങ്ങൾ ശേഖരിക്കുവാൻ പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു തന്ത്രം തന്നെയാണ് ഇത് . പ്രകാശത്തിന് നേരെ വളരുവാൻ കാണ്ഡത്തിന് ഒരു ഉൾവിളി ജലമുള്ള ദിക്കിലേക്ക് വളരുവാൻ വേരുകൾക്കും ഒരു ഉൾവിളി , ജീവൻ നല്കിയ പ്രകൃതി അത് നിലനിറുത്തുവാനും വളരുവാനും അത്യാവശ്യഘടകങ്ങൾ ശേഖരിക്കുവാനുള്ള സൂത്രവും ഒരുക്കിയിരിക്കുന്നു . ആഹാരത്തിനായുള്ള വിശപ്പ് സുപരിചിതമാണ് . വിശപ്പിന്റെ തീവ്രത മനുഷ്യൻ മനുഷ്യമാംസം തിന്നുവാൻമാത്രം ശക്തമാണെന്ന് ചില അനുഭവങ്ങൾ ചിലർക്കുണ്ടായിട്ടുണ്ട് . വിശപ്പേ ഇല്ലാതായാലോ ? നിലനില്പ്പുതന്നെ പരുങ്ങലിലാവും . സുരക്ഷിതവും സുഭിക്ഷവുമായ ഗർഭാശയത്തിൽനിന്നും പൂറത്തുവരുന്നതോടെ ആഹാരം , ജലം തുടങ്ങിയ അവശ്യ ആവശ്യങ്ങൾക്കായുള്ള ' വിശപ്പ് അനുഭവപ്പെട്ടു തുടങ്ങുന്നു . മനുഷ്യന് അനുഭവപ്പെടുന്ന വിവിധ വിശപ്പുകളെക്കുറിച്ച് ഡോ : ബേൺ തന്റെ ' സെക്സ് ഇൻ ഹ്യൂമൻ ലവിംഗ് ' എന്ന കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്

ജീവൽപ്രദാനങ്ങളായ ചോദനകൾക്കായും ഒരു വിശപ്പ് ( Hunger for stimulation ) മനുഷ്യന് അനുഭവപ്പെടുന്നു . ചോദനകളുടെ അഭാവം ഈ വിശപ്പ് ശക്തമാക്കുകയും ചോദനകൾക്കായി ചില സ്വഭാവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു . അനിവാര്യമായ ചോദനകൾ ലഭിക്കാതെ വന്നാൽ , വിശപ്പിന്റെ കാഠിന്യം മനുഷ്യമാംസം തിന്നുവാൻപോലും മനുഷ്യനെ പ്രേരിപ്പിച്ചതുപോലെ അനഭിലഷണീയങ്ങളായ പല സ്വഭാവങ്ങളും പ്രകടിപ്പിക്കുവാൻ കാരണമാകും .

സ്റ്റിമുലേഷൻ ഒരനുഭൂതി

സ്റ്റിമുലേഷൻ ഒരനുഭൂതിയാണെന്ന് പറയാം . ഇത് സുഖകരമായതോ അസൂഖകരമായതോ ആകാം , ( Positive or negative ) , സുഖകരമായ അനുഭൂതികളാണ് നല്ലത് . പക്ഷേ ജീവിച്ചിരിക്കുവാൻ അസുഖകരമായ അനുഭൂതി ഉണർത്തുന്ന ചോദനകളായാലും മതി . വിശപ്പടക്കുവാൻ കഴിവില്ലാത്ത ഭിക്ഷക്കാർ ഹോട്ടലിനുമുന്നിലെ എച്ചിൽ കൂമ്പാര ത്തിൽനിന്നും മോശമായ ഭക്ഷണം പോലും തപ്പിയെടുത്ത് കഴിക്കുന്നു . നല്ല ഭക്ഷണമാണ് വേണ്ടത് . ഇല്ലെങ്കിൽ ജീവൻ നിലനിർത്തുവാൻ മോശമായതെങ്കിലും കഴിക്കേണ്ടിയിരിക്കുന്നു . സുഖകരമായ സ്റ്റിമു ലേഷൻ അഭികാമ്യമാണെങ്കിലും അത് സുലഭമായി കിട്ടുന്നതല്ല . ഇതിന്റെ ദൗർലഭ്യം വൈകാരിക പ്രശ്നങ്ങൾക്കും രോഗങ്ങൾക്കും കാരണമാകും 

സ്പർശനം ( touch )

സ്റ്റിമുലേഷന്റെ ആദ്യരൂപം സ്പർശനമാണ് . ജനിക്കുന്ന കുഞ്ഞിന്റെ പ്രവർത്തനസജ്ജമായ ഇന്ദ്രിയം ത്വക്കാണ് . അത്യാവശ്യഘടകമായ ( Basic need ) ഇത്തരം ചോദനകൾ സ്വീകരിക്കുന്നത് ത്വക്കിലുള്ള ' ന്യൂമറോൺ റിസപ്റ്ററിലൂടെയാണ് ' , സ്പർശനത്തിലൂടെയാണ് ഇത് പ്രവർത്തന ക്ഷമമാകുന്നത് കൊച്ചുകുട്ടികൾക്ക് ധാരാളം സ്പർശനം ആവശ്യമാണ് . ഇതര ഇന്ദ്രിയങ്ങളിലൂടെ സ്റ്റിമുലേഷൻ ഉൾകൊള്ളുവാൻ

അവർ അത്ര പ്രാപ്തരല്ല . കൊച്ചുകുട്ടികളെ എണ്ണ തേപ്പിച്ച് ഉഴിയുന്ന സമ്പ്രദായങ്ങളൊക്കെ നാം പിന്തുടരുന്നത് ചോദനകൾക്കായുള്ള അവരുടെ ആവശ്യം നിവർത്തിക്കുവാനാണ് , വളർന്നു വരുന്നതോടെ സ്പർ ശനത്തിനുള്ള പ്രാധാന്യം ഇല്ലാതായി എന്നർത്ഥമില്ല . സ്പർശനത്തിനുള്ള ത്വക്കിന്റെ ' ആഗ്രഹം ' എന്നും നിലനിൽക്കുന്നു . ലൈംഗിക ബന്ധങ്ങൾക്ക് പിന്നിലെ പ്രധാന ശക്തിയും ഇതുതന്നെ . ഡോ : ആർ . ബി . ബാൺസിന്റെ പഠനങ്ങളും ഇതിനു തെളിവാണ് . പ്രത്യേക ദൈർഘ്യമുള്ള ഊർജ്ജവീചികളെ പ്രസരിപ്പിക്കുവാനും സ്വീകരിക്കുവാനും കഴിവുള്ളതാണ് ത്വക്ക് , ചില സംസ്കാരങ്ങളിൽ ആലിംഗനത്തിന് വളരെ പ്രാധാന്യം നൽകുന്നുണ്ട് .

സ്ട്രോക്കുകൾ
( strokes )

വിനിമയ അപഗ്രഥനത്തിലെ വളരെ ശ്രഷ്ഠമായ ഒരു പദമായാണ് സ്ട്രോക്കുകളെ കാണുന്നത് . സ്റ്റിമുലേഷനെ സ്ട്രോക്കുകൾ എന്ന പദം കൊണ്ടാണ് ഡോ ; ബേൺ അവതരിപ്പിച്ചത് . ഇതിനു മുൻപുവരെ സ്ട്രോക്കുകൾ പ്രധാനമായും ഒരു രോഗാവസ്ഥയെ അറിയിക്കുന്ന പദമായാണ് പരിചയം , എന്നാൽ ഡോ ; ബേൺ ഇതിനെ മറെറാരു അർത്ഥത്തിലാണ് ടിഎയിൽ പ്രയോഗിച്ചത് . കുഞ്ഞിനെ അരികെ ചേർത്തു കിടത്തി , അല്ലെങ്കിൽ മാറോടു ചേർത്തുപിടിച്ച് അമ്മ അവന്റെ മുതുകിൽ തട്ടുന്നത് സുപരിചിതമായ ദൃശ്യമാണ് . ഈ തലോടലേറ്റ് കുഞ്ഞ് സുഖസൂക്ഷിപ്തിയിലാണ്ടു പോകുന്നു . അമ്മയുടെ ഈ തലോടലിനെ സൂചിപ്പിക്കുന്ന പദമാണ് " സ്ട്രോക്കുകൾ . സ്ട്രോക്കുകൾ വ്യക്തിയിലുളവാക്കുന്ന അനുഭൂതി അനുസരിച്ച് പോസിറ്റീവ് , നെഗറ്റീവ് എന്ന് രണ്ട് തരമുണ്ട് . മാനസിക ആരോഗ്യവും ശാരീരിക സുസ്ഥിതിയും നിലനിറുത്തുന്നതിന് പോസിറ്റീവ് സ്ട്രോക്കുകളാണ് , 

ലാളനകളാണ് , വേണ്ടത് , എന്നാൽ അതില്ലാതായാൽ നെഗറ്റീവ് സ്ട്രോക്ക് , എങ്കിലും വേണം നിലനിന്നു പോകുവാൻ . '

ഒരുമ്മയാണ് നല്ലത് ഇല്ലെങ്കിൽ ഒരു തൊഴിയെങ്കിലും വേണം . അതും ഇല്ലാതായാൽ ' ഞാൻ ' തന്നെ ഇല്ലാതാകും ' .


സ്ട്രോക്കുകളുടെ അർത്ഥ വ്യാപ്തി ഉൾക്കൊള്ളുന്നതും , പ്രയോഗിക്കുവാൻ സുഗമവുമായ ഒരു മലയാളപദം കണ്ടെത്തുവാൻ കഴിയാത്തതുകൊണ്ട് ' ബസ്സും ' ' കാറും ' പോലെ ' സ്ട്രാക്കുകൾ ' എന്നപദം തന്നെ ഉപയോഗിക്കുകയാണ്

അംഗീകാരം
( Recognition )

ഒരു വ്യക്തിത്വം രൂപം കൊള്ളുമ്പോൾ .... അച്ഛനും അമ്മയും പങ്കുവച്ച് നൽകിയ 
ക്രോമസോമുകളിൽ ഉള്ള ജീനുകൾ ഒരു കുഞ്ഞു ജനിക്കുമ്പോൾ അവന് / അവൾക്ക് രൂപവും ഭാവവും തരുന്നു . 

പക്ഷേ ' ഞാൻ ' ' എന്ന പുതുവ്യക്തിയുടെ മനസ്സിന്റെ വ്യക്തിക്‌ത്വ രൂപികരണത്തിൽ കാര്യമായ സ്വാധീനം ഇതിന് കണ്ടെന്നുവരില്ല തീർത്തും സ്വാധീനമില്ല എന്നും പറയുവാനാകില്ല . 


നമ്മുടെ നാട്ടിൽ കാണാറുള്ള ഒരു രസകരമായ അനുഭവം ഞാനോർമ്മിക്കുന്നു . കുഞ്ഞു മക്കളെ മടിയിലിരുത്തി അമ്മമാർ കളിക്കുന്ന ഒരു കളി . ഒരു കൈ കൊണ്ട് മൃദുവായി കുഞ്ഞിന്റെ മൂക്കിൽ പിടിച്ചിട്ട് അമ്മ പറയുന്നു ഇതു മോന്റെ ... ഓരോ അവയവവും തൊട്ട് അമ്മ ഇതാവർത്തിക്കുന്നു . കുഞ്ഞിന്റെ മനസ്സിൽ ഒരാശയം നിറക്കുന്നു . " നീ വേറെ ....... 
ഞാൻ വേറെ 


ഗർഭപാത്രം മുതൽ ഒരൊറ്റ ഉടലായി കരുതിയിരുന്ന കുഞ്ഞും അമ്മയും രണ്ടു വ്യക്തികളാണെന്ന അറിവ് ...... കുഞ്ഞിന്റെ മനസ്സിൽ ഒരു നൂറു ചോദ്യങ്ങൾ പിന്നീട് ഉണർത്തിയിട്ടു ണ്ടാകണം . 

ആരാണ് ഞാൻ ? ഞാനെന്താ .... ഇങ്ങിനെ ? 

ഇവരൊക്ക ... ആരാണ് ? “ 

എന്റെ മോൻ മിടുക്കനാണെന്ന് സന്തോഷത്തോടെ അമ്മ ആവർത്തി ക്കുമ്പോൾ ഞാൻ അത് സ്വീകരിക്കുന്നു . മിടുക്കുകാട്ടുവാൻ എനിക്ക് പ്രചോദനമാകുന്നു . ഇങ്ങിനെ എന്നെ ' ഞാൻ ' മനസ്സിലാക്കുന്നു . ഞാനെന്ന മാനസ്സിക വ്യക്തിത്വം സൃഷ്ടിക്കുന്നതിലും എന്റെ മാതാപിതാക്കൾക്ക് ഒരു നല്ല പങ്കുണ്ട് . ശാരീരിക ജന്മത്തിനു മാത്രമല്ല . എന്റെ നൈസർഗ്ഗിക കഴിവ കളുടെ ജനനവും അവരിലൂടെയാണ് . അതവർ ശ്രദ്ധാപൂർവ്വം ചെയ്തിരുന്നുവെങ്കിൽ ഞാനാരാകുമായിരുന്നു എന്ന് ഇന്ന് നെടുവീർപ്പോടെ ചിലാരോർമ്മിക്കുന്നു . ഈ കർമ്മം അവർ നിർവ്വഹിക്കുന്നത് ടോക്ക കളിലൂടെയാണ് .

അംഗീകാരമെന്ന സ്ട്രോക്കുകൾ ( Recognition ) സ്പർശന സ്ട്രോക്കുക ളുടെ പിന്തുടർച്ചയായി മാനസിക വ്യക്തിത്വ രൂപീകരണത്തിന് കാരണമാകുന്നു .

സ്വഭാവ രൂപീകരണത്തിന് അംഗീകാരം എന്ന സ്ട്രോക്കുകൾ വളരെ യധികം പ്രയോജനം ചെയ്യുന്നു . അതുപോലെ സമൂഹജീവിതത്തിന്റെ കെട്ടുറപ്പായും ഈ സ്ട്രോക്കുകൾ പ്രവർത്തിക്കുന്നു . കൂഞ്ഞ് വളർന്നുവരുന്നതോടെ അവന്റെ മറ്റു ഇന്ദ്രിയങ്ങളും പ്രവർത്തനസജ്ജമാകുകയും സ്റ്റിമുലേഷനെ ഉൾക്കൊള്ളുകയും ചെയ്യുന്നു . സ്വന്തമായ ഒരു അസ്തിത്വം , ' ഞാനെന്ന ഭാവം ഉണ്ടാകുന്നു .. ഞാൻ മററുള്ളവരിൽ നിന്നും വ്യത്യസ്തനാണ് എന്ന തിരിച്ചറിവ് ( Iden tty ) . അവനുണ്ടാകുന്നു . മാതാപിതാക്കൾക്ക് കുട്ടികൾ വളർന്നു . കഴിഞ്ഞാൽ സ്പർശനത്തിലൂടെ സ്ട്രോക്കുകൾ കൈമാറുവാനുള്ള അവസരം കുറയുകയും , ഒരു പ്രായം കഴിഞ്ഞാൽ സമൂഹംതന്നെ . സ്പർശന സ്ട്രോക്കുകൾ പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്യുന്നു . സ്വാഭാവികമായും സ്പർശനത്താടൊപ്പം മറ്റൊരു രീതിയിലൂടെ 
സ് ട്രാക്കുകൾ കൊടുക്കുകയും വാങ്ങുകയും ചെയ്യേണ്ടത് ഒരാവശ്യമായിത്തീരുന്നു .

സ്പർശനത്തിലൂടെ ഉളവാകുന്ന അതേ അനുഭൂതി അംഗീകാര ത്തിലൂടെ ലഭിക്കുന്നു . മലയാളഭാഷയിൽ അംഗീകാരം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്ന അർത്ഥത്തിന്റെ അല്പം വിപുലമായ ഒരു നിലയിലാണ് വിനിമയ അപഗ്രഥനത്തിൽ ' അംഗീകാരം ' ( Recognition ) ഉപയോഗിക്കുന്നത് . ഞാനെന്ന വ്യക്തിയെ ഞാൻ ഉൾക്കൊണ്ടതു പോലെ മനുള്ളവരേയും ഞാനുൾക്കൊള്ളുകയും അവരുടെ അസ്തിത്വം അംഗീകരിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് ' അംഗീകാരം ' . പരിചയമുള്ള വ്യക്തികൾ കണ്ടുമുട്ടുമ്പോൾ ;

ഒരു വാക്ക് ,

ഒരു നാട്ടം ,

ഒരു പുഞ്ചിരി ,

അതു കൈമാറുന്ന ഒരാശയം പരസ്പരം അംഗീകരിക്കലാണ് . ഈ അംഗീകരിക്കൽ ഇല്ലാതെ വന്നാൽ ഒരസ്വസ്ഥത നമുക്ക് അനുഭവ പ്പെടുകയും ചെയ്യും . മനുഷ്യൻ സമൂഹജീവിയാണ് . പരസ്പരമുള്ള ഈ അംഗീകാരം അവന്റെ നിലനിൽപ്പിന്റെ കാതലാണ് .

സമൂഹത്തിന്റെ ഓരോ തുറയിലും ധാരാളമായി കൈമാറ്റം പെയ്യപ്പെടേണ്ട അവശ്യഘടകമാണ് സ്ട്രോക്കുകൾ

സ്പർശനം പോലെ തന്നെയോ ഒരുപക്ഷേ അതിലധികമോ ആയ പ്രാധാന്യം അംഗീകാരത്തിനുണ്ട് . ഞാനെന്ന വ്യക്തി അംഗികരിക്ക പ്പെടണം ഇല്ലെങ്കിൽ മനഃശാസ്ത്രപരമായി ഒരു മരണം തന്നെ യു ണ്ടാക്കും . അവഗണന ചില മനുഷ്യരിലുളവാക്കുന്ന വേദന എത്ര തീവ്രമാണ് . 

സ്പർശന സ്ട്രോക്കുപോലെ തന്നെ അംഗീകാരവും പോസിറ്റീവ് , നെഗറ്റീവ് എന്ന അനുഭൂതി ഉണർത്തുന്നവയാണ് .

സ്ട്രോക്കുകൾ വാക്കുകളിലൂടെയും അല്ലാതെയും .

അംഗീകാരം എന്ന ട്രാക്കുകൾ കൈമാറുന്നത് വാക്കുകളി ലുടെയോ അല്ലാതെയോ ആകാം .

ഒരു തലയാട്ടൽ

ഒരു പുഞ്ചിരി
ഒരു കടുത്ത നാട്ടം

ഈ ഭാവാദികൾ വാക്കുകളേക്കാൾ ശക്ത മായി ചോദന കൈമാറുന്നതാണ് . 

വാക്കുകളിലൂടെയും അല്ലാതെയും ( verbal and non verbal ) ആയി കൈമാറുന്ന സ്ട്രോക്കുകൾ പോസിറ്റീവും നെഗറ്റീവും ഉണ്ട് . "

രാജു നിന്റെ പാട്ടു നന്നായിരുന്നു . ' '

നിങ്ങൾ ഇന്ന് തയ്യാറാക്കിയ ' സർക്കുലർ ' എനിക്ക് ഇഷ്ടപ്പെട്ടു . ' "

നിങ്ങൾക്ക് ജോലിയിൽ തീരെ ശ്രദ്ധ ഇല്ല . ' ഇങ്ങനെയുള്ള നിരവധി വിനിമയങ്ങൾ നിത്യവും നാം നടത്തിവരുന്നു . 
സ്ട്രോക്കുകളുടെ
 കൈമാറ്റങ്ങളാണ് വിനിമയങ്ങൾ , സാമൂഹികമായ ബന്ധപ്പെടലുകളിലെ അടിസ്ഥാന യൂണിറ്റാണ് ഒരു സ്ട്രോക്ക്

ഒരു വിനിമയ ചോദന + പ്രതികരണം = വിനിമയം ,

രണ്ടു ചോദനകളുടെ കൈമാറ്റമാണ് ഒരു വിനിമയം

, കുളിക്കുവാൻ കുളക്കടവിലേക്ക് കൈയിൽ സോപ്പും തോർത്തുമായി നടന്നു വരുന്ന സുഹൃത്തിനെ കണ്ടപാടെ ഒരാൾ

  “ ങ്ഹാ .. എങ്ങോട്ടാണ് ? " 

" ഓ ... ഇവിടെ വരെ , ചോദ്യത്തിന്റെയോ മറുപടിയുടെയോ അർത്ഥവ്യാപ്തിക്ക് ഇവിടെ സ്ഥാനമില്ല . 

ഇരുവരും പരസ് പരം അംഗീകാരം പ്രകടിപ്പിച്ചുവെന്നുമാത്രം . പരിചിതർ അ പരിചിതരെപ്പോലെ നടന്നകന്നാൽ മനസ്സിൽ ഒരസ്വസ്ഥത തോന്നും .

സ്ട്രോക്കുകൾ വ്യവസ്ഥാധിഷ്ഠിതവും അല്ലാതെയും 
( Conditional & unconditional )

സ്ട്രോക്കുകൾ വ്യവസ്ഥാധിഷ്ഠിതമായും അല്ലാതെയും ആകാം . ഒരു വ്യക്തിയുടെ പ്രവർത്തിക്ക് നൽകുന്ന സ്ട്രോക്കുകളെ വ്യവസ്ഥാ ധിഷ്ഠിതങ്ങളായ
 ( Conditional strokes ) സ്ട്രാക്കുകൾ എന്നു പറയുന്നു .

അച്ഛൻ മകനോട് ,

" ക്ലാസ്സിൽ ഫസ്റ്റായാൽ , സൈക്കിൾ വാങ്ങിതരാം .

' ഭർത്താവ് ഭാര്യയോട് " ഈ വേഷത്തിൽ നിന്നെ കാണാൻ നല്ല ഭംഗിയുണ്ട് . '

അമ്മ മകനോട് ഇത്തവണ് മാർക്കു കുറഞ്ഞാൽ നിന്നെ ഞാൻ ശരിയാക്കും .

' ഒരാളുടെ പ്രവർത്തികൾക്ക് അനുസരിച്ച് പോസിറ്റീവ് ട്രാക്കു കളോ നെഗറ്റീവ് സട്രാക്കുകളോ കൊടുക്കാം , കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് വ്യവസ്ഥാധിഷ്ഠിത സ്ട്രോക്കുകൾക്ക് വളരെ പ്രാധാന്യമുണ്ട് . ഒരു പ്രവൃത്തി ചെയ്യുന്നതിന്റെ ഉടനടി ഉള്ള പ്രതിഫല മാണ് ആ പ്രവൃത്തി വീണ്ടും ചെയ്യുവാനോ ചെയ്യാതിരിക്കുവാനോ കാരണം , കുട്ടികളുടെ ഓരോ നല്ല പ്ര വൃത്തികൾക്കും അംഗീകാരം അർഹിക്കുന്ന വിധത്തിൽ കൊടുക്കണം , നല്ലൊരു ഉത്തജക മരുന്നാണ് പോസിറ്റീവ് സ്ട്രോക്ക് 

അഭിലഷണീയങ്ങളായ സ്വഭാവ ങ്ങൾക്ക് രൂപം കൊടുക്കുവാനും അനഭിലഷണീയങ്ങളായ സ്വഭാവങ്ങൾ
ഉപേക്ഷിക്കുവാനും
 ഒരു പ്രേരകശക്തിയായി സ് ട്രാക്കുകൾ ഉപയോഗിക്കാം . കാരണം , സ്ട്രോക്കുകൾ സ്വഭാവങ്ങൾ ഉറപ്പിക്കുന്നു . 

നല്ല പ്രവ്യത്തികൾ അംഗീകരിക്കപ്പെടുവാനുള്ള ആഗ്രഹം എല്ലാവരിലുമുണ്ട് . 
അതറിഞ്ഞു പ്രവ്യത്തിക്കുവാൻ കഴിഞ്ഞാൽ കീഴ്ജീവനക്കാരുടെ മനം കവരുന്ന മേലുദ്യോഗസ്ഥനായോ , സ്നേഹത്തിന്റെ തണലൊരുക്കുന്ന ഗൃഹനാഥനായോ ഒക്കെ വിജയിക്കുവാൻ നമുക്ക് സാധിക്കും .

ഇതിനേക്കാളേറെ ശ്രഷ്ഠവും ശക്തവുമാണ് വ്യവസ്ഥാധിഷ്ഠി തമല്ലാത്ത സ് ട്രാക്കുകൾ , 

സൃഷ്ടിയുടെ മാഹാത്മ്യത്തിൽ വിശ്വസിക്കുന്നവർ ഇത്തരം സ്ട്രോക്കിലൂടെ അതേറ്റുപറയുന്നു .

“ നിന്നെ എനിക്കിഷ്ടമാണ് , "

“ എന്റെ മോനെ / മോളെ നീയന്റെ എല്ലാമാണ് .

“ ഞാൻ നിന്നെ സ്നേഹിക്കുന്നു .

" ഉള്ളിന്റെ ഉളളിൽ ' ചലനങ്ങളുളവാക്കുന്ന ഇത്തരം വാക്കുകൾ വ്യക്തിയെ അതേപടി അംഗീകരിക്കുന്നവയാണ് . നിരുപാധിക സ്നേഹമാണ് . അതീവ ശ്രഷ്ഠമാണ് ഇത്തരം സ്ട്രോക്കുകൾ .

എന്നാൽ ദ്രോഹമാണ് വ്യവസ്ഥാധിഷ്ഠിതമല്ലാത്ത നെഗറ്റീവ് സ് ട്രാക്കുകൾ , ശാപവാക്കുകളാണിവ . അത് ഫലിക്കുവാൻ സാധ്യതയുണ്ട് . കൊടുക്കുന്ന ആളിനും ലഭിക്കുന്ന ആളിനും ദോഷകരമാണത് .

“ നിന്നെ എനിക്കു വെറുപ്പാണ് . ”

പോയ് തുലയും

“ നാശം പിടിച്ചവൻ ,

അതിശ്ശക്തമാണ് ഇത്തരം സ്ട്രോക്കുകൾ , ഇത് ഒഴിവാക്കേണ്ടതാണ് . മാതാപിതാക്കൾ ഇവ മക്കൾക്ക് കൊടുക്കുമ്പോൾ അനാരോഗ്യകരമായ തലയിലെഴുത്തിലേക്ക് തള്ളിവിടുന്നതാണ് .

കൊച്ചുകുട്ടികൾക്ക് ആവശ്യത്തിനു സുഖകരമായ അനുഭൂതി നൽകുന്ന സ്ട്രാക്കുകൾ എപ്പോൾ ലഭിക്കാതെ വരുമോ അപ്പോൾ കുസൃതിയിലൂടെ അനാരോഗ്യകരമായ ചോദനകൾ നേടുവാൻ നിർബന്ധിതനാകുന്നു . അസുഖകരമായ അനുഭൂതിയാണെങ്കിലും സുഖകരമായ അനുഭൂതിയേക്കാൾ എളുപ്പം ഇതു കിട്ടുമെന്ന് മനസ്സി ലാക്കുന്നതോടെ കുട്ടികൾ അത്തരം അനുഭൂതി ലഭിക്കുന്ന കുസൃതികൾ ശീലമാക്കുവാൻ തുടങ്ങുന്നു .

നെഗററീവ് ട്രാക്കുകൾ കിട്ടുന്ന കൊച്ചുകൊച്ചു കുറുമ്പുകൾ സ്വഭാവമായിത്തന്നെ മാറിയേക്കാം .

ചില വർഷങ്ങൾക്കുമുമ്പ് ഞാൻ എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരു സുഹൃത്തിനെ കാണുവാൻ അവരുടെ വീട്ടിൽ പോയി . കുറേ നാളുകൾക്കുശേഷം കണ്ടുമുട്ടുകയായിരുന്നു . ഞങ്ങൾ സംസാരിച്ചി രിക്കെ സുഹൃത്തിന്റെ മൂന്നു വയസ്സുകാരൻ മകൻ അമ്മയോട് എന്തോ ചോദിക്കുവാനെത്തി . അതിൽ വലിയ താത്പര്യം കാണിക്കാതെ അമ്മ മകനോട് കളിച്ചോളാൻ പറഞ്ഞു . പക്ഷേ അത് അവന് സ്വീകാര്യമായില്ല . വീണ്ടും വീണ്ടും അവൻ അമ്മയുടെ മുഖം പിടിച്ച് തിരിച്ച് എന്താ പറഞ്ഞുകൊണ്ടിരിന്നു .

ദേഷ്യത്തിൽ അമ്മ പറഞ്ഞു .

“ കുട്ടനോട് പുറത്തുപോയി കളിക്കാൻ പറഞ്ഞില്ലേ ? " അമ്മയുടെ ഭാവമാററം അവനു സുഖിച്ചില്ല .

മെല്ലെ നടന്നു വാതിലിനടുത്ത് എത്തിയ പാടെ അവൻ തിരിഞ്ഞു നിന്നു . എന്നിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു . “ പട്ടി "

അമ്മ ഒന്നു ഞെട്ടി . മറ്റുള്ളവരുടെ മുൻപിൽ വച്ച് മകൻ അമ്മയെ പട്ടിയെന്ന് വിളിക്കുക | അമ്മ പറഞ്ഞു . “ ഇനി നീ അത് പറഞ്ഞാൽ അടി കിട്ടും .

അമ്മയുടെ മുഖത്ത് കണ്ട് ഒരു ചെറുചിരിയുടെ ധൈര്യത്തിൽ അവൻ വീണ്ടും , “ പട്ടി .

” അമ്മ ദേഷ്യം കാണിച്ചുകൊണ്ട് ഒന്നുകൂടെ പറഞ്ഞു , “ വടിയെടുക്കും ഞാൻ .

അതു കേൾക്കേണ്ട താമസം കൊച്ചുമകൻ ഓലപ്പടക്കത്തിന് തിരി കൊളുത്തിയതുപോലെ മൂന്നു വട്ടം

“ പട്ടി , പട്ടി ..... പട്ടി .

" അവൻ ഓടുവാൻ തയ്യാറെടുത്തു .

“ അതേയ് ഇന്നലെ ടിവിയിൽ കണ്ട സിനിമയിൽ മമ്മൂട്ടി പലവട്ടം പട്ടീന്നു വിളിക്കുന്നത് അവൻ കേട്ടു .

അതാണ് ... ” അമ്മയോട് ഞാൻ പറഞ്ഞു , “ സാരമില്ല , കാര്യമായെടുക്കണ്ട .

” പോസിറ്റീവ് ട്രാക്കിനുവേണ്ടി ആ മകൻ പലവട്ടം ശ്രമിച്ചതാണ് .

അമ്മയ്ക്ക് സമയമുണ്ടായില്ല . പക്ഷേ നെഗറ്റീവ് ട്രാക്കിനുള്ള സ്വഭാവം പുറത്തെടുത്ത ഉടനെ ധാരാളം സ്ട്രോക്കിനുള്ള വഴിയായി , അനാരോഗ്യകരമായ നെഗറ്റീവ് സ്ട്രാക്കുകൾ ശേഖരിക്കുന്ന സ്വഭാവം മനസ്സിലുറക്കുന്നതു മൂലം പിൽക്കാലത്ത് ധാരാളം പ്രശ്നങ്ങൾക്ക് കാരണമാകാം , കുട്ടികളുടെ കുസൃതികൾ ആരോഗ്യകരമായവ മാത്രമേ സ്ട്രോക്കുകൾ നൽകി പരിപോഷിപ്പിക്കാവൂ . 


കുസൃതികൾ സ്ട്രോക്കി നായുള്ള കൂട്ടികളുടെ ഒരു രീതിയാണ് ദീർഘകാലം നീണ്ടുനില്ക്കാവുന്ന സ്വഭാവങ്ങളിലേക്ക് നയിക്കാവുന്ന സാഹചര്യങ്ങളാണ് അത് . '

ചൊട്ടയിലെ ശീലം ചുടല വരെ ' .

സ്വഭാവ രൂപീകരണം

കുട്ടികളിൽ സ്വഭാവരൂപീകരണം നടക്കുന്നതിനു പിന്നിലെ കാതലായ കാര്യവും സ്ട്രാക്കുകളാണ് . ഇത് നിരന്തരം കിട്ടികൊണ്ടി രിക്കണം . ഇല്ലെങ്കിൽ അസ്തിത്വമില്ല . അതുകൊണ്ട് തന്നെ ഈ ചോദന കൾ ആവശ്യത്തിനു കണ്ടെത്തുവാനുള്ള പ്രയാണത്തിലാണ് നാം

മനുഷ്യസ്വഭാവങ്ങൾക്ക് പിന്നിലെ ഒരു ഉദ്ദേശ്യവും സ്ട്രാക്കുകൾ കണ്ടെത്തലാണ് മറ്റൊരു വിധത്തിൽ പറഞ്ഞാൽ സ്ട്രാക്കുകൾ സ്വഭാവങ്ങളെ ഉറപ്പിക്കുന്നു . അതുകൊണ്ട് സ്ട്രാക്കിനെ കുറിച്ചുള്ള
കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ നമുക്ക് പ്രയോജന
  പ്പെടുത്താം ,  

1 ധാരാളം പോസിറ്റീവ് സ്ട്രോക്കുകൾ കിട്ടികൊണ്ടിരുന്നാൽ കുട്ടികൾ നെഗറ്റീവ് ട്രാക്കുകൾ അന്വേഷിച്ച് പോകേണ്ടിവരില്ല . എന്നുവച്ചാൽ കൂട്ടികളെ ലാളിച്ചു വഷളാക്കുക എന്നർത്ഥമില്ല .

2 , ആവശ്യത്തിനു പോസിറ്റീവ് സ്ട്രാക്കുകൾ ലഭിക്കാതെ വന്നാൽ ജീവൻ നിലനിറുത്തുവാൻ വ്യഗ്രതയുള്ള കുട്ടികൾ ചില കുറുമ്പുകൾ കാണിക്കുവാൻ തുടങ്ങുന്നു . ഈ കുറുമ്പുകളിലൂടെ നെഗറ്റീവ് സ്ട്രോക്കുകൾ ശേഖരിക്കും . 

3 ,കുറുമ്പുകൾക്ക് നെഗറ്റീവ് സ്ട്രോക്കുകൾ കിട്ടുവാൻ തുടങ്ങുന്ന തോടെ ആ സ്വഭാവങ്ങൾ ഉറയ്ക്കുന്നു .

4 , നെഗറ്റീവ് സ്ട്രാക്കുകൾക്കായുള്ള സ്വഭാവം ശ്രദ്ധയിൽപെട്ടാൽ നെഗററീവ് കൊടൂക്കാതിരിക്കുക , പകരം പോസിറ്റീവ് സ്ട്രോക്കുകൾ
കൊടുക്കുവാനുള്ള കാരണം കണ്ടെത്തുക , പകഭാവത്തിന് അവബോധം ഉണ്ടാക്കുന്ന വിധത്തിൽ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുക .

5. നെഗറ്റീവ് സ്ട്രോക്കുകൾ കൊടുക്കേണ്ടതായ ആവശ്യം ബോധ്യമായാൽ മാതാപിതാക്കൾക്ക് അവരുടെ പക്വഭാവത്തിലിരുന്ന് അതുചെയ്യാം . എന്തുകൊണ്ട് നെഗറ്റീവ് കൊടുത്തുവെന്ന് അവനെ അവളെ ബോധ്യപ്പെടുത്തണം , വൈകാരിക സമ്മർദ്ദങ്ങൾ ഉള്ളപ്പോൾ സംയമനമാണ് നല്ലത് .

കൊച്ചുകുട്ടികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല സ്ട്രോക്കുകളും സ്വഭാവവുമായുള്ള ബന്ധം . എത്ര വളർന്നാലും സ്ട്രാക്കുകൾ ക്കായുള്ള അന്തർദാഹം മനുഷ്യനിലുണ്ട് . അതുകൊണ്ട് പല പെരുമാറ്റ രീതി കളുടേയും ഉദ്ദേശ്യവും മറ്റൊന്നുമല്ല . വയസ്സായ മാതാപിതാക്കളും സ്ട്രോക്കുകൾക്കായി കുട്ടികളുടെ സ്വഭാവം പ്രകടിപ്പിക്കുന്നതായി കാണാം . ആവശ്യാനുസരണം സ്ട്രോക്കുകൾ കൊടുക്കൽ വാങ്ങൽ സാധിച്ചാൽ തൊഴിൽശാലകളിൽ ആരോഗ്യകരമായ പ്രവർത്തന അന്തരീക്ഷം ഉണ്ടാക്കാം .

തൊഴിൽശാലകളിൽ പഠനവിധേയമാക്കിയ " ആബ്സെന്റിസം ' ( തൊഴിലിന് കൃത്യമായി വരാതിരിക്കുക ) , വൈകിവരവ് , തർക്കങ്ങൾ തുടങ്ങിയവയ്ക്കുപിന്നിലും കളിക്കുന്ന വില്ലൻ പലപ്പോഴും ശീലിച്ചിരി ക്കുന്ന സ്ട്രാക്കുകളാണ് . 

" ടീം ബിൽഡിംഗ് , ഇഫക്ടീവ് കമ്മ്യൂണിക്കേ ഷൻസ് തുടങ്ങിയ പല മാനേജ്മെന്റ് ട്രെയിനിംഗുകളിലും അനുയോജ്യമായ സ്ട്രാക്കുകൾ ഫലപ്രദമായ രീതിയിൽ കൈമാറ്റം ചെയ്യപ്പെടുന്നതിനുള്ള കഴിവിനാണ് ഊന്നൽ കൊടുക്കുന്നത് .

കെന്നത്ത് ബ്ലങ്കാർഡ് , റോബർട്ട് ലോബൊ എന്നിവരെഴുതിയ പ്രശസ്തമായ ' വൺമിനിറ്റ് മാനേജർ ' എന്ന കൃതിയിൽ ' ഒരു മിനിറ്റു പ്രശംസയും ' , ' ഒരു മിനിറ്റു ശകാരവും ' മാനേജർമാരുടെ വിജയ സൂക്തങ്ങളായി പ്രതിപാദിച്ചിരിക്കുന്നു . വ്യവസ്ഥാധിഷ്ഠിതമായ സ്ട്രോക്കുകൾ കൈമാറുവാനുള്ള കഴിവാണ് അവരുടെ വിജയരഹസ്യം .

വിപണനരംഗത്ത് ശോഭിക്കുന്നവരുടെ ഏറ്റവും വലിയ കഴിവ് മനുഷ്യരുമായി ' ഇടപെടുവാനുള്ള കഴിവാണ് . ഈ ഇടപെടൽ സ്ട്രോക്കുകളിലൂടെ മാത്രമേ സാധ്യമാകൂ . 

ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ വിജയിക്കുന്നവർ തങ്ങളുടെ ഏജന്റുമാർക്ക് നിരന്തരം

പരിശീലനം നൽകിവരുന്നു . ' ഇൻഷ്വറൻസ് പ്രോഡക്റ്റകളെ ' കുറിച്ചുള്ള സാങ്കേതിക വിജ്ഞാനത്തെക്കാൾ വ്യക്തികൾക്ക് അത് എപ്രകാരം പ്രയോജനപ്പെടും എന്ന് ബോധ്യപ്പെടുത്തുവാനുള്ള പരിശീലനമാണ് കൊടുക്കുന്നത് പോളിസി എടുക്കുന്ന ആളിന്റെ വിവിധ വ്യക്തി ഭാവങ്ങളെ സ്പർശിക്കുന്ന സ്ട്രാക്കുകളാണ് ഇവിടേയും ആയുധം ,

പുരാതനകാലം മുതലേ ഏറ്റവും ശ്രഷ്ഠമായ തൊഴിലായി അംഗീകരിച്ചിട്ടുള്ളതാണ് അധ്യാപനം , 
മാതാപിതാക്കളെപ്പോലെ തന്നെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ പങ്കുവഹിക്കുന്നവരാണ് അദ്ധ്യാപകർ , നാളത്തെ പൗരന്മാരെ വാർത്തെടുക്കുന്ന മൂശയാണ് വിദ്യാലയം , അദ്ധ്യാപകരെ സംബന്ധിച്ചിടത്തോളം വിവിധ ഇനം സ്ട്രോക്കുകളെക്കുറിച്ചുള്ള അറിവും ആസ്ട്രോ ക്കുകളുടെ അഭാവം കുട്ടികളുടെ സ്വഭാവത്തിൽ വരുത്തുന്ന മാററങ്ങളെക്കുറിച്ചുള്ള അറിവും പ്രധാനമാണ് . നല്ലയദ്ധ്യാപകർ എന്നും ധാരാളം പോസിറ്റീവ് സ്ട്രോക്കുകൾ നൽകി കുട്ടികളുടെ മനം കവരുന്നവരാണ് . 

വിവിധ സ്വഭാവക്കാരായ കുട്ടികളെ സ്വാധീനിക്കുവാനും അവരിൽ സ്ഥായിയായ മാറ്റങ്ങൾ വരുത്തുവാനും സ്ട്രോക്കുകളെക്കുറിച്ചുള്ള അറിവ് സഹായകരമാണ് . 

ഒരു സ്കൂൾ കുട്ടിയുടെ ഭാവി അധ്യാപകന്റെ നാവിൻ തുമ്പിലാണ് എന്ന് പറഞ്ഞാൽ അതിശയോക്തി ഇല്ല .

ജപ്പാനീസ് ഭാഷയിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം . ചെയ്ത ' ടോട്ടോചാൻ ' എന്ന പുസ്തകം വളരെ ഹൃദ്യമാണ് . കുറുമ്പ് കൂടിയതിന് സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട ഒരു കുട്ടി വ്യവസ്ഥാധിഷ്ഠിതമല്ലാത്ത പോസിറ്റീവ് സ്ട്രാക്കുകളിലൂടെ ( unconditional positive strokes ) കുട്ടികളെ സ്വാധീനിച്ചിരുന്ന ഒരദ്ധ്യാപകന്റെ ശിക്ഷണത്തിൽ വിജയ സോപാനം ചവിട്ടിക്കയറിയതിന്റെയും ഏറെ നാളുകൾക്ക് ശേഷം അദ്ദേഹത്തിന്റെ ശിക്ഷണരീതി പുനരുദ്ധരിക്കുവാൻ ശ്രമിക്കുന്നതിന്റെയും കഥയാണ് ഇത് . പോസിറ്റീവ് സ്ട്രോക്കുകൾ ഒരു വ്യക്തിയെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന് കാണിക്കുവാൻ ഒരു ഉത്തമ മാത്യകയാണ് ഈ കൃതി .

വൈകാരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മനുഷ്യരെ ആശ്വസിപ്പിക്കുവാൻ , അവരുടെ മനസ്സുമായി ബന്ധപ്പെടുവാൻ പോസിറ്റീവ് സ്ട്രാക്കുകളേക്കാൾ നല്ല ഒരു പ്രതിവിധി ഇല്ല . രോഗികളോടും അവരേക്കാൾ മാനസ്സിക ബുദ്ധിമുട്ട് അനുഭവിച്ച് അവരെ പരിചരിക്കുന്ന ബന്ധുക്കളോടും ബന്ധപ്പെടുന്ന ആതുര ശുശ്രൂഷരംഗത്തുള്ളവർക്ക് സ്ട്രാക്കുകളെക്കുറിച്ചുള്ള അറിവ് വലിയ ഒരു സേവനമായി മാറ്റാം .

എവിടെ രണ്ടു മനുഷ്യർ ഒത്തുകൂടേണ്ടി വരുമോ അവിടെ സ്ട്രോക്കുകളും അവയുടെ കൈമാററവും നടക്കുന്നു . 
വിവിധതരം സ്ട്രോക്കുകളെക്കുറിച്ചും അവ മനുഷ്യനിൽ ഉണർത്തുന്ന ചലനങ്ങളെ ക്കുറിച്ചും അറിവുണ്ടെങ്കിൽ മനുഷ്യബന്ധങ്ങൾ ആസ്വാദ്യകരമാക്കാം . അതു കുടുംബത്തിലോ , സമൂഹത്തിലോ , ജോലിസ്ഥലത്തോ എന്ന് വ്യത്യാസമില്ല .

കൗൺസലിംഗ് തുടങ്ങിയ മനോരോഗ ചികിത്സയുടേയും അടിസ്ഥാനം സ്ട്രാക്കുകളാണ് . ശാരീരികവും മാനസികവുമായ വ്യഥകൾ അനുഭവിക്കുന്നവർക്ക് സ്ട്രോക്കുകളിലൂടെ കൈമാറാവുന്ന ആശ്വാസം എത്രയോ ശ്ലാഘനീയമാണ് . പ്രകൃതിയുടെ ചികിത്സാവിധി തന്നെ സ്നേഹമാണെന്ന് ഡോ : ബേൺ പറയുന്നു . സ്നേഹം പോസിറ്റീവ് സ്ട്രാക്കിന്റെ പ്രതിഫലനമാണ് .

സ്ട്രോക്ക് കളുടെ കൈമാറ്റ രീതി

നമുക്ക് എല്ലാവർക്കും സ്ട്രോക്കുകൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ഓരോ രീതിയുണ്ട് . ഈ രീതി ഉണ്ടാകുവാൻ ചില കാരണ ങ്ങളുമുണ്ട് .

ചിലർ ധാരാളം പോസിറ്റീവ് സ്ട്രോക്കുകൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നു . ചിലർക്ക് പോസിറ്റീവ് സ്ട്രോക്കുകൾ കൊടുക്കുന്നതിൽ ബുദ്ധിമുട്ടില്ല . പക്ഷേ സ്വീകരിക്കുവാൻ വൈമനസ്യം ഉണ്ട് . ചിലർ പോസിറ്റീവ് സ്വീകരിക്കുവാൻ മിടുക്കരാണ് . പക്ഷേ , നെഗറ്റീവ് സ്ട്രാക്കുകൾ കൊടുക്കു . ചിലർക്ക് കൊടുക്കൽ വാങ്ങലുകൾ എല്ലാം നെഗറ്റീവാണ് . എന്തുകൊണ്ടാണ് ഇത്തരം രീതികൾ ഉണ്ടാകുന്നത് ? പോസിറ്റീവ് സ്ട്രോക്കുകൾ ആസ്വാദ്യകരവും നെഗററീവ് സ്ട്രോക്കുകൾ അസ്വാസ്ഥ്യകരവും ആയിരിക്കേ എന്തു കൊണ്ട് ചിലർ നെഗറ്റീവ് സ്ട്രോക്കുകൾക്കായി ശ്രമിക്കുന്നു ?

എന്നെ കൊള്ളാം എന്നോ എന്നെ കൊള്ളില്ല ' എന്നോ രണ്ടു കാഴ്ച്ച . പ്പാടുകൾ സ്വയം സ്വീകരിക്കുന്നതോടൊപ്പം മറ്റുള്ളവരെക്കുറിച്ചും അവരെ കൊള്ളാം ' അല്ലെങ്കിൽ ' അവരെ കൊള്ളില്ല ' എന്ന കാഴ്ചപ്പാട് സ്വീകരിക്കാം .

 ഈ കാഴ്ചപ്പാടുകൾ അബോധ മനസ്സിൽ നമ്മുടെ സ്വഭാവങ്ങളെ സ്വാധീനിക്കുന്ന ഒരു ഘടകമാണ് . 
സ്ട്രാക്കു കൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന രീതിയെ ഇത് സ്വാധീനി
ക്കുന്നു.

ഈ രീതി സ്വായത്തമാക്കുന്നത് കുടുംബാന്തരീക്ഷത്തിൽ നിന്നാണ് .

ഭാര്യ നന്നായി പാചകം ചെയ്താൽ ഭർത്താവ് നന്നായി കഴിക്കും . പക്ഷേ ഒരു നല്ല വാക്ക് പറയാറില്ല . എന്തിനു പറയണം ? അത് കടമയാണ് .

വീട് നന്നായി ഒരുക്കിവച്ചാൽ ... അത് അവളുടെ കടമയാണ് . പക്ഷേ കറിക്കല്പം ഉപ്പു കൂടിയാൽ പ്രശ്നമായി .
സാധനങ്ങൾ വച്ചിടത്തു കണ്ടി ല്ലെങ്കിൽ പ്രശ്നമായി ,

ഭാര്യയുടെ ഇതുകണ്ടു വളരുന്ന മകൻ നെഗറ്റീവ് സ്ട്രോക്കുകൾ കൊടുക്കു ന്നതിൽ തല്പരനാകുവാനാണ് സാധ്യത . 

അമ്മയുടെ സഹനം കണ്ടു വളരുന്ന മകൾ നെഗറ്റീവ് സ്ട്രോക്കുകൾ സ്വീകരിക്കുവാൻ മിടുക്കിയാകും .

ഇതുതന്നെ മറിച്ചും ആകാം ചില സാഹചര്യങ്ങളിൽ . ചില അച്ഛന്മാർക്ക് സ്നേഹം മനസ്സിലാണ് . അത് പ്രകടിപ്പിക്കാറില്ല . ഭാര്യ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും കാണുന്നുണ്ട് . പക്ഷേ വായതുറന്ന് അത് അംഗീകരി ക്കുവാൻ കഴിയുന്നില്ല . അത് എന്താണ് എന്ന് ചോദിച്ചാൽ ,

“ എന്തോ .. അറിയില്ല .

ഗൃഹാന്തരീക്ഷത്തിലെ ' മോഡലിംഗ് ' വളരെ പ്രധാനമാണ് . അച്ഛനും അമ്മയും സ്നേഹം പങ്കുവെച്ച് കാണിച്ചാലെ നമ്മുടെ ശിശുഭാവത്തിന് അതിന്റെ ആവശ്യകത ബോധ്യമാകൂ ; അത് എങ്ങിനെ വേണമെന്ന് നമ്മുടെ പക്വഭാവം മനസ്സിലാക്കു .

വ്യക്തിഭാവങ്ങളുടെ സ്വാധീനം

 സ്വഭാവത്തിൽ വ്യക്തിഭാവങ്ങളുടെ സ്വാധീനം പ്രകട മാക്കുന്ന രീതി സ്ട്രോക്കിന്റെ കൊടുക്കൽ വാങ്ങൽ രീതിയിൽ പ്രകടമാ യിരിക്കും .

ധാരാളം പോറ്റുന്ന പിത്യഭാവം ( NP ) ഉള്ള ആളാണെങ്കിൽ ധാരാളം പോസിറ്റീവ് സ്ട്രോക്ക് കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ആളായിരിക്കും എന്ന് നമുക്ക് കാണാം .

എന്നാൽ വ്യക്തിഭാവത്തിൽ കർക്കശഭാവമാണ് ( CP ) കൂടുതലെങ്കിൽ നെഗറ്റീവ് സ്ട്രോക്കുകൾ കൂടുതൽ കൊടുക്കുന്ന ആളായിരിക്കും . എന്നാൽ സ്ഥീകരി ക്കുന്നത് രണ്ടുതരവും ആകാം .

പക്വഭാവം കൂടുതലുള്ള ആൾ മിതഭാഷിയാണ് . അതുപോലെ തന്നെ സ്ട്രോക്കിന്റെ കൊടുക്കൽ വാങ്ങലുകളിലും മിതത്വം പാലിക്കുന്നു . സാഹചര്യത്തിനു യുക്തമായ സ് (ടോക്കുകൾ കൊടുക്കുവാനും സ്വീകരിക്കുവാനും വൈമനസ്യം ഉള്ള ആളായിരിക്കില്ല . ഒരു യാന്ത്രികത തോന്നിയേക്കാവുന്നതുകൊണ്ട് കിട്ടുന്ന ആൾ എങ്ങിനെ സ്വീകരിക്കുന്നു എന്നതാണ് പ്രധാനം .

സ്വത്രന്ത ശിശുഭാവം ( NC ) കൂടുതലുള്ളവർ ധാരാളം സ്ട്രോക്കു കളുടെ കൈമാററക്കാരാണ് . വ്യവസ്ഥാധിഷ്ഠിതമല്ലാത്ത സ്ട്രോക്കുക ളാണ് കൈമാറുക , " ഇന്റിമസി ' എന്ന ഏറ്റവും അഭികാമ്യമായ സ്ട്രോക്കു കൾ കൈമാറുന്നതും ഇത്തരക്കാരാണ് .

മെരുങ്ങിയ ശിശുഭാവം ( Adapted Child ) തന്റെ ശീലത്തിനനു സരിച്ചാണ് സ്ട്രോക്കുകൾ കൈമാറുക . വഴക്കാളിയായ ശിശുഭാവത്തി നാണ് മുൻ തൂക്കമെങ്കിൽ നെഗറ്റീവ് സ്ട്രോക്കുകൾക്കാണ് സാധ്യത കൂടുതൽ . " അനുസരണ കുട്ടികൾ ' ധാരാളം പോസിറ്റീവ് ട്രാക്കുകൾ കൊടു ക്കുകയും വാങ്ങുകയും ചെയ്യുന്നു .

സംഭാഷണ ശൈലി

ഏതു വ്യക്തിഭാവത്തിനാണ് മുൻതൂക്കം എന്നത് സ്ട്രാക്കുകളുടെ കൈമാറ്റരീതിയെയും സംഭാഷണരീതിയെയും സ്വാധീനിക്കുന്നത് കണ്ടല്ലോ . വിനിമയത്തിലെ ചോദനയും പ്രതികരണവും സ്ട്രാക്കു കളും , വിനിമയം ട്രാക്കുകളുടെ കൈമാറ്റവുമാണ് .

അനുപൂരക സംഭാഷണങ്ങൾ കൂടുതലും പോസിറ്റീവ് സ്ട്രോക്കു കളുടെ കൈമാറ്റമാണ് , 

വിരുദ്ധ സംഭാഷണങ്ങളാകട്ടെ നെഗറ്റീവ് സ്ട്രോക്കുകളിലാണ് അവസാനിക്കുക . 

ഒളി സംഭാഷണങ്ങൾ പോസി റ്റീവ് സ്ട്രോക്കുകളിൽ തുടങ്ങുകയും മാനസ്സിക സന്ദേശം കൈമാറു ന്നതിന്റെ ഫലമായി നെഗറ്റീവ് സ്ട്രോക്കുകളിൽ അവസാനിക്കുകയും ചെയ്യുന്നു . സ്ടാക്കുകളെക്കുറിച്ചുള്ള അവബോധം ആശയവിനിമയം നടത്തുന്ന രീതിയെത്തന്നെ വിശകലന വിധേയമാക്കി മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ സഹായകരമായിരിക്കും

No comments:

Post a Comment