Tuesday, June 1, 2021

സ്ട്രോക്കുകൾ II

സ്ട്രോക്ക്

തിരക്കഥ അഥവാ തലയിലെഴുത്തിന്റെ സ്വാധീനം

മനുഷ്യൻ തന്റെ തലയിലെഴുത്ത് ( Script ) സ്വയം എഴുതുന്നുവെന്നും അതിന്റെ അവസാനരംഗം അഥവാ “ ക്ലൈമാക്സിലേക്ക് നയിക്കുന്ന സ്വഭാവരീതികളാണ് അവബോധമില്ലാതെ പിന്തുടരുന്നതെന്നും വിനിമയ അപ്രഗഥന ശാസ്ത്രത്തിന്റെ അടിസ്ഥാന വിശ്വാസമാണ്

 തലയിലെഴുത്ത് ഉപബോധ തലത്തിലാണ് കുടികൊള്ളുന്നത് . മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളേയും അത് സ്വാധീനിക്കുന്നു . സ്ട്രോക്കുകളിലൂടെ തലയിലെഴുത്തിന്റെ അവസാന രംഗത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു . 

വ്യക്തിയുടെ അവബോധമില്ലാതെയാണ് സ്ട്രോക്കുകളുടെ കൊടുക്കൽ വാങ്ങലുകളിൽ തിരക്കഥയുടെ സ്വാധീനം നിഴലിക്കുന്നത് .

പോസിറ്റീവ് സ്ട്രോക്ക് സുഖകരമായ അനുഭൂതിയാണ് സ്വീകരിക്കുന്ന ആളിലും കൊടുക്കുന്ന ആളിലും ഉണ്ടാക്കുന്നത് . 

നെഗറ്റീവ് സ്ട്രോക്കുകളാകട്ടെ കൊടുക്കുന്ന ആളിലും ലഭിക്കുന്ന ആളിലും അസുഖകരമായ അനുഭൂതിയാണ് ഉണർ ത്തുന്നത് , നെഗറ്റീവ് സ്ട്രാക്കുകൾ കൊടുത്താൽ തിരിച്ചുകിട്ടുന്നത് അസുഖകരമായ അനുഭൂതിയാണെങ്കിലും ശരി ചില മനുഷ്യർ നെഗറ്റീവ് സ്ട്രാക്കുകള കൈമാറും .

നർമ്മബോധമുള്ള ഒരു കഥയാണിത് . ധനികനും ദരിദ്രനുമായ രണ്ട് . അയൽവാസികൾ ഉണ്ടായിരുന്നു . ദാരിദ്യകെടുതികളിൽ നിന്നും രക്ഷനേടി തന്റെ അയൽവാസിയെപ്പോലെ ധനികനാകുവാൻ ദരിദ്രൻ ശിവഭഗവാനിൽ അഭയം തേടാൻ തീരുമാനിച്ചു . മലമുകളിൽ പോയി ശിവധ്യാനം നടത്തി ശിവഭഗവാനെ പ്രസാദിപ്പിച്ചുവരം നേടുകയാണ് ലക്ഷ്യം . അയൽവാസിയുടെ ലക്ഷ്യം മനസ്സിലാക്കിയ ധനികനു വേവലാതിയായി . അയൽവാസി രക്ഷപ്പെട്ട് എന്നേക്കാൾ നല്ലനിലയി ലായാലോ ? ഭഗവാനേ ! പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല . വൈകാതെ അയാളും മലമുകളിലേക്ക് യാത്രയായി . മലമുകളിൽ ഒരിടത്ത് ഇരുന്നിട്ടും ഇരിപ്പുറക്കുന്നില്ല . എന്തുവരമാണ് തന്റെ അയൽവാസിക്ക് കിട്ടാൻ പോകുന്നത് ? 
അയാൾ എഴുന്നേറ്റ് തന്റെ അയൽവാസി ഇരിക്കുന്ന ഇടം കണ്ടുപിടിച്ച് അടുത്തുതന്നെ ഇരുന്ന് ധ്യാനം ആരംഭിച്ചു .

കൊടും തപസ്സ് , ഒടുവിൽ ഭഗവാൻ ഇരുവർക്കും ഓരോ വരം നൽകാമെന്ന് സമ്മതിച്ചു . പക്ഷ ഒരു നിബന്ധന വെച്ചു .

ആദ്യം ചോദിക്കുന്ന ആളിന്റെ ഇരട്ടി അടുത്തയാൾക്ക് വരമായി നൽകും .

ആർക്കുവേണമെങ്കിലും ആദ്യം ചോദിക്കാം . ഇരുവരും മൗനം . എങ്ങിനെ ചോദിക്കും . ചോദിക്കുന്നവന്റെ ഇരട്ടി അടുത്തയാൾക്ക് കിട്ടും . അതുവേണ്ട് . വേണമെങ്കിൽ അവൻ ചോദിക്കട്ടെ . ഒടുവിൽ ഭഗവാൻ പറഞ്ഞു . “ എനിക്ക് തിരക്കുണ്ട് . ആദ്യം തപസ്സ് തുടങ്ങിയ ആൾ ചോദിക്കു .

ദരിദ്രന്റെ ഉള്ളു കിടുങ്ങി , ധനവാനെപ്പോലെ ആകുവാനാണ് താനീ പാടെല്ലാം കഴിച്ചത് . ജീവിതത്തിലെ നല്ലൊരു ഭാഗം തപസ്സു ചെയ്ത തിന്റെ ഉദ്ദേശം തന്നെ അതാണ് . ഇപ്പോൾ താൻ ഒരുകോടിരൂപ ചോദി ച്ചാൽ അവന് രണ്ടു കോടി കിട്ടും . ഈശ്വരാ എങ്ങിനെ ചോദിക്കും ? ഭഗവാൻ ധനവാനോട് ചോദിക്കുവാൻ പറഞ്ഞു .

എന്റെ ഒരു കണ്ണു പൊട്ടിപോകുവാൻ വരം തരണം തനിക്കു നാശം സംഭവിച്ചാലും അപരൻ നശിക്കുമല്ലോ എന്ന വാശിയിലാണ് ചിലയാളുകൾ . അവർ നെഗറ്റീവ് ട്രാക്കുകളേ കൊടുക്കൂ . നെഗറ്റീവ് കൊടുക്കുന്നതുകൊണ്ട് തനിക്ക് ശാരീരികവും മാനസ്സികവുമായ ബുദ്ധിമുട്ടുകളുണ്ട് . എന്നാലും സാരമില്ല . മറ്റുള്ളവർക്ക് പോസിററീവ് സ്ട്രോക്കുകൾ കൊടുക്കില്ല .

പോസിറ്റീവ് സ്ട്രാക്കുകൾ കൊടുക്കുന്നതുമൂലം മാനസിക സുസ്ഥിതിയും ശാരീരിക സുഖവും കൊടുക്കുന്ന ആൾക്കും ലഭിക്കു ന്നതുകൊണ്ട് ദീർഘായുസ്സ് തരാൻ കഴിയുന്ന അമൃതാണ് പോസിറ്റീവ് സ്ട്രോക്കുകൾ . 

ഒരു രൂപയുടെ പോലും ചിലവില്ലാതെ മറ്റുള്ളവർക്ക് പോസിറ്റീവ് സ്ട്രോക്കുകൾ കൊടുക്കുന്നതിലൂടെ മാത്രം നമുക്ക് മാന സികവും ശാരീരികവുമായ നന്മ ഉണ്ടാകുന്നു . സകല മതങ്ങളും ഇതാണ് പഠിപ്പിക്കുന്നത് .

ടിവിയിൽ കുട്ടികൾക്കായി വന്ന ഒരു സീരിയലിലെ കഥാപാത്രമായ “ മൗഗ്ലി'യുടെ ആയുധം “ ബൂമറാംഗ് " എന്നു പറയുന്ന ഒരു വളഞ്ഞ വടിയാണ് . ഇതിന്റെ പ്രത്യകത ഇത് എറിഞ്ഞ ആളിന്റെ പക്കൽത്തന്നെ തിരിച്ചുവരും എന്നുള്ളതാണ് . സ്ട്രോക്കുകൾക്കും ഏതാണ്ട് ഇതുപോലെ ഒരു പ്രത്യേകതയുണ്ട് . കൊടുക്കുന്ന ആൾക്കും അതേ അനുഭവം തിരിച്ചുകിട്ടുന്നു , എന്നിട്ടും പോസിറ്റീവ് സ്ട്രോക്കുകളിലേ ക്ക് തിരിയാൻ കഴിയാത്തത് തലയിലെഴുത്തിന്റെ പ്രത്യകതകൊണ്ടാണ് . അതുപോലെയുള്ള മറ്റൊരു രീതിയാണ് " അരിക്കൽ " ( filtering )

സ്ട്രോക്ക് അരിക്കൽ
( Filtering )

അരിപ്പയുടെ ജോലി ഒരു വലിപ്പത്തിൽ താഴെയുള്ള തരികളെമാത്രം കട ത്തി വിട്ട് വലിയവയെ തിരസ്കരിക്കലാണ് . സ്ട്രോക്കിന്റെ കാര്യത്തിൽ വ്യക്തികളിലും ഈ പ്രത്യേകത . ചിലപ്പോൾ കാണുന്നുണ്ട് .

ടി . എ . ക്ലാസു കഴിഞ്ഞു ചെന്ന് ഭർത്താവ് ഊണ് കഴിഞ്ഞപ്പോൾ ഭാര്യയോട് പറഞ്ഞു .

ഇന്നത്തെ കറി നന്നായിരിക്കുന്നു

ഭാര്യ മനസ്സിലോർത്തു .

“ ഇന്നതാണ്ട് ദുരുദ്ദേശ്യം കാണും "

ഉദ്യോഗസ്ഥൻ കീഴ്ജീവനക്കാരനോട് , " നിങ്ങൾ ഡ്രാഫ്റ്റ് ചെയ്തു ഓർഡർ വളരെ ഭംഗിയായിരിക്കുന്നു .

"  പ്രതികരിക്കാതെ കീഴ് ജീവനക്കാരൻ മനസ്സിൽ പിറുപിറുത്തു . " വേറെ പണിവല്ലതുമുണ്ടെങ്കിൽ ഇങ്ങുതന്നാൽ സൂഖിപ്പിക്കണോ . "

വ്യവസ്ഥാധിഷ്ഠിത പോസിററീവ് ട്രാക്ക് കൊടുത്തത് ലഭിച്ചയാൾ അരിച്ച് അതിൽ നിന്നും മറ്റൊരു ഉദ്ദേശ്യം മനസ്സിലാക്കി . ലഭിക്കുന്ന സ്ട്രോക്കുകൾ അതുപടി ഉൾക്കൊള്ളാതെ അതിനെ തന്റെ മനസ്സിന്റെ ' ഫ്രെയിമിനു ' യോജിച്ചവിധത്തിൽ മാറ്റുന്നതിനെയാണ് അരിക്കുക എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് . “എന്നെ കൊള്ളില്ല ” 
“ ഞാൻ ചെയ്താൽ ശരിയാകില്ല " എന്ന ധാരണയുള്ളവർക്ക് പ്രശംസ ഉൾക്കൊള്ളുവാൻ കഴിയില്ല . 


അടിസ്ഥാന ജീവിത നിലപാട് എന്നെ കൊള്ളില്ല എന്നുള്ള വർക്ക് അത് നിലനിറുത്തുവാനാവശ്യമായ നെഗറ്റീവ് ട്രാക്കുകളാണ് ആവശ്യം . പോസിറ്റീവ് സ്ട്രോക്ക് കൊടുത്താൽ അത് അരിച്ച് ഒഴിവാക്കുന്നു 

ടി എ ട്രെയിനിംഗ് ക്ലാസ്സുകളിൽ ചിലപ്പോൾ കേൾക്കാറുള്ള "

ഇന്നെടുത്ത ക്ലാസ്സ് വളരെ നന്നായിരിന്നു "

“ ഹേയ് , ട്രാക്കിന്റെ ക്ലാസ്സ് ആരെടുത്താലാണ് നന്നാകാത്തത് ?

" ക്ലാസ്സ് എടുത്തയാളിന്റെ ഗുണമല്ല വിഷയത്തിന്റെ മിടുക്കാണ് എന്ന് സമർത്ഥിക്കേണ്ടത് സ്വയം കൊച്ചാക്കി കാണുന്ന മനസ്ഥിതിയുടേതാണ് .

പോസിറ്റീവ് സ്ട്രാക്കുകൾ ഉൾക്കൊള്ളുവാൻ നമുക്ക് സാധിക്കണം .

നെഗറ്റീവ് സ്ട്രോക്കുകൾ അരിക്കുന്നവരും ഉണ്ട് . തന്നെക്കുറിച്ച് ഊതി വീർപ്പിച്ച വ്യക്തിത്വമുള്ളവർ താൻ മററുള്ളവരേക്കാൾ ഒരുപടി മുന്നിലാണെന്ന് സ്വയം കരുതുന്നു . " ഇന്നത്തെ നിങ്ങളുടെ ക്ലാസ്സ് അത്ര ശരിയായില്ല . 

മറുപടി : “ സ്ട്രോക്ക് ഉൾക്കൊള്ളാൻ പറ്റിയ ടീമല്ല വന്നവര് , നമ്മളെന്തു ചെയ്യാനാണ് ? 

ക്ലാസ്സ് നന്നായി കൈകാര്യം ചെയ്യുവാൻ കഴിഞ്ഞില്ല എന്ന സത്യം അത് കേൾക്കാൻ വന്നവരുടെ നിലവാരക്കുറവ് കൊണ്ടാണ് എന്നു സമർത്ഥിക്കുകയാണ് . | 

അടിസ്ഥാന ജീവിത നിലപാടുകൾ ( basic life positions ) ഇളക്കം തട്ടാതെ സൂക്ഷിക്കുവാനും തിരക്കഥയുടെ അന്ത്യത്തിലേക്ക് നയിക്കുന്ന സ്വഭാവരീതികൾക്ക് മാറ്റം വരാതിരിക്കുവാനും സ്ട്രാക്കുകളെ അരിച്ച് തന്റെ മാനസ്സിക അവസ്ഥയ്ക്ക് യോജിച്ചത് മാത്രം സ്വീകരിക്കുന്നു . 

ഇതിനെക്കുറിച്ച് അവബോധം ഉണ്ടായാലേ സ്വഭാവങ്ങളിൽ സ്ഥായിയായ മാറ്റം ഉണ്ടാക്കുവാൻ കഴിയൂ 

തിരക്കഥയ്ക്കുതന്നെ മാറ്റം വരുത്തുവാൻ ആഗ്രഹിക്കുന്നവർ സ്ട്രാക്ക് അരിച്ചെടുക്കുന്ന സ്വഭാവം കാണിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം .

സ്വഅംഗീകാരം 
( Self stroking ) 
ഇതുവരെ നാം ചിന്തിച്ചത് രണ്ടോ അതിലധികമോ വ്യക്തികൾ തമ്മിൽ കൈമാറുന്ന ചോദനകളെക്കുറിച്ചാണ് ഈ ചോദനകൾ സിരാപടലങ്ങൾക്കും മസ്തിഷ്ക്കത്തിനും ഉത്തേജനം നൽകുന്നു . മാനസികവും ശാരീരികവുമായ വളർച്ചയ്ക്കും സുസ്ഥിതിക്കും കാരണമാകുന്നു . ഇത്തരം ഒരു ഉത്തേജനം സ്വയം ചെയ്യുന്നതിനെയാണ് സ്വഅംഗീകാരം 
( self stroking ) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് . 

ഇതിന് പല മാനങ്ങളുണ്ട് . ഇത് മാത്രം മതിയെന്ന് സൂചനയില്ല . എന്നാൽ സ്വഅംഗീകാരം മററ് ആരുതരുന്ന അംഗീകാരത്തേക്കാളും ശ്രഷ്ഠവുമാണ് . സ്വയം സ്നേഹിക്കുവാനും സ്വന്തം കഴിവുകളിൽ അഭിമാനിക്കുവാനും കഴിയണം . സ്ട്രാക്കിനെ സംബന്ധിച്ച ക്ലാസ്സുകൾ എടുക്കുമ്പോൾ

പങ്കെടുക്കുന്നവരോട് ഓരോരുത്തരുടേയും അഞ്ചു ഗുണങ്ങളും അഞ്ച ദോഷങ്ങളും ഒരു കടലാസ്സിൽ എഴുതുവാൻ ആവശ്യപ്പെടാറുണ്ട് . 

ദോഷങ്ങൾ എഴുതുവാൻ എല്ലാവർക്കും കഴിയുമ്പോൾ , ഗുണങ്ങൾ കണ്ടെത്താനാവാതെ പലരും ബുദ്ധിമുട്ടുന്നു . ഒരു ക്ലാസ്സിൽ മനുള്ളവർ ഇത് വായിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പെൺകുട്ടി നിറുത്താതെ എഴുതികൊണ്ടിരിക്കുന്ന ഒരനുഭവമുണ്ടായി . എന്താണ് എഴുതുന്നത് എന്നു ചോദിച്ചപ്പോൾ "

ഓരോരുത്തരും ദോഷങ്ങൾ വായിച്ചപ്പോൾ അതൊക്കെ എനിക്കും ഉണ്ടെന്നു മനസ്സിലായി , " എന്നായിരുന്നു മറുപടി . ദോഷങ്ങളുടെ ഈ വലിയ പട്ടിക സ്വയം സ്നേഹിക്കുവാൻ കഴിയാത്ത മനസ്സിന്റേതാണ് സ്വയം സ്നേഹിക്കുവാൻ കഴിയാത്തവർക്ക് സ്വന്തം കഴിവുകൾ അംഗീകരിക്കുവാൻ കഴിയില്ല , കണ്ടെത്തുവാൻ കഴിയില്ല . ജീവിതവിജയം അപ്രാപ്യമാകും സൃഷ്ടിയുടെ മഹത്വം അംഗീകരിക്കുകയും സൃഷ്ടാവിൽ വിശ്വസി ക്കുകയും ചെയ്യുന്നവർക്ക് അതിലൂടെ കൈവരിക്കുന്ന സ്ട്രാക്കുകൾ ദീർഘകാലം ഏകനായി കഴിയുവാൻ മാത്രം ശക്തമാണ് . ഹിമാലയ സാനുക്കളിൽ ഏകാന്ത ധ്യാനത്തിൽ മുഴുകുന്ന മുനിവര്യന്മാർ ഇത്തര ക്കാരാണ് . എന്തിലും ഏതിലും ഈശ്വര സാന്നിദ്ധ്യം അനുഭവിക്കുന്ന ചിലർ , ഏറെനാളുകൾ തനിച്ചായാലും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഉത്തജനം കൊണ്ട് സന്തോഷിക്കുന്നു . സ്ട്രാക്കുകളുടെ ഉറവിടം തന്നെ ഈശ്വരനിൽ നിന്നാണ് എന്നും , മനുഷ്യനെ പരസ്പരം ബന്ധിപ്പിക്കുന്ന ശക്തമായ ബന്ധമാണിതെന്നും കരുതാം !

എന്നെ കൊള്ളില്ല എന്ന അടിസ്ഥാന വിശ്വാസമുള്ളവർ സ്വയം ട്രാക്കുകൾ നൽകാറുണ്ട് പക്ഷേ നെഗറ്റീവ് ട്രാക്കുകൾ ആയിരിക്കും . കൂടുതൽ പേരും അവരവരുടെ കഴിവുകുറവുകളെക്കുറിച്ച് നല്ല അവബോധമുള്ളവരും അതുമായി ബന്ധപ്പെട്ട നെഗറ്റീവ് സ്ട്രോക്കുകൾ സ്വയം നൽകി ആ ധാരണകൾ ഉറപ്പിക്കുകയും ചെയ്യുന്നു . 

എന്നാൽ സ്വന്തം കഴിവുകളെ കണ്ടെത്തുവാൻ ശ്രമിക്കുകയോ പരിപോഷിപ്പിക്കുകയോ ചെയ്യുന്നില്ല . വിനിമയ അപഗ്രഥനത്തിലൂടെ തലയിലെഴുത്ത് തിരുത്തി എഴുതി ജീവിത വിജയം നേടണമെന്ന് ആഗ്രഹിക്കുന്നവർ സ്വന്തം കഴിവുകളെക്കുറിച്ച് അവബോധം ഉണ്ടാക്കണം . സ്വയം അംഗീകരിക്കുവാൻ തയ്യാറാകണം . സ്വന്തം നേട്ടങ്ങളിൽ അഭിമാനം കൊള്ളണം .

പ്ലാസ്റ്റിക് ട്രാക്കുകൾ

മറ്റുള്ളവർക്ക് സ്ട്രാക്കുകൾ കൊടുക്കുമ്പോൾ ശ്രദ്ധിക്കണം  അവ ആത്മാർത്ഥതയോടെയായിരിക്കണം . ഹൃദയപൂർവ്വം നൽകുന്ന സ് ട്രാക്കുകളാണ് മറ്റു വ്യക്തിയിൽ ഗുണകരമായ ചലനങ്ങൾ ഉണ്ടാക്കുന്നത് . ആത്മാർത്ഥതയോടെ അല്ലെങ്കിൽ ഇതര വ്യക്തി അത് ശ്രദ്ധിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാം . ഗുണത്തിലധികം ദോഷ ങ്ങൾക്ക് ഇവ കാരണമാകും .

ചില മാനേജ്മെന്റ് പരിശീലന ക്ലാസ്സുകളോ ടിഎ ക്ലാസ്സുകളോ കഴിഞ്ഞു വരുന്ന ചിലർ വളരെ ആർഭാടമായി ട്രാക്കുകൾ കൊടു ക്കാറുണ്ട് . “

നന്നായിരിക്കുന്നു . “ ഉഗ്രനായിരിക്കുന്നു . “
വെരി ഗുഡ് ” “
ബ്യൂട്ടിഫുൾ “
ഫന്റാസ്റ്റിക്
ഇങ്ങനെ നിഘണ്ടുവിൽ കണ്ടേക്കാവുന്ന നല്ല നല്ല വിശേഷണങ്ങൾ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്നതുകൊണ്ട് ആ വാക്കുകളുടെ അർത്ഥശുദ്ധി തന്നെ നഷ്ടമാകുന്നു .

ആത്മാർത്ഥതയോടെ ഹൃദയപൂർവ്വം ഈ വാക്കുകൾ ഉപയോഗിക്കു മ്പോൾ അത് ഇതര വ്യക്തിയുടെ വളർച്ചയ്ക്ക് സഹായകരവും അവരുടെ മനസ്സിൽ ആനന്ദം നിറയ്ക്കുന്നതുമാണ് . ഇത്തരം സ്ട്രോക്കുകൾ യഥാർത്ഥങ്ങളാണ് . അങ്ങനെ അല്ലെങ്കിൽ അതിനെ പ്ലാസ്റ്റിക്ക് ട്രാക്കുകൾ എന്നാണ് ടി എയിൽ വിശേഷിപ്പിക്കുന്നത് . സ്ട്രാക്കുകൾ കൈമാറുമ്പോൾ അവ ഹൃദയപൂർവ്വമായിരിക്കണം . "

കള്ള സ്ട്രോക്കുകൾ ' 
( Counterfelt strokes )

“ രാജി , നിന്റെ സാരി ഒത്തിരി നന്നായിരിക്കുന്നു . എനിക്ക് ഇഷ്ടമായി . നല്ല നിറം നല്ല ഡിസൈൻ ! പക്ഷേ ഇതിന്റെ ഈ മുന്താണിയുണ്ടല്ലോ അത് ഈ സാരിയുടെ എല്ലാ ഗ്ലാമറും കളഞ്ഞു . പോസിറ്റീവ് സ്ട്രോക്കുകളുടെ പ്രവാഹമായിരുന്നു . പക്ഷേ എല്ലാ നല്ല വശങ്ങളും അവസാന വാചകത്താടെ തീർന്നു . സ്ട്രാക്കുകൾ നിർലോഭം കൊടുക്കുകയും അതുപോലെ തന്നെ തിരിച്ച് എടുക്കുകയും

ചെയ്യുന്ന രീതിയാണ് ഇത് . ചില മനുഷ്യരുടെ പ്രത്യേകതയാണ് , വളരെ ഹൃദയപൂർവ്വം എന്നു തോന്നാവുന്ന രീതിയിൽ സ്ട്രാക്കുകൾ - കൊടുത്തു തുടങ്ങുകയും അതുപോലെ തന്നെ തിരിച്ച് എടുക്കുകയും ചെയ്യുന്നു .

ഭർത്താവ് ഭാര്യയോട് . “ കറിയൊക്കെ നന്നായിരിക്കുന്നു . എരിവും പുളിയുമൊക്കെ പാകം . പക്ഷെ ഉപ്പ് പാകത്തിനിടാൻ പണ്ട് നിനക്കറിയില്ല .

” സ്നേഹധനനായ ഭർത്താവിന്റെ സംസാരശൈലിയുടെ പ്രത്യേകത യെക്കുറിച്ച് അദ്ദേഹം ബോധവാനായിരിക്കില്ല . ഹൃദയപൂർവ്വം പ്രശംസി ക്കുവാൻ കർക്കശപി തൃഭാവം അനുവദിക്കുന്നില്ല . തൊഴിൽ ശാലകളിലും മറ്റ് സാമൂഹിക രംഗങ്ങളിലും ബന്ധങ്ങളിൽ മങ്ങലേല്പിക്കുന്ന രീതിയാണ് ഇത് . ഈ രീതിയിൽ സ്ട്രോക്കുകൾ കൊടുത്ത് ആരേയും ജോലിയിൽ താല്പര്യമുണർത്താൻ ( മോട്ടിവേറ്റു ചെയ്യാൻ കഴിയില്ല . നിർലോഭം കൊടുത്തു തുടങ്ങുന്ന പ്രശംസകൾ അതുപോലെ തന്നെ തിരിച്ചുപിടിക്കുന്ന രീതി .

വിനിമയ അപഗ്രഥനം സാധാരണയായി ഗ്രൂപ്പുകളിലാണ് പഠിക്കുക . പരിശീലകന്റെ കൂടെ കൂടുന്ന ഇത്തരം ഗ്രൂപ്പുകളിൽ സ്ട്രോക്കുകൾ കൊടുക്കുന്ന രീതി ക്രിയാത്മക വിശകലനങ്ങൾക്ക് അപ്പോഴപ്പോൾ വിധേയമാക്കും . അങ്ങിനെ സൃഷ്ടിക്കുന്ന അവബോധത്തിലൂടെ സ്ട്രോക്കുകൾ കൈമാറുന്ന രീതി മാറ്റിയെടുക്കാം .

സ്ട്രോക്ക് ഇക്കോണമി '

സ്ട്രോക്ക് എന്ന ആശയത്തെ ഡോ . ക്ലോഡ് സ്റ്റെയിനർ വിശദമായി പാനത്തിനു വിധേയമാക്കുകയും അത് എപ്രകാരമാണ് മാതാപിതാക്കൾ മക്കളെ വളർത്തുന്ന ( parenting ) പ്രക്രിയയിൽ ഉപയോഗിക്കുന്നത് എന്ന് വിശദമാക്കുകയും ചെയ്തു . മാതാപിതാക്കൾക്ക് നിർലോഭം കൊടുക്കാവുന്ന സംഗതിയാണ് സ്ട്രോക്കുകൾ , ഇത് വറ്റിവരളുന്ന പ്രശ്നമേ ഇല്ല . ഇതൊക്കെ യാണെങ്കിലും അവബോധമില്ലാതെ മാതാപിതാക്കൾ സ്ട്രാക്കുകളുടെ വിതരണത്തിൽ കൃത്രിമക്ഷാമം വരുത്തുകയും അതുവഴി കുട്ടികൾക്ക് സ്ട്രോക്കിനെ സംബന്ധിച്ച ചില നിയമങ്ങൾ കൈമാറുകയും ചെയ്യുന്നു

1 ട്രാക്കുകൾ കൊടുക്കേണ്ടതാണെങ്കിലും കൊടുക്കാതിരിക്കുക .

2. ആവശ്യമുണ്ടെങ്കിലും ചോദിച്ചു വാങ്ങാതിരിക്കുക .

3. സ്ട്രോക്കുകൾ വേണമെങ്കിലും സ്വീകരിക്കാതിരിക്കുക .

4 , ട്രാക്കുകൾ വേണ്ടെങ്കിലും തിരസ്കരിക്കാതിരിക്കുക .

5 , സ്വയം ട്രാക്കുകൾ നൽകാതിരിക്കുക .

ഈ അഞ്ച് നിയമങ്ങളേയും കൂടി ഡോ : സ്റ്റയർ വിളിച്ച പേരാണ് " ട്രോക്ക് ഇക്കാണമി ' , മാനസ്സിക സ്വാതന്ത്ര്യം നഷ്ടമാകുന്നത് ഈ അഞ്ചു നിയമങ്ങൾ മൂലമാണ് എന്ന് അദ്ദേഹം കരുതുന്നു . അതുകൊണ്ട് ഇതിൽനിന്നും മോചനം നേടേണ്ടതാണ്

, മാതാപിതാക്കൾ കുട്ടികളെ സ്വാധീനിക്കുവാനാണ് ഈ നിയമങ്ങൾ അഭ്യസിപ്പിക്കുന്നത്

സ്റ്റൈനർ തന്റെ തിയറി വിശദമാക്കുവാൻ ഒരു നല്ല ഉദാഹരണവും പറയുന്നുണ്ട് , ജനിച്ചയുടനെ കുട്ടിയുടെ മുഖത്ത് ഒരു മാസ്ക് ധരിപ്പിക്കുക . അതിലൂടെ മാത്രമെ ഓക്സിജൻ ലഭിക്കുകയുള്ളൂ എന്നു കരുതുക . കൃത്യമായി ഓക്സിജൻ ലഭിച്ചുകൊണ്ടിരിക്കുന്നിടത്തോളം സമയം കുട്ടി ശാന്തമായി വളരുന്നു . ക്രമേണ ഈ മാസ്കിലൂടെ വരുന്ന ഓക്സിജന്റെ വരവ് നിയന്ത്രിക്കുക , മാതാപിതാക്കൾ ആവശ്യപ്പെടു ന്നതുപോലെ പ്രവർത്തിച്ചാൽ മാത്രമേ സ്വത്രന്തമായി ഓക്സിജൻ ലഭിക്കുന്നു എന്നു വന്നാൽ കുട്ടികൾ അവരുടെ ആവശ്യാനുസരണം പ്രവർത്തിച്ച് ഓക്സിജൻ സ്വീകരിക്കുവാൻ തയ്യാറാകുമത് .

സ്ട്രോക്കുകൾ ജീവൻ നിലനിറുത്തുവാൻ ആവശ്യമാണ് . ആഹാര പോലെ തന്നെ ഇത് അനിവാര്യമാണ് . മാതാപിതാക്കളുടെ നിബന്ധനകൾ അനുസരിച്ചേ ഇതു കിട്ടുകയുള്ളു എന്നു വന്നാൽ അതനുസരിക്കുവാൻ കുട്ടികൾ നിർബന്ധിതരാകും . മാതാപിതാക്കൾ അവരുടെ ' സൂക്തങ്ങൾ ' മക്കൾ അനുസരിക്കുവാൻ സ്ട്രോക്ക് കൊടുക്കൽ വാങ്ങലുകളിൽ നിയന്ത്രണം നടപ്പാക്കുന്നു എന്നു ചുരുക്കം . ഇതിന്റെ ഫലമായി മക്കൾ ചില രീതികൾ പരിശീലിച്ചതാണ് ' സ്ട്രാക്ക് ഇക്കോണമിയി'ലെ അഞ്ചുകാര്യങ്ങൾ , മനഃപൂർവ്വമായി മാതാപിതാക്കൾ ചെയ്ത് വരുന്ന സ്വഭാ വങ്ങളല്ല . ഇത് അവർ അവബോധമില്ലാതെ ശീലിച്ചതാണ് . ഇപ്പോൾ അവ രുടെ സ്വഭാവത്തിന്റെ ഭാഗമാണ് . ഇതിന്റെ ശരിതെറ്റുകളെക്കുറിച്ച് വില യിരുത്തിയതല്ല .

1 , സ്ട്രോക്കുകൾ കൊടുക്കാതിരിക്കുക .

ആവശ്യാനുസരണം ധാരാളം ട്രാക്കുകൾ കൊടുക്കേണ്ടതാണ് . പക്ഷേ ഈ നിയമം അനുസരിക്കുന്നവർ അത് കൊടുക്കുന്നതിൽ ലുബ്ധ് കാണിക്കുന്നു .

" ലാളിച്ചു വഷളാക്കുക "

ഒന്നേ ഒള്ളൂ എങ്കിൽ ഉലയ്ക്കക്ക് അടിക്കണം " തുടങ്ങിയ ചിന്താഗതികളോ സ്വന്തം ശൈശവ അനുഭവങ്ങളോ ഈ നിയമം സ്വീകരിക്കുവാൻ കാരണമാകാം . സ്ട്രോക്കുകൾ കൊടുക്കുന്ന കാര്യത്തിൽ ' മോഡലിംഗ് ' എങ്ങിനെ സ്വാധീനിക്കുന്നു എന്നു നാം കണ്ടതാണ് . സ്ട്രോക്കുകളുടെ ദൗർലഭ്യം കുട്ടികളെ മാതാപിതാക്കൾ ഉദ്ദേശിക്കുന്ന തലത്തിലെത്തിക്കുവാൻ ഉപയോഗിക്കുന്നു , ഇതിലെ ശ്രദ്ധയമായ സംഗതി അനാരോഗ്യകരമായ തിരക്കഥയുള്ള മാതാപിതാക്കളാണ് പോസിറ്റീവ് സ്ട്രോക്ക് കൊടുക്കുന്നതിൽ വിമുഖരാകുന്നത് എന്നതാണ് . അതുകൊണ്ട് ഇവർ നയിക്കുന്ന മാർഗ്ഗവും ലക്ഷ്യവും " തവളകളെ ' സൃഷ്ടിക്കുന്നതാകാം .

2 , സ്ട്രോക്കുകൾ ചോദിച്ചു വാങ്ങാതിരിക്കുക .

നിലനില്പിന് അത്യന്താപേക്ഷിതമായ സ്ട്രാക്കുകൾ ദുർലഭ മാണെങ്കിൽ ചോദിച്ചു വാങ്ങുകയെങ്കിലും വേണം . ചോദിച്ചാൽ കിട്ടിയെനിരിക്കും . പക്ഷേ ചോദിക്കില്ല . അംഗീകാരം ചോദിച്ചു വാങ്ങുന്നത് ശരിയാണോ ?

ഈ ചോദ്യത്തിന് മിക്കവാറും പേരും പറയുന്നത് " അല്ല ' എന്നാണ് .

ചിലർ കരുതുന്നു “ അത് കുറച്ചിലാണ് ” .

ചോദിക്കാതെ ലഭിക്കുന്ന സ്ട്രാക്കുകളും ചോദിച്ചു വാങ്ങുന്നവയും ഒരേ നിലവാരത്തിലുള്ളതാണോ ? എല്ലാവരും തന്നെ പറയാറ് 
 “ നിലവാരക്കുറവ് ഉള്ളവയാണ് " എന്നാണ് .

ചോദിച്ചുവാങ്ങുന്നത് വളരെ മോശമായ ഒരു ഏർപ്പാടാണ് എന്നും അങ്ങിനെ ലഭിക്കുന്ന സ്ട്രോക്കുകൾ രണ്ടാം തരമാണ് എന്നും പൊതുവേ കരുതപ്പെടുന്നു .

നന്നായി പാചകം ചെയ്ത് വിഭവങ്ങളൊരുക്കിയ വീട്ടമ്മ , അത് ആവശ്യത്തിലധികം കഴിച്ച് എഴുന്നനുപോയ ഭർത്താവ് ഒരു ഭംഗിവാക്കു പോലും പറഞ്ഞില്ലല്ലോ എന്നാർത്ത് നെടുവീർപ്പിടുന്നു . അവർക്ക് ഒരു പോസിറ്റീവ് സ്ട്രോക്ക് ആവശ്യമായിരുന്നു . ഭർത്താവിന് അറിയാമായിരുന്നു അന്നത്തെ പാചകം വളരെ നന്നായിരുന്നു എന്ന് . പക്ഷേ അദ്ദേഹം പഠിച്ച ' നിയമം ' അനുസരിച്ച് പോസിറ്റീവ് സ്ട്രോക്കുകൾ കൊടുക്കുവാൻ അദ്ദേഹത്തിനു കഴിയില്ല . അത് അദ്ദേഹത്തിന്റെ മാനസ്സിക ബുദ്ധിമുട്ടാണ് . അതിന് ഭാര്യ എന്തിന് സഹിക്കണം ?

അവർക്കു ചോദിക്കാമായിരുന്നു . "

ഇന്ന് എന്റെ പാചകം എങ്ങിനെയുണ്ട് ? " സ്വതവേ സ്ട്രാക്കുകൾ കൊടുക്കുവാൻ ബുദ്ധിമുട്ടുള്ള ഭർത്താവിൽനിന്ന് അത് ചോദിച്ചു . വാങ്ങാമായിരുന്നു . കാരണം , ആവശ്യം ഭാര്യയുടേതാണ് .

വിനിമയ അപഗ്രഥന സിദ്ധാന്തം അനുസരിച്ച് ചോദിച്ചുവാങ്ങുന്ന് സ്ട്രോക്കുകളും അല്ലാതെ ലഭിക്കുന്നവയും തമ്മിൽ ഒരു വ്യത്യാസവുമില്ല .

സ് ട്രാക്കുകൾ ആ വീട്ടമ്മ ചോദിച്ചു വാങ്ങുവാൻ മടി കാണിക്കുകയും സ് ട്രോക്കുകളുടെ അഭാവത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നു . ഭർത്താവിന് സ്ട്രോക്ക് കൊടുക്കുവാൻ കഴിയുന്നില്ല എന്നത് അദ്ദേഹത്തിന്റെ പ്രശ്നമാണ് . അതിന് മറ്റാരും വില കൊടുക്കേണ്ടതില്ല . സ്ട്രോക്ക് ചോദിച്ചുവാങ്ങുവാൻ മടികാണിച്ച വീട്ടമ്മ ഭർത്താവിനെ പോലെ തന്നെ സ്ട്രാക്ക് ഇക്കോണമിയിലെ മറ്റൊരു നിയമം പ്രാബല്യത്തിൽ വരുത്തുകയാണ് .
സ്ട്രോക്കുകൾ ചോദിച്ചു വാങ്ങരുത് .
വിശന്നാൽ നാം ഭക്ഷണം ചോദിച്ചു വാങ്ങുന്ന ലാഘവത്തോടെ സ്ട്രോക്കുകൾക്കായുള്ള വിശപ്പും ചോദിച്ചു തീർക്കാവുന്നതാണ് .

3 സ്ട്രോക്കുകൾ സ്വീകരിക്കാതിരിക്കുക

സാജൻ സാമാന്യം നന്നായി പാട്ടുപാടുന്ന ആളാണ് . പാട്ടുകേട്ടു . കഴിഞ്ഞപ്പോൾ സുഹൃത്ത് അഭിനന്ദിച്ചു . " സാജൻ , എനിക്ക് അസൂയ തോന്നുന്നു . എനിക്കിങ്ങനെ പാടാൻ കഴിയുന്നില്ലല്ലോ . നിന്റെ പാട്ട് വളരെ നന്നായിരിക്കുന്നു . " സാജൻ “ ഇതിലിത് പറയാൻ എന്തിരിക്കുന്നു . ജന്മവാസനയാണ് . ഞാനായി ഉണ്ടാക്കിയതൊന്നുമല്ല . പ്രത്യക്ഷത്തിൽ സാജന്റെ എളിമയായി തോന്നാമെങ്കിലും സാജനെ അറിയുന്നവർക്കറിയാം സ്ട്രോക്കുക്കൾക്കായി കൊതിക്കുന്നയാളാണ് . പക്ഷേ നല്ലത് പറഞ്ഞാൽ അത് സ്വീകരിക്കില്ല . ചിലർക്ക് സ്ട്രോക്കുകൾ കൊടുക്കുന്നത് കുടം കമഴ്ത്തി വച്ച് വെളള മൊഴിക്കുന്നതുപോലെയാണ് ഒരു തുള്ളിപോലും അകത്ത് കടക്കില്ല .

സ്ട്രോക്കുകൾ ആവശ്യമുണ്ടായിരുന്നിട്ടും അത് തിരസ്കരിക്കുന്നത്
ചെറുപ്പത്തിലേയുള്ള ശീലമാണ് . നെഗറ്റീവ് സ്ട്രോക്കുകളുടെ കഥ ഇതല്ല സ്ട്രോക്ക് ഫിൽട്ടറിംഗ് എന്ന സ്വഭാവത്തോട് സാമ്യമുള്ളതാണ് ഇ നിയമം .

ഇതിനുള്ള പ്രത്യേകത , വ്യക്തിക്ക് സ്ട്രോക്ക് ആവശ്യമാണ് .
എന്നിട്ടും തിരിക്കുകയാണ് .

വളരെയേറെ ആവശ്യകരമായ സ്ട്രാക്കുകൾ നിരസിച്ചു കൊണ്ടിരുന്നാൽ അസ്തിത്വം തന്നെ ഇല്ലാതാകും , തിരക്കഥയുടെ പൂർത്തി കരണത്തിന് ഈ സ്വഭാവം ആവശ്യമായതുകൊണ്ട് ആയിരിക്കും ഈ നിയമം കുട്ടികൾ സ്വായത്തമാക്കുന്നത് . ആരോഗ്യകരമായ ജീവിതം തകരാറി ലാക്കുന്ന സ്ട്രോക്ക് ഇക്കോണമി നിയമങ്ങൾ തിരുത്തേണ്ടിയിരിക്കുന്നു .

4 സ്ട്രോക്കുകൾ തിരസ്കരിക്കാതിരിക്കുക " 

വേണ്ടെന്ന് പറയുവാൻ മടിയുള്ളവരും ഉണ്ട് . ആതിഥേയൻ നിർബന്ധിച്ചാൽ ആവശ്യമില്ലെങ്കിലും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും ചിലർ . പിന്നീട് അതിന്റെ തിക്തഫലം അനുഭവിക്കുകയും ചെയ്യുന്നു . അമിതാഹാരം അജീർണ്ണത്തിന് ഇടയാക്കും എന്നു നമുക്കറിയാം . അമിതമായ പോസിറ്റീവ് സ്ട്രോക്കുകൾ പ്രയോജനം ചെയ്യുന്നില്ല . എന്നെകൊള്ളില്ല എന്ന കാഴ്ചപ്പാടുമവർ ആവശ്യമില്ലെങ്കിലും നെഗറ്റീവ് സ്ട്രാക്കുകൾ തിരസ്കരിക്കാറില്ല . ആവശ്യത്തിലേറെ ലഭിക്കുന്ന ചോദനകൾ സിരാപടലങ്ങളുടെ പ്രവർത്തനം തന്നെ മന്ദീഭവിപ്പിക്കുന്നു . സ്ട്രോക്ക് ഇക്കോണമിയിലെ ഈ നിയമം കൂടുതലും നെഗറ്റീവ് സ്ട്രാക്ക് സ്വീകരിക്കുവാൻ താല്പര്യമുള്ളവരിലാണ് കാണുന്നത് .

5 സ്വയം ട്രാക്കുകൾ നൽകരുത് 
തന്നെക്കുറിച്ച് മതിപ്പില്ലാത്തവർ ധാരാളം നെഗറ്റീവ് സ്ട്രാക്കുകൾ സ്വയം എടുക്കാറുണ്ട് . ഏകാന്തത ഇഷ്ടപ്പെടുന്നതും സ്വന്തം ' മുറിവ് നക്കി പുണ്ണാക്കുന്നതും ' ഇവരുടെ രീതിയാണ് . സ്വന്തം കഴിവുകൾ അംഗീകരി ക്കുകയോ പരിശ്രമങ്ങളിലൂടെ നേടുന്ന നേട്ടങ്ങൾക്ക് അർഹിക്കുന്ന വില കാണുകയോ ഇത്തരക്കാർ ക്ക് ബുദ്ധിമുട്ടാണ് , പോസിറ്റീവ് സ്ടാക്കുകൾ സ്വയം എടുക്കുന്നതിന് എതിരെയാണ് ഈ നിയമം . സാംസ്കാരികവും മതപരവുമായ ചില മൂല്യങ്ങൾ ഈ നിയമം

സ്വായത്തമാക്കുവാൻ കാരണമാകാം . മൂല്യങ്ങളുടെ കുഴപ്പമല്ല . അതുൾക്കൊള്ളുന്നവർ മൂല്യത്തിനു കൊടുക്കുന്ന വിശദീകരണങ്ങൾ സങ്കരതയിൽ നിന്നുമാണ് . മനുഷ്യന് കഴിവും ശ്രഷ്ഠതയും കൊടുത്തത് സൃഷ്ടാവാണെങ്കിൽ അതിൽ അഭിമാനം കൊള്ളണ്ടത് സ്വാഭാവികമാണ് . മറിച്ചായാൽ പക്വഭാവത്തിന്റെ അഭാവമാണ് സൂചിപ്പിക്കുന്നത് .

കൊച്ചുകുട്ടികൾ സ്വന്തം നേട്ടങ്ങളിൽ അഭിമാനിക്കുന്നത് അവരെ ശ്രദ്ധിച്ചാൽ മനസ്സിലാകും . താൻ ചെയ്ത പ്രവർത്തി മാതാപിതാക്കൾക്ക് ഇഷ്ടമായി എന്നു മനസ്സിലാക്കിയാൽ അതേ പ്രവർത്തി അവർ പലവട്ടം ആവർത്തിക്കുന്നു . ഇപ്രകാരം സ്വയം അംഗീകരിക്കപ്പെടുമ്പോൾ അത് നല്ല ആത്മവിശ്വാസമുള്ള വ്യക്തിത്വമായി തീരുകയും ചെയ്യുന്നു . മറിച്ചായാൽ ഇവരിൽ ആത്മവിശ്വാസം തീരെ ഇല്ലാതാകുകയും ചെയ്യും . സ്ട്രോക്ക് ഇക്കാണമിയിലെ നിയമങ്ങൾ മാതാപിതാക്കളുടെ സഹവാസത്തിൽ നിന്നും വളരെ ചെറുപ്പത്തിൽത്തന്നെ ആർജ്ജിക്കുന്ന വയാണ്

. തിരക്കഥ തിരുത്തി എഴുതണമെങ്കിൽ സ്ട്രാക്ക് ഇക്കോണമിയിലെ നിയമങ്ങൾ തിരുത്തി എഴുതുകയാണ് നല്ല രീതിയെന്ന് സ്റ്റൈനർ കരുതുന്നു . " ഓട്ടോണമി ' അഥവാ മാനസിക സ്വാതന്ത്ര്യത്തിന് വിഘാതമാകുന്നത് സ്ട്രാക്ക് ഇക്കോണമിയാണെന്നും ഇത് തിരുത്തി എഴുത്തണ്ടത് മാനസിക സ്വാതന്ത്ര്യം ലഭിക്കേണ്ടതിന് ആവശ്യമാ ണെന്നും “ സ്റ്റൈനർ " സമർത്ഥിക്കുന്നു .

സ്ട്രാക്കുകൾ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് നിത്യവും നിരന്തരം ചെയ്യുന്നവയായതുകൊണ്ട് മാറ്റം വരുത്തുവാനും അത് വിലയിരുത്തുവാനും ധാരാളം അവസരങ്ങളുണ്ട് . സ്ട്രോക്ക് ഇക്കോണ മിയിലെ ഏത് നിയമങ്ങളാണ് പിൻതുടർന്ന് വരുന്നതെന്ന് മനസ്സിലാ ക്കുകയാണ് ആദ്യം വേണ്ടത് .

സ്ട്രോക്ക് ഇക്കോണമിയിലെ നിയമങ്ങളിൽ ഏറ്റവും പ്രധാനമായത് , എന്നെ സംബന്ധിച്ചിടത്തോളം , അഞ്ചാമത്തതാണ് . സ്വയം അംഗീകരിക്കുവാൻ കഴിയുക ഏറ്റവും അടിസ്ഥാനപരമായ സംഗതി യാണ് . ഇതിന് കഴിയാതെ മറ്റുള്ളവർക്ക് പോസിറ്റീവ് സ്ട്രാക്ക് കൊടുക്കുക ആത്മാർത്ഥതയോടെയാവില്ല . സ്വയം അംഗീകരിക്കേണ്ടത് പക്വഭാവത്തിന്റെ അവബോധത്തോടെ വേണം .

സ്ട്രോക്കുകളും സാമൂഹികബന്ധങ്ങളും '

ഹോമോ സാപിയൻസ് ' എന്ന് ജന്തുശാസ്ത്രത്തിൽ നാമകരണം ചെയ്യപ്പെട്ട മനുഷ്യന്റെ നിലനില്പിനും വളർച്ചയ്ക്കും ആവശ്യമായ ചോദനകൾ മാത്രമായി സ്ട്രോക്കുകളെ മനസ്സിലാക്കുന്നത് ശരിയല്ല .

എന്നേയും നിങ്ങളേയും പരസ്പരം കോർത്തിണക്കുന്ന കണ്ണിയാണ് . സ്ട്രോക്കുകൾ , സാമൂഹിക ബന്ധങ്ങളിലെ അദ്യശ്യചരടാണ് ഇത് . ഈ ചരട് എവിടെ ലോലമാകുന്നുവോ അവിടെ ബന്ധങ്ങൾക്ക് തകർച്ച യുണ്ടാകും . മാനസിക പിരിമുറുക്കങ്ങളും ദു : ഖവും വേദനയും തളം കെട്ടി നില്ക്കും . മനസ്സുകൊണ്ട് ഭാര്യയും ഭർത്താവും അകലുമ്പോഴും മാതാപിതാക്കളും മക്കളും തമ്മിൽ അകലുമ്പോഴും ബന്ധുക്കൾ പരസ്പരം പല തട്ടുകളിലാകുമ്പോഴും അതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നത് ട്രാക്കുകളുടെ കൈമാറ്റരീതിയാണ് . ഭാര്യാഭർത്ത്യ ബന്ധ ത്തിന്റെ അടിത്തറതന്നെ സ്ടാക്കുകളാണ് . രണ്ടു സാഹചര്യത്തിൽ നിന്നും ഒത്തുകൂടുന്ന ഇവരെ പരസ്പരം ബന്ധിക്കുകയോ അകറ്റുകയോ ചെയ്യുന്നതിന് സ്ട്രോക്കുകൾ കൈമാററം ചെയ്യുന്ന രീതികൾ വഴിയൊരുക്കുന്നു . സ്പർശന ത്തിലൂടെയാണ് ആദ്യം നാം സ്ട്രാക്കുകൾ സ്വീകരിക്കുന്ന തെന്നും അതിലൂടെ ലഭിക്കുന്ന ' ന്യൂറൽ എനർജി ' ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കാരണമാകുന്നു എന്നും നാം കണ്ടു . സ്ട്രോക്കു കൾക്കായുള്ള വിശപ്പ് ഇക്കാലത്ത് സ്പർശനത്തിനായുള്ള വിശപ്പാണ് . എപ്പോഴും കുട്ടികൾ അച്ഛനമ്മമാരുമായുള്ള സമ്പർക്കത്തിൽ കഴിയുവാൻ താല്പര്യം കാണിക്കുന്നു . പിന്നീട് അംഗീകാരത്തിന് പ്രാധാന്യമേ റുന്നുവങ്കിലും സ്പർശനത്തിനായുള്ള വിശപ്പ് മനുഷ്യരിൽ ലീനമാണ് . ഇത് വീണ്ടും നിവർത്തിതമാകുന്ന ഒരു സന്ദർഭമാണ് സ്ത്രീ പുരുഷ ശാരീരിക ബന്ധപ്പെടൽ . ഡാ ; ബേൺ തന്റെ " സെക്സ് ഇൻ ഹ്യൂമൻ ലവിംഗ് ' എന്ന കൃതിയിൽ ഇതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു . വിവിധ തരത്തിലുള്ള സ്ട്രാക്കുകളുടെ കൈമാററമാണ് ഈ സമയം ശാരീരികവും മാനസികവും ആയ സംതൃപ്തി മനുഷ്യന് സമ്മാനിച്ചു കൊണ്ട് പ്രകൃതി വംശവർദ്ധനവിനുള്ള ഒരുക്കം നടത്തുകയാണ് .

ഭാര്യാഭർത്ത്യ ബന്ധത്തിന്റെ കാതലായ ഒരാവശ്യം എന്ന നിലിയിൽ പരസ്പരം ബന്ധപ്പെടാതെ ശാരീരിക സംതൃപ്തി മാത്രം ആയി സെക്സ് തരം താഴരുത് , പരസ്പരം അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയുണ്ട് . പ്രവർത്തികളിലധിഷ്ഠിതമായതും അസ്തിത്വത്തിലധിഷ്ഠിതമായതും
( Conditional and Unconditional ) ആയ പോസിറ്റീവ് സ്ട്രോക്കുകൾ പരസ്പരം കൈമാറുവാൻ സാധിച്ചാൽ ബന്ധം ആസ്വാദ്യകരമാകും .

കണ്ടത്തിലച്ഛന്റെ പ്രഥമ ശിഷ്യയായ സിസ്റ്റർ ആനി മരിയ ഫാമിലി കൗൺസിലിംഗിനെക്കുറിച്ച് പറയുമ്പോൾ സൂചിപ്പിക്കുന്ന ഒരു കാര്യം ;

“ ഭാര്യയെ ' അംഗീകരിക്കുവാൻ കഴിയുന്ന , പ്രശംസിക്കുവാൻ കഴിയുന്ന , ചില കൊച്ചുകൊച്ചു കാര്യങ്ങളെങ്കിലും ഭർത്താക്കന്മാർ കണ്ടെത്തണം , അത് ബോധപൂർവ്വം , ആത്മാർത്ഥമായി , അവരോട് പറയണം . അതുപോലെ തന്നെ ഭർത്താവിനെ അംഗീകരിക്കുവാൻ കഴിയുന്ന , പ്രശംസിക്കുവാൻ കഴിയുന്ന , കാര്യങ്ങൾ കണ്ടെത്തുവാൻ , അത് ആത്മാർത്ഥതയോടെ പറയുവാൻ ഭാര്യമാർ ശ്രദ്ധിക്കണം . അമ്മായിഅമ്മയ്ക്കും മരുമകൾക്കും ഇതേ നിർദ്ദേശമാണ് സിസ്റ്റർ കൊടുക്കുക .

പോസിറ്റീവ് സ്ട്രോക്കുകൾ കൊടുക്കുവാനുള്ള സാഹചര്യങ്ങൾ ബോധപൂർവ്വം കണ്ടെത്തണം . അത് മനസ്സിൽ ഇരുന്നാൽ പോര വ്യക്തമായി മനസ്സിലാക്കാവുന്ന വിധത്തിൽ പറയണം , പ്രകടിപ്പിക്കണം തെറ്റുകളും കുറ്റങ്ങളും കണ്ടെത്തുവാനുള്ള കണ്ണുകൾ മാത്രം വലുതായിക്കൊണ്ടിരുന്നാൽ പോര . ഈ കണ്ണുകൾകൊണ്ട് നെഗറ്റീവ് സ്ട്രോക്കുകൾ കൊടുക്കുവാനുള്ള കാരണങ്ങൾ കാണുകയുള്ളൂ . ഭർത്താക്കന്മാർക്ക് പോസിറ്റീവ് സ്ട്രാക്കുകൾ കൈമാറുവാനുള്ള , സ്നേഹം പ്രകടിപ്പിക്കുവാനുള്ള , നല്ല വാക്കുകൾ പറയുവാനുള്ള , മാനസിക ആരോഗ്യം ഇല്ലെങ്കിൽ അതു മനസ്സിലാക്കുവാനുള്ള ഹൃദയ വിശാലതയും , സ്നേഹം ചോദിച്ചു വാങ്ങുവാനുള്ള മാനസിക ആരോഗ്യവും സ്ത്രീകൾക്കുണ്ടാകണം . ഇത് മറിച്ചും ആകാം .

- പോസിറ്റീവ് സ്ട്രോക്കുകൾക്കുവേണ്ടി കൊതിക്കുന്ന കുഞ്ഞുമക്കൾ അതുകിട്ടാതാകുമ്പോൾ പലപല പ്രവർത്തികളിലൂടെ നെഗറ്റീവ് സ്ട്രോക്കുകൾ ഉറപ്പാക്കുന്നു . 
തനിക്കും സമൂഹത്തിനും ഭാരമാകുന്നു . നിബന്ധനകൾ ഇല്ലാത്ത ധാരാളം സ്ട്രോക്കുകൾ അവർക്ക് കൊടുക്കുവാൻ മാതാപിതാക്കൾ തയ്യാറാകണം . നിബന്ധനാ പൂർവ്വമുള്ള സ്ട്രാക്കുകളും കൂടെ കൊടുത്ത് അവരുടെ കഴിവുകൾ വികസി പ്പിക്കണം .

അമിതമായി നെഗറ്റീവ് സ്ട്രോക്കുകൾ കൊടുക്കുന്ന സ്വഭാവത്തെക്കു റിച്ച് , " ബോൺസായി " ചെടികളെ സൃഷ്ടിക്കുന്ന പ്രക്രിയയെക്കുറിച്ച് അവബോധം ഉണ്ടാകണം . ഇല്ലെങ്കിൽ കുട്ടികളുടെ മനസ്സിലെ പ്രതിഷേധം കൗമാരത്തോടെ പുറത്തുവരും . അച്ഛനോടും അമ്മയോടും എതിർത്ത് സംസാരിക്കും നിഷേധികളുടെ സ്വരം കേൾക്കേണ്ടിവരും .

മാതാപിതാക്കൾ അവരുടെ കാഴ്ചപ്പാട് അനുസരിച്ച് മക്കളെ നന്നായി വളർത്തുവാൻ ശ്രമിക്കുന്നു . മാതാപിതാക്കളിലെ നന്മയും ഉദ്ദേശശുദ്ധിയും കണ്ട ത്തി അവർക്ക് ധാരാളം പോസിറ്റിവ് സ്ട്രോക്കുകൾ കൊടുക്കുവാൻ മക്കൾക്ക് കഴിയണം , ജീവിത വസന്തങ്ങൾ മക്കൾക്കായി ജീവിച്ച് , ജീവിത സായാഹ്നത്തിൽ സ്ട്രോക്കുകൾക്കായി കൊതിക്കുന്ന പ്രായമായ അച്ചനും അമ്മയും ഒത്ത് സമയം ചിലവഴിക്കണം . സ്ട്രോക്കുകളുടെ അഭാവം പ്രായമായ മാതാപിതാക്കളെ രോഗികളും , വാശിയും , വഴക്കും ഉള്ളവരാക്കി മാറ്റും . പ്രായമാകുന്തോറും കുട്ടികളുടെ സ്വഭാവം കൂടുതൽ കാണിക്കുന്ന അ വർ ക്ക് കൂടുതൽ സ്ട്രോക്കുകൾ ആ വശ്യമാണ് , വൃദ്ധ സദനങ്ങളിലും മറ്റും കഴിയുന്നവരെ ഇടയ്ക്കൊന്നു ചെന്നു കണ്ടു സംസാരിക്കുന്നത് ദാനധർമ്മത്തെക്കാൾ വലിയ പുണ്യമല്ലേ ?

തൊഴിൽ ശാലകളിലും ഇതര സാമൂഹിക സംഘടനകളിലും അനുഭവപ്പെടാറുള്ള വിനിമയ തകരാറുകൾ തൊഴിൽ പ്രശ്നങ്ങളിലേക്കും വിഘടന വാദങ്ങളിലേക്കുംവരെ നയിക്കാറുണ്ട് . ഇതിനു കാരണമാകുന്ന ഒരു സംഗതി സ്ട്രാക്കുകൾ കൈമാറുന്ന രീതിയിലുള്ള അപാകതയാണ് . ഇതിനെക്കുറിച്ചുള്ള അവബോധം സൂപ്പർ വൈസർ മാർക്കും മാനേജർമാർക്കും ഉണ്ടായാൽ ബന്ധങ്ങളിൽ ഉലച്ചിൽ തട്ടാതെ കൊണ്ടുപോകാം . ഇക്കൂട്ടർ വളർത്തിയെടുക്കേണ്ടതായ ഒരു വ്യക്തിഗത കഴിവ് സ്ട്രോക്കുക ളുടെ കൈ മാറ്റ രീതി യാ ണ് . സാമൂഹിക സ്ഥാനമാനങ്ങൾ പലരിലും കർക്കശഭാവം ( Critical Parent ) വർദ്ധിക്കുന്നതിനും , കീഴ്ജീവനക്കാരും മറ്റുള്ളവരും അവരെ കർക്കശ ഭാവത്തിൽ കണ്ട് വഴക്കാളിയുടെ റോളിൽ ( Rebellious Child ) ബന്ധപ്പെടുന്ന തുമൂലം ധാരാളം നെഗറ്റീവ് സ് ട്രോക്കുകൾ കൈമാറുവാനും അവസരമൊരുക്കുന്നു . അവബോധം ഉണ്ടായാൽ ഇരുവർക്കും പക്വഭാവത്തിൽ ബന്ധപ്പെടുകയോ നെഗറ്റീവ് സ്ട്രോക്കുകൾ ഒഴിവാക്കുകയോ ചെയ്യാം . തൊഴിൽ ശാലകളിലും മറ്റും സ്ട്രോക്കുകളുടെ കൈമാറ്റ രീതിയിൽ മാറ്റംവരുത്തി വളരെ നല്ല സാഹ ചര്യം സൃഷ്ടിക്കാം , ഉത്പാദനം കൂട്ടാം , വിൽപന കൂട്ടാം , പൊതുവെ നല്ല റിസൽട്ട് ഉണ്ടാക്കാം . സ്ട്രോക്കുകൾ നന്നായി കൈമാറുവാനുള്ള സാമർത്ഥ്യം ഉണ്ടാക്കിയാൽ ഒരു നല്ല മനുഷ്യൻ എന്ന ഖ്യാതിയും ഏത് സംരംഭത്തിനും ജനപിന്തുണയും ഉറപ്പാക്കാം .


No comments:

Post a Comment