Saturday, April 11, 2020

പുതിയ ശീലങ്ങൾ ഉണ്ടാക്കാൻ PTFA

പുതിയ ശീലങ്ങൾ ഉണ്ടാക്കാം
നമ്മൾ ജീവിതത്തിൽ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന് ഉത്തരവാദി നമ്മൾ തന്നെയാണ് 
ഫലം നന്നാവണമെങ്കിൽ മരവും വേരുകളും ഉറച്ച താവണം
ഫലം മോശമായാൽ നമ്മൾ ചിന്തിക്കേണ്ടത് വേരിനെ കുറിച്ചാണ് അതുപോലെ തന്നെയാണ്  വിജയവും നമ്മുടെ പ്രവർത്തി വളരെ കൃത്യമായി ഇരുന്നാൽ നമ്മൾ വിജയിക്കും അല്ലെങ്കിൽ  പരാജയമായിരിക്കും ഫലം

നമ്മുടെ ഉള്ളിൽ തന്നെയുള്ള ഏതോ ചില ചിന്തകളെ കൊണ്ടോ ശീലങ്ങളെ കൊണ്ടോ ആണ് ജീവിതത്തിൽ പരാജയം സംഭവിക്കുന്നത് 

 വിജയിക്കുന്ന എല്ലാവർക്കും തന്നെ  വളരെ കൃത്യമായ ഒരു പാറ്റേൺ ഉണ്ട് എന്ന് നമ്മൾ ഇന്നലെ കണ്ടുവല്ലോ

ഫലം ( results)തീരുമാനിക്കുന്നത് നമ്മുടെ പ്രവർത്തിയാണ് (Action)

 നമ്മുടെ പ്രവർത്തി(action) എങ്ങനെയുള്ള ആവണം എന്ന് തീരുമാനിക്കുന്നത്  നമ്മളുടെ വികാരങ്ങളാണ്(feeling) 

 നമ്മുടെ വികാരങ്ങളെ (feelings ) തീരുമാനിക്കുന്നത്  നമ്മളുടെ തന്നെ ചിന്തയാണ്(thought)

 നമ്മുടെ ചിന്തകളെ തീരുമാനിക്കുന്നത്  വളരെ കുട്ടി കാലത്ത് അറിഞ്ഞോ അറിയാതെയോ നമ്മൾ സബ്  ഉപബോധമനസ്സിൽ ശേഖരിച്ചുവെച്ച അറിവുകളാണ്  ഇതിനെയാണ് തലയിലെഴുത്ത് എന്ന് പറയപ്പെടുന്നത്

ഉദാഹരണത്തിന് കുട്ടിക്കാലത്ത് നമ്മുടെ മുത്തശ്ശനും അച്ഛനും ഒക്കെ നമ്മളോട് പറഞ്ഞ ഒരു വാചകമാണ് ആണ് നമ്മളൊക്കെ ദരിദ്രൻ മാരാണ് എന്നത് അതുകൊണ്ടുതന്നെ നമ്മളുടെ ചിന്ത എപ്പോഴും നമ്മൾ ദരിദ്രനാണ് എന്നതാണ് 

ചിന്തകളാണ് വികാരങ്ങളെ തീരുമാനിക്കുന്നത് എന്നതിനാൽ നമ്മുടെ ഫീലിംഗ് ദാരിദ്രം തന്നെ

 ഫീലിങ് ആണ് ആക്ഷൻ തീരുമാനിക്കുന്നത് എന്നതിനാൽ നമ്മളുടെ പ്രവർത്തിയും വളരെ ദരിദ്രന്റത് തന്നെ 

പ്രവർത്തി ദാരിദ്ര്യം ആകുമ്പോൾ റിസൾട്ട് ദാരിദ്ര്യം തന്നെ 


ഇനി നമുക്ക് എന്താണ് ചെയ്യാൻ സാധിക്കുക നമ്മുടെ ഉപബോധ മനസ്സിൽ ഉള്ള കാര്യങ്ങൾ കണ്ടുപിടിക്കൽ ബുദ്ധിമുട്ടാണ് 

അതുകൊണ്ട് നമ്മുടെ പ്രവൃത്തിയിൽ ബോധപൂർവം മാറ്റങ്ങൾ കൊണ്ടുവരികയാണ് വേണ്ടത് 

 പണക്കാരൻ ചെയ്യുന്ന പ്രവർത്തി നമ്മൾ കോപ്പി ചെയ്യുകയാണെങ്കിൽ ആക്ഷൻ പോസിറ്റീവ് ആകുമ്പോൾ റിസൾട്ട് പോസിറ്റീവ് ആവുമല്ലോ
റിസൾട്ട് പോസിറ്റീവ് ആകുമ്പോൾ   ഫീൽ പോസിറ്റീവ് ആവുകയും ചെയ്യും
ഫീൽ പോസിറ്റീവ് ആകുമ്പോൾ തോട്സ് പോസിറ്റീവ് ആവുകയും തോട്ട്സ് പോസിറ്റീവ് ആകുമ്പോൾ  നമ്മുടെ തലയിലെഴുത്ത് മാറുകയും ചെയ്യും 
                     

നമ്മുടെ ഫീലിംഗ് പ്രവർത്തിയും തമ്മിൽ വളരെയധികം ബന്ധമുണ്ട് ഫീലിങ് മാറുന്നതിനനുസരിച്ച് നമ്മുടെ ബോഡി ലാംഗ്വേജ് (ശരീര ഭാഷ) മാറുന്നത് അത് ശ്രദ്ധിച്ചിട്ടുണ്ടാവു മല്ലോ 

ഉദാഹരണത്തിന് നിങ്ങൾക്ക് ആത്മവിശ്വാസം ഇല്ല എന്ന് ഫീൽ ചെയ്യുമ്പോൾ നിങ്ങളുടെ ബോഡി ലാംഗ്വേജ് ആത്മവിശ്വാസം ഇല്ലാത്തവരുടെ ബോഡി ലാംഗ്വേജ് ആണ്

 ധൈര്യം ഉണ്ടാവുമ്പോൾ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചുനോക്കൂ നെഞ്ചുവിരിച്ചു ഉയർത്തിപ്പിടിച്ച വളരെ ആത്മവിശ്വാസത്തോടുകൂടി ആയിരിക്കും

 നമ്മുടെ  ഫീലിംഗ് മാറുമ്പോൾ ബോഡി ലാംഗ്വേജ് മാറുന്നു ഉണ്ടെങ്കിൽ ബോഡി ലാംഗ്വേജ് മാറ്റി ഫീലിങ് മാറ്റിയെടുക്കാനും സാധിക്കണം

 ബോഡി ലാംഗ്വേജ് മാറ്റി ഫീലിംഗ് മാറ്റുക എന്നുള്ളതാണ് ആണ് നാളെ വൈകുന്നേരം വരെയുള്ള അസൈൻമെൻറ് 

ഉദാഹരണത്തിന് 
 നിങ്ങൾക്ക് നിരാശ വരുമ്പോൾ നിങ്ങളുടെ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചുനോക്കൂ തലതാഴ്ത്തി അലസമായി കാര്യങ്ങൾ ചെയ്യുന്ന  അവസ്ഥയായിരിക്കും 

ആസമയത്ത് ബോധപൂർവ്വം ആത്മ വിശ്വാസം ഉള്ളവരുടെ ബോഡി ലാംഗ്വേജ് സ്വീകരിക്കുക 

തല ഉയർത്തിപ്പിടിച്ച് നെഞ്ച് വിരിച്ച് മുഖത്ത് പുഞ്ചിരി വെച്ച് കൊണ്ട് വളരെ ജാഗ്രതയോടെ കൂടി പ്രവർത്തികൾ ചെയ്യുക  അത് നിങ്ങളുടെ ചിന്തയും പ്രവർത്തിയും അതുവഴി റിസൾട്ടും പോസിറ്റീവാക്കും

Friday, April 10, 2020

ചെന്നായ്ക്കൾ തിരിച്ച് കൊണ്ടുവന്ന ഉദ്യാനം

ധർമ്മം
ചെന്നായകള്‍ തിരിച്ചു കൊണ്ടുവന്ന നദിയും പ്രക്രിതിയും
അമേരിക്കന്‍ ഐക്യനാടുകളിലെ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനം വളരെ പേരുകേട്ടതാണ്‌. 1926 ആയപ്പോഴേക്കും വേട്ടക്കാരായ മൃഗങ്ങളെ അവിടെ നിന്നും ഇല്ലായ്മ ചെയ്യുന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി അവിടെയുള്ള ചെന്നായകളെ കൊന്നു തീര്‍ത്തിരുന്നു.

1995-ല്‍ ഏറെകാലം നീണ്ടുനിന്ന ജനകീയ ആവശ്യങ്ങള്‍ക്കൊടുവില്‍ ചെന്നായകളെ യെല്ലോസ്റ്റോണില്‍ തിരിച്ചു കൊണ്ടുവരികയുണ്ടായി. അതെത്തുടര്‍ന്ന് അവിടെയുണ്ടായ മാറ്റങ്ങള്‍ അദ്ഭുതാവഹമായിരുന്നു. ചെന്നായ മറ്റു പല മൃഗങ്ങളെയും കൊല്ലും എന്നു നമുക്കറിയാം, പക്ഷേ അവ മറ്റു പലതിനും ജീവന്‍ നല്‍കി. 70 വര്‍ഷത്തോളം ചെന്നായകള്‍ ഇല്ലാതിരുന്ന താഴ്‌വരകളില്‍ മറ്റു ശത്രുക്കള്‍ ഒന്നുമില്ലാത്തതിനാല്‍ മാനുകള്‍ ധരാളമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അവയെ നിയന്ത്രിക്കാന്‍ മനുഷ്യര്‍ ആവതു ശ്രമിച്ചിട്ടും ഫലം കണ്ടില്ല. പുല്‍മേടുകള്‍ മുഴുവന്‍ മാനുകള്‍ തരിശാക്കി മാറ്റിയിരുന്നു. 

അപ്പോഴാണ്‌ ചെന്നായകളെ യെല്ലോസ്റ്റോണ്‍ ഉദ്യാനത്തിലേക്ക്‌ തിരികെ കൊണ്ടുവന്നത്‌. തീരെ കുറച്ചെണ്ണമേ അവ ഉണ്ടായിരുന്നുള്ളുവെങ്കിലും ചെന്നായകള്‍ വരുത്തിയ മാറ്റം നാമെല്ലാം നന്നായി അറിഞ്ഞിരിക്കേണ്ടതാണ്‌. തുടക്കത്തില്‍ ചെന്നായകള്‍ വേട്ടയാടി ഏതാനും മാനുകളെ കൊന്നു. എന്നാല്‍ അതിലും പ്രധാനപ്പെട്ട കാര്യം മറ്റൊന്നായിരുന്നു. ചെന്നായകളുടെ സാമീപ്യം മാനുകളുടെ സ്വഭാവത്തില്‍ ഉണ്ടാക്കിയ മാറ്റം. ആരെയും ഒന്നിനെയും ഭയക്കാതെ താഴ്‌വരയിലെ അനുകൂലസാഹചര്യങ്ങളില്‍ പെറ്റുപെരുകിയിരുന്ന മാനുകള്‍ ചെന്നായകളില്‍ നിന്നും രക്ഷ നേടാനായി എളുപ്പം ആക്രമിക്കപ്പെടാന്‍ ഇടയില്ലാത്ത മലഞ്ചെരുവുകളിലേക്ക്‌ പിന്മാറി. മാനുകള്‍ ഒഴിവായതോടെ തരിശായിക്കിടന്ന താഴ്‌വരകളില്‍ സസ്യങ്ങള്‍ വളരാന്‍ തുടങ്ങി.

അഞ്ചാറു വര്‍ഷം കൊണ്ട്‌ അവിടെ കുറ്റിച്ചെടികളായി നിന്നിരുന്ന മരങ്ങള്‍ക്ക്‌ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ അഞ്ചിരട്ടിയോളം ഉയരം വച്ചു. തരിശായിക്കിടന്ന ഇടങ്ങളില്‍ പലതരം മരങ്ങള്‍ വളര്‍ന്നുനിറയാന്‍ തുടങ്ങി. പിന്നാലെ തന്നെ പക്ഷികളും എത്തി. പാട്ടുപാടുന്ന പക്ഷികളും ദേശാടനക്കിളികളും നിറയെ വന്നുതുടങ്ങി. മരങ്ങള്‍ വളര്‍ന്നതോടെ മരം തിന്നുന്ന ബീവറുകളുടെയും എണ്ണം വര്‍ദ്ധിച്ചുവന്നു. ചെന്നായകളെപ്പോലെതന്നെ ബീവറുകളും പരിസ്ഥിതിയിലെ എഞ്ചിനീയര്‍മാരാണ്‌. അവര്‍ മറ്റുള്ള ജന്തുക്കള്‍ക്കായി പരിസരം ഒരുക്കാന്‍ വിദഗ്‌ധരാണ്‌. ബീവര്‍ ഉണ്ടാക്കിയ ഡാമുകളില്‍ ജലം നിറഞ്ഞപ്പോള്‍ അവയില്‍ നീര്‍നായകളും താറാവുകളും മല്‍സ്യങ്ങളും തവളകളും പാമ്പുകളും എത്തി. മുയലുകളുടെയും എലികളുടെയും ശത്രുവായ കയോട്ടികളെ ചെന്നായകള്‍ കൊല്ലാന്‍ തുടങ്ങിയതോടെ മുയലുകളുടെയും എലികളുടെയും എണ്ണം വര്‍ദ്ധിച്ചുവന്നു. ഇത്തരം ചെറുജീവികള്‍ പെരുകിയതോടെ അവയെ ഭക്ഷണമാക്കുന്ന പരുന്തുകളും കുറുക്കന്മാരും ഉദ്യാനത്തിലെത്തി. ചെന്നായകള്‍ അവശേഷിപ്പിച്ച മാംസം ഭക്ഷിക്കുന്ന കാക്കകളും കഴുകന്മാരും പിന്നാലെ എത്തിച്ചേര്‍ന്നു. വളര്‍ന്നു തുടങ്ങിയ സസ്യങ്ങളിലുണ്ടാവുന്ന പഴങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മൂലം അടുത്തതായി വന്നവ കരടികളാണ്‌. അതോടെ മാനുകളുടെ കുഞ്ഞുങ്ങള്‍ക്ക്‌ പുതിയ ഒരു ശത്രു കൂടിയായി.

ഇതിലും സവിശേഷമായ ഒരു കാര്യം അവിടെ സംഭവിക്കുണ്ടായിരുന്നു. നദികളുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണത്‌. നിറയെ മാനുകള്‍ മേഞ്ഞുനടന്ന കാലത്ത്‌ ഒരു പുല്ലു പോലും വളരാന്‍ കൂട്ടാക്കാത്ത നദീതീരത്ത്‌ വളര്‍ന്ന് നിറഞ്ഞപുല്ലുകള്‍ മണ്ണൊലിപ്പിനെ നന്നായി തടഞ്ഞു. വളര്‍ന്നു നില്‍ക്കുന്ന ചെറുസസ്യങ്ങളും മരങ്ങളുടെ വേരുകളും പുഴയുടെ ഒഴുക്കിന്റെ വേഗത കുറച്ചു, പുഴയുടെ ഓരം ഇടിയുന്നത്‌ ഇല്ലാതായി. മാനുകള്‍ വഴിമാറിയതും മണ്ണൊലിപ്പ്‌ നിലച്ചതും പുഴയോരത്തെ സസ്യാവരണത്തെ പോഷിപ്പിച്ചു. പുഴയ്ക്ക്‌ വീണ്ടും ജീവന്‍ വച്ചു.

അങ്ങനെ ഏതാനും ചെന്നായകള്‍ കുറഞ്ഞ കാലം കൊണ്ട്‌ ഒരു പ്രദേശത്തിന്റെ പരിസ്ഥിതി തന്നെ മാറ്റി മറിച്ചു.

ഈ ഭൂമിയിലെ എല്ലാ ജീവജാലങളും ആവിശ്യം തന്നെയാണ്.. ആവശ്യമില്ലാത്തതായി ഒന്നും ഭൂമിയില്‍ ഇല്ല...എല്ലാം ഒരു തരത്തില്‍ അല്ലങ്കില്‍ ആവശ്യമുള്ളത് തന്നെ...

നിങ്ങൾ സാക്ഷിയാണ്

നിങ്ങൾ സാക്ഷിയാണ്
ജീവിതത്തിൽ പ്രധാപ്പെട്ട രണ്ടു കാര്യങ്ങളാണ് ജനനവും മരണവും. ജനനം സംഭവിച്ചുകഴിഞ്ഞു. ഇനി മരണമാണ്, മരണം വളരെ ശക്തമാണ്, ഒരുകാര്യത്തെ മരണത്തിന് നിങ്ങളിൽ നിന്ന് എടുത്തു മാറ്റാനാകില്ല, അത് ധ്യാനമാകുന്നു. നിങ്ങൾക്ക് നിങ്ങളുടെ സ്വത്വത്തിൽ ജാഗ്രതയോടെ, ബോധത്തോടെ, നിരീക്ഷണത്തോടെ വേരുറച്ച് നിൽക്കാനായാൽ നിങ്ങൾ ശരീരമല്ലെന്നും നിങ്ങൾ മനസ്സല്ലെന്നും നിങ്ങൾ ഹൃദയമല്ലെന്നും നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയും. നിങ്ങൾ കേവലം സാക്ഷി മാത്രമായ ഒരാത്മാവാകുന്നു. ആ 'സാക്ഷ്യത്വം ' നിങ്ങളെ അനുഗമിക്കും. അപ്പോൾ മരണത്തിനു പോലും നിങ്ങൾക്ക് സാക്ഷ്യം നിൽക്കാനാകും. ഈ സാക്ഷ്യം നിൽക്കലാണ് എല്ലാ മതത്തിന്റെയും ഉറവിടം. ആ ഉറവിടത്തെ സാക്ഷാത്കരിച്ചവർ, അവരാണ് ബോധോദയം പ്രാപിച്ചവർ --ബുദ്ധന്മാർ. 

ജീവിതത്തിൽ നിങ്ങൾ എന്തൊക്കെ ചെയ്താലും, അതെന്തുമാകട്ടെ, അത് നിങ്ങളെ ധ്യാനത്തിലേക്ക് നയിക്കുന്നില്ലെങ്കിൽ അത് തെറ്റായ പ്രവൃത്തിയാണ്. 

പീറ്ററുടെ പ്രസിദ്ധമായ തത്വങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. അതിലൊന്ന് ഇപ്രകാരമാണ് : 'തെറ്റായ ഒരു കാര്യത്തിന് അങ്ങനെയാവാനേ കഴിയൂ. 'രണ്ടാമത്തേത് ഇപ്രകാരമാണ് :' ഏത് വഴിയിലൂടെ സഞ്ചരിച്ചാലും യാത്ര ദുർഘടം പിടിച്ചതായിരിക്കും, സഞ്ചാരം കാറ്റിനെതിരെയായിരിക്കും. ' മൂന്നാമത്തെ തത്വം : 'നിങ്ങൾക്ക് വിജയിക്കാനാകില്ല. നിങ്ങൾക്ക് മറികടക്കാനാകില്ല, നിങ്ങൾക്ക് ഈ കളി ഉപേക്ഷിക്കാനുമാകില്ല. ' 

എന്നാൽ പീറ്റർ........ ഈ പീറ്റർ ആരെന്ന് എനിക്കറിയില്ല. ആർക്കുമറിയില്ല. അത്രമാത്രം പീറ്റർമാർ ലോകത്തെവിടെയും തത്വങ്ങൾ വിളമ്പി നടക്കുന്നുണ്ട്. എന്നാൽ ഇയാൾ ബുദ്ധനെക്കുറിച്ച് കേട്ടിട്ടില്ലെന്ന് തോന്നുന്നു. അതേ, ജയിക്കില്ല എന്നതും, മറികടക്കാനാകില്ല എന്നതും, കളി ഉപേക്ഷിക്കാനാകില്ല എന്നുമുള്ളത് ശരി തന്നെ. ഇവ മൂന്നും പരീക്ഷിച്ചു നോക്കിയതാണ് ഒന്നും വിജയിച്ചിട്ടില്ല. മുതലാളിത്തം കളി ജയിക്കാൻ ശ്രമിക്കുന്നു. അതാണ് മുതലാളിത്ത സമീപനം, മഹാനായ അലക്‌സാണ്ടറുടെ സമീപനം. രണ്ടാമത്തെ തത്വത്തിനെതിരായാണ് സോഷ്യലിസം യത്നിക്കുന്നത്. മുതലാളിത്തം പരാജയപ്പെട്ടിരിക്കുന്നു. കാരണം എല്ലാ അലക്‌സാണ്ടർമാരും പരാജയമായിരുന്നു. സോഷ്യലിസവും പരാജയപ്പെട്ടിരിക്കുന്നു. സ്റ്റാലിനും മാവോമാരും പരാജയമായിരുന്നു. കപട മതാത്മകരും പരാജയപ്പെട്ടിരിക്കുന്നു. അവർ കളിയിൽ നിന്ന് ഒഴിഞ്ഞു മാറാനാണ് ശ്രമിച്ചത്. അതിനും സാധിക്കുകയില്ല. 
എന്നാൽ ബുദ്ധന്മാർക്ക് മാത്രം അറിയാവുന്ന ഒരു നാലാമത്തെ കാര്യമുണ്ട്. നിങ്ങൾ കളിയിൽ നിന്ന് ഒഴിഞ്ഞുമാറേണ്ട ആവശ്യമില്ല. നിങ്ങൾക്കത് നിരീക്ഷിക്കാം. നിങ്ങൾ ഒളിച്ചോടേണ്ട കാര്യമില്ല. നിങ്ങൾക്ക് ഒരു സാക്ഷിയാവാൻ കഴിയും. അതാണ്‌ എന്റെയും സമീപനം. എന്റെ സന്യാസിമാരോട് എനിക്കുള്ള സന്ദേശമിതാണ് : ഒളിച്ചോടാൻ ശ്രമിക്കരുത്. കാരണം ആർക്കും ഒളിച്ചോടാൻ സാധ്യമല്ല. നിങ്ങൾ എങ്ങോട്ടാണ് ഒളിച്ചോടുന്നത്? എവിടേക്ക് പോയാലും നിങ്ങൾ അതേ ആൾ തന്നെയായിരിക്കും. എവിടേക്ക് പോയാലും ഇത് അതേ ലോകം തന്നെയായിരിക്കും. എവിടേക്ക് ചെന്നാലും നിങ്ങളുടെ മനസ്സ് അതേ ലോകത്തെത്തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കും. കാരണം ലോകത്തിന്റെ വിത്തുകൾ നിങ്ങൾക്കുള്ളിലാണ് ഉള്ളത്. കളി ഉപേക്ഷിക്കാൻ കഴിയില്ല എന്നതും ശരിതന്നെ. എന്നാൽ നിങ്ങൾക്ക് ഈ കളിയിൽ ഒരു സാക്ഷിയാവാൻ കഴിയും--ജീവിതമാകുന്ന കളിയിൽ. നിങ്ങൾക്കതിനെ അതിവർത്തിക്കുവാനും കഴിയും. സാക്ഷ്യം വഹിക്കുക എന്നത് തന്നെയാണ് അതിവർത്തനം.. 
ഓഷോ

ഒരു ഗാനത്തിന്റ മൗനം 

അറിവും അനുഭവവും

സംഭവം വളരെ പഴയതാണ്
നിരക്ഷരകുക്ഷി കളായ ഒരുപറ്റം ജനങ്ങളുടെ ഗ്രാമം ആകെയുള്ളത് ഒരു സർക്കാർ ആശുപത്രിയും അവിടെ വിദഗ്ധനായ ഒരു ഡോക്ടറും
 കിട്ടുന്ന സമയത്തൊക്കെ ഡോക്ടർ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും ആരോഗ്യ ശാസ്ത്രത്തെ കുറിച്ചുമെല്ലാം അല്ലറ ചില്ലറ ബോധവൽക്കരണം നടത്തി ഗ്രാമത്തെ പുരോഗതിയിലേക്ക് നയിക്കാൻ ഉള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരുന്നു.

അങ്ങനെ ഇരിക്കെ ഒരു ദിവസം ആ ഗ്രാമത്തിലെ ഒരു കുട്ടിക്ക് പാമ്പ് കടിയേറ്റ്  ആശുപത്രിയിൽ കൊണ്ടുപോയി വിശദമായ പരിശോധനയ്ക്ക് ഒടുവിൽ ആ ബാലൻ മരിച്ചതായി വിദഗ്ധനായ
ഡോക്ടർ വിധിയെഴുതി

അങ്ങനെ ഗ്രാമീണർ എല്ലാവരും കൂടി ആ ബാലനെ സംസ്കരിക്കാൻ ആയി കൊണ്ട് പോകുമ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ ബാലൻ എഴുന്നേറ്റു പറഞ്ഞു

 "ഞാൻ മരിച്ചിട്ടില്ല" 
" ഞാൻ മരിച്ചിട്ടില്ല" 

അവൻറെ അച്ഛൻ മുന്നോട്ടുവന്നു മുഖത്ത് ആഞ്ഞ് ഒരു അടി കൊടുത്തു കൊണ്ട് പറഞ്ഞു 
"കുരുത്തം കെട്ടവൻ
അല്ലെങ്കിലും നീ കളവ് മാത്രമേ പറയാറുള്ളൂ ഈ ചിതയിലേക്ക് എടുക്കുന്ന നേരത്തെങ്കിലും നിനക്ക് സത്യം പറഞ്ഞു കൂടെ "


 പഠിച്ച് വിദഗ്ദനായ ഡോക്ടർ ആണ്    നീ മരിച്ചെന്ന്  പറഞ്ഞത്
ഞങ്ങളത് വിശ്വസിക്കണോ ?
അതോ  അക്ഷരാഭ്യാസമില്ലാത്ത നീ പറയുന്നത് വിശ്വസിക്കണോ ?
മിണ്ടാതെ കിടക്കടാ അവിടെ 
ഞങ്ങൾ ഇപ്പോൾ വളരെ ശാസ്ത്രബോധം ഉള്ളവരാണ്
ഞങ്ങളെ പറ്റിക്കാൻ നോക്കണ്ട 

ആ ഗ്രാമത്തിലെ എല്ലാവരും തന്നെ അച്ഛന്റെ വാദത്തോടൊപ്പം ആയിരുന്നു.

Dr sreenath karayatt
10/ 4/ 20

വ്യക്തിത്വ വൈരുദ്ധ്യങ്ങൾ

വ്യക്തിത്വ വൈരുദ്ധ്യങ്ങൾ
അച്ഛനും മകളും 
അച്ഛനും അമ്മയും മകളും കൗൺസിലിംഗ് സെന്ററിൽ വന്നത് മകളുടെ ദേഷ്യം മാറ്റാനായിരുന്നു . മൂന്നുപേരെയും വിളിച്ച് കുശലാന്വേഷണം നടത്തിയതിനു ശേഷം ആരോടെങ്കിലും ഒരാളോട് ഞാൻ സംസാരിക്കാം എന്ന് ഞാൻ പറഞ്ഞ പ്പോൾ 

ഞാൻ സാറിനോട് ഒന്ന് സംസാരിക്കട്ടെ എന്ന് പറഞ്ഞ് അച്ഛൻ എന്റെ മുന്നിലുള്ള കസേരയിൽ ഇരുന്നു . അമ്മയും മകളും പുറത്ത് കസേരകളിൽ ഇരുന്ന് ചൗരസ്യയുടെ ഓടക്കു ഴൽ കച്ചേരിയിൽ മുഴുകി . 

അച്ഛൻ പറഞ്ഞു തുടങ്ങി ; 

സാർ ഞാൻ വളരെ അടുക്കും ചിട്ടയിലും വളർന്ന ഒരാളാണ് . അതുകൊണ്ടു തന്നെ അങ്ങനെ അല്ലാതെ കാണുമ്പോൾ എനിക്ക് പെട്ടെന്ന് ദേഷ്യം വരും . എന്നാൽ എന്റെ മകൾ അവൾ നേരെ വിപരീതമാണ് . എത്ര പറഞ്ഞാലും പഠിക്കില്ല . തല തോർത്തിയ ടവ്വൽ സോഫയിൽ അല്ലാതെ വെക്കില്ല . അതേ പോലെ സാധനങ്ങൾ ഒക്കെ വലിച്ചുവാരി ഇടും . ബാത്ത്റൂമിലെ ലൈറ്റ് ഞാനാണ് പോയി ഓഫാക്കാറ് . ലൈറ്റ് ഇടാൻ മാത്രമേ അറിയൂ, ഓഫാക്കാനറിയില്ല . കുളി കഴിഞ്ഞാൽ വസ്ത്രങ്ങളൊക്കെ ബാത്ത്റൂമിൽ ഇട്ട് പോവും . വേറെ ഒരു വീട്ടിൽ പോയി ജീവിക്കേണ്ട ആളല്ലെ അവൾ , എന്നാൽ ഞാനൊന്ന് ഉപദേശിച്ചാൽ എന്നോട് ദേഷ്യമാണ് . 

ഇന്നു രാവിലെ വീട്ടിൽ ഒരു സംഭവമുണ്ടായി . രാവിലെ 9 മണിക്ക് അവൾക്ക് ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു . 8 മണിയുടെ ബസ്സിന് പോവാം എന്ന് ഇന്നലെ ഞങ്ങൾ തീരുമാനിച്ചതാണ് . ഞാനിന്ന് രാവിലെ 4 മണിക്കെഴുന്നേറ്റ് എന്റെ എല്ലാ പ്രഭാത കൃത്യങ്ങളും കഴിഞ്ഞ് 6 മണി മുതൽ അവളെ വിളിക്കുന്നുണ്ട് . എന്നാൽ അവളെഴുന്നേറ്റത് 7 . 30 മണിക്കാണ് . കുളിച്ച് റെഡി യായി വരുമ്പോഴേക്കും ബസ്സ് പോയി . ഞാൻ ആ ദേഷ്യത്തിൽ ചെറുതായി ഒന്ന് അടിച്ചു . അവൾ നന്നാവുന്നതിനു വേണ്ടിയല്ലേ ഞാൻ അടിച്ചത് . എന്നിട്ട് അതിന് അവൾ റൂമിൽ കയറി വാതില ടച്ചു . എന്നോട് പ്രതികാരം വീട്ടാനാണത്രെ അവൾ ആത്മഹ ത്യയ്ക്ക് ശ്രമിച്ചത് . സാറ് അവളെ ഒന്ന് ഉപദേശിച്ചു നന്നാക്കണം . ജീവിതമാവുമ്പോൾ ഒരച്ചടക്കമൊക്കെ വേണ്ട . ഞാനെന്റെ കുട്ടികളെ എല്ലാവരെയും അച്ചടക്കത്തോടെ വളർത്താറുണ്ട് . എന്നിട്ട് എന്റെ മകൾ ഇങ്ങനെ തോന്നിവാസിയായി ജീവിച്ചാൽ , മുഴുവൻ സമയം ഫോണിലാണ് . കൂട്ടുകാരികളുടെ കൂടെയാണ് മുഴുവൻ സമയവും . ഇപ്പോ ഇങ്ങനെ കളിച്ചു നടന്നാൽ ഭാവിയിൽ എന്തെങ്കിലും ഒക്കെ ആവണ്ട ? 
അദ്ദേഹം നിർത്തി . - 

പിന്നീട് ഞാൻ മകൾ കാവ്യയെ വിളിച്ചു . കാവ്യ + 2 കഴിഞ്ഞ് ഡിഗ്രി കോഴിസിന് ചേരാൻ കാത്ത് നിൽക്കുന്നു . 

കാവ്യയ്ക്ക് എന്താണ് പറയാനുള്ളത് ?
. ഞാൻ ചോദിച്ചു . 

അച്ഛനെ മാറ്റി നിർത്തി ഞാൻ കാവ്യയെ മാത്രം കേട്ടു . - അത് ഒരു വീടല്ല സാറെ , അതൊരു ജയിലാണ് . അച്ഛൻ അവിടുത്തെ ജയിലറും . കുറ്റം മാത്രം കണ്ടെത്തലാണ് അച്ഛന്റെ പണി . ഉപദേശവും കുറ്റപ്പെടുത്തലും മാത്രം . ഇന്നു രാവിലെ അച്ഛൻ പറഞ്ഞതനുസരിച്ച് 7 . 45 ന് ഞാൻ റെഡിയായതാ . അപ്പോഴാണ് അച്ഛന് ബാത്ത്റൂമിൽ പോവണമെന്ന് തോന്നി ബാത്ത്റൂമിൽ പോയത് . അതിനാലാണ് ബസ്സ് മിസ്സായത് . അതിന് എന്നെ കുറെ തല്ലി . സത്യമായിട്ടും ഞാൻ റെഡിയായതാ . അച്ഛൻ കാരണം വൈകിയതിന് എന്നെയാണ് തല്ലിയത് . ആ വീട്ടിൽ ജീവിച്ച് മടുത്തു . 

 ശേഷം ഞാൻ കാവ്യയുടെ അമ്മക്കൊപ്പം കൗൺസിലിംഗിന് ഇരുന്നു . - 

അച്ഛനും മോളും എപ്പോ കണ്ടാലും കീരീം പാമ്പും പോലെയാ . അവൾ ഒരു അടിച്ചുപൊളിയുടെ ആളാ . എന്നാൽ അച്ഛൻ വളരെ കർക്കശക്കാരനും . ഞാനാണ് ഇതിനിടയിൽപ്പെട്ട് കഷ്ടപ്പെടുന്നത് . 

ശേഷം കാവ്യയെയും അച്ഛനെയും ഒന്നിച്ചിരുത്തി വീണ്ടും സംസാരിച്ചു . - നിങ്ങൾ ബാത്ത്റൂമിൽ പോയതുകൊണ്ടാണ് ബസ്സ് പോയ തെന്ന് കാവ്യ പറഞ്ഞുവല്ലോ . സത്യമാണോ 
ഞാൻ ചോദിച്ചു . 

അത് സത്യമാണ് . പക്ഷെ 8 മണിക്ക് പോവേണ്ടയാൾ 7 . 30 ന് ആണോ എഴുന്നേൽക്കേണ്ടത് . ഒരു മണിക്കൂർ മുമ്പ് തയ്യാറായാലെന്താണ് . 

അപ്പോൾ നിങ്ങൾ കാരണം നേരം വൈകിയതിന് നിങ്ങൾ അവളെ തല്ലിയതാണോ ? 
ഞാൻ ചോദിച്ചു

 അത് അവൾക്കറിയില്ലേ , എവിടെയെങ്കിലും യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് എനിക്ക് ബാത്ത്റൂമിൽ പോകണമെന്ന് . അഛൻ പറഞ്ഞു

 ശേഷം ഞാൻ മൂന്നു പേരെയും ഇരുത്തി എനിയെഗ്രാമി നെക്കുറിച്ചും 9 തരം വ്യക്തിത്വങ്ങളെക്കുറിച്ചും സംസാരിച്ചു . 
വ്യക്തികളെ ഒൻപത് വിഭാഗമായി തിരിച്ചു കൊണ്ട്ഓരോരുത്തരുടെയും സ്വഭാവസവിശേഷതകളും പെരുമാറ്റരീതികളും വിശദമായി ചർച്ച ചെയ്യുന്ന ദർശനമാണ് എന്നിയെ ഗ്രാം
ലോകത്ത് പ്രശ്നങ്ങളുണ്ടാകുന്നത് ഒരു ശരിയും ഒരു തെറ്റും തമ്മിൽ അല്ല മറിച്ച് രണ്ട് ശരികൾ തമ്മിൽ ആണ് എന്നതാണ് എന്നിയെ ഗ്രാം വ്യക്തമാകുന്നത്

"ഞാൻ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ആണ് ശരി"

 എന്ന് നമ്മൾ ചിന്തിക്കുന്നത് പോലെ തന്നെ എന്നെ എല്ലാവരും അവർ ചെയ്യുന്നതാണ് ശരി എന്ന് ചിന്തിക്കുന്നുണ്ട് .

ഓരോരുത്തരും അവരുടെ കണ്ണട കളിലൂടെ ആണ് ഈ ലോകത്തെ നോക്കിക്കാണുന്നത് അതുകൊണ്ടാണ് ഞാൻ മാത്രം ശരി മറ്റുള്ളവർ എല്ലാവരും തെറ്റ് എന്ന ചിന്ത ഉണ്ടാവുന്നത്

ഈ ലോകത്ത് ഓരോരുത്തരും ചെയ്യുന്നത് അവരുടെ ശരിയാണ്
അത് മറ്റൊരാളുടെ ശരി ആവണമെന്നില്ല
നമ്മുടെ ശരീയിലേക്ക് മറ്റുള്ളവരെ കൊണ്ടുവരാൻ നമ്മൾ ശ്രമം നടത്തുമ്പോഴാണ് അവിടെ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ,
ലോകത്ത് എല്ലാവരും ശരിയാണ് എന്നാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത്

എനിയ ഗ്രാം എന്ന് ശാസ്ത്രം അനുസരിച്ച് 9 തരം വ്യക്തിത്വങ്ങളാണ് ഈ ലോകത്ത് ഉള്ളത്
ഓരോ വ്യക്തിയും എങ്ങനെയാണോ അവരെ അങ്ങനെ തന്നെ സ്വീകരിക്കുക എന്നുള്ളതാണ്
നാം ചെയ്യേണ്ടത്
എനിയ ഗ്രാം എന്ന് ശാസ്ത്രം അനുസരിച്ച് 9 തരം വ്യക്തിത്വങ്ങളാണ് ഈ ലോകത്ത് ഉള്ളത്
കുടുംബങ്ങളിലും സമൂഹങ്ങളിലും ഇടപെടുമ്പോൾ ഇത് നമ്മൾ മനസ്സിലാക്കിയിരിക്കണംഅതുകൊണ്ടുതന്നെ ഓരോരുത്തരോടും യുദ്ധമല്ല പ്രഖ്യാപിക്കേണ്ടത്  സമരസപ്പെടുക ആണ് വേണ്ടത്

അതിൽ അച്ഛനെ പേഴ്സണാലിറ്റി നമ്പർ1 പേഴ്സണാണിലിറ്റി ആണെന്നും മകൾ നമ്പർ7 പേഴ്സണാലിറ്റി ആണെന്നും പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു .

 ജീവിതത്തിൽ എല്ലാവരും ഞാൻ വിചാരിക്കുന്നതുപോലെ തന്നെ പെരുമാറണം എന്നു വാശി പിടിക്കുന്നത് വിഡ്ഢിത്തമാണെന്ന് ക്ഷമയോടുകൂടി ഓരോ വിഷയങ്ങളും സമീപിച്ച് സ്വന്തം ജീവിതത്തിൽ മാതൃക കാണിച്ചു കൊണ്ട് ആണ് മറ്റുള്ളവരെ മാറ്റിയെടുക്കേണ്ടത് അല്ലാതെ  ദേഷ്യം കൊണ്ടോ അക്രമം കൊണ്ടോ ലോകത്ത് ഒരാളെയും നമുക്ക്  മാറ്റിയെടുക്കാൻ സാധിക്കുകയില്ല എന്ന് അച്ഛനെയും , 

തന്റെ അവകാശങ്ങളെക്കുറിച്ചു മാത്രമല്ല ചുമതലകളെ ക്കുറിച്ചും ബോധമുണ്ടാവണമെന്ന് മകളെയും പറഞ്ഞു മനസ്സി ലാക്കി , 

തങ്ങളുടെ തെറ്റുകൾ മനസ്സിലാക്കിയ അവർ പരസ്പരം ക്ഷമ പറഞ്ഞ് സന്തോഷത്തോടെയാണ് സെന്ററിൽ നിന്നും പോയത് . 

എനിയെഗ്രാമിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ താഴെ കൊടുത്ത ലിങ്ക് സന്ദർശിക്കുക


ഡോ: ശ്രീനാഥ് കാരയാട്ട്
സുജീവിതം കൗൺസിലിങ്ങിലൂടെ 

Wednesday, April 8, 2020

വ്യാഥ ഗീത

 വ്യാഥ ഗീത
വ്യാഥ ഗീത എന്ന പേരിൽ മഹാഭരതത്തിലെ വാന പർവ്വത്തിൽ ഒരു ബ്രാഹ്മചാരിയായ ബ്രാഹ്മണന് അറിവുപകർന്നുകൊടുക്കുന്ന ഒരുവ്യാഥനെ ( ഇറച്ചിവെട്ടുകാരൻ , കശാപ്പുകാരൻ ) കുറിച്ച് പറയുന്നുണ്ട് . 

മഹർഷിമാർക്കേണ്ടയൻ യുധിഷ്ഠരനോട് പറയുന്നതാണ് സന്ദർഭം 

ബ്രാഹ്മചാരിയായ അതേ സമയം ഗർവ്വിഷ്ഠനുമായ ബ്രാഹ്മണൻ
വിനീതനായ വ്യാഥനിൽ നിന്നും ധർമ്മത്തെക്കുറിച്ച് പഠിക്കുന്നതായി നമ്മൾക്ക് കാണാം. 

ഒരു കർമ്മമല്ല കർമഫലം തീരുമാനിക്കുന്നത് 
ആ കർമ്മം ചെയ്യുമ്പോൾ ചെയ്യുന്ന വ്യക്തിയുടെ  ഭാവമാണ് എന്നതാണ് വ്യാഥൻ വിശദീകരിക്കുന്നത്

ഒരു കർമ്മം എങ്ങനെ ചെയ്യുന്നു . എന്നതിനെ അനുസരിച്ചാണ് അതിന്റെ മഹത്വം നിലകൊള്ളുന്നത്

ഒരു ദിവസം ബ്രാഹ്മണനായ ബ്രഹ്മചാരി ഒരു നദിയിൽ കുളി കഴിഞ്ഞ് തർപ്പണം ചെയ്യാനായി കൈയ്യിൽ ജലം എടുത്തപ്പോൾ
ആകാശത്തിലൂടെ പറന്നു പോവുകയായിരുന്ന ഒരു തിത്തിരിപ്പക്ഷി ആജലത്തിലേക്ക് കഷ്ടിച്ചു കുപിതനായ ബ്രഹ്മചാരി ദേഷ്യത്തോടെ കൂടി നോക്കിയപ്പോൾ
ആ പക്ഷി കത്തി ചാരമായി താഴെ വീണു തൻറെ തപോബലം കൊണ്ടാണ് ദേഷ്യത്തോടെ കൂടി നോക്കിയപ്പോൾ തിത്തിരിപ്പക്ഷികത്തിച്ചാമ്പലായത് എന്ന് മനസ്സിലാക്കിയബ്രഹ്മചാരിക്ക്
തൻറെ കഴിവിലും തപസ്സിലും വലിയ അഹങ്കാരം ഉണ്ടായി 
  
അതിനുശേഷം അദ്ദേഹം ഭിക്ഷക്കായി ഒരു വീട്ടിൽ ചെന്നു .
"ഭവതി ഭിക്ഷാംദേഹി "
എന്ന് ഉച്ചത്തിൽ പറഞ്ഞു രോഗിയായ ഭർത്താവിനെ ശുശ്രൂഷിക്കുകയായിരുന്ന  ഭാര്യ
കാത്തിരിക്കാൻ പറഞ്ഞു . 

തൻറെ കഴിവിൽ അഹങ്കാരം ഉണ്ടായിരുന്ന ബ്രഹ്മചാരി 
"നിനക്ക് എന്റെ തപശക്തിയെപ്പറ്റി അറിയില്ല എന്ന ഗർവ്വോടെ കുറച്ചുകൂടി ശബ്ദത്തിൽ "ഭവതി ഭിക്ഷാംദേഹി" എന്ന് വീണ്ടും പറഞ്ഞു

ശബ്ദ വ്യത്യാസത്തിൽ നിന്നും ബ്രഹ്മചാരിയുടെ ഗർവ്വ് മനസ്സിലാക്കിയ
ആ അമ്മ 
"എന്നെ ദഹിപ്പിക്കാൻ ഞാൻ തിത്തിരി പക്ഷി അല്ല " 
എന്ന് പറഞ്ഞു
 ഇതുകേട്ട് ബ്രഹ്മചാരി അത്ഭുതപരതന്ത്രനായി ചോദിച്ചു . 

നദിയിൽ നടന്ന സംഭവം ഭവതി എങ്ങനെ അറിഞ്ഞു ? . 

വീട്ടമ്മപറഞ്ഞു 

"ഞാൻ തപസ്സനുഷ്ഠിക്കയോ ധ്യാനത്തിലിരിക്കയോചെയ്തിട്ടില്ല . എന്നാൽ എന്നിൽ നിക്ഷിപ്തമായ ചുമതലകൾ ഞാൻ മുഴുവൻ ഹൃദയത്തോടും സന്തോഷത്തോടും ചെയ്യുന്നു . അത് കൊണ്ട് എനിക്ക് നിങ്ങളുടെ ചിന്തകൾ അറിയാൻ കഴിയുന്നു "
മിഥിലയിലുള്ള തന്റെ ഗുരുവിന്റെ അടുത്ത് പോയി ചോദിക്കു , നിങ്ങൾക്ക് എല്ലാറ്റിനും മറുപടി കിട്ടും 

അമ്മയിൽ നിന്നും വിലാസവും വാങ്ങി ബ്രഹ്മചാരി ഗുരുനാഥനെ കാണാൻ പുറപ്പെട്ടു 
അദ്ദേഹം മിഥിലയിൽ ഉള്ള ഒരു ചന്തയിലെ
ഒരു ഇറച്ചിവെട്ടുകാരൻ ആയിരുന്നു. ഇറച്ചിവെട്ടുകാരനായ മനുഷ്യനെ കണ്ട ആ ബ്രഹ്മചാരിയുടെ മനസ്സിൽ  അഹങ്കാരം തോന്നി  തിരിച്ചുപോവാൻ തുടങ്ങിയബ്രഹ്മചാരി യോട് വ്യാഥൻ പറഞ്ഞു

" ഞാൻ തിത്തിരി പക്ഷിയോ അമ്മയോ അല്ല "
ഇത് കേട്ട് എടാ പരമ ചാരി സാരി അദ്ഭുതത്തോടുകൂടി ഇറച്ചിവെട്ടുകാര നടുത്തു പോയി നമസ്കരിച്ചു കൊണ്ട് ചോദിച്ചു

 
 ഇത്രയും വൃത്തികെട്ട ജോലി ചെയ്യുന്ന അങ്ങ് എങ്ങനെ ജ്ഞാനിയായി . 

വ്യാഥൻ പറഞ്ഞു . എന്റെ കർമ്മമനുസരിച്ച് ഞാൻ ജനിച്ച സാഹചര്യത്തിലെ ജോലി ഞാൻ ചെയ്യുന്നു . എനിക്ക് ബോധോദയം ലഭിക്കുന്നതിന് മുമ്പും ഞാൻ ചെയ്തിരുന്നത് ഇതേ പ്രവൃത്തി തന്നെയാണ്
എന്നാൽ എനിക്ക്  ബോധോദയം ഉണ്ടായതിനുശേഷവും ഞാൻ ഇതേ പ്രവൃത്തിയാണ് ചെയ്യുന്നത്
പക്ഷേ നേരത്തെ എനിക്ക് കർതൃത്വം ഉണ്ടായിരുന്നുഎന്നാൽ ഇപ്പോൾ ഞാൻ കർതൃത്വം ഇല്ലാതെ സാക്ഷി ബോധത്തിലാണ് കാര്യങ്ങൾ ചെയ്യുന്നത് .
ചെയ്യുന്ന പ്രവർത്തികൾ മാറ്റുക എന്നതല്ല പ്രധാനം ബോധത്തിൽ മാറ്റം വരുക എന്നതാണ് 

കർതൃത്വ തോടുകൂടി ചെയ്യുന്ന കർമ്മങ്ങൾക്ക് ആണ് കർമ്മഫലം അനുഭവിക്കേണ്ടത് എന്നിലൂടെ ചെയ്യപ്പെടുന്നു എന്ന ഭാവത്തോടെ കൂടി ചെയ്യുന്ന ഒരാൾ കർമഫലം അനുഭവിക്കുന്നില്ല
കർത്തവ്യ പാലനം എപ്പോഴും ദൈവത്തിനു സമർപ്പിച്ചു കൊണ്ടായിരിക്കണം ചെയ്യുന്നത് . 
നിങ്ങൾ നിർദ്ദോഷരായ  കിളിയെ കൊന്നപോലെ ഞാൻ ആരെയും കൊല്ലുന്നില്ല . നമ്മൾ ഭൂമിയിലൂടെ നടക്കുമ്പോൾ ധാരാളം ജീവികളെ കൊല്ലുന്നുണ്ട് . ഒരു കർഷകൻ നിലം ഉഴുമ്പോൾ അനവധി ജീവികളെ കൊല്ലുന്നു . കൃഷിചെയ്യുക കർഷകന്റെ കർത്തവ്യമാണ് . അഹിംസാപരമോ ധർമ്മാ എന്ന് പറഞ്ഞു കർത്തവ്യങ്ങളിൽ നിന്നു ഒഴിഞ്ഞ് മാറുന്നത് ധർമ്മമല്ല . സത്യവും അഹിംസയും ധർമ്മത്തിന്റെ രണ്ട് പ്രധാന സ്തംഭങ്ങളാണ് . അതിലൂടെ പരമമായനന്മ കൈവരിക്കാൻ സാധിക്കും . സ്വധർമ്മാനുഷ്ഠാനം ക്രത്യമായി നിർവ്വഹിക്കുന്ന ഒരു വ്യാഥന് , തപോബലവും ഉയർന്ന ജാതിയിൽ ജനിച്ചു എന്നഹങ്കരിക്കയും ചെയ്യുന്ന ഒരു ബ്രാഹ്മണ ബ്രഹ്മചാരിയെ  പഠിപ്പിക്കാൻ സാധിച്ചു . 


Saturday, April 4, 2020

വയലാർചന്ദ്രമതി തമ്പുരാട്ടി.

വയലാർ
ചന്ദ്രമതി തമ്പുരാട്ടി.
   

ഇങ്ങനെയൊരു ശീര്‍ഷകം കൊടുക്കാന്‍ കാരണമുണ്ട്. അധികമാരും അറിയാത്ത ഒരു വ്യക്തിത്വമാണ് 
ഇവര്‍.  മലയാളത്തിന്‍റെ പ്രശസ്ത കവി
വയലാർരാമ വർമയുടെ ആദ്യ ഭാര്യ.
😊😊😊
1950 ലായിരുന്നു അവരുടെ വിവാഹം..ആറാം ക്ലാസ് വിദ്യാര്‍ഥി നിയായിരുന്നു ചന്ദ്രമതി. ആ ദാമ്പത്യം എട്ടര വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളു. കുട്ടികളുണ്ടാകാതിരുന്നതിനാല്‍ മറ്റൊരു വിവാഹം കഴിക്കാന്‍ അമ്മ നിര്‍ബ ന്ധിച്ചു,മനസ്സില്ലാ മനസ്സോടെ വയലാര്‍ സമ്മതിച്ചു. മറുത്തു പറയാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. ഒറ്റമകനായിരുന്ന വയലാറിന് അമ്മയെ വലിയ ബഹുമാനമായിരുന്നു.

ചന്ദ്രമതിയുടെ ഇളയ സഹോദരി ഭാരതി തമ്പുരാട്ടിയെ വയലാര്‍ രണ്ടാമത് വിവാഹം കഴിച്ചു. ചന്ദ്രമതി ആ വീടുവിട്ടിറങ്ങി.. നിറകണ്ണുകളോടെ .. പിന്നില്‍ എല്ലാം തകര്‍ന്ന് വയലാര്‍ നില്‍പ്പുണ്ടായിരുന്നു..
 അത്ര ആത്മബന്ധമായിരുന്നു അവര്‍ തമ്മില്‍..

രണ്ടാമത്തെ ബന്ധത്തില്‍ വയലാറിന് നാല് കുട്ടികളുണ്ടായി. മൂത്തയാളാണ് ഗാനരചയിതാവ് ശരത് ചന്ദ്ര വര്‍മ്മ. മറ്റു മൂന്നു പെണ്മക്കളും.

സാഹചര്യം കൊണ്ട് വേര്‍പിരിഞ്ഞെങ്കിലും മനസ്സുകൊണ്ട് തങ്ങള്‍ ഒന്നായിരുന്നെന്ന് ചന്ദ്രമതി എപ്പോഴും പറഞ്ഞിരുന്നു..തന്‍റെ കുടുംബത്തറവാട്ടില്‍ പൂജയും കാര്യങ്ങളുമായി ഒരു സന്യാസിനിയെപ്പോലെ അവര്‍ ജീവിച്ചു.

വയലാര്‍   അവര്‍ക്ക്     നിരന്തരം കത്തുകളെഴുതുമായിരുന്നു . പ്രിയപ്പെട്ട ചന്ദ്രമതിക്ക് എന്ന് തുടങ്ങുന്ന കത്തുകള്‍ അവര്‍ സൂക്ഷിച്ചു വച്ചു.
😊😊😊😊
അടിമകളിലെ (1969) 

" മാനസേശ്വരി മാപ്പ് തരൂ 
മറക്കാന്‍ നിനക്ക് കഴിയില്ലെങ്കില്‍ 
 മാപ്പ് തരൂ, മാപ്പ് തരൂ."
🙏🏻🙏🏻🙏🏻🙏🏻
 എന്ന  ഗാനം വയലാർ തനിക്കായി എഴുതിയാണെന്ന് ചന്ദ്രമതിക്കറിയാം.

മലയാളികളുടെ പ്രിയകവി മരണം വരെ കാത്തു സൂക്ഷിച്ച ചന്ദ്രമതിയോടുള്ള പ്രണയത്തിന്റെ വിശുദ്ധി മനസിലാക്കുവാന്‍ ഈ ഒരൊറ്റ ഗാനം മതി..❣

 വീണ്ടും അദ്ദേഹം ചന്ദ്രമതിക്കായി എഴുതിയത് എന്ന്‍ ഏവരും പൂര്‍ണ്ണമായി വിശ്വസിക്കുന്ന

"സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ …” 
❣❣❣
എന്ന ആസ്വാദകലോകം കീഴടക്കിയ ആ ഗാനം അദ്ദേഹത്തിന്‍റെ ചന്ദ്രമതിയോടുള്ള അടങ്ങാത്ത പ്രണയമാണ്   വിളിച്ചോതുന്നത്‌..
---–----------------------------------------------------------❣❣❣❣❣❣

നിന്റ   ദു :ഖാർദ്രമാം  മൂകാശ്രുധാരയിൽ
എന്റെ  സ്വപ്‌നങ്ങൾ   അലിഞ്ഞു ,
 സഗദ്ഗദം
എന്റെ  മോഹങ്ങൾ  മരിച്ചു,
നിന്റെ  മനസ്സിന്റെ തീക്കനൽക്കണ്ണിൽ വീണ  

എന്റെയാപ്പൂക്കൾ  കരിഞ്ഞു
രാത്രി  പകലിനോടെന്നപോലെ
യാത്ര  ചോദിപ്പൂ  ഞാൻ
_          _           _          _         _        _       _    _

നിന്റെ ഏകാന്തമാം ഓർമ തൻ വീഥിയിൽ

എന്നെ എന്നെങ്കിലും കാണും, 

ഒരിക്കൽ നീ ,

എന്റെ കാൽപാടുകൾ കാണും

 അന്നുമെന്നാത്മാവ് നിന്നോട് മന്ത്രിക്കും

 നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു...

രാത്രി പകലിനോടെന്നപോലെ 

യാത്ര ചോദിപ്പൂ ഞാന്‍."
_________________________________________
മലയാളത്തിന്‍റെ രാജശില്‍പ്പിക്ക് 
പ്രണാമം🌷🌷🌷🌷

❣രാഗം താനം പല്ലവി❣



🎻ഇന്നത്തെ രാത്രി പാട്ട്🎻

🎼*നിത്യഹരിത ഗാനങ്ങൾ🎼* 

*സുമoഗലി നീ  ഓർമിക്കുമോ...!*


ചിത്രം : വിവാഹിത (1970)
രചന : വയലാർ 
സംഗീതം : G ദേവരാജൻ 
 ഗായകൻ : Dr.K J യേശുദാസ്‌ . 

🎸🎸🎸🎸🎸🎸🎸

സുമംഗലീ നീ ഓര്‍മ്മിക്കുമോ ? സ്വപ്നത്തിലെങ്കിലും ഈ ഗാനം ? ഒരു ഗദ്ഗദമായ് മനസ്സിലലിയും... ഒരു പ്രേമ കഥയിലെ ദുഃഖഗാനം... 

സുമംഗലീ നീ ഓര്‍മ്മിക്കുമോ ? സ്വപ്നത്തിലെങ്കിലും ഈ ഗാനം...? 
പിരിഞ്ഞു പോകും നിനക്കിനിയിക്കഥ- മറക്കുവാനേ കഴിയൂ... നിറഞ്ഞ മാറിലെ ആദ്യ നഖക്ഷതം... മറയ്ക്കുവാനേ കഴിയൂ കൂന്തലാല്‍... മറയ്ക്കുവാനേ കഴിയൂ... സുമംഗലീ നീ ഓര്‍മ്മിക്കുമോ ? സ്വപ്നത്തിലെങ്കിലും ഈ ഗാനം...? 
കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും- കൂടു കെട്ടും ഹൃദയം... 

വിരിഞ്ഞ പൂവിനും വീണ പൂവിനും... വിരുന്നൊരുക്കും ഹൃദയം എപ്പോഴും... വിരുന്നൊരുക്കും ഹൃദയം... (സുമംഗലീ...)