Sunday, May 16, 2021

TA Part 10 ഒളിസംഭാഷണങ്ങൾ

ഒളി സംഭാഷണങ്ങൾ
 ( Ulterlor Transactions )

ഇതുവരെ പ്രതിപാദിച്ച വിനിമയങ്ങളിൽ രണ്ടു വ്യക്തിഭാവങ്ങൾ മാത്രമേ ഒരു സമയം വിനിമയത്തിൽ ഏർപ്പെടുന്നുള്ളൂ എന്നു കാണാം . അതുപോലെ തന്നെ ഒരു സന്ദേശം മാത്രമാണ് കൈമാറ്റം ചെയ്യപ്പെടു ന്നതും , കൈമാറ്റം ചെയ്യപ്പെടുന്ന സാമൂഹികമായ സന്ദേശത്തെക്കുറിച്ച് ബാധവും ഉണ്ട് . ഇതിൽ നിന്നും വിഭിന്നമാണ് ഒളി സംഭാഷണങ്ങൾ അഥവാ നിഗൂഡസംഭാഷണങ്ങൾ

ഒളി സംഭാഷണങ്ങളുടെ പ്രത്യേകതകൾ -

രണ്ടു സന്ദേശങ്ങൾ ഒരേ സമയം കൈമാറ്റം ചെയ്യപ്പെടുന്നു . മന് സാമൂഹിക തലത്തിലും മറ്റൊന്ന് മാനസികതലത്തിലുമാണ് .

2. മാനസികതലത്തിൽ നടക്കുന്ന സന്ദേശത്തെക്കുറിച്ച് വ്യക്തി ബോധവാനല്ല , പക്വഭാവത്തിന്റെ ഇടപെടൽ ഇല്ലാതെയാണ് ഈ സന്ദേശം കൈമാറുന്നത് .

മൂന്നോ നാലോ വ്യക്തിഭാവങ്ങൾ ഒരേ സമയത്ത് വിനിമയങ്ങളിൽ ഏർപ്പെടുന്നു . വ്യംഗ്യാർതറ പ്രയോഗങ്ങളുള്ള സംഭാഷണമല്ല ഇവിടെ പ്രതിപാദി ക്കുന്നത് . അർത്ഥംവെച്ചുള്ള സംഭാഷണങ്ങളുമല്ല . ഇരുവരുമറിയാതെ വ്യക്തിബന്ധങ്ങൾ താറുമാറാക്കുന്ന സംഭാഷണ ശൈലിയാണ് നിഗൂഢ സംഭാഷണങ്ങൾ . രാവിലെ ഓഫീസിൽ പോകുവാൻ ധ്യതിപിടിക്കുന്ന ഭർത്താവ് ഇറങ്ങുവാൻ സമയമായപ്പോൾ ഭാര്യയോട് വിളിച്ചുചോദിച്ചു .

ഭക്ഷണം ശരിയായോ ?

ഭാര്യ ഗ്യാസ് തീർന്നുപോയി .

ചോദിച്ചയാൾക്ക് ഉദ്ദേശ്യം പിടി കിട്ടിയെങ്കിലും എന്താ ഒരു അസ്വസ്ഥത ഉളവാകുന്നു ഇവിടുന്നങ്ങോട്ട് ഓഫീസിലേക്ക് ഇദ്ദേഹത്തെ പിൻ തുടർന്നാൽ മറ്റു ചില കാര്യങ്ങളും വ്യക്തമാകും . വീട്ടിൽ നിന്നിറങ്ങി ഓഫീസിലേക്ക് പോകവെ പരിചയക്കാരെ പലരെയും കണ്ടുവെങ്കിലും കാണാത്തമട്ടിൽ നടന്നകന്നു . ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കവെ ബസ് വൈകുംതോറും അസ്വസ്ഥനാകുന്നു . എല്ലാവരോടും ഒരു ഈർഷ്യ ഓഫീസിലെത്തുമ്പോഴെക്കും മുഖത്ത് കാർമേഘങ്ങൾ നിഴലിച്ചു തുടങ്ങുന്നു സംശയവുമായി വന്ന കീഴ്ജീവനക്കാരനോട് തട്ടികയറുന്നു . ആകെ ഒരു മൂഡില്ലാത്ത ദിവസം . എവിടെയായിരുന്നു പാളിച്ചു പറ്റിയത്

ഒന്നു തിരിഞ്ഞു നോക്കിയാൽ മുൻപറഞ്ഞ സംഭാഷണംവരെ ചെന്നുനിൽക്കും . എന്തായിരുന്നു സംഭാഷണത്തിന്റെ പ്രത്യേകത ഭക്ഷണം ശരിയായോയെന്നു ചോദിച്ചു . ശരിയായില്ലെന്നു മനസ്സിലാ ക്കാവുന്ന മറുപടി . അതിലെന്താ തകരാറ് ? 

മറുപടിയായി പറഞ്ഞി വാക്കുകൾ ' ഗ്യാസ് തീർന്നുപോയി ' എന്നാണ് അതുകൊണ്ട് പാചകം നടന്നില്ല എന്നു മനസ്സിലാക്കാവുന്നതേയുള്ളൂ .

പിന്നെന്തുപറ്റി ?

ആശയ വിനിമയം സംബന്ധിച്ച പഠനങ്ങൾ വെളിവാക്കുന്നത് വാക്കുകളുടെ അർത്ഥം മൂലമുള്ള ആശയ വിനിമയം വളരെ നിസ്സാര

ശതമാനമേയുള്ളു എന്നാണ് , ആശയ വിനിമയ ക്ലാസ്സുകളിൽ പറഞ്ഞു കേട്ടിട്ടുള്ളതാണ് . ഏതാണ്ട് ഏഴു ശതമാനം മാത്രമേ വാക്കുകളുടെ അർത്ഥത്തിലൂടെ ആശയവിനിമയം നടക്കുന്നുള്ളൂ . മുപ്പത്തെട്ടു ശതമാനം ശബ്ദവ്യത്യാസങ്ങളിലൂടെയും ( Tone ) ബാക്കി അമ്പത്തഞ്ചു ശതമാനം ശരീര ഭാഷയിലൂടെയും ( Body language ) ആണ് ആശയ വിനിമയം നടക്കുന്നത്

പദങ്ങളുടെ അർത്ഥവും വ്യാപ്തിയും ഓരോ വ്യക്തിയും അതു മനസ്സിലാക്കിയിരിക്കുന്നതനുസരിച്ചാണ് ഉൾകൊള്ളുന്നത് , പദങ്ങൾക്ക് ഭാഷയിൽ വ്യക്തമായ അർത്ഥങ്ങൾ കാണിച്ചിരിക്കുന്നുവെങ്കിലും മാതൃഭാഷയിലൂടെ പോലും പദങ്ങളുടെ അർത്ഥം ഓരോരുത്തരും അവരവരുടെ ധാരണകൾക്കനുസരിച്ചാണ് ഗ്രഹിക്കുന്നത് . സ്ഥലകാലഭേദങ്ങൾ വരുത്തുന്ന അർ തല വ്യത്യാസം കൂടാതെ സ്വന്തമായ ഒരു ധാരണയും പലരുടെയും ഉള്ളിൽ കണ്ടക്കാം . അതുകൊണ്ട് കൈമാററം ചെയ്യപ്പെടുന്ന ആശയം താൻ ഉദ്ദേശിച്ചതു പോലെയാണോ ഇതര വ്യക്തി മനസ്സിലാക്കിയിരിക്കുന്നത് എന്ന് തീർച്ചയില്ല .

ഇതിനേക്കാൾ വിചിത്രമാണ് ശബ്ദവ്യത്യാസം വാക്കുകളുടെ അർത്ഥത്തെ സ്വാധീനിക്കുന്നത് , മുൻ അധ്യായത്തിൽ സൂചിപ്പിച്ച് തുപോലെ , ' വേണ്ട ' എന്നു പറഞ്ഞാൽ ഒരർത്ഥമേ മനസ്സിലാക്കേണ്ട തുള്ളൂ . നിഷേധാത്മകമായ ഈ പദംപോലും ശബ്ദവ്യത്യാസത്തിലൂടെ ' വേണം ' അല്ലെങ്കിൽ " ആയിക്കോളൂ ' എന്ന ധ്വനി ഉണ്ടാക്കാവുന്ന വിധത്തിൽ അവതരിപ്പിക്കാം . സംസാരത്തിലുണ്ടാവുന്ന ധ്വനിയുടെ മാനങ്ങൾ ( മനഃപൂർവ്വമല്ലെങ്കിൽ ) സംസാരിക്കുന്നയാൾ സാധാരണ് മനസ്സിലാക്കാറില്ല . ബോധപൂർവ്വം ശബ്ദത്തിൽ മാറ്റം വരുത്തി ആശയവിനിമയം നടത്തുന്ന സന്ദർഭങ്ങൾ ഇവിടെ വിശകലനത്തിന് വിധേയമാക്കുന്നില്ല . സംഭാഷണ ങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾ തന്റെ ശബ്ദത്തെക്കുറിച്ച് , അതിൽ വരുന്ന വ്യതിയാനങ്ങളെക്കുറിച്ച് പലപ്പോഴും ബോധവാന്മാരല്ല , ആശയവിനി മയങ്ങളിൽ ശബ്ദവ്യത്യാസങ്ങൾക്കുള്ള നിസ്സീമമായ പങ്കിനെക്കുറിച്ച് അവബോധമുള്ളവരാകണമെന്നില്ല . ഈ വ്യതിയാനങ്ങളില്ലാതിരുന്നാൽ സംഭാഷണങ്ങൾതന്നെ അറുബോറായി തോന്നാം .

ആശയവിനിമയത്തിനായി ഭാഷ വശമാകുംമുമ്പേ തന്നെ മനുഷ്യൻ പരസ്പരം ആശയവിനിമയം നടത്തിയിരുന്നു . ആംഗ്യങ്ങളും ചേഷ്ടകളും

മുഖഭാവവും ശാരീരികനിലയും മറ്റും ചില അർതങ്ങൾ കൈമാറിയിരുന്നു . ഇന്ന് ഇതിനെക്കുറിച്ച് ( ബോഡി ലാംഗ് ) പലതും വിശദമായി പ്രതിപാദിച്ച് പുസ്തകങ്ങൾ ഇറക്കിയിരിക്കുന്നു . ആശയവിനിമയങ്ങളിലെ ഏറവും ( പ്രാധാന്യമേറിയ ഈ ദ്യശ്യരീതികൾ മിക്കവാറും നാം അറിയാ തെതന്നെയാണ് പരസ്പരബന്ധപ്പെടലുകൾക്ക് ഉപയോഗിക്കുന്നത് . വ്യക്തിബന്ധങ്ങൾ അപഗ്രഥനം ചെയ്യുമ്പോഴും , വ്യക്തി ബന്ധങ്ങൾ സുഗമമാക്കുവാനുള്ള മാർഗ്ഗങ്ങൾ ആരായുമ്പോഴും ശബ്ദ വ്യത്യാസങ്ങളും , ആംഗ്യചേഷ്ടകളും ശാരീരിക നിലയും , മുഖഭാവങ്ങളും അപ്രഗഥനത്തിന് വിധേയമാക്കേണ്ടതിന്റെ ആവശ്യകത ഒളി സംഭാഷണങ്ങളെകുറിച്ചുള്ള അറിവ് വ്യക്തമാക്കുന്നു .

വ്യക്തിഭാവങ്ങളെക്കുറിച്ച് ഡോ . ബേൺ നൽകിയ നിർവചനം വളരെ പ്രസക്തമാണിവിടെ , സമാനതയുള്ള വികാരങ്ങളും ചിന്തകളും അതിനു നിരക്കുന്ന പെരുമാറ്റ രീതികളും വ്യക്തി ഭാവത്തിന്റെ നിർവചനമാണ് . വിനിമയങ്ങൾ പെരുമാറ്റത്തിന്റെ ഭാഗമാണ് . വിനിമയങ്ങൾ ഉരുത്തിരി യുന്നത് അതിനോടു ബന്ധപ്പെട്ട വികാരങ്ങളിൽ നിന്നും , ചിന്തകളിൽ നിന്നുമാണ് . പക്വഭാവത്തിന്റെ അവരബാധം ഇല്ലാത്ത അവസ്ഥയിൽ ഇതരവ്യക്തിഭാവങ്ങളിൽ നിന്നും ഉണ്ടാകുന്ന വിനിമയങ്ങൾക്കടിസ്ഥാന മായ വികാര വിചാരങ്ങളെക്കുറിച്ച് വ്യക്തികൾ ബോധവാന്മാരാണ മെന്നില്ല . വാക്കുകളുടെ അർത്ഥം മാറ്റി മറിക്കുന്ന ശബ്ദവ്യത്യാസങ്ങളും ആംഗ്യചേഷ്ടകളും മുഖഭാവങ്ങളും ശാരീരിക നിലയും വിനിമയത്തിലേർ പ്പെടുന്നയാൾ അറിയാതെ ഇതരവ്യക്തിക്ക് വെളിവാക്കുന്ന ആശയം , ഉപയാഗിക്കുന്ന വാക്കുകളിലൂടെ വെളിവാക്കുന്ന ആശയത്തിന് നിരക്കുന്നതാകണമെന്നില്ല .

ഒളി സംഭാഷണങ്ങളിൽ രണ്ടു സന്ദേശങ്ങളുണ്ട് . ഒന്നു സാമൂഹിക തലത്തിലും , മറ്റൊന്ന് ബോധമനസ്സ് അറിയാതെയും നടക്കുന്നു .

വിനിമയ അപഗ്രഥനം പഠിക്കുവാൻ എന്റെ ഒരു സഹപ്രവർത്തകൻ വളരെ ഉത്സാഹം കാണിച്ചു . കുറെ കാര്യങ്ങൾ സമയം പോലെ പറഞ്ഞു . കൊടുത്തു . സാമൂഹിക ബന്ധങ്ങളിൽ ഊഷ്മളത വളർത്തുവാൻ വിനിമയ അപഗ്രഥനത്തിന്റെ കഴിവ് മനസ്സിലാക്കിയ ഇദ്ദേഹം കൂടുതലറിയുവാൻ പുസ്തകം വായിക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു .

സഹപ്രവർത്തകൻ "

എനിക്ക് കൂടുതൽ അറിയണമെന്നുണ്ട് . സാറിന്റെ കൈയിൽ പുസ്തകം ഉണ്ടെങ്കിൽ ഒന്നുതരണം , ഞാൻ തിരിച്ചുതരാം

ഞാ ? " പുസ്തകങ്ങളുണ്ട് , ഇംഗ്ലീഷിലാണ് . എറ്റവും നല്ലത് ' ബോൺ 5 . വിൻ വായിച്ചു തുടങ്ങുന്നതാണ് . മരിയൽ ജെയിംസിന്റെതാണ് , ഭാഷ വളരെ ലളിതമാണ് . പിന്നെ " ടി എ റിവിസിറ്റഡ് ഉണ്ട് . സ്റ്റൈനബിയുടേതാണ് . പക്ഷെ ഭാഷ കുറച്ച് കട്ടിയാണ് മനസ്സിലാക്കു വാൻ പിന്നെ ഡോ :  ബേണിന്റെ ടി , എ ഇൻ , സൈക്കോതെറാപ്പിയാണ് അടിസ്ഥാന പുസ്തകം .

സ : “ വിഷയം എനിക്കു വളരെ രസമായി തോന്നുന്നു . എനിക്ക് റെയബിയുടെ പുസ്തകം മതി . രണ്ടു ദിവസത്തിനകം തിരികെ എത്തിക്കാം . "

രണ്ടുനാൾക്കകം റ്റെബിയുടെ പുസ്തകം വായിക്കുവാനായി ഇദ്ദേഹത്തിന് എത്തിച്ചു കൊടുത്തു . ഏതാനും ദിവസം കഴിഞ്ഞ് പുസ്തകം തിരകെ ഏൽപ്പിച്ചു . തുടർന്നുള്ള സംസാരത്തിലെ ഒരു ഭാഗം .

സ് : പുസ്തകം എനിക്ക് വളരെ ഇഷ്ടമായി .

ഞാ : മുഴുവൻ വായിച്ചു . ഇല്ലേ !

സ് : ഒന്നല്ല രണ്ടുവട്ടം ( നന്നായി ഒന്നു ചിരിച്ചു )

എനിക്ക് ഈ ദിവസം മറക്കുവാൻ കഴിയാത്ത ഒരനുഭവമായിരുന്നു . അന്നു വൈകുന്നേരമായപ്പോഴെക്കും ഞാൻ അല്പ  ം അസ്വസ്ഥ നായിരുന്നു . എന്താണു സംഭവിച്ചതെന്നു മനസ്സിലായില്ല . രാത്രിയിൽ തനിയെ ഇരിക്കുമ്പോൾ അന്നത്തെ ദിവസം മനസ്സിൽ ഒന്നു “ റീ വൈൻഡ് ചെയ്തു . ഓരോ സാഹചര്യവും വീണ്ടും വീണ്ടും വിചിന്തനം ചെയ്തു . ഒടുവിൽ അസ്വസ്ഥതയുടെ ഉറവിടം തപ്പിയെടുത്തു . മുകളിൽ പറഞ്ഞ സംഭാഷണ ശകലം . ഒളി സംഭാഷണത്തിന്റെ ചുരുളഴിഞ്ഞു .

പ്രഥമദൃഷ്ട്യാ പ്രത്യേകതയൊന്നും തോന്നാത്ത ഈ സംഭാഷണം എന്റെ മനസ്സിൽ ഒരു അസ്വസ്ഥതക്കു കാരണമായി എന്നു മനസ്സിലാക്കിയപ്പോൾ ഈ സംഭാഷണങ്ങളുടെ ഒന്നാം ഭാഗവും പ്രസക്തമാണെന്ന് ബോധ്യമായി .

ടി എ പഠിക്കുവാൻ തല്പരനായ സഹപ്രവർത്തകനോട് സംസാരിച്ച പ്പോൾ ഒരു പുസ്തകം ലളിതമാണെന്നും മറ്റൊന്നു മനസ്സിലാക്കുവാൻ ദുഷ്ക്കരമാണെന്നും ഞാൻ സൂചിപ്പിച്ചു , ലളിതമായത് വായിച്ചാൽ മതി യെന്ന് സൂചന് എന്റെ ഭാഗത്തു നിന്നും ഉണ്ടായി . അത് നല്ല ഉദ്ദേശത്തോടെ ആണ് എന്നു ഞാൻ കരുതി . എന്നാൽ നല്ല മിടുക്കനായ അദ്ദേഹത്തിന് എന്റെ സംസാരം ഒളി സംഭാഷണമായിരുന്നു .

ഭാഷ ദുഷ്കരമാണ് എന്ന് ഞാൻ കരുതിയത് എന്റെ പരിമിതമാ ഇംഗ്ലീഷ് പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് പുസ്തകത്തിന വില്ല പ്രശ്നം സഹപ്രവർത്തകന്റെ ആംഗലേയ ഭാഷാപാണ്ഡിത്യം അറിയാതെ തന്നെ ഞാൻ വിധിയെഴുതുകയായിരുന്നു .

“ താങ്കൾ ഈ പുസ്തകം വായിച്ചാൽ മനസ്സിലാവില്ല .
എന്ന  സൂചന തന്നെ കൊച്ചാക്കുന്ന ഈ ആന്തരിക സന്ദേശം അദ്ദേഹത്തിന്റെ ശിശുഭാവത്തെ ഉലച്ചു കാണണം .

റ്റെബിയുടെ പുസ്തകം മതി വായിക്കുവാൻ എന്നു മാത പ്രതികരിച്ചുള്ളൂ . ആ പ്രതികരണത്തിൽ ഒരു സൂചനയും ചികില്ല . പുസ്തകം തിരിച്ചു തരുമ്പോൾ ആ പുസ്തകം വളരെ നല്ലതാണ് എന്ന പറഞ്ഞതിലും അതിശയോക്തിയില്ല . വളരെ നല്ല ചില ചിന്തകൾ ഗ്രന്ഥകർത്താവ് അതിൽ ഉൾകൊള്ളിച്ചിട്ടുണ്ട് .

പിന്നെ എന്തുകൊണ്ട് ഈ സംഭവം അസ്വസ്ഥനാക്കി എന്ന

പൂസ്തകം തിരിച്ചു തരുമ്പോൾ സഹപ്രവർത്തകന്റെ മുഖത്തു കണ്ട ചിരി നന്ദിയുടേതായിരുന്നുവോ ?

എന്റെ ശിശുഭാവം അതുൾക്കൊണ്ടത് അങ്ങനെയല്ല എന്ന് എനിക്ക തോന്നി .

പുസ്തകം വളരെ നല്ലതാണ് . ഇത് വായിച്ചു മനസ്സിലാക്കുവാനുള്ള ഭാഷാസ്വാധീനം എനിക്കുണ്ട് . അതില്ലാത്തത് താങ്കൾക്കാണ് എന്ന് അദ്ദേഹ ത്തിന്റെ ശിശുഭാവം ഒരു സന്ദേശമയച്ചതായാണ് എൻ ശിശുഭാവം മനസ്സിലാക്കിയത് . സ്വയം ' കൊച്ചാക്കപ്പെട്ട ' ഞാൻ അസ്വസ്ഥനായി

ഒളി സംഭാഷണങ്ങൾ ധാരാള മാണ് . “ നോട്ടു'കൾ പകർത്തിയെഴുതുവാനും മറ്റും ആൺകുട്ടികൾ പെൺകുട്ടികളെ ആശ്രയിക്കുന്നതു കാണാം . പ്രത്യക്ഷത്തിലുള്ള ആശയ വിനിമയം ഈ കൊടുക്കൽ വാങ്ങലുകളാണ് . ഇതിൽ ദുരുദ്ദേശം ഒന്നുംതന്നെ കാണണമെന്നില്ല . ദുരുദ്ദേശത്തോടെ ഏർപ്പെടുന്ന വിനിമയം ഇപ്പോൾ വിശകലനം ചെയ്യുന്ന വിനിമയ ചട്ടങ്ങൾക്ക് പുറത്താണ് . സദുദ്ദേശ പൂർവ്വമായ കൊടുക്കൽ വാങ്ങലുകൾ

കുറച്ചുനാളുകൾക്കുശേഷം ഇരുവരും പരസ്പരമറിയാതെ അടുക്കുവാൻ കാരണമാകുന്നു .

മുകളിൽ സൂചിപ്പിച്ചതുപോലെയുള്ള ചില വിനിമയങ്ങൾക്ക് മാനസിക തലത്തിൽ ഒരു ആശയ കൈമാററം നടക്കുന്നു .

“ നിന്നെ എനിക്കിഷ്ടമാണ് “

എനിക്കും ഇഷ്ടമാണ് "

പറഞ്ഞറിയിക്കാതെ ഇരുവരുടെയും ശിശുഭാവം ഈ സന്ദേശം വ്യക്തമായി ഉൾകൊള്ളുന്നു . ഇവിടെ ജാതിയും മതവും പ്രശ്നമല്ല .

സംസ്ക്കാരങ്ങളുടെ വ്യത്യാസമാ പത്യാഘാതങ്ങളോ ഒന്നും പ്രശ്നമല്ല .

ശിശുഭാവത്തിന് ഇതൊക്കെ ചിന്തിക്കാൻ സാധ്യമല്ല . അതിനുള്ള പശ്ചാത്തലവുമില്ല . അതുകൊണ്ടായിരിക്കാം ചിലർ പറയുന്നത് പ്രേമം അന്ധമാണ് " എന്ന് . ഒരു സംഗതി ഇവിടെ വ്യക്തമാണ് . ഡോ : ബേൺ പറയുന്നതുപോലെ ഒളി സംഭാഷണങ്ങളുടെ അന്ത്യം , അഥവാ ഫലം , തീരുമാനിക്കപ്പെടുന്നത് അവബോധമില്ലാതെ മാനസ്സികതലത്തിൽ നടക്കുന്ന ആശയവിനിമയത്തെ ആശ്രയിച്ചാണ് .

ഇവിടെ കാണുന്ന മറ്റൊരു പ്രത്യകത നാല് വ്യക്തി ഭാവങ്ങൾ വിനിമയത്തിൽ ഏർപ്പെടുന്നു എന്നതാണ് . ( 3 ) ചിത്രം 20


പുസ്തകം ചോദിക്കുന്നു

പുസ്തകം കൊടുക്കുന്നു . '

നിന്നെ എനിക്കിഷ്ടമാണ് ' ( മാനസിക സന്ദേശം ) '

എനിക്കും .

സാമൂഹിക തലത്തിൽ കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശം പക ഭാനങ്ങൾ തമ്മിലാണ് രണ്ടുനേർവരകൾകൊണ്ട് ഈ വിനിമയം ചിത് കരിച്ചിരിക്കുന്നു . ഇതേ സമയത്തുതന്നെ വിനിമയത്തിലേർപ്പെടുന്ന വ്യക്തികളുടെ ശിശുഭാവമോ പിത്യഭാവമോ മാാരു സന്ദേശം മാറുന്നു . ഇത് കുകൾകൊണ്ടുള്ള ഒരു വിനിമയ രേഖയായി ചിത്രീകരിച്ചിരിക്കുന്നു . പുസ്കകെ മാറ്റങ്ങളും ' ചില്ലറ സഹായങ്ങളുമൊക്കെ ആരായാലും ചെയ്യുന്നതാണ് എന്ന് ഇക്കൂട്ടർ പായാലും അത് മുഖവിലക്കെടുക്കുവാൻ കഴിയുമോ ? ഇത്തരത്തി ള്ള എല്ലാ വ്യക്തികളും ഒളി സംഭാഷണങ്ങളിൽ ഏർപ്പെടുന്നു എന്നല്ല അർണമാക്കുന്നത് . വിനിമയങ്ങളുടെ അന്ത്യം ശ്രദ്ധിച്ചാലെ ഇ

ഇത്തരം വിനിമയങ്ങളുടെ അന്തിമഫലം നിനച്ചിരിക്കാത്തതാകാം . മാനസിക തലങ്ങളിൽ നടക്കുന്ന വിനിമയം സാമൂഹികതലത്തിൽ നടക്കുന്ന വിനിമയങ്ങളെക്കാൾ ശക്തമാണ് . വിനിമയങ്ങളുടെ അന്തിമഫലം ഈ രഹസ്യസന്ദേശത്തിന്റെ സ്വഭാവമനുസരിച്ചാണ് തീരുമാനിക്ക പ്പെടുന്നത് .

വിനിമയ നിയമം
  ഡോ : ബേണിന്റെ മൂന്നാമത്തെ വിനിമയ നിയമം ഇതാണ് . ഒളി സംഭാഷണങ്ങളിൽ , വിനിമയങ്ങളുടെ അന്തിമഫലം തീരുമാനിക്ക പ്പെടുന്നത് മാനസ്സികതലത്തിൽ നടക്കുന്ന വിനിമയത്തെ ആശ്രയിച്ചാ യിരിക്കും . സാമൂഹിക തലത്തിൽ നടക്കുന്ന സംഭാഷണങ്ങളല്ല ഫലപ്രാപ്തിയുളവാക്കുന്നത് .

നാം നിത്യേന ഏർപ്പെടുന്ന സംഭാഷണങ്ങളിൽ ഇത്തരം ഒരു രീതിയും അടങ്ങിയിരിക്കുന്നു എന്ന അറിവ് വ്യക്തിബന്ധങ്ങൾ സുഗമമായി കൊണ്ടുപോകുവാൻ കഴിയാത്തവരെ സംബന്ധിച്ചിട ത്തോളം ഒരു വലിയ ഉൾവെളിച്ചമാണ് .

വൈവാഹിക ജീവിതത്തിലെ സ്വാരസ്യം നഷ്ടപ്പെടുത്തുന്ന വില്ലൻ മാത്രമല്ല ഒളി സംഭാഷണം , ഔദ്യോഗികരംഗങ്ങളിൽ അസ്വാസ്ഥ്യം വിതയ്ക്കുന്നതിലും ഒളി സംഭാഷണം കേമനാണ് . മനുഷ്യർ പരസ്പരം വിനിമയങ്ങളിലേർപ്പെടുന്ന ഏതു തുറകളിലും വ്യക്തിബന്ധ അപഗ്രഥന ത്തിൽ പ്രാധാന്യമർഹിക്കുന്ന ഒരു മേഖലതന്നെയാണ് ഇത് . നിഗൂഢ സംഭാഷണങ്ങൾ രണ്ടുതരത്തിലുണ്ട് .

1 ,ഇര നിഗൂഡ വിനിമയങ്ങൾ ( Duplox uitarlor Transactions )

ഡി പ്ലക്സ് ( mid വാ ഇരി ) ഒളി സംഭാഷണങ്ങളാണ് ഇവയിലൊന്ന് , തു വരെ പ്രതിപാദിച്ചു വന്ന ഉദാഹരണങ്ങൾ ഡച്ചക് സ് ഒളി 1 ) 0 Mi ണങ്ങളാണ് . നാല് വ്യക്തി ഭാവങ്ങൾ സംഭാഷണത്തിൽ പകരുന്നു എന്നതാണ് ഇത്തരം ഒളി സംഭാഷണങ്ങളുടെ പ്രത്യകത . വരും , യു  ം പ / കി വം ഈ സംഭാഷണത്തിലെ പരാക സാനത്തെക്കുറിച്ച് അറിയുന്നില്ല .

2. ( തികോണ നിഗൂഡ വിനിമയം ( Angular Uliorlor Transaction ) ളി സംഭാഷണങ്ങളിലെ മറ്റൊരു ഇനം ' ( ആംഗുലർ ' അഥവാ തികോണ ഒളിസംഭാഷണങ്ങളാണ് . ഈ പേരിനുകാരണം തന്നെ മൂന്നു വ്യക്തിഭാവങ്ങളെ ഇതിൽ പങ്കെടുക്കുന്നുള്ളൂ എന്നതാണ് . രണ്ടു സന്ദേശ ങ്ങൾ ഇതിലും അടങ്ങിയിരിക്കുന്നു . ദൂരദർശനിലെ പരസ്യപരിപാടികൾ ന്നു സൂഷ്മനിരീക്ഷണം ചെയ്താൽ രസകരമാണ് . സോപ്പു കമ്പനി കളുടെ പരസ്യമെടുക്കാം , സുന്ദരികളായ ചലച്ചിത്രനടികളാ , പരസ്യ മോഡകരളാ തങ്ങളുടെ ചർമ്മകാന്തിയുടെ ' രഹസ്യം ' തുറന്നു കാട്ടുക യാണ് ഇത് കണ്ടിട്ട് പാദനമുൾകൊളളുന്നത് ആരാണ് ?

തുണി വ്യാപാരികൾ വിൽപ്പന നടത്തുമ്പോൾ തുണിത്തരങ്ങളും സാരിയുമൊക്കെ എടുത്തു കാണിച്ച് പറയുന്നതു കേൾക്കാം . " ഇത് നന്നായി ചേരും " സൂക്ഷ്മദൃക്കായ ' സെയിൽസ്മാൻ തന്റെ കസ്റ്റമറെ കാണുന്നതോടെ വിൽപ്പനയുടെ സൂത്രങ്ങൾ നിരത്തുന്നു . ഏതു വിധേന യും വിൽപ്പന നടത്തുകയാണ് ലക്ഷ്യം . വിൽപ്പനയിലെ കാതലായ രഹസ്യം ശിശുഭാവത്തിന് താത്പര്യമുണർത്തുക എന്നതാണ് എന്തൊ ക്കെ ഗുണഗണങ്ങൾ പറഞ്ഞാലും പക്വഭാവത്തിന്റെ വിലയിരുത്തലുകൾ നടന്നാലും നല്ല ശതമാനം വില്പനയും നടക്കുന്നത് ശിശുഭാവത്തിന്റെ ഇടപെടൽ മൂലമാണ് . '

ആംഗുലർ ' സംഭാഷണങ്ങൾ പ്രകടമാക്കുന്ന ഒരു നല്ല ഉദാഹരണം കണ്ടത്തിലച്ചൻ പറഞ്ഞു കേട്ടിട്ടുണ്ട് , ഒരു യുവതി സാരി വാങ്ങുവാനായി തുണിക്കടയിൽ ചെന്നു സമർത്ഥനായ സെയിൽസ് മാൻ " ചേച്ചി 0 പാദിച്ച " സാരികളെല്ലാം നിരത്തി . സൂക്ഷ്മ ദൃക്കായ അയാൾ ഒരു പ്രത്യകം നിറമുള്ള സാരിയിൽ " ച്ചി " പലവട്ടം ശ്രദ്ധിക്കുന്നതു കണ്ടു . വീണ്ടും മുകളിലിരുന്ന അത്തരമൊരു സാരി ചുണി ആ യുവതി പറഞ്ഞു . '

ആ മുകളിലിരിക്കുന്ന തരം സാരി ഒന്നു കാണിക്കു .

സെയിൽസ്മാൻ സാരിയെടുത്ത് വിടർത്തിയിടുന്നതോടെ പറഞ്ഞു

“ ഇത് ' സ്റ്റഫ് ' വളരെ നല്ലതാണ് . പക്ഷെ വില അൽപ്പം കൂടുതലാണ് .

പല സാരികൾ തിരിച്ചു മറിച്ച യുവതി ഒടുവിൽ ,

“ ഇതെന്നെ മതി പാക്ക് ചെയ്തോളൂ ” .

നല്ല സ്റ്റഫിന്റെ സാരി ' വാങ്ങി യുവതി പോയി . ഒരു ചെറുചിരിയോടെ തന്റെ അടുത്ത " കക്ഷി'ക്കായി സെയിൽസ്മാൻ കാത്തുനിന്നു .

അവരുടെ വിനിമയങ്ങളെ ഇപ്രകാരം ചിത്രീകരിക്കാം .

A 1000 സെയിൽസ് മാൻ യുവതി ചിത്രം 24

സെ : ഇത് സ്റ്റഫ് നല്ലതാണ് , പക്ഷെ വിലയൽപ്പം കൂടുതലാണ് ( നിങ്ങളെക്കൊണ്ട് ഇത് വാങ്ങുവാൻ കഴിയില്ല . )

യു ഇത് തന്നെ പാക്ക് ചെയ്തോളു ( നീയെന്നെ അത്ര കൊച്ചാക്കേണ്ട )

സാരിയുടെ ഗുണവും അതിന്റെ വില വ്യത്യാസവും പറയുന്ന സെയിൽസ്മാൻ പക്വഭാവത്തിലാണ് . പക്ഷെ പറഞ്ഞ വാചകത്തിന്റെ രണ്ടാം ഭാഗം ഒരു “ കൊളുത്തായിരുന്നു ” “ എന്തിനു വെറുതെ ബുദ്ധിമുട്ടി ക്കുന്നു . ഇതു വാങ്ങുവാനുള്ള കഴിവ് നിങ്ങൾക്കില്ല ” ഇത് കുറിക്കു കൊണ്ടു .

യു : ( അങ്ങനെ എന്നെ കൊച്ചാക്കണ്ട ) ' ഇത് തന്നെ പാക്ക് ചെയ്തോളൂ .
പദ രാക്ഷ തലത്തിൽ നടന്ന ആശയകെ മാറ്റം കച്ചവടത്തില വസാനിച്ചു . ഇവിടെ മുൻപറഞ്ഞ ഡ്യൂപ്ലക്സ് സംഭാഷണവുമായി ചില് മാഹങ്ങളുണ്ട് .

കസ്റ്റമറെ കൂതൂക്കുവാനുള്ള സെയിൽസ് മാന്റെ ശമം ബോധ് പൂർവ്വമാണ് . ശിശുഭാവത്തെ തൊട്ടുണർത്തുന്ന സംസാരശൈലി |

വിൽപ്പനയുടെ തന്ത്രം തന്നെ . എന്നാൽ കസ്റ്റമർ ഇതറിയുന്നില്ല . അന്ന കൊച്ചാക്കുന്ന ഈ സെയിൽസ്മാനെ ഒന്നു കാണിച്ചുകൊടുക്കണം , എൻ അത് മോശമല്ലെന്ന് ശിശുഭാവത്തിന്റെ ഈ ദ്യശചിന്തകൾ വില്പന സാധ്യമാക്കുന്നു . പലപ്പോഴും വാങ്ങലിനുശേഷം വീട്ടിലെത്തുന്നത ഇതു വേണ്ടായിരുന്നു എന്നൊരു ചിന്ത ചിലരിൽ പബയോമനുണ്ട് . വാങ്ങുവാൻ തോന്നിയ നിമിഷത്തെ പഴിക്കുന്നു മനു ചിലർ

തൃകോണ ഒളി സംഭാഷണങ്ങൾ വിൽപ്പനയുടെ രഹസ്യമാണ് . ഇൻഷുറൻസ് രംഗത്തും ലാഭനഷ്ടങ്ങളെക്കാൾ പോളിസി ചെലവാക വാൻ കാരണം ഉറ്റവരുടെ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയോ , മാ ആയിരിക്കാം . ' മാർക്കറ്റിംഗ് രംഗത്ത് ശോഭിക്കുന്നവർ ന്ന ഒരി , സാഷ് ണങ്ങളുടെ പൊരുൾ അറിഞ്ഞവരാണ് . പരസ്യകലയുടെ വിജയ രഹസ്യവും മറ്റൊന്നല്ല .

വിനിമയങ്ങളെ അപഗ്രഥനം നടത്തുന്നതിന്റെ പ്രായോഗിക നേട്ടങ്ങൾ പലതാണ് . വ്യക്തിപരമായ ജീവിതത്തിൽ ഇത്തരം സംഭാഷണങ്ങളുട സ്വാധീനത്തെക്കുറിച്ച് നാം കണ്ടു എന്നാൽ വിനിമയ അപഗ്രഥനം പചാരം നേടിയ ആദ്യകാലഘട്ടം തൊട്ടുതന്നെ വിനിമയങ്ങള കുറിച്ചുള്ള ഈ അറിവ് തൊഴിൽ ശാലകളിലും സംഘടനാതലങ്ങളിലും ഓഫീസ് കാര്യനിർവഹണരംഗങ്ങളിലും ധാരാളമായി ഉപയോഗിച്ചു . വരുന്നു . വ്യക്തികൾ കൂട്ടായ്മയോടെ പ്രവർത്തിക്കേണ്ടിവരുന്ന എല്ലാ രംഗങ്ങളിലും വളരെയധികം പ്രയോജനകരമാണ് . ആശയവിനിമയ ങ്ങളിൽ സംഭവിക്കുന്ന പാളിച്ചകൾ തൊഴിൽ രംഗത്ത് സൃഷ്ടിക്കുന്ന ( പഠനങ്ങൾ നിരവധിയാണ് വിനിമയങ്ങൾക്കു പിന്നിൽ മനസ്സിന്റെ ഇടപടലും , അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും മനസ്സിലാക്കുമ്പോൾ ഇരുകൂട്ടരിലും ഉണ്ടാകുന്ന അവബോധം ബന്ധങ്ങൾ ആരോഗ്യകര മാക്കുന്നു .

കുടുംബങ്ങളിൽ വിരുദ്ധ സംഭാഷണങ്ങളും ഒളി സംഭാഷണങ്ങളും നിമിത്തം ഉണ്ടാകുന്ന വൈകാരിക പ്രശ്നങ്ങൾ എണ്ണമറ്റതാണ് . വിനിമയ രീതികളെക്കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാൻ കഴിഞ്ഞാൽ കുടുബ ബന്ധങ്ങളിൽ അതുകൊണ്ട് വരുത്താവുന്ന നല്ല മാറ്റങ്ങൾ എത്രയോ അഭിലഷണീയമാണ് . വിരുദ്ധസംഭാഷണങ്ങളും വി സഭാഷണങ്ങളും നിത്യസംഭവങ്ങളാണ് അവ സൂചിപ്പിക്കുന്നത് മാനസിക ആരോഗ്യ ക്കുറവിനെയാണ് യുവജനങ്ങളുടെ വൈവാഹിക പഠനങ്ങളിൽ നല്ലൊരു പങ്ക് വിനിമയ പ്രശ്നങ്ങളാണ് സംഭാഷണങ്ങൾക്ക് പിന്നില മനസ്സ് കണ്ടറിഞ്ഞാൽ പരിഹാരം എളുപ്പമാണ് . 



TA, Part 9 വിരുദ്ധ സംഭാഷണങ്ങൾ രണ്ടാം വിനിമയ നിയമം



2. . വിരുദ്ധ സംഭാഷണങ്ങൾ
( Crossed Transactions ) അനുപൂരക സംഭാഷണങ്ങൾക്ക് ഒരു ഒഴുക്കും സുഖവും തോന്നാം . അപൂർവ്വം സന്ദർഭങ്ങളിലൊഴികെ എന്നും അനുപൂരക സംഭാഷണങ്ങൾ വ്യക്തി ബന്ധങ്ങളുടെ സുസ്ഥിരതക്കു കളമൊരുക്കുന്നു . എന്നാൽ സംഭാഷണങ്ങൾ പലപ്പോഴും ഇപ്രകാരം സുഗമമായിട്ടല്ല കണ്ടുവരുന്നത് . വൈകാരിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സംസാരരീതി സമൂഹത്തിൽ ധാരാളം കാണാം . ഇപ്രകാരം വ്യക്തി ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുന്ന സംസാരരീതികളിൽ ഒന്നാണ് വിരുദ്ധ സംഭാഷണങ്ങൾ . ചോദിക്കുന്നതിനുള്ള മറുപടി , പ്രതീക്ഷിക്കുന്ന വ്യക്തിഭാവത്തിൽനിന്നും ലഭിക്കുന്നതാണ് . അനുപൂരക സംഭാഷണങ്ങളെങ്കിൽ , ഇവിടെ അപ്രതീക്ഷിത വ്യക്തി ഭാവത്തിൽ നിന്നാണ് പ്രതികരണം ഉണ്ടാകുന്നത് . അതിനാൽ തന്നെ വൈകാരിക പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു . സംഭാഷണങ്ങളിൽ ഏർപ്പെടുന്ന വ്യക്തികളുടെ മനോനില അനുസരിച്ച് ചോദന പ്രതികരണങ്ങളുടെ ഫലത്തിൽ ഏറക്കുറ ച്ചിലുകൾ ഉണ്ടായേക്കാം . എങ്കിലും നിമിഷ നേരത്തേക്കെങ്കിലും ഒരു ബുദ്ധിമുട്ട് വ്യക്തികളിൽ ഇത്തരം സംഭാഷണ ശൈലി ഉളവാക്കുന്നു .


വിനിമയ നിയമം -2

ഡോ . ബേണിന്റെ വിനിമയ നിയമത്തിലെ രണ്ടാമത്തെ ആശയം . ഇതാണ് . 

"വിരുദ്ധ സംഭാഷണങ്ങൾ തുടർന്നുള്ള വിനിമയ സാധ്യതകള തടസ്സപ്പെടുത്തുന്നു "

 വിനിമയങ്ങൾ പുന : സ്ഥാപിക്കപ്പെടണമെങ്കിൽ വിനിമയങ്ങളിലേർപ്പെടുന്ന ഒരു വ്യക്തിയോ അതോ ഇരുവരുമോ തങ്ങളുടെ വ്യക്തിഭാവം മാററി വിനിമയങ്ങളിൽ
ഏർപ്പെടുക ഇത് ഒരാൾ മാത്രം വിചാരിച്ചാലും സാധിക്കും . ഇരുവരും ശ്രമിച്ചാൽ വളരെ എളുപ്പം വിനിമയം സുഗമമാക്കാം . ഇരുവരും വ്യക്തിഭാവം മാററുന്ന സാഹചര്യം വിരളമായിരിക്കാം , ഒരാൾ മാത്രം ശ്രമിച്ചാലും വിനിമയങ്ങളെ അനുപൂരക സംഭാഷണങ്ങളിലേക്ക് കൊണ്ടുവരുവാൻ സാധിക്കും , 

മൂന്നു വ്യക്തിഭാവങ്ങളിൽ നിന്നും സ്വതന്ത്രമായി സേച്ഛാനുസരണം വിനിമയങ്ങളിൽ എർപ്പെടുവാൻ സാധിക്കുന്നതുകൊണ്ട് വിരുദ്ധ സംഭാഷണങ്ങളിൽ ഏർപ്പെടുന്നവർക്ക് ബന്ധങ്ങൾ സുഗമമാക്കുവാൻ ഈ വിനിമയ നിയമം ഒരു സൂചികയാണ്


TA , Part 8 ഒന്നാം വിനിമയ നിയമം അനുപൂരക സംഭാഷണങ്ങൾ


വിനിമയ അപഗ്രഥനം

( ട്രാൻസാക്ഷണൽ അനാലിസിസ് ) 

“ ഞാൻ പറയുന്നത് മനസ്സിലാക്കി എന്നു നിങ്ങൾ കരുതുന്നു "

ഞാൻ ഉദ്ദേശിച്ചതു തന്നെയാണോ നിങ്ങൾ മനസ്സിലാക്കിയത് ?

ശാസ്ത്രയുഗത്തിന്റെ സൗകര്യങ്ങളിൽ ഏറ്റവും മുന്നിലായി നിൽക്കുന്ന അമേരിക്കൻ സമൂഹത്തിന് 
ഡോ . ബേൺ നൽകിയ സംഭാവനയാണ് , വിനിമയങ്ങളെ വിശകലനം ചെയ് ത് മാനുഷിക ബന്ധങ്ങൾ സുദൃഢമാക്കാമെന്ന അദ്ദേഹത്തിന്റെ ആശയം , 

മനുഷ്യന്റെ നിലനിൽപ്പിന് , ആരോഗ്യകരമായ മുന്നേറ്റത്തിന് , സമൂഹജിവിതം കൂടിയേതീരു . 
ബന്ധ ങ്ങളിലൂടെയല്ലാതെ മനുഷ്യന് നിലനിൽപ്പില്ല എന്ന് സ്ഥാപിക്കുകയാണ് ഇവിടെ . 

മനുഷ്യൻ പരസ്പരം ബന്ധപ്പെടുന്നത് വിനിമയങ്ങളിലൂടെയാണ് . പഞ്ചേന്ദ്രിയങ്ങളിലൂടെ സ്വീകരിക്കുന്ന ചോദനകൾ , ഉൾകൊണ്ട് മറുചോദനകളയച്ച് പ്രതികരിക്കുന്ന രീതിയാണ് വിനിമയങ്ങൾ

രണ്ടോ അതിലധികമോ ആളുകൾ കണ്ടുമുട്ടുമ്പോൾ ഒരാൾ തന്റെ ഏതെങ്കിലും ഒരു വ്യക്തിഭാവത്തിൽ നിന്നും ഒരു ചോദന ( Stimulus അയയ്ക്കുന്നു . ഇതര വ്യക്തിയുടെ ഒരു വ്യക്തിഭാവത്തിൽനിന്നും ഒരു ചോദന പ്രതികരണമായി ( Response ) അയയ്ക്കുന്നു . ഈ വിനിമയ ചോദനയും പ്രതികരണവും നേർരേഖകളായി ചിത്രീകരിക്കുന്നു . ഇതിനെ വിനിമയ രേഖ ( Transactional Vectors ) എന്നു വിളിക്കാം .

സാമൂഹിക ബന്ധപ്പെടലുകളുടെ ഒരു ചെറുയൂണിറ്റ് ആണ് ഈ വിനിമയം . ഇത്തരം ഒരു വിനിമയ യൂണിറ്റുമാത്രമായോ ഒരു ശ്യംഖലയായോ പരസ്പരം ബന്ധപ്പെടുവാൻ മനുഷ്യൻ ഉപയോഗിക്കുന്നു .

സാഹചര്യത്തിനു യുക്തമായ രീതിയിൽ യുക്തമായ വ്യക്തിഭാവ ത്തിൽനിന്നും പ്രതികരിക്കുവാനുള്ള കഴിവാണ് മാനസിക ആരോഗ്യം എന്ന് ആദ്യത്തെ നേരത്തെ നാം കണ്ടു , ബന്ധങ്ങളുടെ സുസ്ഥിതിയും ഉലച്ചിലുമൊക്കെ വിനിമയങ്ങളുടെ പ്രത്യകത കൊണ്ടാകാം . മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ വിനിമയങ്ങളിലെ പാളിച്ചകൾ , ബന്ധങ്ങളിലെ ഉലച്ചിലുകൾ എന്നിവ , അനാരോഗ്യകരമായ മാനസിക അവസ്ഥ കൊണ്ടാകാം . പക്വഭാവത്തിന്റെ അവബോധം ഇല്ലായ്മയുമാകാം . വിനിമയങ്ങളെ അപഗ്രഥിച്ച് മനോരോഗ ചികിത്സതന്നെ സാധ്യമാണെന്ന് വിനിമയ അപഗ്രഥനം സമർത്ഥിക്കുന്നു .

വിനിമയങ്ങളിലെ ഒരു രീതി സംഭാഷണങ്ങളാണ് . വാക്കുകളിലൂടെ നാം ആശയവിനിമയം നടത്തുന്നു . പലരുടേയും സംസാരരീതിയാണു നമ്മെ അവരിലേക്ക് അടുപ്പിക്കുകയോ അകറ്റുകയോ ചെയ്യുന്നത് . സംസാരിക്കുന്നയാൾ തന്റെ സംസാരത്തിലെ പ്രത്യേകതകളെകുറിച്ച് ബോധവാന്മാരാകണമെന്നില്ല . ബോധവാന്മാരാണെങ്കിൽ നല്ല ബന്ധങ്ങൾ വളർത്തിയെടുക്കുവാനും അതാസ്വദിക്കാനും അവർക്കു കഴിയും .

സംസാരരീതികൾ ശ്രദ്ധിച്ചാൽ വളരെ വൈവിധ്യങ്ങൾ നമുക്കു മനസ്സിലാക്കാം . ചിലർ മണിക്കുറുകളോളം പരസ്പരം രസം പറഞ്ഞി രിക്കുന്നു .

ചിലർ “ ഒന്നു പറഞ്ഞ് രണ്ടിന് " വഴക്കു കൂടുന്നു . ചിലർ ഒരു ചോദ്യത്തിനും നേരായ മറുപടി കൊടുക്കാറില്ല .

ചിലർക്ക് ഒളിച്ചു വെച്ചുള്ള ( നിഗൂഢ ) സംസാരത്തിലാണ് പ്രാഗൽഭ്യം.

എന്തുകൊണ്ടാണീ വിഭിന്ന സംസാരരീതികൾ ? ഇവ മാറ്റാമോ ?

നല്ല വ്യക്തിത്വം വിളിച്ചോതുന്ന സംസാരരീതികൾ വളർത്തിയെടു ക്കാൻ ആരാണിഷ്ടപ്പെടാത്തത് ? 

വ്യക്തിത്വവികസനം ലക്ഷ്യമാക്കുന്നവർക്കും നല്ല വ്യക്തിബന്ധങ്ങൾ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്ന വർക്കും വിനിമയ അപഗ്രഥനം നല്ല ഉൾക്കാഴ്ചയും സഹായവുമാണ് .

വിനിമയ നിയമം- I

"അനുപൂരക സംഭാഷണങ്ങൾ വിനിമയത്തെ എത്ര വേണമെങ്കിലും മുന്നോട്ടു കൊണ്ടു പോകുന്നു "

അനുപൂരക സംഭാഷണങ്ങളുടെ ഏറ്റവും വലിയ സവിശേഷത , ഇത്തരം സംഭാഷണങ്ങൾ എത്ര നേരം വേണമെങ്കിലും തുടർന്നു കൊണ്ടുപോകാം എന്നുള്ളതാണ് . ഡോ . ബേൺ തരുന്ന വിനിമയ നിയമങ്ങളിൽ ഒന്നാമത്തതാണ് ഇത് . 

ദീർഘനേരം സാറ
പറഞ്ഞിരിക്കുന്ന സുഹൃത്തുക്കളും കമിതാക്കളും മറ്റും ഇത്തരം സംഭാഷണങ്ങളായിരിക്കും കൂടുതലായി ഉപയോഗിക്കുന്നത് .


transaction analysis part.7


Bസാമൂഹിക നിർണ്ണയം 
( Social ) 

മനുഷ്യൻ പരസ്പരം ബന്ധപ്പെടുമ്പോൾ , ആശയവിനിമയം നടത്തു മ്പോൾ , അതിൽ ഒരാളുടെ വ്യതിഭാവം അറിയാമെങ്കിൽ ഇതര വ്യക്തിയുടെ വ്യക്തിഭാവം കുറെയൊക്കെ ഊഹിക്കുവാൻ സാധിക്കും . അപ്രകാരം വ്യക്തിഭാവം നിർണ്ണയിക്കുന്നതിനെയാണ് സാമൂഹിക രീതിയിലുള്ള നിർണ്ണയം എന്നു പറയുന്നത് . ആശയ വിനിമയം നടത്തുമ്പോൾ ഒരു വ്യക്തിയിലുളവാകുന്ന വ്യക്തി ഭാവത്തോട് പൊരുത്തപ്പെടാവുന്ന വ്യക്തി ഭാവത്തിലായിരിക്കും ഇതര വ്യക്തി . കർക്കശ ഭാവത്തിലാണ് ഒരാളെന്നു മനസ്സിലാക്കിയാൽ അപരൻ ശിശു ഭാവത്തിലായിരിക്കുവാൻ കൂടുതൽ സാധ്യതകളുണ്ട് എന്നു കരുതാം . 

ഒരു കൗൺസലിംഗ് സന്ദർഭത്തിൽ ആണെങ്കിൽ ' കൗൺസെൽ ' ചെയ്യപ്പെടു ന്നയാൾ ശിശുഭാവത്തിലേക്കു കടന്നതായി മനസ്സിലാക്കിയാൽ കൗൺസലർ പിതൃഭാവത്തിലായിരിക്കുവാൻ കൂടുതൽ സാധ്യതകളുണ്ട് . ഇങ്ങനെതന്നെ വേണമെന്നില്ല , ഒരാൾ , അപരൻ പിതൃഭാവത്തിലാണ് എന്ന തോന്നലിൽ , സ്വയം ശിശുഭാവത്തിലേക്ക് നീങ്ങാം . അതുകൊണ്ട് ഇത്തരത്തിലുള്ള വ്യക്തിഭാവനിർണ്ണയം സ്വഭാവത്തിന്റെ പശശ്ചാത്തലത്തിൽ നടത്തിയ നിർണ്ണയത്തെ പിൻതാങ്ങുന്നതായി കരുതുന്നതാണ് നല്ലത് . എന്നാൽ സംസാരമദ്ധ്യ പെട്ടന്നൊരു വ്യക്തിഭാവനിർണ്ണയം വേണ്ടി വന്നാൽ സാമൂഹിക രീതിയിലുള്ള നിർണ്ണയം പ്രയോജനപ്പെടുത്താം . 


c . ചരിത്രപരമായ വ്യക്തിഭാവ നിർണ്ണയം
 ( Historical )

 ചരിത്രപരമായ ' എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നതുപോലെ , പരിഗണനക്കു വിധേയമായ സ്ഥഭാവത്തിന്റെ ആരംഭത്തെക്കുറിച്ച് തിരക്കി വ്യക്തിഭാവം നിർണ്ണയിക്കുകയാണ് ഈ രീതിയിൽ . ക്ലാസിൽ ഒരാൾ ഒരു സംശയമുന്നയിച്ചു . അദ്ദേഹം ഭാര്യയുമായി വഴക്കുകൂടിയാൽ അടുക്കളയിൽ കിച്ചൻ മ്യൂസിക് ' തുടങ്ങും . അസാധാരണമായ ശബ്ദത്തോടെ പാത്രങ്ങൾ എടുക്കുകയോ വയ്ക്കുകയോ ചെയ്യുന്ന ശബ്ദമുണ്ടാകും . ഇത് തന്റെ കോപം വർദ്ധിക്കുവാൻ കാരണ മാകുകയും വഴക്ക് കൂടുകയും ചെയ്യുന്നു . ഭാര്യയുടെ ആ സമയത്തുള്ള വ്യക്തിഭാവം വഴക്കാളിയായ ശിശുഭാവമാണോ , പ്രകൃതിദത്ത ശിധരുഭാവത്തിന്റെ ദേഷ്യപ്രകടനമാണോ , കർക്കൾ പിത്യഭാവത്തിന്റെ ഷ്യം തിരക്കാണോ ? ശീമതിയോടെ ഒന്നുരണ്ടു ചോദ്യങ്ങൾ ചോദിച്ചതിൽ നിന്നും അപ്പോൾ മനസ്സിലായത് ഇതാണ് ശ്രീമതിയുടെ അമ്മ ദേഷ്യം വരുമ്പോൾ ഇതായിരുന്നു പതിവ് . ഉറക്കെ പിറുപിറുക്കുക . ശക്തിയായി പാത്രങ്ങൾ നിലത്തുവെക്കുക . കുറച്ചു കഴിയുമ്പോൾ ദേഷ്യം താനെമാറും . " ഞാനും ഇതുതന്നെയാണ് ചെയ്യുന്നത് ആ സ്വഭാവത്തിന്റെ തുടക്കം കണ്ടുപിടിക്കാനുള്ള ശ്രമവും അതു മുഖമുള്ള ഭാവനിർണ്ണയവും ചരിത്രപരമായ വ്യക്തിഭാവനിർണ്ണയം എന്ന ഗണത്തിൽപെടും . ഇത് പൂർണ്ണമായി ആശ്രയിക്കാവുന്ന ഒരു നിർണ്ണയമല്ല . പലപ്പോഴും പ്രായോഗികവുമല്ല . എന്നാൽ കൗൺസലിംഗ് തുടങ്ങിയ സന്ദർഭങ്ങളിൽ വളരെ പ്രയോജനകരമാണ് . 


d . അനുഭവത്തിലൂടെയുള്ള വ്യക്തിഭാവനിർണ്ണയം ( Phenominological ) 

ശാരീരികമായി അനുഭവപ്പെടുന്ന വൈകാരിക അനുഭവങ്ങളിൽ നിന്നും വ്യക്തിഭാവം ഗ്രഹിക്കാം . ഇത് സ്വയം മനസ്സിലാക്കുകയോ , മനു വ്യക്തിയുടെ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി വ്യക്തി ഭാവനിർണ്ണയം നടത്തുകയോ ആകാം . കൗൺസലിംഗ് സന്ദർഭത്തിൽ ഇതു വളരെ പ്രയോജനം ചെയ്യാറുണ്ട് . കൗൺസിലിംഗിന് വരുന്ന കക്ഷിയോട് കൗണ്സെലിംഗ സമയത്ത് മനസ്സിലുള്ള വികാരങ്ങളെക്കുറിച്ചും ചിന്തകളെക്കുറിച്ചും ചോദിച്ചറിഞ്ഞ മറുപടിയിൽ നിന്നും ആ സമയത്തുള്ള വ്യക്തിഭാവനിർണ്ണയം നടത്തി അതിനെക്കുറിച്ച് ആ വ്യക്തിയെ ബോധവാനാക്കുന്നു . പക്ഷഭാവത്തിലേക്ക് ആ വ്യക്തിയെ കൊണ്ടുവരുവാനും ചിന്തിപ്പിക്കുവാനും ഈ സന്ദർഭം സഹായിക്കുന്നു . ഇവിടെയും പൂർണ്ണമായും ഉറപ്പാക്കാവുന്ന ഒരു വ്യക്തിഭാവനിർണ്ണയല്ല നടക്കുന്നത് . അതുകൊണ്ടുതന്നെ നാലു വിധത്തിലുള്ള നിർണ്ണയവും കൂടി കണക്കിലെടുക്കണം എന്ന ആശയ ത്തിനു വളരെ പ്രസക്തിയുണ്ട് .

transaction analysis part 6

വ്യക്തിഭാവ നിർണ്ണയം
 ( Diagnosis ) 
വ്യക്തി ഭാവങ്ങളുടെ ഘടനയെക്കുറിച്ചും , ഘടനയിലധിഷ്ഠിതമായ പ്രവർത്തനങ്ങളെ ( സ്വഭാവങ്ങൾ ) ക്കുറിച്ചും മനസ്സിലാക്കിയെങ്കിലും ഒരാൾ ഏതു വ്യക്തിഭാവത്തിലാണ് എന്നു മനസ്സിലാക്കുവാൻ കഴിഞ്ഞാലേ വ്യക്തിഭാവങ്ങളെക്കുറിച്ചുള്ള അറിവ് പ്രയോജനപ്പെടുത്തു വാൻ സാധിക്കു . എങ്ങിനെയൊക്കെ വ്യക്തിഭാവങ്ങളെ തിരിച്ചറിയുവാൻ സാധിക്കും ?

 വ്യക്തിഭാവങ്ങളെ നിർണ്ണയിക്കുവാൻ നാലു രീതികളാണ് ഡോ . ബേൺ തന്റെ " ടി എ ഇൻ സൈക്കോതെറാപ്പി എന്ന ഗ്രന്ഥത്തിൽ പറയുന്നത് . 

ഈ നാലു മാർഗ്ഗങ്ങളും പരസ്പര പിൻബലം വേണ്ടവയാണ് . 

( a ) സ്വഭാവാധിഷ്ഠിത നിർണ്ണയം ( Behavioural ) 

( b ) സാമൂഹിക നിർണ്ണയം 
( Social ) 

( c ) ചരിത്രപരമായ നിർണ്ണയം ( Historical ) 

( d ) അനുഭവപരമായ നിർണ്ണയം 
( Phenomenological ) 

എന്നീ നാലുരീതികളിലൂടെ വ്യക്തിഭാവനിർണ്ണയം നടത്താം . നാലു രീതികളിലൂടെയും നിർണ്ണയിക്കാമെങ്കിലും തെറ്റുവരുവാനുള്ള സാധ്യതകൾ ഉള്ളതിനാൽ നാലു രീതികളും കൂടെ കണക്കിലെടുത്ത് നിർണ്ണയിക്കുന്നതാണ് ഉചിതം . 


( a ) സ്വഭാവാധിഷ്ഠിത നിർണ്ണയം ( Behavioural ) 

 സ്വഭാവങ്ങൾ വ്യക്തിഭാവങ്ങളുടെ ബാഹ്യ അവതരണമായിരിക്കെ ഏററവും പ്രധാനപ്പെട്ടതും എളുപ്പവുമായ മാർഗ്ഗം ഇതു തന്നെയാണ് . വ്യക്തിഭാവങ്ങൾ സ്വഭാവത്തിലൂടെ അഥവാ പ്രവർത്തനരീതിയിലൂടെ എങ്ങിനെയാണ് മറ്റുള്ളവർക്ക് അനുഭവപ്പെടുന്നത് ? 

( 1 ) ഉപയോഗിക്കുന്ന പദങ്ങൾ ( Words ) 

( 2 ) ശബ്ദവ്യത്യാസം
 ( Tone )

( 3 ) മുഖഭാവങ്ങൾ 
( Facial Expressions ) 

( 4 ) ആംഗ്യവിക്ഷേപങ്ങൾ 
( Gestures ) 

( 5 ) ശരീരനിലകൾ 
( Postures ) 

പെരുമാറ്റ രീതികൾ മറ്റുള്ളവർ മനസ്സിലാക്കുന്നത് ഈ പറഞ്ഞ അഞ്ചു മാർഗ്ഗങ്ങളിലൂടെയാണ് . ഓരോ വ്യക്തി ഭാവത്തിനും തനതായ ശൈലികളുണ്ട് , അഥവാ രീതികളുണ്ട് . 

1 , പദങ്ങൾ 
മാതാപിതാക്കൾ സാധാരണയായി ഉപയോഗിച്ചു വരുന്ന പദപ്രയോഗ ങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നത് . നിർബന്ധമായി ചെയ്തിരിക്കണം എന്ന സൂചന . 
ചെയ്യാൻ പാടില്ല എന്ന വിലക്കുകൾ ആജ്ഞകൾ , കൊഞ്ചിക്കുന്ന പദപ്രയോഗങ്ങൾ എന്നിവ പിതൃ ഭാവ ത്തിന്റെ സ്ഥിര ശൈലികളാണ് . ' 

അതായിരിക്കും നല്ലത് " എനിക്ക് ഇങ്ങനെയാണ് തോന്നുന്നത് എന്നിങ്ങനെ പക്വഭാവത്തിന്റെ പദപ്രയോഗങ്ങളും ഒന്നു ശ്രദ്ധിച്ചാൽ തിരിച്ചറിയാം .


 " ഹായ് " “ അയ്യോ " - നല്ല രസം ഇത്തരം പദപ്രയോഗങ്ങൾ ശിശുഭാവത്തിന്റെതാണെന്നു പറയേണ്ട തില്ലല്ലോ . മലയാളഭാഷയ്ക്ക് അതിന്റേതായ പരിമിതികൾ ഉണ്ടെങ്കിലും വ്യക്തി ഭാവങ്ങളെ ദ്യോതിപ്പിക്കുന്ന ധാരാളം പദപ്രയോഗങ്ങൾ ഇനിയും കണ്ടെത്താം , 


2 , ശബ്ദവ്യത്യാസം ശബ്ദവ്യത്യാസം കൊണ്ടുമാത്രം വാക്കുകളുടെ അർത്ഥം തന്ന മാറ്റിമറിക്കാൻ സാധിക്കും വേണ്ട എന്ന പദത്തിന് അക്ഷരാർത്ഥത്തിൽ അർതം ഒന്നേയുള്ളൂ . വിലക്കുകയാണ് . എന്നാൽ ശബവ്യത്യാസം വരുത്തി ' വേണമെങ്കിൽ ഇനിയും ആയിക്കോളു ' എന്ന ആലോചന നൽകുവാനും കഴിയും . കർക്കശഭാവത്തിന്റെ ഉറച്ച ശബവും പോറ്റുന്ന ഭാവത്തിന്റെ ആർദ്രതയും പക്വഭാവത്തിന്റെ നിമ്നോന്നതങ്ങളില്ലാത്ത ഏകതാരീതിയും , ശിശുഭാവത്തിന്റെ വൈകാരികത നിറഞ്ഞ ശബ്ദവും ശ്രദ്ധിച്ചാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാവില്ല . 

രണ്ടു വ്യക്തികൾ സംസാരിക്കുന്ന ശബ്ദഗതി ശ്രദ്ധിച്ചാൽ വ്യക്തിഭാവങ്ങളുടെ മാനം വളരെ നന്നായി മനസ്സിലാക്കാം . 


3. മുഖഭാവങ്ങൾ 

ശരീര ഭാഷയിലെ ഏറ്റവും പ്രാധാന്യമേറിയത് മുഖഭാവങ്ങളാണ് . നമ്മുടെ ചിന്തകളും വികാരങ്ങളും മുഖത്ത് പ്രതിഫലിക്കുന്നു . ആശയവിനി യത്തിലെ പ്രധാന ഘടകവും ഇതാണ് . എന്നാൽ ഈ മാറ്റങ്ങൾ നാം അറി യാറില്ല . കർക്കശ സ്വഭാവക്കാരുടെ ഗൗരവ പൂർണ്ണമായ മുഖം , പോററുന്ന പിത്യഭാവത്തിന്റെ സ്നേഹമസൃണമായ മുഖഭാവം , ( പത്യേക ഭാവ വ്യത്യാസങ്ങൾ പ്രദർശിപ്പിക്കാത്ത പക്വഭാവത്തിന്റെ മുഖഭാവവും , പ്രകൃതിദത്ത ശിശുഭാവത്തിന്റെ നിഷ്കളങ്കത ഇവയൊക്കെ കണ്ടറിയു വാൻ ഒരു ബുദ്ധിമുട്ടും കാണില്ല . ഈ ഭാവങ്ങളൊക്കെ ഒരാളിന്റെ മുഖത്തുതന്നെ മിന്നിമറയുന്നത് നീരിക്ഷിക്കുന്നത് രസകരമായ ഒരനുഭവമാണ് . 

4 ആംഗ്യങ്ങൾ 

അന്താരാഷ്ട്ര ഭാഷതന്നെ യാണ് ആംഗ്യങ്ങൾ . മൂന്നു വ്യക്തി ഭാവങ്ങൾക്കും പ്രിയങ്ക രമായ ആംഗ്യഭാവങ്ങളുണ്ട് . കൈ ചൂണ്ടി സംസാരിക്കുന്ന പിത്യഭാവം , വിലക്കുകളും ആ ജ്ഞകളും അതിനു നിരക്കുന്ന ഭാവങ്ങളോടെയാണ് അവതരിപ്പിക്കുന്നത് . നിഷേധാത്മക മായ ആംഗ്യങ്ങളും മൂന്നു വ്യക്തിഭാവങ്ങൾക്കും പ്രത്യേകമാണ് . പിത്യഭാവം ഇത് വളരെ ശക്തമായും , പ്രകടമായും ചെയ്യുമ്പോൾ 

പക്വഭാവം ഏറെ ഊർജ്ജം ചിലവഴിക്കാതെ തന്നെ നിഷേധം അറിയിക്കുന്നു . പിതൃഭാവത്തിന്റെ ആംഗ്യങ്ങൾ കണ്ടു പഠിച്ചവയും സാഹചര്യത്തിന് ചേർന്നതോ , നിരക്കാത്തതോ ആയി അനുഭവപ്പെടാം . പക്വഭാവത്തിന്റെ ആംഗ്യങ്ങൾ ആശയത്തിന് നിരക്കുന്നതും വിനിമയം നടത്താൻ പൊരുത്തമുള്ളതും ആയിരിക്കും , 

ശിശുഭാവത്തിന്റെ ആംഗ്യങ്ങൾ വൈകാരിക പ്രകടനങ്ങൾ തന്നെയാണ് . 


5. ശാരീരിക നില 

നിൽക്കുകയോ , ഇരിക്കുകയോ ചെയ്യുമ്പോൾ ഓരോ വ്യക്തി ഭാവത്തിനും അതിന്റേതായ പ്രത്യേകതയുണ്ട് . ശിശുഭാവത്തിന്റെ ശാരീരികനില കുട്ടികളുടേതുപോലെ തന്നെയാണ് . പേടിക്കുമ്പോഴും വിഷമിക്കുമ്പോഴും ഉൾവലിഞ്ഞു ചുരുണ്ടുകൂടുന്നു . പക്വഭാവം നടു നിവർന്ന് നേരെയുള്ള നിലീകരിക്കുമ്പോൾ പോറ്റുന്ന ഭാവം മൂന്നാ അൽപ്പം ആഞ്ഞ് അയഞ്ഞനിലയിലാണ് . കർക്കശാവം നിവർന്ന് താടിയൽപ്പം ഉയർത്തിയുള്ള നിലയിലാണ് പൊതുവെ കാണുക . ഈ പറഞ്ഞ അഞ്ചു രീതികളിലൂടെയാണ് വ്യക്തി ഭാവങ്ങൾ മറന്നുള്ള വർക്ക് അനുഭവപ്പെടുന്നത് അതുകൊണ്ടുതന്നെ ഇത്തരം വ്യക്തിഭാവ നിർണ്ണയം എളുപ്പവും സൗകര്യപ്രദവുമാണ് . നമ്മുടെ കണ്ണുകളും ചെവികളും ഉണർന്നിരുന്നാൽ മുൻപറഞ്ഞ രീതിയിലുള്ള വ്യക്തിഭാവ നിർണ്ണയം നിഷ്പ്രയാസം നടത്താം .


transaction analysis part. 5

Day 5
സ്ഥിര വ്യക്തിഭാവങ്ങൾ

സ്ഥിര വ്യക്തിഭാവങ്ങൾ 
( Constant Ego States ) ഘടനാപരമായ തകരാറുകളുടെ മറ്റാരു തരമാണ് . 

ഏതെങ്കിലും ഒരു വ്യക്തിഭാവം മാത്രം പ്രവർത്തനക്ഷമമായി കാണുന്നു . ഈ വ്യക്തി ഭാവത്തിലെ സ്വതന്ത ഊർജ്ജം മററു ഭാവങ്ങളിലേക്ക് പ്രവഹിക്കായ്കയാണ് കാരണം . ഇത്തരക്കാരുടെ സ്വഭാവം ആവർത്തനങ്ങളും പ്രതീക്ഷിക്കാവുന്നതും ആണ് . 


പിതൃഭാവം മാത്രം പ്രവർത്തനക്ഷമമായാലോ ?
മുൻവിധികളുടെയും അ ബന്ധധാരണകളുടെയും ഭരണകാലമായിരിക്കും ചിലരിൽ യാഥാർത്യ ബോധം വളരെ വിരളമായി മാത്രം എത്തി നോക്കിയേക്കാം . അതുപോലെ തന്നെ ശിശുഭാവവും , തൊഴിലിന്റെയും മറ്റും സ്വാധീനം കൊണ്ട് ചിലരിൽ പിതൃഭാവം വളരെയധികം സ്വാധീനം ചെലുത്തുന
തായി കാണാറുണ്ട് . ചെറിയ ക്ലാസുകളിൽ പഠിപ്പിക്കുന്ന അദ്ധ്യാപകരും മാനസീക കുറ്റവാളികളുമായി ഇടപെടുന്ന പോലീസുകാരും ആദ്ധ്യാത്മിക വേലകളിൽ മുഴുകുന്ന മിഷനറി പ്രവർത്തകരും പൊതുവെ പിതൃഭാവം കൂടുതവരായി കണ്ടുവരുന്നു . 

പക്വഭാവം മാത്രം പ്രവർത്തിക്കുന്നവരാണെങ്കിലോ ? 
യാഥാർത്യ ബോധവും പ്രശ്നപരിഹാരിയുമൊക്കെ ആണെങ്കിലും പിതൃഭാവവും ശിശുഭാവവും ഇല്ലാതെ വന്നാൽ ' റോബോട്ടിനോട് സാമ്യം തോന്നും . ജീവിതം ആസ്വദിക്കണമെങ്കിൽ ശിശുഭാവം പ്രവർത്തനനിരതമായി രിക്കണം , മുന്നോട്ടുള്ള ജീവിതം ആയാസരഹിതമാകണമെങ്കിൽ പിതൃഭാവം വേണം . ഈ രണ്ടു ഗുണങ്ങളും ഇല്ലാതെ വന്നാൽ സമൂഹ ജീവിതത്തിന് തന്നെ കെട്ടുറപ്പു കാണില്ല . ഇതര ഭാവങ്ങളെക്കാൾ ഒരു വ്യക്തിയുടെ മാനസിക സന്തോഷവും ജീവിക്കാനുള്ള അഭിവാഞ്ജയും അ തിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തലുമൊക്കെ ശിശുഭാവത്തിന്റെ സവിശേഷതയാണ് . യാഥാർത്യബോധത്തിലൂടെ എല്ലാം ബുദ്ധിപര മായി ഗ്രഹിക്കാൻ കഴിഞ്ഞാലും ശിശഭാവമില്ലാതെ ജീവിതം രസകരമാവില്ല .

 എന്നാൽ ശിശുഭാവം മാത്രമായാലോ ?
 അതും വ്യക്തിത്വ വൈക ല്യമാണ് . പിതൃഭാവത്തിന്റെ നിയന്ത്രണങ്ങളില്ലാത്തതും പക്വഭാവത്തിന്റെ യാഥാർത്ഥ്യബോധമില്ലാത്തതും ആയ ശിശുഭാവ അവസ്ഥ ഒരുതരം മാനസിക വിഭാന്തിയാണ് . വളരെ പെട്ടെന്നുള്ള പ്രതികരണങ്ങളും , പെട്ടെന്നുള്ള വൈകാരിക പ്രകടനങ്ങളും ഇത്തരക്കാരിൽ കാണാം . ഏകവ്യക്തിഭാവക്കാരാണെങ്കിലും മററു വ്യക്തി ഭാവങ്ങൾ തീരെ കാണാതാവണമെന്നില്ല . ചില സന്ദർഭങ്ങളിൽ അവ പ്രകടമാകുമെങ്കിലും അത് വളരെ ചെറിയ തോതിലായിരിക്കും . ഓരോ സാഹചര്യത്തിനും യുക്തമായതരത്തിൽ അതതു വ്യക്തി ഭാവത്തിൽനിന്നും പ്രവർത്തിക്കുവാൻ കഴിയണം . വ്യക്തിത്വ വികസനം ലക്ഷ്യമാക്കുന്നതും ഇതായിരിക്കണം . ഇത് വ്യക്തിക്കും സമൂഹത്തിനും ഗുണം ചെയ്യും .  

transaction analysis part 4 exclution

Day-4
ഒഴിവാക്കൽ 
( Exclusion ) 

ഘടനാപരമായ മറെറാരു തകരാറാണ് ഇത് . മൂന്നു വ്യക്തിഭാവങ്ങളിൽ നിന്നും സാഹചര്യത്തിന് യുക്തമായ രീതിയിൽ പെരുമാറു വാനുള്ള കഴിവാണ് മാനസിക ആരോഗ്യം , എന്നാൽ ചില വ്യക്തികളിൽ ഒന്നോ , രണ്ടോ വ്യക്തി ഭാവങ്ങൾ പ്രവർത്തിക്കാതാവുന്നു . വ്യക്തി ഭാവങ്ങളുടെ പ്രവർത്തനോൻ മുഖതയക്ക് കാരണമായ മനോ ഊർജ്ജം ചില വ്യക്തിഭാവങ്ങളിലേക്ക് പ്രവഹിക്കുന്നില്ല . 

വ്യക്തി ഭാവങ്ങളുടെ അതിർ വരമ്പുകൾ കൂടുതൽ തടിക്കുന്നതു മൂലം ഊർജ്ജപ്രവാഹം തടസ്സപ്പെടുന്നതായി സങ്കൽപ്പിച്ചാൽ " ഒഴിവാക്കൽ ' എളുപ്പം മനസ്സി ലാക്കാം . സ്വതന്ത ഊർജ്ജം കടന്നുവരാതായാൽ ആ വ്യക്തി ഭാവത്തിന് പ്രവർത്തിക്കുവാൻ കഴിയില്ല . 

a ) പിതൃഭാവം ഒഴിവാക്കൽ 
മാതാപിതാക്കളുടെ സംഭാവനയായ മൂല്യബോധത്തിന്റെ അഭാവം ശിശു ഭാവത്തിന്റെ അനിയന്ത്രിത മായ സംത്യപ്തിക്ക് കൂടുതൽ അവസരമൊരുക്കുന്നു . തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന ചാൾസ് ശോഭരാജ് എന്ന വിദേശിയായ കുറവാളി മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചിരുന്നു . സ്വന്തം താൽപര്യങ്ങൾക്കായി , ആഗ്രഹപൂർത്തിക്കായി , എന്തും ചെയ്യുവാൻ അയാൾ തയ്യാറായി , മൂല്യബോധത്തിന്റെ അഭാവമാണ് ഇത്തരക്കാരിൽ ഈദ്യശ സ്വഭാവങ്ങൾക്ക് കാരണമാകുന്നത് . ( പധാനമാ യും മാതാപിതാക്കളുടെ സ്വഭാവങ്ങളിൽ നിന്നും രൂപംകൊള്ളുന്ന പിതൃഭാവം ഒരു മാതൃക ( മോഡൽ ) സമ്മാനിക്കുന്നു . ഭർത്താവായും അച്ഛനായും മകനായും മറ്റും ( റോൾ മോഡൽ ) എങ്ങനെ
ബന്ധപ്പെടണം എന്ന് കാണിച്ചുകൊടുക്കുന്നു . ഇത്തരം ഒരു മോഡൽ ലഭിക്കാത്തവർക്ക് സമൂഹ ജീവിതം ദുഷ്കരമായി തീരാം . വ്യതി ബന്ധങ്ങളിൽ സാരമായ ഉലച്ചലിന് കാരണമാകാം . 

b ) പക്വഭാവം ഒഴിവാക്കൽ
യാഥാർത്ഥ്യബോധം പക്വഭാവമാണ് . സ്ഥലകാലബോധവും തന്നെ കുറിച്ചു തന്നെയുള്ള അവബോധവും പക്വഭാവത്തിലാണ് . വർത്ത മാനത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥ മനോരോഗമാണ് പഞ്ചേന്ദ്രിയങ്ങളിലൂടെ ബാഹ്യചോദനകൾ സ്വീകരിച്ച് പിത്യഭാവ ത്തിലുള്ള മൂൻ അറിവുകളും ശിശുഭാവത്തിന്റെ അനുഭവങ്ങളും സമന്വയിപ്പിച്ച് സാധ്യതകൾ വിലയിരുത്തി പ്രശ്നപരിഹാരം നടത്തുന്ന പക്വഭാവം പ്രവർത്തനോന്മുഖമല്ലതായാലുള്ള അവസ്ഥ പരിതാപകര മായിരിക്കും . വഴിയിലൂടെ കടന്നുപോകുമ്പോൾ കണ്ണിൽ കണ്ട് കടലാസും കല്ലുമൊക്കെ സന്തോഷത്തോടെ പെറുക്കിയെടുത്ത് തന്റെ ഭാണ്ഡത്തിൽ നിക്ഷേപിക്കുന്ന ' ഭാന്തന് പക്വഭാവത്തിന്റെ പ്രവർത്തന ശേഷി നഷ്ടപ്പെട്ട വ്യക്തിയാണ് . യാഥാർത്ഥ്യബോധം നഷ്ടമാകുമ്പോൾ വ്യക്തിത്വ വികസനം വഴിമുട്ടുന്നു . വീണ്ടും ഈ ഭാവത്തെ പ്രവർത്തനോ ന്മുഖമാക്കുക മാത്രമേ ഒരു പോം വഴിയുള്ളൂ .

 ചില നേരങ്ങളിൽ പക്വഭാവം ഒഴിവാക്കപ്പെടുന്ന അവസ്ഥ പലരിലും കണ്ടുവരുന്നു . ഇത് ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു . പിതൃഭാവത്തിന്റെ യും ശിശുഭാവത്തിന്റേയും സ്വാധീനകൂടുതൽ
പക്വഭാവമുണരാതിരിക്കാൻ കാരണമാണ് . " റിലാക്സേഷൻ ' , 
ധ്യാനം തുടങ്ങിയ പ്രവർത്തികൾ പക്വഭാവത്തിന്റെ പ്രവർത്തനശേഷി വർദ്ധിപ്പി സന്നു .

c ) ശിശുഭാവം ഒഴിവാക്കൽ
വ്യക്തിത്വത്തിന്റെ മസാലയാണ് ശിശുഭാവം . അതിന്റെ അഭാവം ജീവിതം വളരെ യാന്ത്രികവും മടുപ്പ് ഉളവാക്കുന്നതും ആക്കിതീർക്കും . ജീവിതം ആസ്വദിക്കുവാൻ ശിശുഭാവം പ്രവർത്തനോൻമുഖമാക്കണം , കുട്ടികൾ വീട്ടിൽ നിന്നും പുറത്തു പോയാൽ ' വീട് ഉറങ്ങിയ തു പോലെയായി ' എന്നു പറഞ്ഞുകേട്ടിട്ടുണ്ട് . അതുപോലെ തന്നെയാണ് ശിശു ഭാവമില്ലാത്ത വ്യക്തിത്വം , സ്വയം ജീവിതം അറുബോറായി തോന്നിയേക്കാമെന്നു മാത്രമല്ല , പരസ്പരബന്ധങ്ങൾ യാന്തികവും അത്യപ്തികരവും ആയി തോന്നും . സ്ത്രീ - പുരുഷ ബന്ധങ്ങൾക്ക് യാതൊരു ഊഷ്മളതയും ഉണ്ടാവില്ല . ' സെക്സി'നുപോലും ശിശുഭാവ മില്ലെങ്കിൽ പ്രസക്തിയില്ല . വ്യക്തിത്വവികസനം ആഗ്രഹിക്കുന്നവർ തങ്ങളുടെ ശിശുഭാവത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തണം .

Transaction analysis part 3

Day 3
രോഗാവസ്ഥ ( Pathology )
മൂന്നു വൃത്തങ്ങൾ ഒന്നിനുമീതെ ഒന്നായി അടുക്കി വെച്ച് ഒരു പൊതു ആവരണത്തിൽ പൊതിഞ്ഞതായിട്ടാണ് ആരോഗ്യകരമായ വ്യക്തിത്വ ത്തിന്റെ ഘടന , 
ഓരോ സാഹചര്യത്തിനും അനുസരിച്ച് ഉചിതമായ വ്യക്തിഭാവത്തിൽനിന്നും അനുയോജ്യമായ രീതിയിൽ പ്രതികരിക്കുകയാണ് മാനസിക ആരോഗ്യലക്ഷണം . മനസ്സിന്റെ ആരോഗ്യകരമായ സമതുലിതാവസ്ഥ നിലനിർത്തുവാൻ കഴിയാതെ വിവിധ മനോരോഗങ്ങൾ പ്രകടിപ്പിക്കുന്നവരുണ്ട് . ഇത്തരം രോഗങ്ങളെ വ്യക്തതയോടെ ഉൾക്കൊള്ളുന്നത് ചികിത്സ ക ർക്കു മാത്രമല്ല ഇത്തരക്കാരോട് ബന്ധപ്പെടുന്ന ഏവർക്കും പ്രയോജനകരമാണ് . ഈ അവബോധം കുടുംബങ്ങളിലും സാമൂഹിക രംഗങ്ങളിലും , തൊഴിൽ സ്ഥാപനങ്ങളിലും ആരോഗ്യകരമായ വ്യക്തിബന്ധങ്ങൾ ( Interpersonal Relationship ) വളർത്തിയെടുക്കുവാൻ വളരെയധികം ഉപയുക്തമാണ് . രോഗാവസ്ഥയെ ഘടനാപരമായ തകരാറുകളായും പ്രവർത്തനാ ധിഷ്ഠിത തകരാറുകളായും അവതരിപ്പിക്കാം , മനോരോഗ ചികിത്സയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അ മൂർത്തമായ മനസ്സിനെ മൂർത്ത മായ രീതിയിൽ ചിത്രീകരിക്കുന്നത് അവരുടെ ജോലി എളുപ്പമാക്കുന്നു .

ഘടനാപരമായ തകരാറുകൾ 
( Structural Pathology )

1. സങ്കരത ( contamination ) ഘടനാപരമായ തകരാറുകളിൽ ഏറ്റവും പ്രധാനമാണ് സങ്കരത . ആദ്യം സൂചിപ്പിച്ചതുപോലെ ആരോഗ്യമുള്ള മനസ്സ് ഒന്നിനുമേൽ ഒന്നായി അടുക്കിവച്ച മൂന്നു സമവൃത്തങ്ങളായാണ് അവതരിപ്പിക്കുക . ഇവയുടെ സ്വതന്ത്രമായ പ്രവർത്തനശേഷിയാണ് ഇത് കാണിക്കുന്നത് .

 പ്രത്യക്ഷത്തിൽ മാനസിക ആരോഗ്യമുള്ളവർ എന്നു തോന്നിക്കുന്നവർ പോലും പലപ്പോഴും തന്റേതായ മുൻവിധികൾ മറ്റുള്ള വരിൽ അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുന്നതു കാണാം . 

ചില വ്യക്തികളിൽ പക്വഭാവത്തിന്റെ സ്വതന്ത്രമായ പ്രവർത്തനം ഇതര വ്യക്തിഭാവങ്ങളുടെ ഇടപെടൽ മൂലം തടസ്സപ്പെടുന്നതായി കാണുന്നു . പക്വഭാവത്തിലേക്ക് പിതൃഭാവവും ശിശുഭാവവും അതിക്ര മിച്ചു കടന്ന് ഉണ്ടാക്കുന്ന സങ്കരതയാണ് രോഗകാരണം . 

പിതൃഭാവത്തിന്റെ കടന്നുകയററത്തെ 
പിതൃഭാവ സങ്കരത 
( Parent Contamination

എന്നും ശിശുഭാവത്തിന്റെ കടന്നുകയററം 
ശിശുഭാവ സങ്കരതയെന്നും
 ( Child Contamination ) 
പറയാം , രണ്ടു ഭാവങ്ങളും കൂടെ പക്വഭാവത്തിൽ കടന്നു കയറുന്നതിനെ 
ദ്വിമുഖ സങ്കരത 
( Double Contami nation ) എന്നും പറയാം .

പിതൃഭാവ സങ്കരത 
( Parent Contamination )
മററുള്ളവരിൽ നിന്നും സ്വാംശീകരിച്ചവയാണല്ലോ പിത്യഭാവത്തിന്റെ ഉള്ളടക്കം . ജീവിതത്തെക്കുറിച്ചും , ലോകത്തെക്കുറിച്ചും മൂല്യങ്ങളെ ക്കുറിച്ചും , തെററ് , ശരി ഇവയുടെ വ്യാഖ്യാനങ്ങളെക്കുറിച്ചും ധാരാളം അഭിപ്രായങ്ങൾ ഇതിലുണ്ട് . മതപരവും സാംസ്ക്കാരികവും കുടുംബപരവുമായ ധാരാളം സ്വാധീനവും ഈ വ്യക്തിഭാവത്തി ലടങ്ങിയിരിക്കുന്നു . ഭാവി ജീവിത സാഹചര്യങ്ങളെ നേരിടുന്നതിന് ഇത് സഹായകരവുമാണ് . ഒരർത്ഥത്തിൽ പിതൃഭാവം വളർന്നു കൊണ്ടിയിരിക്കുന്നു . ഇതിലെ ഉള്ളടക്കങ്ങൾ പലതും പക്വഭാവത്തിന്റെ വെളിച്ചത്തിൽ വിലയിരുത്തി , ക്രമപ്പെടുത്തി ഉൾക്കൊള്ളണ്ടതാണ് . എന്നാൽ നിരവധി സംഗതികൾ ഇപ്രകാരം വിചിന്തനം ചെയ്യാതെ ഉൾകൊണ്ടിരിക്കുന്നവയുമാണ് . പിത്യഭാവം പക്വഭാവത്തെ സങ്കരമാക്കുന്നതിനാൽ ആ ഭാഗത്തുള്ള അറിവുകൾ സാഹചര്യത്തിന് നിരക്കാത്തതാണ് ,
ശരിയാണ് എന്ന് സ്വയം വിശ്വസിക്കുകയും , പക്വഭാവത്തിന്റെ കാര്യകാരണ ചിന്തകളോടെ സ്ഥാപിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു . പിതൃഭാവത്തിലുള്ള അബദ്ധജടില ധാരണകളും വിശ്വാസങ്ങളും ശരിയെന്നു വിശ്വസിക്കുക മാത്രമല്ല അത് ശരിയെന്നു വരുത്തുന്നതിൽ വ്യാപൃതരുമാണ് . ഭാഷയിലും ഇതിന്റെ സ്വാധീനം കാണാം . ' കൂട്ടത്തിൽ കുറിയവരെ സൂക്ഷിക്കുക " സ്ത്രീകൾ അബലകളാണ് ' സാംസ്കാരിക പിന്തുടർച്ചയായും ഇത്തരം വിശ്വാസങ്ങൾ വെളിവാ കുന്നു . ചില അക്കങ്ങൾ അശുഭങ്ങളാണ് . ഉദാഹരണത്തിന് സ്വയം സാംശീകരിച്ച വിശ്വാസങ്ങളുമാകാം . ' 
എന്നെ ഒന്നിനും കൊള്ളില്ല . പുരുഷന്മാരെ വിശ്വസിക്കരുത് . ഇതുപോലെ നിരവധി മുൻവിധികളും വിശ്വാസങ്ങളും അബദ്ധ ധാരണകളും പിതൃ ഭാവ , സങ്കരതയുടെ ഫലമായി പക്വഭാവത്തിന്റെ യഥാർത്യബോധംപോലും വളച്ചൊടിച്ച് പിതൃഭാവ ത്തിലെ വസ്തുതകൾ ' ശരിയെന്നു ധരിച്ചു വരികയാണ് . താരതമ്യന ദോഷം കുറഞ്ഞ സങ്കരതകൾ മുൻവിധികളായി , ഉറച്ച വിശ്വാസങ്ങളായി , പരസ്പര ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാക്കുമ്പോൾ വളരെയധികം തീവ്രതയേറിയ പ്രശ്നങ്ങളായി മാറുന്ന സങ്കരതകളും ധാരാളമാണ് . ഇല്ലാത്ത കാഴ്ചകൾ കാണുക , ഇല്ലാത്ത ശബ്ദം കേൾക്കുക ( hallucination ) തുടങ്ങിയ ലക്ഷണങ്ങളുള്ള മനോരോഗങ്ങളായിതീരാം സംശയ രോഗികൾ ഈ സങ്കരതയുടെ മറെറാരു ഫലമാണ് . കുറച്ചുപേർ കൂട്ടംകൂടി നിന്ന് സംസാരിക്കുന്നതു കണ്ടാൽ അവർ തന്നെകുറിച്ച് എന്തോ പറയുകയാണ് എന്ന തോന്നൽ . മററുള്ളവർ
ചിരിക്കുന്നതു കണ്ടാൽ അത് തന്നെകുറിച്ച് കുറം പറഞ്ഞ് ചിരിക്കുന്ന അതായിരിക്കും എന്നോർത്ത് ചിലർ അസ്വസ്ഥരാകുന്നു . ഭാര്യയോടൊത്ത് പുറത്തിറങ്ങുമ്പോൾ ആരെങ്കിലും ഒന്നു നോക്കിയാൽ സംശയമായി . ഭർത്താവിന്റെ നീക്കങ്ങളിൽ സംശയിക്കുന്ന ഭാര്യ എന്നു തുടങ്ങി മന്നുള്ളവർ തന്നെ കൊല്ലാൻ തക്കം നോക്കിയിരിക്കയാണ് എന്നു ധരിച്ച് വിഷമിക്കുന്നവരുമൊക്കെ സങ്കരതയുടെ തീവഫലങ്ങൾ അനുഭവിക്കു നവരാണ് .

b . ശിശുഭാവസങ്കരത്
പിതൃ ഭാവത്തിന്റെ കടന്നുകയററംപോലെ തന്നെ ശിശുഭാവവും പക്വഭാവത്തിലേക്കു കടന്ന് സങ്കരതക്ക് കാരണമാകുന്നു . ശിശുഭാവസങ്കരതയുടെയും ഫലമായി ആ ഭാഗത്ത് പക്വഭാവത്തിന്റെ അവബോധം അല്ലെങ്കിൽ യാഥാർത്ഥ്യബോധം നഷ്ടമാകുന്നു . വൈകാരിക ബുദ്ധിമുട്ടുകളാണ് ശിശുഭാവസങ്കരതമൂലം വ്യക്തിത് ണ്ടാകുന്നത് വളരെ ചെറിയ പ്രായത്തിലാണ് ഈ സങ്കരതയ്ക്കുള്ള വേദിയൊരുങ്ങുന്നത് . എങ്കിലും , എന്നും വ്യക്തിത്വത്തിലെ ശാപമായി ഇതു തുടരുന്നു .  ശിശുഭാവസങ്കരത  ശാരീരികമായ വളർച്ചയും പ്രായപൂർത്തിയും ആയാലും ചെറിയ കുട്ടികളെപ്പോലെ പാറ്റയെ ഭയക്കുന്നവർ ! നിസ്സാരങ്ങളായ ജീവികളുടെ സാന്നിദ്ധ്യത്തിൽ ഭയന്നു വിറക്കുന്നവർ ! 
എന്തിനാണ് പേടിക്കുന്നത് എന്നു ചോദിച്ചാൽ അവർക്കു മറുപടി കാണില്ല . പലർക്കും സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങുവാൻ ഭയമാണ് . എന്തിനെയാണ് ഭയക്കുന്നത് ഭൂതപതാദികൾ പുറത്തിറങ്ങുന്ന സമയമാണ് എന്ന് ചിലർ പറഞ്ഞക്കും . ജനലിലൂടെ പുറത്തു നോക്കിയപ്പോൾ ചെകുത്താനെ കണ്ടവരുണ്ട് ! കൊമ്പുകളുള്ള ഭീകര രൂപി . ശ്മശാനങ്ങളിൽ നേതാക്കൾ തീയായി പോകുന്നത് കണ്ടവർ വേറെ . പല കാഴ്ചകൾക്കും ഇല്ലാത്ത മാനങ്ങൾനൽകി മാനസിക ബുദ്ധിമുട്ട് ( Illusion ) അനുഭവിക്കുകയാണ് തീവത യുള്ള സങ്കരതയുടെ ഒരു ഫലം . ഉയർന്ന സ്ഥലത്ത് നിൽക്കുവാൻ ഭയം , അടഞ്ഞ മുറിയിൽ തനിച്ചിരു ന്നാൽ ബുദ്ധിമുട്ടുന്നു . ചിലർ തുറസ്സായ സ്ഥലങ്ങളിൽ ഒനക്കായാൽ വിഷമിക്കുന്നു . ചിലർ തിരക്കിൽപ്പെടാതെ ഒഴിഞ്ഞു മാറുന്നു . ഇത്തരം ടങ്ങൾ ( Phobia ) ശിശുഭാവ സങ്കരതയുടെ മറെറാരുഫലമാണ് . ശൈശവാവസ്ഥയിൽ ഉണ്ടായ ചില അനുഭവങ്ങൾ സങ്കരതക്ക് കാരണമായിതീരുന്നു . പക്വഭാവത്തിന്റെ വെളിച്ചത്തിൽ മുൻഅനുഭവ ങ്ങൾ വിലയിരുത്തി ഉൾക്കൊള്ളാതെ തന്നെ അത് അംഗീകരിക്കുന്നു . ന്യായീകരിക്കുന്നു . കുട്ടികളെ ഉറക്കുവാൻ കഥ പറഞ്ഞു കൊടുക്കുന്ന പതിവ് ഇന്നും ഉണ്ട് . ഉറങ്ങാൻ മടി കാണിക്കുന്ന പല ര യും ഉറക്കുവാൻ പേടിപ്പെടുത്തുന്ന കഥകളും വിവരണങ്ങളും നൽകുന്നവരുമുണ്ട് . പേടി വരുമ്പോൾ കുട്ടികൾ കണ്ണടയ്ക്കുന്നു . എളുപ്പം ഉറക്കുവാൻ കഴിയുന്നു . അവന്റെ മനസ്സിൽ ഭീതിയുടെ വിത്തുപാവുകയായി . പുറത്തു കാണുന്ന നിഴലുകൾക്ക് രൂപവും ഭാവവും കൊടുത്ത് തന്റെ ഭയത്തിന് പക്വഭാവ അത്തിന്റെ പിൻബലം ഉണ്ടാകുന്നു . അന്ധകാരം എന്നും അവനിൽ ഭയാ ഉളവാക്കുന്നു . സ്വന്തം അനുഭവങ്ങൾകൊണ്ടും ശിശുഭാവസങ്കരത ഉണ്ടാകാം . വൈകാരിക ബുദ്ധിമുട്ടുകൾ അനുഭവിച്ച കുട്ടികൾ പിന്നീട് തന്റെ പെരുമാററം കൊണ്ട് വീണ്ടും അതുപോലുള്ള ബുദ്ധിമുട്ടുകൾ അനുഭവി ക്കുകയും ഓരോ തവണയും പക്വഭാവത്തിന്റെ വെളിച്ചത്തിൽ അത് ഉറപ്പി ക്കുകയും ചെയ്യുന്നു . സങ്കരതയിലെ യഥാർത്ഥ്യബോധം ശിശുഭാവ അത്തിന്റെ വൈകാരിക ബുദ്ധിമുട്ടുകളെ സ്ഥാപിക്കുകയും ചെയ്യുന്നു .

C.ദ്വിമുഖസങ്കരത
  ( Double Contamination )
പിത്യഭാവസങ്കരതയും ശിശുഭാവ സങ്കരതയും ഒരുമിച്ചുണ്ടാക നതാണ് വിമുഖ സങ്കരത . ടി എ പണ്ഡിതരിൽ പലരും ഇപ്പോൾ എല്ലാ സങ്കരതയും ദ്വിമുഖമാണ് എന്നു വിശ്വസിക്കുന്നവരാണ് . 
പിതൃ ഭാവത്തിൽ സ്വാംശീകരിച്ചിരിക്കുന്ന ചില അറിവുകൾ ( മുൻവിധികളും , അബദ്ധജടിലമായ ധാരണകളും , വിശ്വാസങ്ങളും പക്വഭാവത്തിന്റെ വിശകലനത്തിന് വിധേയമാകാത്തവ ) പിതൃ ഭാവ സങ്കരതയാകുന്നു എന്നു പറഞ്ഞുവല്ലോ . ൈവകാരിക സമ്മർദ്ദങ്ങൾ ശിശുഭാവസങ്കരതക്ക് കാരണമാകുന്നതും കണ്ടു .  ദ്വിമുഖ സമർത അടിസ്ഥാന ആവശ്യങ്ങൾ സാധ്യമാകുന്നതിൽ വരുന്ന ബുദ്ധി മുട്ടുകൾ കുട്ടികളിൽ തീവമായ വൈകാരിക ബുദ്ധിമുട്ടുകൾ ഉളവാക്കുന്നു . അമ്മയുടെ സാന്നിദ്ധ്യം കുഞ്ഞിന് സുരക്ഷിതത്വബോധാതാവാക്കുമ്പോൾ അമ്മയുടെ അവഗണന തന്നെ ആർക്കും വേണ്ട എന്നാ , ആരെയും വിശ്വസിക്കരുത് എന്നോ ഉള്ള നിഗമനത്തിൽ കുട്ടിയെ എത്തിക്കുവാൻ സാധ്യതയുണ്ട് . ഇത് അവന് ദുഃഖകരമായ ഒരനുഭവമാണ് . ഈ തീരുമാനം പിത്യ ഭാവത്തിലും അതുളവാക്കിയ വൈകാരിക ബുദ്ധിമുട്ട് ശിശുഭാവത്തിലും സങ്കരതയായി തീരുന്നു . പുരുഷന്മാരെ വിശ്വസിക്കരുത് , എന്ന് ഒരു പെൺകുട്ടി മനസ്സിൽ ഉറപ്പിക്കുന്നത് ഭയപ്പെടുത്തുന്നതോ , വേദനിപ്പിക്കുന്നതോ ആയ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് . വൈകാരിക അനുഭവം ശിശുഭാവത്തിലും പുരുഷന്മാരോടുള്ള കാഴ്ചപ്പാട് പിതൃഭാവത്തിലും സങ്കരതക്കു കാരണമാകുന്നു .

ഒരു ജീവിതകാലം മുഴുവൻ പ്രശ്നങ്ങൾ സൃഷ്ടിക്കുവാനും , വ്യക്തിത്വ വികസനം മുരടിപ്പിക്കുവാനും ഘടനാപരമായ ഈ തകരാറ് കാരണമാകുന്നു . തലയിലെഴുത്ത് ( Script ) എന്ന വിനിമയ അപഗ്രഥന ആശയത്തിന്റെ തന്നെ പ്രധാന ഘടകമാണ് സങ്കരത . ഒരളവിൽ ഇത് പൊതുവെ എല്ലാവരിലും കണ്ടേക്കാം . എന്താണ് പതിവിധി ? വിനിമയ അപ്രഗഥന ഗ്രൂപ്പുകളിൽ നിരവധി സമരതകൾ കണ്ടെത്തുവാനും തിരു ത്തു വാനും കഴിയാറു ണ്ട് . സങ്കരതയുടെ കാരണങ്ങൾ കണ്ടെത്തി പക്വഭാവത്തിന്റെ വെളിച്ചത്തിൽ വിലയിരുത്തി പക്വഭാവത്തിന്റെ അതിർവരമ്പുകൾ വീണ്ടും ക്രമപ്പെടുത്തുകയാണ് ചെയ്യേണ്ടത് . ഭാരതീയ ദാർശനീക ധ്യാന മുറകളിൽ സങ്കരതാ നിർമ്മാർജ്ജനത്തിന് പ്രാധാന്യം നൽകുന്നുണ്ട്
സ്വയം ഈ തിരുത്തൽ സാധ്യമല്ലെങ്കിൽ കൗൺസലിംഗ് മനോരോഗ ചികിത്സയിൽ പ്രാവീണ്യമുള്ളവരോ ഒരു ഗ്രൂപ്പ് ചികിത്സയോ ഇതിന സഹായിക്കും , 

Transaction nalysis Part.2

Day 2
പ്രവർത്തനാധിഷ്ഠിത വിശകലനം ( Functional Analysis )
വ്യക്തിഭാവങ്ങളുടെ ഘടനയെപ്പറ്റി പറയുമ്പോൾ അതുൾക്കൊള്ളു വാൻ ബുദ്ധിമുട്ട് തോന്നും . എന്നാൽ മാനസിക തലങ്ങളുടെ പ്രവർത്തനം മനസ്സിലാക്കിയാൽ വ്യക്തിഭാവവിശകലനം എളുപ്പമാണ് . വ്യക്തിത്വത്തിന്റെ ഘടന നാം കണ്ടു . അത് എപ്രകാരമാണ് സ്വഭാവ ത്തിൽ പ്രതിഫലിക്കുക എന്നതാണ് ഇനി കാണേണ്ടത് . 

ഒരു ഫാനിന്റെ ഘടന ചോദിച്ചാൽ ഫാനിന്റെ ഓരോ ഭാഗത്തെക്കുറിച്ചും നാം പറയും . എന്നാൽ ഫാനിന്റെ ജോലി കറങ്ങി കാററുണ്ടാക്കുകയാണ് 

എന്തിനും ഘടനയിലധിഷ്ഠിതമായ ഒരു പ്രവർത്തന ശൈലിയിലുണ്ട് . മനസ്സിലെ ചിന്തകളുടെയും വികാരങ്ങളുടെയും ബാഹ്യ ആവിഷ്കാരമായ സ്വഭാവങ്ങൾ വിശകലനം ചെയ്യുകയാണ് ഈഭാഗത്ത് .

പിതൃഭാവം
കണ്ടും കേട്ടും പഠിച്ച കാര്യങ്ങൾ സ്വയം മനസ്സിലാക്കിയ കാര്യങ്ങൾ " തെററ് ശരി ' ധാരണകൾ അഭിപ്രായങ്ങൾ , മുൻവിധികൾ
എന്നിവ ഒക്കെയാണ് പിതൃ ഭാവത്തിന്റെ  ധർമ്മങ്ങൾ

നമ്മുടെ ചെറുപ്പകാലത്ത് നമ്മൾ രക്ഷിതാക്കളിൽ നിന്നും മാതാപിതാക്കളിൽ നിന്നും കോപ്പി ചെയ്തോ പഠിച്ചതോ ആയ കാര്യങ്ങളാണ് ആണ് നമ്മുടെ പിതൃ ഭാവത്തിൽ നാം
 പ്രകടിപ്പിക്കുന്നത്

പ്രധാനമായും കർക്കശക്കാരനായ പിതൃ ഭാവവും വളരെ അധികം വാത്സല്യമുള്ള പിതൃ ഭാവവും ഇതിലുൾപ്പെടുന്നു


പക്വ ഭാവം
യാഥാർത്ഥ്യബോധം
സാധ്യത വിലയിരുത്തൽ തീരുമാനങ്ങൾ എടുക്കുക അനുഭവങ്ങളുടെ ശേഖരം
എന്നിവയാണ് പക്വ ഭാവത്തിലെ ധർമ്മങ്ങൾ

കാര്യങ്ങൾ നിരീക്ഷിച്ച് മനസ്സിലാക്കുന്ന പക്വ ഭാവത്തിന്റെ പ്രകൃതം

ഈ നിമിഷത്തിൽ ജീവിക്കുവാൻ വ്യക്തിയെ സഹായിക്കുകയാണ് - 

പഞ്ചേന്ദ്രിയങ്ങളിലൂടെ സ്വീകരിക്കുന്ന ചോദനകളെ പിത്യഭാവത്തിലും - ശിശുഭാവത്തിലുമുള്ള മുൻ വിവരങ്ങളുടെ , അനുഭവങ്ങളുടെ , - പശ്ചാത്തലത്തിൽ മനസ്സിലാക്കി സാധ്യതകളെ വിലയിരുത്തി ഒരു തീരുമാനമെടുക്കുകയാണ് പക്വഭാവത്തിന്റെ ജോലി .

ഒരു കമ്പ്യൂട്ടറിന്റെ ജോലിയാണ് പക്വഭാവത്തിന് . കമ്പ്യൂട്ടറിനു ഒരു പ്രത്യേകതയുണ്ട് , കൊടുത്തിരിക്കുന്ന വിവരങ്ങളുടെ നിലവാരമനു സരിച്ചാണ് അതു മറുപടി തരുന്നത് . കൊടുത്തിരിക്കുന്ന വിവരങ്ങളിൽ അപാകതയുണ്ടെങ്കിൽ അത് തീരുമാനങ്ങളിൽ പ്രതിഫലിക്കും . അപ്രകാരം തന്നെ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന ചോദനകളും , ശിശുഭാവത്തിലും പിതൃഭാവത്തിലും നിലവിലുള്ള വിവരങ്ങളും ചേർത്താണ് പക്വഭാവം കമ്പ്യൂട്ടർ ജോലി നിർവഹിക്കുന്നത് . പിതൃഭാവത്തിലും ശിശുഭാവത്തിലും അടങ്ങിയിരിക്കുന്ന കാര്യങ്ങളുടെ കൃത്യത പക്വഭാവത്തിന്റെ ജോലിയുടെ നിലവാരത്തെ സ്വാധീനിക്കും .

ജീവിതത്തിൽ നിരന്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും പരിഹരിക്കുകയും ചെയ്യുകയാണ് നാം . 

പ്രശ്ന പരിഹാരത്തിന് പക്വഭാവ ത്തിനുള്ള സ്ഥാനം വളരെ പ്രാധാന്യമർഹിക്കുന്നതാണ് . പക്വഭാവം യാഥാർത്ഥ്യവുമായി ബന്ധപ്പെടുന്നു . ഈ ഭാവത്തിന്റെ സ്വതന്ത്രമായ പ്രവർത്തനം വ്യക്തിത്വത്തിലെ വളരെ നിർണ്ണായക ഘടകമാണ് . ശിശുഭാവവും പിതൃഭാവവും സ്ഥലകാലങ്ങളിൽ നിന്നും പിൻതിരിപ്പിച്ച് ഗതകാലാനുഭവങ്ങളിലേക്കു നയിച്ചേക്കാം . പക്വഭാവം ഈ നിമിഷത്തിൽ ജീവിക്കാൻ അവസരമൊരുക്കുന്നു . എന്നാൽ പിതൃഭാവത്തിന്റെയും ശിശുഭാവത്തിന്റെയും ദു : സ്വാധീനം ഇതിന് വിഘാതമാകാം .

പരിണാമപരമ്പരയിലെ അവസാന കണ്ണിയായ മനുഷ്യന്റെ ഏററവും വലിയ പ്രത്യേകത അവന് സ്വന്തം ചിന്തകളേയും വികാരങ്ങളേയും പ്രവർത്തികളെത്തന്നെയും വിലയിരുത്തുവാനുള്ള കഴിവാണ് . കൂടുതൽ നല്ലതെന്നോ പ്രയോജനകരമെന്നോ തോന്നുന്ന പ്രവർത്തന രീതികളി ലേക്ക് തിരിയുവാനുള്ള അവന്റെ സ്വാതന്ത്യം ജീവിതത്തെ പുരോഗമ പ്പിക്കുന്നു . ജീവിത വിജയത്തിന്റെ അടിത്തറ തന്നെ പക്വഭാവത്തിന്റെ ഈ പ്രവർത്തനശേഷിയാണ്

ശിശുഭാവം
വൈകാരികത "
ഇൻഷൻ '
ആസ്വാദനശേഷി
ജിജ്ഞാസ , സർഗ്ഗാത്മകത അടിസ്ഥാന ആവശ്യങ്ങൾക്കായുള്ള ത്വരകൾ
എന്നിവയാണ് ശിശു ഭാവത്തിനെ ധർമ്മങ്ങൾ

എല്ലാവരുടെയും ഉള്ളിൽ ഒരു കുട്ടി ഉണ്ട് എന്ന് നമ്മൾ പറയാറില്ലേ

കളിക്കുക ചിരിക്കുക ആഘോഷിക്കുക
തൻറെ ആവശ്യങ്ങൾ നേടിയെടുക്കുക
തുടങ്ങിയ പ്രകൃതങ്ങൾ എല്ലാം തന്നെ ശിശു ഭാവത്തിൽ വരുന്നവയാണ്

ശിശു ഭാവത്തെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു

പ്രകൃതിദത്ത ശിശുഭാവം
 ( Natural Child )
ശിശു ഭാവത്തിലെ ഏററവും പ്രാധാന്യം അർഹിക്കുന്ന തലം ഇതാണെന്നു പറയാം , ജനിക്കുന്ന കുഞ്ഞിന് ഉള്ള പ്രക്യതിദത്തമായ വ്യക്തിഭാവമാണ് ഇത് . ജീവന്റെ നിലനില്പിനും വളർച്ചയ്ക്ക് ക്കും ആവശ്യമായ ഘടകങ്ങൾ കണ്ടെത്തുകയാണ് ഈ മാനസികതലത്തിന്റെ പ്രഥമ ജോലി . ഇന്ദ്രിയാതീതമായ ചില കഴിവുകൾ ( Intuition etc ) ഈ അവസ്ഥയിൽ പ്രകൃതി ഒരുക്കിയ സിദ്ധികളാണ് . സ്വന്തം ആവശ്യങ്ങൾ മററുളളവരെ അറിയിക്കുവാൻ വികാരങ്ങളുണ്ട് ( feelings ) . ജിജ്ഞാസയും , സർഗ്ഗാത്മകതയും കിയാത്മകതയും മറ്റും നിലനില്പിനുള്ള ഉപാധിയായി പ്രക്യതി ശിശുഭാവത്തിൽ ഒരുക്കിയിട്ടുള്ളതാണ് . നിഷ്കളങ്കതയും നൈർമല്യവും ഈ വ്യക്തിഭാവത്തിന്റെ മുഖമുദ്രയാണ് . എങ്കിലും , സ്വാർത്ഥനുമാണ് . ഇഷ്ടപ്പെട്ടതൊക്കെ സ്വന്തമാക്കുവാനുള്ള താല്പര്യം ദുരുദ്ദേശ്യപരമല്ല . ശാഠ്യവും , പ്രതിഷേധവും , ഇണങ്ങലും പിണങ്ങലുമൊക്കെ ഈ വ്യക്തിഭാവത്തിലുണ്ട് . സമയാസമയങ്ങളിൽ അടിസ്ഥാന ആവശ്യങ്ങൾ ( Basic needs ) സാധിച്ചുകിട്ടണം . സ്വഭാവത്തിലെ മുൻതൂക്കം ഇതിനാണ് , കളികളിൽ ഏർപ്പെടുവാനും ആസ്വദിക്കുവാനും തല് പരനാണ് , ശരീരവും മനസുമായി ബന്ധിപ്പിക്കുന്ന ശക്തമായ കണ്ണിയുമാണിത് . ശാരീരിക ആവശ്യങ്ങൾ സാധിക്കുന്നതിൽ ശ്രദ്ധാലുവാണ് .

ജീവിതം ആസ്വാദ്യകരമാകുവാൻ ഈ വ്യക്തിഭാവം ( പവർത്തന നിരതമായിരിക്കണം , വ്യക്തിത്വ രൂപീകരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെയുള്ള ഈ ഭാവം എല്ലാ മനുഷ്യനിലുമുണ്ട് . മൃദുലവികാരങ്ങളുടെ സ്വാധീനവും , കലാസ്വാദനവും , തമാശ കേട്ടാൽ പൊട്ടിച്ചിരിക്കുന്ന ലാഘവത്വവും ഈ ഭാവം ഇന്നും വ്യക്തിത്വത്തിന്റെ ഭാഗമാണെന്ന സൂചനയാണ് . ഇത് പ്രവർത്തന രഹിതമായാൽ ജീവിതം യാന്തിക സമമാവും , മറ്റുള്ളവർക്ക് അടുക്കാൻ കഴിയാത്തവിധം ബോറൻ വ്യക്തിത്വത്തിന്റെ ഉടമയാകും . ഒന്നിലും സന്തോഷിക്കുവാൻ കഴിയാത്ത മനസ്സ് ഒരു ഭാരമായിത്തീരും . പിത്യഭാവത്തിന്റെ വിലക്കുകൾ ഉൾക്കൊ ള്ളാത്ത വ്യക്തിഭാവം എന്ന അർത്ഥത്തിൽ ഇതിനെ സ്വതന്ത ശിശുഭാവം 
( Free Child ) എന്നും വിളിക്കുന്നു .

സ്വതന്ത്രശിശുഭാവം സാമൂഹിക ജീവിതത്തിൽ പ്രശ്ന ങ്ങൾ ഉണ്ടാക്കാം . അതുകൊണ്ട് അപക്വമതിയായ സ്വത്രന്തശിശുഭാവത്തെ മെരുക്കി ( adaptation ) സമൂഹജീവിതത്തിന് പ്രാപ്തനാക്കുന്നത് മാതാപിതാക്കളാണ് . ഈ മെരുക്കൽ പ്രക്രിയയുടെ ഫലമായി സ്വതന്ത രിശുഭാവം ചില പാഠങ്ങൾ പഠിക്കുകയും ഭാവമാററം ൾക്കൊള്ളുകയും ചെയ്യുന്നു .

മെരുങ്ങിയ ശിശുഭാവം 
( Adapted Child )

സ്വത്രന്തശിശുഭാവം തൻകാര്യം നോക്കുന്നതിൽ ശ്രദ്ധാലുവാണ് എന്നു മാത്രമല്ല മറ്റുള്ളവരെക്കുറിച്ച് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഭാവമാണ് . സ്വാതന്ത്യം നല്ലതാണെങ്കിലും സമൂഹജീവിയായി ജീവിക്കുവാൻ ചില നിബന്ധനകൾക്ക് വിധേയമാകണം . ആഗ്രഹങ്ങ് ളൊക്കെ സാധിക്കണം , ഇഷ്ടപ്പെട്ടതൊക്കെ സ്വന്തമാക്കണം എന്ന  ആഗ്രഹം സമൂഹജീവിതത്തിനു നിരക്കാത്തതാണ് . ജീവിതത്ത ക്കുറിച്ചും ജീവിത വിജയത്തെകുറിച്ചും മാതാപിതാക്കൾക്ക് ചില സങ്കല്പങ്ങളുണ്ട് . അത് കുട്ടികളിൽ നിർബന്ധപൂർവ്വമാണെങ്കിലും നടപ്പാക്കിവരുന്നു . ഈ സാഹചര്യത്തിൽ കുട്ടിയുടെ ആഗ്രഹങ്ങളും മാതാപിതാക്കളുടെ താൽപര്യങ്ങളും പൊരുത്തപ്പെടാതെ വരുന്നു . സാധിക്കാൻ ശ്രമിക്കണമോ ? മാതാപിതാക്കളെ അനുസരിക്കണമോ , അതോ തന്റെ ആഗ്രഹം തീരുമാനം അത്ര എളുപ്പമല്ല . മൂന്നു നാല് വയസുള്ള കുട്ടിക്ക് എത ശാരീരിക വലുപ്പം കാണും ? രണ്ടര മൂന്ന് അടി ഉയരം കണ്ടേക്കാം . മാതാപിതാക്കളുടെ ഉയരമാകട്ടെ അഞ്ചോ , ആറോ അടിയും . വലിപ്പമോ ? പലമടങ്ങ് ഇരട്ടിയിലേറെ ഉയരമുള്ള ഒരാൾ നമ്മുടെ അടുക്കൽ നിന്നും ശബ്ദമുയർത്തി സംസാരിച്ചാൽ പേടിച്ചുപോകും . അത്രക്ക് ഭീമാകാരമായ , രാക്ഷസ തുല്യരായ മാതാപിതാക്കളുടെ കൂടെ കഴിയുമ്പോൾ അവരുടെ ആഗ്രഹങ്ങൾക്ക് എതിരു നിൽക്കാൻ ശ്രമിക്കുന്നതിലും നല്ലത് അനുസരണയാണെന്നു തോന്നിയേക്കാം . മാതാപിതാക്കളുടെ വിലക്കുകൾക്കനുസ്യതമായി കുട്ടികളിൽ ധാരാളം സ്വഭാവരൂപീകരണം നടക്കുന്നു . കുടുംബാന്തരീക്ഷത്തിൽ നിന്നും ലഭിക്കുന്ന വൈകാരിക വിദ്യാഭ്യാസം ജീവിതകാലം മുഴുവൻ നീണ്ടുനില്ക്കുന്ന ഭാവമാറ ങ്ങൾക്ക് കാരണമാകാം . സ്വതന്ത്രശിശുഭാവം വികാരപ്രകടനങ്ങൾ നടത്തുമ്പോൾ ഫലസിദ്ധി ഇല്ലാതെ വരികയോ , തന്റെ കൂടെയുള്ളവർ ഫലസിദ്ധിയോടെ നട ത്തുന്ന വികാര പ്രകടന രീതികളിൽ
ആകൃഷ്ടനാകുകയോ ചെയ്യുമ്പോൾ ചില പ്രത്യക വികാര പ്രകടനരീതികൾ സ്വായത്തമാക്കുന്നു . 

 കുട്ടികളെ റ്റാറ്റാ പറയാൻ പഠിപ്പിക്കുന്നത് ശ്രദ്ധിച്ചാൽ , രസകരമാണ് . അമ്മ കുഞ്ഞിന്റെ കൈ ബലമായി ഉയർത്തി ഇളക്കി റ്റാറ്റാ പറയുന്നു . പിന്നീട് കുത്ത് കൈ ഉയർത്തി ആട്ടുമ്പോൾ അവന്റെ കണ്ണുകൾ അമ്മ യുടെ മുഖത്താണ് . അമ്മയുടെ സന്തോഷം മനസ്സിലാക്കി അവൻ റ്റാറ്റാ കാണിക്കുന്നു , അമ്മയെ ( പീതിപ്പെടുത്താനല്ലാതെ ' റ്റാറ്റാ ' യിൽ എന്തിരിക്കുന്നു കുഞ്ഞിന് ? ഇത്തരത്തിലും ധാരാളം സ്വഭാവരീതികൾ സ്വായത്തമാക്കുന്നു . പിതൃഭാവത്തിന്റെ മെരുക്കലിന്റെ ഫലമായി സ്വതന്തശിശുഭാവത്തി നുണ്ടാകുന്ന ഭാവമാം രണ്ടുവിധത്തിൽ കാണാം . മാതാപിതാക്കളുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്ന അനുസരണക്കുട്ടിയായോ 
( Compliant child ) അതിനെതിരെ പ്രതികരിക്കുന്ന ' വഴക്കാളി ' 
( Rebelleous Child ) ആയോ മെരുങ്ങിയ ശിശുഭാവം പ്രകടമാകുന്നു .

അനുസരണ കുട്ടികൾ 
( Compliant Child )

മാതാപിതാക്കളും തൽസ്ഥാനീയരും നിർദ്ദേശിക്കുന്ന പെരുമാററ ശീലങ്ങൾ അതേപടി തുടർന്നുപോകുന്നവരാണ് ഇക്കൂട്ടർ . ഇവരുടെ പിത്യഭാവം അച്ഛനമ്മമാരുടെ ( തൽസ്ഥാനീയരുടെ ) നിർദ്ദേശങ്ങൾ സ്വാംശീകരിക്കുകയും ശിശുഭാവം അതനുസരിച്ചുള്ള സ്വഭാവങ്ങൾ കാണിക്കുകയും ചെയ്യുന്നു . ഇവരുടെ പല സ്വഭാവങ്ങളും ഏതാണ്ട് പക്വഭാവത്തിന്റെ പ്രവർത്തനശീലമാണെന്ന പ്രത്യക്ഷത്തിൽ തോന്നുകയുള്ളൂ . ധാരാളം ആരോഗ്യകരമായതും , സമൂഹജീവിതത്തിന് യോജിച്ചതുമായ , സ്വഭാവരീതികൾ മെരുക്കലിന്റെ ഫലമായി ശീലിക്കുന്നു . ആചാരമര്യാദകൾ , തീൻമേശയിലെ ചുറ്റുവട്ടങ്ങൾ , ആതിഥ്യമര്യാദകൾ ജീവിത വിജയത്തിനായുള്ള ശീലങ്ങൾ ഇങ്ങനെ പലതും മെരുങ്ങിയ ശിശുഭാവത്തിന്റെ ഫലമാണ് . വൈകാരിക ബുദ്ധിമുട്ടുകൾ ഉളവാക്കുന്ന സ്വഭാവരീതികളും ശീലിച്ചു കാണാറുണ്ട് . പക്വഭാവത്തിന്റെ ഇടപെടലില്ലാതെ പഠിച്ച പാഠങ്ങൾ അതുപടി പാടുന്നവരാണ് .

വഴക്കാളി 
( Rebellious Child )

തൊക്കാട്ടുപോകുവാൻ പറഞ്ഞാൽ വടക്കോട്ടുപോകും . അച്ഛനമ്മ മാരുടെ  . നിർദേശങ്ങളെ എതിർത്ത് കാര്യങ്ങൾ നടപ്പിലാക്കിയവരാണിവർ എതിർപ്പിലൂടെ സ്വന്തം ശീലങ്ങൾ ഉണ്ടാക്കാമെടുക്കുന്നു.


 കുഞ്ഞിനു മിഠായി കൊടുക്കരുത് എന്ന് അച്ഛൻ ; കാരണം പല്ലുകൾ കേടായിപ്പോകും . മിഠായിക്കുവേണ്ടി യാത്രാമദ്ധ്യ പുത്രൻ കരയാൻ തുടങ്ങി . അച്ഛന്റെ ശിക്ഷാമുറകൾ കരച്ചിലിന് ആക്കം കൂട്ടി . ഒടുവിൽ അമ്മ അച്ഛനെ കുററപ്പെടുത്തി . " ഒരെണ്ണം വാങ്ങി കൊടുക്കാതെ അതിനെ കരയിക്കുന്നതെന്തിന് ? ' വാദി പ്രതിയായ ' അനുഭവം അച്ഛന് , 

മകന്റെ കണ്ണുകളിൽ തിളക്കം . കാര്യം കാണുവാൻ അവൻ കണ്ടുപിടിച്ച മാർഗ്ഗം എത്ര നല്ലത് ! വളർന്നു വലുതായാലും കാര്യം കാണാൻ പ്രശ്നങ്ങളുണ്ടാക്കാൻ അവൻ മടിക്കില്ല . നല്ല ഒരു വഴക്കാളിയായി മാറിയേക്കാം . സമൂഹത്തിലെ ചില തെറ്റായ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരെ ആഞ്ഞടിക്കു വാൻ തയ്യാറാകുന്നവർ ചെയ്ത നന്മകൾ പിൻതലമുറക്കാർ ആനുഭവിക്കുന്നു .  

വഴക്കാളി തീരെ മോശമല്ല . നമുക്കെതിരെ മറ്റുള്ളവർ അനീതി പ്രവർത്തിച്ചാൽ " വഴക്കാളി ' പ്രതികരിക്കുന്നു .

  സൂത്രശാലി
( Little Professor )

ഒരു സുഹൃത്ത് ഒരിക്കൽ തന്റെ രണ്ടരവയസ്സുകാരി മകളെയും കൂട്ടി മാർക്കററിൽ പോയ അനുഭവം വിവരിക്കുകയുണ്ടായി . ബൈക്കിലാ യിരുന്നു യാത് . സീററിനു മുൻപിലായിട്ടാണ് രണ്ടരവയസ്സുകാരി പുതിയുടെ സീററ് . പച്ചക്കറിയും മററും വാങ്ങി തിരിച്ചു വരുമ്പോൾ മകൾക്ക് ചോക്ക്ലേററ് വേണമെന്നു നിർബന്ധം . ഒടുവിൽ രണ്ടെണ്ണം വാങ്ങി . “ വീട്ടിൽ ചെല്ലുമ്പോൾ ഒന്നു ചാച്ചന് ( ചേട്ടന് ) കൊടുക്കണം . അതുവരെ ചോക്ക്ലേറ്റ് തുറക്കരുത് . സമ്മതം മൂളി മകൾ . 


മിഠായി രണ്ടും അവളെ ഏൽപ്പിച്ചു . തിരികെ വരുന്ന വഴിക്കു വണ്ടി റോഡിലുള്ള ഒരു കുഴിയിൽ ചാടി ഒന്നുലഞ്ഞു . മകളുടെ കൈയിൽ നിന്നും ഒരു മിഠായി തെറിച്ചുപോയി . അവളുടനെ പ്രതികരിച്ചു ചേട്ടന്റെ മിഠായി പോയി " കൊച്ചുകുട്ടിക്കു എവിടെ നിന്നാണ് ഈ ബുദ്ധി ? ശിശുഭാവത്തിലെ മറെറാരു വേർതിരിവാണ് " ലിററിൽ പൊഫസർ ' എന്ന ഓമനപ്പേരിൽ വിളിക്കുന്ന ഈ ഭാവം . സുതശാലിയാണിത് . വിഷമകരമായ സാഹചര്യങ്ങളിൽ ചെന്നുപെടുമ്പോൾ രക്ഷപ്പെടുവാൻ ഒരു പോംവഴി പെട്ടെന്നു കണ്ടെത്തുന്നതിനും മിടുക്കുകാട്ടുന്ന ഈ ഭാവം

പ്രകൃത്യാലുള്ള ശിശുഭാവത്തിലാണ് പ്രത്യേക മുൻ അനുഭവങ്ങളില്ലാത്ത പെട്ടെന്ന് പ്രശ്ന പരിഹാരം കണ്ടെത്തുന്ന ഒരു വിദ്വാൻ പല കണ്ടുപിടുത്തങ്ങൾക്കും വഴിയൊരുക്കുന്ന വ്യക്തിഭാവം  ? 

പത്രസമ്മേളനങ്ങളിൽ മത്സ്യത്തെപ്പോലെ തെന്നിമാറുന്ന രാഷ്ട്രീയ ക്കാരനും 

ഊരാക്കുടുക്കുകളിൽനിന്ന് വിദഗ്ധമായി പുറത്തു ചാടുന്ന വിരുതന്മാരും 


മുൻ പരിശീലനമൊന്നുമില്ലാത്ത സൂത്രശാലിയായ ശിശുഭാവത്തിന്റെ കഴിവുകൊണ്ടുതന്നെയാണ് അത് സാദ്ധ്യമാക്കുന്നത് 

സൂത്രശാലിയായ ശിശുഭാവം പ്രവർത്തനാധിഷ്ഠിത വ്യക്തിഭാവ ത്തിന്റെ ഭാഗമാണോ അതോ , ഘടനയിൽ കാണിക്കേണ്ടതാണോ എന്ന് സന്ദേഹം വിനിമയ ശാസ് ത്ര പണ്ഡിതരുടെ ഇടയിലുണ്ട് . തശാലിയായ ശിശുഭാവത്തിന്റെ പ്രവർത്തനം സ്വഭാവത്തിൽ വളരെ വ്യക്തമായി പ്രതിഫലിക്കുന്നതായതുകൊണ്ട് വ്യക്തി ഭാവങ്ങളുടെ പവർത്തനാധിഷ്ഠിത വിശകലനതിന്റെ ഭാഗമായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്



 ഘടനാപരവും പ്രവർത്തനാധിഷ്ഠിതവുമായ വിധത്തിൽ വ്യക്തി ഭാവങ്ങളെ വിശകലനം ചെയ്യുന്നതിന്റെ പ്രസക്തി എന്താണ് ? 

മനശ്ശാസ്ത്ര ചികിത്സാവിധിയിലെ ഒരു നൂതനരീതിയാണ് ഡോ . ബേൺ വിനിമയ അപഗ്രഥനത്തിലൂടെ അവതരിപ്പിച്ചത് . ഘടനാപരമായ വിശകലനം കാര്യങ്ങൾ ഉൾക്കൊള്ളുവാൻ വളരെ ഫലപ്രദമായ മാർഗ്ഗമാണ് . 

കാര്യങ്ങൾ വ്യക്തിയെ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ എളുപ്പവുമാണ് . എന്നാൽ സ്വാഭാവങ്ങൾ നിരീക്ഷിച്ചാണ് ഇതുൾകൊള്ളുവാൻ കഴിയുക , ഘടനക്കനുസൃതമായ ബാഹ്യപ്രതിഫലനമാണ് സ്വഭാവങ്ങൾ . 

പുതിയ സ്വഭാവശൈലികൾ സ്വീകരിക്കുവാൻ പ്രവർത്തനാധിഷ്ഠിത വിശകലനമാണ് സഹായിക്കുക .

Saturday, May 15, 2021

Transaction analysis part.1

Transaction analysis
Part 1
ട്രാൻസാക്‌ഷണൽ അനാലിസിസ് 
അഥവാ ആശയ വിനിമയ അപഗ്രഥനം എന്ന പദ്ധതി അവതരിപ്പിച്ചത് എറിക് ബേൺ എന്ന മനഃശാസ്ത്ര‌ജ്ഞനാണ്.

സിഗ്‌മണ്ട് ഫ്രായിഡിന്റെ മാനസികാപഗ്രഥന കണ്ടെത്തലുകളുടെ ചുവട് പിടിച്ചായിരുന്നുഅദ്ദേഹം ഈ സിദ്ധാന്തം അവതരിപ്പിച്ചത് . 

മനുഷ്യരുടെ സംഭാഷണങ്ങളിലൂടെ അവരുടെ ഉൾക്കാഴ്ച മനസ്സിലാക്കാൻ ഫ്രായിഡിന് കഴിഞ്ഞിരുന്നു. ആശയ വിനിമയത്തിലെ അപഗ്രഥനത്തിലൂടെ ഈ ഉൾക്കാഴ്ചയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ കഴിയുമെന്ന് ബേൺ തെളിയിച്ചു.

നാം ജനിക്കുമ്പോൾ നമ്മുടെ ഉള്ളിൽ വാസനാപ്രേരിതമായ പ്രവൃത്തികൾ (Instinctual drive - Id) ഉണ്ടായിരിക്കും. 

ഒരു കുട്ടി കത്തുന്ന തിരി പിടിക്കാൻ പോകുന്നതും
മൃഗങ്ങളെ കണ്ടാൽ അതിനടുത്തേക്ക് പോകുന്നതും
ഇതുകൊണ്ടാണ്

ഈ സ്ഥിതി നമ്മെ അപകടത്തിലേക്ക് നയിക്കും എന്നുള്ളതിനാൽ നമ്മുടെ മനസ്
അനുഭവങ്ങളിലൂടെയും യും അറിവിലൂടെ യും
പുതിയൊരു മാനസിക നില രൂപപ്പെടുത്തുന്നു.
തന്നെപ്പറ്റി തനിക്കുള്ള ബോധം/യാഥാർത്ഥ്യബോധം (Ego) എന്ന നിലയിലേക്ക് നാം എത്തിച്ചേരുന്നു. തിരിച്ചറിവ് എന്നും ഈ അവസ്ഥയെക്കുറിച്ച് പറയാനാകും.


മാതാപിതാക്കളുമായുള്ള സഹവാസത്തിലൂടെ, സാമൂഹിക നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുവാനുള്ള അന്തഃകരണ ശക്തി 
(Super Ego) പിന്നീട് നമ്മിൽ രൂപപ്പെടുന്നു.

പിന്നീടങ്ങോട്ട് എല്ലായ്പ്പോഴും നമ്മുടെ ആശയ വിനിമയങ്ങളിൽ ,ചിന്താധാരകളിൽ, പെരുമാറ്റ രീതികളിൽ എല്ലാം ഈ മൂന്ന് അവസ്ഥകളും സ്വാധീനം ചെലുത്തുന്നു.


എറിക് ബേൺ ഈ മൂന്ന് മാനസിക നിലകളും എങ്ങനെ നമ്മുടെ ആശയ വിനിയമത്തിലും വ്യക്തി ബന്ധങ്ങളിലും സ്വാധീനം ചെലുത്തുന്നു എന്ന് അപഗ്രഥിച്ച് അവയ്ക്ക് ചൈൽഡ്, 
അഡൽറ്റ്, 
പേരന്റ് 
എന്നിങ്ങനെ മൂന്ന് അവസ്ഥകളാക്കി തിരിച്ച് ട്രാൻസാക്‌ഷണൽ അനാലിസിസ് എന്ന സിദ്ധാന്തം അവതരിപ്പിച്ചു.


നാം ഓരോരുത്തരും കടന്നു പോകുന്നത് നമ്മിൽ അന്തർലീനമായിരിക്കുന്ന ഈ മൂന്ന് മാനസിക നിലകളിലൂടെയാണ് .

ചില സന്ദർഭങ്ങളിൽ നമ്മുടെ പെരുമാറ്റം ഒരു കുട്ടിയെപ്പോലെയും ചിലപ്പോൾ വളരെ യാഥാർത്ഥ്യബോധത്തോടെയും 
മറ്റ് ചിലപ്പോൾ സാമൂഹ്യ നിയമങ്ങൾക്ക് അനുസൃതമായി/ധർമ്മാധർമ്മ വിവേചനപരമായുംമാറും.

വ്യക്തികൾ തമ്മിലുള്ള ആശയ വിനിമയത്തിൽ ഈ മൂന്ന് മാനസിക നിലകളും നമ്മിൽ മാറിയും മറിഞ്ഞും പ്രത്യക്ഷമാകുന്നു. 

ഈ മൂന്ന് അവസ്ഥകളും എല്ലാ മനുഷ്യരിലും ഉണ്ടെങ്കിലും ഓരോ വ്യക്തിയിലും ഇതിൽ ഏതെങ്കിലും ഒരു മാനസിക നിലയാകും പ്രബലമായി നിൽക്കുന്നത്. അത് ഏതാണ് എന്ന് നാം ഓരോരുത്തരും കണ്ടെത്തുക എന്നതാണ് ട്രാൻസാക്‌ഷണൽ അനാലിസിസിന്റെ ആദ്യപടി.

അപഗ്രഥനത്തിന്റെ പ്രസക്തി
നാം ആദ്യമായി ഒരു വ്യക്തിയെ കാണുന്നു. അവർ തിരികെ കാണുന്നു. പിന്നീട് അത് ലോഹ്യം പറയലായി മാറുന്നു. അങ്ങനെ രണ്ട് വ്യക്തികൾ തമ്മിൽ ഒരു ബന്ധം ഉടലെടുക്കുന്നു.
മുകളിൽ പറഞ്ഞിരിക്കുന്നത് ഒരു പോസിറ്റീവ് ട്രാൻസാക്‌ഷനാണ്. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധം മോശമായി മാറുന്ന നെഗറ്റീവ് ട്രാൻസാക്‌ഷനും സംഭവിയ്ക്കാം. ഈ നിലകളെ ശരിയായ വിധത്തിൽ അറിഞ്ഞ് പെരുമാറാൻ ശ്രമിക്കുക. അതുപോലെ തന്നെ നാം ഇടപെടുന്ന വ്യക്തികളിലും ഈ മൂന്ന് നിലകളും ഉണ്ടെന്നും അവരും ഈ മൂന്ന് മാനസിക നിലകളിലൂടെ ആണ് കടന്നുപോകുന്നവരാണെന്നും എപ്പോഴും ഓർമ്മിക്കുക. ഈ തിരിച്ചറിവാണ് ട്രാൻസാക്‌ഷണൽ അനാലിസിസ് ട്രെയിനിംഗിലൂടെ നാം സ്വായത്തമാക്കുന്നത്.



വ്യക്തി ഭാവങ്ങളുടെ ഘടന (Structural analysis )
ഒന്നിനുമേലെ മറ്റൊന്നായി അടുക്കിവെച്ച മൂന്നുഗോളങ്ങൾ ഒരു പൊതു ആവരണത്തിനുള്ളിലായി ചിത്രീകരിച്ചാൽ മനുഷ്യവ്യക്തിത്വ ത്തിന്റെ ഘടനയായി . 
ഒരു വ്യക്തിയെ കണ്ടാൽ അവന്റെ വ്യക്തിത്വ ത്തിന്റെ ഘടനയിൽ എന്താണുള്ളത് എന്നു പറയാൻ പ്രയാസമാണ് . എങ്കിലും ഘടനയിൽ അധിഷ്ഠിതമായ പ്രവർത്തനശൈലി വളരെ പ്രകടമായി മനസ്സിലാക്കാം . വ്യക്തിഭാവങ്ങളുടെ ഉള്ളടക്കമനുസരിച്ചാണ് നമ്മുടെ സ്വഭാ വങ്ങൾ .

മൂന്നു വ്യത്യസ്ത മാനസിക തലങ്ങൾ ഓരോ വ്യക്തിയിലും ഉണ്ട് . അവ വളരെ വ്യക്തമായി തിരിച്ചറിയാവുന്നതുമാണ് .

പരസ്പരം ചേർത്ത് വച്ച 3 വൃത്തങ്ങളെ കൊണ്ടാണ് വ്യക്തിത്വങ്ങളെ അടയാളപ്പെടുത്തുന്നത്

ഇംഗ്ലീഷ് അക്ഷരമാലയിലെ PAC എന്ന ക്യാപിറ്റൽ ലെറ്ററുകൾ ആണ് ഇതിന് ഉപയോഗിക്കുന്നത്
മുകളിലത്തെ വൃത്തം P എന്നും എന്നും മദ്ധ്യത്തിൽ ഉള്ളത് A എന്നും താഴെയുള്ളത് C എന്നുമാണ് അടയാളപ്പെടുത്താറുള്ളത്
P for Parent Ego state
A for Adult Ego State
C for Child Ego state

ഇതിൽ മുകളിലത്തെ വൃത്തത്തെ പിതൃഭാവത്തെ (Parent ego State 
ക്രിട്ടിക്കൽ പാരറ്റ് (critica parent) എന്നും നർച്ചറിംഗ് പാരറ്റ് (Nurturing Parent) എന്നും രണ്ടായി തിരിച്ചിരിക്കുന്നു

മദ്ധ്യത്തിലുള്ള
പക്വഭാവത്തിന് മറ്റ് വകഭേദങ്ങൾ ഇല്ല

ശിശു ഭാവത്തെ
പ്രധാനമായും
സഹജ ശിശു ഭാവം
(Natural child )
എന്നും 
മെരുങ്ങിയ ശിശുഭാവം
(Adapted child)
 എന്നും രണ്ടായി
വിഭജിച്ചിരിക്കുന്നു

Transaction Analysis introduction

 Transaction analysis
ഇരുപതാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ, ഡോക്ടർ എറിക് ബേൺ എന്ന കാനഡയിൽ ജനിച്ച അമേരിക്കൻ മനഃശാസ്ത്രജ്ഞൻ ആവിഷ്കരിച്ച ഒരു മനഃശാസ്ത്രവിശകലനസങ്കേതമാണ് വിനിമയാപഗ്രഥനം (Transactional Analysis) എന്നറിയപ്പെടുന്നത്.

താരതമ്യേന സങ്കീർണമായ മനഃശാസ്ത്രാശയങ്ങളും മനോരോഗചികിത്സാസങ്കേതങ്ങളും ഏകോപിപ്പിച്ചുകൊണ്ട് അവയെ ലളിതമായി പ്രതിപാദിക്കുകയും പ്രയോഗക്ഷമമാക്കുകയും ചെയ്യുന്നു എന്നതാണ് ഈ വിദ്യയുടെ പ്രധാന സവിശേഷത. സാധാരണക്കാരന്‌ മനസ്സിലാവുന്ന തരത്തിൽ വളരെ ലളിതമായ ഭാഷയിൽ അമൂർത്തമായ മനസ്സിനെയും അതിന്റെ പ്രവർത്തനശൈലിയേയും അവതരിപ്പിക്കുകയാണ് ഡോ. ബേൺ ചെയ്തത്. ആ കാരണം കൊണ്ടുതന്നെ 1960-70 കാലഘട്ടത്തിൽ ഈ സമ്പ്രദായം പാശ്ചാത്യനാടുകളിൽ വളരെ പ്രചാരം നേടി. മനഃശാസ്ത്രരംഗത്ത് വിപ്ലവകരമായ, ഒരു നൂതന സമ്പ്രദായമായി ഈ സങ്കേതം കരുതപ്പെടുന്നു.

 ഇതിന്റെ ഫലമായി ഈ സമ്പ്രദായം പല മാനസികാരോഗ്യപഠനസമൂഹങ്ങളിലും ജനപ്രിയമനഃശാസ്ത്രത്തിന്റെ ഒരു ഉത്തമോദാഹരണമായി കണക്കാക്കപ്പെടുന്നു.


ശരീരാരോഗ്യം നിലനിർത്തുന്നതിന് ആഹാരം അനിവാര്യമാണ്. അതു പോലെ മനുഷ്യന് മാനസികാരോഗ്യം നിലനിർത്തുവാൻ സഹജീവികളുടെ അംഗീകാരവും പരിഗണനയും സ്നേഹവും ആവശ്യമാണ്. ശിശുക്കളിൽ ലാളനാതൃഷ്ണയായിട്ടാണ് (Stimulation-Hunger) ഇതു കാണുന്നത്. മാതാവിന്റ സ്പർശനവും ഉത്തേജനവും ലഭിക്കാതെ, ദീർഘകാലം ആശുപത്രിയിൽ കഴിയേണ്ടി വരുന്ന ശിശുക്കൾ വളരെ വേഗം രോഗങ്ങൾക്ക് കീഴടങ്ങുന്നുവെന്നും ഒടുവിൽ ജീവഹാനി പോലും സംഭവിക്കുമെന്നും വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. 

ശിശു വളരുന്നതോടെ ലാളനാതൃഷ്ണ, മറ്റാളുകളുടെ അംഗീകാരത്തിനുള്ള അഭിലാഷമായി, അംഗീകാരവാഞ്ഛയായി, (Recognition-Hunger) രൂപാന്തരപ്പെടുന്നു. 

എല്ലാ മുതിർന്നവരിലും അന്തർലീനമായ ഒരു അഭിലാഷമാണ് ഇത്. ശിശുക്കളൂടെ മേല്പറഞ്ഞ അവസ്ഥയ്ക്ക് സമാനമായി, മുതിർന്നവർ ദീർഘകാലം ഏകാന്തതടവനുഭവിക്കുമ്പോൾ താത്ക്കാലികമായ ചിത്തഭ്രമം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തടവുകാർക്ക്, ശാരീരികമായ പീഡനത്തേക്കാൾ അസഹനീയമാണ് ഏകാന്തവാസമെന്ന് ഡോ. ബേൺ തന്റെ ഗേംസ് പീപ്പിൾ പ്ലേ, എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അംഗീകാരത്തിനുള്ള ഈ ആഗ്രഹം, പല വ്യക്തികളിൽ പല തോതിലാണു കാണുന്നത്. 

ഒരു ചലചിത്രനടന്, അജ്ഞാതരായ നിരവധി ആരാധകരുടെ അംഗീകാരം ഒരു പക്ഷേ വേണ്ടിവരുമ്പോൾ, ഒരു ശാസ്ത്രജ്ഞന് തന്റെ മാനസികാരോഗ്യം നിലനിർത്താൻ, വർഷത്തിലൊരിക്കൽ ലഭിക്കുന്ന അംഗീകാരം മതിയായിയെന്നു വരാം.

വിനിമയാപഗ്രധന വിദ്യയിൽ, സ്ട്രോക് (Stroke - സംവാഹനം; തലോടൽ, സ്നേഹപ്രകടനം, എന്നൊക്കെയുള്ള അർത്ഥത്തിൽ) എന്ന ഇംഗ്ലീഷുപദം, മനുഷ്യർ പരസ്പരം അംഗീകരിക്കുന്നതിന്നായി ചെയ്യുന്ന ചേഷ്ടയെ സൂചിപ്പിക്കുവായി ഉപയോഗിക്കുന്നു. മറ്റൊരാളുടെ അസ്തിത്വം അല്ലെങ്കിൽ സാന്നിദ്ധ്യം അംഗീകരിക്കുന്നതിനായി പ്രകടിപ്പിക്കുന്ന ഏതു ചേഷ്ടയും ഒരു സ്ട്രോക്കായി പരിഗണിക്കാം. ശിശുക്കളുടെ അസ്തിത്വം അല്ലെങ്കിൽ സാമീപ്യം അംഗീകരിക്കുന്നത് അവരെ ശാരീരികമായി ലാളിച്ചുകൊണ്ടാണ്; മുതിർന്നവരോടാകുമ്പോൾ അത് ഒരു ഉപചാരവാക്കോ ഒരു നോട്ടമോ മറ്റു ശരീരചേഷ്ടയോ ആയിട്ടാണ് പ്രകടിപ്പിക്കുന്നത്. ഇപ്രകാരം വാക്കുകളിലൂടെ, സംഭാഷണത്തിലൂടെ, ശരീരചേഷ്ടകളുലൂടെ നടക്കുന്ന സ്ട്രോക്കുകളുടെ, സ്നേഹത്തിന്റെ പരസ്പരക്കൈമാറ്റമാണ് വിനിമയം (Transaction) എന്നു പറയുന്നത്. സാമൂഹികവ്യവഹാരത്തിന്റെ ഒരു അടിസ്ഥാനയളവാണ് ഇത്.


സാമൂഹികമായി ഇടപഴകിക്കൊണ്ട് സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ ഭാവചേഷ്ടകളിൽ - ശരീരനില, നോട്ടം, വാക്കുകൾ, ശബ്ദവ്യതിയാനം, മറ്റ് അംഗവിക്ഷേപങ്ങൾ തുടങ്ങിയവകളിൽ - ഇടയ്ക്ക് പ്രകടമായ മാറ്റങ്ങൾ വരുന്നു എന്നത് അവ സൂക്ഷ്മമായി നിരീക്ഷിയ്ക്കുന്ന ഒരാൾക്ക് കാണാൻ കഴിയും.അതതു സമയത്ത് ഓരോ വ്യക്തിയും അനുഭവിക്കുന്ന വികാരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾക്കനുസരിച്ചാണ് അവരുടെ ഭാവചേഷ്ടാദികളിൽ വരുന്ന വ്യത്യാസങ്ങൾ. ഈ മാറ്റങ്ങളും വ്യത്യാസങ്ങളും ആണ് ഒരു വ്യക്തിയ്ക്ക്, വിവിധ മാനസികനിലകൾ (Ego States) ഉണ്ട് എന്നതിന്റെ സൂചന മനഃശാസ്ത്രജ്ഞർക്കു നൽകിയത്. ഒരു വ്യക്തിയ്ക്കുണ്ടാവുന്ന ഓരോരോ ഭാവചേഷ്ടകളും‍, ഓരോരോ മാനസികനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂന്നു മാനസികനിലകളാണ്, ഭാവതലങ്ങളാണ് ഒരു വ്യക്തിയിൽ ഉള്ളത് :

വ്യക്തിയുടെ, മാതാപിതാക്കളുടെ മാനസികനിലയോട് സാദൃശ്യമുള്ള ഒരു ഭാവതലം. വിനിമയാപഗ്രഥനവിദ്യയിൽ, ഈ മനോഭാവതലത്തെ, പിതൃഭാവതലം 
(Parental Ego State) 
എന്നോ ചുരുക്കി, പിതൃഭാവം എന്നോ പറയുന്നു.


ബാഹ്യലോകയാഥാർത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി ഗ്രഹിക്കാനും പ്രതികരിക്കാനും കഴിവുള്ള ഒരു ഭാവതലം. ഇത് പക്വഭാവതലം 
(Adult Ego State) 
അല്ലെങ്കിൽ പക്വഭാവം എന്നു പറയുന്നു

വ്യക്തി ശിശുവായിരിയ്ക്കുമ്പോൾത്തന്നെ രൂപപ്പെട്ടുദൃഢമായതും ഓർമകളുടെയും അനുഭവങ്ങളുടെയും കലവറയായതുമായ ഒരു ഭാവതലം. ഇത് ശിശുഭാവതലം 
(Child Ego State) 
അല്ലെങ്കിൽ ശിശുഭാവം എന്നു പറയുന്നു.
ഒരു വ്യക്തി, ഒരു സമയത്ത്, ഏതെങ്കിലും ഒരു ഭാവതലത്തിൽ നിന്നുമാണ് പെരുമാറുക. എന്നാൽ അടുത്ത നിമിഷം മറ്റൊരു ഭാവത്തിൽ നിന്നും പെരുമാറുകയും ചെയ്യാം. 

പിതൃഭാവത്തിലായിരിക്കുമ്പോൾ അയാൾ അയാളുടെ പിതാവിനെ അല്ലെങ്കിൽ മാതാവിനെപ്പോലെ (അതുമല്ലെങ്കിൽ ആ സ്ഥാനം വഹിച്ചിരുന്ന ആളെപ്പോലെ) പെരുമാറുന്നു, ഭാവചേഷ്ടകൾ പ്രകടിപ്പിക്കുന്നു. 

പക്വഭാവത്തിലായിരിക്കുമ്പോൾ അയാൾ സ്വതന്ത്രമായി, യുക്തിയുക്തമായി, മുൻവിധിയില്ലാതെ, വികാരങ്ങൾക്കു കീഴ്പ്പെടാതെ ഒരു സാഹചര്യത്തെ വിലയിരുത്തുകയും പ്രശ്നങ്ങൾ മനസ്സിലാക്കുകയും നിഗമനങ്ങൾ എടുക്കുകയും ചെയ്യുന്നു.

ഈ മൂന്നു ഭാവങ്ങൾ, എല്ലാ മനുഷ്യരിലും - മുതിർന്നവരിലും, ശിശുക്കളിലും, മാനസികവളർച്ചയില്ലാത്തവരിലും, ഉന്മാദരോഗമുള്ളവരിൽ (Schizophrenic) പോലും - നിലനിൽക്കുന്നു. ഓരോ വ്യക്തികളിലും അവ വ്യത്യസ്തമായിരിക്കും എന്നു മാത്രം. ഏതെങ്കിലും ഒരു ഭാവം മറ്റോന്നിനേക്കാൾ മെച്ചപ്പെട്ടതാണെന്ന് പറയാനാവില്ല; മൂന്നു ഭാവങ്ങളും അതതിന്റേതായ ജീവിതമൂല്യങ്ങളുമുണ്ട്:

ശിശുഭാവം സന്തോഷത്തിന്റെ, സഹജാവബോധത്തിന്റെ (Intuition), സ്വാഭാവികാത്സുക്യത്തിന്റെ (Spontaneous Drive), ആവിഷ്കരണശേഷിയുടെ (Creativity), ഉറവിടമാണ്.


പക്വഭാവം, ജീവസന്ധാരണത്തിന് ആവശ്യമായ സങ്കീർണമായ കണക്കുട്ടലുകളും നിഗമനങ്ങളും നടത്തുന്നു. ഉദാഹരണത്തിന്, ഒരു റോഡ് മുറിച്ചുകടക്കുന്നതിന്, വാഹനങ്ങളുടെ വേഗതകളെപ്പറ്റിയുള്ള സങ്കീർണമായ കണക്കുകൂട്ടലുകളും സാധ്യതാനിർണയങ്ങളും (Probability Estimates) നിഗമനങ്ങളും നടത്തുന്നത് പക്വഭാവമാണ് ; സുരക്ഷിതമായി മറുകരയെത്താൻ കഴിയുമെന്ന് കണക്കുകൂട്ടലുകൾ വ്യക്തമാകുമ്പോൾ മാത്രമാണ് റോഡു മുറിച്ചുകടക്കുവാൻ ഈ മാനസികഭാവം അയാളെ അനുവദിക്കുന്നത്. പിതൃ-ശിശു‍ഭാവങ്ങളെ നിയന്ത്രിക്കുക എന്ന ധർമ്മവും നിർവഹിക്കുന്നത് ഈ ഭാവമാണ്.


പിതൃഭാവമാവട്ടെ, രണ്ടു പ്രധാന ധർമ്മങ്ങളാണ് നിർവഹിക്കുന്നത്: ഒന്ന്, ഒരു വ്യക്തിയ്ക്ക് അയാളുടെ സ്വന്തം മക്കളെ വളർത്താനുള്ള കാര്യശേഷി നൽകുകയും തദ്വാരാ മനുഷ്യവംശത്തിന്റെ നിലനില്പ് സാധ്യമാക്കുകയും ചെയ്യുന്നു. 

 രണ്ട്, നിത്യജീവിതത്തിലെ നിരവധി ചെറുപ്രവൃ‍ത്തികളും ദിനചര്യകളും ഏറ്റെടുത്ത് അതിനെ സ്വയംനിയന്ത്രിത പ്രതികരണങ്ങളിലൂടെ ലഘൂകരിക്കുകയും ഇത്തരം ഒട്ടനവധി കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്ന് പക്വഭാവത്തെ സ്വതന്ത്രമാക്കി കൂടുതൽ പ്രധാന്യമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വിട്ടുകൊടുക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.


മൂന്നു ഭാവങ്ങളുടെയും യുക്തമായ തുലനമാണ് അർത്ഥപൂർണമായ ജീവിതം നയിക്കാൻ ഒരാളെ പ്രാപ്തനാക്കുന്നത്