Sunday, May 16, 2021

transaction analysis part 6

വ്യക്തിഭാവ നിർണ്ണയം
 ( Diagnosis ) 
വ്യക്തി ഭാവങ്ങളുടെ ഘടനയെക്കുറിച്ചും , ഘടനയിലധിഷ്ഠിതമായ പ്രവർത്തനങ്ങളെ ( സ്വഭാവങ്ങൾ ) ക്കുറിച്ചും മനസ്സിലാക്കിയെങ്കിലും ഒരാൾ ഏതു വ്യക്തിഭാവത്തിലാണ് എന്നു മനസ്സിലാക്കുവാൻ കഴിഞ്ഞാലേ വ്യക്തിഭാവങ്ങളെക്കുറിച്ചുള്ള അറിവ് പ്രയോജനപ്പെടുത്തു വാൻ സാധിക്കു . എങ്ങിനെയൊക്കെ വ്യക്തിഭാവങ്ങളെ തിരിച്ചറിയുവാൻ സാധിക്കും ?

 വ്യക്തിഭാവങ്ങളെ നിർണ്ണയിക്കുവാൻ നാലു രീതികളാണ് ഡോ . ബേൺ തന്റെ " ടി എ ഇൻ സൈക്കോതെറാപ്പി എന്ന ഗ്രന്ഥത്തിൽ പറയുന്നത് . 

ഈ നാലു മാർഗ്ഗങ്ങളും പരസ്പര പിൻബലം വേണ്ടവയാണ് . 

( a ) സ്വഭാവാധിഷ്ഠിത നിർണ്ണയം ( Behavioural ) 

( b ) സാമൂഹിക നിർണ്ണയം 
( Social ) 

( c ) ചരിത്രപരമായ നിർണ്ണയം ( Historical ) 

( d ) അനുഭവപരമായ നിർണ്ണയം 
( Phenomenological ) 

എന്നീ നാലുരീതികളിലൂടെ വ്യക്തിഭാവനിർണ്ണയം നടത്താം . നാലു രീതികളിലൂടെയും നിർണ്ണയിക്കാമെങ്കിലും തെറ്റുവരുവാനുള്ള സാധ്യതകൾ ഉള്ളതിനാൽ നാലു രീതികളും കൂടെ കണക്കിലെടുത്ത് നിർണ്ണയിക്കുന്നതാണ് ഉചിതം . 


( a ) സ്വഭാവാധിഷ്ഠിത നിർണ്ണയം ( Behavioural ) 

 സ്വഭാവങ്ങൾ വ്യക്തിഭാവങ്ങളുടെ ബാഹ്യ അവതരണമായിരിക്കെ ഏററവും പ്രധാനപ്പെട്ടതും എളുപ്പവുമായ മാർഗ്ഗം ഇതു തന്നെയാണ് . വ്യക്തിഭാവങ്ങൾ സ്വഭാവത്തിലൂടെ അഥവാ പ്രവർത്തനരീതിയിലൂടെ എങ്ങിനെയാണ് മറ്റുള്ളവർക്ക് അനുഭവപ്പെടുന്നത് ? 

( 1 ) ഉപയോഗിക്കുന്ന പദങ്ങൾ ( Words ) 

( 2 ) ശബ്ദവ്യത്യാസം
 ( Tone )

( 3 ) മുഖഭാവങ്ങൾ 
( Facial Expressions ) 

( 4 ) ആംഗ്യവിക്ഷേപങ്ങൾ 
( Gestures ) 

( 5 ) ശരീരനിലകൾ 
( Postures ) 

പെരുമാറ്റ രീതികൾ മറ്റുള്ളവർ മനസ്സിലാക്കുന്നത് ഈ പറഞ്ഞ അഞ്ചു മാർഗ്ഗങ്ങളിലൂടെയാണ് . ഓരോ വ്യക്തി ഭാവത്തിനും തനതായ ശൈലികളുണ്ട് , അഥവാ രീതികളുണ്ട് . 

1 , പദങ്ങൾ 
മാതാപിതാക്കൾ സാധാരണയായി ഉപയോഗിച്ചു വരുന്ന പദപ്രയോഗ ങ്ങളാണ് ഇവിടെ ഉദ്ദേശിക്കുന്നത് . നിർബന്ധമായി ചെയ്തിരിക്കണം എന്ന സൂചന . 
ചെയ്യാൻ പാടില്ല എന്ന വിലക്കുകൾ ആജ്ഞകൾ , കൊഞ്ചിക്കുന്ന പദപ്രയോഗങ്ങൾ എന്നിവ പിതൃ ഭാവ ത്തിന്റെ സ്ഥിര ശൈലികളാണ് . ' 

അതായിരിക്കും നല്ലത് " എനിക്ക് ഇങ്ങനെയാണ് തോന്നുന്നത് എന്നിങ്ങനെ പക്വഭാവത്തിന്റെ പദപ്രയോഗങ്ങളും ഒന്നു ശ്രദ്ധിച്ചാൽ തിരിച്ചറിയാം .


 " ഹായ് " “ അയ്യോ " - നല്ല രസം ഇത്തരം പദപ്രയോഗങ്ങൾ ശിശുഭാവത്തിന്റെതാണെന്നു പറയേണ്ട തില്ലല്ലോ . മലയാളഭാഷയ്ക്ക് അതിന്റേതായ പരിമിതികൾ ഉണ്ടെങ്കിലും വ്യക്തി ഭാവങ്ങളെ ദ്യോതിപ്പിക്കുന്ന ധാരാളം പദപ്രയോഗങ്ങൾ ഇനിയും കണ്ടെത്താം , 


2 , ശബ്ദവ്യത്യാസം ശബ്ദവ്യത്യാസം കൊണ്ടുമാത്രം വാക്കുകളുടെ അർത്ഥം തന്ന മാറ്റിമറിക്കാൻ സാധിക്കും വേണ്ട എന്ന പദത്തിന് അക്ഷരാർത്ഥത്തിൽ അർതം ഒന്നേയുള്ളൂ . വിലക്കുകയാണ് . എന്നാൽ ശബവ്യത്യാസം വരുത്തി ' വേണമെങ്കിൽ ഇനിയും ആയിക്കോളു ' എന്ന ആലോചന നൽകുവാനും കഴിയും . കർക്കശഭാവത്തിന്റെ ഉറച്ച ശബവും പോറ്റുന്ന ഭാവത്തിന്റെ ആർദ്രതയും പക്വഭാവത്തിന്റെ നിമ്നോന്നതങ്ങളില്ലാത്ത ഏകതാരീതിയും , ശിശുഭാവത്തിന്റെ വൈകാരികത നിറഞ്ഞ ശബ്ദവും ശ്രദ്ധിച്ചാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാവില്ല . 

രണ്ടു വ്യക്തികൾ സംസാരിക്കുന്ന ശബ്ദഗതി ശ്രദ്ധിച്ചാൽ വ്യക്തിഭാവങ്ങളുടെ മാനം വളരെ നന്നായി മനസ്സിലാക്കാം . 


3. മുഖഭാവങ്ങൾ 

ശരീര ഭാഷയിലെ ഏറ്റവും പ്രാധാന്യമേറിയത് മുഖഭാവങ്ങളാണ് . നമ്മുടെ ചിന്തകളും വികാരങ്ങളും മുഖത്ത് പ്രതിഫലിക്കുന്നു . ആശയവിനി യത്തിലെ പ്രധാന ഘടകവും ഇതാണ് . എന്നാൽ ഈ മാറ്റങ്ങൾ നാം അറി യാറില്ല . കർക്കശ സ്വഭാവക്കാരുടെ ഗൗരവ പൂർണ്ണമായ മുഖം , പോററുന്ന പിത്യഭാവത്തിന്റെ സ്നേഹമസൃണമായ മുഖഭാവം , ( പത്യേക ഭാവ വ്യത്യാസങ്ങൾ പ്രദർശിപ്പിക്കാത്ത പക്വഭാവത്തിന്റെ മുഖഭാവവും , പ്രകൃതിദത്ത ശിശുഭാവത്തിന്റെ നിഷ്കളങ്കത ഇവയൊക്കെ കണ്ടറിയു വാൻ ഒരു ബുദ്ധിമുട്ടും കാണില്ല . ഈ ഭാവങ്ങളൊക്കെ ഒരാളിന്റെ മുഖത്തുതന്നെ മിന്നിമറയുന്നത് നീരിക്ഷിക്കുന്നത് രസകരമായ ഒരനുഭവമാണ് . 

4 ആംഗ്യങ്ങൾ 

അന്താരാഷ്ട്ര ഭാഷതന്നെ യാണ് ആംഗ്യങ്ങൾ . മൂന്നു വ്യക്തി ഭാവങ്ങൾക്കും പ്രിയങ്ക രമായ ആംഗ്യഭാവങ്ങളുണ്ട് . കൈ ചൂണ്ടി സംസാരിക്കുന്ന പിത്യഭാവം , വിലക്കുകളും ആ ജ്ഞകളും അതിനു നിരക്കുന്ന ഭാവങ്ങളോടെയാണ് അവതരിപ്പിക്കുന്നത് . നിഷേധാത്മക മായ ആംഗ്യങ്ങളും മൂന്നു വ്യക്തിഭാവങ്ങൾക്കും പ്രത്യേകമാണ് . പിത്യഭാവം ഇത് വളരെ ശക്തമായും , പ്രകടമായും ചെയ്യുമ്പോൾ 

പക്വഭാവം ഏറെ ഊർജ്ജം ചിലവഴിക്കാതെ തന്നെ നിഷേധം അറിയിക്കുന്നു . പിതൃഭാവത്തിന്റെ ആംഗ്യങ്ങൾ കണ്ടു പഠിച്ചവയും സാഹചര്യത്തിന് ചേർന്നതോ , നിരക്കാത്തതോ ആയി അനുഭവപ്പെടാം . പക്വഭാവത്തിന്റെ ആംഗ്യങ്ങൾ ആശയത്തിന് നിരക്കുന്നതും വിനിമയം നടത്താൻ പൊരുത്തമുള്ളതും ആയിരിക്കും , 

ശിശുഭാവത്തിന്റെ ആംഗ്യങ്ങൾ വൈകാരിക പ്രകടനങ്ങൾ തന്നെയാണ് . 


5. ശാരീരിക നില 

നിൽക്കുകയോ , ഇരിക്കുകയോ ചെയ്യുമ്പോൾ ഓരോ വ്യക്തി ഭാവത്തിനും അതിന്റേതായ പ്രത്യേകതയുണ്ട് . ശിശുഭാവത്തിന്റെ ശാരീരികനില കുട്ടികളുടേതുപോലെ തന്നെയാണ് . പേടിക്കുമ്പോഴും വിഷമിക്കുമ്പോഴും ഉൾവലിഞ്ഞു ചുരുണ്ടുകൂടുന്നു . പക്വഭാവം നടു നിവർന്ന് നേരെയുള്ള നിലീകരിക്കുമ്പോൾ പോറ്റുന്ന ഭാവം മൂന്നാ അൽപ്പം ആഞ്ഞ് അയഞ്ഞനിലയിലാണ് . കർക്കശാവം നിവർന്ന് താടിയൽപ്പം ഉയർത്തിയുള്ള നിലയിലാണ് പൊതുവെ കാണുക . ഈ പറഞ്ഞ അഞ്ചു രീതികളിലൂടെയാണ് വ്യക്തി ഭാവങ്ങൾ മറന്നുള്ള വർക്ക് അനുഭവപ്പെടുന്നത് അതുകൊണ്ടുതന്നെ ഇത്തരം വ്യക്തിഭാവ നിർണ്ണയം എളുപ്പവും സൗകര്യപ്രദവുമാണ് . നമ്മുടെ കണ്ണുകളും ചെവികളും ഉണർന്നിരുന്നാൽ മുൻപറഞ്ഞ രീതിയിലുള്ള വ്യക്തിഭാവ നിർണ്ണയം നിഷ്പ്രയാസം നടത്താം .


No comments:

Post a Comment