Tuesday, May 12, 2020

ബിന്ദോഷിന്റെ ജീവിതം

അദ്ധ്യായം 3 (Lesson 3)
ബിന്ദോഷിന്റെ ജീവിതം 

ഒരു ദിവസം ഉച്ചയ്ക്ക് ഒരു ഫോൺ . കോഴിക്കോട് കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ബിന്ദു വക്കീലാണ് . 
ബിന്ദു നേരത്തെ എന്റെ കൗൺസിലിംഗ് ക്ലാസിൽ പങ്കെടുത്തതാണ് . ശേഷം വിവാഹ മോചനത്തിനു വന്ന അനേകം കേസുകൾ പരിഹരിച്ച് സന്തുഷ്ട ജീവിതത്തിലേക്ക് ദമ്പതികളെ തിരിച്ചുവിട്ട അനുഭവങ്ങൾ ധാരാളമുള്ള വളരെ ഊർജ്വസ്വലയായ യുവതി . 

ബിന്ദു : ശ്രീനാഥ്ജീ അത്യാവശ്യമായി ഒന്നു കാണണം . എന്റെ അനിയൻ ഒരു അബദ്ധം കാണിച്ചു . അവൻ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലാണ് . ഞാനാകെ വിഷമത്തിലാണ് അത്യാവശ്യമായി ശ്രീനാഥ്ജി അവനെ ഒന്നുകാണണം . ഞാനവനെ കൊണ്ടുവരാം . 

ഞാൻ : ഒട്ടും പേടിക്കണ്ടാ . ഞങ്ങളെല്ലാവരും കൂടെയുണ്ട് അപകടമൊന്നും സംഭവിച്ചില്ലല്ലോ ? ദൈവത്തിന് നന്ദിപറയാം . ഞാൻ വൈകുന്നേരം ക്ലിനിക്കിലുണ്ടാവും , 6 മണിക്ക് വന്നു കൊള്ളു . 

ഹോസ്പിറ്റലിൽ നിന്ന് എപ്പോഴാണ് ഡിസ്മാർജ് ആവുന്നത് ? 

ബിന്ദു : ഇപ്പോൾ ഡിസ്ചാർജാവും . 6 മണിക്കു ഞങ്ങൾ വരാം . വളരെ നന്ദി ശ്രീനാഥ്ജി . 

6 മണിക്ക് അവരെത്തി . ബിന്ദുവും ഭർത്താവ് സുരേഷും ബിന്ദുവിന്റെ സഹോദരൻ ബിന്ദോഷും എത്തി . ബിന്ദോഷിന്റെ പേരിൽ കേസ് ഷീറ്റ് പൂരിപ്പിച്ചു വാങ്ങി . ( ക്ലൈന്റിനെക്കുറിച്ച്  ആവശ്യമുള്ള വിവരങ്ങൾ നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഉത്തരമായി എഴുതി വാങ്ങിക്കുന്നതാണ് കേസ് ഷീറ്റ് ) . 

ശേഷം പ്രീ കൗൺസിലിംഗ് എന്ന നിലയ്ക്ക് ബിന്ദുവിനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.

ചരിതം ( Pre - counselling )

ബിന്ദു പറഞ്ഞു തുടങ്ങി . ഞങ്ങൾ രണ്ടു മക്കളാണ് . അച്ഛൻ നേരത്തെ മരിച്ചുപോയി . അമ്മയാണ് ഞങ്ങളെ വളർത്തിയത് . ബിന്ദോഷ് വളരെ സ്മാർട്ട് ആയിരുന്നു . + 2 വിന് പഠിക്കുമ്പോൾ ത്തന്നെ പല തരത്തിലുള്ള ബിസിനസ്സ് ചെയ്ത് അവൻ സ്വന്തമായി ബൈക്കും കാറും വാങ്ങിയിരുന്നു . 

ആ നാട്ടിലെ എല്ലാവരും കുട്ടികളോട് പറഞ്ഞിരുന്നത് ബിന്ദോഷിനെ കണ്ടു പഠിക്കണം എന്നായിരുന്നു . പഠിക്കാൻ വലിയ താൽപര്യമില്ലാതിരുന്ന അവൻ + 2 വിന് ശേഷം നാട്ടിലുള്ള ഒരു ബൈക്ക് ഷോറൂമിൽ സെയിൽസ്മാനായി ചേർന്നു . അവന്റെ മിടുക്കു കൊണ്ടു മാത്രമാണ് ആ ഷോറൂം നടന്നുപോയിരുന്നത് . പിന്നീട് അവൻ ആ ഷോറൂമിന്റെ പാർട്ണർ ആവുകയും തുടർന്ന് ആ ഷോറൂം വിലയ്ക്ക് വാങ്ങുകയും ചെയ്തു . അതിനു വേണ്ടി പത്തു ലക്ഷത്തോളം രൂപ അവൻ പലരിൽ നിന്നായി കടം വാങ്ങിയിരുന്നു . അതിൽ രണ്ടു പേരോട് പലിശയ്ക്കാണ് പണം വാങ്ങിയിരുന്നത് . കുറച്ചു കാലം ബിസിനസ്സ് നന്നായി നടന്നിരുന്നു . എന്നാൽ പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ല . 

അവന് എന്താണ് പറ്റിയതെന്ന് അറിയില്ല . 

സാറൊന്ന് അവനുമായി സംസാരിക്കണം . 

ഭാഗ്യം കൊണ്ടാണ് അവൻ ഇപ്പോൾ രക്ഷപ്പെട്ടത് . അവനാകെ നിരാശയിലാണ് . 

വീണ്ടും അവൻ ഇത്തരം അബദ്ധം കാണിക്കാൻ മുതിരുമോ ? 

എങ്ങനെയെങ്കിലും അവനെ രക്ഷിക്കണം . 

ബിന്ദു കരഞ്ഞു തുടങ്ങിയിരുന്നു . കുറച്ചു നേരം കരയാൻ അനുവദിച്ച് തിനു ശേഷം ബിന്ദുവിനെ പുറത്തിരുത്തി ബിന്ദോഷിനെ കൗൺസിലിങ്ങ് റൂമിലേക്ക് വിളിച്ചു . - 

28 വയസ്സ് പ്രായമുള്ള ബിന്ദോഷ് നിരാശനായ ശരീരഭാഷയോടെ താഴെനോക്കി എന്റെ മുമ്പിലിരുന്നു . കണ്ണിലേക്ക് നോക്കിയാൽ മാത്രമേ നമുക്ക് റാപ്പോ ഉണ്ടാക്കുവാൻ കഴിയു കയുള്ളൂ . ഈ കൗൺസിലിങ്ങ് എങ്ങിനെ തുടരണമെന്ന് ആലോചിച്ചു . 

ഇവിടെ മറ്റൊരു പ്രശ്നം , ബിന്ദുവിന്റെ നിർബന്ധ ത്തിനു വഴങ്ങിയാണ് ബിന്ദോഷ് വന്നത് . അതിനാൽ അയാൾ കൗൺസിലിങ്ങുമായി സഹകരിക്കുവാനുള്ള സാധ്യത വളരെ കുറവാണുതാനും .

 “ എനിക്ക് ഒരു കൗൺസിലിങ്ങ് ആവശ്യ മുണ്ട് ' എന്നു മനസ്സിലാക്കി വരുന്ന വ്യക്തിയാണെങ്കിൽ റാപ്പോ ഉണ്ടാക്കാനും പെട്ടെന്നുതന്നെ കൗൺസിലിങ്ങിലേക്ക് എത്താനും സാധിക്കും . എന്നാൽ മറ്റൊരാളുടെ നിർബന്ധത്തിനു വഴങ്ങി വരുന്ന വ്യക്തിയുമായി റാപ്പോ സ്ഥാപിക്ക ണമെങ്കിൽ കൗൺസിലർ പരിചയസമ്പന്നും നല്ല വൈദഗ്ദ്ധ്യമുള്ള ആളും ആയിരിക്കണം.

ഞാൻ ബിന്ദോഷിനെ നോക്കിപ്പറഞ്ഞു 

 ബിന്ദോഷിനെ ക്കുറിച്ച് ഞാൻ വളരെക്കാലം മുമ്പു തന്നെ കേട്ടിട്ടുണ്ട് . നിങ്ങളുടെ നാട്ടുകാരനായ ഒരു സുഹൃത്ത് എനിക്കുണ്ട് . 

അയാൾ എപ്പോഴും നിങ്ങളെക്കുറിച്ച് പറയാറുണ്ടായിരുന്നു . 

( അതു സത്യമാണ് . ഞാൻ കൗൺസിലിങ്ങ് പഠിക്കുന്ന സമയത്ത്  പേഴ്സണാലിറ്റി ടൈപ്പിനെക്കുറിച്ചു പഠിക്കുമ്പോൾ " വിജയശാലികൾ ' എന്ന ഒരു വിഭാഗത്തെക്കുറിച്ചു ചർച്ച ചെയ്തപ്പോൾ ബിന്ദോഷിന്റെ നാട്ടുകാരനായ ഒരാൾ
ഉദാഹരണമായി പറഞ്ഞത് ബിന്ദോഷിനെ ആയിരുന്നു . അത് എനിക്ക് അപ്പോഴാണ് ഓർമ്മ വന്നത് . ) 

ആ സുഹൃത്ത്, നൗഷാദ്  ബിന്ദോഷിന്റെയും സുഹൃത്തായിരുന്നു . 

നൗഷാദിനെക്കുറിച്ച് ഞാൻ സംസാരി ച്ചപ്പോൾ അതുവരെ  നോക്കാതിരുന്ന ബിന്ദോഷ് എന്നെ നോക്കുകയും അവന്റെ മുഖത്ത് ചെറിയ ഒരു സന്തോഷം എനിക്ക് കാണാൻ സാധിക്കുകയും ചെയ്തു . 

ഞങ്ങൾ തമ്മിൽ റാപ്പോ ഉണ്ടായി എന്ന് എനിക്കു മനസ്സിലായി . തുടർന്ന് ബിന്ദോഷിനെ സഹായിക്കാൻ എനിക്കു കഴിയുമെന്ന വിശ്വാ സമുണ്ടായി

ഞാൻ ബിന്ദോഷിനോട് ഇങ്ങനെ പറഞ്ഞു.

ഞാൻ എങ്ങനെയാണ് ബിന്ദോഷിനെ സഹായിക്കേണ്ടത് ? 

ബിന്ദോഷിന് എന്നെ പൂർണ്ണ മായി വിശ്വസിക്കാം . 

ബിന്ദോഷ് പറയുന്ന കാര്യങ്ങൾ 100 % രഹസ്യമായി ഞാൻ സൂക്ഷിക്കും . 

ഒരു പക്ഷേ എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞാൽ എനിക്ക് ബിന്ദോഷിനെ കൂടുതൽ സഹാ യിക്കാൻ കഴിഞ്ഞേക്കും . 

പരിഭ്രമത്തിലിരിക്കുന്ന ബിന്ദോഷിന് അയാളുടെ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള ഒരു സാഹചര്യം ഉണ്ടാക്കുക എന്നതാണ് ഈ വാക്കുകളുടെ ഉദ്ദേശ്യം .

ഞാൻ വളരെ ശ്രദ്ധയോടുകൂടി ബിന്ദുകൃഷ്ണ കേൾക്കാൻ തയ്യാറായി
ബിന്ദുവിനെ ഓരോ അംഗചലനങ്ങളും ഞാൻ പ്രത്യേകം ശ്രദ്ധിച്ചു
ബിന്ദു ദോഷ എന്തുപറയുന്നു എന്നതിനേക്കാൾ കൂടുതൽ എങ്ങനെ പറയുന്നു എന്നാണ് ഞാൻ ശ്രദ്ധിച്ചത്

2 . Empathetic Listening : 

“ എന്നെ ആർക്കും സഹായിക്കാൻ കഴിയില്ല . എനിക്കിനി മരണം മാത്രമേ വഴിയുള്ളൂ . മരണം വരെ എന്നെ ഉപേക്ഷിച്ചു . 
പരാജയപ്പെട്ടു ജീവിക്കുന്നതിനേക്കാൾ നല്ലത് മരണമാണ് . 

എനിക്ക് ഒരുപാടു കടമുണ്ട് . 

അതു വീടാൻ  യാതൊരു വഴിയുമില്ല . എനിക്കിനി എന്റെ നാട്ടിലേക്ക് പോകാൻ കഴിയില്ല . 

ഞാനെങ്ങനെ ഇനി ആളുകളുടെ മുഖത്തു നോക്കും ? ” 

ബിന്ദോഷ് പറഞ്ഞു നിർത്തി . വാക്കുകൾക്ക് പിന്നിൽ നിരാശയും ദുഃഖവും പ്രകടമായിരുന്നു . . . 


കൗൺസിലിങ്ങിലെ മൂന്നാമത്തെയും നാലാമത്തെയും പടികൾ കൗൺസിലർക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് . ജന്യൂയിൻനെസും , റെസ്പെക്ടം . ഞാൻ വേണ്ടത്ര സമയം ബിന്ദോഷിന് അനുവദിച്ചു  . 
( Genuinness ) . 
അതേപോലെ ബിന്ദോഷിന്റെ വികാരങ്ങൾ ( Feelings ) അതേ അർത്ഥത്തിൽ ഉൾക്കൊള്ളുകയും ചെയ്തു ( Respect ) . 

5 . Concreteness ( വ്യക്തത )

അഞ്ചാമത്തെ സ്റ്റെപ്പിൽ വിഷയത്തെക്കുറിച്ച് കൃത്യമായ ഒരു ചിത്രം മനസ്സിൽ ഉണ്ടാക്കുകയാണ് വേണ്ടത് . നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ മുഴുവൻ ചോദിക്കാം . പ്രശ്നത്തെക്കുറിച്ച് ക്ലൈന്റിനും കൗൺസിലർക്കും വ്യക്തത ഉണ്ടാവുകയാണ് ഈ സ്റ്റെപ്പിന്റെ ഉദ്ദേശ്യം . 

ചോദ്യം : ബിന്ദോഷിന് എത്ര രൂപ കടമുണ്ട് ? 

ഉത്തരം : ഒരുപാട് രൂപ കടമുണ്ട് സാർ 

ചോദ്യം : എങ്കിലും നമുക്ക് അതിന് ഒരു വ്യക്തത ഉണ്ടാക്കാം . എത്ര പണം വീതം ആർക്കൊക്കെ കൊടുക്കാനുണ്ടെന്നു പറയൂ . 

ഉത്തരം : സർ , പത്ത് ഇരുപത്തിയഞ്ച് ലക്ഷം രൂപ വരും . എനിക്കത് ചിന്തിക്കാൻ പോലും പേടിയാകുന്നു  . 
എനിക്കത് കൊടുത്തു തീർക്കാൻ കഴിയില്ല . സർ

ചോദ്യം : ശരി ബിന്ദോഷിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഞാൻ ബിന്ദോഷിനെ സഹായിക്കാം . പക്ഷേ എന്നോട് സഹകരിക്കണം . എത്രപണം വീതം എത്രപേർക്ക് കൊടുക്കാനുണ്ട് എന്ന് നമുക്ക് എഴുതിവയ്ക്കാം . 

അതുപോലെ ബിന്ദോഷിന് ലഭിക്കാനുള്ള കാശിന്റെയും കണക്കുകൾ എഴുതി വയ്ക്കാം . ഞാൻ പെന്നും പേപ്പറും ബിന്ദോഷിന്റെ മുന്നിലേക്ക് നീക്കി വെച്ചു . ബിന്ദോഷ് പെന്നെടുത്ത് സ്വയം സംസാരിച്ചു കൊണ്ട് എഴുതിത്തുടങ്ങി .

രണ്ട് വട്ടിപ്പലിശക്കാരുടെ കയ്യിൽ നിന്നും ( പലിശയ്ക്ക് പണം കൊടുക്കുന്നവർ ) 100 രൂപയ്ക്ക് മാസം 10 രൂപ എന്ന നിരക്കിലാണ് ബിന്ദോഷ് അവരോട് 5 ലക്ഷം രൂപ വീതം 10 ലക്ഷം രൂപ വാങ്ങിയത് മാസം 1 ലക്ഷം രൂപ വീതം പലിശ . മാത്രം കൊടു ക്കണം . ബൈക്കിന്റെ ഷോറൂം സ്വന്തമാക്കാൻ വേണ്ടി ബിസിനസ്സിൽ നേരത്തെ ഉണ്ടായിരുന്ന പാർട്ണർമാരെ പിരിച്ച് വിടാനാണ് ഈ കാശ് വാങ്ങിയത് . ഒന്നു രണ്ടു മാസം കൃത്യമായി പലിശ കൊടുത്തെങ്കിലും പിന്നീടു പലിശ വർദ്ധിച്ച് പത്തു ലക്ഷത്തോളം രൂപയായി . 10 ലക്ഷം രൂപ മുതലും 10 ലക്ഷം രൂപ പലിശയും അടക്കം 20 ലക്ഷം രൂപ . 

തിരിച്ചു കൊടുക്കാവുന്ന വഴികളൊന്നും തുറന്നു കിട്ടാത്തതിനാൽ ബിന്ദോഷ് പലിശക്കാരുടെ കണ്ണിൽപ്പെടാതെ നടന്നു . മാത്രമല്ല അവരുടെ ഫോൺകോളുകൾ ബ്ലോക്ക് ലിസ്റ്റിലിടുകയും അവർ മറ്റേതെങ്കിലും നമ്പറിൽനിന്നു വിളിച്ചാൽ ഫോൺ കട്ടു ചെയ്ത് അവരോട് സംസാരിക്കാതിരിക്കുകയും ചെയ്തു . 

ബിന്ദോഷിന്റെ ഈ പ്രകൃതം പലിശക്കാരെ ദേഷ്യം പിടിപ്പിക്കുകയും അവർ ബിന്ദോഷിന്റെ കയ്യിൽ നിന്നും പണം വാങ്ങാൻ ഗുണ്ടാസംഘങ്ങളെ ഏർപ്പെടുത്തുകയും ചെയ്തു . പലപ്പോഴും കഷ്ടിച്ചാണ് ബിന്ദോഷ് ആ ഗുണ്ടകളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ടത് . 

ഇതുകൂടാതെ അമ്മാവനിൽ നിന്നും വാങ്ങിയ അഞ്ചു ലക്ഷം രൂപയും മറ്റു പലരിൽ നിന്നും വാങ്ങിയ പെട്ടെന്നു കൊടുക്കേണ്ട തല്ലാത്ത അഞ്ചു ലക്ഷം രൂപയും കാറിന്റെ ആറു മാസത്തെ അടവ് രണ്ടു ലക്ഷം രൂപയും അടക്കം 20 + 5 + 5 + 2 = 32 ലക്ഷം രൂപ കടം ഉണ്ട് . 

ഇപ്പോൾ ബിസിനസ്സ് ശ്രദ്ധിക്കാൻ കഴിയാത്തതു കാരണം സ്ഥാപനവും നഷ്ടത്തിലാണ് . മാത്രമല്ല സ്ഥാപനം സംബന്ധിച്ച ഒരു കോടതി വ്യവഹാരവും നിലനിൽക്കുന്നുണ്ട് . ഇത്രയും കാര്യങ്ങൾ ബിന്ദോഷ് ഇതുവരെ ആരുമായും ചർച്ച ചെയ്തിരുന്നില്ല . അതു കൊണ്ടുതന്നെ ബിന്ദോഷിന്റെ ഈ ഒരു തകർച്ച ഇതുവരെ ബന്ധുക്കളടക്കം ആരും മനസ്സിലാക്കിയതു മില്ല . 

6 . Immediacy  

ബിന്ദോഷിന്റെ ശരീരഭാഷയിൽ നിന്നും വിഷയത്തിന്റെ അടിയന്തിര സ്വഭാവം മനസ്സിലാക്കുക എന്നതാണ് ഈ സ്റ്റെപ്പിൽ ചെയ്യുന്നത് . 
ഇനിയും അയാൾ ആത്മഹത്യയ്ക്ക് സാധ്യതയുണ്ടോ ? 

അടിയന്തിരമായി എന്തെങ്കിലും തെറാപ്പി കൊടുക്കേണ്ട ആവശ്യമുണ്ടോ ? 

താങ്ങാവുന്ന അളവിലും കൂടു തൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടോ ? 

ഉണ്ടെങ്കിൽ ചികിത്സക്ക് വിധേയമാക്കേണ്ടതുണ്ടോ ? 

എന്നൊക്കെ മനസ്സി ലാക്കണം . ഇവിടെ ബിന്ദോഷിനെ സംബന്ധിച്ച് അടിയന്തിരമായ തീരുമാനങ്ങൾ ഒന്നും എടുക്കേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്നും വാക്കുകളിൽ നിന്നും മനസ്സിലായി . 

 7 . Self Disclosure 

ഈ സ്റ്റെപ് എത്തുമ്പോഴേക്കും ബിന്ദോഷും ഞാനും തമ്മിൽ നല്ല റാപ്പോയിൽ എത്തിയിരുന്നു . ഇനി ഈ പ്രശ്നങ്ങൾ നേരിടാനും പരിഹരിക്കാനും ബിന്ദോഷിന് കഴിയുമെന്ന് അദ്ദേഹത്തെ ബോധ്യപെടുത്തുകയാണ് വേണ്ടത് . അതിനായി ഞാൻ എന്റെ ഒരു കൗൺസിലിംഗ് അനുഭവം ബിന്ദോഷമായി പങ്കുവെച്ചു . 

അതിനു ഞാൻ തെരഞ്ഞെടുത്തത് കോഴിക്കോടുള്ള വലിയ ഒരു വ്യാപാരിയുടെ കഥയായിരുന്നു . നമുക്കയാളെ അനിൽ എന്ന് വിളിക്കാം . 
( ഇത് അയാളുടെ യഥാർത്ഥ പേരല്ല ) . ഇങ്ങനെ വരുന്ന വിജയിച്ച കേസുകൾ , വ്യക്തിപരമായ കാര്യങ്ങൾ പരസ്യ പ്പെടുത്താതെ പറയാം . ( പക്ഷേ , ഈ കേസിൽ ആ വ്യാപാരി തന്നെ അദ്ദേഹത്തിന്റെ കൗൺസിലിങ്ങ് അനുഭവങ്ങൾ എല്ലാ വേദിയിലും പങ്കുവെയ്ക്കാറുണ്ട് ) .

അനിലിനെ എന്റെ ക്ലിനിക്കിൽ കൊണ്ടുവരുന്നത് എന്റെ സുഹൃത്താണ് . അനിൽ ആത്മഹത്യ ചെയ്യാൻ റെയിൽവെ പാളത്തിൽ കിടക്കുന്നതു കണ്ട സുഹൃത്ത് അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിച്ച് കൗൺസിലിങ്ങിനു വേണ്ടി കൊണ്ടു വന്നതായിരുന്നു . 

ആ സമയത്ത് അനിലും നേരിട്ടിരുന്നത് കടുത്ത സാമ്പത്തിക പ്രശ്നമായിരുന്നു . നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന തന്റെ ടെൽ ബിസിനസ്സിൽ വന്ന വീഴ്ചയിൽ നാലു കോടിയോളം രൂപ നഷ്ടപ്പെട്ട് ജീവിതത്തിൽ പിടിച്ചു നിൽക്കാ നാവാതെ മരണത്തെ സ്വീകരിക്കാൻ തീരുമാനിച്ചതായിരുന്നു . 

എന്നാൽ കൗൺസിലിങ്ങിൽ ഞങ്ങളെടുത്ത ആക്ഷൻ പ്ലാൻ അനുസരിച്ചു പ്രവർത്തിച്ചതിനാൽ ഒരു വർഷത്തിനകം തന്നെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനും ബിസിനസ്സ് നല്ല നിലയിൽ ചെയ്യാനും കടങ്ങളെല്ലാം വീട്ടി ഏതാണ്ട് രണ്ടു കോടി രൂപയുടെ ഒരു വീട് വയ്ക്കാനും അനിലിന് കഴിഞ്ഞിരുന്നു . 

(ബിന്ദോ ഷിന്റെ കൗൺസിലിങ്ങ് നടക്കുന്നതിന്റെ മുമ്പുള്ള ഞായറാഴ്ച യായിരുന്നു അനിലിന്റെ ഗൃഹപ്രവേശം ) . 

 ഈ അനിലിനെ ബിന്ദോഷിനും നന്നായി അറിയാം . അനിലിൽ നിന്നും പല തവണ ബിന്ദോഷ്  എന്റെ പേര് കേട്ടിട്ടുള്ളതാണ്


അനിൽ കൗൺസിലിങ്ങിലൂടെ തൻറെ പ്രശ്നങ്ങൾ  പരിഹരിച്ച് ജീവിതത്തിൽ വിജയിച്ച അനുഭവം കേട്ടപ്പോൾ ബിന്ദോഷിന്റെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു . 

ബിന്ദോഷിന്റെ ശരീരഭാഷ ആകെ മാറിയത് ഞാൻ ശ്രദ്ധിച്ചു . അവന്റെ മുഖത്തു പ്രതീക്ഷയും ധൈര്യവും തെളിഞ്ഞു . എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്നതാണെന്ന് അവനു ബോധ്യപ്പെട്ടു . അങ്ങനെ ഈ ഒരു സ്റ്റെപ്പിൽ ഞങ്ങൾ വിജയിച്ചു . 

8 . Confrontation 

ബിന്ദോഷിന്റെ ചിന്താരീതിയിലോ വാക്കുകളിലോ ഏതെങ്കിലും തരത്തിലുള്ള വൈരുദ്ധ്യങ്ങൾ ഉണ്ടോ എന്നു ചിന്തിക്കുന്നതാണ് ഈ ഒരു സ്റ്റെപ്പ് . പലപ്പോഴും നമ്മുടെ ചിന്തകൾ ആയിരിക്കും നമ്മുടെ ശ്രതു . മുൻവിധികളോടെ വ്യക്തികളെയും സന്ദർഭങ്ങളെയും കാണുന്നതും മറ്റും ആയിരിക്കാം നമ്മുടെ പ്രശ്നങ്ങളുടെ കാരണം .


ഇവിടെ ബിന്ദോഷ് പറഞ്ഞിരുന്നത് എന്നോട് എല്ലാവർക്കും ശ്രതുതയാണ് , 
എന്നെ ആർക്കും വേണ്ട , 
എന്നോട് ആർക്കും സ്റ്റേഹമില്ല എന്നൊക്കെയാണ് . 

അത് അദ്ദേഹം പറഞ്ഞത് പലിശ കൊടുക്കാനുള്ളവരെ മനസ്സിൽ കണ്ടുകൊണ്ടാണ് . എന്നാൽ അവർ മാത്രമേ ബിന്ദോഷിന്റെ ശത്രുക്കളായി ഉള്ളൂ എന്നും ബാക്കി എല്ലാവരും ബിന്ദോഷിനു വേണ്ടി പ്രാർ ത്ഥിക്കുന്നവരാണെന്നും ബോധ്യപ്പെടുത്തി  . 

ഇവിടെ സംഭവവും യാദാർത്ഥ്യവും തമ്മിൽ എന്തെങ്കിലും വൈരുദ്ധ്യമുണ്ടെങ്കിൽ അത് ക്ലൈന്റിന്റെ ശ്രദ്ധയിൽ പ്പെടുത്തുകയാണ് ഈ ഘട്ടത്തിൽ വേണ്ടത് . 


9 . Content Paraphrase 

ഇത്രയും നേരം കൊണ്ട് ബിന്ദോഷ് പങ്കുവെച്ച കാര്യങ്ങൾ ചുരുക്കി അയാൾക്ക് തിരിച്ചു പറഞ്ഞു കൊടുക്കുന്നതാണ് ഈ സ്റ്റെപ്പ് .

കാര്യങ്ങൾ വ്യക്തമായി കൗൺസിലർക്കു മനസ്സിലായി എന്ന് ഇതിലൂടെ ക്ലൈന്റിന് ബോധ്യപെടും. 

 ക്ലൈന്റിന്റെ കഴിവുകളെ എടുത്തു കാണിച്ചും പ്രശ്നങ്ങളെ വളരെ ചെറുതായും കാണിച്ചു വേണം പറയാൻ .

 ഞാൻ പറഞ്ഞതിന്റെ ചെറിയ രൂപം താഴെ കൊടുക്കാം . 


“ വളരെ ചെറിയ പ്രായത്തിൽ ത്തന്നെ സ്വന്തമായി ബിസിനസ്സ് ചെയ്ത് 18 വയസ്സാവുമ്പോഴേക്കും സ്വന്തമായി ബൈക്കും , കാറും വാങ്ങി നാട്ടുകാർക്ക് മുഴുവൻ മാതൃകയായ ബിന്ദോഷ് 

സ്വന്തം കുട്ടികളോട് അമ്മമാർ ബിന്ദോഷിനെക്കണ്ടു പഠിക്കണം എന്നാണ് പറഞ്ഞിരുന്നത് . അങ്ങനെ വിജയ ശീലമുള്ള ബിന്ദോഷിന് ഇപ്പോൾ ഒരു ചെറിയ പ്രശ്നം വന്നി രിക്കുന്നു അത് ധീരമായി നേരിട്ട് പരിഹരിക്കുകയല്ലേ വേണ്ടത് . തീർച്ചയായും ബിന്ദോഷിന് കഴിവുണ്ട് . അതു കൊണ്ടാണ് 28 വയസ്സാവുമ്പോഴേക്കും വലിയ ബിസിനസ്സുകാരനായത് . ആ കഴിവ് ചിന്തിക്കുമ്പോൾ ഈ പ്രശ്നം എത്ര നിസ്സാരം . ഞാൻ പറഞ്ഞു നിർത്തി . ഒരു ദീർഘ നിശ്വാസം ബിന്ദോഷിൽ നിന്നും ഉണ്ടായി . പ്രശ്നങ്ങളെ നേരിടാൻ ബിന്ദോഷ് മാനസികമായി തയ്യാറായി എന്ന് എനിക്കു മനസ്സിലായി .


10 . Brain storming 

പരിഹാരങ്ങളുടെ സാധ്യതകളെക്കുറിച്ചു ചിന്തിപ്പിക്കുന്ന താണ് ഈ സ്റ്റെപ്പ് . 
ഇതൊക്കെയാണ് സ്ഥിതി . 
ഇനി എന്തൊക്കെ പരിഹാരങ്ങളാണ് നമുക്ക് ഉള്ളത് 
എന്ന് ഞാൻ ബിന്ദോഷിനോട് ചോദിച്ചു . 

അനുകൂലവും പ്രതികൂലവുമായ എല്ലാ ചിന്തകളും പങ്കുവയ്ക്കുകയാണ് ചെയ്യേണ്ടത് . 
പെന്നും പേപ്പറുമെടുത്ത് അയാൾ നമ്പറിട്ട് എഴുതിത്തുടങ്ങി . - 

1 . ആത്മഹത്യ ചെയ്യുകയോ നാടുവിടുകയോ ചെയ്യാം . അത് ഒരു സാധ്യതയാണ് . ആദ്യം ഇത്തരം നിഷേധസാധ്യതകളെ എഴുതി തള്ളിക്കളയാം . മനസ്സിൽ നിന്നുതന്നെ ആ സാധ്യതകൾ ഇല്ലാതാവും . ഇവിടെ ആത്മഹത്യ ഒരു പരിഹാരമല്ല . കാരണം  ബിന്ദോഷിന്റെ ബന്ധുജനങ്ങൾ , അമ്മ , സഹോദരി ഇവരൊക്കെ കടക്കെണിയിലാവും . മാത്രമല്ല , 

ബിന്ദോഷിനെ മാതൃകയാക്കിയ തലമുറയും തെറ്റായ മെസ്സേജാണ് മനസ്സിലാക്കുക . ഇത് ഒരു പക്ഷെ ബിസിനസ്സ് മേഖലയിലേക്കു വരുന്നവരെത്തന്നെ ചിന്തി പ്പിക്കും . അതിനാൽ ആ ചിന്ത മനസ്സിൽ നിന്നും എടുത്തു കളഞ്ഞു . 

2 , പ്രശ്നങ്ങളെ നേരിടാം . ഏതു പ്രശ്നങ്ങൾക്കും പരിഹാരവുമുണ്ട് . ജീവിതത്തിൽ ഉയർന്ന നിലയിലെത്തിയവർ ആരുംതന്നെ പ്രശ്നമില്ലാത്തവരായിരുന്നില്ല . എല്ലാവരും പ്രശ്നങ്ങളെ അതി ജീവിച്ചവർ ആയിരുന്നു . അതിനാൽ പ്രശ്നങ്ങളെ നേരിടാം എന്ന തീരുമാനം എടുത്തു . ഇനിയും സാധ്യതകൾ നമ്പറിട്ട് എഴുതിവയ്ക്കാം . 3 , 4 , 5 ഇങ്ങനെ ക്രമത്തിൽ എഴുതാം . ഇവിടെ ഒരിക്കലും കൗൺസിലർ തീരുമാനമെടുത്തു കൊടുക്കരുത് . ക്ലൈന്റിനെക്കൊണ്ടു തന്നെ തീരുമാനം എടുപ്പിക്കണം . " മറ്റൊരാൾക്കു വേണ്ടി ഒരിക്കലും തീരുമാന മെടുക്കരുത് ' എന്നത് കൗൺസിലിങ്ങിലെ സുവർണ്ണ നിയമമാണ് . 

11 . Choice of Solution 

എഴുതിവെച്ച അനേകം സാധ്യതകളിൽ നിന്നും ഒരു സാധ്യത തിരഞ്ഞെടുക്കുന്നതാണ് ഈ സ്റ്റെപ്പ് . ബിന്ദോഷിന്റെ കേസിൽ രണ്ടാമത്തെ സാധ്യതയായ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് നടപ്പിലാക്കാൻ തീരുമാനിച്ചത് . 

12 . Action Plan - 

എടുത്ത തീരുമാനം എങ്ങനെ എപ്പോൾ എവിടെ എന്ന് നടപ്പിലാക്കാം എന്നു തീരുമാനിക്കലാണ് ഈ സ്റ്റെപ്പിൽ ചെയ്യുന്നത് . - ബിന്ദോഷ് നടപ്പിലാക്കേണ്ട കാര്യങ്ങൾ സമയ ബന്ധിതമായി ചെയ്യാൻ കൃത്യമായി നമ്പറിട്ട് എഴുതി വക്കുകയാണ് ആദ്യം ചെയ്യേണ്ടത് . ഇവിടെ ബിന്ദോഷ് എഴുതി .  
1 , ഫോണിൽ സിം ഇട്ട് റീ ചാർജ്ജ് ചെയ്യുക . 
അതിനുള്ള പണം - ബിന്ദു കൊടുക്കാമെന്ന് ഏറ്റു . 

2 . പണം കൊടുക്കാനുള്ളവരെ വിളിച്ച് സമയം നിശ്ചയിച്ച് നേരിൽ കണ്ട് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിക്കുക . 

3 . കേസ് ബിന്ദു ഏറ്റെടുത്ത് നടത്തും . 

4 , കയ്യിലുള്ള കാറ് വിൽക്കുക . അതിന് OLXൽ പരസ്യം ചെയ്യുക . അങ്ങനെ മുപ്പതോളം കാര്യങ്ങൾ നമ്പറിട്ട് അയാൾ എഴുതി വച്ചു . 

പ്രശ്നങ്ങളെ നേരിടാൻ നിശ്ചയിച്ചാൽ പ്രശ്നങ്ങൾ ചെറുതായിത്തോന്നും . നേരെ മറിച്ച് പ്രശ്നങ്ങളെ പേടിച്ച് ഓടിയാൽ പ്രശ്നങ്ങൾ വലിയ രൂപത്തിൽ നമ്മെ പിന്തുടർന്നു കൊണ്ടേയിരിക്കും . പിന്നെ സംഭവിച്ചത് : 

ഫോൺ റീ ചാർജ്ജ് ചെയ്ത് ബിന്ദോഷ് പണം തിരിച്ചുകൊടുക്കാനുള്ളവരെ വിളിച്ചപ്പോൾ അവർ ആദ്യം ദേഷ്യത്തോടെ സംസാരിച്ചെങ്കിലും കാര്യങ്ങളുടെ അവസ്ഥ മനസ്സിലായപ്പോൾ നല്ല രീതിയിൽ സംസാരിച്ചു . ബിന്ദോഷിന്റെ ബിസിനസ്സിൽ വന്ന തകർച്ച അവർ അറിഞ്ഞിരുന്നില്ല . മാത്രമല്ല , അവർ ബിന്ദോഷിനെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നപ്പോൾ ഫോൺ എടുക്കാതിരുന്നതും അവരാണെന്നറിയുമ്പോൾ കട്ടു ചെയ്തിരുന്നതും ഒക്കെയാണ് അവരെ പ്രകോപിതരാക്കിയതെന്ന് അവർ പറഞ്ഞു . 

ബിന്ദോഷിന്റെ അവസ്ഥ മനസ്സിലാക്കിയ അവർ പണത്തിന്റെ പലിശ പൂർണ്ണമായും ഒഴിവാക്കുകയും മുതൽ തിരിച്ചു നൽകാൻ ആറു മാസം സമയം അനുവദിക്കുകയും ചെയ്തു . അമ്മാവൻ പണം വേണ്ടെന്നു പറഞ്ഞു . കാർ വിറ്റുകിട്ടിയ ആറു ലക്ഷം രൂപ കൊണ്ട് ബിന്ദോഷ് ബിസിനസ്സ് നടത്തുകയും മൂന്നു മാസത്തിനുള്ളിൽ ഏറ്റവും നല്ല ബിസിനസ്സുകാരൻ എന്ന അവാർഡ് കരസ്ഥമാക്കുകയും ചെയ്തു . 

പ്രശ്നങ്ങൾ തിരിച്ചറിയുകയും അവ പരിഹരിക്കാൻ കൗൺസിലിങ്ങിൽ ലഭിച്ച സഹായം പ്രയോജനപ്പെടുത്തി ആത്മാർത്ഥമായി പരിശ്രമിച്ചതാണ് ബിന്ദോഷിനെ വിജയത്തിലേക്കു നയിച്ചത് .

Monday, May 11, 2020

താന്ത്രിക രതി (thantric sex)

രതിയുടെ താന്ത്രിക തലം
.......................................................
രണ്ടു കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. രതിയിലെ  മൂർദ്ധന്യാവസ്ഥ അഥവാ ക്ലൈമാക്സ് രണ്ടുവിധത്തിലുണ്ട്. രണ്ടു തരം രതി മൂർച്ഛ. ഒന്ന്  പരക്കെ അറിയപ്പെടുന്നത്, അതായത് നിങ്ങൾ ഉത്തേജനത്തിന്റെ  കൊടുമുടിയിൽ എത്തുന്നു, അതിൽ കൂടുതൽ ഉത്തേജനം സാധ്യമല്ലാതാകുന്നു,സംഭോഗം പരിസമാപ്തിയിൽ എത്തുന്നു. ഉത്തേജനം നിങ്ങളുടെ ഇച്ഛക്ക് വിധേയമല്ലാതാവുന്ന  ഒരു ഘട്ടത്തിൽ, നിങ്ങൾക്കുള്ളിൽ ഊർജ്ജത്തിന്റെ ഒരു എടുത്തുചാട്ടം സംഭവിക്കുകയും, ഊർജ്ജം ബഹിർഗമിക്കുകയും  ചെയ്യുന്നു. നിങ്ങൾക്ക് ഒരു ശമനം ലഭിക്കുകയും ഭാരം ഇറക്കി വെച്ച പോലെ അനുഭവപ്പെടുകയും, തുടർന്ന് ഒരു വിശ്രാന്തി യിലേക്ക് അല്ലെങ്കിൽ ഉറക്കത്തിലേക്ക് നിങ്ങൾ വീണു പോവുകയും ചെയ്യുന്നു. 

 നിങ്ങൾ രതിയെ ഒരു  tranquilizer ( മനഃക്ഷോഭ ശമന ഔഷധം) പോലെയാണ് ഉപയോഗപ്പെടുത്തുന്നത്. ഒരുതരം സ്വാഭാവിക ഉറക്കഗുളിക പോലെ, തുടർന്ന് ഉറക്കം സംഭവിക്കുന്നു - നിങ്ങൾ മതപരാമായ  പ്രബോധനങ്ങളുടെ ഭാരം മനസ്സിൽ പേറുന്ന ഒരു വ്യക്തി അല്ലെങ്കിൽ മാത്രം. അതല്ല വിശ്വാസപ്രമാണങ്ങളും, സദാചാര സംഹിതകളും തലയിൽ ചുമന്നു നടക്കുന്ന ആളാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഉറങ്ങാനും  സാധിക്കില്ല, കുറ്റബോധം കൊണ്ട് നിങ്ങൾ അസ്വസ്ഥനാകും. ഇനി ലൈംഗിക തൃഷ്ണക്ക് അടിപ്പെടില്ലെന്നു ശപഥമെടുത്തെന്നു വരും. മതവും, സദാചാര സിദ്ധാന്തങ്ങളും കൊണ്ട്  കളങ്കപ്പെട്ടിട്ടില്ലാത്ത  ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ലൈംഗികത നിങ്ങൾക്കൊരു, tranquilizer ആയി ഉപയോഗപ്പെടും. ഇതാണ് സാമാന്യേന അറിയപ്പെടുന്ന രതിമൂർച്ഛ. ഉത്തേജനത്തിന്റെ  ഉത്തുംഗാവസ്ഥയിലെത്തി  തിരികെ വരൽ.
 തന്ത്രയുടേത്  മറ്റൊരു തരത്തിലുള്ള രതിമൂർച്ഛയാണ്. ആദ്യത്തേതിനെ നമുക്ക് കൊടുമുടിയുടെ  രതിമൂർച്ഛ എന്ന് വിളിക്കാമെങ്കിൽ രണ്ടാമത്തേതിനെ നമുക്ക് താഴ്‌വരയുടെ രതിമൂർച്ഛ എന്ന് വിളിക്കാം. താന്ത്രിക സുരതക്രിയയിൽ നിങ്ങൾ ഉത്തേജനത്തിന്റെ ഉത്തുംഗ ശൃംഗത്തിലേക്കു   പോകുന്നില്ല, പകരം ആഴമുള്ള വിശ്രാന്തിയുടെ  താഴ്വരകളിൽ  വിഹരിക്കുന്നു. തുടക്കത്തിൽ ഇവ രണ്ടും ഒരുപോലെയാണ്, അതായത് ആരംഭത്തിനായി  ഉത്തേജനത്തെ  ഉപയോഗപ്പെടുത്തുന്നു. പക്ഷേ അവസാനത്തിൽ ഇവ രണ്ടും പാടെ വ്യത്യസ്തമാകുന്നു.നിങ്ങൾ പോവുന്നത്  ഉത്തേജനത്തിന്റെ  കൊടുമുടിയിലേക്കായിക്കൊള്ളട്ടെ, താഴ്‌വരയിലേക്കായിക്കൊള്ളട്ടെ, ഇവ രണ്ടിലും തുടക്കത്തിൽ ഉത്തേജനത്തെ  ഉപയോഗപ്പെടുത്തുന്നുണ്ട്.

 സാമാന്യേന  അറിയപ്പെടുന്ന രതിമൂർച്ഛയിൽ, രതിമൂർച്ഛയെ കൂടുതൽ കൂടുതൽ തീവ്രമാക്കി അതിന്റെ  മൂർദ്ധന്യാവസ്ഥയിൽ എത്തുന്നു. എന്നാൽ തന്ത്രയുടെ രതിയിൽ  ഉത്തേജനം ഒരു ആരംഭം മാത്രമാണ്. പുരുഷൻ സ്ത്രീയിൽ പ്രവേശിച്ചുകഴിഞ്ഞാൽ കമിതാക്കൾക്കിരുപേർക്കും  വിശ്രമിക്കാം.ചലനത്തിന്റെ  ആവശ്യമില്ല. പ്രണയബദ്ധമായ  ഒരു ആലിംഗനത്തിന്റെ   വിശ്രാന്തി അനുഭവിക്കാം. ഉദ്ധാരണം നഷ്ടപ്പെടുന്നു എന്ന് തോന്നുന്ന പക്ഷം - അങ്ങനെ തോന്നുമ്പോൾ മാത്രം, ആവശ്യത്തിന് ചലനവും അതിനുവേണ്ട ഉത്തേജനവുമാവാം. ആവശ്യത്തിന് ഉത്തേജനമായി കഴിഞ്ഞാൽ വീണ്ടും വിശ്രാന്തി. ആഴത്തിലുള്ള ഈ ആലിംഗനം നിങ്ങൾക്ക് മണിക്കൂറുകളോളം തുടരാം, സ്ഖലനം  സംഭവിക്കാതെ. ഇത് താഴ്വരയുടെ രതിമൂർച്ഛയാണ്. സ്‌ഖലനമില്ലാത്ത രതിമൂർച്ച. രണ്ടുപേരും വിശ്രാന്തിയിലാണ്. വിശ്രാന്തിയിൽ ഉള്ള രണ്ടുപേരുടെ സംഗമം.

 സാധാരണ സുരത കർമ്മത്തിൽ നിങ്ങൾ ഉത്തേജിതരായ രണ്ടുപേരായാണ് സമാഗമിക്കുന്നത്- ഊർജ്ജത്തിന്റെ  ഭാരം ഒഴിക്കാൻ ശ്രമിക്കുന്ന രണ്ടുപേർ. സാധാരണ രതിമൂർച്ഛ  ഭ്രാന്ത് പോലെയാണ് കാണപ്പെടുന്നത്. എന്നാൽ താന്ത്രികമായ രതിമൂർച്ച ധ്യാനാത്മകമായ വിശ്രാന്തിയാണ്. അതുകൊണ്ടുതന്നെ എത്ര തവണ സംഭോഗത്തിൽ ഏർപ്പെടാം എന്ന ഒരു ചോദ്യം അവിടെ ഉയരുന്നില്ല.എത്ര വേണമെങ്കിലുമാവാം.  കാരണം അവിടെ ഊർജ്ജ ക്ഷയം  സംഭവിക്കുന്നില്ല,ഊർജ്ജ വൃദ്ധി സംഭവിക്കുന്നുണ്ട് താനും. 

 ഒരുപക്ഷേ ഇതിനെ കുറിച്ചുള്ള അവബോധം ഇപ്പോൾ നിങ്ങൾക്കുണ്ടാവില്ല,ഇത് bio energy യുമായി ബന്ധപ്പെട്ട ഒരു വസ്തുതയാണ്. സ്ത്രീയും പുരുഷനും വിരുദ്ധ ശക്തികളാണ്. നെഗറ്റീവ്-പോസിറ്റീവ് എന്നോ യിൻ-യാങ്  എന്നോ,എന്തുപേരിട്ടു നിങ്ങൾ വിളിച്ചാലും അവ പരസ്പരം വെല്ലുവിളി ഉയർത്തുന്ന ഊർജ്ജത്തിന്റെ രണ്ടു ധ്രുവങ്ങളാണ്. എന്നാൽ അഗാധമായ വിശ്രാന്തിയിൽ  അവ സംഗമിക്കുമ്പോൾ,അവ  പരസ്പരം പുതുജീവൻ നൽകുന്നു, പ്രസരിപ്പ് ഉണ്ടാക്കുന്നു, പരസ്പരം ദീപ്തമാക്കുന്നു. വിരുദ്ധ ധ്രുവങ്ങളുടെ സംഗമത്തിലൂടെ ഊർജ്ജം നവീകരിക്കപ്പെടുന്നു. 

 താന്ത്രിക രതി എത്ര വേണമെങ്കിലും നിങ്ങൾക്ക്  ഏർപ്പെടാവുന്നതാണ്. സാധാരണ രതി നിങ്ങൾക്ക് അത്രയധികം തവണ സാധ്യമല്ല. കാരണം അതിൽ നിങ്ങളുടെ ഊർജ്ജം നഷ്ടപ്പെടുന്നുണ്ട്. ശരീരത്തിന് ഊർജ്ജം തിരിച്ചു കിട്ടാനായി കാത്തിരിക്കേണ്ടി വരും. ഊർജ്ജം തിരികെ കിട്ടുമ്പോൾ നിങ്ങൾ വീണ്ടും അത് നഷ്ടപ്പെടുത്തുന്നു. ഊർജ്ജം നഷ്ടപ്പെടുത്തുന്നു, വീണ്ടും ആർജ്ജിക്കുന്നു,  അത് വീണ്ടും കളയുന്നു, ഇത് തുടരുന്നു. ഇത് വിഡ്ഢിത്തമായി തോന്നുന്നില്ലേ? നിങ്ങളുടെ മുഴുവൻ ജീവിതവും നേടുന്നതിലും,  നഷ്ടപ്പെടുന്നതിലും, വീണ്ടും നേടുന്നതിലും  വീണ്ടും നഷ്ടപ്പെടുന്നതിലും  തീരുന്നു. ഒരു ഒഴിയാബാധപോലെ. 

 മറ്റൊരു കാര്യം, നിങ്ങൾ മൃഗങ്ങളെ നിരീക്ഷിക്കുകയാണെങ്കിൽ, അവ ഒരിക്കലും ഇണചേരൽ ആസ്വദിക്കുന്നതായി കാണാനാവില്ല. മൃഗങ്ങൾ അത്  യാന്ത്രികമായി ചെയ്യുന്നു എന്ന് മാത്രം,  പ്രകൃതി അവരെ നിർബന്ധിക്കുന്നത് മൂലം. ഇണചേരലിനു  ശേഷം അവ വേർപെടുന്നു. നിങ്ങൾ കുരങ്ങുകൾ ഇണ ചേരുന്നത് കണ്ടിട്ടുണ്ടോ? ഇണചേരലിനു  ശേഷം അവ പിരിഞ്ഞു പോകുന്നു, ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ. ഊർജ്ജം ഒരുപാടാകുമ്പോൾ അത് വലിച്ചെറിയാൻ വേണ്ടി മാത്രം,  ഒരു നിർബന്ധിത പ്രേരണക്കു  വിധേയമായി അവ പ്രസ്തുത  പ്രവർത്തിയിലേക്ക് വലിച്ചിഴക്കപ്പെടുന്നു.

 മനുഷ്യന്റെ സാധാരണ ലൈംഗിക വേഴ്ചയും ഇതുപോലെ തന്നെയാണ്. പക്ഷേ സദാചാരവാദികൾ നേരെ തിരിച്ചാണ് പറയാറുള്ളത്. അവർ പറയും "വിനോദിക്കരുത്,  ഇതിൽ ആഹ്ലാദിക്കരുത്,  അതൊക്കെ മൃഗങ്ങളുടെ രീതിയാണ്  എന്ന്.  സദാചാരവാദികൾ ആ പറയുന്നത് തികച്ചും തെറ്റാണ്, മൃഗങ്ങൾ ഒരിക്കലും ഇണചേരൽ ആസ്വദിക്കുന്നില്ല. മനുഷ്യനുമാത്രമേ മൈഥുനം ആസ്വദിക്കാനാവൂ. നിങ്ങൾ എത്രകണ്ട് ആഴത്തിൽ ആസ്വദിക്കുന്നുവോ അത്രകണ്ട് ഔന്നത്യത്തിലുള്ള മാനവികത  ജന്മം കൊള്ളുന്നു. നിങ്ങളുടെ രതിക്രീഡ ധ്യാനാത്മകമാകുമ്പോൾ ഔന്നത്യത്തിന്റെ  പാരമ്യത്തിലെത്തുന്നു. പക്ഷെ ഓർക്കുക തന്ത്രയുടെത്  താഴ്വരകളുടെ രതിമൂർച്ഛയാണ്,കൊടുമുടികളുടേതല്ല. 

 പടിഞ്ഞാറിൽ അബ്രഹാം മാസ്ലോ ആണ് "Peak Experience " എന്ന പ്രയോഗം പ്രശസ്തമാക്കിയത്. നിങ്ങൾ ഉത്തേജനത്തിന്റെ  കൊടുമുടിയിലേക്ക് പോകുന്നു,  എന്നിട്ട് അവിടെ നിന്ന് താഴേക്ക് വീഴുന്നു. അതുകൊണ്ടാണ് ഓരോ സംഭോഗത്തിനും ശേഷം നിങ്ങൾക്ക് ഒരുതരം "പതനം"  അനുഭവപ്പെടുന്നത്. അത് സ്വാഭാവികമാണ്.നിങ്ങൾ കൊടുമുടിയിൽ നിന്നും താഴേക്ക് പതിക്കുന്നു. എന്നാൽ ഒരു താന്ത്രിക സുരതത്തിൽ നിങ്ങൾക്ക് ഒരിക്കലും അത്തരമൊരു "പതനം"  അനുഭവപ്പെടില്ല. നിങ്ങൾ താഴ്വരയിൽ തന്നെ ആയതു കൊണ്ട് നിങ്ങൾക്ക് എങ്ങോട്ടും വീഴാനില്ല, ഉയരാനെ ഉള്ളു. 
 താന്ത്രിക രതിക്രീഡക്കുശേഷം നിങ്ങൾക്ക് ഒരു നിറവ് അനുഭവപ്പെടുന്നു. നിങ്ങളുടെ ഊർജ്ജ മണ്ഡലം സജീവവും സചേതനവും ആയതുകൊണ്ട് തന്നെ നിങ്ങൾക്ക് ആകെ ഒരു ഹർഷോന്മാദം അനുഭവപ്പെടുന്നു,  അത് ദിവസങ്ങളോളം നീണ്ടു നിൽക്കുന്നു.അത് നിങ്ങൾ അതിൽ എത്ര ആഴത്തിൽ ചെന്നിട്ടുണ്ട്  എന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ അതിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ സ്ഖലനം ഒരു ഊർജ്ജ വ്യയം  മാത്രമാണെന്ന്  നിങ്ങൾ തിരിച്ചറിയുന്നു. ഗർഭധാരണം ഉദ്ദേശിക്കുന്നില്ലെങ്കിൽ സ്‌ഖലനത്തിന്റെ യാതൊരു ആവശ്യവുമില്ല. താന്ത്രിക രതിക്രീഡ നിങ്ങളെ അക്ഷോഭ്യരും, ആയാസരഹിതരും, വിഷാദമോ വിദ്വേഷമോ ഇല്ലാത്തവരും ആക്കി തീർക്കുന്നു. ഇത്തരക്കാർ മറ്റുള്ളവർക്ക് ഒരിക്കലും അപകടമാവുകയില്ല. 

ഓഷോ

Sunday, May 10, 2020

മത്സരം

 മത്സരം
നായ്ക്കളുടെ ഓട്ട മത്സരം നടത്തുന്ന ഒരു മനുഷ്യൻ, ഒരിക്കൽ ഒരു രസത്തിനു ചീറ്റ യെ പോരാട്ടത്തിൽ ഉൾപ്പെടുത്തി

 എന്നാൽ വിചിത്രമായി, ഓട്ടം തുടങ്ങിയപ്പോൾ, ചീറ്റ അതിന്റെ സ്ഥാനത്ത് നിന്ന് അനങ്ങാതെ നായ്ക്കൾ അവരുടെ എല്ലാ ശക്തിയോടെയും ഓടുന്നതും, മത്സരിക്കുന്നതും ചീറ്റ നിശബ്ദമായി നോക്കുകയായിരുന്നു

മത്സരം അവസാനിച്ചു,അതിൽ ഒരു നായ വിജയിച്ചു,വിജയിച്ച നായ ചീറ്റ യോട് ചോദിച്ചു,നീ എന്താണ് മത്സരത്തിൽ പങ്കെടുക്കാഞ്ഞത്

അതിന് ചീറ്റ മറുപടി പറഞ്ഞു

നിങ്ങളോടു ഒപ്പം ഓടിയാൽ ഞാൻ ജയ്ക്കും എന്ന്, എനിക്കും,നിങ്ങൾക്കും,ആ ഉടമയ്ക്കും,ഇത് കാണുന്നവർക്കും അറിയാം,അത് എനിക്ക് പ്രകൃതി നൽകിയ കഴിവാണ് ,എന്നിട്ടും ഞാൻ നിങ്ങളോടു ഒപ്പം പങ്കെടുത്താൽ ചിലപ്പോൾ സ്വയം മികച്ചതാണെന്ന് തെളിയിക്കുന്നത് അപമാനകരമാണ്. എല്ലായിടത്തും സ്വയം തെളിയിക്കേണ്ട ആവശ്യമില്ല. പരുന്ത് ഒരിക്കലും പ്രാവുകളുമായി പറക്കില്ല
 
 നമ്മുടെ കഴിവുകൾ പ്രേകടിപ്പിക്കേണ്ട സ്ഥലത്തു മാത്രം പ്രകടിപ്പിക്കുക, അല്ലെങ്കിൽ ചിലപ്പോൾ മികച്ച ഉത്തരം മിണ്ടാതിരിക്കുക എന്നതാണ്

Saturday, May 9, 2020

സ്വാമീ ലഷ്മൺ ജൂ മഹാരാജ്

സ്വാമീ ലക്ഷ്മൺ ജൂ മഹാരാജ്

1097 മെയ് മാസം 9 നാണ് കശ്മീരിലെ ശ്രീനഗർ നഗരത്തിൽ
ലക്ഷ്മൺ ജൂ മഹാരാജ് 
(Lakshman Raina )
 ജനിച്ചത്.  നാല് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും ഉള്ള ഒരു വീട്ടിലെ അഞ്ചാമത്തെ കുട്ടിയായിരുന്നു അദ്ദേഹം.  
പിതാവ് നാരായണദാസ് റെയ്‌ന. മാതാവ് അർന്യമാലി റെയ്‌ന.

ഭാരതത്തിലെ ശക്തമായ രണ്ട് ആധ്യാത്മിക പാരമ്പര്യങ്ങളായ വൈദീകം താന്ത്രികം എന്നീ ദർശനങ്ങളിൽ വേദ പാരമ്പര്യത്തിന് വളരെ ശക്തമായ പ്രചാരണം ലഭിച്ചെങ്കിലും തന്ത്രയുടെ ദർശനങ്ങൾക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിരുന്നില്ല തന്ത്രയെ കുറിച്ച് നമുക്ക്  വളരെ വിശദമായിത്തന്നെ പഠിക്കാനും മനസ്സിലാക്കാനും സാധിച്ചത്  സ്വാമിയുടെ  പ്രവർത്തനഫലമായാണ്

ഭാരതത്തിൽ മാത്രമല്ല വിദേശരാജ്യങ്ങളിലും അദ്ദേഹത്തിൻറെ ഖ്യാതി നിലനിന്നിരുന്നു
അദ്ദേഹത്തിൻറെ 113 മത് ജന്മദിനമായിരുന്നു ഇന്നലെ
(9/5/20 20)  ഭാരതത്തിലെ തന്ത്ര ലോകം മുഴുവൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു

വളരെ ചെറുപ്പകാലത്തുതന്നെ ആത്മീയ വിഷയങ്ങളിൽ വളരെയധികം താൽപര്യം കാണിച്ച അദ്ദേഹം അഞ്ചാം വയസ്സിൽ മൂത്ത സഹോദരനായ മഹേശ്വരനാഥിനൊപ്പം ആത്മീയ സാധനങ്ങളിൽ മുഴുകി .

എട്ടുവയസ്സുവരെ കാശ്മീരി ശൈവത്തിന്റെ വംശപരമ്പരയിലെ അദ്ദേഹത്തിന്റെ ആത്മീയ ഗുരുക്കൻമാർ  കുടുംബ പുരോഹിതൻ ആയ പണ്ഡിറ്റ് സ്വാമി റാം ജൂയും സ്വാമി മെഹതാബ് കാക്കും ആയിരുന്നു. 

19-ാം വയസ്സിൽ, ആത്മസാക്ഷാത്കാരത്തിന്റെ വ്യക്തമായ രുചി അദ്ദേഹം അനുഭവിച്ചതായി പറയപ്പെടുന്നു.  താമസിയാതെ അദ്ദേഹം വീട്ടിൽ നിന്ന്  ഹന്ദ്വാറിലേക്ക് മാറി.  പിന്നീട് മഹേശ്വർ റസ്ദാൻ എന്ന പണ്ഡിതന്റെ കീഴിൽ  സംസ്കൃതവും ശൈവ തത്ത്വചിന്തയും പഠനം  തുടർന്നു.

 1934-35 ൽ അദ്ദേഹം ശ്രീനഗറിലെ നിഷാത് നഗരപ്രാന്തത്തിനടുത്തുള്ള ഗുപ്ത ഗംഗ ഗ്രാമത്തിന് മുകളിലുള്ള ഒരു സ്ഥലത്തേക്ക് മാറി,  ഒൻപത് നൂറ്റാണ്ടുകൾക്ക് മുമ്പ് അഭിനവഗുപ്തൻ താമസിച്ചിരുന്ന സ്ഥലമായിരുന്നു അത്.  

മുപ്പതാം വയസ്സിൽ അദ്ദേഹം ഇന്ത്യ മുഴുവൻ യാത്ര ചെയ്തു.
ബോംബെ കടൽത്തീരത്തും മഹാത്മാഗാന്ധിക്കൊപ്പം സെവാഗ്രാമിലും പോണ്ടിച്ചേരിയിൽ ശ്രീ അരബിന്ദോയ്‌ക്കൊപ്പവും ചെലവഴിച്ചു.  അവിടെ നിന്ന് രമണ മഹർഷിയെ കാണാൻ തിരുവണ്ണാമലയിലേക്ക് വന്നു  അവിടെ അദ്ദേഹം കുറച്ച് ആഴ്ചകൾ ചെലവഴിച്ചു, 
 "ആ സുവർണ്ണ ദിനങ്ങൾ തീർച്ചയായും ദൈവികമാണെന്ന് എനിക്ക് തോന്നി" എന്നാണ് ആദിവസങ്ങളെ കുറിച്ച്  അദേഹം 
അഭിപ്രായപ്പെട്ടത്

മൂന്ന് പതിറ്റാണ്ടോളം (1930-1960)  വളരെ ആഴത്തിലുള്ള പഠനത്തിലും ധ്യാനത്തിലും വ്യാപൃതനായിരുന്നു അദ്ദേഹം

ആ സമയത്തും ഭാരതത്തിലും വിദേശത്തും ഉള്ള  ഗുരുക്കന്മാരും പ്രമുഖ വ്യക്തികളും അദ്ദേഹത്തെ സന്ദർശിക്കുക പതിവായിരുന്നു

ഇന്ത്യൻ ആത്മീയ ഗുരുവായ മെഹർ ബാബ 1944 ൽ അദ്ദേഹത്തിന്റെ ആശ്രമം സന്ദർശിച്ചു. 

1948 ൽ പാരീസിലെ നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിൽ നിന്നുള്ള ലിലിയൻ സിൽബർൺ സ്വാമിയെ  സന്ദർശിച്ചു. 
അവർ കശ്മീർ ശൈവ തത്ത്വചിന്തയിലെ പ്രധാന ഗ്രന്ഥങ്ങൾ  എല്ലാം ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരിച്ചു.  അതേ പോലെ കശ്മീര ശൈവിസത്തിന്റെ മറ്റൊരു സമർത്ഥനായ പണ്ഡിതനായ ആൻഡ്രെ പാഡോക്സ് സ്വാമിയെ സന്ദർശിച്ചു. 

അമേരിക്കൻ കലാകാരനും എഴുത്തുകാരനും കവിയുമായ പോൾ റെപ്സ് 1957 ൽ ആശ്രമത്തിൽ വരുകയും ശിഷ്യ പെടുകയും ചെയ്തു. സ്വാമി ലക്ഷ്മൺജുവിൽ നിന്നും  അദ്ദേഹം വിജ്ഞാന ഭൈരവ തന്ത്രത്തിന്റെ  പാഠം പഠിക്കുകയും പിന്നീട് 112 അധ്യായങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.  ഈ
വിഷയങ്ങൾ ഓഷോയെ സ്വാധീനിക്കുകയും അദ്ദേഹം പരമരഹസ്യം എന്ന പേരിൽ പ്രചരിപ്പിക്കുകയും  ചെയ്തു.  

ഏതാനും വർഷങ്ങൾക്കുശേഷം, 1965 ൽ, പ്രശസ്ത സംസ്കൃത തന്ത്ര പണ്ഡിതൻ ഗോപിനാഥ് കവിരാജിന്റെ അധ്യക്ഷതയിൽ വാരണാസിയിൽ നടന്ന  സംസ്‌കൃത സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു അതോട് കൂടി കശ്മീരശൈവിസത്തിന്റെ പാരമ്പര്യം സജീവവും മികച്ചതുമാണെന്ന് ലോകം അംഗീകരിച്ചു .

മഹർഷി മഹേഷ് യോഗിയും 
സിദ്ധ യോഗയിലെ ബാബ മുക്താനന്ദയും സ്വാമിയെ  സന്ദർശിച്ചിരുന്നു. .  

1991 ൽ മരിക്കുന്നതുവരെ കശ്മീർ ശൈവ മതത്തിന്റെ നിഗൂഢവും ദാർശനികവുമായ ഗ്രന്ഥങ്ങളെക്കുറിച്ച്  സ്വാമി ലക്ഷ്മൺജു സ്വതന്ത്രമായി പഠിപ്പിച്ചു.  

ഈ പ്രഭാഷണങ്ങളിൽ പലതും ജോൺ ഹ്യൂസ് റെക്കോർഡുചെയ്‌ത ഓഡിയോ ആയിരുന്നു, അത് പിന്നീട്
 പ്രസിദ്ധീകരിച്ചു.  

കശ്മീർ ശൈവിസത്തെക്കുറിച്ചുള്ള ലക്ഷ്മൺ ജൂയുടെ വ്യാഖ്യാനം പടിഞ്ഞാറൻ ഇൻഡോളജിസ്റ്റുകളുടെയും ഇന്ത്യക്കാരുടെയും ശ്രദ്ധ ആകർഷിച്ചു.  

ഭാരതത്തിലും വിദേശത്തുമായി ഉണ്ടായിരുന്ന  അസംഖ്യം ശിഷ്യഗണങ്ങൾക്ക് അദ്ദേഹം
കാശ്മീര ശൈവിസത്തിന്റെ അമൃത്
നെൽകി

1991 ൽ സ്വാമി അമേരിക്കയിലേക്ക് പോയി യൂണിവേഴ്സൽ ശൈവ ഫെലോഷിപ്പ് സ്ഥാപിച്ചു. അവിടെ കശ്മീർ ശൈവിസത്തെക്കുറിച്ചുള്ള പ്രചരണം തുടരാൻ അദ്ദേഹം ജോൺ ഹ്യൂസിനെയും ഭാര്യ ഡെനിസിനെയും ചുമതല പെടുത്തി
1991 സപ്തംബർ 27 ന് അദ്ദേഹം ശരീരം ഉപേക്ഷിച്ച് ആത്മ തത്വത്തിൽ വിലയം പ്രാപിച്ചു.

ഇന്ത്യയിൽ ലക്ഷ്മൺ ജുവിന്റെ പ്രവർത്തനങ്ങൾ  നടത്തുന്നത്  ഈശ്വർ ആശ്രമം ട്രസ്റ്റാണ്

വന്ദേ ഗുരു പരമ്പരാം
10/05/2020
ഡോ: ശ്രീനാഥ് കാരയാട്ട്

Thursday, May 7, 2020

അമ്രപാളി

അമ്രപാളി
ബുദ്ധന്റെ കാലത്ത് അതിസുന്ദരിയായ ഒരു സ്ത്രീ ജീവിച്ചിരുന്നു. അവളൊരു വേശ്യയായിരുന്നു. അവളുടെ പേര് അമ്രപാളിയെന്നായിരുന്നു. അവളുടെ കൊട്ടാര സദൃശമായവീടിനുമുമ്പിൽ എപ്പോഴും ഒരു ക്യൂ ഉണ്ടാകുമായിരുന്നു.ആ ക്യൂവിൽ ഉണ്ടായിരിക്കുക, രാജാക്കന്മാരും രാജകുടുംബാംഗങ്ങളും അതിസമ്പന്നരുമൊക്കെയായിരുന്നു. അവളുടെ കൊട്ടാരത്തിനകത്തേയ്ക്ക് കടക്കുവാനുള്ള  അനുവാദം  ലഭിക്കുവാൻ  വളരെ പ്രയാസമായിരുന്നു. അവളൊരു ഗായികയും സംഗീതജ്ഞയും നർത്തകിയുമായിരുന്നു.

പൗരസ്ത്യനാട്ടിൽ വേശ്യ എന്നതിന്റെ അർത്ഥം പാശ്ച്യാത്യനാട്ടിലേതിൽനിന്നും വ്യത്യസ്തമായിരുന്നു.  പാശ്ച്യാത്യനാട്ടിൽ അവൾ വെറും ഒരു ലൈഗീകവസ്തു മാത്രമാണ്.  ഒരാൾ ഒരു വേശ്യയുടെ അടുത്തുപോകുന്നു എന്നുവെച്ചാൽ അയാൾ അവളെ ഒരു ഉപഭോഗവസ്തുവായി കണക്കാക്കുന്നു എന്നാണർത്ഥം. ഒരു പുരുഷൻ, അയാളുടെ ലൈംഗികാനന്ദത്തിനുവേണ്ടി പണം കൊടുക്കുന്നു.

കിഴക്ക് വേശ്യ ഒരു ലൈംഗികവസ്തുവല്ല. വാസ്തവത്തിൽ ഒരു വേശ്യയെ ലൈംഗികവസ്തുവാകുവാൻ പ്രേരിപ്പിക്കുക  എന്നത് പ്രയാസമുള്ള കാര്യമാണ്. പ്രേത്യേകിച്ചും പണ്ട് കാലത്ത് അങ്ങനെയായിരുന്നു.

ഈ രാജാക്കന്മാരും രാജകുമാരന്മാരും  അതിസമ്പന്നരുമായ ആളുകളെല്ലാം അമ്രപാളിയെ മോഹിച്ചുകൊണ്ടിരുന്നു; അവരാകട്ടെ സുന്ദര വ്യക്തികളായിരുന്നു. അവരുടെ രാജ്ഞിയാകുന്നതിന്, ഭാര്യയാകുന്നതിന് അമ്രപാളിയെ എങ്ങനെയെങ്കിലും പ്രേരിപ്പിക്കണമെന്നായിരുന്നു അവരുടെമോഹം. എന്നാൽ അവൾക്ക് ഗൗതമബുദ്ധനോടാണ് പ്രണയമുണ്ടായത്.   

അമ്രപാളി ജീവിച്ചിരുന്ന വൈശാലി നഗരത്തിലേക്ക് ബുദ്ധൻ വരികയായിരുന്നു. ഏതെങ്കിലും വിധത്തിൽ പ്രസക്തരായിരുന്ന ആളുകളെല്ലാം അദ്ദേഹത്തെ സ്വീകരിക്കുവാനായി പോയിട്ടുണ്ടായിരുന്നു. രാജാവുണ്ടായിരുന്നു, മന്ത്രിമുഖ്യനുണ്ടയിരുന്നു. അമ്രപാളിയും സ്വർണ്ണത്തേരിലേറി അവിടെയെത്തിയിരുന്നു.  ബുദ്ധനെ കണ്ടതോടുകൂടി, അവൾ തന്റെ ജീവിതകാലത്തിനിടയ്ക്ക് അനേകം സുന്ദരവ്യക്തികളെ കണ്ടിട്ടുണ്ടായിരുന്നു. പക്ഷെ, ഇതുപോലൊരാളെ ഇതുവരെ അവൾ കണ്ടിട്ടുണ്ടായിരുന്നില്ല. അത്ര നിശബ്ദനായ, ശാലീനനായ, അത്ര ശാന്തനും സ്വസ്ഥനും സൗമ്യനും എല്ലാമായ ഒരു മനുഷ്യനെ..... ആ നടത്തത്തിന്റെ വശ്യത - അദ്ദേഹം എപ്പോഴും കാൽനടയായി മാത്രമേ സഞ്ചരിച്ചിരുന്നുള്ളു - നഗരത്തിലേയ്ക്കുനടന്നുവരുന്ന ആ രീതി..... അദ്ദേഹത്തെ ചുറ്റിപറ്റിനിന്ന ആ ശാലീനമായ അഴക്.....

അമ്രപാളി ബുദ്ധന്റെ കൽക്കൽ വീണ് നമസ്ക്കരിച്ചുകൊണ്ടുപറഞ്ഞു: "എന്നെയും അങ്ങയുടെ ശിഷ്യയാക്കിയാലും, എനിക്ക് സന്ന്യാസം നൽകിയാലും."

പ്രധാനമന്ത്രിയും രാജാവും  രാജകുമാരൻമാരും  മറ്റുപ്രമാണിമാരും  തങ്ങളുടെ കണ്ണുകളെ വിശ്വസിക്കുവാനാകാതെ കുഴങ്ങി. ബുദ്ധൻ അമ്രപാളിയോട് പറഞ്ഞു "അമ്രപാളി,  നീ ഇതിനെക്കുറിച്ചു ഒന്നുകൂടി ആലോചിക്കുന്നതായിരിക്കും നല്ലത്. നീ ചെറുപ്പമാണ്. സുന്ദരിയാണ്. ഒരുപാടാളുകൾ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്. നിനക്ക് വേണ്ടതെല്ലാം നൽകുവാൻ അവരെല്ലാം തയ്യാറായി ഇരിപ്പുണ്ട്. അവരെയെല്ലാം നീ തിരസ്ക്കരിച്ചിരിക്കുന്നു. ഞാനൊരു ദരിദ്രനായ മനുഷ്യൻ, ഒരു യാചകൻ. എന്റെ ശിഷ്യയാവുക എന്നുവെച്ചാൽ ഒരു യാചകിയായിത്തീരുക എന്നാണ് അർത്ഥം. നീ ഒരിക്കൽക്കൂടി ആലോചിച്ചുനോക്കൂ. അതൊരു കഠിനമായ ജീവിതമായിരിക്കും. ഞങ്ങൾ ദിവസം ഒരിക്കൽ മാത്രമേ ആഹാരം കഴിക്കുകയുള്ളൂ. ഞങ്ങൾ സഞ്ചരിക്കുന്നതാകട്ടെ കാൽനടയായിട്ടാണ്. എന്റെ പാദങ്ങളിൽ നോക്കുക. അതിനാൽ വീണ്ടും നല്ലപോലെ ആലോചിക്കുക."

ബുദ്ധനുപോലും സങ്കടം തോന്നിപോയി, അവൾക്ക് സന്ന്യാസം നൽകുന്നതിന് എന്നാണ് പറയപ്പടുന്നത്. കാരണം അവൾ അത്രയും ആർഭാടത്തോടുകൂടി ജീവിച്ചിരുന്നവളാണ്. അത്രകണ്ട് മനോഹരമായൊരു പുഷ്പ്പം. അമ്രപാളി പറഞ്ഞു: "അതെ, അനേകം പേർ എനിക്കുവേണ്ടി കാത്തിരിക്കുന്നു. പക്ഷെ ഞാൻ അങ്ങേയ്ക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു. അവർ എനിയ്ക്കു നൽകുവാൻ വിചാരിക്കുന്നതൊന്നും തന്നെ എനിക്കാവശ്യമില്ല.  ഈ ലോകം മുഴുവൻ അവരെനിക്ക് സമ്മാനിക്കുമായിരിക്കാം. എന്നാൽ അതൊന്നും തന്നെ എനിക്കാവശ്യമില്ല. അങ്ങയെ അനുഗമിച്ചുകൊണ്ട് ഈ പൊടിപുരണ്ട വഴിനീളെ 
നഗ്നപാദയായി നടക്കുക മാത്രം ചെയ്യുന്നതാവും  എനിയ്ക്കിഷ്ടം. ദിവസത്തിൽ ഒരിക്കൽമാത്രം ആഹാരം കഴിക്കുന്നതിൽ ഞാൻ അതിയായി ആനന്ദിക്കും. ഒരു യാചകിയായി ജീവിക്കുവാൻ ഞാൻ ഒരുക്കമാണ്. അങ്ങയുടെ തണൽ മാത്രം മതി എനിക്ക്."

അമ്രപാളി ഒരു നാടോടിയായിരുന്നു. അവൾ നൈസർഗ്ഗികമായി ജീവിച്ചുപോന്നവളാണ്. ബുദ്ധൻ അവൾക്ക് സന്ന്യാസം നൽകി. എങ്കിലും ഒരു നിർദ്ദേശവും നൽകിയില്ല. അതാണ് സുപ്രധാനമായ സംഗതി.  ബുദ്ധൻ ആയിരകകണക്കിനാളുകൾക്ക് സന്ന്യാസം നൽകിയിരിക്കുന്നു. എന്നാൽ അമ്രപാളി മാത്രം ആ ആളുകളിൽനിന്നെല്ലാം വ്യതിരിക്തയായി നിൽക്കുന്നു. അവൾക്ക് പാലിക്കുവാനായി അദ്ദേഹം ഒരു നിർദ്ദേശവും പ്രമാണവും നൽകിയില്ല.

ബുദ്ധൻ പറഞ്ഞു: "നീ ധർമ്മത്തെ പാലിച്ചുകൊണ്ട് തുടരുക. നീ ശരിയായ മാർഗ്ഗത്തിലല്ലായിരുന്നെങ്കിൽ നീ എന്നെ തെരഞ്ഞെടുക്കുമായിരുന്നില്ല. എനിക്ക് യാതൊന്നുമില്ല. മറുവശത്താണെങ്കിൽ ലോകം മുഴുവൻ ഉണ്ടായിരുന്നു. എന്നിട്ടും നീ തെരെഞ്ഞെടുത്തത് എന്നെയാണ്. അതുതന്നെ നീ ഇത്രത്തോളവും ശരിയായ മാർഗ്ഗത്തിൽ തന്നെയായിരുന്നു എന്നുള്ളതിന് വേണ്ടത്ര സൂചനയാകുന്നു. അതിനാൽ, നിർദ്ദേശങ്ങൾ ഒന്നും ആവശ്യപ്പെടാതിരിക്കുക. അതൊരു അലട്ടലായിരിക്കും. നീ നിന്റെ ഉള്ളിന്റെ ഉളിലെ സത്തയെ തന്നെ പിന്തുടരുക."അമ്രപാളി ആ ദിവസം തന്നെ ബോധോദയം പ്രാപിക്കുകയും ചെയ്തു.
---- ഓഷോ.

Tuesday, May 5, 2020

കുരുക്ഷേത്ര ഭൂമിക

കൃഷ്ണൻ ചിന്താകുലനായിരുന്നു. 
സദാ പുഞ്ചിരി വിളയാടിയിരുന്ന ആ മുഖം ഇന്ന് ഗൗരവഭാവത്തിലാണ് . 
യുധിഷ്ഠിരന്റെ അപേക്ഷയിൽ പാണ്ഡവർക്കുവേണ്ടി ദൂതനായി കൗരവസഭയിൽ എത്തിയ കാര്യങ്ങളായിരുന്നു ആ മനസ്റ്റിൽ .

അർദ്ധരാജ്യം പോയിട്ട്  
അഞ്ചുപേർക്കുമായി  ഒരു ഗൃഹം പോലും കൊടുക്കില്ലെന്ന ദുര്യോധനൻ്റ  

വാശിക്ക് മുന്നിൽ ധൃത രാഷ്ട്രരും  ഭീഷ്മ പിതാമഹനുമൊക്കെ തികഞ്ഞ മൗനത്തിലുമായി.

ഇനി യുദ്ധം.

ഇരു പക്ഷങ്ങളും  യുദ്ധത്തിനായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ധൃഷ്ടദ്യുമ്നൻ സർവ്വസേനാധിപനായും വിരാടൻ,ദ്രുപദൻ ,ശിഖണ്ഡി,
ഭീമൻ ,സാത്യകി,നകുലൻ ,സഹദേവൻ എന്നിവർ ഉപസൈന്യാധിപൻമാരായും
വിരാടം,പാഞ്ചാലം,കാശി,മാത്സ്യം,ചേദി
പാണ്ഡ്യം,മഗധ,കേകേയം,,മഥുര,വിദർഭ തുടങ്ങിയ രാജ്യങ്ങളും  7അക്ഷൗഹിണികളായി 
പാണ്ഡവ സേന: 

ഭീഷ്മർ സർവ്വസേനാധിപനായും
ദ്രോണർ ,അശ്വത്ഥാമാവ്,കൃപർ,ശല്യർ
ത്രിഗർത്തൻ,കൃതവർമ്മാവ്,ഭഗദത്തൻ,
ജയദ്രഥൻ,സൗമദത്തി ,ശകുനി 
ദുശ്ശാസനൻ എന്നിവർ .ഉപസൈന്യാധിപൻമാരായും

ഹസ്തിനപുരി, അംഗം, സിന്ധ്, അവന്തി ,മാഹിഷ്മതി, ഗാന്ധാരം, മാദ്രം ,കംബോജം ,പ്രാഗ്ജ്യോതിഷ , കലിംഗം,കേകേയം, ദ്വാരക, മഥുര, വിദർഭ ,വാൽഹികം എന്നീ രാജ്യങ്ങൾ
11അക്ഷൗഹിണികളായി കൗരവസേനയും
യുദ്ധത്തിന് തയ്യാറായി : 

ഇനി സമയവും സ്ഥലവും തീരുമാനിക്കണം .
എല്ലാവരും കൃഷ്ണൻ്റെ  തീരുമാനത്തിനായി കാത്തുനിൽക്കുകയാണ്

അതെ , യുദ്ധ സ്ഥലം തീരുമാനിക്കണം. പല സ്ഥലങ്ങളും മനസ്സിലൂടെ കടന്നു പോയി  .പല രാജാക്കന്മാരും അവരവരുടെ രാജ്യത്ത് സൗകര്യം ചെയ്യാം എന്ന്  വാഗ്ദ്ധാനം ചെയ്തു.

പക്ഷേ ഒന്നും കൃഷ്ണന് തൃപ്തിയായില്ല.  

"മഹാഭാരത യുദ്ധത്തിന് വളരെ പ്രത്യേകതയുള്ള ഒരു ഭൂമിക തന്നെ വേണം ."  കൃഷ്ണൻ വിദൂരതയിൽ നിന്നും കണ്ണെടുക്കാതെ തന്നെ പറഞ്ഞു

12 അക്ഷൗണി പടകൾക്ക് നിരന്ന് നിന്ന് യുദ്ധം ചെയ്യാനുള്ള എല്ലാ സൗകര്യവും വിരാട രാജ്യത്തുണ്ട്   അവിടെ വേണ്ട ഏർപ്പാടുകൾ ചെയ്യാം എന്ന് വിരാട് രാജാവ് പറഞ്ഞു.

നിഷേധാർത്ഥത്തിൽ  തലയാട്ടുക മാത്രമാണ്   കൃഷ്ണൻ ചെയ്തത്.   

അദ്ദേഹം അഗാധമായ  ധ്യാനത്തിലേക്ക്  കടന്നു. അവിടെ തൻ്റെ   ഉപാസനാ ദേവതയായ ചിന്നമസ്ത ദേവിയെ  
 അദ്ദേഹം  കണ്ടു  .

"  നമുക്ക് ഒരു  യാത്ര പോവാം " 
എന്നും പറഞ്ഞ്
ദേവി കൃഷ്ണനേയും കൂട്ടി  ഒരു യാത്രെക്കൊരുങ്ങി
 
പല പല കഥകളും  പറഞ്ഞ് പല പല നാടുകളും കണ്ട് ഒടുവിൽ  അവർ  ഒരു ഗ്രാമത്തിലൂടെ നടന്നു.  

അപ്പോഴാണ് രണ്ട് കർഷകർ ആ വഴി നടന്നു പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്.

"നമുക്ക് അവരെ പിൻതുടർന്നാലോ ?"

ചിന്നമസ്ത ദേവി കൃഷ്ണനോട് ചോദിച്ചു

" തീർച്ചയായും അമ്മയുടെ ആഗ്രഹം പോലെ "

 കൃഷ്ണനും ചിന്നമസ്തയും അദൃശ്യമായി ആ കർഷകരുടെ കൂടെ യാത്ര ചെയ്തു

അതിവൃഷ്ടിയാൽ കൃഷി എല്ലാം നശിച്ച് വലിയ ധനനഷ്ടം വന്ന ഹരി വർദ്ധനനും ഗോപാലനും ആയിരുന്നു ആ കർഷകർ .

ഗരുഡപുരിയിൽ   വിശ്വജിത്ത് എന്ന് പേരുള്ള ഒരു പ്രഭു ,കൃഷിയിൽ നഷ്ടം പറ്റിയ കർഷകർക്ക്  വായ്പയായി ധനം നൽകുന്നുണ്ട്  എന്ന് കേട്ടു
അത് അന്വേഷിക്കാനായി അവിടേക്ക്  പോവുകയായിരുന്നു  അവർ.

അങ്ങനെ കർഷകരും അവരെ പിന്തുടർന്ന കൃഷ്ണനും ചിന്നമസ്താ ദേവിയും ഗരുഢ പുരിയിൽ എത്തി

എന്നാൽ പ്രഭുവിൻ്റ ഗൃഹത്തിലേക്കുള്ള  വഴിയറിയാതെ  അവർ ചുറ്റും നോക്കി . അടുത്തൊന്നും ആരെയും കാണാനില്ല.

 അപ്പോഴാണ് വളരെ ദൂരെ ഒരു പാടത്ത് രണ്ടുപേർ കൃഷി ചെയ്യുന്നത് ഹരി വർദ്ധനൻ കണ്ടത്  . എങ്കിൽ അവരോട് തന്നെ വഴി ചോദിക്കാം എന്ന്  കരുതി അവർ കർഷകരുടെ  അടുത്തേക്ക് നടന്നു
വൃദ്ധനായ ഒരാൾ  തുമ്പ കൊണ്ട് കിളക്കുകയും യുവാവായ ഒരാൾ കാളപൂട്ടുകയും ചെയ്യുന്നുണ്ടായിരുന്നു

"ഞങ്ങൾ ദൂരെ ഒരു നാട്ടിൽ നിന്ന് വരികയാണ് ഒരു സഹായം ചെയ്യാമോ ?"

ഹരി വർധനൻ വൃദ്ധനായ കർഷകനോട് ചോദിച്ചു

"നിങ്ങൾക്ക് ഗരുഡ പുരയിലേക്ക് സ്വാഗതം
ഞാനും  എൻറെ മകനും  കൃഷി ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ്.
എന്ത് സഹായമാണ് ഞങ്ങൾ നിങ്ങൾക്ക് വേണ്ടി ചെയ്തു തരേണ്ടത് ?.
ദയവായി പറഞ്ഞാലും
വൃദ്ധൻ പറഞ്ഞു "

"ഇവിടെ   വിശ്വജിത്ത് എന്ന പേരുള്ള ഒരു പ്രഭു കർഷകർക്ക് കൃഷി ചെയ്യാനായി ധനം കടമായി കൊടുക്കുന്നുണ്ട് എന്ന് കേട്ടിട്ട് വന്നതാണ് . അവിടേക്കുള്ള മാർഗ്ഗം ഒന്ന് പറഞ്ഞു തരുമോ ?"

ഗോപാലൻ ചോദിച്ചു

"തീർച്ചയായും  ....ഞാൻ പറഞ്ഞു തരാം "  എന്ന് പറഞ്ഞു കൊണ്ട് 
വൃദ്ധനായ കർഷകൻ  വഴി പറഞ്ഞുകൊടുക്കുകയും ചെയ്തു .

എന്നാൽ അപ്പോഴാണ് ഒരു വലിയ  സർപ്പം വന്നു  യുവാവിനെ കൊത്തിയത്.  യുവാവ് തൽക്ഷണം  മരിച്ചു വീണു.
ഇതു കണ്ട ഉടനെ  ഹരിവർദ്ധനനും ഗോപാലനും ഭയന്ന് വിറച്ചെങ്കിലും
വൃദ്ധനായ കർഷകൻ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പറഞ്ഞു
"ഓഹോ അവൻ മരിച്ചു അല്ലേ "
എന്നിട്ട് അദ്ദേഹം തൻ്റെ ജോലി തുടർന്നു. യുവാവിൻ്റെ 
മരണത്തെക്കാളേറെ വിഷ്ണു വർദ്ധനയും ഗോപാലനെയും ഭയപ്പെടുത്തിയത്  വൃദ്ധ കർഷകന്റെ പെരുമാറ്റരീതി ആയിരുന്നു . സ്വന്തം മകൻ മരിച്ചു കിടക്കുന്നത് കണ്ടു ജോലി തുടരുന്ന ആ അച്ഛനോട് അവർക്ക് വളരെയധികം  ദേഷ്യം  തോന്നി .
"സ്വന്തം അച്ഛന് ഇല്ലാത്ത ശ്രദ്ധ നമ്മൾക്ക് വേണ്ടല്ലോ "
എന്ന് പറഞ്ഞുകൊണ്ട്
 യാത്ര തുടർന്ന അവരോട്  അയാൾ പറഞ്ഞു.

"അതെയ്   ഇപ്പോൾ  ഞാൻ നിങ്ങൾക്ക് ഒരു ഉപകാരം ചെയ്തുവല്ലോ  .ഇനി  നിങ്ങൾ എനിക്ക് ഒരു ഉപകാരം ചെയ്തു തരണം"

ഗോപാലനും ,ഹരി വർധനനും തിരിഞ്ഞുനിന്ന് ചോദ്യഭാവത്തിൽ വൃദ്ധ കർഷകനെ നോക്കി

വൃദ്ധ കർഷകൻ തുടർന്നു
" വഴിക്ക് വച്ച് ഞങ്ങൾക്കുള്ള ഭക്ഷണവുമായി വരുന്ന എൻറെ മകൻറെ ഭാര്യയെ നിങ്ങൾ കാണും. ഇവിടെ നടന്ന കാര്യങ്ങൾ  അവളെ ഒന്നറിയിക്കുക 

:ശരി" എന്ന്  ഒറ്റ വാക്കിൽ ഉദ്യമം ഏറ്റെടുത്തു  രണ്ട് കർഷകരും യാത്ര തുടർന്നു

കൃഷ്ണനും ദേവിയും വളരെയധികം ഉദ്വോഗത്തോടെ അവരെ പിന്തുടർന്നു

പിന്നീടുള്ള  യാത്രയിൽ  ആ കർഷകർ തമ്മിൽ സംസാരിച്ചില്ല: 
യുവാവിൻ്റെ  മരണവും അച്ഛൻറെ പെരുമാറ്റവും അവരുടെ മനസ്സിൽ
അത്രത്തോളം വേദന ഉണ്ടാക്കിയിരുന്നു  , മാത്രവുമല്ല ഈ ദാരുണമായ കാര്യം  യുവാവിൻറെ ഭാര്യയോട് പറയുമ്പോൾ എങ്ങനെയായിരിക്കും അവൾ പ്രതികരിക്കുക, അല്ലെങ്കിൽ 
എങ്ങനെയാണ് ഈ കാര്യം അവളോട്  പറയേണ്ടത് എന്നെല്ലാമായിരുന്നു അവരെ  ചിന്താ കുഴപ്പത്തിൽ ആക്കിയത്

അങ്ങനെ ചിന്തിച്ചു നടക്കുമ്പോഴാണ്
ഒരു യുവതി തലയിൽ ഒരു കുട്ടയുമായി  വരുന്നത് കണ്ടത്
കർഷകർ യുവതിയുടെ അടുത്തുപോയി തൊഴുതുകൊണ്ട് പറഞ്ഞു

"ഞങ്ങൾക്ക് ഭഗവതിയോട് ചില കാര്യങ്ങൾ പറയാനുണ്ട് "

കാര്യങ്ങൾ എങ്ങനെ പറയണം എന്നറിയാതെ  ഹരി വർദ്ധനനും ഗോപാലനും ശങ്കിച്ച് നിന്നു.

"എൻറെ ഭർത്താവും പിതാവും പാടത്ത് കൃഷി ചെയ്തുകൊണ്ടിരിക്കുകയാണ് . അവർക്കുള്ള ഭക്ഷണവുമായി ഞാൻ അങ്ങോട്ട് പോവുകയാണ്.
നിങ്ങൾ വേഗം കാര്യം  പറഞ്ഞാൽ എനിക്ക് അവർക്കുള്ള ഭക്ഷണവുമായി പോകാമായിരുന്നു ."  യുവതി പറഞ്ഞു

"കാര്യങ്ങൾ ഒന്നും നമ്മുടെ കയ്യിലല്ലല്ലോ .....എല്ലാം ഭഗവാൻറെ ഇച്ഛയല്ലേ'' ''

ഗോപാലൻ അർദ്ധോക്തിയിൽ നിർത്തി

രണ്ടുപേരും  ഒന്നും പറയാതെ പരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ
യുവതി അവരോട് ചോദിച്ചു

"നിങ്ങൾ എന്താണ് ഒന്നും വ്യക്തമായി പറയാത്തത്..?
ഇനി എൻറെ ഭർത്താവ് വല്ല സർപ്പദംശനവും ഏറ്റു മരിച്ചു പോയോ ?"

യുവതിയുടെ ചോദ്യം കേട്ടപ്പോൾ രണ്ടുപേരും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു പോയി 

ആ  ഞെട്ടലിൽ നിന്ന് മാറാതെ തന്നെ രണ്ടുപേരും പറഞ്ഞു.

"ഭവതി ചിന്തിച്ചത് ശരിയാണ് ഭഗവതിയുടെ ഭർത്താവ് സർപ്പ ദർശനം ഏറ്റ് അൽപസമയം മുൻപ് ഇഹലോക വാസം വെടിഞ്ഞു "

ഓഹോ ഇനി അദ്ദേഹത്തിന് ഭക്ഷണം വേണ്ടല്ലോ... ഞാനിനി ഇത് വെറുതേ ചുമക്കേണ്ട കാര്യവുമില്ല ... "
എന്ന് പറഞ്ഞു കൊണ്ട്  അവൾ കുട്ട താഴെ വെച്ച് അതിൽ നിന്നും ഒരു പൊതി ചോറെടുത്ത്  കഴിക്കാൻ തുടങ്ങി.
ഈ കാഴ്ച കൂടി കണ്ടപ്പോൾ
വിഷ്ണു വർദ്ധനനും ഗോപാലനും
ശരിക്കും അത്ഭുതസ്തംബ്ധരായി

ഇത് എന്തൊരു നാടാണ് എന്ന്  പരസ്പരം പറഞ്ഞു കൊണ്ട് അവർ അവർ പ്രഭുവിനെ ഗൃഹം ലക്ഷ്യമാക്കി നടന്നു

അവർ വിശ്വജിത്തിൻ്റ  ഗൃഹത്തിലെത്തി . 
കൂടെ കൃഷ്ണനും ദേവിയും അവർക്കൊപ്പമുണ്ടായിരുന്നു

വിശ്വജിത്ത് അതിഥികളെ സ്വീകരിക്കുകയും  ഭക്ഷണപാനീയങ്ങൾ കൊടുക്കുകയും ചെയ്തു കൊണ്ട് ആഗമന ഉദ്ദേശം  ആരാഞ്ഞു

അവർ തങ്ങളുടെ കൃഷിയിൽ ഉണ്ടായ നഷ്ടത്തെക്കുറിച്ചും തുടർ കൃഷിക്കായി  വായ്പാ ലഭിക്കാനായി വന്നതാണെന്നും അദ്ദേഹത്തോട്  പറഞ്ഞു.

വിശ്വജിത്ത് അകത്ത് പോയി രണ്ട് പണക്കിഴി കൊണ്ടുവന്നു രണ്ടുപേർക്കുമായി കൊടുത്തുകൊണ്ട് പറഞ്ഞു

"ഈ പണം കൊണ്ടുപോയി കൃഷി ചെയ്തു കൊള്ളുക .
നന്നായി കൃഷി ചെയ്തു ലാഭം ഉണ്ടാക്കി ഈ പണം ഇവിടെ തിരിച്ചേല്പിക്കണം.. "

"തീർച്ചയായും ..ഞങ്ങൾ നന്നായി അധ്വാനിച്ച് കൃഷി ചെയ്ത് ഈ പണം ഇവിടെ തിരിച്ചേൽപ്പിക്കാം .. " കർഷകർ പറഞ്ഞു

"ആവശ്യത്തിന് പണം ലഭിച്ചതിനാൽ സന്തോഷമായില്ലേ ഇനിയും എന്താണ് നിങ്ങളുടെ മുഖത്ത് ഒരു വിഷമം  ഉള്ളത് ?"

കർഷകരുടെ മുഖത്ത് കണ്ട ഉത്കണ്ഠയും വിഷമവും  മനസ്സിലാക്കി വിശ്വജിത്ത് ചോദിച്ചു

പണം ലഭിച്ചതിൽ ഞങ്ങൾ അങ്ങേയറ്റം സന്തോഷം ഉള്ളവരാണ്
എന്നാൽ ഈ നാട്ടിലെ മനുഷ്യരുടെ അവസ്ഥ ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു..

അവർ പറഞ്ഞു

"ഈ നാട്ടിലെ ഏതു അവസ്ഥയാണ് നിങ്ങളെ വേദനിപ്പിച്ചത്  ? " 
വിശ്വജിത്ത് ചോദിച്ചു

ആ നാട്ടിലേക്ക് വന്നതും പാടത്ത് അച്ഛനെയും മകനെയും കണ്ടതും  യുവാവിൻ്റെ  ഭാര്യ ഭക്ഷണം കഴിച്ചതും ഉൾപ്പെടെ എല്ലാ സംഭവങ്ങളും ഗോപാലൻ
വിശ്വജിത്തിനോട്  പറഞ്ഞു

"ഇത്രയും സ്നേഹം ഇല്ലാത്ത ഒരു മനുഷ്യരെ ഞങ്ങൾ ഇന്നുവരെ ഒരു നാട്ടിലും കണ്ടിട്ടില്ല ...മകൻ മരിച്ചു കിടക്കുമ്പോൾ അച്ഛൻ ജോലി ചെയ്യുന്നതും,  ഭർത്താവ് മരിച്ചു എന്ന് കേട്ടപ്പോൾ അദ്ദേഹത്തിനുള്ള ഭക്ഷണം ഭാര്യ കഴിക്കുന്നതും 
വളരെ വിചിത്രമായ സംഭവങ്ങൾ തന്നെ "
വിഷ്ണു വർദ്ധനൻ കൂട്ടി ചേർത്തു.

ഇത് കേട്ട ഉടനെ തന്നെ വിശ്വജിത്ത്   അവർക്കായി കൊടുത്ത  പണക്കിഴി അവരുടെ കയ്യിൽ നിന്നും പിടിച്ചു വാങ്ങി ...

അത്ഭുതത്തോടെ ഈ പ്രവർത്തി കണ്ടുനിന്ന കർഷകരോട് ആയി വിശ്വജിത്ത് പറഞ്ഞു

"ഈശ്വരൻ നൽകിയ ജീവൻ
ഈശ്വരൻ തിരികെയെടുത്തപ്പോൾ
വൈകാരികമായി ഇടപെടണം
ദുഃഖം അനുഭവിക്കണം എന്ന് പറയുന്നവരാണ് നിങ്ങൾ...
ആ നിങ്ങൾക്ക്  ഇന്ന് ഞാൻ തന്ന പണം നാളെ എനിക്ക് തിരിച്ചു തരാൻ
നിങ്ങളുടെ മനസ്സ് അനുവദിക്കില്ല...
നിങ്ങൾക്ക് പോകാം "

വിശ്വജിത്ത് പണവുമായി അകത്തേക്ക് നടന്നു

മഹാഭാരത യുദ്ധത്തിൻ്റെ  ഭൂമിക തീരുമാനിച്ചു.....

കൃഷ്ണൻ ധ്യാനത്തിൽ നിന്നുണർന്നു' മനോഹരമായ ആ പുഞ്ചിരി വീണ്ടും ആ മുഖത്ത് വിടർന്നു.

അച്ഛനും മകനും കൃഷിചെയ്ത പാടം തന്നെയാവട്ടെ മഹാഭാരത യുദ്ധ ഭൂമി.....

ആത്മാവിലും ധർമ്മത്തിലും നിഷ്ഠയോടെ ജീവിക്കുന്ന ,  മക്കളോടോ സ്വത്തിനോടോ ജീവനോടോ മമതയില്ലാത്ത ജനത താമസിക്കുന്ന  ഈ ഭൂമി തന്നെയാണ്
മഹാഭാരത യുദ്ധത്തിന്റെ വേദി....

അത് കുരുക്ഷേത്രം ആയിരുന്നു.......

ഈ കഥയ്ക്ക് ചരിത്രമോ പുരാണങ്ങേളോആയി യാതൊരു ബന്ധവുമില്ല കേവലം എൻറെ ഭാവന മാത്രമാണ്

ഡോ: ശ്രീനാഥ് കാരയാട്ട്

Sunday, May 3, 2020

Past life regression therapy

എല്ലാവർക്കും PLR പാസ്റ്റ് ലൈഫ് റിഗ്രഷനിലേക്ക്  സ്വാഗതം എൻറെ പേര് ഡോക്ടർ ശ്രീനാഥ് കാരയാട്ട് പാസ്ററ് ലൈഫ് റിക്രിയേഷൻ തെറാപ്പിസ്റ്റ് ആണ്
മലയാളത്തിൽ ആദ്യമായാണ് പാസ്റ്റ് ലൈഫ് റിഗ്രഷൻ ഗൈഡഡ് മെഡിറ്റേഷൻ വീഡിയോ ചെയ്യുന്നത് 
 മറ്റ് ധ്യാനങ്ങളെ അപേക്ഷിച്ചു പാസ്ററ് ലൈഫ് റിഗ്രഷൻ കുറച്ചുകൂടി ഗൗരവത്തോടുകൂടി സമീപിക്കേണ്ടതാണ് 

ചില നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക 
ഒന്ന് 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ഈ  ധ്യാനത്തിനുവേണ്ടി സമയമെടുത്തേക്കാം അത്രയും സമയം മറ്റ്  തടസ്സങ്ങൾ ഒന്നും ഇല്ലാതെ തുടങ്ങിയാൽ കഴിയുന്നതുവരെ പൂർണ്ണമായും ശ്രദ്ധയോടു കൂടി ചെയ്യാൻ സാധിക്കണം 
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക

 ഒരു റൂമിനകത്ത് വാതിൽ അടച്ചിരുന്നു ചെയ്യുന്നതാണ് നല്ലത്  വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മറ്റ് പൊതുസ്ഥലങ്ങളിലും വെച്ച് ചെയ്യുന്നത്  അഭികാമ്യമല്ല

 വീട്ടിനകത്ത് വാതിലടച്ച് ചെയ്യുമ്പോഴും പുറത്തു നിന്ന് ആരും വാതിലിൽ മുട്ടുകയോ കോളിംഗ് ബെൽ അടിക്കുകയോ അതേ പോലെ മറ്റ് ഡിസ്റ്റർബൻസ് കൾ ഉണ്ടാവുകയോ ഇല്ല എന്ന് ഉറപ്പുവരുത്തുക 

ഇത് ജന്മജന്മാന്തരങ്ങളിലേക്ക് ഉള്ള ഒരു യാത്രയാണ് 

 നിങ്ങളുടെ പൂർവ്വജന്മങ്ങളിലെ പല കാഴ്ചകളിലൂടെയും പല സംഭവങ്ങളിലൂടെ നിങ്ങൾക്ക് കടന്നു പോകേണ്ടതായി വരാം ഒരുപക്ഷേ പക്ഷേ പൂർവ ജൻമങ്ങളിൽ എപ്പോഴൊക്കെയോ നിങ്ങളുടെ മരണസമയത്തി ലൂടെ കടന്നു പോകാനും സാധ്യതയുണ്ട് 

എന്നാൽ അതൊന്നും ഒന്നും ഒട്ടും പേടിക്കേണ്ടതില്ല അത് യാതൊരു തരത്തിലും നിങ്ങളെ മനസ്സിനെയോ ജീവിതത്തിനെയോ വിപരീതമായി സംഭവിക്കുകയില്ല എന്ന് മാത്രമല്ല  ഒരുപക്ഷേ ഈ ജന്മം നിങ്ങൾ അനുഭവിക്കുന്ന പല ഉൽക്കണ്ഠയുടെയും സെ ട്രസ്സിന്റെയും രോഗങ്ങളുടെയും കാരണം  അങ്ങനെ മുമ്പ് ജന്മങ്ങളിൽ എവിടെയൊക്കെയോ പൂർണ്ണമാകാത്ത വന്ന വികാരങ്ങൾ ആയിരിക്കാം 
റിഗ്രഷന്  ഒപ്പം തന്നെ അത് ഹീൽ ചെയ്യപ്പെടുകയും ചെയ്യും നിങ്ങൾ റിഗ്രഷനിൽ നിന്ന് ഉണർന്ന് കഴിയുമ്പോൾ നിങ്ങൾക്ക് വളരെ അധികം അനുകൂലമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യും 

past life regression തുടങ്ങിക്കഴിഞ്ഞാൽ  മുന്നോട്ടുപോകുമ്പോൾ എവിടെയെങ്കിലും വച്ച് നിങ്ങൾക്ക് ഇത് അവസാനിപ്പിക്കണം എന്ന് തോന്നുകയാണെങ്കിൽ പൂർണ്ണമായും അതിനുള്ള സ്വാതന്ത്ര്യമുണ്ട് 

 അതുകൊണ്ട് യാതൊരു ദോഷവും നിങ്ങൾക്ക് വരികയില്ല  എന്നത് ഉറപ്പാണ് നമ്മളിവിടെ മലയാളത്തിലാണ് മെഡിറ്റേഷൻ തയ്യാറാക്കിയിട്ടുള്ളത് 

വേണമെങ്കിൽ ഇടയിൽ രണ്ട് സ്ഥലത്ത് നിങ്ങൾക്ക് മെഡിറ്റേഷൻ  അവസാനിപ്പിക്കുവാൻ ഉള്ള സ്വാതന്ത്ര്യവും വ്യവസ്ഥ ചെയ്തിട്ടുണ്ട്

ഒറ്റയ്ക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എങ്കിൽ ഒരാളുടെ സഹായത്തോടെ കൂടിയോ ഒരാളുടെ സാന്നിധ്യത്തിലോ ധ്യാനം ചെയ്യാം  എന്നാൽ യാതൊരു കാരണവശാലും നമ്മളെ തൊടുകയോ കുലുക്കി വിളിക്കുകയോ ചെയ്യരുത് എന്ന് പ്രത്യേകം പറയുക

 നമ്മുടെ ശരീരത്തിലെ മുഖഭാവങ്ങളിൽ ഏതെങ്കിലും ശക്തമായ വികാരവിക്ഷോഭങ്ങൾ ഉണ്ടാവുകയാണെങ്കിൽ ചെവിയുടെ അടുത്ത് വന്ന് റിലാക്സ് റിലാക്സ് റിലാക്സ് എന്ന സാവധാനം പറയുക മാത്രം ചെയ്യേണ്ടതുള്ളൂ എന്ന് സഹായിയോട് പറയുക

ഇത്രയും കാര്യങ്ങൾ റിഗ്രഷന് മുമ്പായി ഉറപ്പുവരുത്തുമല്ലോ

 റിഗ്രഷന് ശേഷം നിങ്ങൾക്ക് ഉണ്ടാവുന്ന അനുഭവങ്ങൾ  അതിൽ നിന്നും ലഭിക്കുന്ന മെസ്സേജുകൾ  മറ്റേതെങ്കിലും സംശയമുണ്ടെങ്കിൽ എങ്കിൽ നിങ്ങൾക്ക്  ഡോക്ടർ ശ്രീനാഥ് കാരയാട്ട് അക്കാദമിയുമായി ബന്ധപ്പെടാവുന്നതാണ് 99 46  74 0 888 എന്നീ നമ്പറിൽ വിളിച്ചു സംസാരിക്കുന്നതാണ്  
റിഗ്രഷൻ  ചെയ്യുന്നതിനുമുമ്പ് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ച്  അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്ത അന്വേഷിക്കാവുന്നതാണ് ഇത്രയും പറഞ്ഞുകൊണ്ട് നമുക്ക് ലൈഫ് വേണ്ടി തയ്യാറെടുക്കാം

Past life regression Guided meditation by Dr sreenath karayatt

https://youtu.be/LxdDBN1H8y0

Past life regression review by Dr sreenath karayatt
https://youtu.be/1xIEWmJilPg

ഗൈഡഡ് മെഡിറ്റേഷൻ
യൂട്യൂബിൽ നിന്ന് നേരിട്ട് കേൾക്കുമ്പോൾ ഇടയിൽ പരസ്യങ്ങൾ കയറിവരാൻ സാധ്യതയുണ്ട്
അതിനാൽ ധ്യാനം നേരത്തെ ഡൗൺലോഡ് ചെയ്തു ഓഫ്‌ലൈനിൽ ഫോൺ ഫ്ലൈറ്റ് മോഡിൽ വെച്ചുകൊണ്ട് ചെയ്യേണ്ടതാണ്