Wednesday, April 29, 2020

പൂർവ്വ ജൻമ ധ്യാനം ,അനുരണന രീതി

നമുക്ക് നമ്മുടെ പൂർവജന്മ ങ്ങളിലേക്ക് യാത്ര ചെയ്യാൻ വേണ്ടി അനവധി മാർഗ്ഗങ്ങളുണ്ട്
അനുരണനരീതി
സ്വപ്ന വിദ്യ
ധ്യാന രീതികൾ
തുടങ്ങി അനേകം ഫലപ്രദമായ രീതികൾ ഇന്ന് നിലവിലുണ്ട്

ഓരോരുത്തർക്കും അവരുടേതായ
അനുയോജ്യ രീതികൾ തിരഞ്ഞെടുക്കാം

ഈ ക്ലാസിൽ നമ്മൾ ചർച്ച ചെയ്യുന്നത് അനുരണന രീതിയെ കുറിച്ചാണ്

അനുരണന രീതി

"നമ്മളുടെ നിലവിലെ ജീവിതത്തിലെ ശക്തമായ പ്രവണതകളെ  വിശകലനം ചെയ്യുന്നതിലൂടെ നമ്മൾ മുമ്പ് ഏതുതരം ജീവിതമാണ് നയിച്ചത് എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയും " 

പരമഹംസ യോഗാനന്ദ ജി

നമ്മുടെടെ ഈ ജീവിതത്തിലുള്ള പ്രവൃത്തികളെയും ചുറ്റുപാടുകളെയും സ്വഭാവത്തെയും നിരീക്ഷിക്കുന്നതിലൂടെ, വിശകലനം ചെയ്യുന്നതിലൂടെ നമ്മൾക്ക് മുൻജന്മങ്ങളെ കുറിച്ച് മനസിലാക്കാൻ സാധിക്കും, 


നിലവിലെ വൈകാരികവും ശാരീരികവുമായ പ്രശ്നങ്ങൾ , മാനസികാവസ്ഥ , ശീലങ്ങൾ , കഴിവുകൾ . ആളുകളുമായി ബന്ധപ്പെടുന്ന രീതി  , ഭക്ഷണ താൽപര്യങ്ങൾ , വസ്ത്ര അഭിരുചികൾ , വ്യക്തിത്വത്തിന്റെ സൂക്ഷ്മതകൾ , മുഖം എന്നിവ നിരീക്ഷിച്ചാൽ കഴിഞ്ഞകാല ജീവിതത്തിന്റെ ഉത്ഭവം കണ്ടെത്താൻ കഴിയുമെന്ന് പല  ഗവേഷകരും കണ്ടെത്തിയിട്ടുണ്ട് . 

നമ്മുട ഇഷ്ടാനിഷ്ടങ്ങൾ, ശരീരഭാഷ, താൽപര്യങ്ങൾ ,സ്വഭാവം
എന്നിവയെ നിരീക്ഷിച്ച്, നമ്മൾ എന്തായിരുന്നു എന്നതിന്റെ ചില ചിത്രങ്ങൾ രൂപപ്പെടുത്താൻ  കഴിയും . ഇത്തരത്തിലാണ് അനുരണന രിതി നമ്മളെ സഹായിക്കുന്നത് 


അനുരണനരീതിക്ക് ഹിപ്നോട്ടിസ ത്തിന്റെയോ റിഗ്രഷന്റെയോ സങ്കേതങ്ങൾ ഉപയോഗിച്ച് മറ്റ് ബോധാവസ്ഥകളിലേക്ക് പ്രവേശിക്കേണ്ടതില്ലാത്തതിനാൽ ,
ഇത് മുൻജന്റത്തിലേക്കുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗങ്ങളിൽ ഒന്നാണ് , തുടക്കക്കാർ ക്കുള്ള ഒരു നല്ല സാധ്യതയും കൂടിയാണ് അനുരണന രീതി 

ചില പ്രത്യേക സ്ഥലങ്ങളോ  വസ്തുക്കളെയോ വ്യക്തികളെയോ കാണുമ്പോൾ  നിങ്ങളുടെ ഉള്ളിൽ
ആ വ്യക്തിയുമായി ആയോ വസ്തുക്കളും ആയോ നിങ്ങൾക്ക് ബന്ധമുള്ളതായി തോന്നാറില്ലേ ?

ഇത്തരം ചിന്തകളെ വസ്തുക്കളെ കൂട്ടിച്ചേർത്ത് അതിൽ നിന്നും നമ്മുടെ പൂർവ്വജന്മങ്ങളെ കണ്ടെത്തുന്ന വഴിയാണ് അനുരണന രീതി

അനുരണന ബോധം

അനുരണന രീതിയുടെ ഏറ്റവും വലിയ പ്രത്യേകത  ഇത്  മുൻജത്തെക്കുറിച്ചു ബോധപൂർവമായ ഓർമ്മകളില്ലാത്തവരിൽ  പോലും പ്രവർത്തിക്കുന്നു എന്നതാണ്

നമ്മൾ ഇത്രയും കാലം ജീവിച്ചു വന്ന എല്ലാ ശരീരങ്ങളെ കുറിച്ചും ജീവിതങ്ങളെ കുറിച്ചും നമ്മുടെ ബോധത്തിന് വളരെ വ്യക്തമായ അറിവുണ്ട് അതുകൊണ്ടുതന്നെ മുജ്ജന്മത്തിൽ നമ്മൾ ഉപയോഗിച്ചിട്ടുള്ള പരിചയപ്പെട്ട ഏതെങ്കിലും വസ്തുക്കൾ ഇപ്പോൾ  കാണുമ്പോൾ അതിനോടു പ്രത്യേകതരത്തിലുള്ള ഒരു ഇഷ്ടം, താല്പര്യം നമ്മൾക്ക് തോന്നാൻ സാധ്യതയുണ്ട് നിങ്ങളുടെ എല്ലാ താൽപര്യങ്ങൾക്കും ഇഷ്ടത്തിനും പിന്നിൽ നിങ്ങളുടെ പൂർവ്വജന്മ സ്മരണകൾ ആവാം ഇത്തരം മനസ്സിൽ വരുന്ന ചിന്തകളെ കൃത്യമായി എഴുതി വയ്ക്കുകയും
അതിനെക്കുറിച്ച് അനുസന്ധാനം ചെയ്യുകയും ചെയ്താൽ  നിങ്ങളുടെ പൂർവജന്മ സ്മരണ കൃത്യമായി നിങ്ങൾക്കുള്ളിൽ തന്നെ തെളിഞ്ഞുവരും

ഉദാഹരണത്തിന്  വിവിധ രാജ്യങ്ങളുടെ പേര് സ്ഥലങ്ങളുടെ പേര് പേപ്പറിൽ എഴുതി വയ്ക്കുകയോ
ചിത്രങ്ങൾ വയ്ക്കുകയോ ചെയ്യുക
ആ എല്ലാ പേരിലേക്കും  മാറിമാറി നോക്കി കൊണ്ടിരിക്കുമ്പോൾ  ഏതെങ്കിലും ചില പേരുകളും ചിത്രങ്ങളും നിങ്ങളെ കൂടുതൽ സ്വാധീനിക്കും ഒരു പ്രത്യേക താല്പര്യം നിങ്ങൾക്ക് സ്ഥലത്തോട് തോന്നുന്നതായി അനുഭവപ്പെടും അപ്പോൾ നിങ്ങൾ നിങ്ങളുടെ ബോധത്തെ ശ്രദ്ധിച്ചാൽ
ഒരുപക്ഷേ നിങ്ങളുടെ പൂർവജന്മ സ്മരണ നിങ്ങളിലേക്ക് വരും

എല്ലാ താല്പര്യങ്ങളും പൂർവജന്മ സ്മരണ ആയിരിക്കണമെന്നില്ല
ഈ ജന്മം തന്നെ നിങ്ങൾ കേട്ടറിഞ്ഞ തോ  മറ്റാരെങ്കിലും അവരുടെ അനുഭവങ്ങളിലൂടെ പറഞ്ഞതോ
സിനിമയിൽ കണ്ടതോ ഒക്കെആയും  താല്പര്യം തോന്നാം

അനുരണനം എന്നത് വാസ്തവത്തിൽ നാം തന്നെ ചിന്തിച്ചു എത്തിച്ചേരേണ്ട ഒന്നല്ല ചിന്താധാരകൾ അനുരണ ത്തിൻറെ വഴിയിൽ 
സ്വാഭാവികമായി എത്തിച്ചേരുകയാണ് വേണ്ടത്

അനുരണന രീതി ഉപയോഗിച്ച് മുൻജന്മ ഓർമ്മകളിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പെട്ടന്ന് ഒരു നിഗമനത്തിൽ എത്താതിരിക്കുക എന്നതാണ്

നമ്മൾ അനുരണന രീതി ഉപയോഗിക്കുമ്പോൾ  ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നമ്മൾക്ക് കിട്ടുന്ന ഓരോഓരോ ഭാഗത്തിനും പ്രത്യേകം അർഥം ഉണ്ടാകണം എന്നില്ല  ചെറിയ ഭാഗങ്ങൾ എല്ലാം ചേർന്ന് ഒരു വലിയ കാര്യത്തിന്റെ സൂചന ആവുന്നതായിരിക്കാം .

അനുരണന രിതി ഉപയോഗിച്ച് മുൻജന്മ്മത്തിന്റെ ഓർമ്മകളുടെ ഒരു വലിയ പട്ടിക നിങ്ങൾ വേഗത്തിൽ ശേഖരിക്കാൻ സാധിക്കും എന്നാൽ സമയ പരിധികൾ ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങൾ തൊഴിലുകൾ മുതലായവ ലിസ്റ്റുകൾ പരിശോധിക്കുബോൾ ഒരു അന്വേഷകന്റെ വിവേകം കാണിക്കേണ്ടതുണ്ട് 

കാരണം എതെങ്കിലും ചില വിവരങ്ങളുടെ ഭാഗങ്ങൾ പരസ്പരം ബന്ധിപ്പിച്ച് ഒരു വലിയ ചിത്രം ഉണ്ടാക്കേണ്ടിവരുമ്പോൾ വഴിതെറ്റാതിരിക്കാൻ അത് നിങ്ങളെ സഹായിക്കും .

നിശ്ചിതസമയത്തിനുള്ളിൽ നിങ്ങളുടെ പൂർവ്വജന്മം വ്യക്തമായി മനസ്സിലാക്കണം എന്ന് വാശി പിടിക്കരുത് , ക്ഷമയോടെ കാത്തിരിക്കുക , അങ്ങനെ തിരക്കുകൂട്ടി അബദ്ധവശാൽ ഒരു തെറ്റായ മുൻജന്മ ചരിത്രം കെട്ടിച്ചമയ്ക്കുകയും ചെയ്താൽ , 
നമുക്ക് പ്രധാനപ്പെട്ടതും പ്രയോജനകരവുമായ വിവരങ്ങൾ അടങ്ങിയ ഒരു യഥാർത്ഥ മുൻജന്മ ഓർമ്മകളെ  തിരിച്ചറിയാൻ നമുക്ക് സാധിക്കാതെ വരും . 

എന്നിരുന്നാലും , ക്ഷമയോടെ നിങ്ങളുടെ സ്വന്തം ആന്തരിക ഗുരുക്കൽ മാരിൽ വിശ്വസിച്ചു ഓർമ്മകളെ തേടിയാൽ , തീർച്ചയായും ശരിയായ ഭാഗങ്ങൾ ഒത്തുചേരും .

 നമ്മുടെ ഉള്ളിൽ ഉണ്ടാവുന്ന എല്ലാ താല്പര്യങ്ങളും അനുരണനമാണ് എന്ന് അര്ഥമാക്കുന്നില്ല . 

 ഒരു കാര്യത്തോടുള്ള ലളിതമായ താൽപ്പര്യവും , ഹ്യദയത്തിന്റെ അടിത്തട്ടിൽ ഇളക്കം തട്ടത്തക്ക രീതിയിലുളള താൽപ്പര്യവും തിരിച്ചറിയാനുള്ള വിവേകം കാണിക്കണം . 

ശരിയായ വിവരങ്ങളുടെ ഭാഗങ്ങലാണ് തമ്മിൽ ബന്ധിപ്പിക്കുന്നത് എന്ന് നമുക്ക് എങ്ങനെ അറിയാൻ സാധിക്കും?


ചിലപ്പോൾ നമ്മൾൾ കണ്ടെത്തിയ കാര്യങ്ങളുടെ അർത്ഥവും സാധുതയും വളരെ വ്യക്തമായി അറിയാൻ സാധിക്കും . അതിനാൽ നമുക്ക് dejavu ( നേരത്തെ ഉണ്ടായിട്ടുളള അനുഭവമാണ് എന്ന തോന്നലുളവാക്കുന്നവ ' ) സമാനമായ ഒരു വികാരമോ അല്ലെങ്കിൽ അതിലും ശക്തമായ വികാരമോ ഉണ്ടാകും , 

നമ്മൾ സംഭരിച്ചു വച്ച ഓർമ്മകൾ അല്ലെങ്കിൽ ചിത്രങ്ങൾ  ചേർത്തുവെക്കുമ്പോൾ   നമുക്ക് ഒന്നും കൃത്യമായി മനസ്സിലാക്കാൻ  സാധിക്കുന്നില്ല എങ്കിൽ , വിഷമിക്കേണ്ട . ഈ പ്രത്യേക മുൻജന്മ ഓർമ്മ നിങ്ങൾ മനസിലാക്കാൻ ഉപബോധമനസ് ആഗ്രഹിക്കില്ല , അല്ലെങ്കിൽ ഇത് ഒരുമുൻജന്റെ ഓർമ്മ ആയിരിക്കില്ല . എന്തുതന്നെയായാലും , വിവരങ്ങളെ ധ്യാനിക്കുക , എന്നിട്ടും അതിന്റെ അർഥം കണ്ടെത്താൻ നിങ്ങള്ക്ക് കഴിയുന്നില്ലെങ്കിൽ , അത് മാറ്റിവെക്കുക , പിന്നീട് അത് ഗ്രഹിക്കുവാനുള വഴി നിങ്ങളുടെ ബോധമനസ് കണ്ടെത്തും 

അനുരണന രീതി ഉപയോഗിച്ച് ഓർമ്മകളെ തിരിച്ചറിയുന്നതിനെ ഒരു ഉദാഹരണത്തിലൂടെ പറയാം

 ചെളിനിറഞ്ഞ ഒരു പുരാതനചുവർ ചിത്രം നിങ്ങൾ വൃത്തിയാക്കുന്നു എന്ന് കരുതുക
ചെളി മാറുന്നതിനനുസരിച്ച് ആദ്യം ചില ചില ഭാഗങ്ങൾ മാത്രമാണ് നമ്മൾ കാണുന്നത്എന്നാൽ ചെളി മാറുന്തോറും കൂടുതൽ കൂടുതൽ കൃത്യതയോടെ കൂടി ആ ചിത്രം നമുക്ക് കാണാൻ സാധിക്കും ചെളി പൂർണ്ണമായും മാറുന്നതോടെ കൂടി വളരെ വ്യക്തമായി ആ ചിത്രങ്ങൾ നമുക്ക് തെളിഞ്ഞുവരുംഅതേപോലെ തന്നെയാണ് അനുരണനരീതിയും പ്രവർത്തിക്കുന്നത്
 പക്ഷെ ചെളി മുഴുവൻ വൃത്തിയാക്കുന്നതു വരേയ്ക്കും അതിന്റെ പൂർണ്ണ വ്യാപ്തി നമുക്കറിയാനാകില്ല . 

പൂർവ്വ ജന്മ ഓർമ്മകൾ പര്യവേക്ഷണം ചെയ്യുമ്പോഴും ഇത് ബാധകമാണ് . നമ്മൾൾ അനുരണന രീതി ഉപയോഗിച്ച്  സമന്വയിപ്പിച്ച മുജന്മ കഥ അനാവരണം ചെയ്താൽ കണ്ടെത്തിയ കാര്യങ്ങളിൽ ഒരൊറ്റ വ്യാഖ്യാനം മാത്രം ചെയ്യരുത്

 ഉപബോധമനസ് നിങ്ങളോടു പലതും സംവദിക്കുന്നു ഉണ്ടാവാം ഒരുപക്ഷേ അത് ഒരു മുജൻമത്തിന്റെ ഓർമ്മയാവാം . അല്ലെങ്കിൽ അത് ഒരു സാങ്കൽപ്പിക കഥയോ സ്വപ്നമോ ആവാം . എന്തായാലും . അത് നിങ്ങളുടെ മനസ്സിന്റെ ഒരു പ്രധാന പ്രകടനമാണ് . അതിൽ നിന്ന് പഠിക്കുക , നമ്മുടെ നിലവിലെ ജീവിതത്തിൽ നമ്മൾ കണ്ടെത്തുന്നതിന്റെ  ഭാഗങ്ങൾ സംയോജിപ്പിക്കുക , 

മുജന്മ ജീവിത പര്യവേക്ഷണം ചെയ്യാൻ തയ്യാറാകുമ്പോൾ , ചരിത്രപരമായ യാഥാർത്ഥ്യത്തിൽ കാൽ ഉറച്ചുനിൽക്കാൻ ഓർമിക്കുക . 


പൂർവ്വജന്മത്തിൽ നമ്മൾ രാജാവോ മന്ത്രിയോ രാജ്ഞിയോ  ആയിരിക്കുമെന്നില്ല . നമ്മുടെ ജീവാത്മാവ് എല്ലായ്പ്പോഴും ഒരേ ലിംഗത്തിൽ തന്നെ . ജന്മമമെടുക്കണം എന്നുമില്ല . നമ്മൾ  ഇഷ്ടപ്പെടുന്നതരത്തിലുള്ള വെക്തിത്വങ്ങളാവണമെന്നുമില്ല - എങ്ങനെഒക്കെ ആയിരുന്നാലും
നമ്മളായിരുന്ന വ്യക്തിത്വത്തെ കുറിച്ച് ലജ്ജിക്കുകയോ , ഭയപ്പെടുകയോ ചെയ്യേണ്ടതില്ല . 

"ആവർത്തിച്ചുള്ള മുജന്മ അനുഭവം  മനസിന്റെ അബോധാവസ്ഥയിൽ ശക്തമായ അടയാളം സൃഷ്ടിക്കപ്പെടും" എന്നുള്ളതാണ് ഈ നിയമത്തിന്റെ ഒരു പ്രധാന ദർശനം


നമുക്ക് ഒരു മുജന്മ്മ അനുരണനം ഉണ്ടെന്ന് തോന്നുന്ന സംഭവങ്ങൾ കണ്ടെത്തുമ്പോഴെല്ലാം , അത് നിങ്ങളുടെ പുസ്തകത്തിൽ ഒരു പേജിൽ അടയാളപ്പെടുത്തുക. മുജന്മത്തിലെ ഓർമ്മകളുടെ എല്ലാ ശകലങ്ങളും ഒരിടത്ത് ശേഖരിക്കപ്പെടുന്നതിനാൽ   അവ ചേർത്ത് വെയ്ക്കാൻ നമ്മെ സഹായിക്കും 
ഉദാഹരണം
പല രാജ്യങ്ങളുടെ പേരുകൾ കേൾക്കുമ്പോൾ  ജർമനി എന്ന വാക്ക് കേൾക്കുമ്പോൾ നമ്മളുടെ മനസ്സിൽ എവിടെയോ ശക്തമായ ഒരു മിന്നൽ സൃഷ്ടിക്കപ്പെടുന്നുണ്ട് എങ്കിൽ
ജർമനി എന്ന രാജ്യത്തെ കുറിച്ചും അവിടുത്തെ ചരിത്രത്തെ കുറിച്ചും സ്ഥലങ്ങളെ കുറിച്ചും കൂടുതലായി മനസ്സിലാക്കാൻ ശ്രമിക്കുക
അവിടുത്തെ ഓരോ സ്ഥലങ്ങളുടെ പേരുകളും നമ്മൾക്ക് വളരെ പരിചിതമായി തോന്നുകയാണെങ്കിൽ
ഒരുപക്ഷേ നമുടെ ജർമ്മനിയിലെ ജീവിതം കാലം  നമുക്ക് ഓർത്തെടുക്കാൻ കഴിയും

മോഹന്ലാലും ജഗതി ശ്രീകുമാറും തകർത്ത  അഭിനയിച്ച "യോദ്ധഎന്ന സിനിമ എന്നെ വളരെയധികം സ്വാധീനിച്ച ഒരു സിനിമയാണ്

ഞാൻ എത്ര തവണ ആ സിനിമ കണ്ടു എന്ന് എനിക്ക് പോലും ഓർമ്മയില്ല

ആ സിനിമയിലെ ഓരോ സീനും കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു ആഹ്ലാദമാണ് എൻറെ അന്തരംഗത്തിൽ ഉണ്ടായിരുന്നത്

ആ സിനിമ കണ്ടതിൽ നിന്നുമാണ് എനിക്ക് നേപ്പാളി നോട് അതിഥിയായ പ്രണയം ഉണ്ടായത് എന്നാണ് ഞാൻ ചിന്തിച്ചിരുന്നത്

എന്നാൽ എൻറെ പൂർവ്വജന്മ പര്യവേഷണം കഴിഞ്ഞപ്പോഴാണ് എനിക്ക് മനസ്സിലായത്

എൻറെ ഒരു ജന്മം  നേപ്പാളിൽ ബുദ്ധസന്യാസി ആയിട്ടായിരുന്നു
സിനിമയിൽ അവിടുത്തെ സ്ഥലങ്ങൾ കണ്ടപ്പോൾ എൻറെ ഉള്ളിൽ അനുരണനങ്ങൾ ഉണ്ടായതാണ്


ഏതൊക്കെ രീതിയിൽ ആണ് അനുരണനങ്ങൾ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം


1.വംശം , ശരീര നിറം 

ഒരിക്കൽ അനുരണനം മനസ്സിലാക്കാൻ നമ്മൾ പഠിച്ചുകഴിഞ്ഞാൽ മുൻജന്മത്തിൽ നമുക്ക്ക്ക് ഉണ്ടായിരുന്ന ചില  വർണ്ണ വംശീയ ഓർമ്മകൾ വേഗത്തിൽ നിർണ്ണയിക്കാൻ കഴിയും ,


2.ഫർണിചർ , വസ്ത്രങ്ങൾ , വ്യത്യസ്ത പഴക്കമുള്ള പുരാതന വസ്തുക്കൾ
 മുജന്മമതിൽ വിലമതിക്കപ്പെടാനാവാത്തതോ പതിവായി ഉപയോഗിക്കുന്നതോ ആയ വസ്തുക്കൾക്ക് അനുരണനത്തിന്റെ വികാരം ഉളവാക്കാൻ ഒരു പ്രത്യേക ശക്തിയുണ്ടെന്ന് തോന്നുന്നു . വാച്ചുകൾ , എംബായിഡറി തലയണകൾ മറ്റ് ലൗകിക വസ്തുക്കൾ എന്നിവ കുട്ടികൾ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞതിനെ കുറിച്ച് സ്റ്റിവൻസൺ ഇടയ്ക്കിടെ എഴുതാറുണ്ട് . അത്തരം വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് കുട്ടികൾക്ക് അവരുടെ മുജന്മമത്തെ ഓർമ്മിക്കുന്ന വിശദാംശങ്ങളുടെ എണ്ണം വളരെയധികം വർധിപ്പിച്ചു എന്ന് അദ്ദേഹം കണ്ടെത്തി 


ടിബറ്റിൽ നിരവധി നൂറ്റാണ്ടുകളായി വിശ്വസിച്ചു പോരുന്നത് ദലൈലാമ മരിച്ചാൽ നിശ്ചിത വർഷത്തിനുള്ളിൽ അവർ പുനർജനിക്കും എന്നാണ് സഭാ പ്രഭുക്കന്മാരുടെ മറ്റ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും , ലാമയുട പുനർജന്മം എന്ന് വിശ്വസിക്കുന്ന കുട്ടിയിൽ പൂർവ്വജൻമ്മ സ്മരണയുണ്ടാക്കാൻ പ്രയത്നിക്കും ലാമയുടെ മരണത്തിന് ഏകദേശം രണ്ട് വർഷത്തിന് ശേഷം ഗ്രാമപ്രദേശങ്ങളിലുടനീളം പൂനർജനിച്ച ആത്മാവിന് വേണ്ടിയുളള തിരയൽ ആരംഭിക്കും   , ആ ബാലനെ കണ്ടത്തിയുകഴിഞ്ഞാൽ ഒരു കൂട്ടം വസ്തുക്കൾ അവനു മുൻപിൽ നൽകും . വിട്ടുപോയ ലാമയുടെ ചില വസ്തുവകകൾ അതിൽ ഉൾപ്പെടും മരണമടഞ്ഞ ലാമയുടേതായ വസ്തുക്കളെ മാത്രമേ കുട്ടി വേഗത്തിലും കൃത്യമായും - തിരിച്ചറിഞ്ഞുള്ളൂവെങ്കിൽ അത് പ്രാമാണീകരണത്തിലേക്കുള്ള ആദ്യപടിയായി കണക്കാക്കപ്പെടുന്നു .

 അവകാശി എന്ന് വിശ്വസിക്കപ്പെടുന്ന കുട്ടിയിലേക്കു അധികാരത്തിന്റെ നിയന്ത്രണം വീണ്ടും കൈമാറുന്നതിനുമുമ്പ് കർശനമായ പരിശോധനകൾ നടത്തിവരാറുണ്ട്

 തെളിവുകൾ പലപ്പോഴും വളരെ വിചിത്രമാവാറുണ്ട് ഇത്തരം അനുഭവം ഉണ്ടായ ഒരു കാര്യസ്ഥനെ കുറിച്ച് 1929 ൽ ടിബറ്റിലെ മാജിക് ആൻഡ് മിസ്റ്ററി എന്ന പുസ്തകത്തിൽ ബുദ്ധമതത്തെക്കുറിച്ചുള്ള പര്യവേക്ഷകനും പ്രഗൽഭനുമായ അലക്സാണ്ട ഡേവിഡ് നിൽ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവത്തെക്കുറിച്ച് പറയുന്നുണ്ട് . 

ഒരു കാര്യസ്ഥൻ ഫാം ഹൗ സിൽ വെള്ളം കുടിക്കാൻ പോയപ്പോൾ പെട്ടെന്ന് ഒരു കൊച്ചുകുട്ടി അയാളെ ആക്രമിച്ചു . തന്റെ വിൽപത്രം തിരികെ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ആക്രമണം കാര്യസ്ഥൻ ഇടിമിന്നലേറ്റത് പോലെ ഞെട്ടി കാരണം അടുത്തിടെ വിട്ടുപോയി തന്റെ യജമാനന്റെ ഒരു വിൽപത്രം അയാളുടെ പക്കലുണ്ടായിരുന്നു തുടർന്നുള്ള പരിശോധനകളിൽ കുട്ടി അവതാരമായ ലാമയാണെന്ന് ബോധ്യപ്പെട്ടു .


കുട്ടി തന്റെ എസ്റ്റേറ്റിലേക്ക് വിജയത്തോടെ മടങ്ങിയെത്തിയപ്പോൾ ഡേവിഡ് നിൽ സന്നിഹിതനായിരുന്നു . ഒപ്പം തന്റെ സ്വത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ആകുട്ടി പരാതിപ്പെടുകയും മറ്റ് പ്രിയപ്പെട്ട വസ്തുക്കൾ ആവശ്യപ്പെടുകയും ചെയ്തപ്പോൾ അവർ വീട്ടിലെ മറ്റുള്ളവരോടൊപ്പം നിരീക്ഷിക്കുകയും ചെയ്തു

മരിക്കുന്നതിനുമുമ്പ് ലാമ അത് പൂർണ്ണമായുംഒരു പ്രത്യേക അറക്കത്ത് സൂക്ഷിച്ചു വെച്ചിരുന്നത് ലഭിക്കുകയും അത് കുട്ടിക്ക് നൽകുകയും ചെയ്തു 

ഏതെങ്കിലും ഒരു വസ്തുവിനെ നിങ്ങൾ ആദ്യമായി കണ്ടപ്പോൾ നിങ്ങളുടെ ഉള്ളിൽ ആഴത്തിൽ ഒരു തരംഗം ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുക

കഴിഞ്ഞ ജന്മത്തിൽ നമ്മൾ സ്വന്തമാക്കുന്ന വസ്തുക്കളോട് പെട്ടന്ന് അടുപ്പം തോന്നുന്നത് സാധാരണമാണ് അനുരണന രിതി ഉപയോഗിച്ച് ഇവയെ കണ്ടെത്താൻ എളുപ്പമാണ് ആ സമയത്തു നമുക്കുണ്ടായിരുന്നു അടുപ്പങ്ങൾ സുഹൃത്തു ബന്ധങ്ങൾ ഇവയെല്ലാം തിരിച്ചറിയാൻ എളുപ്പം സാധിക്കും


അനുരണത്തിന്റെ വൈദഗ്ദ്ധ്യം നിങ്ങൾ നേടികഴിഞ്ഞാൽ ഒരു പത്യേക അലങ്കാരത്തിനോ ഫർണിച്ചറുകളോ എന്തെങ്കിലും അനുരണനം നിങ്ങളിൽ ഉണ്ടാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക അല്ലെങ്കിൽ ഈ ജീവിതത്തിൽ നിങ്ങൾ ആകർഷിച്ച വസ്ത്രങ്ങളുടെയും ഫർണിച്ചറുകളുടെയും ശൈലിയും കാലഘട്ടത്തെയും പരിശോധിക്കാം
അതുവഴി നമ്മുടെ  പൂർവ്വജന്മത്തിന്റെ കാലഘട്ടം നമുക്ക് മനസ്സിലാക്കാൻ സാധിക്കും
 

3.തൊഴിലുകൾ
 മുജന്മത്തിലെ തൊഴിലുകളും വ്യക്തികളിൽ ശക്തമായ മുദ്ര പതിപ്പിക്കുന്നു .  മനസിനെ തൊഴിൽ സമ്പന്ധമായ കാര്യങ്ങൾ ഓർക്കുവാൻ പ്രേരിപ്പിച്ചാൽ മുജന്മത്തിൽ ചെയ്യ് തിരുന്ന രണ്ടാ മൂന്നോ തോഴിലിനെ പറ്റി  ഓർത്തെടുക്കാൻ കഴിയും .

 കരകൗശല വസ്തുക്കളുടെ നിർമാണം ,മത്സ്യ ബന്ധനം, വേട്ട, അദ്ധ്യാപനം, എഴുത്ത് ,മരപ്പണി, മറ്റുള്ളവരെ സഹായിക്കുക, അഭിനയം, നെയ്ത്ത്, പൊതു വേദിയിലെ പ്രാസംഗികൻ , ഇലക്ട്രോണിക്സ് , അല്ലെങ്കിൽ ജ്യോതിശാസ്ത്രം തുടങ്ങിയവ നിങ്ങൾക്ക് അനുരണനമുള്ള തൊഴിലുകളുടെ ഒരു ലിസ്റ്റ് ഉപയോഗിച്ച് നിങ്ങളുടെ അഭിരുചി
കണ്ടെത്താൻ കഴിയും ഏതോ ഒരു ജോലി ചെയ്യുമ്പോൾ മാത്രം നിങ്ങൾക്ക്  ക്ഷീണം ഉണ്ടാകില്ല ഒരുപാട് ഊർജ്ജം ലഭിക്കുകയാണ് ചെയ്യുക ആ ജോലി നിങ്ങളുടെ മുജ്ജന്മ ജോലിയുമായി ബന്ധപ്പെട്ട താണ് 
ഒരു കുട്ടി തൻറെ ചെറുപ്രായത്തിൽ  വിമാനത്തിൻറെ
സാങ്കേതികത കളെ കുറിച്ചും വിമാനംപറപ്പിക്കുന്ന അതിനെക്കുറിച്ചും  കൃത്യമായി  സംസാരിച്ച സംഭവം പത്രത്തിൽ വന്നത് ഓർക്കുന്നു.
ജന്മനാൽ തന്നെ നമുക്കു ചില തൊഴിലിനോട് അതിശക്തമായ താൽപര്യം തോന്നുന്നതും പൂർവ്വജന്മ സ്മൃതി ആയിരിക്കാം


4.ഭാഷകൾ

ചിലർക്ക് ചിലഭാഷകളോടുളള ആ കർഷണം പതിവായി റിപ്പോർട് ചെയ്യുന്ന ഒന്നാണ് . മാത്രമല്ല ഒരു പ്രത്യേക ഭാഷയ്ക്കുള്ള അനുരണനം പല തരത്തിൽ പ്രകടമാകാം ഇടയ്ക്കിടെ ചില വ്യക്തികൾ ഒരു വാക്കുതന്നെ നാവിൽ ഒട്ടിപ്പിടിച്ചിരിക്കുന്നതുമാതിരി ഉപയോഗിച്ചുകൊണ്ടിരിക്കും 

കൂട്ടിക്കാലത്ത് നിങ്ങൾ ആരും കേട്ടിട്ടില്ലാത്ത കൗതുകകരമായ ശബ്ദമുള്ള  പറഞ്ഞുകൊണ്ടിരുന്നു എങ്കിലോ അല്ലെങ്കിൽ ചിലപ്പോൾ നിങ്ങളുടെ മനസ്സിൽ വിചിത്രമായ വാക്കുകൾ കേൾക്കുകയാണെങ്കിലോ , അവ മറ്റേതെങ്കിലും ഭാഷയിൽ നിന്നുള്ള അർത്ഥവത്തായ പദങ്ങളാണോയെന്ന് അന്വേഷണം നടത്തണം  , 

നിങ്ങൾക്ക് ഈ അനുഭവമൊന്നുമില്ലെങ്കിലും ഭാഷകളുടെ ഒരു പട്ടികയിലൂടെ കടന്നുപോകുന്നതിലൂടെ നിങ്ങൾക്ക് ഏതൊക്കെ അനുരണനങ്ങളാണുള്ളതെന്ന് നിർണ്ണയിക്കാനാകും ഒരുപക്ഷേ നിങ്ങൾക്ക് ഇതിനകം തന്നെ ചില ഭാഷകളോട് അനുരണനം ഉണ്ടെന്നു നിങ്ങൾ കണ്ടെത്തിക്കാണും നിങ്ങൾ ഒരിക്കലും ഒരു പ്രത്യേക ഭാഷ പഠിക്കാതെ തന്നെ ആകർഷിക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നിയാൽ അല്ലെങ്കിൽ ഒരു പ്രാദേശിക പ്രഭാഷകനെപ്പോലെ അനായാസമായി സംസാരിക്കാൻ കഴിയുന്നുണ്ടെങ്കിൽ നിങ്ങള്ക്ക് അതിനോട് അനുരണനം ഉള്ളത് കാരണമാണ് 
നേരെമറിച്ച് നിങ്ങൾക്ക് എല്ലായ്പ്പോഴും ഒരു പ്രത്യേക ഭാഷയോട് വിശദീകരിക്കാനാകാത്തതും തിവ്രവുമായ അനിഷ്ടം ഉണ്ടായിട്ടുണ്ടെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം അത് സൂചിപ്പിക്കുന്നത് ആ ഭാഷയുമായി മുൻജന്മത്തിൽ അസുഖരമായി എന്തോ ഉണ്ടായിട്ടുണ്ടെന്നാണ്


 5.ഭക്ഷണങ്ങൾ

ചില ഭക്ഷണങ്ങളുടെ രുചികൾ ഒരു ജന്മത്തിൽ നിന്നും മറ്റൊന്നിലേക്ക് ശക്തമായ സ്വാധീനം ചലുത്താറുണ്ട് . കുട്ടികളിൽ ഭക്ഷണത്തോടുള്ള മുജ മുൻഗണനകളും വെറുപ്പുകളും പ്രകടമായ നിരവധി കേസുകൾ സ്റ്റീവൻസൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട് വളരെ മസാലകൾ നിറഞ്ഞ ഭക്ഷണത്തോടുള്ള അഭിരുചി , സസ്യാഹാരത്തോടുള്ള താല്പര്യം മുജന്മത്തിലെ പ്രത്യേക പാചകരീതിക്ക് മുൻഗണന എന്നിവ മാത്രമല്ല വിശാലമായ രുചികളും ഇതിൽ ഉൾപ്പെടുന്നു 

 6.മതങ്ങൾ
സാധാരണയായി ആത്മീയ വിശ്വാസങ്ങളോടൊപ്പമുള്ള വികാരത്തിന്റെ തീവ്രത കാരണം മിക്ക ആളുകൾക്കും അവരുടെ മുജന്മത്തിൽ തങ്ങൾ ആരാധിച്ചിരുന്ന ദേവതകളെയും മതങ്ങളെയും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും . 
ബുദ്ധമതം ക്രിസ്തുമതം , ഹിന്ദുമതം  താവോയിസം അല്ലെങ്കിൽ സൂഫികളുടെ രചനകൾ എന്നിവയോട് നിങ്ങൾക്ക് പ്രത്യേക മനോഭാവം എന്തെങ്കിലുമുണ്ടോ അത് മുജ്ജന്മസ്മരണകൾ ആയിരിക്കാം

അനുരണനത്തിനായി വിവിധ മതങ്ങളെ പരിശോധിക്കുന്നതിനൊപ്പം , മതത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വതസിദ്ധമായ മനോഭാവങ്ങളും ശ്രദ്ധിക്കുക 

പല തരം ആരാധനകളിൽ   നിങ്ങൾ കൂടുതലും ആകർഷിക്കപ്പെടുന്നത് ഏതിലാണ് എന്ന് നിരീക്ഷിക്കുക  ആ സാദ്ധ്യതകൾ ആരാധനയുടെ മുജന്മ്മ ശീലങ്ങളെ സൂചിപ്പിക്കാം . 

അതുപോലെ തന്നെ നിങ്ങള്ക്ക് വിശദീകരിക്കാൻ കഴിയാത്തവിധം വെറുപ്പു തോന്നുന്ന മതങ്ങളെ ( ശ്രദ്ധിക്കുക അങ്ങനെ ഒരു പ്രത്യേക വിഭാഗക്കാരോട് മാത്രം പ്രത്യേക മതത്തിലെ പുരോഹിതൻ മാറോടു ഒക്കെ പ്രത്യേകിച്ചും വെറുപ്പ് തോന്നുന്നുണ്ടോ ഉണ്ട് എങ്കിൽ അത്തരം വികാരങ്ങളുണ്ടാകുന്നത് മുജന്മത്തിലെ മത പീഡനങ്ങളുടെ ഫലമായിരിക്കാം , 

7. മൃഗങ്ങൾ

 ഒരു പ്രത്യേകതരം മൃഗങ്ങളോടുള്ള അടുപ്പം ഒരു മുജന്മ ബന്ധത്തെ സൂചിപ്പിക്കുമെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു , നിങ്ങൾക്ക് എല്ലായ്പ്പോഴും കുതിരകളോട് ഒരു പ്രത്യേക ആകർഷണം ഉണ്ടെങ്കിൽ ഏതെങ്കിലും മുജന്മത്തിൽ നിങ്ങളുടെ ജീവിതം കുതിരകളെ ചുറ്റിപ്പറ്റിയാകാം പൂച്ചകളോടുള്ള നിങ്ങളുടെ സ്നേഹം ഒരു ആസക്തി ഉണ്ടാക്കുന്നു എങ്കിൽ നിങ്ങൾ മുജന്മമതിൽ പൂച്ചകളെ സ്നേഹിച്ചു വളർത്തിയിരിക്കാം അത് പോലെ തന്നെ ഈ ജന്മമത്തിൽ ഏതെങ്കിലും മൃഗത്തെയോ ജീവികളെയോ അകാരണമായി ഭയക്കുന്നു എങ്കിൽ മുജന്മമതിൽ ഏതോ ഒരു ജന്മം ആ ജീവികളിൽ നിന്നും ദുർഘടമായ ഉപ്രദവങ്ങൾ ഉണ്ടായിട്ടുണ്ടായിരിക്കാം ചിലപ്പോൾ മരണകാരണം , പോലും അതാവാം ,

 8.കാലാവസ്ഥ 

ഒരു പ്രത്യേക കാലാവസ്ഥയെ സഹിക്കാനുള്ള നമ്മുടെ കഴിവാണ് നമ്മോടൊപ്പം നിലനിൽക്കുന്നതായി തോന്നുന്ന മുജന്മത്തിലെ അനുരണനങ്ങളിലൊന്നാണ് 

നിങ്ങൾ വളർന്ന കാലാവസ്ഥയിൽ നിന്ന് വ്യത്യസ്തമായ ഒരു കാലാവസ്ഥയിലാണ് നിങ്ങളുടെ ശരീരത്തിന് ഇണങ്ങിയത് എന്ന് തോന്നിയിട്ടുണ്ടോ യൂറോപ്യൻ അമേരിക്കക്കാരായ വ്യക്തികൾ ഉഷ്ണമേഖലകളിൽ പുനർജന്മം നെടുബോൾ ഉഷ്ണമേഖലാ കാലാവസ്ഥയിലെ ചൂട് വളരെ കഷ്ടം എന്ന് തോന്നാൻ സാധ്യതയുണ്ട് ഏഷ്യക്കാരായ ആളുകൾ അതേപദേശത്തു തന്നെ ജന്മമെടുക്കുമ്പോൾ അവരുടെ കുട്ടിക്കാലത്തു തന്നെ അതുമായി അനുരണനം തോന്നും 


9.ശരീര കർമ്മങ്ങൾ 

മുജന്മമത്തിൽ ഉണ്ടായിരുന്ന പരിക്കുകൾ, കർമ്മങ്ങൾ ഇത് ജീവിതത്തിൽലും ശരീരത്തെ ബാധിക്കാമെന്നു ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട് . ഇക്കാരണത്താൽ നിങ്ങളുടെ ഇപ്പോഴത്തെ ശരിരത്തെ നന്നായി തന്നെ അവലോകനം ചെയ്യുക ഈ ശരീരത്തിൽ ഏതെങ്കിലും അവയവത്തിനു നിരന്തരമായി വേദന ഉണ്ടായിരിക്കുക .

അല്ലെങ്കിൽ എന്തെങ്കിലും അസ്വാഭാവികത ഉണ്ടായിരിക്കുക തുടങ്ങിയ ഉണ്ടാവുകയാണെങ്കിൽ അതിനു മുജന്മമവുമായി അനുരണനം സാധ്യമാണോ എന്ന് പരിശോധിക്കുക കാരണം ഇത്തരം പ്രശ്നങ്ങൾ പൂർവ്വജന്മത്തിന്റെ കർമ്മങ്ങളുടെ ഭാഗമായി വരുന്നതാണ് 

നിങ്ങളുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾക്കുള്ള അസാധാരണമായ സംവേദനക്ഷമത ശരീര കർമ്മങ്ങളെയും സൂചിപ്പിക്കുന്നു . 

നിങ്ങളുടെ കഴുത്തിൽ നന്നായി മുറുകുന്ന തരത്തിലുളള സ്കാർഫുകളോ വസ്ത്രങ്ങളോ അസ്വസ്ഥത ഉണ്ടാക്കുന്നു എങ്കിൽ മുജന്മത്തിൽ നിങ്ങൾക്ക് കഴുത്തിന് പരിക്കേറ്റിട്ടുണ്ടാവും  

 ചില കാര്യങ്ങളോടുള്ള ഭയവും മുജന്മത്തിന്റെ ആഘാതങ്ങളുടെ ഫലമായിരിക്കും ജലം , ഉയരം തോക്കുകൾ അല്ലെങ്കിൽ തീ എന്നിവയെക്കുറിച്ചുള്ള  ഭയം പോലുള്ള ഏതെങ്കിലും ആശങ്കകൾ നിങ്ങൾക്കുണ്ടെങ്കിൽ അത് വ്യക്തമായി . പരിശോധിക്കുക 

ഇവയിൽ നിങ്ങൾക്ക് മുൻകാല ജീവിത അനുരണനം ഉണ്ടോ എന്ന്  നിർണ്ണയിക്കാൻ ശ്രമിക്കുക


 10.ശാരീരിക സവിശേഷതക 

സ്റ്റീവൻ സൺ അദ്ദേഹത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത് കുട്ടികൾക്ക് അവരുടെ പഴയ ജന്മത്തിലെ പല സവിശേഷതകളും ഈ ജന്മത്തിലും അവർ പിന്തുടരുന്നു എന്നാണ് . 

നിങ്ങളെ സംബന്ധിച്ചെടുത്തോളം ഈ ജൻമം  ഒരിക്കലും നിങ്ങൾക്ക് വർഗീയതയെ നേരിടേണ്ടി വന്നിട്ടില്ലായിരിക്കാം പക്ഷെ  വർഗിയത നിങ്ങള്ക്ക് ഇപ്പോഴും ദേഷ്യം ഉണ്ടാക്കുന്ന ഒന്നാണെങ്കിൽ ഒരുപക്ഷേ നിങ്ങൾ മുജന്മമതിൽ വർഗ്ഗീയതയുടെ ഇരയായിരിക്കാം

നിങ്ങളുടെ ഹ്യദയം എല്ലായ്പ്പോഴും അനാഥരോടോ ദരിദ്രരോടോ ബലാത്സംഗത്തിനിരയായവരോ 
യുദ്ധ അഭയാർഥികളോടോ വളരെ യധികം സഹതാപം തോന്നുനുണ്ടെങ്കിൽ 

നിങ്ങളെ നിങ്ങൾക്ക്  അവരുടെ മുഖത്തു കാണുകയും ചെയ്യുന്നുണ്ടെങ്കിൽ ഒരുപക്ഷേ നിങ്ങൾ മുജന്മത്തിൽ അത്തരം സാമൂഹിക അനീതി അനുഭവിച്ചിരിക്കാം , 

എതിർലിംഗത്തേക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നുവെന്നും നിങ്ങളിൽ സ്വയം എത്രമാത്രം എതിർലിംഗത്തിന്റെ സ്വഭാവം ഉണ്ടെന്നു നോക്കുക . നിങ്ങൾ ഒരു പുരുഷനാണെങ്കിലും നിങ്ങളിൽ ഒരു സ്ത്രൈണത നിലനിൽക്കുന്നു എങ്കിൽ നിങ്ങൾ സമീപകാല ജീവിതത്തിലെ ഒരു സ്ത്രിയായിരിക്കാൻ സാധ്യതയുണ്ട് ന

നിങ്ങൾ ഒരു സ്ത്രീയാണെങ്കിലും മിക്ക സ്ത്രീകളേക്കാളും കൂടുതൽ തന്റേടവും ആണത്വവും കൂടുതലുള്ള ആളാണെങ്കിലും നിങ്ങളുടെ ഏതോ ജന്മത്തിൽ പുരുഷ്യൻ ആയിരുന്നിരിക്കാം , ആ ജന്മം നിങ്ങളെ കൂടുതൽ സ്വാധീനിച്ചിരിക്കാം അങ്ങനെ ഉണ്ടെങ്കിൽത്തന്നെ അത് ഒരു കുറവായി കാണുകയോ അല്ലെങ്കിൽ നാണക്കേട് വിചാരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല , മറിച്ചു അതിനെ ഗുണമായി വേണം കരുതാൻ കാരണം . ജീവിതത്തിൽ നമുക്ക് അത് കൂടുതൽ വിവേകപൂർവ്വം ചിന്തിക്കാനുള്ള ശേഷി നൽകും ഓരോ വ്യക്തിയും അവരുടെ മുൻജന്മത്തിൽ നിന്നും കൂടുതൽ പാഠങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കുക ഓരോ ജന്മത്തിന്റെയും ഓരോ വശങ്ങളിൽ നിന്നും ജീവിതവും അതിന്റെ രഹസ്യവും പഠിക്കാൻ ശ്രമിക്കുക അത് ചിലപ്പോൾ ഈ  ജീവിതം മുന്നോട്ടുവക്കുന്ന ഇടുങ്ങിയ അതിരുകളേക്കാൾ വളരെ സമ്പന്നവുമായിരിക്കും അതുപോലെ തന്നെ ആൺ പെൺ എന്നത് ഒരു നാണയത്തിന്റെ വശങ്ങൾ പോലെ ജീവിതത്തിന്റെ വശങ്ങളാണ് എന്നും രണ്ടും പരസ്പര പൂരകങ്ങളാണെന്നും മനസിലാക്കണം . 

അതിൽ ഒന്നിന്റെ നിലനിൽപ്പ് മറ്റൊന്നിനെ ആശ്രയിച്ചാണ് എന്നതും മനസിലാക്കണം

പൂർവ്വജന്മത്തിൽ നിങ്ങൾ ചെയ്ത കർമ്മങ്ങളുടെ ഒരു പരിഹാരമാണ് ഈ ജന്മം നിങ്ങൾ ചെയ്യുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും 


ഉദാഹരണത്തിന് നിങ്ങൾ ഒരു കാലത്ത് ഒരു യോദ്ധാവായിരുന്നുവെന്നും മുമ്പത്തെ ജന്മത്തിൽ നിരവധി ആളുകളുടെ മരണത്തിനോ പരിക്കിനോ നിങ്ങൾ ഉത്തരവാദിയാണെന്ന വസ്തുത പരിഹരിക്കുന്നതിനും ഈ ജിവിതത്തിൽ ഒരു രോഗശാന്തി നേടാനുള്ള ത്വര നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം അല്ലെങ്കിൽ നിങ്ങൾ അദ്ധ്യാപനത്തിലോ ആതുരശുശ്രൂഷ യിലോ അർപ്പിതരാണെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം

അനുരണന രീതി ഉപയോഗിച്ച് നിങ്ങൾ സ്വയം പരിചയപ്പെട്ടുകഴിഞ്ഞാൽ ഇതിന് ധാരാളം നേട്ടങ്ങളുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കും , 
അതിനാൽ മുജന്മ പര്യവേക്ഷണങ്ങൾക്ക് വിശാലമായ തയ്യാറെടുപ്പുകളൊന്നും ആവശ്യമില്ലാത്തതിനാൽ , എപ്പോവേണമെങ്കിലും ചെയ്തുതുടങ്ങാം . പുതിയ ആളുകളെ കണ്ടുമുട്ടുമ്പോൾ , മ്യൂസിയങ്ങളിൽ പോകുമ്പോൾ , പുതിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ , സംഗീതകച്ചേരികളിൽ പങ്കെടുക്കുമ്പോൾ , പുസ്തകങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ , പുരാതന ഷോപ്പുകളിലൂടെ തിരയുമ്പോൾ , നിങ്ങൾ പകൽ സ്വപ്നം കാണുമ്പോഴും ഇത് ചെയ്യാവുന്നതാണ് . 

തുടക്കക്കാർക്കുള്ള മികച്ച സാങ്കേതികതയാണ് അനുരണന രീതി .  അനുരണന രീതി വളരെ എളുപ്പമുള്ളതും വളരെയധികം വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് നിങ്ങളെ സഹായിക്കുന്നതുമാണ് ആയതിനാൽ , കൂടുതൽ നൂതനമായ മുജന്മ സങ്കേതങ്ങൾ ക്കൊപ്പം ഇത് ഒരു മൂല്യവത്തായ അനുബന്ധമായിരിക്കാം .  .

ഡോ: ശ്രീനാഥ് കാരയാട്ട്


Reference
 1.Dr . lanStevenson , Twenty Cases Suggestive of Reincarnation 

2 . Alexandra David - Neel , Magic and Mystery in Tibet 

3 . Chogyam Truga , Born in Tibet


4.Interview with Dr . Helen 

5 . Stevenson , Reincarnation

6  . Paramahansa Yogananda , Man ' s Eternal Quest 


Tuesday, April 28, 2020

ബന്ധങ്ങളും കെട്ടുപാടുകളും

ബന്ധങ്ങളും കെട്ട്പാടുകളും
Attachment & entanglement
ഭക്തനായ
രാമൻനായര് വീട്ടിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. എല്ലാവർക്കും സഹായിയായ സൽക്കർമ്മിയായ നായരെ എല്ലാവർക്കും ഇഷ്ടമാണ്. 

ഒരിക്കൽ മോക്ഷം കൊടുക്കാമെന്നു കരുതി സംപ്രീതനായ
 ***മഹർഷി നായരോട് കൂടെ വരാൻ ആവശ്യപ്പെട്ടു. 
നായര് പറഞ്ഞു..ഏയ് ഇപ്പോ.. നടക്കില്ല .അച്ഛനും അമ്മക്കും ഞാൻ അല്ലാതെ ആരൂല്ല്യ.അങ്ങ്
പിന്നെ വരൂ . ഞാൻ കൂടെ വന്നോളാം..


കാലശേഷം മകന് ആരും ഇല്ലാതാവുമല്ലോ എന്ന് മാതാപിതാക്കൾ
പരാതി പറഞ്ഞപ്പോൾ വിവാഹം കഴിക്കാൻ നായര് നിർബന്ധിതനായി.
       കുറച്ചു വർഷങ്ങൾക്കുശേഷം....മഹർഷി വീണ്ടും ആ വഴി വരികയും കൂടെ ചെല്ലാൻ ആവശ്യപ്പെടുകയും ചെയ്തു.
അച്ഛനും അമ്മയും മരിച്ചൂലോ ഇനിയെന്താ തടസ്സം..? 
രാമൻ നായര് പറഞ്ഞു.


ഏയ് നടക്കില്ല .ഭാര്യ ഗർഭിണിയാണ്.അങ്ങ്
പോയിട്ട് പിന്നെ വരൂ.

കുറച്ചു വർഷങ്ങൾക്കുശേഷം വീണ്ടും ആ വഴി വന്നപ്പോൾ ഭക്തനായ രാമൻനായരെ തേടി  മഹർഷി വീണ്ടും വന്നു.
നായര് പറഞ്ഞു
ഏയ് വരവ് ഇപ്പോ ഒട്ടും നടക്കില്ല.
ഞാൻ ഇല്ലാതെ വീട്ടിലെ കാര്യങ്ങളൊക്കെ നോക്കി നടത്താൻ ഭാര്യയെക്കൊണ്ട് തനിച്ച് ആവില്ല.

രാമൻ നായരും ഭാര്യയും വാർധക്യസഹജമായ അസ്വസ്ഥതകളിലാണിപ്പോൾ..
വീണ്ടും കുറച്ചു വർഷങ്ങൾക്കുശേഷമാണ്  
മഹർഷി ആ വഴി വന്നത്.
അന്ന് ആ വീട്ടിൽ രാമൻനായരുടെ ഭാര്യ മരിച്ചതിന്റെ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുകയാണ്.
രാമൻ നായര് മരിച്ചിട്ട് രണ്ട് വർഷം ആയെന്ന് അദ്ദേഹത്തിന് മനസ്സിലായി.
എന്നാലും രാമൻ നായരങ്ങനെ വീട് വിട്ടുപൊവില്ലെന്ന് ഉറപ്പുള്ള മഹർഷി നീട്ടിവിളിച്ചു..രാമൻ നായരേ...
 കഴുത്തിൽ ഒരു ബെൽറ്റും നെറ്റിയിലൊരു പുള്ളിയുമൊക്കെയായി കുരച്ചു കൊണ്ട് വന്ന രാമൻനായര്..മഹർഷിയുടെ മുന്നിൽ വാലാട്ടിക്കൊണ്ട് നിന്നു .

  ഭാര്യയും മരിച്ചു ഇനിയെന്താ രാമൻനായരേ..വന്നൂടെ?
ഏയ് പറ്റില്ല...ഞാൻ ഇവിടെ ഉള്ളതാ ഇവർക്കൊക്കെ ഒരു ധൈര്യം.പിന്നെ പേരക്കുട്ട്യോളക്കൊക്കെ ..ന്നെ വല്ല്യ ..കാര്യാ.
ഞാൻ പിന്നെ വരാം .
മഹർഷേ..
അങ്ങ്പോയിട്ട് പിന്നെ വരൂ.
പുനർജൻമത്തിൽ ഒരു നായ ആയിട്ട് വീണ്ടും അവിടെ വന്ന്
വീടും കാത്ത് കുരച്ചു നടക്കുന്ന നായർക്ക് ഇനിയും പ്രാരാബ്ധം തന്നെ..
      വീണ്ടും കുറച്ചു വർഷങ്ങൾക്ക് ശേഷം മഹർഷി അവിടെ എത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുന്നു..ആരെയും കാണുന്നില്ല..രാമൻ നായര് ഇവിടം വിട്ടു പോവില്ലെന്ന് അറിയാവുന്ന അദ്ദേഹം ചുറ്റും 
നോക്കി..നീട്ടി വിളിച്ചു .രാമൻ നായരേ..

അനക്കം കേട്ടപ്പോൾ രാമൻനായര് അവിടെയുള്ള ഒരു പൊത്തിൽ നിന്ന് ഇഴഞ്ഞു വന്ന് പത്തി വിടർത്തി.
    
രാമൻ നായര് പറഞ്ഞു .മക്കളൊക്കെ അമേരിക്കയിലാണ്.ഞാൻ ഇവിടെ ഉള്ളതുകൊണ്ട് മാത്രാണ് എന്നെ പേടിച്ച് മതിൽ ചാടി ആരും വന്ന് ഈ പറമ്പിലെ ചക്കയും മാങ്ങയും തേങ്ങയും കൊണ്ട്പോവാത്തത്...
    ഇനിയും രാമൻനായരെ വെറുതെ വിട്ടാൽ ശരിയാവില്ലെന്ന് മനസ്സിലാക്കിയ മഹർഷി ഉറക്കെ വിളിച്ചു പറഞ്ഞു.
ഓടിവരണേ.. മൂർഖൻ പാമ്പ്...ആരെങ്കിലും ഓടിവരണേ..
ആരൊക്കെയോ വലിയ വടിയുമായി വന്ന് പാമ്പിനെ തല്ലിക്കൊന്നു.
......
ശുഭം

പുനർജൻമം സത്യമാണ്

പുനർജന്മം ഒരു സത്യമാണ്. 
 അഥവാ നിങ്ങളിത് 
വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്. 
ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്..

പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്.
എന്തുകൊണ്ടാണ് പുനർജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത് ? 

ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊജ്ജമായ ഞാൻ ഒരു ശരീരത്തിൽ നിന്നു വേർപ്പെട്ടു പോകുമ്പോൾ സംസ്ക്കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക. പൂർവ്വജൻമങ്ങളിലെ സംസ്ക്കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോൾ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ?

 നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ജന്മനാൽ തന്നെ അംഗവൈകല്യമുള്ളവരായും, അനാഥരായും, ദരിദ്രരായും നീതിനിഷേധിക്കപ്പെട്ടവരായും എന്തുകൊണ്ട് ജന്മമെടുക്കുന്നു? ചില കുട്ടികളിൽ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങൾ കാണപ്പെടുന്നതെന്തുകൊണ്ട് ?

ഒരമ്മയുടെത്തന്നെ മക്കൾ, 
ഒരേ സാഹചര്യത്തിൽ വളർന്നവർ, 
ഒരേ വിദ്യാഭ്യാസം നേടിയവർ 
എന്നിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? 
ഓരോരുത്തരുടേയും D.N.A പരിപൂർണ്ണമായും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? 

ഈ ചോദ്യങ്ങളെല്ലാം പുനർജന്മം എന്ന ഒറ്റ ഉത്തരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു.

 ജനനം, വളർച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങൾ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. കേവലം അഭിനേതാവായ ആത്മാവ് ഒരു രംഗത്തിൽ നിന്ന് മറ്റൊരു രംഗത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പുനർജന്മത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിലൂടെ തന്‍റെ ജീവിതത്തിൽ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങൾക്ക് കാരണമെന്തെന്ന് മനസ്സിലാകുന്നതായിരിക്കും. ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളിൽ ചിന്തിതരായും ജീവിക്കാതെ വർത്തമാനസമയത്തിൽ ജീവിക്കുവാൻ പുനർജന്മത്തെ മനസ്സിലാക്കിയവർക്ക് സാധിക്കുന്നു.
മരണമെന്നത് ഭൌതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. 

ജീവാത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തിൽ വ്യാപിപ്പിച്ചു വെച്ചിരിക്കുന്ന ജീവോർജ്ജത്തെ ആത്മാവ് പിൻവലിച്ച് മരണസമയത്ത് ഭൃകുടിയിൽ നിന്ന് പുറത്തിറങ്ങുന്നു. തന്‍റെ യോഗ്യതക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന ഒരു മാതൃഗർഭത്തിലേക്ക് പ്രവേശിക്കുന്നു. മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാൻ കഴിയൂ. ഒരു ജന്മത്തിൽ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്‍റെ ബോധതലത്തിലുള്ള അറിവുകളും കർമവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു. 


എന്നാൽ പുതിയ ജന്മത്തിലെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ സംസ്ക്കാരരൂപത്തിൽ അവ തിരിച്ചെത്തും. എന്നാൽ പൂർവ്വജന്മത്തിലെ സ്മൃതികൾ അലട്ടുകയില്ല. സംഭവങ്ങളുടെ സ്മൃതികൾ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തിൽ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കുന്നതാണ്.

ജീവാത്മാവ് തിരഞ്ഞെടുക്കുന്ന തന്‍റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകർന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ തന്‍റെ പുതിയ ശരീരത്തിന്‍റെ രൂപവുംഭാവവും എല്ലാം. ശരീരത്തിന്‍റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങൾ ഇവയെല്ലാം ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടേക്കാം. 

എന്നാൽ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകർന്നുകിട്ടുന്നവയല്ല പൂർവജന്മങ്ങളിൽ നിന്ന് സമാഹരിച്ചവയാണ്.
ബന്ധങ്ങൾ
മനുഷ്യജീവിതത്തിൽ ബന്ധങ്ങൾക്കു വലിയ വിലയാണുള്ളത്. ചില ബന്ധങ്ങൾ സുഖം നൽകുന്നവയും മറ്റു ചിലത് ദുഃഖം നൽകുന്നവയുമാകുന്നു.

 ഇന്നലെ സുഖദായകമായിരുന്ന ബന്ധങ്ങൾ ഇന്ന് ദുഃഖദായകമാകുന്നു. ഇന്നലത്തെ മിത്രങ്ങൾ ഇന്നത്തെ ശത്രുക്കളാകുന്നു. ഇന്നലെ ഒരു പരിചയമില്ലാതിരുന്നവർ ഇന്നെന്‍റെ ബന്ധുക്കളാകുന്നു. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവർ പിരിഞ്ഞുപോകുന്നു. നമ്മൾ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിച്ചിരിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ് ?


 ഉത്തരം ഒന്ന് മാത്രം – ഇവയെല്ലാം പൂർവജന്മത്തിലെ തുടർച്ചയാണ്. ഓരോരോ ജന്മങ്ങൾ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങൾ തീരുമ്പോൾ ചില കണക്കുകൾ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു. 


ഈ കണക്കുകൾക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാൽ വിധിയുടെ വിധാതാവ് നമ്മൾ തന്നെയാണ്. ഇതിൽ ഈശ്വരന് ഉത്തരവാദിത്തമില്ല.


ഉദാഃ ഒരു കുട്ടി സമസ്ത സൌഭാഗ്യങ്ങളുടെയും ഇടയിൽ ജനിക്കുന്നുവെങ്കിൽ ഈശ്വരകടാക്ഷം കൊണ്ടാണെന്ന് പറയുവാൻ സാധിക്കുകയില്ല. കർമഫലം കൊണ്ടാണെന്ന് പറയേണ്ടിവരും...!ധനികന്റെവീട്ടിൽ ജന്മമെടുക്കുവാനുള്ളത്ര സദ്കര്മങ്ങളുടെ ശേഖരണങ്ങളുമായാണ് ഒരാത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുന്നത്...!പുനർജന്മത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുമ്പോൾ മനസ് ശാന്തമാകുന്നു... 


തന്ടെ അനാദിയായ അസ്തിത്വത്തെ തിരിച്ചറിയുമ്പോൾ മനസ് സ്വാഭാവികമായി ധ്യാനനിരതനാവുന്നു... ഭയം , ഉൾക്കണ്ട , സങ്കുചിതഭാവം ... എന്നിവക്കുള്ള ഉത്തമ മരുന്നാണ് പുനർജന്മ ജ്ഞാനം..!!ആത്മാവിനുള്ള മൃതസഞ്ജീവനിയാണ്...!!

ഞാൻ തിരയാണ് എന്ന ചിന്തയാണ് 
            ശരീര ബോധം
ഞാൻ സമുദ്രമാണ് എന്ന ചിന്തയാണ് 
            ജീവാത്മാവ്
ഞാൻ ജലമാണ് എന്ന ചിന്തയാണ്                                  പരമാത്മാവ്            

കടപ്പാട് : ഗുരുക്കൻമാർ / സുഹൃത്തുക്കൾ /
ഗൂഗിൾ / വാട്സ് അപ് / ഫേസ് ബുക്ക്
ഡോ: ശ്രീനാഥ് കാരയാട്ട്

           
Dr sreenath karayatt
Past life regression therapist

Monday, April 27, 2020

തനിയാവർത്തനം

തനിയാവർത്തനം
Bruce gold berg ന്റെ
Past lives future lives revealed
എന്ന പുസ്തകത്തിലെ 
പുനർജന്മ്മത്തെകുറിച്ചുള്ള ഒരു ഡോക്യുമെന്റിന്റെ മലയാള പരിഭാഷ

ഡോ: ശ്രീനാഥ് കാരയാട്ട്

എന്റെ രണ്ടാമത്തെ പുസ്തകം, The Search for Grace 1  യിൽ പുനർജന്മത്തിന്റെ കേസ് ഡോക്യുമെന്റഡ്  കൈകാര്യം ചെയ്യുന്നുണ്ട്. ഒരു സ്ത്രീയിൽ നടത്തിയ മുൻജന്മ്മ റിഗ്രഷനിന്റെ ഭാഗമായി അവരുടെ കഴിഞ്ഞ  46 ജൻമ്മങ്ങളിലേക്ക് യാത്രനടത്തി. അതിൽ ഇരുപതാമത്തെ ജന്മ്മത്തിൽ അവരെ കൊലപ്പെടുത്തിയ ഒരു മനുഷ്യനുമായുള്ള ഇപ്പോഴത്തെ ബന്ധം തിരിച്ചറിഞ്ഞു. 


 (1994) “ആഴ്ചയിലെ സിബിഎസ് മൂവി” ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ സിനിമയുടെ കൺസൾട്ടന്റ് ആയതിനാൽ  എനിക്ക് വളരെയധികം സന്തോഷം തോന്നി.

ഐവി എന്ന രോഗിയുടെ മുജന്മ്മ ഹിപ്നോതെറാപ്പിയിലൂടെ  പല ചികിത്സാ ഗുണങ്ങളും സെർച്ച് ഫോർ ഗ്രേസ് എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നു.

ഐവി ഒരു പരിശീലനം ലഭിച്ച ശാസ്ത്രജ്ഞയും വളരെ ബുദ്ധിമതിയും ആയിരുന്നു. അവൾക്ക് മുജന്മം എന്ന ആശയത്തോട് താൽപ്പര്യം തോന്നി. 

ചരിത്രത്തിലെ ഒരു ഘട്ടത്തിലേക്ക് മടങ്ങാനും ചരിത്രപരമായ പിന്തുണ ലഭിക്കാനും  മുജന്മ്മ ജീവിത പരിവേഷണം സഹായിക്കും എന്ന ആശയം അവൾക്കു ഏറെ ഇഷ്ട്ടമായി.

ഐവിയെ ഓർമ്മയിലേക്ക് മടങ്ങിപോകുന്നതിനു ആവശ്യമായ പദ്ധതി ആവിഷ്കരിച്ചു, അവളുടെ നിലവിലെ ബന്ധങ്ങളെ ചുറ്റിപ്പറ്റിയുള്ള ബുദ്ധിമുട്ടുകൾ വിശദീകരിക്കുന്നതും നീക്കം ചെയ്യുന്നതുമായി  ഒരു മുജ്ജന്മം  തിരഞ്ഞെടുക്കുകയാണ്. 

മുൻപ്  മൂന്ന് അവസരങ്ങളിൽ ഐവിയെ കൊല്ലാൻ ശ്രമിച്ച ജോണുമായുള്ള തന്റെ മുജന്മ്മ ബന്ധം എന്തെന്ന് അറിയാൻ അവൾ ആഗ്രഹിച്ചു.

അതുപോലെ തന്നെ ദേവ്, അവനുമായി ഐവി നല്ലബന്ധം സൂക്ഷിച്ചിരുന്നു.ആ ബന്ധം തുടർന്ന് കൊണ്ടുപോകാൻ അവൾ ആഗ്രഹിച്ചിരുന്നു.


ഐവിയിൽ ഞാൻ നടത്തിയ മുജന്മ റീഗ്രേഷനിൽ ഒടുവിൽ അവൾ എത്തിച്ചേർന്നത് 1920 കളിലെ ന്യൂയോർക്കിലെ ഗ്രേസ് ഡോസ് എന്ന അടിമ എന്ന നിലയിലാണ്


1927 മെയ് 17 ന് ജേക്ക് എന്ന അവളുടെ ഉടമസ്ഥൻ  (ജോണിന്റെ മുൻജന്മ്മം ആയിരുന്ന ആൾ ) അവളെ കൊലപ്പെടുത്തി. ഈ സംഭവത്തിൽ ഊന്നി പഠിക്കേണ്ടുന്ന രണ്ട് ഡസൻ വസ്തുതകൾ അവൾ എനിക്ക് നൽകി. 

എനിക്ക് നൽകിയ ഈ  വസ്തുതകൾ പരിശോധിക്കാൻ സിബിഎസ് ടെലിവിഷൻ ഒരു ഗവേഷകനെ നിയമിക്കുകയും 1994 മെയ് 17 ന് ഈ കേസ് ഒരു ടെലിവിഷൻ 

"ഗ്രേസ് ഡോസിന്റെ കൊലപാതകം മുതൽ കൃത്യം 67 വർഷം വരെ!"

 എന്ന പേരിൽ  സിനിമയായി സംപ്രേഷണം ചെയ്യുകയും ചെയ്തു.

ഈ ലേഖനത്തിൽ, എന്റെ പുസ്തകത്തിൽ ചിത്രീകരിച്ചിട്ടില്ലാത്ത ജോണിനൊപ്പം ഐവിയുടെ മുജന്മ ജീവിതങ്ങളിലൊന്ന് ഞങ്ങൾ പര്യവേക്ഷണം ചെയ്യുകയുണ്ടായി. 

ഭാഗ്യം എന്നുപറയട്ടെ, ജോണുമായുള്ള അവളുടെ അഭിനിവേശം മറികടന്ന് അവൾക്ക് ഈ പ്രശ്നം പരിഹരിച്ചു. 


ഐവി നൽകിയ വസ്തുതകളിൽ 24 എണ്ണത്തിൽ 22 എണ്ണം പത്ര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ  പരിശോധിച്ചു.പിശകുകൾ സംഭവിച്ചത് അവളുടെ പ്രായത്തിലും, മകന്റെ പേരിലും മാത്രമാണ് . കൊല്ലപ്പെടുമ്പോൾ ഗ്രേസ് ഡോസിന് 30 വയസ്സ് പ്രായമുണ്ടെന്ന് സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു, അവളുടെ മകന്റെ പേര് ചെസ്റ്റർ എന്നുമായിരുന്നു റിപ്പോർട്ട് ഉണ്ടായത്.ഗ്രേസ് ഡോസായി സംസാരിക്കുന്ന ഐവി എന്നോട് പറഞ്ഞത്, അവൾക്ക് 32 വയസ്സായിരുന്നു എന്നും , മകന്റെ പേര് ക്ലിഫ് എന്ന് ആണെന്നും മാണ്. 

ഗ്രേസിന്റെ മരണ സർട്ടിഫിക്കറ്റും, മകന്റെ ജനന സർട്ടിഫിക്കറ്റും ശേഖരിക്കാൻ ഞാൻ ഗവേഷകനോട് ആവശ്യപ്പെട്ടു.എന്നാൽ അത് അത്ര എളുപ്പമല്ല. ഈ റെക്കോർഡുകൾ ലഭിക്കണമെങ്കിൽ, അപേക്ഷിക്കുന്ന ആൾ  കുടുംബാംഗമായിരിക്കണം, അല്ലെങ്കിൽ ഗവർണറുടെ ഓഫീസിൽ നിന്ന് അനുമതി ഉണ്ടായിരിക്കണം. അല്ലാതെ അത് ലഭിക്കുകയില്ലായിരുന്നു.


1927 മുതൽ 1992 വരെ ആരും ഈ രേഖകൾ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ 1992യിൽ  സിബി‌എസിന്റെ ഗവേഷകൻ ഈ രേഖകൾക്കു വേണ്ടി അപേക്ഷനൽകി, അതുകൊണ്ടുതന്നെ ഈ കേസ് പുനർജന്മവുമായി ബന്ധമുള്ള രേഖകളുൾപ്പെടുന്ന ഒരു കേസായി ഇത് വേറിട്ടുനിൽക്കുന്നു.

ഒരു ദിവസം രാത്രി 11 ന്  ഈ സിനിമ സംപ്രേഷണം ചെയ്തതിലൂടെ എന്റെ മുഖവും, അഡ്രസ്സും  രാജ്യവ്യാപകമായി വാർത്തകളിൽ ഇടം പിടിച്ചു.എന്റെ  മാനസിക ശാക്തീകരണ സന്ദേശത്തിന് ഇത് കൂടുതൽ ആക്കം കൂട്ടി.


പിന്നീട്  ഐവി ഡെൻമാർക്കിൽ 1061 ൽ ഒരു സ്ത്രീയായി ജനിച്ചിരുന്നതിലേക്ക് നമ്മൾ എത്തിച്ചേർന്നു . ഈ പ്രത്യേക റിഗ്രഷനിൽ, മറ്റ് പലതിലും ഉണ്ടായിട്ടില്ലാത്ത തരത്തിൽ  ഐവി അവളുടെ ശബ്ദത്തിന്റെ ആഴത്തിലും സ്വരത്തിലും മാറ്റങ്ങൾ അനുഭവിച്ചിട്ടുണ്ട്. 

ഐവിയുമായി ഞാൻ ചെയ്ത  46 പൂർവ്വജന്മങ്ങളിൽ നിന്നും തിരിച്ചെത്തുബോൾ ഐവിയുടെ  സ്വഭാവത്തിലും വൈവിധ്യമാർന്ന അനുഭവങ്ങളും വ്യക്തിത്വ സവിശേഷതകളിലെ മാറ്റങ്ങളും നിരീക്ഷിക്കപ്പെടുന്നു.

ആ സംഭവങ്ങളിേക്ക് നമുക്ക് പോകാം

ഡോ. ജി .: ഇപ്പോൾ എവിടെയാണ്  നിങ്ങൾ എവിടെയാണ്?

ഐവി: ഞാൻ ഒരു വലിയ ഡൈനിംഗ് റൂമിലാണ്.

ഡോ. ജി .: നിങ്ങൾ തനിച്ചാണോ?

ഐവി: അല്ല , രണ്ട് മുതിർന്ന ആൾക്കാർ  ഉണ്ട്. അവർ എന്റെ അമ്മയും അച്ഛനുമാന്നണ്.

ഡോ. ജി .: അവിടെ എന്താണ് നടക്കുന്നത്?

ഐവി: പ്രത്യേകിച്ചു അങ്ങനെ ഒന്നുമില്ല . ഞങ്ങൾ അത്താഴം കഴിക്കുകയാണ്.ഞങ്ങൾ എന്നും ആഹാരം കഴിക്കുന്ന വലിയ മേശയാണ് ഇത്.
ഐവിയുടെ കുടുംബം സമ്പന്നരായിരുന്നു. 16 വയസുള്ള  അവൾ അവരുടെ ഏകമകളും ആയിരുന്നു,  സുന്ദരിയായിരുന്നു. എങ്കിലും അവർ ലളിത ജീവിതം  നയിക്കുന്ന ആൾക്കാരായിരുന്നു.

ഡോ. ജി .: നിങ്ങളുടെ പിതാവ് എന്താണ് ചെയ്യുന്നത്?

ഐവി: അദ്ദേഹം രാജാവിനുവേണ്ടി പ്രവർത്തിക്കുന്നു. അദ്ദേഹം ഒരു ഉപദേശകനാണ്.

ഡോ. ജി .: നിങ്ങളുടെ ജീവിതം സന്തോഷകരമാണോ?

ഐവി:തീർച്ചയായും... എനിക്ക് പാർട്ടികളിലോക്കെ പോകാൻ സാധിക്കാറുണ്ട്,അവിടെ ഉള്ളവർ എന്നോട് നന്നായിത്തന്നെ പെരുമാറാറുണ്ട്.

ഡോ. ജി .: നിങ്ങൾക്ക് സഹോദരീസഹോദരന്മാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നാറുണ്ടോ?

ഐവി: ഏയ് ഇല്ല . ഏക സന്താനം ആയതിനാൽ എനിക്ക് കൂടുതൽ വാത്സല്യം ലഭിക്കാറുണ്ട് , അതെനിക്ക് ഇഷ്ട്ടമാണ്. അച്ഛന്റെ കൂട്ടുകാർ വല്ലപ്പോഴുമൊക്കെ വീട്ടിൽ വരുമ്പോൾ എനിക്ക് സമ്മാനങ്ങൾ ഒക്കെ കൊണ്ടുവന്നു തരാറുമുണ്ടായിരുന്നു.

ഡോ. ജി .: നിങ്ങളെ  പ്രണയിക്കുന്ന ആരെങ്കിലുമുണ്ടോ?    

ഐവി: ഉണ്ട്, എന്നെ ഇഷ്ടപ്പെടുന്ന ഒരു ആൺകുട്ടി ഉണ്ട്, ഒരിക്കൽ ഞാൻ അവനെ കണ്ടിട്ടുണ്ട്.

ഡോ. ജി .: നിങ്ങൾക്ക് അവനെ പിന്നെയും, പിന്നെയും കാണാൻ ആഗ്രഹം തോന്നിയോ?

ഐവി: ഏയ് അതെനിക്ക് അത്രവലിയ കാര്യമൊന്നുമല്ലായിരുന്നു. അവനെ എനിക്ക് ഇഷ്ട്ടമാണ്,പക്ഷെ അത് അത്ര തീവ്രെമൊന്നുമല്ലാ

ഈ കമിതാവ് ഐവി യുടെ ജീവിതത്തിൽ എത്ര സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് അറിയാനുള്ള എന്റെ ശ്രമങ്ങൾ ഞാൻ തുടർന്നു. 

അവളെ റീഗ്രേഷന് വിധേയമാക്കുന്നതിനു മുൻപ് തന്നെ ഞാൻ നൽകിയിരുന്ന നിർദ്ദേശങ്ങൾ എല്ലാം തന്നെ 

ജോൺ,ഡേവ് എന്നിവരുമായുള്ള അവളുടെ നിലവിലെ ബന്ധത്തെ ചുറ്റിപ്പറ്റിയുള്ള ബുദ്ധിമുട്ടുകൾ വിശദീകരിക്കുന്നതിനും,
നീക്കംചെയ്യുന്നതിനും സഹായകരമായ ഏതെങ്കിലും ജന്മ്മത്തിൽ എത്തിച്ചേരാനാണ്.

ഈ കമിതാവിനു അത്രവലിയ പ്രാധാന്യം ഒന്നും അവൾ നൽകിയിട്ടില്ല എങ്കിലും, അയാളുടെ കമ്പനി അവൾക്കു ഏറെ സന്തോഷം നൽകുകയും, അയാളെ വീണ്ടും,വീണ്ടും കാണാൻ ആഗ്രഹിക്കുകയും ചെയ്തിരുന്നു.

ആ ജന്മത്തിൽ ഐവിയുടെ പേര്  റേച്ചൽ എന്നായിരുന്നു, അവളുടെ ജീവിതം സാമൂഹിക പ്രവർത്തനങ്ങളിൽ വ്യാപൃതമായിരുന്നു. അവളുടെ പിതാവ് രാജാവിന്റെ ഉപദേഷ്ടാവായിരുന്നതിനാൽ, സാമൂഹിക പ്രവർത്തനങ്ങളിൽ അവരുടെ സാന്നിധ്യം നിർബന്ധമായിരുന്നു.

ഡോ. ജി .: നിങ്ങളുടെ അച്ഛന്റെ സ്വഭാവം എങ്ങനെയുള്ളതാണെന്നു വിശദികരിക്കാമോ?

ഐവി: അദ്ദേഹം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ അറിയില്ല.

ഡോ. ജി .: അദ്ദേഹം അതിനെ പറ്റി വീട്ടിൽ ചർച്ച ചെയ്തിട്ടില്ലേ?

ഐവി: എനിക്ക് തോന്നിയിട്ടുള്ളത്  രഹസ്യമായി സൂക്ഷിക്കേണ്ട കാര്യങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത് എന്നാണ്.  സൈന്യവുമായി ബന്ധപ്പെട്ടതും രാജാവിനെ സംരക്ഷിക്കേണ്ടതും ആയ കാര്യങ്ങൾ ആണ് അദ്ദേഹം ചെയ്യുന്നത് എന്ന് എനിക്ക് തോനുന്നു.

ഡോ. ജി .: നിങ്ങളുടെ അച്ഛന്റെ ജോലിയിൽ നിങ്ങൾ സന്തുഷ്ടയാണോ ?

ഐവി: എന്താണ് ജോലിയുടെ സ്വഭാവം എന്നത് അമ്മയ്ക്ക് പോലും കൃത്യമായി അറിയില്ല.പക്ഷെ ചില സമയങ്ങളിൽ അച്ഛൻ വളരെ ആവേശത്തിലായിരിക്കും.

ഡോ. ജി .:അപ്പോൾ മറ്റു സമയങ്ങളിലോ?

ഐവി: അയാൾ വളരെ വിഷമത്തിലും,ആശങ്കയിലും ആയിരിക്കും.പക്ഷെ ആ സമയത്തു ഞങ്ങൾക്ക് എങ്ങനെ സമാധാനിപ്പിക്കാനാവും.

ഡോ. ജി .: ഇത് നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ?

ഐവി: കുറച്ച്, പക്ഷെ അതിൽ എനിക്ക് ഒന്നും തന്നെ ചെയ്യാനില്ല. അതുകൊണ്ടുതന്നെ വിഷമിച്ചിട്ടു കാര്യമില്ല .


ആദ്യം, റേച്ചൽ ഒരു നിസ്സാരയായ പെൺകുട്ടിയാണെന്നാണ്  ഞാൻ കരുതിയത്, പക്ഷേ ഞാൻ അവളുമായി കൂടുതൽ സംസാരിച്ചപ്പോൾ എനിക്ക് മനസിലായി, അവൾ വളരെ കാര്യപ്രാപ്തിയുള്ള കുട്ടിയാണെന്ന്. പതിനൊന്നാം നൂറ്റാണ്ടിലെ ഒരു സ്ത്രീയായിട്ടുകൂടി അവരുടെ ജീവിതത്തിന്മേൽ യാതൊരു നിയന്ത്രണവുമില്ല.എങ്കിലും റേച്ചൽ അത് മനസിലാക്കി  അവൾക്ക് മുന്നിൽ എത്തുന്ന  നിബന്ധനകളും വ്യവസ്ഥകളും മാത്രം പക്വതയോടെ കൈകാര്യം ചെയ്തു. 

രാഷ്ട്രീയത്തിൽ വളരെയധികം മുഴുകിയിരിക്കുന്ന ശക്തരായ കുടുംബത്തിൽ നിന്നുള്ള സജീവവും,ശോഭയുള്ളതും, ശക്തവുമായ സ്ത്രീയായിരുന്നു അവർ. അയൽരാജ്യങ്ങളുമായുള്ള നിരവധി ആക്രമണങ്ങളെയും യുദ്ധങ്ങളെയും കുറിച്ച്  അവർ വിവരിച്ചു. രാഷ്ട്രീയ സ്ഥിരതയുടെ കാലമായിരുന്നില്ല അത്.അവരുടെ  രാജാവ് രാജ്യ സുരക്ഷാ ആശങ്കാകുലനായിരുന്നു.

ഉന്നത കുലജാതൻമാർക്കിടയിൽ തന്നെ ഉത്തരം കൊടുക്കാൻ സാധിക്കാത്ത വിധത്തിൽ മരണം ഉണ്ടായിരിക്കുന്ന സന്ദർഭത്തിൽ രാജാവ് തീർച്ചയായും രാജ്യ സുരക്ഷയ്ക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്. 
റേച്ചലിന്റെ ജീവിതത്തിലെ ഒരു സുപ്രധാന സംഭവത്തിലേക്ക് ഞങ്ങൾ കടന്നു .

ഡോ. ജി .: ഞാൻ നിങ്ങളോട് അവസാനമായി സംസാരിച്ചതിനുശേഷം എന്താണ് സംഭവിച്ചത്?

ഐവി: ഞാൻ എന്റെ അച്ഛനെ ഓർത്തു വിഷമിക്കുകയാണ്.

ഡോ. ജി .: എന്തുകൊണ്ട്?

ഐവി: അദ്ദേഹം ഈയിടെ വളരെ അസ്വസ്ഥനാണ്.പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കുകയുമില്ല.

ഡോ. ജി .: എന്താണ് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത് ?

ഐവി:  ഞാൻ കരുതുന്നത്. ഈ യുദ്ധങ്ങളെക്കുറിച്ചും ആക്രമണങ്ങളെക്കുറിച്ചും രാജാവിന് ആശങ്കയുണ്ട്. അതിനാൽ തന്നെ  പതിവിലും കൂടുതൽ കപ്പലുകൾ നിർമ്മിക്കാൻ അദ്ദേഹം ഉത്തരവിട്ടു. നമ്മുടെ രാജാവ് അദ്ദേഹത്തിന്റെ എല്ലാ ഉപദേശകർക്കും മേൽ ഈ കാരണത്താൽ  സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് ഞാൻ വിചാരിക്കുന്നു. സൈനിക കാര്യങ്ങളിലും സുരക്ഷാ പ്രശ്നങ്ങളിലും എന്റെ പിതാവ് അദ്ദേഹത്തിന്റെ ഉപദേഷ്ട്ടാവായതിനാൽ, പിതാവ് വളരെയധികം സമ്മർദ്ദത്തിലാണ്.

ഡോ. ജി .: ഇത് നിങ്ങൾ എങ്ങനെ മനസിലാക്കി?

ഐവി: എന്റെ കാമുകനെ കാണുന്നതിൽനിന്നും  അദ്ദേഹം എന്നെ വിലക്കി. അത് പോലെ, എനിക്ക് അവനെ ഇനി കാണാൻ കഴിയില്ലെന്നും  അദ്ദേഹം എന്നോട് പറഞ്ഞു.

ഡോ. ജി .: പക്ഷെ നിങ്ങൾ പറഞ്ഞത് അയാളുമായി അത്ര അടുത്ത ബന്ധം ഒന്നും നിങ്ങൾക്കില്ല എന്നല്ലേ എന്നിട്ടിപ്പോൾ എന്താണ് ഇങ്ങനെ?
ഐവി: ഞാൻ അദ്ദേഹവുമായി പ്രണയത്തിലല്ല, പക്ഷേ ഞാൻ ഒരു   19 വയസുള്ള സ്ത്രീയാണ് 
എന്നെ ആരെങ്കിലും കാണാൻ കഴിയില്ലെന്ന് വിലക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല.

ഡോ. ജി .: എന്തുകൊണ്ടാണ് ആ മനുഷ്യനെ നിങ്ങള്ക്ക് കാണാൻ സാധിക്കില്ല എന്ന് പറഞ്ഞതെന്ന് നിങ്ങള്ക്ക് മനസ്സിലായോ?


ഐവി: എന്നോട് പറഞ്ഞില്ല, എങ്കിലും  സുരക്ഷയോ സൈനിക കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന എന്തെങ്കിലും കാരണം ആവും എന്ന്  ഞാൻ കരുതുന്നു. ആരും എന്നോട് ഒന്നും പറഞ്ഞില്ല.

റേച്ചലിന്റെ കാമുകൻ ഒരു ചാരനോ,ഘാതകനോ ആണ് എന്ന്  സംശയിക്കുന്നുണ്ട്, അതുകൊണ്ടു തന്നെ  തന്റെ മകളെ ആ മനുഷ്യനിൽ നിന്ന് അകറ്റി നിർത്താൻ അവളുടെ അച്ഛൻ  ഉത്തരവിട്ടു, കാരണം എങ്ങനെയെങ്കിലും രാജാവിന്റെ അടുത്തെത്താൻ അവൻ  റേച്ചലിനെ ഉപയോഗിക്കുകയാണോ എന്ന് അവർ സംശയിച്ചു. ഈ ആരോപണങ്ങളെ ശരിവയ്ക്കുന്നതിന് ചില തെളിവുകൾ ഉണ്ടായിരുന്നു.

ഡോ. ജി .: നിങ്ങൾ എങ്ങനെയെങ്കിലും നിങ്ങളുടെ കാമുകനെ  കണ്ടുവോ?

ഐവി:ഇല്ല. ഞാൻ എന്റെ പിതാവിന്റെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കില്ല, കാരണം അച്ഛൻ വിലക്കിയതുകൊണ്ടുതന്നെ ഞാൻ അത് ധിക്കരിച്ചു പോകുകയില്ല.
റേച്ചൽ ഈ സാഹചര്യത്തെ അംഗീകരിച്ചു.ആ വ്യക്തിയെ കാണാതിരിക്കുന്നതിൽ അവൾക്കു അത്ര വലിയ വിഷമം ഒന്നുമുണ്ടായിരുന്നില്ല മാത്രവുമല്ല  അവളുടെ കുടുംബത്തെ അവൾ വല്ലാതെ സ്നേഹിച്ചിരുന്നു കൊണ്ടുതന്നെ അവരോടു വിശ്വസ്തത പുലർത്താനും അവൾ ശ്രദ്ധിച്ചുകൊണ്ട് സാധാരണ പോലെ അവളുടെ ജീവിതം മുന്നോട്ടു പോയി.

ഡോ. ജി .: വിവാഹം കഴിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഐവി: ഒരിക്കലും ഇല്ല. അതിനുള്ള സമയമാവുബോൾ അച്ഛൻ തന്നെ അതിനുള്ള തയ്യാറെടുപ്പുകൾ നടത്തും.എനിക്കതിൽ പ്രത്യേകം താല്പര്യങ്ങൾ ഒന്നുമില്ല.

ഡോ. ജി .: അത് നിങ്ങൾക്ക് സ്വീകാര്യമാണോ?

ഐവി: അങ്ങനെയാണ് വിവാഹം... എന്നിൽനിന്നും ഇതാണ് പ്രതീക്ഷിക്കുന്നത്.
പുരുഷന്മാരുമായുള്ള ബന്ധം റേച്ചലിന് അത്രപ്രാധാന്യമുള്ളതൊന്നുമായിരുന്നില്ല

ഈ ജീവിതത്തിൽ എങ്ങനെയെങ്കിലും ജോൺ, ഡേവ് കടന്നു വരുമെന്ന് എനിക്കറിയാം, ഞാൻ തുടർന്നു.

ഡോ. ജി .: അവിടെ എന്തെങ്കിലും പ്രത്യേകമായ കാര്യം നടക്കുന്നുണ്ടോ?

ഐവി:  ഉണ്ട്. രാജാവ് ഒരു വലിയ അത്താഴവിരുന്ന് ഒരുക്കുന്നു, അതിലേക്കു അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. 

ഡോ. ജി .: ഈ പരിപാടിയുടെ പ്രത്യേകത എന്താണ്?

ഐവി: ഒരുപാട് പ്രധാനപ്പെട്ട ആളുകൾ അവിടെ ഉണ്ടാകും. ഇതിൽ  സാധാരണ ആളുകൾ മാത്രമായിരിക്കില്ല പങ്കെടുക്കുന്നത്, അതായതു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഭുക്കന്മാർ പങ്കെടുക്കുന്ന വിരുന്നാണ് ഇത്.

ഡോ. ജി .: ഈ പ്രതിസന്ധി സമയത്ത് ഈ ആളുകളെ ഒക്കെ എന്തിനാണ് ഇവിടെ ക്ഷണിച്ചതെന്ന് നിങ്ങൾക്കറിയാമോ?

ഐവി:, ഇത് സൈന്യത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ സംസാരിക്കുന്നതിനായിരിക്കും. അല്ലെങ്കിൽ ഞങ്ങളും യുദ്ധത്തിലേക്ക് പോകുകയോ, സമാധാനപരമായ ചർച്ചകൾ നടക്കുകയോ ചെയ്യുന്നു. ഈ കാര്യങ്ങളിൽ ഞാനും ആശങ്കപ്പെടുന്നു.

ഡോ. ജി .: ഇപ്പോൾ എന്താണ് സംഭവിക്കുന്നത്?

ഐവി: ഓ, ഇത് വളരെ നല്ലതാണ്. എല്ലാവരും ഇപ്പോൾ വളരെ ശാന്തരാണ്.

ഡോ. ജി .: എന്താണ് സംഭവിച്ചത്?

ഐവി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലാത്തരം മീറ്റിംഗുകളും നടക്കുന്നു. അച്ഛൻ രാവും പകലും ജോലിചെയ്യുകയായിരുന്നു .അദ്ദേഹം  നന്നായി ഉറങ്ങുന്നില്ല, എല്ലായ്പ്പോഴും ആശങ്കകൾ തന്നെ 

ഡോ. ജി .: അപ്പോൾ എന്തുകൊണ്ടാണ് പിന്നെ  ഈ വിരുന്നു?

ഐവി: ഇത്തരം ചർച്ചകൾക്ക് ശേഷം അവർ എപ്പോഴും അത് ആഘോഷിക്കാറുണ്ട്.

ഡോ. ജി .: പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ എല്ലാവരും ശാന്തരാണെന്നു പറഞ്ഞത് അവരെ ശാന്തമാക്കും വിധം എന്താണ് ഉണ്ടായത്?

ഐവി:. ഏതെങ്കിലും തരത്തിലുള്ള സമാധാന ഉടമ്പടിയിൽ ഒപ്പുവെച്ചു അല്ലെങ്കിൽ എന്തെങ്കിലും കരാറിലെത്തിക്കാണും.രാജാവിന്റെ ഉപദേഷ്ടാക്കളുടെയും ദൂതന്മാരുടെയും പ്രവർത്തനത്തിന്റെ ഫലമാണിത് സംഭവിച്ചത്.

ഡോ. ജി .: നിങ്ങളുടെ പിതാവ്?

ഐവി:.എന്റെ അച്ഛനെ കഴിവിനും പ്രയത്നത്തിനും പ്രതിഫലം ലഭിച്ചു. രാജാവ് അദ്ദേഹത്തിന് കൂടുതൽ ഭൂമിയും അധികാരവും നൽകി.

ഡോ. ജി .: എന്തുകൊണ്ടാണ് അദ്ദേഹം ഇത്രയധികം വിശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

ഐവി: അദ്ദേഹം വ്യാകുലതപെടുമ്പോൾ എനിക്ക് വിഷമം ഉണ്ടാകും.എന്നാൽ ഇപ്പോൾ സന്തോഷവാനാണ് അദ്ദേഹം. അദ്ദേഹം രാജ്യത്തോട് കൂറുള്ളവനാണ്.

ഡോ. ജി .: ഇത് വളരെ പ്രാധാന്യമുള്ള ഒന്നാണ്.

ഐവി: രാജാവിന്റെ തീരുമാനങ്ങൾ എന്റെ ജനതയ്ക്കുള്ളതാണ്.
രാജാവിന് എതിരെ നിൽക്കുന്ന ആരെവേണമെങ്കിലും കൊല്ലാനോ ജയിലിൽ അടയ്ക്കാനോ രാജ്യത്തിന് പുറത്താക്കാനോ രാജാവിന് സാധിക്കും 

ഡോ. ജി .: നിങ്ങളെ സന്തോഷിപ്പിക്കുന്ന മറ്റെന്തെങ്കിലും അവിടെ നടക്കുന്നുണ്ടോ?

ഐവി: രാജാവ് എന്റെ വീട്ടിൽ അത്താഴത്തിന് വരാൻ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങളുടെ കുടുംബത്തിന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇത് കാരണം ഞങ്ങൾക്ക് സ്വപനം കാണാൻ കൂടി കഴിയാത്ത അംഗീകാരമാണ് ഇത്.
പാർട്ടി കുറച്ചുനേരം കൂടി തുടർന്നു ശേഷം ഞങ്ങൾ വീട്ടിലേക്ക് മടങ്ങി. 
രാജാവിന്റെ സന്ദർശനത്തിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ട ചുമതല റേച്ചലിനും, അമ്മയ്ക്കും ആയിരുന്നു.ആ ദിവസം അടുക്കുേമ്പോൾ എല്ലാവര്യം
വളരെ ആവേശത്തിലാണ്. ജോലിക്കാർ വീട് ഒരുക്കുന്ന തിരക്കിലായിരുന്നു. റേച്ചലിനെ സംബന്ധിച്ചടുത്തോളം അവളുടെ അച്ഛനോളം തന്നെ പ്രാധാന്യം ഉണ്ട് രാജാവിനും. 

എന്നാൽ ഇനി നമ്മൾ കാണാൻ പോകുന്നത് സംഭവബഹുലമായ സന്ദർഭമാണ്. ഇപ്പോൾ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്.
അഥിതി ഒരു രാജാവ് ആയതുകൊണ്ട് തന്നെ വേണ്ടത്ര സുരക്ഷാ ഓര്ക്കേണ്ടതുണ്ട്. വിശ്വസ്തനായ ഉപദേഷ്ട്ടാവിന്റെ ഒപ്പമാണ് എങ്കിലും മതിയായ സുരക്ഷാ ഒരുക്കേണ്ട ആവശ്യമുണ്ട്.

കൂടാതെ രാജാവിന്റെ സന്ദർശനത്തിന് ആതിഥേയത്വം വഹിക്കുന്ന ഒരു കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അവൾ വളരെ അധികം അഭിമാനിക്കുന്നുണ്ട്. 

ഞാൻ റേച്ചലിനെ രാജാവിനോടൊപ്പമുള്ള യഥാർത്ഥ അത്താഴത്തിലേക്കു സഞ്ചരിച്ചു.

ഡോ. ജി .:ഇപ്പോൾ കാര്യങ്ങൾ എങ്ങനെ പോകുന്നു?

ഐവി: എല്ലാം നന്നായിരിക്കുന്നു എന്ന് തോന്നുന്നു.

ഡോ. ജി .: നിങ്ങൾക്ക് പ്രത്യേകിച്ച് സന്തോഷം തോന്നുന്നില്ല.

ഐവി: ഉണ്ട് പക്ഷെ എന്റെ വീട്ടിൽ തന്നെ എനിക്ക് ഒരു അപരിചിതത്വം അനുഭവപ്പെടുന്നു.കാരണം എല്ലാ ഇടത്തും അപരിചിതർ മാത്രം.

ഡോ. ജി .: രാജാവിന്റെ സന്ദർശനത്തിൽ നിങ്ങൾ ആവേശത്തിലാണെന്നാണ്  ഞാൻ വിചാരിച്ചത്?

ഐവി: അതെ പക്ഷെ ഞാനാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത് അതുകൊണ്ടു തന്നെ എനിക്ക് വളരെ തിരക്കുകളുണ്ട്, വിശ്രമിക്കാൻ പോലും സമയം കിട്ടുന്നില്ല.

ഒടുവിൽ, കാര്യങ്ങൾ എല്ലാം നന്നായി നടന്നു, റേച്ചലും അവളുടെ മാതാപിതാക്കളും രാജാവിനോടൊപ്പം  ഭക്ഷണം കഴിച്ചു. നിരവധി വിഭവങ്ങളുള്ള വലിയ വിരുന്നായിരുന്നു.

റേച്ചലിന്റെ പിതാവ് വിശ്വസ്ത ഉപദേശകനായതിനാൽ, രാജാവ് തന്റെ ഭക്ഷണം രുചിച്ചുനോക്കി ഉറപ്പുവരുത്തുന്ന ആളെ കൊണ്ടുവന്നില്ല.

ഡോ. ജി .: ഇപ്പോൾ കാര്യങ്ങൾ എങ്ങനെ പോകുന്നു?

ഐവി: വളരെ നല്ലതാണു എല്ലാവരും ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുന്നുണ്ട്.

ഡോ. ജി .: നിങ്ങളുടെ പിതാവ്?
ഐവി: അച്ഛൻ വളരെ സന്തോഷത്തിലാണ്, മാത്രമല്ല അമ്മയോടും എന്നോടും വളരെ കൃതജ്ഞത കാണിച്ചു.
ഈ അത്താഴവുമായി ബന്ധപ്പെട്ടുള്ള  ഒരു സുപ്രധാന സംഭവത്തിലേക്ക് ഞാൻ അവളെ നയിച്ചു.

ഡോ. ജി .: ഇപ്പോൾ എന്താണ് സംഭവിക്കുന്നത്?

ഐവി: എനിക്കറിയില്ല, പക്ഷേ ഞാൻ ഭയപ്പെടുന്നു.

ഡോ. ജി .: പതുക്കെ, നിങ്ങളെ അലട്ടുന്നതെന്താണെന്ന് എന്നോട് പറയുക.

ഐവി: രാജാവിന് എന്തോ അസുഖം ബാധിച്ചു അത് ഭക്ഷണത്തിൽ നിന്നുമാണോ എന്ന് പരിശോധിക്കുകയാണ് .

ഡോ. ജി .: മറ്റാരെങ്കിലും രോഗിയാണോ?

ഐവി: അല്ല രാജാവ് മാത്രമാണ് അസുഖ ബാധിതൻ.

ഡോ. ജി .: അത് മറ്റെന്തെങ്കിലും കാരണം കൊണ്ട് വന്നതാകില്ലേ?

ഐവി:  ഭക്ഷ്യവിഷബാധയാണെങ്കിൽ രാജാവിന്റെ ഭക്ഷണത്തിൽ ആരോ വിഷം ചേർത്തിരിക്കുന്നു. ഞങ്ങളുടെ വീട്ടിൽ നിന്നും ആരോ ചെയ്തതാണ് ഇത്എന്ന് വരും അങ്ങനെ ആണെങ്കിൽ ഞങ്ങൾ എല്ലാവരും കുഴപ്പത്തിലാകും എന്ന് ഞാൻ ഭയപ്പെടുന്നു

രാജാവിന്റെ അസുഖത്തിന്റെ നിലവിലെ അവസ്ഥയിലേക്ക്  ഞാൻ റേച്ചലിനെ  കൊണ്ടുപോയി.

ഡോ. ജി .: എന്താണ് സംഭവിച്ചത്, റേച്ചൽ?

ഐവി: ഏതാണ്ട് വീട്ടുതടങ്കലിൽ ആയ അവസ്ഥയാണ് ഞങ്ങളുടേത്. രാജാവ് എന്റെ മാതാപിതാക്കൾക്കൊപ്പം അവരുടെ മുറിയിലാണ് അദ്ദേഹം മരിക്കുമോ എന്ന ഭയത്തിലാണ് എല്ലാവരും. എന്റെ അച്ഛൻ എന്നോട് ദേഷ്യത്തിലാണെന്നു എനിക്ക് തോന്നുന്നു. ഇനി രാജാവ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടാലും ഞനങ്ങൾക്കു കടുത്ത വിചാരണ നേരിടേണ്ടി വരും.
ഡോ. ജി .: രാജാവിനെ മരുന്ന് കൊണ്ട് രക്ഷിക്കാൻ സാധിക്കില്ലേ?
ഇപ്പോൾ എന്താണ് അവസ്ഥ ?

ഐവി: ഹോ!!! അദ്ദേഹം മരിച്ചു. എന്റെ കുടുംബവീട്ടിൽ വച്ച് അദ്ദേഹം മരിച്ചു.

ഡോ. ജി .: നിങ്ങൾ ശാന്തമാകു.., റേച്ചൽ, ആരാണ് ഇത് ചെയ്തത് എന്ന് അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷിച്ചില്ല?

ഐവി: അവർ മണിക്കൂറോളം ഞങ്ങളുടെ അടുക്കളയിൽ അന്വേഷണം നടത്തി .

ഡോ. ജി .: അവർ എന്താണ് കണ്ടെത്തിയത്?

ഐവി: ഒടുവിൽ അവർ കൊലപാതകിയെ പിടികൂടി. പക്ഷെ ഇത് ആരാണെന്നു പറഞ്ഞാൽ നിങ്ങള്ക്ക് വിശ്വസിക്കാൻ കഴിയില്ല.

ഡോ. ജി .:  ആരാണ് അത്?

ഐവി: അത് എന്നെ പ്രണയിച്ചിരുന്ന ആ വ്യക്തിയാണ്.ഓർക്കുന്നില്ലേ ഞാൻ ചിലപ്പോഴൊക്കെ കാണാൻ പോയിരുന്ന ഒരാളെ.

ഡോ. ജി .: ആ ഉണ്ട് ബാക്കി പറയു....

ഐവി: അവനെ കാണാൻ എന്റെ പിതാവ് എന്നെ വിലക്കിയതിന്റെ കാരണം, ഈ മനുഷ്യൻ ഒരു ചാരനാണെന്ന്സംശയിച്ചതുകൊണ്ടാണ്. രാജാവിന്റെ ശത്രുക്കളുമായി അവനു ബന്ധമുണ്ടെന്ന് അവർക്കറിയാമായിരുന്നു, ഞങ്ങളുടെ നേതാവിനെ കൊല്ലാൻ അവർ നടത്തിയ ഗൂഢാലോചനയിൽ എന്നെയാണ് അവർ മാർഗ്ഗമായി തിരഞ്ഞെടുത്തത്.

ഡോ. ജി .: എന്തുകൊണ്ടാണ് നിങ്ങളുടെ പിതാവ് നിങ്ങളോട് ഇത് പറയാഞ്ഞത്?

ഐവി: മറ്റു ഉപദേഷ്ട്ടാക്കളും, രാജാവും പറഞ്ഞത് പ്രകാരമാണ് എന്നോട് അവർ ഒന്നും പറയാതിരുന്നത്.പിന്നെ ഞാൻ പേടിക്കേണ്ട എന്ന് അദ്ദേഹവും കരുതി.

ഡോ. ജി .: പിന്നെ എന്തിനാണ് ഈ സന്ദർശനം? ഇപ്പോൾ ഈ  യാത്ര പ്രത്യേകിച്ച് അപകടകരമാണെന്ന് രാജാവിനു അറിയാമായിരുന്നില്ല.

ഐവി: ചിലപ്പോൾ സമാധാന കരാറിൽ ഒപ്പിട്ടതിനു ശേഷം കൊലപാതകത്തിനുള്ള ഗൂഢാലോചന അവർ അവസാനിപ്പിച്ചിരിക്കും എന്ന് കരുതിക്കാണും.

ഡോ. ജി .: ഓ ! അവർക്കു തെറ്റുപറ്റി അല്ലെ.. ഇനി നിങ്ങളുടെ അച്ഛന് എന്ത് സംഭവിക്കും.

ഐവി: ഞങ്ങളെല്ലാവരും അറസ്റ്റിലായിരിക്കുന്നു, രാവിലെ അദ്ദേഹത്തെ കോട്ടയിലേക്ക് കൊണ്ടുപോകും

പിറ്റേന്ന്, റേച്ചലിനെയും കുടുംബത്തെയും, രാജാവിനൊപ്പം വന്ന മറ്റുള്ളവരെയും, കൂട്ടത്തിൽ കൊലപാതകിയേയും കോട്ടയിലേക്ക് കൊണ്ടുപോയി. കൊലപാതകിയെ ഉടൻ വധിക്കുകയും റേച്ചലിനെയും അവളുടെ മാതാപിതാക്കളെയും തടവറയിൽ പാർപ്പിക്കുകയും ചെയ്തു. ആരാണ് ഈ കൊലപാതകത്തിന്റെ സൂത്രധാരൻ എന്ന് പറയുമുൻപ് അയാൾ കൊല്ലപ്പെട്ടു, അതുകൊണ്ടുതന്നെ റേച്ചലിനും കുടുംബത്തിനും മേലുള്ള കുറ്റം നിലനിന്നു.കൂട്ടത്തിൽ പാചകക്കാരനും വധിക്കപ്പെട്ടു. റേച്ചലിനെയും,കുടുംബത്തെയും വിചാരണയ്ക്ക് വിധേയമാക്കി.
മാതാപിതാക്കളെ പ്രത്യേകം തടവറയിലും.റേച്ചലിനെ മറ്റൊരു തടവറയിലും പാർപ്പിച്ചു.

ഡോ. ജി .: നിങ്ങൾ ഇതിനെ എങ്ങനെ നേരിടും?

ഐവി: ഇവിടെ രണ്ടു കാവൽക്കാർ ഉണ്ട്.എനിക്ക് നല്ല പേടിയുണ്ട്, ഞാൻ ഇങ്ങനെ ആശയക്കുഴപ്പത്തിൽ നിൽക്കുകയാണ്.

ഡോ. ജി .: എന്താണ് ആശയക്കുഴപ്പം?

ഐവി: കാവൽക്കാരിൽ ഒരാളായ ലാർസ് എന്നോട് വളരെ സൗമ്യനായാണ് ഇടപെടുന്നതു.എന്നോട് മാന്യമായി സംസാരിക്കുകയും, എനിക്ക് കുറച്ചു കൂടുതൽ ഭക്ഷണം തരുകയും ചെയ്തു.

ഡോ. ജി .: മറ്റ് കാവൽക്കാരൻ എങ്ങനെയാണു?

ഐവി: മറ്റവന്റെ പേര് എറിക് . അവൻ വളരെ ഉയർന്നവനും,അൽപ്പനും ആയിരുന്നു. അവൻ എന്നെ ഇപ്പോഴും അടിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു അതുകൊണ്ടുതന്നെ എനിക്ക് അവനെ ഭയമാണ്.

ഡോ. ജി .: ലാർസിന് നിങ്ങളെ സഹായിക്കാൻ കഴിയുമോ?

ഐവി: ഞാൻ ലാർസിനോട് ഇതേക്കുറിച്ച് ചോദിച്ചു, അദ്ദേഹത്തിന് ഞങ്ങളോട് സഹതാപമുണ്ട്.പക്ഷെ  എറിക്ക് ഒരു ആഭാസനാണ്. തടവുകാരായ സ്ത്രീകളെ ദുരുപയോഗം ചെയ്യാറുണ്ട്.

ഡോ. ജി .: നിങ്ങൾ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നുവെന്നാണോ ഉദ്ദേശിച്ചത്?
ഐവി: അതെ. സ്ത്രീകളെ ഉപയോഗിച്ചതിന് ശേഷം കൊല്ലുകയാണ് ഇയാളുടെ പതിവ്.മറ്റുതടവുകാർ എല്ലാം അവനെ ഭയപ്പെടുന്നതിനാൽ ആരും ഒന്നും പറയില്ല.

ഡോ. ജി .: കോടതിയിൽ കാര്യങ്ങൾക്ക് മാറ്റമുണ്ടാവില്ലേ? നിങ്ങളുടെ അച്ഛന്റെ നിലയും വിലയും കണക്കിലെടുക്കില്ലേ?

ഐവി: അതൊക്കെ പണ്ട്, ഇപ്പോൾ ഞാനും എന്റെ അച്ഛനും അമ്മയും രാജാവിനെ വധിക്കാൻ കൂട്ടുനിന്ന ആൾക്കാർ എന്ന നിലയിലായി.
യഥാർത്ഥ കൊലയാളിയുമായുള്ള എനിക്കുണ്ടായിരുന്ന ബന്ധം ഇത് ദൃഢപ്പെടുത്തുന്നു.

ഞാൻ അടുത്തതായി റേച്ചലിനെ ജയിലിൽ അടച്ച ഒരു സുപ്രധാന സംഭവത്തിലേക്ക് ഞാൻ അവളെ നയിച്ചു.

ഡോ. ജി .: ഇപ്പോൾ എന്താണ് സംഭവിക്കുന്നത്?

ഐവി: ഓ എന്റെ ദൈവമേ, എനിക്ക് അനങ്ങാൻ കഴിയുന്നില്ല.

ഡോ. ജി .: എന്താണ് നടക്കുന്നത്?

ഐവി: എറിക് എന്നെ പീഡിപ്പിക്കുന്നു. 

ഡോ. ജി .: അവൻ നിങ്ങളോട് എന്താണ് ചെയ്യുന്നത്?

ഐവി: വിവരിക്കാൻ ബുദ്ധിമുട്ടുണ്ട്. എന്റെ എല്ലാം നശിച്ചു. ഇപ്പോൾ അദ്ദേഹം എന്റെ വസ്ത്രങ്ങൾ വലിച്ചുകീറി എന്നെ ബലാത്സംഗം ചെയ്യാൻ പോകുന്നു.വേണ്ട.. വേണ്ട..., മാറിനിൽക്കു ...

എറിക് ആവർത്തിച്ച് ബലാത്സംഗം ചെയ്യപ്പെടുന്നതിന്റെ ആഘാതകരമായ രംഗം റേച്ചൽ വിവരിച്ചു. 
അവൾ ഒരു കന്യകയായിരുന്നതിനാൽ  അവൾക്ക് കൂടുതൽ ആഘാതകരമായി... രക്തം വരുന്നതിനെക്കുറിച്ചു വിവരിച്ചു... മരിച്ചു എന്ന് പോലും അവൾ കരുതി, പക്ഷേ ഉറക്കമുണരുബോൾ ലാർസ് അവൾക്കൊപ്പം ഉണ്ടായിരുന്നു.

ഡോ. ജി .: ലാർസ് നിങ്ങളോട് എങ്ങനെ പെരുമാറി ?

ഐവി: അവൻ എന്നോട് സഹതാപത്തോടുകൂടി എന്നോട് സംസാരിച്ചു. എനിക്ക് തീരെ വയ്യ.. മസിലുകൾ വേദനയാകുന്നു. ശരീരം അനക്കാൻകഴിയുന്നില്ല.
വേണമെങ്കിൽ അവന് എന്നെ ഉപദ്രവിക്കാൻ സാധിക്കും പക്ഷെ അവൻ എന്നോട് ദയ കാണിച്ചു.

ഡോ. ജി .: നിങ്ങളുടെ മാതാപിതാക്കളെക്കുറിച്ച് അവൻ നിങ്ങളോട് എന്തെങ്കിലും പറഞ്ഞോ..?

ഐവി: അവർ രണ്ടുപേരും മരിച്ചു. എന്റെ അച്ഛനും,അമ്മയ്ക്കും  പീഡനം സഹിക്കാനായില്ല. എറിക് ഇരുവരെയും കൊന്നു, എന്നിട്ട് എന്നെ ബലാത്സംഗം ചെയ്തു.

ഡോ. ജി .: എന്തുകൊണ്ടാണ് എറിക് നിങ്ങളെയും കൊല്ലാത്തത്?

ഐവി: രാജാവിന്റെ കൊലപാതകിയുമായി നേരിട്ട് ബന്ധമുള്ളത് എനിക്കാണല്ലോ അതിനാൽ അതുമായി ബന്ധപ്പെട്ടു തെളിപെടുപ്പിനു എന്നെ ആവശ്യമുണ്ട്. എന്നാൽ എറിക് എന്നെ വീണ്ടും ബലാത്സംഗം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നതാണ് യഥാർത്ഥ കാരണം എന്ന് ലാർസ് എന്നോട് പറഞ്ഞു.

ഡോ. ജി .: ഇനി നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? 
ലാർസിന് സഹായിക്കാനാകുമോ?
ഐവി: ഒരിക്കലുമില്ല. ലാർസ് വളരെ നല്ലവനാണ്, പക്ഷേ എറിക് അവന്റെ മേലുദ്യോഗസ്ഥനുമാണ് മാത്രമല്ല കോട്ടയിലെ ആരും എന്നോട് ഒരു ദയയും കാണിക്കാൻ തയ്യാറല്ല. ഞാൻ കൂടുതൽ കാലമൊന്നും ജീവിച്ചിരിക്കില്ല.
റേച്ചൽ കടുത്ത വിഷമത്തിലായിരുന്നു. അതിന്റെ അടുത്ത ആഴ്ച, എറിക് അവളുടെ സെല്ലിലേക്ക് വീണ്ടും വന്നു പീഡിപ്പിച്ചു. അവളെ ക്രൂരമായി വേദനിപ്പിക്കുന്നതിൽ അയാൾ സന്തോഷം കണ്ടു. ഒരുതവണ അവൻ വേദനിപ്പിക്കുബോഴും മരണത്തിനായി അവൾ കൊതിച്ചു.മരണമല്ലാതെ ഇതിൽ നിന്ന് രക്ഷപ്പെടാൻ യാതൊരു വഴിയുമില്ലെന്ന് അവൾക്കറിയാമായിരുന്നു. അയാൾ വിരസനാകുന്ന സമയത്തു അവളെ അതിക്ഷേപിക്കുകയും, അപമാനിക്കുകയും ചെയ്യുമായിരുന്നു.എന്നിട്ടു അയാൾ വിചാരിക്കുന്നത് പോലെ റിപ്പോർട്ട് ചെയ്യും.

ഡോ. ജി .: റേച്ചൽ .., ഞാൻ നിങ്ങളോട് അവസാനമായി സംസാരിച്ചതിനുശേഷം എന്താണ് സംഭവിച്ചത്?

ഐവി: എനിക്ക് മരിക്കണം. എറിക് ഒരു വെറുപ്പുളവാക്കുന്ന മൃഗമാണ്. ഞാൻ ഉണർന്നിരിക്കുന്നുവെന്ന് അവനറിയുമ്പോൾ അവൻ എന്റെ സെല്ലിനരികിൽ നിൽക്കുകയും എന്നെ പരിഹസിക്കുകയും ചെയ്യുന്നു. എന്നിട്ട് എന്നെ കളിയാക്കുകയും പിന്നീട് എന്നോട് എന്താണ് ചെയ്യാൻ പോകുന്നതെന്ന് എന്നോട് പറയുകയും ചെയ്യും.

ഡോ. ജി .: ലാർസ്  എങ്ങനെയാണ്?

ഐവി: ലാർസ് വളരെ ദയലുവാണു. എനിക്ക് കൂടുതൽ സമയം അവശേഷിക്കുന്നില്ലെന്ന് അവനറിയാം. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞാൻ എറിക്കിന്റെ കൈകൾ കൊണ്ട് മരിക്കുമെന്ന് ലാർസ് എന്നോട് പറഞ്ഞു.

ഡോ. ജി .: നിങ്ങൾ ഇനി എന്തു ചെയ്യും?
ഐവി: ഞാൻ എന്തിനു മരണത്തെ ഭയപ്പെടണം.. പക്ഷെ ഈ അവസാന നിമിഷവും എന്റെ മനസ്സിൽ ലാർസ് ആണ്.

ഡോ. ജി .: അവൻ നിങ്ങളോടു ദയ കാണിച്ചാൽ അല്ലെ?

ഐവി: അതെ, പക്ഷെ അതിലും കൂടുതൽ എന്തോ...... അവൻ എന്നെ ഒരുപാടു സ്നേഹിക്കുന്നു.

ഡോ. ജി .: പിന്നെ അവനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?

ഐവി: ഇതിനു മുൻപ് എനിക്ക് മറ്റൊരു പുരുഷനോടും ഇങ്ങനൊരിഷ്ടം തോന്നിയിട്ടില്ല.. എനിക്ക് അവനെ ഒരുപാട് സ്നേഹിക്കണം എന്നുണ്ട്. പക്ഷെ എന്റെ സാഹചര്യം ഇങ്ങനെ ആയിപ്പോയില്ലേ...

അടുത്ത 24 മണിക്കൂർ ഏറ്റവും അസാധാരണമാണെന്ന്. രണ്ട് ദിവസത്തിനുള്ളിൽ റേച്ചലിനെ കൊല്ലാൻ പോവുകയാണെന്ന് എറിക് ലാർസിനോട് വീമ്പിളക്കി. ലാർസ് ഇത് റേച്ചലിനോട് പറഞ്ഞു എന്ന് മാത്രമല്ല, അവളെ രക്ഷിക്കാൻ കഴിയുന്ന ഒരു പദ്ധതി നിർദ്ദേശിക്കുകയും ചെയ്തു. രക്ഷപ്പെടാൻ സഹായിക്കാമെന്ന്  അദ്ദേഹം റേച്ചലിനോട് പറഞ്ഞു. അതിന്റെ പ്രത്യാഘാതം അവൻ കാര്യമാക്കിയില്ല.
എന്താണ് പറയേണ്ടതെന്ന് റേച്ചലിന് അറിയില്ല. അവൾ ഉടനടി സമ്മതിച്ചു പക്ഷെ വലിയ പ്രതീക്ഷയൊന്നും അവൾക്കുണ്ടായിരുന്നില്ല.

ഡോ. ജി .: നിങ്ങൾ എങ്ങനെ രക്ഷപ്പെടും?
ഐവി: ലാർസ് തടവറയുടെ വാതിൽ അർദ്ധരാത്രിയിൽ തുറന്നിടുകയും എനിക്കായി പുറത്ത്  കുതിരയെ ഒരുക്കിനിർത്തി. എനിക്കുള്ള  ഭക്ഷണവും വെള്ളവും എല്ലാം അദ്ദേഹം തയ്യാറാക്കി  എവിടേക്കു പോയാൽ സുരക്ഷിത ആവും എന്നതും നിർദേശിച്ചു.
ഡോ. ജി .: പിന്നെ.... പറയു .....
ഐവി:  എന്നോടൊപ്പം വരുമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു, പക്ഷേ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നെ അവൻ എന്നെ സ്നേഹിക്കുന്നുവെന്നും എന്നോടു പറഞ്ഞു,അദ്ദേഹം കൂടി വന്നാൽ അതിർത്തിയിൽ എത്താൻ ബുദ്ധിമുട്ടും എന്ന് പറഞ്ഞു.

അന്ന് രാത്രി ലാർസ് പറഞ്ഞതുപോലെ ചെയ്തു.റേച്ചൽ തടവറയിൽ നിന്നും പുറത്തുകടന്നു പക്ഷെ  അപ്രതീക്ഷിതമായി എറിക്ക് റേച്ചലിന്റെ മുറി സന്ദർശിക്കാൻ ചെന്നു. അത് കുഴപ്പമായി  അവൾ പോയതായി കണ്ടെത്തി. ലാർസിന് ഇതിൽ പങ്കുണ്ടെന്നു അയാൾ ഊഹിച്ചു,അതുകൊണ്ടു ലാറസിനെ ക്രൂരമായി മർദിച്ചതിനു ശേഷം കഴുത്തറത്തു. സ്നേഹിച്ച പെണ്ണിനെ സഹായിച്ചതിന്റെ പേരിൽ അയാൾ മരണം വരിച്ചു. അതേസമയം, കോട്ടയിൽ നിന്ന് രക്ഷപ്പെടാൻ റേച്ചലിന് കഴിഞ്ഞു,അവൾ  ഗ്രാമപ്രദേശങ്ങളിലേക്ക് എത്തി.

ഡോ. ജി .: നിങ്ങൾ ഇപ്പോൾ എവിടെയാണ്?

ഐവി:  എന്റെ ഭക്ഷണവും വെള്ളവും തീർന്നു, അതിർത്തി എവിടെയാണെന്ന് എനിക്കറിയില്ല.

ഡോ. ജി .: ഈ പ്രശ്നത്തിന് പരിഹാരം കണ്ടോ നിങ്ങൾ ?

ഐവി: എനിക്ക് അനങ്ങാൻ കഴിയില്ല. ഞാൻ വളരെ ദുർബലയായി. എനിക്ക് കിടക്കണം.

അതിർത്തിയിലേക്കുള്ള യാത്രാമധ്യേ റേച്ചൽ മരിച്ചു. 

അവളുടെ ഉപബോധ മനസ്സിൽ നിന്നും ഞാൻ മനസിലാക്കിയത് റേച്ചൽ എന്ന അവളുടെ മുജന്മ്മം അവളെ വളരെയധികം സ്വാധീനിക്കുന്നുണ്ട് എന്നാണ്. 

ഐവിയുടെ ജീവിതത്തിലെ ജോൺ ആണ് റേച്ചലെന്ന ജീവിതത്തിലെ എറിക്, ഡേവ് ആണ്  ലാർസ്. 

അവൾ ജോലിയിലായിരുന്നപ്പോൾ ദിവസേന അവളെ ഉപദ്രവിച്ച ഒരു ജോലിക്കാരൻ ആയിരുന്നു രാജാവിന്റെ കൊലപാതകി.

അങ്ങനെ ഞങ്ങൾ മുമ്പ് പര്യവേക്ഷണം ചെയ്തതിൽ നിന്ന് അസാധാരണവും വ്യത്യസ്തവുമായ ഈ ജീവിതം അവസാനിക്കുന്നു. ഞാൻ നടത്തിയ ഓരോ മുജന്മ  റിഗ്രഷനിലും ജോൺ, ഡേവ് എന്നിവരുമായുള്ള കർമ്മ  കൂടുതൽ വ്യക്തമായിക്കൊണ്ടിരുന്നു.

ഇത് കോപ്പി റൈറ്റ് ഉള്ള പുസ്തകത്തിൽ നിന്നും എടുത്ത്
എഴുതിയതാണ് അനുമതിക്കായി
ഇമെയിൽ അയച്ചിട്ടുണ്ട്

സ്നേഹപൂർവം
ഡോ: ശ്രീനാഥ് കാരയാട്ട്

Thursday, April 23, 2020

ശ്രീരാമകൃഷ്ണ ദേവൻ പറഞ്ഞ കഥകൾ

ശ്രീരാമകൃഷ്ണ ദേവൻ
 പറഞ്ഞ കഥകൾ
വിശ്വാസം 
ഭക്തിയിൽ അല്പം പോലും സംശയത്തിനു സ്ഥാനമില്ല.
ഒരു നദിയ്ക്ക്‌ അക്കരെ ഒരു അമ്പലമുണ്ടായിരുന്നു. അവിടെ അഭിഷേകം നടത്താനായി എല്ലാദിവസവും പാല് എത്തിക്കാൻ വേണ്ടി ഒരു സാധു സ്ത്രീയെ ആണ് ഏർപ്പാടാക്കിയിരുന്നത്. ഈ സ്ത്രീ എല്ലാ ദിവസവും നദിയ്ക്ക് ഇക്കരെ നിന്ന് വള്ളത്തിൽ കയറി മറുകരെ കടന്നു ക്ഷേത്രത്തിലേയ്ക്കുള്ള പാല് എത്തിച്ചു പോന്നു. ഒരു ദിവസം പാല് കൊണ്ടുവന്നപ്പോൾ വൈകിപ്പോയി. ക്ഷേത്രത്തിലെ പുരോഹിതന് ശരിക്കും വിഷമം വന്നു... അഭിഷേകത്തിന്റെ സമയം തെറ്റിയല്ലോ. എന്താണ് വൈകിയത് എന്ന് അദ്ദേഹം സ്ത്രീയോട് ചോദിച്ചു. കടത്തുകാരൻ വരാൻ വൈകിയത് കൊണ്ടാണ് താമസിച്ചു പോയത് എന്ന് സ്ത്രീ മറുപടി നൽകി.
അപ്പോഴത്തെ നീരസത്തിൽ പുരോഹിതൻ പറഞ്ഞു "എന്തിനാ നീ വഞ്ചിക്കാരനെ കാത്തുനിന്നത്? ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു വന്നു കൂടായിരുന്നോ? എങ്കിൽ വേഗം വരാമായിരുന്നല്ലോ." ഈ സ്ത്രീ താമസിച്ചതിലുള്ള നീരസം കൊണ്ട് തമാശയായിട്ടാണ് ഇത് പറഞ്ഞതെങ്കിലും ഗൌരവം മുഖത്ത് വരുത്തി കൊണ്ടാണ് പുരോഹിതൻ സംസാരിച്ചത്. അതിനാൽ തന്നെ ആ സാധു സ്ത്രീ ഇത് ഗൌരവമായി എടുത്തു. പുരോഹിതൻ ആത്മാർഥമായി തനിക്കു ഉപദേശം നല്കിയതാണ് എന്നാണു ആ സ്ത്രീ കരുതിയത്‌.
പിറ്റേ ദിവസം മുതൽ എല്ലാ തവണയും ആ സ്ത്രീ നേരത്തെ തന്നെ പാൽ കൊണ്ട് വന്നു തുടങ്ങി. പുരോഹിതന് കൌതുകം തോന്നി ചോദിച്ചു. "ഇപ്പൊ എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ വരാറുണ്ടല്ലോ. അത് നല്ലത് തന്നെ."
സ്ത്രീ പറഞ്ഞു "അയ്യോ സ്വാമീ, അങ്ങ് തന്നെയാണ് അതിനു കാരണം. അങ്ങ് പറഞ്ഞത് പോലെ തന്നെ ഞാൻ ചെയ്തു. ഇപ്പോൾ കടത്തു കാരൻ വരാൻ വേണ്ടി ഞാൻ കാത്തു നിൽക്കാറില്ല. ഈശ്വര നാമം ജപിച്ചു നദിക്കു മുകളിലൂടെ നടന്നു പോരും."

പുരോഹിതനു വിശ്വാസമായില്ല... അതൊന്നു കാണിച്ചു തരൂ എന്നായി അദ്ദേഹം. ഇത് കേട്ട സ്ത്രീ അദ്ദേഹത്തെയും കൂട്ടി നദിക്കരയിലെത്തി, എന്നിട്ട് ആ സ്ത്രീ ഈശ്വര നാമം ജപിച്ചു വെള്ളത്തിന്‌ മുകളിലൂടെ നടന്നു പോയി. ഇത് കണ്ട പുരോഹിതന് ആശ്ചര്യമായി. വിദ്യാഭ്യാസം പോലുമില്ലാത്ത ഈ സ്ത്രീയ്ക്ക് ഇത് കഴിയുമെങ്കിൽ പിന്നെ എല്ലാ ഗ്രന്ഥങ്ങളും പൂജകളും ഒക്കെ പഠിച്ച തനിക്കു തീര്ച്ചയായും ഇത് കഴിയുമല്ലോ എന്ന് പുരോഹിതൻ കരുതി. ഈ സ്ത്രീ ഉരുവിട്ടത് പോലെ അതെ ഈശ്വരനാമവും ജപിച്ചു പുരോഹിതൻ നദിയിലേയ്ക്ക് കാലെടുത്തു വച്ചു. പക്ഷെ അദ്ദേഹത്തിന്റെ കാലുകൾ വെള്ളത്തിൽ താഴ്ന്നു പോയി.

തിരിഞ്ഞു നോക്കിയ സ്ത്രീ ഇതു കണ്ടു പറഞ്ഞു "സ്വാമീ...അങ്ങ് ഈശ്വര നാമം ജപിക്കുന്നുണ്ട്. പക്ഷെ എന്തിനാണ് വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിക്കുന്നത്‌? അത് ഈശ്വരനാമത്തിൽ പൂർണ്ണ വിശ്വാസമില്ലാത്തത്‌ കൊണ്ടല്ലേ? "

ചില പ്രധാനപ്പെട്ട തത്വങ്ങൾ എളുപ്പത്തിൽ ഈ കഥയിലൂടെ മനസ്സിലാക്കാം..

വെള്ളത്തിൽ കാലു താണു പോയേക്കാം എന്ന സംശയം പുരോഹിതന്റെ മനസ്സില് ഉണ്ടായിരുന്നു. അതാണ്‌ വെള്ളം നനയാതിരിക്കാൻ വേണ്ടി മുണ്ട് ഉയർത്തി പിടിച്ചത്. അതായത് താൻ ചെയ്യുന്ന പ്രവൃത്തിയിൽ അദ്ദേഹത്തിന് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നില്ല. മനസ്സിൽ സംശയം ബാക്കി വച്ചിട്ട് പുറമേ നാമജപം നടത്തിയിട്ട് ഫലമില്ല എന്നർഥം. ഭക്തിയും വിശ്വാസവും പൂർണം ആയിരിക്കണം, അതിൽ സംശയത്തിന്റെ കണിക പോലും ഉണ്ടാവാൻ പാടില്ല.

അത് പോലെ എത്ര ഗ്രന്ഥങ്ങൾ പഠിച്ചാലും ഈശ്വരാനുഗ്രഹം കിട്ടണമെന്നില്ല എന്നും, ഈശ്വരാനുഗ്രഹം ലഭിക്കാൻ ആരും പണ്ഡിതർ ആവേണ്ട കാര്യമില്ല എന്നും ഈ കഥയിലൂടെ മനസിലാക്കാം.

(ശ്രീ രാമ കൃഷ്ണപരമഹംസൻ)

ചൊവ്വയിൽ നിന്നും വന്ന മനുഷ്യൻബോറിസ്ക്ക കിപ്രിയാനോവിച്ച്

ചൊവ്വയിൽ നിന്നും വന്ന മനുഷ്യൻ
ബോറിസ്ക്ക കിപ്രിയാനോവിച്ച് 
നമ്മുടെ പൂർവ്വജന്മ പര്യവേഷണ പരിശീലന ക്ലാസ് കഴിഞ്ഞ സമയത്ത്  ധാരാളം വ്യക്തികൾ ചോദിച്ച സംശയമായിരുന്നു
മറ്റു ഗ്രഹങ്ങളിൽ നിന്ന് ജീവികൾ ഭൂമിയിൽ വന്ന് പുനർജനിക്കാറുണ്ടോ എന്നുള്ളത്

നമ്മളെല്ലാവരും ജീവിതത്തിലൊരിക്കലെങ്കിലും ആഗ്രഹിച്ച ഒരു കാര്യമാണ്
അന്യഗ്രഹത്തിൽ നിന്നും വന്ന ഒരു വ്യക്തിയുമായി സംവദിക്കുക എന്നത്

ഇതിനെല്ലാം ഉത്തരം ആണ്
ബോറിസ്ക്ക കിപ്രിയാനോവിച്ച്

1996 ൽ റഷ്യയിലെ വോൾഗോഗ്രഡ് എന്ന സ്ഥലത്ത്  ഡോക്ടർ ദമ്പതികളുടെ മകനായാണ്  കിപ്രിയാനോവിച്ച് ജനിച്ചത്. ജനിച്ച ഉടനെ തന്നെ  പല പ്രത്യേകതകളും ആ ബാലനിൽ കാണാനുണ്ടായിരുന്നു

ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ് താൻ ചൊവ്വയിൽ ജീവിച്ചിരുന്നുവെന്നും ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങളും നശിപ്പിക്കപ്പെടു വെന്നും   താൻ ഭൂമിയിൽ പുനർജനിച്ചുവെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ജനിച്ച പതിനഞ്ചാം ദിവസം തന്നെ തല ഉയർത്തി ശബ്ദം കേൾക്കുന്ന സ്ഥലത്തേക്ക് നോക്കാറുണ്ടായിരുന്ന
കിപ്രിയാനോവിച്ച് ജനിച്ച ഒരുവർഷം ആവുന്നതിനു മുമ്പ് തന്നെ നടക്കാനും സംസാരിക്കാനും എഴുതാനും വായിക്കാനും  തുടങ്ങിയിരുന്നു

സംസാരിച്ച് തുടങ്ങിയ സമയം മുതൽ അവൻ രക്ഷിതാക്കളോട് ഞാൻ ചൊവ്വയിൽ നിന്ന് വന്നതാണെന്ന് അവകാശപെട്ടിരുന്നു. രണ്ടാം വയസ്സിൽ തന്നെ അവനെ കിൻഡർ ഗാർഡനിൽ  ചേർത്തു.

ഡോക്ടർ  ദമ്പതികളായിരുന്ന അവൻറെ അച്ഛനും അമ്മയും അവനെ 
മനശാസ്ത്ര വിദഗ്ധരെ കാണിച്ചെങ്കിലും
അസാമാന്യ ബുദ്ധി വൈഭവമുള കുട്ടിയാണ് എന്ന് മാത്രമാണ് എല്ലാവരും കിപ്രിയാനോവിച്ചിനെ കുറിച്ച്  പറഞ്ഞത്
ഇതിൽ ഏറ്റവും രസകരമായ കാര്യം
ചൊവ്വയെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇതിനുമുമ്പ്  ബോറിസ്ക്ക കിപ്രിയാനോവിച്ച് എവിടെനിന്നും കേട്ടിട്ടുണ്ടായിരുന്നില്ല എന്നുള്ളതാണ്

2007 ൽ വെറും 11 വയസ്സുള്ളപ്പോൾ അദ്ദേഹം (projectCamelot's)
പ്രോജക്റ്റ് കാമലോട്ടുമായി നടത്തിയ ഒരു അഭിമുഖത്തിൽ പങ്കെടുത്തു. വളരെ നിർണായകമായതും അത്ഭുതം നിറഞ്ഞതുമായ  കാര്യങ്ങളാണ് കിപ്രിയാനോവിച്ച് പങ്കുവെച്ചത്

ഒരു മണിക്കൂറും അഞ്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന അഭിമുഖത്തിൽ ലേഖകൻ ചോദിച്ച ഓരോ കാര്യങ്ങൾക്കും ഓർമ്മയിൽ നിന്ന് എടുത്ത പറയുന്നതുപോലെ  കിപ്രിയാനോവിച്ച് ഉത്തരം നൽകി

അക്കാലത്ത്, അഭിമുഖക്കാരൻ അദ്ദേഹത്തെ ഒരു അസാധാരണ കുട്ടി എന്നാണ് വിശേഷിപ്പിച്ചത്, പ്രായത്തെക്കാൾ  കൂടുതൽ ബുദ്ധിയും അറിവും അവനുണ്ടായിരുന്നു.  വളരെ ചെറുപ്പമായിരുന്ന ഒരു ആൺകുട്ടിക്ക് അസാധാരണമായി തോന്നുന്ന വിധത്തിൽ  “ആത്മാർത്ഥതയും മര്യാദയും” ഉള്ളവനാണ് കീപ്രിയാ നോവിച്ച് എന്നും രചയിതാവ് കൂട്ടിച്ചേർത്തു.
ചൊവ്വയിൽ മനുഷ്യ സമാനമായ ജീവികൾ താമസിച്ചിരുന്നു എന്നും
ഭൂമിയിലെ മനുഷ്യരേക്കാൾ ഏറെ വലിപ്പമുള്ള രൂപസാദൃശ്യമുള്ള ജീവികൾ ആയിരുന്നുവെന്നും കാർബൺഡയോക്സൈഡ് സ്വീകരിക്കുന്നവർ ആയിരുന്നു എന്നും
 ബോറിസ്ക കിപ്രിയാനോവിച്ച് പറയുന്നു.  

ഒരു ആണവയുദ്ധം ചൊവ്വയുടെ നാഗരികതയെ നശിപ്പിച്ചതായും അതിജീവിച്ചവർ മണ്ണിനടിയിലേക്ക് നീങ്ങിയതായും അതിനാലാണ് ശാസ്ത്രജ്ഞർ ചുവന്ന ഗ്രഹത്തിലെ ജീവന്റെ തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടത്.

ഇൻഫർമേഷൻ ടെക്നോളജി യെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ  വളരെ വിസ്മയിപ്പിക്കുന്നതായിരുന്നു.
അന്ന് യാത്രയ്ക്കായി വിമാനങ്ങളും  ഇൻറർ പ്ലാനറ്ററി ഫ്ലൈറ്റുകളും ഉപയോഗിച്ചതായി ആ കുട്ടിപറഞ്ഞു
ആ കാലഘട്ടത്തിൽ നിങ്ങൾ എപ്പോഴെങ്കിലും ഭൂമിയിൽ സന്ദർശിച്ചിരുന്നു എന്ന ലേഖകന്റെ ചോദ്യത്തിന്

ഉണ്ടായിരുന്നു എന്നാണ്  കിപ്രിയാനോവിച്ച് പറഞ്ഞത്
അക്കാലത്ത് ഭൂമിയിൽ ഈജിപ്ഷ്യൻ കോൺഡിനെന്റും ലെ മോറിയ കോഡിനന്റും  ആയിരുന്നു ഉണ്ടായിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു

അഭിമുഖത്തിന്റെ മുഴുവൻ വീഡിയോയും ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ളതാണ്, അതിലുടനീളം കിപ്രിയാനോവിച്ച് തന്റെ മുൻകാല ജീവിതത്തെക്കുറിച്ച് ഒന്നിലധികം ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും  ചെയ്യുന്നു.  മകന്റെ വളർന്നുവരുന്ന “പ്രതിഭ” കഴിവുകളെക്കുറിച്ച് അവന്റെ അമ്മയും സംസാരിക്കുന്നുണ്ട്.
 ഭൂമിയിലെ മനുഷ്യരെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന്  ചോദിച്ചപ്പോൾ, 

 “ആളുകളെക്കുറിച്ച് മോശമായി സംസാരിക്കുന്നത്” ഇഷ്ടപ്പെടുന്നില്ലെന്നാണ്  11 വയസുകാരൻ പറഞ്ഞത്

 കിപ്രിയാനോവിച്ചിന്റെ കഥയുടെ മറ്റ് ഭാഗങ്ങൾ വിശ്വസിക്കാൻ പോലും ബുദ്ധിമുട്ടാണ്.  ചൊവ്വയിൽ പൈലറ്റായി ജോലി ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഭൂമി സന്ദർശിച്ചത്, പുരാതന ഈജിപ്തുകാരുമായി ചൊവ്വക്കാർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു.

അന്ന് നിരന്തരം ചൊവ്വയുമായി  ഭൂമി ബന്ധം നിലനിർത്തിയിരുന്നുവെന്നും യാത്രകൾ സാധാരണമായിരുന്നു എന്നും അദ്ദേഹം  പറഞ്ഞു
ടൈം ട്രാവലറും ടെലിപോർട്ടേഷനും സർവ്വസാധാരണമായിരുന്നു എന്നും പത്തു വയസ്സുള്ള കുട്ടി നിസംശയം പറഞ്ഞു

മനുഷ്യൻ ഭൂമിയിൽ തന്നെ ജനിച്ചുവളർന്ന ആണോ മറ്റേതെങ്കിലും പ്ലാനറ്റിൽ
നിന്ന് വന്നതാണോ എന്ന ചോദ്യത്തിന്

ഈജിപ്തിലെ spintex എൻറെ ചെവിയിൽ എല്ലാ രഹസ്യങ്ങളും സൂക്ഷിച്ചിട്ടുണ്ട് അടഞ്ഞുകിടക്കുന്ന മുറികൾ തുറന്നാൽ അതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭിക്കു വെന്നായിരുന്നു കീപ്രിയാ നോവിച്ചിന്റെ
 ഉത്തരം
പ്രാചീന ഈജിപ്ഷ്യൻ കോൺഡിനെന്റിനെ കുറിച്ചും 
ലെ മോറിയ കോൺഡിനെന്റിനെ കുറിച്ചും വിശദമായി തന്നെ  വിച്ച് സംസാരിച്ചു ഇൻഫർമേഷൻ ടെക്നോളജിയിലും ആധുനിക  സൗകര്യങ്ങളിലും ഈ രണ്ടു കോൺഫിഡൻഡുകളും വളരെ മുമ്പിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു യുദ്ധങ്ങൾ തന്നെയാണ് ഈ രണ്ടു സംസ്കാരങ്ങളെയും നശിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ലെ - മോറിയ കോൺഡിനന്റ് 
 ഇന്നും സമുദ്രത്തിനടിയിൽ ഉണ്ടെന്ന് ശാസ്ത്രലോകവും വിശ്വസിക്കുന്നു
തന്നെപ്പോലെ തന്നെ അനേകം മനുഷ്യർ ചൊവ്വയിൽ നിന്നും ഭൂമിയിൽ പുനർജനിച്ചിട്ടു
ണ്ടെന്നും എല്ലാവരും തന്നെ വളരെ  പ്രത്യേകതകൾ ഉള്ളവർ ആണെന്നും ഭൂമിയിലെ നന്മയ്ക്കായി അവർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

ചൊവ്വയിലേക്ക് ഉപഗ്രഹം വിട്ടതിനു ശേഷം അവിടെ നിന്നു ലഭിക്കുന്ന സന്ദേശങ്ങളിൽ  അവിടെ ജീവിവർഗ്ഗം ഉണ്ടായിരുന്നു എന്നും  നദികൾ ഒഴുകിയിരുന്നു എന്നും ശാസ്ത്രലോകം പറയുമ്പോൾ കേവലം പത്ത് വയസ്സ് മാത്രം പ്രായമുള്ള ഉള്ള ഒരു ശിശുവിൽ നിന്നാണ് ആണ് ഇത്രയും കാര്യങ്ങൾ
അറിയാൻ സാധിച്ചത് എന്ന് നമ്മൾ ചിന്തിക്കണം
ചൊവ്വയെ കുറിച്ച് മാത്രമല്ല മറ്റു ഗ്രഹങ്ങളെ കുറിച്ചും ഉപഗ്രഹങ്ങളെ കുറിച്ചും അന്യഗ്രഹജീവികളെ കുറിച്ചും  വിച്ച് വിശദമായിതന്നെ അഭിമുഖത്തിൽ ചർച്ചചെയ്യുന്നുണ്ട് ഉണ്ട്
50 ലക്ഷത്തിലധികം പേർ കണ്ട അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച്  ലോകം മുഴുവൻ ചർച്ചകൾ നടക്കുകയാണ്
അദ്ദേഹം പറഞ്ഞ കാര്യങ്ങളും കാലഘട്ടവും എല്ലാം ശാസ്ത്ര സത്യങ്ങളാണ്
എന്നുള്ളതാണ് ഈ വിഷയത്തെ ഇത്രയേറെ ഗൗരവമുള്ളതാക്കി മാറ്റിയത്

മറ്റ് ഗ്രഹങ്ങളിലേക്ക് യാത്ര ചെയ്ത ഋഷീശ്വരന്മാരെ കുറിച്ച്  പുരാണങ്ങളിലും പരാമർശമുണ്ട്

ഹണിമൂണിന് ചന്ദ്രനിലേക്ക് പോയ
കർദ്ദമ പ്രജാപതിയുടെയും ദേവാ ഹൂതിയുടെയും കഥ നമ്മൾ എല്ലാവരും കേട്ടിട്ടുള്ളതാണ്

കിപ്രിയാനോവിച്ചിന്റെ കഥഞങ്ങൾക്ക് വിശ്വസിക്കുകയോ ഒരു  കെട്ടുകഥ എന്ന നിലയിൽ തള്ളിക്കളയുകയോ ചെയ്യാം
അത് നിങ്ങളുടെ സ്വാതന്ത്ര്യം ആണ്

എന്നാൽ എന്നെങ്കിലും ഒരു ദിവസം നിങ്ങൾ ഞങ്ങൾ ഈ ബാലനെ കാണുകയാണെങ്കിൽ എന്തായിരിക്കും നിങ്ങൾക്ക് ചോദിക്കാൻ ഉണ്ടായിരിക്കുക

നിങ്ങളുടെ ചോദ്യങ്ങൾ താഴെ കമൻറ് ചെയ്യുക

സ്നേഹപൂർവ്വം ഡോക്ടർ ശ്രീനാഥ് കാരയാട്ട്

ഇൻറർവ്യൂ വിൻറെ പൂർണ്ണരൂപം
ഈ ലിങ്കിൽ ലഭിക്കും
https://youtu.be/y7Xcn436tyI




Monday, April 20, 2020

തഥാസ്തു എന്ന ദേവത

തഥാസ്തു
ഹിന്ദു വിശ്വാസം അനുസരിച്ച് തഥാസ്തു എന്ന് പേരുള്ള ഒരു ദേവതയുണ്ട്. നമ്മുടെ മൂർദ്ധാവിൽ എപ്പോഴും അത് സ്ഥിതി ചെയ്യുന്നു. നമ്മൾ എന്ത് കാര്യം സ്വയം പറയുമ്പോഴും അത് "തഥാസ്തു" എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഈ പദത്തിനർത്ഥം 'അങ്ങനെസംഭവിക്കട്ടെ' എന്നാണ്.
 "ഞാൻ എപ്പോഴും രോഗിയാണ്, എനിക്കു വയ്യ, എനിക്ക് കാലു വേദനയാണ്, എനിക്ക് വയറുവേദനയാണ്..." എന്നൊക്കെ  നിങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ ദേവത നിങ്ങളെ അനുഗ്രഹിക്കുന്നത്  തഥാസ്തു അത് അങ്ങനെ സംഭവിക്കട്ടെ എന്നാണ്.

ഇന്നു മുതൽ 
"ഞാൻ ആരോഗ്യവാനാണ് ഞാൻ ഹാപ്പിയാണ് 
ഞാൻ സന്തോഷവാനാണ്" എന്ന് നിങ്ങൾ നിരന്തരം പറഞ്ഞു നോക്കൂ... അപ്പോൾ അതുപോലെ സംഭവിക്കട്ടെ എന്ന് നിങ്ങളെ ആ ദേവത അനുഗ്രഹിക്കും!

മനസ്സിലെ തെറ്റായ ചിന്തയാണ് എല്ലാ രോഗത്തിനും കാരണം. "ഒരാഴ്ചയ്ക്കുള്ളിൽ മരിക്കും " എന്ന് ഡോക്ടർമാർ വിധിയെഴുതിയ സ്റ്റീഫൻ ഹോക്കിംഗ്സ് ഏന്ന മഹാ ശാസ്‌ത്രജ്ഞൻ വളരെ വർഷങ്ങൾക്കു ശേഷമാണ് മരിച്ചത്. അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൊണ്ടായിരുന്നു.

ഒരു കഥയാണ് നിങ്ങളുമായി പങ്ക് വെക്കുന്നത്.

"അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വെച്ച് ഉച്ചസമയത്ത് ഒരു കുട്ടി കുഴഞ്ഞു വീഴുകയും അവനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ വയറ്റിൽ വിഷം എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി. അബോധാവസ്ഥയിലായ അവനോട് കാര്യങ്ങൾ ചോദിച്ചറിയാൻ കഴിയാത്തതിനാൽ അവൻ അന്ന് കഴിച്ച ഭക്ഷണത്തെ കുറിച്ച് കൂടെ ഉള്ളവരോട് അന്വേഷിച്ചു....
അവൻ പത്തുമണിക്ക് കൂട്ടുകാരുടെ കൂടെ Burger കഴിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ ആ ബർഗറിൽ നിന്നാവും വിഷബാധയേറ്റിട്ടുണ്ടാവുക എന്ന് ചിന്തിച്ച് അനുമാനത്തിൽ എത്തി. എന്നാൽ ഈ വാർത്ത വളരെ പെട്ടെന്ന് കോളേജിൽ വ്യാപിക്കുകയും അന്ന് രാവിലെ ബർഗർ കഴിച്ച പലർക്കും തന്നെ ചർദ്ദിയും കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിൽ അവുകയും ചെയ്തു. നൂറിലധികം പേർ വൈകുന്നേരമാകുമ്പോഴേക്കും ഹോസ്പിറ്റലിൽ ആവുകയും ചെയ്തു.

എന്നാൽ രാത്രി ബോധം വന്നപ്പോഴാണ് ആദ്യം വീണ കുട്ടി പറഞ്ഞത് ബർഗർ കഴിച്ചതുകൊണ്ടല്ല ഞാൻ വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതാണെന്ന്.
അപ്പോൾ നല്ല ബർഗർ കഴിച്ച ചിലർ   എങ്ങനെ ആസന്ന നിലയിലായി?
എങ്ങനെയാണ് ഇത്രയും പേർക്ക് ചർദ്ദി വന്നതും അബോധാവസ്ഥയിലായതുംകുറച്ചു പേർ ആസന്ന നിലയിൽ ആയതും ?

"ഞാൻ കഴിച്ചത് വിഷമാണ്" എന്ന് ശക്തമായി മനസ്സു പറഞ്ഞാൽ അത് ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു ഏന്നതാണ് യാഥാർഥ്യം.

ആധുനിക ശാസ്ത്രം ഇന്ന്  ഷുഗറിനും മറ്റും പുതിയ അളവുകോലുകൾ കൊണ്ടുവന്നു. യഥാർത്ഥത്തിൽ നിങ്ങൾ ആരോഗ്യവാനാണെങ്കിലും ഇന്ന് നിങ്ങളുടെ രക്തം പരിശോധിച്ചതിനു ശേഷം പ്രമേഹരോഗിയാണ് എന്ന് ഡോക്ടർ പ്രഖ്യാപിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് അത് ഏറ്റെടുക്കുകയും അന്നു മുതൽ ഒരു രോഗിയായി ജീവിക്കുകയും ചെയ്യുന്നു.

എല്ലാവർക്കും ഒരേ അളവുകോൽ അല്ല വേണ്ടത് 
പാരമ്പര്യം, ചെയ്യുന്ന ജോലി, സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ്  താമസം, കഴിക്കുന്ന ഭക്ഷണം, മാനസികാവസ്ഥ എന്നതിനനുസരിച്ച് വ്യത്യാസമുണ്ടാവും. കൂടാതെ ഒരേ ദിവസം വിവിധ സമയങ്ങളിൽ  വിവിധ ലാബിൽ എടുക്കുന്ന ടെസ്റ്റിന്റെ റിസൾട്ടും  ഒന്നാകാത്തതിന്റെ കാര്യവും ഇതു തന്നെ.

നല്ല മാനസീകാരോഗ്യമുള്ള ഒരു വ്യക്തിക്ക് നല്ല പ്രതിരോധ ശേഷിയും പൂർണ്ണ ആരോഗ്യവും ഉണ്ടാവും. 

ആരോഗ്യം എന്ന വാക്കിന്റെ അർത്ഥം "ശാരീരികവും മാനസികവും സാമൂഹ്യവും ആദ്ധ്യാത്മികവുമായ  സുസ്ഥിരാവസ്ഥയാണ്" എന്ന് ലോകാരോഗ്യ സംഘടന (WHO) പറഞ്ഞത് ഓർക്കുമല്ലോ......```