ചില ഉറക്ക ചിന്തകൾ
ഈശ്വരൻ നമുക്ക് നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹമാണ്
ഉറക്കം മരണത്തിൻറെ ഒരു ലഘു പതിപ്പ് ആണത്രേ ഉറക്കം
മരണവും ജനനവും പലരീതിയിലുള്ള തുപോലെതന്നെ ഉറക്കവും ഉണർവ്വും പല രീതിയിൽ ഉണ്ട്
"ഞാൻ ഇന്നലെ സുഖമായി "
ഉറങ്ങി എന്ന് ചിലർ പറയാറുണ്ട്
അത് എങ്ങനെയാണ് പറയാൻ സാധിക്കുക ഉറങ്ങുമ്പോൾ നമ്മൾ ഇല്ലല്ലോ പിന്നെ സുഖം എന്ന അനുഭൂതി അനുഭവിച്ചത് ആരാണ് ?
ഉണരുമ്പോൾ ഉള്ള അവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ് ഉറക്കം നന്നായോ മോശമായോ എന്നൊക്കെ നമ്മൾ അനുമാനത്തിൽ എത്തുന്നത്
രാവിലെ വളരെ സന്തോഷത്തോടുകൂടി ഊർജ്ജസ്വലതയോടു കൂടിയാണ് എഴുന്നേൽക്കുന്നതെങ്കിൽ നമ്മൾ പറയും ഉറക്കം സുഖമായിരുന്നു എന്ന്
എന്നാൽ ഉണർവ് വേണ്ടത്ര സുഖകരം അല്ലെങ്കിൽ ഉറക്കം സുഖമായി ഇല്ല എന്നാണ് നമ്മൾ പറയാറ്
എന്താണ് ഉറക്കം ?
ഉറക്കം എങ്ങനെയാണ് സുഖകരം ആവുന്നതും അസുഖകരമാകന്നതും ?
ഈ ഒരു ചിന്തയാണ് ഇവിടെ പങ്കുവയ്ക്കുന്നത്
ഒരു ഉപകരണം തുടർച്ചയായി കുറേസമയം പ്രവർത്തിപ്പിച്ചാൽ
കുറച്ചു സമയം അത് ഓഫ് ചെയ്തു വെക്കുന്നത് അതിൻറെ പിന്നീടുള്ള പ്രവർത്തനക്ഷമതയെ കൂട്ടുമെന്ന് പറയാറുണ്ട്
നമ്മുടെ ലാപ്ടോപിലോ മൊബൈൽ ഫോണ്നിലോ ചെറിയ തകരാറുകൾ വന്നാൽ നമ്മൾ ഒന്ന് ഓഫ് ചെയ്ത് ഓൺ ചെയ്യാറാണ് പതിവ്
അതേപോലെതന്നെ മനസ്സിനെയും ശരീരത്തെയും ഒന്ന് ഓഫ് ചെയ്ത് ഓൺ ചെയ്യലാണ് ഉറക്കം
ഉറക്കത്തിലാണ് ശരീരവും മനസ്സും അതിൻറെ എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കുന്നത്
അതുകൊണ്ടുതന്നെ നന്നായി ഉറങ്ങുന്ന ഒരാൾ എപ്പോഴും ശാരീരികവും മാനസികവുമായി ആരോഗ്യവാൻ ആയിരിക്കും
എന്നാൽ ശരിയായ ഉറക്കം ലഭിക്കാത്തവർക്ക് മാനസികമായു ഉള്ള അസ്വസ്ഥതകൾ ഉണ്ടാകാം
അതുകൊണ്ടുതന്നെ ആധുനികശാസ്ത്രം ഇത്ര വികസിക്കുന്നതിന് മുമ്പ് എല്ലാ തരത്തിലുള്ള മാനസിക അസ്വസ്ഥതകൾക്കും ഉറക്കഗുളികകൾ ആണ് മരുന്നായി കൊടുത്തിരുന്നത്
തീരെ ഉറക്കം ഇല്ലായ്മ,
അധികമായ ഉറക്കം,
(എപ്പോഴും ഉറങണമെന്ന തോന്നൽ )
പുലർച്ചെ രണ്ടുമണിക്കോ മൂന്നുമണിക്കോ ഒക്കെ ഞെട്ടിയുണർന്നു പിന്നീട് ഉറക്കമില്ലാതെ ചിന്തകൾ ശക്തമായി മനസ്സിലേക്ക് വരുന്ന അവസ്ഥ
എന്നിവയെല്ലാം മാനസിക സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്
സനാതന സംസ്കാരം നിദ്രയെ ഒരു ദേവതയായാണ് കണക്കാക്കുന്നത് നിദ്ര ദേവതയുടെ അനുഗ്രഹത്തിനായി ഉള്ള പ്രാർത്ഥനകൾ പലസ്ഥലത്തും കാണാവുന്നതാണ്
"യാ ദേവി സർവ്വ ഭൂതേഷു
നിദ്രാ രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോനമ:"
പല രീതിയിലുള്ള ഉറക്കത്തെക്കുറിച്ച് നമുക്ക് പരിചയപ്പെടാം
ഗാഢനിദ്ര (ആഴത്തിലുള്ള ഉറക്കം)
Deep sleep
ശരീരവും മനസ്സും പൂർണമായും വിശ്രമിക്കുന്ന അവസ്ഥയാണ് ആഴത്തിലുള്ള ഉറക്കം ഇത്തരം ഉറക്കത്തിലാണ് ശരീരവും മനസ്സും അതിൻറെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ആഴത്തിലുള്ള ഉറക്കം നടക്കുന്ന സമയത്ത് ചുറ്റുപാടും നടക്കുന്ന യാതൊരു വിവരങ്ങളും നമ്മൾ അറിയുകയില്ല
അർദ്ധ മയക്കം
Semi sleep
ശരീരവും ബോധ മനസ്സും പൂർണമായി വിശ്രമിക്കുകയും ഉപബോധമനസ്സ് sub conscious mind വിശ്രമിക്കാതിരി ക്കുകയും ചെയ്യുന്ന അവസ്ഥയാണ്
ഈ അവസ്ഥയിലാണ് നമ്മൾ സ്വപ്നങ്ങൾ കാണുന്നത് ഇവിടെ ശരീരം പൂർണമായും വിശ്രമിക്കുന്നുണ്ടെങ്കിലും ഉപബോധമനസ്സ് വിശ്രമിക്കുന്നില്ല
ഏതെങ്കിലും ശാരീരിക അവശതയോ അസുഖങ്ങളോ ഉള്ളപ്പോഴും നമ്മൾ നമ്മൾ സ്വപ്നം കാണാറുണ്ട്
സ്വപ്നങ്ങൾ എന്നത് ഏതാനും സെക്കൻഡിൽ സംഭവിക്കുന്ന കാര്യങ്ങളാണ്
എന്നാലും പലപ്പോഴും പലരും പറയാറുണ്ട് ഇന്നലെ രാത്രി മുഴുവൻ സ്വപ്നം കണ്ടു ഉറങ്ങുകയായിരുന്നു എന്ന്
ഇന്നലെ രാത്രി മുഴുവൻ സ്വപ്നം കണ്ടു ഇറങ്ങിയത് കൊണ്ട് ഒരുപോള കണ്ണടക്കാൻ സാധിച്ചില്ല എന്ന് ഏതോ ഒരു വിരുതൻ പറഞ്ഞതോർമ്മ വരുന്നു
എന്തിനാണ് സ്വപ്നങ്ങൾ കാണുന്നത് ?
പ്രധാനമായും മൂന്ന് കാരണങ്ങൾ ആണ് സ്വപ്നത്തിന് പിറകിൽ ഉള്ളത്
1.ഉപബോധമനസ്സിന്റെ കളികൾ
Games of sub Conscious
നടക്കാതെ പോകുന്ന പല ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നമ്മെ ആഴത്തിലുള്ള മാനസികസമ്മർദ്ദത്തെ ലേക്ക് നയിക്കും ആ സമ്മർദ്ദത്തിൽ നിന്നും മനസ്സിനെ രക്ഷിക്കാൻ വേണ്ടി ഉപബോധമനസ്സ് ആഗ്രഹങ്ങളെല്ലാം നടക്കുന്നതായുള്ള കാഴ്ച നമ്മുടെ ബോധമണ്ഡലത്തിൽ കാണിക്കും
അങ്ങനെ നമ്മുടെ സ്ട്രെസ്സ് കുറയും
പലപ്പോഴും നാളെ രാവിലെ 5 മണിക്ക് എന്തുവന്നാലും നടക്കാൻ പോകണം എന്ന് നിശ്ചയിച്ച് കിടന്നുറങ്ങാറില്ലേ ?
എന്നാൽ ശരീരത്തിന് നല്ല ക്ഷീണം, അവശത ഉണ്ടെങ്കിൽ അവിടെ ഉപബോധമനസ് നമ്മൾ നടക്കാൻ പോകുന്നതായി സ്വപ്നത്തിൽ കാണിച്ച് നമ്മളെ പറ്റിക്കും കാരണം ശരീരത്തിൻറെ സംരക്ഷണം ഉപബോധമനസ്സിനെ പ്രഥമ പരിഗണനയിലുള്ള കാര്യമാണ്
മനസ്സിലുണ്ടാകുന്ന ശക്തമായ ലൈംഗിക അഭിവാഞ്ചകളെ സ്വപ്നത്തിലൂടെ അനുഭവസ്ഥമാക്കി മനസ്സിന് തൃപ്തിപ്പെടുത്താനുള്ള ഗെയിമുകളും ഉപബോധമനസ്സ് സ്വപ്നത്തിലൂടെ ചെയ്യാറുണ്ട്
വരാൻ പോകുന്ന ഏതെങ്കിലും കാര്യങ്ങളെക്കുറിച്ചുള്ള ഉൽക്കണ്ഠ ശക്തമായി മനസ്സിൽ ഉണ്ടെങ്കിൽ
അത്തരം സന്ദർഭങ്ങൾ നടന്നു കഴിഞ്ഞതായും ബോധമണ്ഡലത്തിൽ കാണിച്ചുകൊണ്ട് ഉപബോധ മനസ്സ് നമ്മുടെ മനസ്സിൻറെ സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കും
പരീക്ഷ അടുത്ത സമയത്ത് പരീക്ഷ എഴുതുന്നതായി സ്വപ്നം കാണുന്നത് ഇതിനാലാണ്
നമ്മൾ ഉണർന്നിരിക്കുമ്പോൾ നമ്മുടെ മനസ്സിലൂടെ ആവശ്യമുള്ളതും പരസ്പരബന്ധം ഉള്ളതും ഇല്ലാത്തതുമായ ലക്ഷക്കണക്കിന് ചിന്ത കടന്നു പോവാറുണ്ടല്ലോ
അതേപോലെതന്നെ ഉറങ്ങുമ്പോഴും മനസ്സിലൂടെ ചിന്തകൾ വന്നു പോകാറുണ്ട് അതിൽ ശക്തമായ ചിന്തകളാണ് നാം സ്വപ്നമായി കാണുന്നത്
2. പൂർവ്വ ജൻമ സ്മൃതി
നമ്മുടെ അർദ്ധ നിദ്രാവസ്ഥയിൽ
നമ്മളുടെ പൂർവ്വജന്മ സ്മരണകൾ സ്വപ്നത്തിൽ അതിൽ കാണാം
എന്ന മുജ്ജന്മ പര്യവേഷണ ഗവേഷകർ പറയുന്നു കൃത്യമായ പരിശീലനത്തിലൂടെ നമുക്ക് പൂർവ ജന്മങ്ങൾ സ്വപ്നത്തിൽ കാണാവുന്നതാണ്
ഇതിനെക്കുറിച്ച് നേരത്തെ എഴുതിയ ഒരു ലേഖനത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു
http://sreenathji.blogspot.com/2020/03/blog-post_30.html
ചിലപ്പോഴൊക്കെ വലിയ ആഴത്തിലേക്ക് നമ്മൾ വീഴുന്നത് സ്വപ്നത്തിൽ കാണാറില്ലേ
ഇത് നമ്മൾ പണ്ട് വനത്തിൽ താമസിക്കുന്ന കാലത്ത് മരത്തിൻറെ മുകളിൽ നിന്നും പിടിവിട്ടു താഴേക്ക് വീണു മരിക്കുമ്പോൾ ഉണ്ടായ അനുഭവം മനസ്സിൽ ശക്തമായി പതിഞ്ഞത് സ്വപ്നമായി കാണുകയാണ്
എന്ന് സ്വപ്ന ഗവേഷകർ അഭിപ്രായപ്പെടുന്നു
3.ഉറങ്ങുന്ന സമയത്ത് നമ്മുടെ ബോധത്തിന് അദൃശ്യ ശക്തികളുമായി ആയി ബന്ധം ഉണ്ടാവുമെന്നും
അറിവുകളും വരാൻപോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള സൂചനകളും
ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങളും അങ്ങനെ പലതും നിങ്ങൾക്ക് സ്വപ്നത്തിൽ അറിയാൻ സാധിക്കും എന്ന് പ്രാചീന ഗ്രീക്ക് ചിന്തകന്മാർ ശക്തമായി വിശ്വസിച്ചിരുന്നു
സ്വപ്നത്തിൽ ഗുരുക്കന്മാർ പ്രത്യക്ഷപ്പെടുന്നതും ആവശ്യമുള്ള നിർദ്ദേശങ്ങൾ നൽകുന്നതുമായ അനുഭവങ്ങൾ ധാരാളം പേർ പങ്കുവയ്ക്കാറുണ്ട്
ഇതൊക്കെ അർദ്ധ നിദ്രാവസ്ഥയിൽ ഉണ്ടാവുന്ന അനുവങ്ങൾ ആണ്
ബോധത്തോടെയുള്ള ഉറക്കം
Conscious sleep
പലപ്പോഴും നമ്മൾ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഉറങ്ങാറില്ല മുൻപിലത്തെ സിറ്റിന്റെ കമ്പിയിൽ മുറുകെപ്പിടിച്ചുകൊണ്ട് വളരെ ശ്രദ്ധയോടുകൂടിയായിരിക്കും ഉറക്കുന്നത് ബസ് ബ്രേക്ക് ചെയ്യുന്നത് അനുസരിച്ച് നമ്മളറിയാതെ തന്നെ
കൈകളുടെ പിടുത്തം ശക്തമാക്കുകയും അയക്കുകയും ചെയ്യുന്നുണ്ട് അതേപോലെ ഓരോ സ്റ്റോപ്പിലും എത്തുമ്പോഴും നമ്മൾ അറിയുന്നുണ്ട് നമ്മൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയ ഉടനെ നമ്മൾ അറിയുന്നുണ്ട്
ചിലപ്പോൾ ഇത്തരം ബോധപൂർവമായ ഉറക്കിൽ നിന്നും ഗാഢനിദ്രയിലേക്ക് പോകുന്നത് കൊണ്ടാണ് ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാൻ സാധിക്കാത്തതും അത് മുൻപിലത്തെ കമ്പിക്ക് തല ഇടിക്കുന്നതും
ഇത്തരം ഉറക്കത്തിൽ ശരീരം വിശ്രമിക്കുന്ന ഉണ്ടെങ്കിലും ബോധ മനസ്സും ഉപബോധ മനസ്സും ഉണർന്നിരിക്കുംചുറ്റിലും നടക്കുന്ന ശബ്ദങ്ങൾ കേൾക്കുകയും എല്ലാ സംഭവങ്ങളും അറിയുകയും ചെയ്യും
എന്നാൽ നിങ്ങളുടെ ശരീരം വിശ്രമ അവസ്ഥയിലായിരിക്കും ഈ സമയത്ത് നിങ്ങളോട് എന്ത് ചോദിച്ചാലും നിങ്ങൾ കൃത്യമായി ഉത്തരം പറയുകയും ചെയ്യും
ഉറക്കമില്ലാത്ത ഉറക്കം
Sleepless sleep
ചിലർ പറയാറുണ്ട് ഞാൻ ഇന്നലെ തീരെ ഉറങ്ങിയിട്ടില്ല എന്ന്
എന്നാൽ കണ്ടവർക്ക് എല്ലാവർക്കുമറിയാം അയാൾ നന്നായി ഇറങ്ങിയിട്ടുണ്ടെന്ന്
നമ്മൾ നന്നായി ഉറങ്ങുകയും എന്നാൽ ഉറങ്ങിയിട്ടില്ല എന്ന് തോന്നുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്
ഉറക്കത്തിലെ തളർച്ച
Sleep paralysis
ഉറക്കത്തിനിടക്ക് വളരെ ചെറിയ നിമിഷത്തില് അപൂര്വ്വമായി പലര്ക്കും പല വിചിത്രമായ അനുഭവങ്ങള് ഉണ്ടാവുന്നു. അങ്ങനെ ഉണ്ടാകുന്ന വ്യത്യസ്തവും ഭീകരവുമായി അനുഭവമാണ്
ഒരു ഭീകരരൂപം നമ്മുടെ ശരീരത്തിൽ കയറിയിരുന്നു കൈ കാലുകൾ പിടിച്ച് വെച്ച് കഴുത്ത് മുറുകെ പിടിക്കുന്ന
ഒരു അനുഭവം ഉണ്ടാവാറുണ്ട് ആ സമയത്ത് കൈകാലുകൾ ആരോ ബന്ധിച്ചത് പോലെയാണ് അനുഭവപ്പെടുക നമ്മൾക്ക് ഉറക്കെ അലറണം എന്ന് തോന്നിയാലും ശബ്ദം പുറത്തേക്ക് വരാത്ത അവസ്ഥ തൊണ്ടയിലെ വെള്ളം വറ്റി അനങ്ങാൻ പറ്റാത്ത അവസ്ഥ
ഉണർന്നു കഴിഞ്ഞാലും കുറച്ച് സമയത്തേക്ക് മനസ്സിന് വളരെ ആഴത്തിൽ അസ്വസ്ഥത ഉണ്ടാക്കുന്ന
സംഭവമാണ് ആണ് സ്ലീപ് പരാലിസിസ്
ഉറക്കത്തിനിടക്ക് സംഭവിക്കുന്ന കാര്യങ്ങള്ക്ക് കാരണം പ്രകൃതി വിരുദ്ധ ശക്തികളുടെ അല്ലെങ്കില് ദുഷ്ടശക്തികളുടെ വരവാണ് എന്നാണ് ആദ്യ കാലങ്ങളില് വിശ്വസിച്ചിരുന്നത്
എന്നാൽ നമ്മുടെ ബ്രയിനിൽ ഉണ്ടാവുന്ന ചില സവിശേഷ പ്രവർത്തനങ്ങൾ കൊണ്ടാണ് ഇങ്ങനെ ഉണ്ടാവുന്നത് എന്ന് മോഡേൺ സയൻസ് പറയുന്നു
അതും ഉപബോധമനസ്സിനെ ഒരു കളിയായി നമുക്ക് മനസ്സിലാക്കാം
നല്ലതും ചീത്തയുമായ സ്വപ്ന അനുഭവങ്ങൾ എല്ലാവർക്കും ഉണ്ടാവാറുണ്ട്
സ്വപ്നം കാണുമ്പോൾ അത് യാഥാർത്ഥ്യമാണ് എന്ന് തന്നെയാണ് നമ്മൾ വിശ്വസിക്കുന്നത്
എന്നാൽ ഉണരുമ്പോൾ മാത്രമാണ് അത് സ്വപ്നം ആയിരുന്നു എന്ന് നമുക്ക് മനസ്സിലാവുന്നത്
ഇപ്പോൾ ഫോണിൽ അല്ലെങ്കിൽ കമ്പ്യൂട്ടറിൽ നിങ്ങൾ ഈ ലേഖനം വായിക്കുന്നത് സ്വപ്നമല്ല എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ
സ്വപ്നത്തെ കുറിച്ചുള്ള ഒരു ലേഖനം നിങ്ങൾ വായിക്കുന്നത് നിങ്ങൾ സ്വപ്നം കാണുകയാണെങ്കിലോ ?
ഉണരുമ്പോൾ മാത്രമാണ് അത് സ്വപ്നമായിരുന്നു എന്ന് നിങ്ങൾ അറിയുന്നത്
എന്താണ് നിദ്രാടനം അല്ലെങ്കിൽ സോമ്നാബുലിസം
ഗാഢമായ ഉറക്കത്തിനിടെ തനിയെ എഴുന്നേറ്റ് നടക്കുന്ന, ബോധപൂർവ്വമല്ലാതെ പലതരം പ്രവർത്തികളിൽ ഏർപ്പെടുന്ന അവസ്ഥയാണ് നിദ്രാടനം. കൃത്യമായി പറഞ്ഞാൽ ഉറക്കത്തിനിടെ ഉണ്ടാവുനന് സ്വാഭാവിക വൈകല്യം. സോമ്നാബുലിസത്തിന് പ്രായഭേദമൊന്നും തടസ്സമല്ലെങ്കിലും മുതിർന്നവരേക്കാൾ കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നതുൾപ്പെടെ ചെയ്യുന്നതെല്ലാം ബോധപൂർവ്വം അല്ലാത്തതിനാൽ ഉറക്കമെഴുന്നേറ്റതിനു ശേഷം ഇതിനെ കുറിച്ച് ചോദിച്ചാൽ ഇവർക്ക് ഇത് ഓർത്തെടുക്കാനോ പറയാനോ സാധിച്ചെന്നു വരില്ല.
ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നതിനെ മാത്രം സോമ്നാബുലിസത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ പറ്റില്ല. ഉറങ്ങുന്നതിനിടെ പെട്ടെന്ന് കിടക്കയിൽ എഴുന്നേറ്റിരിക്കുക, അബോധാവസ്ഥയിൽ ചുറ്റും നോക്കുക, മുറിക്കുള്ളിൽ നടക്കുക, വാതിൽ തുറന്ന് വീടിനു പുറത്തേക്ക് നടക്കുക, എത്ര ദൂരമെന്നോ എവിടേക്കോ എന്ന് നിശ്ചയമില്ലാതെ ഡ്രൈവ് ചെയ്ത് പോവുന്നത് പോലും സോമ്നാബുലിസത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്താമെന്നാണ് നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ നിദ്രാടനത്തെ കുറിച്ച് വിശദീകരിക്കുന്നത്.
ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നവരെ വിളിച്ചുണർത്താൻ പറ്റില്ലെന്ന് തികച്ചും അബദ്ധ ധാരണയാണ്. വിളിച്ചുണർത്തിയില്ലെങ്കിൽ അത് കൂടുതൽ അപകടകരമാവുകയാണ് ചെയ്യുക.
ഉറക്കത്തിനിടെ ഉണ്ടാവുന്ന തടസങ്ങൾ, മരുന്നുകളുടെ സ്വാധീനം, ലഹരി മരുന്നുകളുടെ ഉപയോഗം, ഉറക്കത്തിലുണ്ടാവുന്ന മറ്റ് അസ്വസ്ഥകൾ തുടങ്ങിയവ നിദ്രാടനത്തിന് കാരണമായേക്കാം. എന്നാൽ ഇത് മാനസികാരോഗ്യ പ്രശ്നങ്ങളുമായി കാര്യമായ ബന്ധമില്ലെന്നാണ് വിദഗ്ധർ പറയുന്നത്. തുടർച്ചയായ ഇടവേളകളിൽ അല്ലാത്ത നിദ്രാടനം ഗുരുതരമായ പ്രശ്നമായി കണക്കാക്കേണ്ടതില്ല. എന്നാൽ, ആവർത്തിച്ചുള്ള നിദ്രാടനം അടിസ്ഥാനപരമായ നിദ്രാരോഗത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
സ്ലീപ്പ് ഫൗണ്ടേഷന്റെ കണക്കുകൾ പ്രകാരം കുട്ടികളിലാണ് നിദ്രാടനം ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. അതായത്. 3-7 പ്രായത്തിലുള്ള കുട്ടികളിൽ ബെഡ്ഡിൽ മൂത്രമൊഴിക്കുന്ന പ്രവണതയ്ക്കൊപ്പം നിദ്രാടന പ്രശ്നങ്ങളും സ്വാഭാവികമാണെന്നും കണക്കുകൾ വിശദീകരിക്കുന്നു.
ഗാഢമായ ഉറക്കത്തിനിടെയാണ് സാധാരണയായി സ്വപ്നാടനം ഉണ്ടാവാറുള്ളത്. എന്നാൽ വളരെ അപൂർവ്വമായെങ്കിലും ഉറക്കത്തിലേക്ക് വീണതിനു പിന്നാലെയും ഇതുണ്ടായേക്കാം.
ഉറക്കത്തിനിടെയുള്ള സംസാരം
ഉറക്കത്തിനിടെ ചെയ്ത കാര്യങ്ങളെ കുറിച്ച് ഓർമ്മയില്ലാതാവുക.
ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താനുള്ള ബുദ്ധിമുട്ട്
ഉറക്കത്തിലുള്ള ബഹളം വെയ്ക്കൽ
സ്വപ്നാടനത്തിന് പ്രത്യേകം ചികിത്സയില്ല. എന്നാൽ സ്ലീപ്പ് ഹൈജീൻ പാലിക്കണമെന്നാണ് സ്വപ്നാടനം നിയന്ത്രിക്കാൻ വിദഗ്ധർ നൽകുന്ന നിർദ്ദേശം.
ഉറക്കത്തെ ക്രമീകരിക്കുക. പകലുറക്കങ്ങൾ നിയന്ത്രിക്കുക, ഉറക്കത്തെ തടസപ്പെടുത്താതിരിക്കുക, മദ്യം, കാഫീൻ ഉത്പന്നങ്ങൾ തുടങ്ങി ഉറക്കത്തെ ത്വരിതപ്പെടുത്തുന്ന ഭക്ഷ്യവസ്തുക്കൾ കിടക്കുന്നതിന് മുൻപ് കഴിക്കാതിരിക്കുക. സ്ലീപ്പ് ഹൈജീൻ പാലിക്കാൻ ഇത്തരം കാര്യങ്ങളാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. കുട്ടികളിൽ നിദ്രാടനം സാധാരണമാണെന്നിരിക്കെ രാത്രി നടത്തം മൂലമുള്ള ക്ഷീണം, സമ്മർദ്ദം, തുടങ്ങിയവ കുറയ്ക്കാനുള്ള നിർദ്ദേശങ്ങളാവും ഡോക്ടർമാർ നൽകുക.
അതേസമയം മുതിർന്നവരിലെ ഉറക്കപ്രശ്നങ്ങൾക്ക് ഹിപ്നോട്ടിസം, ഫാർമക്കോളജിക്കൽ തെറാപ്പി തുടങ്ങിയ ചികിത്സകളാണ് ഡോക്ടർമാർ നൽകുക.
ഇനി ഉറക്കം സുഖകരമാക്കാൻ ഉള്ള ചില വിദ്യകൾ കൂടി പറയാം
ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ച് അവസാനിപ്പിക്കുക
ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാൻ പോകുമ്പോൾ മനസ്സ് ഉറങ്ങുകയും ശാരീരിക അവയവങ്ങൾ കഠിനമായ ജോലികളിൽ ഏർപ്പെടുകയും ചെയ്താൽ അത് സുഖകരമായ
ഉറക്കിനെ തടസ്സപ്പെടുത്തും
ഉറങ്ങാൻ കിടക്കുമ്പോൾ ശ്വാസത്തെ ശ്രദ്ധിച്ചുകൊണ്ട് ശുഭമായ ചിന്തകൾ മനസ്സിൽ വച്ചുകൊണ്ട് ഉറക്കത്തിലേക്ക് പോവുക
ഓരോ ദിവസവും രാവിലെ മുതൽ
രാത്രി വരെ ഉണ്ടായ ഓരോ സംഭവങ്ങളും ഓർത്തെടുത്ത് എല്ലാവരോടും നന്ദി പറയുന്നത് വളരെ നല്ലതാണ്
ആ ദിവസം നമ്മളെ എന്താണ് പഠിപ്പിച്ചത്
എന്ത് മെസ്സേജ് ആണ് നമ്മൾ
ആ ദിവസത്തിൽ നിന്നും സ്വീകരിച്ചത് എന്ന് ചിന്തിക്കുക
കിടക്കാൻ പോകുന്നതിനു മുമ്പ് മുമ്പ് കുളിക്കുന്നത് നല്ലതാണ്
ഉറങ്ങാൻ പോകുന്ന തൊട്ടുമുമ്പ് ചായയോ കാപ്പിയോ ഉത്തേജക ലഹരി പാനീയങ്ങളോ കഴിക്കാതിരിക്കുക
ഉറങ്ങുന്ന സ്ഥലത്ത് ഏറ്റവും വൃത്തിയുള്ള സുഖകരമായ അവസ്ഥ സൃഷ്ടിക്കാം
വിവരങ്ങൾക്ക് കടപ്പാട്: നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ ,gogle
സ്നേഹപൂർവ്വം
ഡോ: ശ്രീനാഥ് കാരയാട്ട്
Good information sreenathji
ReplyDeletePossitive people came dream possitive.. negatives can dream Negatives ONLY..so..be Possitive...
ReplyDeleteവളരെ നല്ല അറിവുകൾ... നന്ദി ശ്രീനാഥ് ജി.🙏
ReplyDeleteDeep knowledge about sleep and very useful tips for sleep disorder...Sreenathji, Thanks🙏🙏🙏👍.
ReplyDeleteNice knowledge thank you sir 🙏🙏🙏
ReplyDeleteഇൻസോമാനിയാ എന്ന ഉറക്കമില്ലായ്യ ദോഷം ചെയ്യുമോ.... ഉറക്കമില്ലായ്മയെ കുറിച്ച് വേവലാതിപ്പെടേണ്ടതില്ലല്ലോ.... ഉറക്കം വരുമ്പോൾ മാത്രം ഉറങ്ങിയാൽ പോരെ?...
ReplyDeleteവിവരങ്ങൾ പങ്കുവക്കകുമല്ലൊ....
ശ്രീനാഥ് സാറിന്റെ ഇതുപോലെ ഉള്ള അറിവുകൾ വളരെ ഉപകാരപ്രതമാണ്. ഒരു മനുഷ്യന്റെ നല്ല വളർച്ചയ്ക്ക് ഉറക്കം അത്യാവശ്യം ആണ്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അതു മനസിനെയും ശരീരത്തയും ബാധിക്കും.
ReplyDeleteഎല്ലാ കാര്യങ്ങളും വളരെ വെയ്ക്തമായി പറഞ്ഞ സാറിന് നന്ദി