Wednesday, January 29, 2020

സ്കൂബ ഡൈവിംഗ്

ഞാനിന്നലെ ഇട്ട പോസ്റ്റിന്റെ റെസ്പോൺസ് കണ്ട് ശരിക്കും ഞാൻ ദൃഷ്കളാഞ്ചനായിപ്പോയി (അത്ഭുത സ്തംഭൻ)

അതിൽ അധികവും ചോദ്യങ്ങളായിട്ടാണ് 

ചിലർക്ക് സ്ക്കൂബ ഡ്രൈവിംഗിനെ കുറിച്ച്

ചിലർക്ക് ലക്ഷദ്വീപിനെ കുറിച്ച്

ചിലർക്ക് ജലശയനത്തെ കുറിച്ച്

ചിലർക്ക് കൂടുതൽ ഫോട്ടോകൾ അയച്ചുകൊടുക്കാൻ വേണ്ടി 

അങ്ങനെ പല ആവശ്യങ്ങൾ 
ഇതിൽ ലക്ഷദ്വീപിനെ കുറിച്ച് ഞാൻ വിശദമായി പിന്നീട് എഴുതുന്നുണ്ട് 

ഇവിടെ BSNL മാത്രമേ ഉള്ളൂ അതിനാണെ റേയ്ഞ്ജുമില്ല ഇവിടെ നെറ്റിനെ കുറിച്ചു ചോദിച്ചാൽ ഇവർ മീൻ പിടിക്കുന്ന വല കൊണ്ട് തരും
 ഇങ്ങനെ ഒരു ദ്വീപുള്ളത് അബാനി മാമൻ അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. 
അതിനാൽ ഇപ്പോ സ്ക്കൂബ ഡൈവിംഗിനെ കുറിച്ച് ചെറിയ രീതിയിൽ വിശദീകരിക്കാം ബാക്കി ഖണ്ഡെശെയായി പ്രസിദ്ധീകരിക്കാം പിന്നെ കുറച്ച് ഫോട്ടോസ് അയക്കാം 
( ധാരാളം ഫോട്ടോസ് ഉണ്ട് പക്ഷെ എന്റെ ഫോട്ടോകള കൊണ്ട് നിങ്ങളുടെ ഫോൺ ഗാലറി നിറയണ്ട എന്ന് കരുതിയാണ് പക്ഷെ ആരെങ്കിലും നിർബന്ധിച്ചാൽ വ്യക്തിപരമായിഅയച്ചുതരാം )
സ്കൂബ ഡൈവിംഗ്

ഇന്ത്യയിൽ 
ഗോവയിലും  ആൻഡമാനിലും ലക്ഷദ്വീപിലും സ്ക്കൂബ ഡൈവിംഗ് ഉണ്ടെങ്കിലും ലക്ഷദ്വീപിലെ കടലിലെ വെള്ളം വളരെ ക്ലിയർ ആയതിനാലും പവിഴപ്പുറ്റുകളും കളർ മത്സ്യങ്ങളും ധാരാളം ഉള്ളതിനാലും  ഏറ്റവും നല്ല രീതിയിൽ സ്ക്കൂബ ചെയ്യാൻ കഴിയുന്നത് ലക്ഷദ്വീപിലാണ് (കവരത്തി) ഇവിടെ സർക്കാറിന്റെ കീഴിലും പ്രൈവറ്റായും രണ്ട് സംവി ധാനങ്ങൾ ഉണ്ട് പ്രൈവറ്റ് സംവിധാനത്തിൽ ഒരു കേമറ നമുക്കൊപ്പം വെള്ളത്തിലേക്ക് ചാടുന്നതിനാൽ ഫോട്ടോസും വീഡിയോസും എടുത്തു തരും
2000 രൂപയാണ് ഒരാൾക്ക് ചാർജ് (വീട്ടിലെ പെയ്ൻറ് ഏതാണെന്ന് പറഞ്ഞാൽ ഡിസ്കൗണ്ട് കിട്ടുമെന്ന്  പ്രതീക്ഷിക്കരുത്)

ആരോഗ്യം പെർഫക്ടാണെന്ന് ഉറപ്പു വരുത്തലാണ് ആദ്യം 
ഹാർട്ട് അറ്റാക് കഴിഞ്ഞവർ
PSC ഉള്ളവർ (Prusur, Shugar, Cholostrol) എന്നിവർ ശ്രദ്ധിക്കണം അല്ലാതെ 8വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്ക്കൂബ ഡൈവിംഗ്  ചെയ്യാം

ആദ്യം തന്നെ ഒരു ക്ലാസാണ് മുദ്രകൾ പഠിപ്പിക്കുകയാണ് (വെള്ളത്തിനടിയിൽ നിന്ന് സംസാരിക്കാൻ പറ്റില്ലല്ലോ?)
👌 ഇത് ഓകെ

👍 മുകളിലേക്ക് പോവണം

👎 താഴേക്ക് പോവ്വാം
ഇതൊക്കെയാണ് മുദ്രകൾ കൂടാതെ ഓക്സിജൻ മാസ്ക്കിലൂടെ ( വായയിലൂടെ ) ശ്വസിക്കാൻ പഠിപ്പിക്കും ശേഷം കരക്കടുത്ത് നിന്നുതന്നെ പരിശീലനവും തരും ഓകെ ആയാൽ സ്പീഡ് ബോട്ടിൽ കയറി 2 കിലോമീറ്റർ ദൂരെയുള്ള ഏതാണ്ട് 10 മീറ്റർ ആഴമുളള സ്ഥലത്തേക്ക് പോവും അവിടെ യാണ് നമുക്ക് സക്കൂബ ചെയ്യേണ്ടത് ഓക്സിജൻ സിലിണ്ടർ പുറത്ത് വെച്ച് മാസ്ക്ക് ധരിച്ച് "പടച്ചോനേ ങ്ങള് കാത്തോളീ " എന്ന് പറഞ്ഞ് ഒരു ചാട്ടമാണ് പിന്നെ കടലിനടിയിലേക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടങ്കിൽ 👍 കാണിച്ചാൽ മതി കടലിനടിയിലെ കാഴ്ചകൾ കണ്ട് ഒഴുകി നടക്കാം
കടൽ ജീവികളെയും സസ്യങ്ങളെയും വളരെ അടുത്ത് കണ്ട് മനസിലാക്കാം  സൗകര്യം പോലെ 30 മിനുട്ട് മുതൽ  1 മണിക്കൂർ വരെ ഡൈവിംഗ് ചെയ്തതിനു ശേഷം തിരിച്ച് കരയിലേക്കും 


5 "P" Program

120 വയസ്സാണ്
മനുഷ്യന്റെ ആയുസ്സ്
എന്നാൽ ഇന്ന് 60 വയസായ ഒരാളെ നാം വിളിക്കുന്നത് വയസ്സൻ എന്നാണ്
പകുതി വയസിൽ വൃദ്ധനാവുന്നത് മനുഷ്യൻ മാത്രമാണ് മറ്റെല്ലാ ജീവികളും ഈശ്വരൻ / പ്രകൃതി കൊടുത്ത ആയുസ്സ് പൂർത്തിയാക്കുമ്പോൾ മനുഷ്യന് മാത്രമെന്താണ് ഈ ദുരവസ്ഥ
50 വയസ്സിൽ ഷുഗറും പ്രഷറും വന്ന് രോഗിയായി നടക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് 

നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിറ്റുണ്ടോ ഇതിനെപ്പറ്റി

എന്താണ് ഇതിനൊരു പരിഹാരം
അതാണ് 5 P പ്രോഗ്രാം
1.Proper food
2.Proper  breathing
3.Proper  Exercise
4.Proper   relaxation
5.Proper  Thinking

1.proper food
a.എന്ത് കഴിക്കണം
b.എത്ര കഴിക്കണം
C.എപ്പോൾ കഴിക്കണം
d.എങ്ങിനെ കഴിക്കണം
എന്നതൊക്കെ അറിയണം

a.മനുഷ്യൻ പൊതുവെ സസ്യാഹാരിയാണ് എന്നാൽ മാംസം കഴിച്ചാലും ശരീരം അതിനെ ദഹിപ്പിക്കും
ഓരോ വ്യക്തിയും അയാളുടെ ജോലിയുടെ സ്വഭാവമനുസരിച്ച് ഭക്ഷണം തെരഞ്ഞെടുക്കണം
പ്രധാനമായും ഭക്ഷണത്തെ സത്വഗുണപ്രദാനമായ ഭക്ഷണം
രജോഗുണ പ്രദാനമായ ഭക്ഷണം
തമോഗുണ പ്രദാനമായ ഭക്ഷണം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്

ഫലമൂലാദികൾ, പച്ചക്കറികൾ, വേവിക്കാത്ത ഭക്ഷണങ്ങൾ, പെട്ടന്ന് ദഹിക്കുന്നവ എന്നിവയാണ് സത്വഗുണപ്രദാനമായ ഭക്ഷണം ഇവ കഴിച്ചാൽ പൊതുവെ ശരീരവും മനസ്സും സത്വഗുണ പ്രകൃതത്തിലേക്ക് മാറുമത്രെ
ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ആഭക്ഷണം നല്ലതാണോ എന്ന്  കണ്ണുകളും ( പാകമായതാണോ, കേടായതാണോ, നിറം )
 മൂക്കും (ദുർഗന്ധമുണ്ടോ, പഴകിയതാണോ ) 
നാവും (വളിച്ചതാണോ ,കൂടുതൽ എരിവോ ചവർപ്പോ ഉള്ളതാണോ )
കൈകളും (കൂടുതൽ തണുത്ത തോ ചൂടുള്ളതോ ആണോ ) പരിശോധിക്കണം അതിനാണത്രെ വായയിൽ നാക്കും തൊട്ടു മുകളിൽ മൂക്കും തൊട്ടു മുകളിൽ കണ്ണുകളും തന്നിരിക്കുന്നത്

b. കൂടുതൽ ഭക്ഷണം കഴിച്ചാൽ കൂടുതൽ ആരോഗ്യമുണ്ടാവും എന്ന ധാരണ തെറ്റാണ്
രണ്ടു കയ്യും ചേർത്ത് വെച്ചാൽ അതിൽ കൊള്ളുന്ന ഭക്ഷണമാണ് അയാളുടെ ഒരു നേരത്തെ ഭക്ഷണം അപ്പോൾ പ്രായത്തിനനുസരിച്ച് കയ്യുടെ വലിപ്പത്തിലും വ്യത്യാസമുണ്ടാവും എന്നത് ശ്രദ്ധിക്കുമല്ലോ! ഉദാഹരണത്തിന് 2 വയസുള്ള ഒരു കുട്ടിക്ക് ആ  ചെറിയ കയ്യിൽ കൊള്ളുന്ന ഭക്ഷണമേ നു നേരത്തേക്ക്  ആവശ്യമുള്ളൂ എന്നർത്ഥം അ തന്നെ 2 നേരമോ മൂന്ന് നേരമോ കഴിക്കണം
അതേപോലെ വയറു നിറഞ്ഞു എന്ന് തോന്നിയാലും ഭക്ഷണം കഴിക്കരുത്
c. വിശക്കുമ്പോൾ മാത്രമാണ് ഭക്ഷണം കഴിക്കേണ്ടത് എന്നാണ് നിയമം. നിങ്ങളുടെ ശരീരത്തിന് ഭക്ഷണം ആവശ്യമുണ്ടെന്ന സൂചനയാണ് വിശപ്പ്. രണ്ട് ഭക്ഷണങ്ങളുടെ ഇടവേള മിനിമം 3 മണിക്കൂറെങ്കിലും വേണം അതുപോലെ വിശപ്പില്ലാത്തപ്പോഴും വായക്ക് രുചിയില്ലാത്തപ്പോഴും ശക്തമായ തൊണ്ടവേദന ഉള്ളപ്പോഴും ഭക്ഷണം കഴിക്കരുത് ഇത് ഭക്ഷണണം ദഹിപ്പിക്കാനുള്ള പ്രാണന്റെ ബുദ്ധിമുട്ടിനെ കാണിക്കുന്ന സൂചനയാണ്
ദിവസം ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗിയും
രണ്ട് നേരം ഭക്ഷണം കഴിക്കുന്നവൻ ഭോഗിയും
3 നേരം ഭക്ഷണം കഴിക്കുന്നവൻ രോഗിയും
4 നേരം ഭക്ഷണം കഴിക്കുന്നവൻ ദ്രോഹിയുമാവുമെന്നാണ് മനീഷി കളുടെ അഭിപ്രായം എന്നാലും ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിൽ ആവശ്യമുള്ള ഭക്ഷണം കഴിക്കുക ഇടക്ക് ഉപവസിക്കുന്നതും വളരെ നല്ലതാണ് ഒരു ഹർത്താൽ ലഭിക്കുമ്പോൾ നമ്മൾ ആശ്വസിക്കുന്നതു പോലെ പ്രാണനും അത് വലിയ ആശ്വാസമാവും "ലംഘനം പരമൗഷധം " എന്നാണ് ചരകന്റെ അഭിപ്രായം
d നന്നായി ചവച്ചരച്ചാണ് ഭക്ഷണം കഴിക്കേണ്ടത് ഭക്ഷണം കഴിക്കുന്നതിന്റെ 2 മണിക്കൂർ മുമ്പോ അര മണിക്കൂർ ശേഷമോ വെള്ളം കുടിക്കാം എന്നാൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കൽ നിർബന്ധമാണെങ്കിൽ സിപ് സിപാ യി മാത്രം കഴിക്കാവുന്നതാണ്

2.proper Brething
ചെറിയ കുട്ടികൾ ഉറക്കുന്നത് കണ്ടിട്ടുണ്ടോ ശ്വാസം അകത്തേക്കെടുക്കുമ്പോൾ വയർ വികസിക്കുന്നതും പുറത്തേക്കു വിടുമ്പോൾ  വയർ ഒട്ടുന്നതായും കാണാം അതുപോലെയാണ് ശ്വസിക്കേണ്ടത് ശ്വാസോഛാ സവും മാനസീകാവസ്ഥയും തമ്മിൽ വളരെ ബന്ധമുണ്ട് ദീർഘശ്വാസം എടുക്കുമ്പോൾ മനസ്സ് ശാന്തമാവുന്നത് ശ്രദ്ധിക്കൂ
പണ്ട് നമ്മൾ മരം കയറുകയും ഓടുകയും മലകയറുകയും അദ്ധ്വാനിക്കുകയും  ചെയ്തിരുന്നപ്പോൾ കിതക്കുകയും കൂടുതൽ ആഴത്തിൽ ശ്വസിക്കുകയും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ ഇത്തരം പ്രവൃത്തികൾ ഇന്ന് യന്ത്രങ്ങൾ ഏറ്റെടുത്തതോടെ നമ്മൾ രോഗികളായി തുടങ്ങി വളരെ
ആഴത്തിലും ദീർഘമായും ശ്വസിക്കുമ്പോൾ കൂടുതൽ പ്രാണൻ ശരീരത്തിലും ബ്രയിനിലും എത്തുകയും ഊർജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കുകയും ചെയ്യുന്നു.

3,Proper exercise
ഈശ്വരൻ / പ്രകൃതി മനുഷ്യ ശരീരത്തെ നിർമ്മിച്ചത് ,ഓടാനും ചാടാനും മരം കയറാനും അദ്ധ്വാനിക്കാനും നീന്താനും മലകയറാനു മൊക്കെയുള്ള സംവിധാനത്തിലാണ് എന്നാൽ ഇന്ന് ഇതൊന്നും നമ്മൾ ചെയ്യാത്തതിനാൽ ശരീരത്തിൽ മേധസ് വർദ്ധിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുകയും അത് രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.ഇതിന് ഒരു പരിഹാര മാ ണ് വ്യായാമം ചെയ്യുക എന്നത്
സൂര്യനമസ്ക്കാര മോ യോഗ യോ  ശാസ്ത്രീയ വ്യായാമ മുറകളോ പരിശീലിക്കുന്നത് നല്ലതാണ് 

4.Proper relaxation
ശരിയായ വിശ്രമം എന്ന് ഉദ്ദേശിക്കുന്നത് ഉറക്കം മാത്രമല്ല ശരീരം ഉറങ്ങുമ്പോൾ ആന്തരീക അവയവങ്ങൾക്കും വിശ്രമം ആവശ്യമുണ്ട് അതിനാൽ ഉറങ്ങുന്നതിന് 3 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ചവസാനിപ്പിച്ചിരിക്കണം നേരത്തെ ഉറക്കണം ( 10 മണിക്ക് മുമ്പായി ) അർദ്ധരാത്രി ഭക്ഷണം കഴിക്കരുത്
അതേ പോലെ മനസ്സിന് കൊടുക്കുന്ന വിശ്രമമാണ് ധ്യാനം 
ആഴത്തിലുള്ള ധ്യാനം നടക്കുമ്പോൾ ശരീരവും മനസ്സും ഒരു പോലെ വിശ്രമിക്കുന്നു 
20 മിനുട്ട് ധ്യാനിക്കുന്നത് 4 മണിക്കൂർ ഉറക്കുന്നതിനെക്കാൾ ഗുണമത്രെ

5.Proper thinking
നോക്കൂ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന 99 ശതമാനം കാര്യങ്ങളും നമുക്ക് അനുകൂലമാണ് എന്നിട്ടും നിക്കൾ എന്തിനാണ് വിഷമിക്കുന്നത്
എല്ലാവരും അടിസ്ഥാന പരമായി നല്ലവരാണ് വളര സന്തോഷത്തോടെ ബഹുമാനത്തോടെ സ്നേഹത്തോടെ എല്ലാവരോടും പെരുമാറുക ആരെയും കുറ്റപെടുത്താതിരിക്കുക 

ചോ:  ഒരു ചായ നന്നായി എന്ന് നമ്മൾ പറയുമ്പോൾ ആർക്കാണ് സന്തോഷമുണ്ടാവുന്നത്? 
ഉ:   അതുണ്ടാക്കിയ ആൾക്ക്

ചോ:  ഒരു ചിത്രം മോശമാണെന്ന് പറയുമ്പോൾ ആർക്കാണ് വിഷമമുണ്ടാവുന്നത് 

ഉ:  അത് വരച്ചയാൾക്ക്

ചോ: അങ്ങനെ യെങ്കിൽ സമസ്ത ചരാചരങ്ങളെയും സൃഷ്ടിച്ചത് ആരാണ് 
ഉ: ഈശ്വരൻ

ചോ:ആ ഈശ്വരൻ എവിടെയാണ്?

ഉ: നമ്മുടെ ഉള്ളിൽ തന്നെ

ചോ: അപ്പോൾ എതെങ്കിലും ഒരു സൃഷ്ടി മോശമാണെന്ന് പറയുമ്പോൾ ആർക്കാണ് വിഷമമുണ്ടാവുന്നത് 

ഉ: സൃഷ്ടാവായ  ഈശ്വരന്

ചോദ്യം: ആ ഈശ്വരൻ എവിടെയാണ്

ഉ: നമ്മുടെ ഉള്ളിൽ തന്നെ

ചോ: അപ്പോൾ ആർക്കാണ് യദാർത്ഥത്തിൽ വിഷമവുണ്ടാവുന്നത്
ഉ: നമുക്ക് തന്നെ

അതിനാൽ എല്ലാത്തിലും നൻമ കാണുക 

എങ്ങിനെ കൗൺസിലിംങ്ങ് ചെയ്യാം

ബേസിക് കൗൺസിലിംങ്ങ്
കോഴ്സ്
ആ മുഖം
മാനസിക സമ്മർദ്ദങ്ങളുടെ കുത്തൊഴുക്കിലാണ് നാമിന്ന് അകപ്പെട്ടിരിക്കുന്നത് . അതുകൊണ്ടു തന്നെ ശാരീരിക രോഗങ്ങളെക്കാൾ മാനസിക രോഗങ്ങളും മാനസിക പ്രശ്നങ്ങൾകൊണ്ടുണ്ടാകുന്ന രോഗങ്ങളും ധാരാളമായി കണ്ടുവരുന്നു . ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആത്മവിശ്വാസക്കുറവ് , അപ കർഷതാബോധം , പരാജയഭീതി , കുറ്റബോധം തുടങ്ങിയ മാനസിക അവസ്ഥകളിൽ നിന്നും മോചനം നേടുന്നതിനും വ്യക്തി ബന്ധങ്ങളിലും കുടുംബബന്ധങ്ങളിലുമുള്ള തകർച്ചയിൽ നിന്നും രക്ഷനേടുന്നതിനും മനോരോഗചികിത്സകർ അടക്ക മുള്ള ഡോക്ടർമാർ മരുന്നുപയോഗിച്ചുള്ള ചികിത്സക്കൊപ്പം കൗൺസിലിങ്ങ് കൂടി നിർദ്ദേശിച്ചുവരുന്നുണ്ട് . തൊഴിലിടങ്ങളിലെ പലപ്രശ്നങ്ങൾക്കും ലഹരിവസ്തുക്കളുടെ ഉപയോഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും കൗൺസിലിങ്ങാണ് മിക്കപ്പോഴും സഹായകമാവുന്നത് . 

ഇങ്ങനെ സാർവ്വത്രികമായി വരുന്ന കൗൺസിലിങ്ങിനെക്കുറിച്ച് വിദ്യാസമ്പന്നർക്കിടയിൽ പോലും തെറ്റിദ്ധാരണകൾ ധാരാളമുണ്ട് . ഒരു മധ്യസ്ഥനോ ഉപദേശകനോ ആണ് കൗൺസിലർ എന്ന് തെറ്റിദ്ധരിച്ചു വച്ചിരിക്കുന്ന ചിലരുണ്ട് . അതിനാൽ എന്റെ പ്രശ്നങ്ങൾ തീർക്കാൻ മറ്റൊരാളിന്റെ ആവശ്യമില്ല എന്നു കരുതുന്നവരെയും അതുമല്ലെങ്കിൽ നമ്മുടെ കുടുംബപ്രശ്നങ്ങൾ മറ്റൊരാളെക്കൂടി അറിയിക്കുന്നത് എന്തിനാണ് എന്നു ദുരഭിമാനം നടിക്കുന്നവരും സമൂഹത്തിലുണ്ട് 

ഒരു പ്രശ്നസന്ദർഭത്തിൽ സ്വന്തം ശക്തിയും ദൗർബല്യവും തിരിച്ചറിഞ്ഞ് യാഥാർത്ഥ്യബോധത്തോടെ പ്രശ്നപരിഹരണത്തിന് പ്രാപ്തമാകുന്ന പ്രക്രിയയാണ് കൗൺസിലിങ്ങ് . 

പ്രശ്ന സന്ദർഭങ്ങളിൽ കൂടെനിന്ന് പ്രശ്നപരിഹാരത്തിന് വ്യക്തികളെ പ്രാപ്തരാക്കുകയാണ് കൗൺസിലിങ്ങിൽ സംഭവിക്കുന്നത് . 

അല്ലാതെ കൗൺസിലിങ്ങ് എന്നാൽ ഉപദേശം നൽകലല്ല . മറ്റൊരാളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പരിഹരിച്ചു നൽകലുമല്ല . ഇങ്ങനെ കൗൺസിലിങ്ങിനെക്കുറിച്ചും അതിലൂടെ പ്രാപ്യമാകുന്ന സ്വാസ്ഥ്യത്തെക്കുറിച്ചും അവബോധം നൽക്കുകയാണ് ബേസിക് കൗൺസിലിംഗ് കോഴ്സ് എന്ന ഈ പരിശീലന പദ്ധതി

 
കൗൺസിലിങ്ങിന്റെ പ്രാധാന്യവും പ്രസക്തിയും അന്തഃസത്തയാക്കിയ ഈ കോഴ്സ് അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പിറന്നുവീണത് എന്നത് ഏറ്റവും സന്തോഷകരമാണ് . കൗൺസിലിങ്ങിന്റെ അടിസ്ഥാനപ്രമാണങ്ങളും നെതികതയും പ്രശ്നപരിഹരണ രീതികളും സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട് ഡോ . ശ്രീനാഥ് കാരയാട്ട്  ഈ ക്ലാസിൽ . സ്വന്തം കൗൺസിലിങ്ങ് അ ഭവങ്ങൾ പങ്കുവെയ്ക്കുന്നതിൽ അദ്ദേഹം പാലിച്ചിരിക്കുന്ന സൂക്ഷ്മതയും കൃത്യതയും ശ്രദ്ധേയമാണ്. കൗൺസിലിങ്ങിലെ 13 പടികൾ ഒഴുക്കൻ മട്ടിൽ പറഞ്ഞുപോവുകയല്ല , മറിച്ച് ഓരോ കേസെടുത്ത് അതിൽ ഓരോ ഘട്ടവും എങ്ങനെയാണ് കടന്നുപോയതെന്ന് വിവരിക്കുന്നിടത്ത് ആത്മാർത്ഥതയുള്ള കൗൺസിലർക്കൊപ്പം സമർത്ഥനായ ഒരു അധ്യാപകനെയും കാണാം . കടക്കെണി , കുടുംബപ്രശ്നങ്ങൾ , പ്രണയം , ബാധകൾ , പൂർവ്വജന്മം , കൗമാരപ്രശ്നങ്ങൾ ഇങ്ങനെ വ്യത്യസ്ത പ്രമേയങ്ങളാണ് ഇവിടെ ഉദാഹരിക്കുന്ന ഓരോ കേസിലും ഉള്ളത് . കൗൺസിലിങ്ങ് മേഖലയിൽ പ്രവർത്തിക്കു ന്നവർക്ക് തൊഴിൽ നൈപുണി വർദ്ധിപ്പിക്കുന്നതിനും സാധാ രണ വായനക്കാർക്ക് ഒരു ഉൾക്കാഴ്ച ലഭിക്കുന്നതിനും ഇതു പ്രയോജനപ്പെടും . കൗൺസിലിങ്ങിൽ പ്രയോജനപ്പെടാത്താവുന്ന ചില തെറാപ്പികൾ കൂടി ചർച്ച ചെയ്യുന്നുണ്ട് " സുജീവിതം - ലളിതമായ ഭാഷയും ഒഴുക്കോടെയുള്ള അവതരണവും ഈ കൃതിക്കു നൽകുന്ന വായനസുഖം എടുത്തുപറയേണ്ടതു തന്നെ . നിറഞ്ഞ സന്തോഷത്തോടെ " 

കോഴ്സിനെ കുറിച്ച് രണ്ട് വാക്ക്

ജീവിതത്തിൽ ഒരിക്കലെങ്കിലും മാനസിക സംഘർഷം അനുഭവിക്കാത്തവർ ഉണ്ടാവില്ല . എന്നാൽ ജീവിതം മുഴുവൻ പലതരത്തിലുള്ള മാനസിക സമ്മർദ്ദത്താൽ ബുദ്ധിമുട്ടുന്നവർ ആണെങ്കിലോ ?
 ജീവിതത്തിന്റെ ഏതു തുറയിലാണെങ്കിലും അനുനിമിഷം നാം പലവിധത്തിലുള്ള സമ്മർദ്ദങ്ങൾക്ക് വിധേയരാണ് . ഔദ്യോഗിക ജീവിതത്തിലായാലും സാമ്പത്തിക കാര്യത്തിലായാലും കുട്ടികളുടെ കാര്യത്തിലായാലും കുടുംബ ജീവിതത്തിലായാലും നാം പല തരത്തിലുള്ള മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട് . ഇത് നമ്മുടെ കുടുംബ ജീവിതത്തെയും ലൈംഗിക ജീവിതത്തെയും സ്നേഹ ബന്ധങ്ങളെയും സാരമായി ബാധിക്കുന്നു . മാത്രമല്ല മാനസിക പിരിമുറുക്കം നമ്മെ രക്തസമ്മർദ്ദം പ്രമേഹം തുടങ്ങിയ ശാരീരിക രോഗങ്ങളിലേക്കും പലവിധ മാനസിക രോഗ ങ്ങളിലേക്കും നയിക്കുന്നു . ഈ വൈകാരിക സമ്മർദ്ദത്തിൽ നിന്നും കരകയറുവാൻ സാധിച്ചാൽ മാത്രമേ സമൃദ്ധിയോടെ സുഖകരമായ ഒരു ജീവിതം നയിക്കാൻ നമുക്കു സാധിക്കു കയുള്ളൂ . - സ്ട്രെസ്സ് ഉണ്ടാകുന്ന വഴികളെക്കുറിച്ചും അത് ഒഴിവാക്കാ നുള്ള മാർഗ്ഗങ്ങളെക്കുറിച്ചും വിശദമായി മനസ്സിലാക്കിക്കൊണ്ട് സമ്മർദ്ദരഹിതമായ ജീവിതം നയിക്കുവാൻ ഈ കോഴ്സ് നിങ്ങളെ പ്രാപ്തരാക്കുന്നു . മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരെ സഹായിക്കുവാൻ നിങ്ങളെ പ്രാപ്തരാക്കുക എന്നതുകൂടി ഈ 
കോഴ്സിന്റെ ദൗത്യമാണ് . മനഃശാസ്ത്രത്തെക്കുറിച്ചു മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്കും അദ്ധ്യാപകർക്കും , രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും , ഉദ്യോഗസ്ഥർക്കും , ബിസിനസ്സുകാർക്കും , വീട്ടമ്മമാർക്കും ഇതു പ്രയോജനപ്പെടും .

അദ്ധ്യായം - 1(Lesson 1)
എന്താണ് കൗൺസിലിംഗ്
19 -ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് കൗൺസിലിങ്ങിന്റെ ഉത്ഭവം എന്നുപറയാം . വ്യവസായ വിപ്ലവത്തെ തുടർന്ന് ഇൻഡസ്ടിയൽ ഡെമോക്രസിയുടെ പരിരക്ഷണ ത്തിനാവശ്യമായ വ്യക്തികളെ ഒരുക്കിയെടുക്കുന്നതിനായി Vocational guidance നടത്തിയിരുന്നു . അതാണ് പിന്നീട് കൗൺസിലിങ്ങ് ആയി മാറിയത് . 1940 - ൽ സൈക്കോ തെറാപ്പി ( Psychotherapy ) , 
മാനസികാ പ്രഗ്രഥനം ( Psycho Analysis ) 
എന്നീ തത്ത്വങ്ങൾ പ്രചാരത്തിൽ വന്നു . മനഃശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ട്ടിച്ചു കൊണ്ട് പുതിയ സിദ്ധാന്തങ്ങളുമായി സിഗ്മണ്ട് ഫ്രോയിഡ് വിലപ്പെട്ട സംഭാവന കളാണ് ഈ രംഗത്ത് നൽകിയത് . അദ്ദേഹത്തെ സൈക്കോതെറാപ്പിയുടേയും കൗൺസിലിംഗിന്റെയും പിതാവ് എന്നുതന്നെ പറയാം . അൻപതുകളിൽ കൗൺസിലിങ്ങിനു ശ്രദ്ധേയമായ മുന്നേറ്റമുണ്ടായി . പ്രൊഫഷണൽ ഗ്രൂപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ രംഗത്തെ സ്ഥാപനങ്ങളും കൗൺസിലിങ്ങിന് കൂടുതൽ പ്രാധാന്യം നൽകി . കാൾ റോജഴ്സ് എന്ന മനഃശാസ്ത്രജ്ഞൻ ആണ് ഇതിനു തുടക്കം കുറിച്ചത് . അദ്ദേഹം ഫ്രോയിഡിന്റെ വ്യക്തിനിഷ്ഠമായ സമീപന രീതിയിൽ നിന്നും വിഭിന്നമായി കൗൺസിലിങ്ങിൽ പുതിയ സിദ്ധാന്തങ്ങൾ കൊണ്ടുവന്നു . രോഗനിർണ്ണയത്തേക്കാളും രോഗിയുമായിട്ടുള്ള വ്യക്തിബന്ധത്തിനാണ് റോജേഴ്സ് പ്രാധാന്യം നൽകിയത് . മാനസികരോഗിയുടെ ബാഹ്യപ്രകടനങ്ങളാണ് രോഗ ലക്ഷണങ്ങൾ എന്നു വിശ്വസിച്ചിരുന്നതിനാൽ രോഗലക്ഷണ ങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പരിഹാരം നിർദ്ദേശിക്കുന്ന വസ്തുനിഷ്ഠമായ രീതിയാണ് ഫ്രോയിഡ് സ്വീകരിച്ചത് .

എന്നാൽ രോഗിയും ( Client ) ചികിത്സകനും ( Counsellor ) തമ്മിലുള്ള വൈയക്തിക ബന്ധത്തിലൂടെ രോഗിയെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞ് സ്വന്തം പ്രശ്നങ്ങളിലേക്ക് ചൂഴ്ന്നിറങ്ങാനും പ്രശ്നങ്ങളുടെ കാരണങ്ങളും പരിഹാരങ്ങളും കണ്ടെത്താനും അയാളെ പ്രാപ്തനാക്കുക എന്നതാണ് റോജേഴ്സിന്റെ കൗൺസിലിങ്ങ് സിദ്ധാന്തത്തിന്റെ കാതൽ 

റോജേഴ്സിന്റെ കൗൺസിലിങ്ങ് സിദ്ധാന്തത്തെ കേസർ , കാർക്കഫ് , ബാൻസൻ തുടങ്ങിയ ഗവേഷകർ അനുകൂലിക്കുകയും ചെയ്തു . 
വളരെ പെട്ടെന്ന് വ്യക്തിനിഷ്ഠ കൗൺസിലിങ്ങിന് അംഗീകാരവും ലഭിച്ചു . 

എന്താണ് മനസ്സ് ? 
മനസ്സ് . ആർക്കും ഇതുവരെ പൂർണമായി നിർവ്വചിക്കുവാൻ സാധിക്കാത്ത ഒരു പ്രഹേളികയാണത് എങ്കിലും തത്ക്കാലത്തേക്ക് തലച്ചോറിന്റെ പ്രവർത്തനങ്ങളെ നമുക്ക് മനസ്സ് എന്ന് വിളിക്കാം . അതായത് , ഒരു കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറും സോഫ്റ്റ് വെയറും പോലെ , മസ്തിഷ്കം ഒരു ഉപകരണവും മനസ്സ് അതിലെ പ്രവർത്തനങ്ങളും . 

മനസ്സിനെക്കുറിച്ചുള്ള പൗരാണിക ഭാരത സങ്കൽപം 

സൂതൻ ( തേരാളി ) രാജവീഥിയിലൂടെ യാത്ര ചെയ്യുന്നതാണ് ചിത്രം . അഞ്ചു കുതിരകളെ പഞ്ചേന്ദ്രിയങ്ങളായും , കടിഞ്ഞാണിനെ ബുദ്ധിയായും , കടിഞ്ഞാൺ നിയന്ത്രിക്കുന്ന സൂതനെ മനസ്സായും , തേരിനെ ദേഹം ( ശരീരം ) ആയും , യാത ചെയ്യുന്ന ചക്രവർത്തിയെ ( യജമാനനെ ) ആത്മാവായും , രാജവീഥിയെ പ്രലോഭനങ്ങളും പ്രതിബന്ധങ്ങളും നിറഞ്ഞ ജീവിതമായും ചിത്രീകരിച്ചിരിക്കുന്നു . ജീവിത വിജയത്തിന്റെ അടിത്തറ എന്നത് മാനസിക നിയന്ത്രണം തന്നെയാണ് . അതിനാൽ മനസ്സിന്റെ വിവിധ തലങ്ങളെക്കുറിച്ച് നാം അല്പമെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ് . 
പക്ഷേ , ഇക്കാര്യത്തിലും 
മനഃശാസ്ത്രജ്ഞർ ക്കിടയിൽ വിഭിന്ന അഭിപ്രായങ്ങളാണുള്ളത് . 

സിഗ്മണ്ട് ഫ്രോയിഡിന്റെ സിദ്ധാന്തം

 പ്രസിദ്ധ മനഃശാസ്ത്രജ്ഞനായിരുന്ന ഫ്രോയിഡിനെ ( Sigmund Freud , 1856 - 1939 ) സിദ്ധാന്തപ്രകാരം മനസ്സിന് മൂന്ന്അവസ്ഥകൾ ഉണ്ട് . അവയാണ് - 
ബോധമനസ്സ് , 
അബോധമനസ്സ് 
ഉപബോധമനസ്സ് 
എന്നിവ . 

ബോധമനസ് : മനസ് ജാഗ്രതയിലായിരിക്കുന്ന അഥവാ ഉണർന്നിരിക്കുന്ന അവസ്ഥയാണ്

ഉപബോധ മനസ്സ്
ഒരു വ്യക്തി അനുഭവങ്ങളിലൂടെ
അറിഞ്ഞതും എന്നാൽ ആ വ്യക്തിക്ക് ഒരു പ്രത്യേക സമയത്ത് 
ഓർമ്മയില്ലാത്തതുമായ വസ്തുതകളാണ് ഉപബോധമനസ്സിൽ അടങ്ങിയിട്ടുള്ളത് . 
വളരെ പ്രാധാന്യമുള്ളതും ബുദ്ധിമുട്ടേറിയതുമായ രണ്ടു കാര്യങ്ങൾ ഉപബോധമനസ്സിന് ചെയ്യാനുണ്ട് . 

1 ഒരു വ്യക്തി പുറമെ പ്രകടിപ്പിക്കുവാൻ സാധ്യതയുള്ളതും പക്ഷേ , സാമൂഹിക അംഗീകാരമില്ലാത്തതും അഥവാ സമൂഹ ദൃഷ്ടിയിൽ ഉചിതമല്ലാത്തതുമായ കാര്യങ്ങൾ അടിച്ചമർത്തുക അല്ലെങ്കിൽ അവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തുക . 

2 . ബോധമനസ്സിലുള്ള അപ്രസക്തവും അംഗീകാരം . ലഭിയ്ക്കാൻ സാധ്യതയില്ലാത്തതുമായ കാര്യങ്ങളെ മാറ്റി - നിർത്തുക . 

3.അബോധമനസ്സ് : ജീവശാസ്ത്രപരമായ ആഗ്രഹങ്ങളും വ്യഗ്രതകളുമാണ് അബോധമനസ്സിലുള്ളത് . ഇവയുടെ ബാഹ്യ പ്രകടനമാണ് വിശപ്പ് , ദാഹം , ലൈംഗികാസക്തി തുടങ്ങിയവ .


അദ്ധ്യായം 2
കൗൺസിലിങ്ങ് പതിമൂന്ന് സ്റ്റെപ്പിലൂടെ 

കൗൺസിലിംഗ് എന്നത് വളരെ മഹനീയമായ ഒരു കലയാണ്
ചായ ഉണ്ടാക്കാനും വീടുണ്ടാക്കാനും മറ്റും കൃത്യമായ പടികൾ ഉള്ളതുപോലെ കൗൺസിലിംഗിനും കൃത്യമായ പടികൾ ഉണ്ട് ഈ പടികൾ കൃത്യമായി മനസിലാക്കിയാൽ ഏതൊരാൾക്കും ആത്മവിശ്വാസത്തോടെ കൗൺസിലിംഗ് ചെയ്യാൻ സാധിക്കും മാത്രമല്ല ഈ 13 സ്റ്റെപ്പിലൂടെ ഏതൊരു പ്രശ്നത്തിനും പരിഹാരം കണ്ടെത്താവുന്നതുമാണ്

കാൺസിലിംഗ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്

A: എവിടെ വെച്ച് കൗൺസിലിംഗ് ചെയ്യാം?

B: എപ്പോഴൊക്കെ കൗൺസിലിംഗ് ചെയ്യാം.?

C: ആർക്കൊക്കെ കൗൺസിലിംഗ് ചെയ്യാം?

D:എന്താണ് കൗൺസിലിംഗ്? 

E: എങ്ങിനെ കൗൺസിലിംഗ് ചെയ്യാം?

A: എവിടെ വെച്ച് കൗൺസിലിംഗ് ചെയ്യാം?

വളരെ ക്ഷമയോടും ഗൗരവത്തോടും സ്വസ്ഥതയോടും ചെയ്യേണ്ടുന്ന കാര്യമാണ് കൗൺസിലിംഗ്
അതുകൊണ്ടുതന്നെ വളരെ സ്വസ്ഥമായിരുന്ന് ക്ലൈന്റിനെ കേൾക്കാൻ സാധിക്കുന്ന സ്ഥലമായിരിക്കണം
ക്ലൈന്റിന് അഭിമുഖമായിരുന്ന് സംസാരിക്കാൻ സാധിക്കണം.
കൗൺസിലിംഗ് ചെയ്യുന്ന സ്ഥലം വളരെ പ്രധാനപെട്ടതാണ്
ക്ലൈന്റ് പറയുന്ന കാര്യങ്ങൾ ചിലപ്പോൾ വളരെ രഹസ്യ സ്വഭാവമുള്ളതാണെങ്കിൽ അത് മറ്റൊരാൾ കേൾക്കുന്നത് ക്ലൈന്റ് ഇഷ്ടപെടില്ല അതിനാൽ ക്ലൈന്റ് പറയുന്ന കാര്യങ്ങൾ മറ്റൊരാൾ കേൾക്കാത്ത വിധത്തിലും എന്നാൽ കൗൺസിലിംഗ് നടക്കുന്നത് കൗൺസിലിയുടെ കൂടെ വന്നവർക്ക് കാണാനും കഴിയുന്ന തരത്തിൽ കൗൺസിലിംഗ് മുറിയും റിസപ്ഷനും ഇടയിൽ ഗ്ലാസുകൊണ്ടുതീർത്ത ഒരു മറ ഉണ്ടാക്കുന്നത് നല്ലതാണ്
ഒരിക്കലും അടച്ചിട്ട മുറിയിൽ കൗൺസിലിംഗ് ചെയ്യരുത്
ആവശ്യത്തിന് വെളിച്ചം ഉണ്ടായിരിക്കണം പേടിപെടുത്തുന്നതോ വിഷമം ജനിപ്പിക്കുന്നതോ ആയ ചിത്രങ്ങളോ നിറങ്ങളോ കൗൺസിലിംഗ് റൂമിൽ ഉണ്ടാവരുത്
മതചിഹ്നങ്ങൾ ,വ്യക്തിപരമായ ഫോട്ടോകൾ, കളർ ബൾബുകൾ എന്നിവയൊക്കെ ഒഴിവാക്കാം
ഒരു പക്ഷെ ഇതൊക്കെ കാൺസിലർ ക്ലൈന്റ് ബന്ധത്തെ വിപരീതമായി ബാധിക്കാം
വളരെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഒരിക്കലും ക്ലൈന്റിന്റെ വീട്ടിൽ പോയി കൗൺസിലിംഗ് ചെയ്യരുത്

B: എപ്പോഴൊക്കെ കൗൺസിലിംഗ് ചെയ്യാം.?

കൗൺസിലറുടെയും ക്ലൈന്റിന്റെയും സൗകര്യമനുസരിച്ച് നേരത്തെ സമയം നിശ്ചയിച്ച് വേണം കാൺസിലിംഗ് ചെയ്യാൻ .വേണ്ടത്ര സമയം മാറ്റിവെക്കണം .ഇത് ഒരു യാത്രയാണ് തുടങ്ങിയാൽ തീരുന്നതുവരെ ശ്രദ്ധയോടെ ക്ലൈന്റിന്റെ കൂടെ ഇരിക്കാൻ സാധിക്കണം 
ഫോണുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത് 
കൗൺസിലിംഗ്‌ ചെയ്യുന്ന സമയത്ത് കൗൺസിലർ സ്വസ്ഥനായിരിക്കണം വേറെ 100 കൂട്ടം കാര്യങ്ങൾക്കിടയിലാവരുത് കൗൺസിലിംഗ് ചെയ്യേണ്ടത്

C: ആർക്കൊക്കെ കൗൺസിലിംഗ് ചെയ്യാം?

എല്ലാവർക്കും ഒരു കൗൺസിലറുടെ കുപ്പായം അണിയാൻ സാധിക്കില്ല. ഒരു കൗൺസിലർക്ക് മന:ശാസ്ത്ര കൗൺസിലിംഗിന്റെ സിദ്ധാന്തങ്ങളെ കുറിച്ചും ആശയങ്ങളെ കുറിച്ചും വ്യക്തമായ ധാരണയും പ്രായോഗിക ജ്ഞാനവും ഉണ്ടായിരിക്കണം. ആശയവിനിമയത്തിലും വാക്കുകൾ ഉപയോഗിക്കാതെയുള്ള ഭാവപ്രകടനങ്ങൾ നടത്തുന്നതിനും കൗൺസിലർ പ്രത്യേക പരിശീലനം നേടിയിരിക്കണം. കൗൺസിലർ നല്ലൊരു ശ്രോതാവും രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിവുള്ളയാളും  ചോദ്യകർത്താവും തന്മയീഭാവം പ്രകടിപ്പിക്കാൻ കഴിവുള്ള ആളുമായിരിക്കണം. ഈ നൈപുണ്യങ്ങൾ നേടിയെടുക്കുന്നതിന് ശ്രദ്ധാപൂർവവും തീവ്രവുമായ, പരിശീലനം ആവശ്യമാണ്. അതിനാൽ, കൗൺസിലിംഗിന്റെ പരമാവധി പ്രയോജനം ലഭിക്കുന്നതിന് കാൺസിലർക്ക് നല്ല  പരിശീലനവും അനുഭവപരിചയവും അത്യാവശ്യമാണ് ഏതെങ്കിലും അംഗീകൃത കേന്ദ്രങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റും ആവശ്യമാണ്
ഒരു കൗൺസിലർക്ക് വേണ്ട അത്യാവശ്യമായ കാര്യങ്ങളാണ് 
കൺസിലിംഗ് 
1.വൈദഗ്ദ്യം(counseling skills)

ക്ലൈന്റിന്റെ ഭാവ ചലനങ്ങളിൽ നിന്നും ശരീരഭാഷയിൽ നിന്നും ( കണ്ണുകളുടെ ചലനം ,മുഖഭാവം) കാര്യങ്ങൾ മനസിലാക്കി എടുക്കാനുള്ള കഴിവ് ,കാൺസിലിംഗ് ചെയ്തുള്ള പരിചയവും പ്രായോഗിക ജ്ഞാനവും 
ശരിയായ പ്രശ്നത്തെയും പ്രശ്നക്കാരനെയും തിരിച്ചറിയണം
(Identify the client)
പലപ്പോഴും മക്കൾക്ക് കൺസിലിംഗ് വേണമെന്ന് പറഞ്ഞു വരുന്ന രക്ഷിതാക്കളോട് സംസാരിക്കുമ്പോഴാണ് കൗൺസിലിംഗ് ആവശ്യമുള്ളത് രക്ഷിതാക്കൾക്കാണെന്ന് മനസിലാവുക 

2. അറിവ്(knowledge)

മാനസീക പ്രശ്നങ്ങളെക്കുറിച്ചും മാനസീക രോഗങ്ങളെ കുറിച്ചുമുള്ള അറിവ്, വിവിധ തരം വ്യക്തിത്വങ്ങളെ കുറിച്ചുമുള്ള അറിവ്, മനസിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവ്

3. അംഗീകാര പത്രം(Certification)

കൺസിലിംഗിൽ ഏതെങ്കിലും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ സർവ്വകലാശാലയിൽ നിന്നോ ഉള്ള അനുമതി പത്രം
D: എന്താണ് കൗൺസിലിംഗ്
കൗൺസിലിംഗ് എന്ന് പറഞ്ഞാൽ
ഒരു വ്യക്തിയുടെ ആത്മസാക്ഷാത്കാരത്തിനു വേണ്ടിയുള്ള വിദഗ്ദ സഹായമാണ് :ആത്മസാക്ഷാത്ക്കരത്തിൽ ഒരു വ്യക്തിയെ എത്തിക്കുന്നതാണ് ശാക്തീകരണം വ്യക്തി ശാക്തീകരണമാണ് കൗൺസിലിംഗിന്റ ലക്ഷ്യം

E: എങ്ങിനെ കൗൺസിലിംഗ് ചെയ്യാം?

13 സ്റ്റെപ്പിൽ വളരെ രസകരമായി നമുക്ക് കൗൺസിലിംഗ് എന്ന വിദ്യ പഠിക്കാം

Step - 1: Door Opening

ഡോർ ഒപണിംഗ് എന്ന സ്റ്റെപ് കൊണ്ട് ഉദ്ദേശിക്കുന്നത് ക്ലൈന്റും  ( കൗൺസിലിംഗ് ആവശ്യമുള്ള വ്യക്തി) കൗൺസിലറും  (കൗൺസിലിംഗ് ചെയ്യുന്ന വ്യക്തി) തമ്മിലുള്ള ബന്ധം സ്ഥാപിക്കലാണ്

കൗൺസിലിംഗ് എന്നത് ബുദ്ധിപരമായ ഒരു ഇടപെടൽ അല്ല മറിച്ച് ഹൃദയവും ഹൃദയവും തമ്മിലുള്ള ബന്ധമാണ്

ഓരോ കൗൺസിലർക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും അത്യാവശ്യമായ ഗുണം ഒരു അമ്മയുടെ ഭാവം ഉണ്ടായിരിക്കുക എന്നതാണ് 
എന്താണ് അമ്മയുടെ മനസ്സിൻറെ പ്രത്യേകത
തൻറെ കുട്ടി കരയുമ്പോൾ ഒരുപക്ഷേ കരയുന്നത് എന്തിനു വേണ്ടിയാണെന്ന് കുട്ടിക്ക് പോലും കൃത്യമായി അറിയാതിരിക്കുമ്പോൾ ( എന്തോ ഒരു അസ്വസ്ഥത അനുഭവ പെടുമ്പോൾ കുട്ടി കരയുകയാണ് കാരണം കുട്ടിക്ക് പോലും അറിയില്ല) കുട്ടി കരയുന്നത് എന്തിനു വേണ്ടിയാണെന്ന് കൃത്യമായി മനസ്സിലാക്കി ആ കുട്ടിക്ക് വേണ്ട സമാധാനം ഉണ്ടാക്കാൻ ഉള്ള അസാധാരണമായ കഴിവ് അമ്മയ്ക്ക് മാത്രമേയുള്ളൂ. അമ്മയപ്പോൾപറയും 
അവനിപ്പോൾ കരയുന്നത് ഉറങ്ങാനാണ് 
അവനിപ്പോൾ കരയുന്നത് ഭക്ഷണം കഴിക്കാനാണ് 
അവനിപ്പോൾ കരയുന്നത്
മൂത്രമൊഴിക്കാനാണ്
എന്നൊക്കെ
കുട്ടിക്കു പോലും തിരിച്ചറിയാൻ സാധിക്കാത്ത തന്റെ അസ്വസ്ഥതയുടെ കാരണം കണ്ടു പിടിച്ച് സമാധാന മുണ്ടാക്കുന്ന മഹത്വമാണ് അമ്മയുടെത്
ആ ഒരു കഴിവാണ് ഒരു കൗൺസിലർക്ക് അത്യാവശ്യമായി വേണ്ടത്
തൻറെ മുമ്പിലിരിക്കുന്ന വ്യക്തിക്ക് എന്തോ ചില  അസ്വസ്ഥതകൾ ഉണ്ട് അയാൾക്ക് പോലും അറിയാത്ത അതിൻറെ കാരണങ്ങൾ കണ്ടുപിടിച്ച് പരിഹാരം ഉണ്ടാക്കുന്ന കഴിവാണ് ഒരു കൗൺസിലറെഒരു നല്ല കൗൺസിലർ ആക്കിമാറ്റുന്ന്നത്
ഒരു കൗൺസിലർ  കൗൺസിലിയെ സ്വീകരിക്കേണ്ടത് സൗഹൃദത്തോടെയും ചിരിച്ച മുഖത്തോടെ യും യാതോരു മുൻവിധികളും ഇല്ലാതെയും ആയിരിക്കണം


Step - 2 Empathetic Listening
(തൻമയീ ഭാവം )

കൗൺസിലറും കൗൺസിലിങ്ങും തമ്മിൽ കാണുന്ന ആദ്യത്തെ ചില നിമിഷങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്
ഈ സമയത്താണ് കൗൺസിലറും
കൗൺസിലിയും തമ്മിൽ ഉണ്ടാകുന്ന റാപ്പോ (rapport) യാണ് കൗൺസിലിംഗിനെ മുന്നോട്ട് കൊണ്ടുപോവാൻ സഹായിക്കുന്നത് 
ഒരു പക്ഷെ ഒരു പാട് ആശങ്കകളോടും പരിഭ്രമത്തോടും കൂടിയായിരിക്കാം ക്ലൈന്റ് വന്നിരിക്കുന്നത് ആ അവസ്ഥയിൽ നിന്നും ക്ലൈന്റിനെ ഏറ്റവും ആശ്വാസകരമായ അവസ്ഥയിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത് അതിന് ക്ലൈന്റു മായി casual talk നടത്തുകയാണ് വേണ്ടത് 
കാര്യങ്ങൾ തുറന്ന് പറയാനുള്ള മാനസികാവസ്ഥയിലേക്ക് ക്ലൈന്റ് എത്തിയില്ലെങ്കിൽ
* ഞാൻ എങ്ങിനെയാണ് നിങ്ങളെ സഹായിക്കേണ്ടത്
* നിങ്ങൾ പറയുന്ന കാര്യങ്ങൾ ഞാൻ 100 % രഹസ്യമായി സൂക്ഷിക്കും നിങ്ങൾക്കെന്നെ വിശ്വസിക്കാം
* നിങ്ങൾ കാര്യങ്ങൾ തുറന്നു പറഞ്ഞാൽ ഒരു പക്ഷെ എനിക്ക് നിങ്ങളെ കൂടുതൽ സഹായിക്കുവാൻ കഴിഞ്ഞേക്കും
എന്നീ വാക്കുകൾ പറയേണ്ടതാണ്
(നിങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്ന് പറയൂ എന്ന് ക്ലൈന്റിനോട് ചോദിക്കരുത്)
 
ക്ലൈന്റ് കാര്യങ്ങൾ പറയാൻ തുടങ്ങിയാൽ പറഞ്ഞു തീരുന്നതുവരെ ഇടപെടരുത് അത് അവരുടെ വാക്കിന്റെ, വികാരത്തിന്റെ ഒഴുക്കിനെ തടയും (NB: വിഷയത്തിൽ നിന്നും വിട്ട് വല്ലാതെ കാടുകയറി പോവുകയാണെങ്കിൽ മാത്രം ചെറുതായി ഇടപെടാം )
ഈ സമയത്ത് ക്ലൈന്റിന്റെ 
1.ശരീരഭാഷ 
(body language)
2. മുഖത്തെ ഭാവവ്യത്യാസം 
(Facial expression)
3. ശബ്ദ വ്യതിയാനം
(Voice modulation)
4. ആംഗ്യങ്ങൾ (Gestures)
5. വിയർപ്പ്(sweat)
6. നിൽക്കുകയോ ഇരിക്കുകയോ ചെയ്യുന്ന രീതി(Postures)
എന്നിവ ശ്രദ്ധിക്കേണ്ടതാണ് 
എന്തു പറയുന്നു എന്നതിനെക്കാൾ കൺസിലർ ശ്രദ്ധിക്കേണ്ടത് എങ്ങിനെ പറയുന്നു എന്നതാണ്
വാക്കുകൾ ക്കിടയിൽ കൈയൻറ് എതെങ്കിലും വികാരപ്രകടനങ്ങൾ നടത്തുകയാണെങ്കിൽ ( കരച്ചിൽ, ദേഷ്യം, സങ്കടം, ഭയം ) ഒന്നിനെയും തടയേണ്ടതില്ല സമയം കൊടുക്കുക മാത്രം ചെയ്യുക (കരയരുത് എന്ന് പറയേണ്ടതില്ല)

Step -3 : Genuineness

3, 4 എന്നീ പടികൾ കൗൺസിലർ ക്ലൈന്റിനോട് കാണിക്കേണ്ട നീതിയാണ് .
കൺസിലിംഗ് എന്നത് ഒരു യാത്രയാണ് തുടങ്ങിയാൽ ഒരു സ്ഥലത്ത് എത്തുന്നതു വരെ കൃത്യമായി ക്ലൈന്റിനൊപ്പം ഉണ്ടാവണം വിമാനത്തിലോ തോണിയിലോ പോകുമ്പോൾ വഴിയിലിറക്കണം എന്ന് വാശി പിടിച്ചാലെങ്ങനെ ഇരിക്കും?അതിനാൽ കൗൺസിലർ ക്ലൈന്റിനോട് 100 % പ്രതിബന്ധത പുലർത്തണം
വേണ്ടത്ര സമയം കൊടുക്കണം
ഒരു മുൻ വിധി ഇല്ലാതെ വേണം ക്ലൈന്റിനെ സമീപിക്കാൻ
(non judgemental attitude)

Step -4: Respect

കൗൺസിലർ ക്ലൈന്റിന്റെ വികാരങ്ങളെ ( Feeling) നിസ്സാര വൽക്കരിക്കാതെ ക്ലൈന്റ് തന്റെ പ്രശ്നങ്ങൾക്ക് എത്ര പ്രാധാന്യം കൊടുക്കുന്നുവോ അതേ അളവിൽ തന്നെകൗൺസിലറും പ്രാധാന്യം കൊടുക്കണം
ഉദാഹരണത്തിന് ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ സംബന്ധിച്ച് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം അവന്റെ പരീക്ഷയാണ് നമ്മൾക്ക് ഇപ്പോഴത് നിസ്സാരമാണ് എന്നാൽ നമ്മൾ ഒന്നാം ക്ലാസിൽ പഠിച്ചപ്പോൾ നമുക്കിതിലേറെയായിരുന്നു ടെൻഷൻ
ഓരോ വ്യക്തിക്കും അവന്റെ വിഷമം വലുതാണ് അതിനെ നിസ്സാരവൽക്കരിക്കുമ്പോൾ ഒരു പക്ഷെ കൗൺസിലറും ക്ലൈന്റും തമ്മിലുള്ള റാപ്പോ നഷ്ടപെടുന്നു
ഇതിനെയാണ് റെസ്പെക്ട് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്

Step - 5: Concreteness

ക്ലൈന്റ് അയാളുടെ / അവളുടെ
പ്രശ്നങ്ങൾ പറഞ്ഞ് തീർന്നാൽ
അതു മുഴുവൻ കേട്ടതിനു ശേഷം കൗൺസിലർക്കെന്തെങ്കിലും സംശയ മുണ്ടെങ്കിൽ ചോദിച്ച് വ്യക്തത വരുത്താനുള്ള പടിയാണിത്
ആവശ്യമുള്ള ചോദ്യങ്ങൾ(എപ്പോൾ, എന്ന്, എവിടെ, എങ്ങിനെ ,) ചോദിച്ച്
ഒരേ സമയം തന്നെ ക്ലൈൻറിനും കൗൺസിലർക്കും പ്രശ്നത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം (Clear picture of the problems)ഉണ്ടാക്കി എടുക്കുന്നതാണ് ഈ പടി ഈ സമയത്ത് വേണ മെങ്കിൽ ജീനോഗ്രാം (family tree) ഉണ്ടാക്കാം

6- Immediacy
പ്രശ്നത്തിന്റെ സ്വഭാവം, ഗൗരവം മനസിലാക്കി അടിയന്തിരമായി എന്തെങ്കിലും ചെയേണ്ടതുണ്ടോ എന്ന് നോക്കുന്നതാണ് ഈ പടി
ഉദാഹരണത്തിന് ക്ലൈന്റിന് ആത്മഹത്യാ പ്രവണത ഉണ്ടെന്ന് മനസിലായാൽ (നോൺ വെർബൽ ക്യൂസിൽ നിന്നും മനസിലാക്കാം ) അവരുടെ ബന്ധുക്കളെ അറിയിക്കുകയോ അടിയന്തിര നടപടികൾ സ്വീകരിക്കുകയോ ചെയ്യാം അതുപോലെ പെരുമാറ്റത്തിൽ നിന്നോ സ്വഭാവത്തിൽ നിന്നോ ഏതെങ്കിലും  മാനസീക രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ അടിയന്തിര ചികിത്സക്ക് വിധേയമാക്കണം
ക്ലൈന്റിന്റെ മനസിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കണം

7 സെൽഫ് സിസ് ക്ലോഷർ 
(Self Disclosure)

ക്യൺസിലിംഗിന് പ്രയോജന മെന്ന് തോന്നിയാൽ തന്റെ അനുഭവങ്ങളും ധാരണകളും ചിന്തകളും തുറന്ന് പറയാനുള്ള കൗൺസിലറുടെ മനോഭാവമാണ് ഈ പടി
പലപ്പോഴും ക്ലൈന്റിനോട് നേരിട്ട് പറയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ മറ്റ് അനുഭവങ്ങളിലൂടെ പറയാം
അതിനാൽ വിജയിച്ച ഉദാഹരണങ്ങൾ മാത്രമേ പറയാവൂ സത്യസന്ധമായ ഉദാഹരണങ്ങൾ മാത്രമേ പറയാവൂ എന്നാൽ ഒരിക്കലും യദാർത്ഥ വ്യക്തിയുടെ പേരോ സ്ഥലമോ വ്യക്തിത്വമോ വെളിപ്പെടുത്തരുത് ( യദാർത്ഥ കേസുകൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നത് കടുത്ത ധാർമ്മിക ലംഘനമാണ്)

8. കോൺഫ്രണ്ടേഷൻ (Confrontation)

ക്ലൈന്റ് പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള വൈരുദ്ധ്യങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിച്ച് അത് ക്ലൈന്റിന്റെ  ശ്രദ്ധയിൽ പെടുത്തുന്നതാണ് ഇത് 
പലപ്പോഴും ക്ലൈന്റിന്റെ ചിന്തകളും യാദാർത്യവും തമ്മിൽ എത്ര ത്തോളം വ്യത്യാസപെട്ടിരിക്കുന്നുവെന്ന് ക്ലൈന്റിനെ ബോധ്യപെടുത്തുന്നതാണ് ഈ സ്റ്റപ്പിൽ ചെയ്യുന്നത്
9.കണ്ടൻറ് പാരാഫേസ്
(Condunt Paraface)

ഇത്രയും നേരം ക്ലൈന്റ് പറഞ്ഞ കാര്യങ്ങളും കൗൺസിലർ ചോദിച്ചറിഞ്ഞ കാര്യങ്ങളും ചേർത്ത് കൗൺസിലർ ചുരുക്കി ക്ലൈന്റിന് തിരിച്ച് പറഞ്ഞു കൊടുക്കുന്നതാണ് ഈ പടി
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1.ക്ലൈന്റ് ഉപയോഗിച്ച പദങ്ങൾ തന്നെ ഉപയോഗിച്ചാണ് കൗൺസിലർ സംസാരിക്കേണ്ടത്
2. ക്ലൈൻറിന്റെ ഇപ്പോഴത്തെ വികാരം( Feeling) എന്തെന്ന് മനസിലാക്കി നിങ്ങളുടെ പ്രയാസം / വിഷമം / ദുഖം / .......
ഞാൻ മനസിലാക്കുന്നു എന്ന് പറയുക
3. കാര്യങ്ങൾ തിരിച്ചു പറയുമ്പോൾ ക്ലൈന്റിന്റെ പ്രശനങ്ങളെ അപേക്ഷിച്ച് ക്ലൈന്റിന്റെ കഴിവിനെ വളരെ ഉയർത്തി കാണിച്ച് വേണം അവതരിപ്പിക്കാൻ
ഈ പ്രശ്നത്തെ പരിഹരിക്കാനുള്ള ശക്തി/ കഴിവ് ക്ലൈന്റിന് ഉണ്ടെന്ന് ബോധ്യപെടുത്തുന്ന രീതിയിലാണ് സംസാരിക്കേണ്ടത്
ഈ ഒരു സ്റ്റെപ്പിലൂടെ കൗൺസിലർക്ക് എന്റെ എല്ലാ പ്രശ്നങ്ങളും മനസിലായി എന്ന് ക്ലൈന്റിന് തോന്നുമ്പോൾ തന്നെ അത് വലിയ ആശ്വാസമാവും

10 ബ്രെയിൻ സ്റ്റോമിംഗ്
(Brain storming)

ഇതാണ് ഇപ്പോഴത്തെ സ്ഥിതി പ്രശനങ്ങളെ കുറിച്ചുള്ള കൃത്യമായ വ്യക്തത ക്ലൈൻറിനും കൗൺസിലർക്കും വന്നാൽ  ക്ലൈന്റിനെ കൊണ്ട് തന്നെ
ഈ പ്രശനത്തിന്റെ പരിഹാരങ്ങളെ കുറിച്ച് ചിന്തിപ്പിക്കുന്നതാണ് ഈ സ്റ്റെപ്പ്
"ഒരിക്കലും മറ്റുള്ളവർക്ക് വേണ്ടി തീരുമാനമെടുക്കരുത് "
(Don't take the decsion for others)
എന്തൊക്കെ പരിഹാരങ്ങളാണ് എന്ന് നമ്പറിട്ട് എഴുതി വെക്കുന്നതാണ് ഈ പടിയിൽ ചെയ്യുന്നത്

11. ചോയ്സ് ഓഫ് സൊലൂഷൻ
(Choice of solutions)
ബ്രയിൻ സ്റ്റോമിംഗിൽ ക്ലൈന്റ് എഴുതി വെച്ച അനേകം പരിഹാരങ്ങളിൽ  ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുന്ന സ്റ്റെപ്പാണ് ഇത്
ഒരിക്കലും കൗൺസിലർ തീരുമാനമെടുക്കരുത് ക്ലൈന്റിനെ കൊണ്ട് തീരുമാനമെടുപ്പിക്കണം

12: ആക്ഷൻ പ്ലാൻ / ഗോൾ സെറ്റിംഗ്
(Action Plan/Goal setting)
ചോയ്സ് ഓഫ് സൊലൂഷ്യൻ എന്ന കഴിഞ്ഞ സ്റ്റെപ്പിൽ ക്ലൈന്റ് എടുത്ത തീരുമാനത്തെ എങ്ങനെയാണ് നടപ്പിലാക്കേണ്ടത് എന്ന് കൃത്യമായി എഴുതി വെക്കുന്നതാണ് ആക്ഷൻ പ്ലാൻ 
എന്തൊക്കെ ചെയ്യണം
എപ്പോൾ ചെയ്യണം
എങ്ങിനെ ചെയ്യണം എന്ന് check list ഉണ്ടാക്കണം
സമയബന്ധിത മായി ചെയ്ത് തീർക്കാൻ തീരുമാനിക്കണം

13.ചെക്ക് ബാക്ക് ടൈം
(Check Back Time)
കഴിഞ്ഞ സ്റ്റെപ്പിൽ ക്ലൈന്റ് എടുത്ത പദ്ധതികൾ വിജയിച്ചില്ലെങ്കിൽ വീണ്ടും ചോയ്സ് ഓഫ് സ്വലൂഷനിൽ പോയി അടുത്ത സൊലൂഷൻ എടുത്ത് അതിന് ആക്ഷൻ പ്ലാൻ ഉണ്ടാക്കുന്ന സെക്കൻറ് സിററിംഗ് ആണ് ഈ സ്റ്റെപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്


Saturday, January 25, 2020

പരീക്ഷ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 How To FACE AN EXAM

പരീക്ഷയ ഓരോ വ്യക്തികളും ഓരോ രീതിയിലാണ് കാണുന്നത് .

1 പരീക്ഷയെ അവഗണിക്കുന്നവർ

2 , ഉദാസീനതയോടെ പരീക്ഷയെ കാണുന്നവർ

3 . പരീക്ഷയെ അമിത പ്രാധാന്യത്തോടെയും ഉത്കണ്ഠയോടെയും കാണുന്നവർ

4 . പരീക്ഷയ്ക്കും പഠനത്തിനും അർഹമായ പ്രാധാന്യം നൽകുന്നവർ -

ഇതിൽ ആദ്യത്തെ മൂന്ന് വിഭാഗവും പരീക്ഷയിൽ പരാജയപ്പെടുമ്പോൾ മൂന്നാമത്തെ അതെ വിഭാഗം വളരെ ഉയർന്ന മാർക്കോട് കൂടിയാണ് പരീക്ഷ പാസാകുന്നത്


പരീക്ഷയെ അനായാസമാക്കാവുന്ന ചില കാര്യങ്ങൾ - 

1 . പരീക്ഷ എഴുതുന്നതിന് മുമ്പായി പ്രാർത്ഥിക്കുകയും , ദീർഘ ശ്വാസോച്ഛ്വാസം ചെയ്യുകയും ചെയ്യുക . 

2 നമ്മുടെ മുൻവിധി കൊണ്ട് ചില പ്പോൾ ചോദ്യം മുഴുവൻ വായിക്കാത ഉത്തരമെഴുതാനുള്ള പ്രവണത ഒഴിവാക്കണം ,ചോദ്യം രണ്ടു പ്രാവശ്യമെങ്കിലും മനസ്സിരുത്തി വായിക്കണം . 

3 .എഴുതിയ ഉത്തരം ശരിയാണോ എന്ന് അപ്പോൾ തന്നെ പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്തുക . 

4 . എത്ര പേജ് എഴുതി എന്നല്ല ഉത്തരങ്ങൾ എത്ര ശരിയായി എഴുതി എന്നതാണ് പ്രധാനം 

5 . ആദ്യപേജ് ഏറ്റവും ഭംഗിയായി എഴുതണം 

6 . ഒരു പേജിൽ 20 വരികളിൽ കൂടുതൽ എഴുതേണ്ടതില്ല . 

7 . ചിത്രങ്ങൾ , ടേബിളുകൾ എന്നിവ ചെറുതാക്കി വരയ്ക്കരുത് . അത് നല്ല വലുപ്പത്തിൽ തന്നെ വരയ്ക്കുക .

എഴുത്ത് ആകർഷകമാക്കാൻ ചില കാര്യങ്ങൾ

1 . വളരെ ചെറിയ അക്ഷരത്തിലോ , വളരെ വലുപ്പത്തിലോ എഴുതരുത് . സാമാന്യ വലുപ്പത്തിൽ എഴുതുക .

2 ആവശ്യത്തിന് തലക്കെട്ടും ഉപശീർഷകങ്ങളും ഉപയോഗിക്കുക .

3 .വെട്ടിത്തിരുത്തലും , ഓവർ ററ്റിംഗും മഷി പുരളലും ഒഴിവാക്കുക . തിരുത്തൽ ഒറ്റവെട്ടിലാക്കുക

4 .തലക്കെട്ടുകൾ സാധാരണ എഴുതുന്നതിലും വലുപ്പം കൂട്ടുക , അടിവരയിടുക .

5.വളരെ നേരിയ പോയന്റുളള പേനയാ , വീതിയുള്ള പേനയോ ഉപയോഗിക്കരുത് .

6 , നല്ല ഗുണമേന്മയുള്ള മഷി ഉപയോഗിക്കുക .

7 , ആശയത്തിന്റെ ക്രമമനുസരിച്ച് ഖണ്ഡിക തിരിച്ചെഴുതുക . .

8 . പ്രധാന ആശയങ്ങൾക്ക് അടിവരയിടുക ,

9 , അക്ഷരങ്ങൾ തമ്മിൽ അടുത്തും , വാക്കുകൾ തമ്മിലും , വാചകങ്ങൾ തമ്മിലും ആവശ്യമായ അകലവും പാലിക്കുക

" WHATEVER YOU Do Do WITH LOVE " 

Tuesday, January 7, 2020

Enneagram

Enneagram* 🌷 *(സമുദ്ധരണത്തിന്റെ ശാസ്ത്രം)
നൂറ്റാണ്ടുകIളുടെ പഴക്കമുള്ളതും എന്നാൽ ആധുനിക മന:ശാസ്ത്രത്തിലെ  positive psychology വിഭാഗം ഇരുകൈയ്യും നീട്ടി സ്വീകരിച്ച personality-mending tool, അതാണ് *Enneagram*. പക്ഷേ, ഇന്ത്യയിലെ ഒട്ടുമിക്ക യൂണിവേഴ്സിറ്റികൾക്കും അന്യമായ ഈ വിഷയം 4500 വർഷം മുമ്പ് ഉടലെടുത്തത് വിസ്തൃതമായ ഭാരത മരുഭൂമിയിലെ ശ്രമണ-ഗുരുക്കൻമാരുടെ പാര്യമ്പരത്തിൽ. 

കഴിഞ്ഞ ചില നൂറ്റാണ്ടുകളിൽ അത് നെഞ്ചോട് ചേർത്ത് സംരക്ഷിച്ചവർ *സൂഫി വര്യൻമാർ*. ആധുനിക മന:ശാസ്ത്രത്തിലേക്ക് അതിന്റെ പ്രയാണം "രിഫായി തരീഖ"ത്തിൽപ്പെട്ട സൂഫി ഗുരുവിന്റെ അരുമ ശിഷ്യൻ ഓസ്ക്കാർ ഇക്കാസോ വഴി. അദ്ദേഹം സാൻ ഫ്രാൻസിക്കോയിൽ സ്ഥാപിച്ച *അരീക്കാ ഇൻസ്റ്റിറ്റ്യൂട്ടി*ലൂടെ. അമേരിക്കൻ പ്രസിഡന്റുമാർ അടക്കം പല ബ്യൂറോക്രാറ്റുകളും അതീവ രഹസ്യമായി പഠിക്കുന്ന ഒരു വിഷയം. 
മത-രാഷ്ട്രീയ-മാഫിയ-ചാരസംഘടനകൾ തുടങ്ങി ഏറ്റവും വലിയ കോർപ്പറേറ്റുകൾ വരെ വൻ ഫീസ് നൽകി പഠിക്കുന്ന വിഷയം. - *എനിയാഗ്രാമിന്റെ* സർവ്വസാധാരണമായ "Narrative Tradition"-നിൽ നിന്ന് വ്യത്യസ്തമായി  ഗുരുപരമ്പരയാൽ മാത്രം പ്രചരിപ്പിക്കുന്ന "Redemptive School", ഏഷ്യയിൽ തന്നെ ആദ്യമായി സാധാരണ ജനങ്ങളിലേക്ക് അവതരിപ്പിക്കുന്ന സംരംഭം.

*"എനിയ"* എന്ന ഗ്രീക്ക് പദത്തിനർത്ഥം ഒൻപത് എന്നാണ്. *"ഗ്രാം"* എന്നാൽ വരയ്ക്കപ്പെട്ടത് എന്നും. 
മനുഷ്യ വ്യക്തിത്വത്തെ ഒൻപത് വ്യത്യസ്ഥ ടൈപ്പുകളായി പ്രകൃതി രചിച്ചിരിക്കുന്നു എന്നർത്ഥം. ഓരോരുത്തരുടെയും ടൈപ്പ് കണ്ടെത്തി വ്യക്തിത്വസമുദ്ധരണം ( Redemption) സാദ്ധ്യമായാൽ അവരവരുടെ ജീവിതം അവരവരാൽ ഡിസൈൻ ചെയ്യപ്പെടുന്നത് അനുഭവിച്ചറിയാൻ കഴിയും.
 അവനവനേ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ ശത്രു തന്റെ തന്നെ വ്യക്തിത്വം ആണെന്ന അവബോധം പഠിതാവിനെ നവ്യമായ ഉളളുണർവിന്റേയും മനോധൈര്യത്തിന്റേയും പ്രായോഗിക തലത്തിലേക്ക് നയിക്കുന്നു. സമൃദ്ധമായ ഐഹിക ജീവിതം മാത്രമല്ല പരാവിദ്യയും ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. പടിപടിയായ പല ഘട്ടങ്ങളിലൂടെയുള്ള ആ യാത്ര അവസാനിക്കുന്നത് മനസ്സിന്റെ അനന്തമായ ശക്തി ശ്രോതസ്സിലാണ്. അതു വരെ എത്തിയെങ്കിലേ ആത്മീയ അന്വേഷണം പോലും ആരംഭിക്കാനുള്ള കെൽപ് ലഭിക്കുകയുള്ളൂ എന്നത് പല ആത്മീയ വാദികൾക്കും അജ്ഞാതം. 

*എനിയാഗ്രാമിന്റെ* ഏറ്റവും വലിയ പ്രയോജനം എന്നത് ഇത് ഏത് വ്യക്തിക്കും നിസ്സാരമായി മനസ്സിലാക്കാം എന്നതും മനസ്സിലായതിനെ പ്രായോഗിക ജീവിതത്തിൽ ഉൾപ്പെടുത്തി മാറ്റങ്ങൾ കണ്ടറിയാം എന്നതുമാണ്.

ഈ വിഷയം പ്രചരിപ്പിക്കാതിരിക്കുന്നതിന്റെ പിന്നിൽ പോലും പലരുടേയും രഹസ്യ അജണ്ടകൾ ഉണ്ടെന്നറിയുമ്പോൾ നമുക്ക് നടുക്കം തോന്നണം. കാരണം ഓരോ മനുഷ്യനും ഇവിടെ സുഖ സുന്ദരമായ ഒരു ജീവിതം തിരിച്ചുപിടിച്ചാൽ, വീണ്ടെടുത്താൽ (Redemption ) അത് ഇന്നത്തെ പല സ്ഥാപിത വ്യവസ്ഥകളുടെയും അവസാനമായിരിക്കും. തകർന്നടിയുന്നവയിൽ നൂറ്റാണ്ടുകളായി നാം ശീലിച്ച പലതും ആയതു കൊണ്ട് തന്നെ ഈ വിഷയത്തിന്റെ പ്രചാരത്തിൽ  ആശങ്കയർപ്പിക്കുന്നവരുടേയും പിന്തിരിപ്പിക്കുന്നവരുടേയും എണ്ണം കൂടുതലാണ്. വ്യക്തിയിൽ നിന്ന് തുടങ്ങുന്ന മാറ്റങ്ങൾ രാഷ്ട്ര പുരോഗതിയെന്നതിനും അപ്പുറം ഒരു നല്ലലോക സൃഷ്ടിക്ക് ഉതകും എന്നത് കൊണ്ട് തന്നെ, അതാഗ്രഹിക്കാത്തവർക്ക് ഹാലിളകാൻ മതിയായ കാരണങ്ങൾ ഉണ്ട്.

9 വ്യക്തിത്വങ്ങളുടെ പേരു പോലും  പ്രസക്തമല്ല. ആ പേരുകൾ അറിഞ്ഞത് കൊണ്ട് ഒന്നും ആവുന്നില്ല. കൂടുതൽ പഠിക്കുക, ആധികാരികമായ ഇടങ്ങളിൽ നിന്ന് അതാതിന്റെ സമ്പ്രദായം അനുസരിച്ച് പഠിക്കുക. ജീവിതത്തിന്റെ സമസ്ഥമേഖലകളെയും കൈകാര്യം ചെയ്യുന്ന ഈ ശാസ്ത്രം നമുക്കും പഠിക്കാനും പ്രചരിപ്പിക്കുവാനുള്ള അവസരം ഞങ്ങൾ ഒരുക്കുന്നു

എനിയെഗ്രാം ഒരേ സമയം തന്നെ ഒരു ഫാമിലി മാനേജ്മെൻറ് ഗൈഡായും വിദ്യാഭ്യാസമേഖലയിലും ജോലി തിരഞ്ഞെടുക്കുന്നതിനുള്ള വഴികാട്ടിയായും അതോടൊപ്പം തന്നെ വളരെ ആഴത്തിലുള്ള ഒരു ആധ്യാത്മിക ശാസ്ത്രമായും ആത്മാന്വേഷണത്തിൽ താക്കോലയും നമ്മെ സഹായിക്കുന്നു
എനിയെഗ്രാം പഠിപ്പിക്കുന്നതിൽ തന്റെതായ ശൈലി കൊണ്ട്  വളരെ പ്രശസ്തനായ വ്യക്തിയാണ് ഡോക്ടർ  ശ്രീനാഥ് കാരയാട്ട്. എണ്ണമറ്റ തൻ്റെ കൗൺസിലിങ് അനുഭവങ്ങളിലൂടെയും ആഴത്തിലുള്ള ആധ്യാത്മിക അറിവുകളുടെയുംഅദ്ദേഹംഎനിയെ ഗ്രാമിനെ  വളരെ തന്മയത്വത്തോടുകൂടി അവതരിപ്പിക്കുന്നു. വളരെ ശാസ്ത്രീയമായ രീതിയിൽ ഈ വിഷയം  പ്രചരിപ്പിക്കുന്ന ചുരുക്കം ചില വ്യക്തികളിൽ പ്രഥമഗണനീയനാണ്  അദ്ദേഹം


എനിയെഗ്രാമിനെ കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി യൂട്യൂബിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് താഴെ കൊടുത്ത  യൂട്യൂബ് ലിങ്ക് ഉപയോഗിച്ച് വീഡിയോ കാണാവുന്നതാണ്

Enneagram introduction 1
https://youtu.be/yrbve7NL8u0

Enneagram introduction 2
https://youtu.be/QRQGujelp4g

Personality type 2 Helper
https://youtu.be/xRixce9UWic

Personality type 3 Achiever
https://youtu.be/zgZ-xGEPCrs

Personality type 4 Artist
https://youtu.be/BvRuFy0ejXs

Personality type 5 Observer
https://youtu.be/4wTNJXQp0ns

Personality type 6 supporter
https://youtu.be/0ei-vqJEh24

Personality type 7 optimistic
https://youtu.be/ONx30N6yFyE

Personality type 8 Boss
https://youtu.be/5H--qhr-NeI

Personality type 9 peace maker 
https://youtu.be/TwF_1Uy8gmc

Personality type 1 perfectionist
https://youtu.be/TDpK3Plynzk

Enneagram conclusion
https://youtu.be/dtgufra_tj8

അവിഹിത ബന്ധങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങൾ

*അവിഹിത ബന്ധങ്ങളിലേക്കു നയിക്കുന്ന   ഘടകങ്ങൾ*
***************************
നമ്മുടെ  പെൺകുട്ടികളെ , സഹോദരിമാരെ , ഇണകളെ നിർബന്ധമായും പഠിപ്പിച്ചു കൊടുക്കേണ്ടത്. നമ്മളും മനസ്സിലാക്കിയിരിക്കേണ്ടത് .*

സ്ത്രീ പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല.
ചില സാഹചര്യങ്ങളിലൂടെ  കടന്നു പോവുമ്പോൾ പലപ്പോഴും നമ്മളറിയാതെ സംഭവിക്കുന്നതാണ് .
അതിൽ പ്രധാനപ്പെട്ട ഘട്ടങ്ങൾ ഇവിടെ വിശദീകരിക്കാം.
ഇവയോരോന്നും സാവധാനം വായിച്ചു ഗ്രഹിക്കാൻ ശ്രമിക്കുക. അതോടൊപ്പം നമ്മൾ കടന്നു പോയതും നമുക്ക് പരിചയമുള്ളതുമായ ജീവിതസാഹചര്യങ്ങളുമായി  ചേർത്ത് വായിക്കാൻ ശ്രമിക്കുക.  

1. ഫിസിക്കൽ അട്രാക്ഷൻ 
2. പ്രോക്സിമിറ്റി 
3. സിമിലാരിറ്റി 
4. റെസിപ്രോസിറ്റി 
5. ഇന്റ്റിമസി 

*ഫിസിക്കൽ അട്രാക്ഷൻ*
********************** 
ഒന്നാമത്തെ ഘട്ടം . പരസ്പരമുള്ള   ആകർഷണം. 
എതിർ ലിംഗത്തിലുള്ള ഒരു  വ്യക്തിയുടെ സൗന്ദര്യം , ആകാരം, ശബ്ദം, ബുദ്ധിശക്തി , സംസാരം, മറ്റു കഴിവുകൾ  തുടങ്ങി നമ്മെ ആ വ്യക്തിയിലേക്ക് ആകർഷിക്കുന്ന ഭൗതികമായ എന്തും ഫിസിക്കൽ അട്രാക്ഷന് കാരണമായിത്തീരുന്നു.

*പ്രോക്സിമിറ്റി*
***********
അടുത്ത ഘട്ടം . പരസ്പരം   ബന്ധപ്പെടാനുള്ള   സാഹചര്യങ്ങൾ.
നമ്മെ ആകർഷിച്ച വ്യക്തിയുമായി തുടർന്നും ഇടപെടാനുള്ള സാഹചര്യമാണ്  പ്രോക്സിമിറ്റി.
സ്കൂൾ/കോളേജ് ക്യാമ്പസ്, ഓഫീസ്, വീട് ( ജോലിക്കാർ ) , ബസ്/ഓട്ടോറിക്ഷ തുടങ്ങിയ പബ്ലിക് വാഹനങ്ങൾ, ഫോൺ , വാട്സ് അപ്പ് , മറ്റു സോഷ്യൽ മീഡിയ ഇതൊക്കെ പ്രോക്സിമിറ്റിക്കു കാരണങ്ങളാണ്.

*സിമിലാരിറ്റി*
************
മൂന്നാമത്തെ ഘട്ടം . പരസ്പരം   ഒന്നാകാനുള്ള   പ്രവണത .
പരസ്പരം ആശയ വിനിമയം നടത്തുന്നതിലൂടെ,  നമ്മെ ആകർഷിച്ച വ്യക്തിയും നമ്മളും തമ്മിലുള്ള സാദൃശ്യങ്ങൾ കണ്ടെത്തുന്നതാണ്  സിമിലാരിറ്റി .
ഒരേ ഭക്ഷണം , നിറം, യാത്ര, ചർച്ച ചെയ്യാനിഷ്ടപ്പെടുന്ന വിഷയങ്ങൾ തുടങ്ങി എന്തും സിമിലാരിറ്റിക്കു കാരണമാവുന്നു.

*റെസിപ്രോസിറ്റി*
***************
നാലാമത്തെ ഘട്ടം. പരസ്പരം  ത്യാഗം  ചെയ്യാനുള്ള  സന്നദ്ധത.
പരസ്പരം വസ്തുക്കൾ കൈമാറുന്ന ഘട്ടമാണ് ഇത് . 
പുസ്തകങ്ങൾ, മറ്റു പഠന സഹായികൾ, വസ്ത്രം, ഇഷ്ടപ്പെട്ട ഭക്ഷണം, ആഭരണം, മൊബൈൽ പണം  തുടങ്ങി തങ്ങൾക്കു വിലപ്പെട്ട പലതും ഈ ഘട്ടത്തിൽ കൈമാറ്റം ചെയ്യാൻ തുടങ്ങുന്നു .



*ഇന്റ്റിമസി*
**********
സ്ത്രീ  പുരുഷ  ബന്ധത്തിന്റെ   ക്ലൈമാക്സ്   ഇവിടെ   തുടങ്ങുന്നു. 
ഇതാണ് ബന്ധം വേർപിരിക്കാനാകാത്ത വിധം മുറുകിക്കൊണ്ടിരിക്കുന്ന ഘട്ടം . 
ഇൻറ്റിമസി എന്ന അവസ്ഥയിൽ എത്തുന്നതോടെ ആണിന്റ്റെയും പെണ്ണിന്റ്റെയും ശരീരത്തിൽ ഡോപ്പാമിൻ എന്ന ഒരു ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നു. 
ശക്തമായ ഒരു ഹോർമോൺ ആണ് ഇത് . ഇത് ഉണ്ടാവുന്നതോടെ മതം, ജാതി, പ്രായ വ്യത്യാസം, ജോലി, സമ്പത്ത് ,  വിവാഹം, കുട്ടികൾ, മാതാ പിതാക്കൾ  തുടങ്ങിയ ഒന്നിനും ബന്ധം വേർപെടുത്താൻ സാധിക്കാതെ വരുന്നു.
ഒളിച്ചോട്ടം , ആത്മഹത്യാ  തുടങ്ങി എന്ത് ത്യാഗത്തിനും ഈ ഹോർമോൺ പ്രേരിപ്പിക്കുന്നു .


*ആൻറ്റി ക്ലൈമാക്സ്* 
****************  
നമ്മുടെ പെൺകുട്ടികൾ, സ്ത്രീകൾ നിർബന്ധമായും മനസ്സിലാക്കേണ്ട ഘട്ടമാണിത് .
ഡോപ്പാമിൻ  ഹോർമോണിനു ഒരു കാലാവധിയുണ്ട് . ഏകദേശം ആറു മാസം മുതൽ ഒരു വർഷം  വരെയാണിത് . 
ഫിസിക്കൽ അട്രാക്ഷനിൽ തുടങ്ങി , പ്രോക്സിമിറ്റി , സിമിലാരിറ്റി , റെസിപ്രോസിറ്റി എന്നീ ഘട്ടങ്ങളിലൂടെ  ഇന്റ്റിമസിയിൽ എത്തിയ ശേഷം ഉണ്ടായ ഡോപ്പാമിൻ  ഹോർമോണിൻറ്റെ പ്രവർത്തനം ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിർവീര്യമായി തുടങ്ങുന്നു . 

ഡോപ്പാമിൻ  നിർവീര്യമാവുന്നതോടെ ബന്ധത്തിൽ ഉലച്ചിലുകൾ തട്ടാൻ ആരംഭിക്കുന്നു.  പരസ്പര കലഹത്തിൽ തുടങ്ങി ബന്ധം വേർ  പിരിയുന്ന ഘട്ടത്തിലേക്ക് നയിക്കുന്നു.
ഇതിനു പ്രധാനമായും രണ്ടു  കാരണങ്ങളാണ്.

1.  ലൈംഗികതയാണ് പുരുഷനെ സ്ത്രീയിലേക്കു അടുപ്പിക്കുന്നത്. അന്യ സ്ത്രീകളിലാണ് പുരുഷന് എപ്പോഴും കൂടുതൽ ലൈംഗിക ആകർഷണം ഉണ്ടാവുക. ഒരു സ്ത്രീയിൽ ലൈംഗിക സുഖം പൂർത്തീകരിക്കപ്പെടുന്നതോടെ പതുക്കെ പുരുഷന് അവളോടുള്ള താല്പര്യം കുറഞ്ഞു വരുന്നു. ഇത് അവിഹിത ബന്ധങ്ങളെ എളുപ്പം തകർച്ചയിലേക്ക് നയിക്കുന്നു.

2. പുരുഷനിൽ നിന്നുള്ള ലാളനകളാണ്  സ്ത്രീയെ  അവനിലേക്ക്‌ ആകർഷിക്കുന്നത് .
സ്ത്രീ ഒരിക്കലും പുരുഷനെ പോലെ ലൈംഗികത ലക്ഷ്യമാക്കുന്നില്ല.
പുരുഷനോടൊപ്പം കൂടുതൽ സമയം കൊഞ്ചി രസിച്ചിരിക്കാൻ അവൾ ഇഷ്ടപ്പെടുന്നു.
തനിക്കു വേണ്ടി സമയം ചിലവഴിക്കുന്ന പുരുഷനെ അവൾ സ്വഭാവികമായും ഏറെ ഇഷ്ടപ്പെടുന്നു. അവനിലേക്ക്‌ പതുക്കെ ചായാൻ തുടങ്ങുകയും തനിക്കു വിലപ്പെട്ടതെല്ലാം പകരം നൽകാൻ തയ്യാറാവുകയും ചെയ്യുന്നു.

പരുഷന് സ്ത്രീയിൽ താല്പര്യം കുറയുന്നതോടെ പഞ്ചാര വർത്തമാനങ്ങളും ലാളനകളും പതുക്കെ ഇല്ലാതാവുന്നു. പുരുഷൻ സ്ത്രീയോട് പരുക്കാനായി തുടങ്ങുന്നു.
ലാളനകൾ നഷ്ടപ്പെടുന്ന പെണ്ണ് ആദ്യത്തിൽ ക്ഷമിക്കുമെങ്കിലും പിന്നീട് പുരുഷനോട് അകലാൻ തുടങ്ങുന്നു. അപ്പോഴേക്കും തിരിച്ചെടുക്കാൻ കഴിയാത്ത വിധം പെണ്ണിന് എല്ലാം നഷ്ടപ്പെട്ടിരിക്കും. അത് വീണ്ടും മറ്റു കടും കൈകൾ ചെയ്യാൻ അവളെ പ്രേരിപ്പിക്കുന്നു.  

അവിഹിത ബന്ധങ്ങൾ  വഴിയുള്ള ചെറിയ സുഖാനന്ദങ്ങൾക്കു വേണ്ടി വലിയ വിലയാണ്, ചിലപ്പോൾ സ്വന്തം ജീവിതം തന്നെയാണ് പലർക്കും ബലി കഴിക്കേണ്ടി വരുന്നത് .  പരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇതിനു ഇരകളാവുന്നത് .

*മുൻകരുതൽ*
************ 
അവിഹിത ബന്ധങ്ങൾ ഉണ്ടാവാതിരിക്കാനുള്ള  ഏറ്റവും ഫലപ്രദമായ മാർഗം ഡോപ്പാമിൻ ഉല്പാദനത്തിലേക്ക് നയിക്കുന്ന ആദ്യ രണ്ടു ഘട്ടങ്ങളായ  ഫിസിക്കൽ അട്രാക്ഷൻ , പ്രോക്സിമിറ്റി എന്നീ  സാഹചര്യങ്ങളെ പരമാവധി ഇല്ലായ്മ ചെയ്യാൻ പരിശ്രമിക്കലാണ് . 

ഷോഡശക്കളരി

🔥 *ഷോഡശക്കളരി*🔥
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

*ഹി*മാലയത്തിൽ നിന്നും ആരംഭിച്ച് ഹിന്ദു മഹാസമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന പുണ്യഭൂമിയാണ് *ഭാരത ദേശം* .

സാധാരണക്കാരായ ജനവിഭാഗം മുതൽ ആദ്ധ്യാത്മിക ഉന്നതി കൈവരിച്ച ഋഷീശ്വരന്മാർ വരെ ഈ ഭാരത ദേശത്ത് ജീവിച്ചു വരുന്നു:
പ്രപഞ്ച ചലനങ്ങളെ തങ്ങളുടെ അതിസൂക്ഷ്മമായ നിരീക്ഷണ പാടവത്തിലൂടെ വീക്ഷിച്ച ഈ ഋഷീശ്വരന്മാരാണ് നമ്മുടെ മഹത്തായ സംസ്കാരത്തിന് ഊടും പാവും നെയ്തത്.

ഇവർ രൂപം കൊടുത്ത അതിപ്രധാനമായ ഒരു സംസ്കാരമായിരുന്നു   
🔥 *ഷോഡശ സംസ്കാരം*. 🔥

*ഒരു മനുഷ്യന്റെ വിവാഹ ജീവിതത്തിൽ തുടങ്ങി അവന്റെ മരണാനന്തര ചടങ്ങുകൾ വരെയുള്ള ആ വ്യക്തിയുടെ ജീവിതത്തെ ഈ ഋഷിമാർ* *പതിനാറ് സംസ്കാരങ്ങളായി വിഭജിച്ചിരിക്കുന്നു:*
*വിവാഹ ക്രിയ , ഗർഭധാരണം , പുംസവനം ,സീമന്തോന്നയനം തുടങ്ങി അന്ത്യേഷ്ടിയിൽ അവസാനിക്കുന്ന ഈ സംസ്കാരങ്ങൾ ഒരു ഹിന്ദു നിത്യജീവിതത്തിൽ അനുഷ്ഠിക്കേണ്ട നിർബന്ധിത സംസ്കാരങ്ങളാണ്*

രണ്ട് ചെറിയ ഉദാഹരണങ്ങളിലൂടെ ഇത് വിശദമാക്കാം:
ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ഉൽക്കണ്ഠപ്പെടുന്നത് നമ്മളുടെ മക്കളെക്കുറിച്ചും അവരുടെ പെരുമാറ്റത്തെക്കുറിച്ചു മാണ്.
ഷോഡശ ക്രിയയിലെ ഗർഭധാന സംസ്കാരം മുതൽ ജാതകർമ്മസംസ്കാരം വരെയുള്ള കാര്യങ്ങൾ കൃത്യമായി അനുഷ്ഠിക്കുന്ന മാതാപിതാക്കൾക്ക് ലഭിക്കുന്ന കുഞ്ഞുങ്ങൾ *സുപ്രജ*യായിരിക്കും എന്ന കാര്യത്തിൽ നിരവധി ജീവിക്കുന്ന ഉദാഹരണങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.

ഇതു പോലെയാണ് *അന്ത്യേഷ്ഠിയും:*
നമ്മെ എന്നെന്നേക്കുമാ യി വിട്ടു പോകുന്ന പ്രിയപ്പെട്ടവരുടെ അന്ത്യകർമ്മങ്ങൾ നമ്മളിലെത്ര പേർ കൃത്യമായി ചെയ്യുന്നുണ്ട്. ?
ഇതിനെക്കുറിച്ചുള്ള നമ്മുടെ അജ്ഞതയാണ് ഇവിടെയൊക്കെ പ്രധാന തടസ്സമായി നിൽക്കുന്നത്

ഷോഡശ സംസ്കാരത്തെ സാമാന്യ ജനവിഭാഗങ്ങളിലേക്ക് എത്തിക്കുക എന്ന ഭഗീരഥ പ്രയത്നത്തിനായി സ്വജീവിതം ഉഴിഞ്ഞുവച്ച മഹത് വ്യക്തിത്വമാണ് *ഡോ: ശ്രീനാഥ് കാരയാട്ട്:* ശ്രീനാഥ് ജി എന്ന പേരിൽ ഭാരതം മുഴുവൻ അറിയപ്പെടുന്ന അദ്ദേഹം ഈ സംസ്കാരത്തെ ലോകം മുഴുവൻ എത്തിക്കാനായി ക്ലാസുകളിലുടെയും ശിബിരങ്ങളിലൂടെയും പ്രഭാഷണങ്ങളിലുടെയും ശ്രമിക്കുന്നു: 

*ഷോഡശ സംസ്കാരത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തനായ ട്രെയിനറും സൈക്കോളജിസ്റ്റും കൗൺസിലറും ആദ്ധ്യാത്മിക പ്രഭാഷകനുമാണ്.*
 *നിരവധി വിദേശ രാഷ്ട്രങ്ങളിൽ നടന്ന അന്താരാഷ്ട്ര സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ* *അന്താരാഷ്ട്ര ശാസ്ത്രലോകത്തിന്റെ മുക്തകണ്ഠ പ്രശംസ* *പിടിച്ചുപറ്റിയിട്ടുമുണ്ട്


 🍁 *ഒറ്റപ്പാലം മായന്നൂർ തണൽ ബാലാശ്രമത്തിൽ വച്ച് നടക്കുന്ന ഈ ശിബിരത്തിലെ അന്ത്യേഷ്ഠി ഭാഗം പരിശീലന സഹിതം പഠിപ്പിക്കുന്നത് അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ തിരുവില്വാമല ഐവർമഠം ഹിന്ദുശ്മശാനത്തിൽ വച്ചാണ്*.🍁

ഭാരത സംസ്കാരത്തെ സ്നേഹിക്കുകയും അതിൽ അറിവു നേടണം എന്നാഗ്രഹിക്കുകയും ചെയ്യുന്ന സുമനസ്സുകൾ ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

 സീറ്റുകൾ പരിമിതമായ തിനാൽ  പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾ മുൻകൂട്ടി തങ്ങളുടെ പേര്  റജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കട്ടെ:

ഈ മഹത് കർമ്മത്തിന്റെ പ്രചാരകരായി സ്വയം മുന്നിട്ടിറങ്ങി ഈ പോസ്റ്റ് കഴിവതും ഷെയർ ചെയ്യണമെന്ന് എല്ലാ സുമനസ്സുകളോടും താഴ്മയായി അപേക്ഷിക്കുന്നു:



ഒരു മതം നിലനിൽക്കുന്നത് സംസ്കാരത്തിലാണ് സംസ്കാരമാവട്ടെ ആചാരനുഷ്ഠാനങ്ങളിലും 
അതിനാൽ ആചാരാനുഷ്ഠാനങ്ങൾ നശിച്ചാൽ ആ സംസ്കാരം തന്നെ നശിക്കും 

ഇപ്പോൾ ഹിന്ദു സംസ്കാരം (സനാതന സംസ്ക്കാരം) അത്തരം ഒരു പരിതസ്ഥിതിയിലാണ് നിലനിൽക്കുന്നത്

ആചാരനുഷ്ഠാനങ്ങൾ ശരിയായ രീതിയിൽ അല്ല ആചരിക്കുന്നത് മാത്രമല്ല 
പലതും വികലമായ രീതിയിലാണ് ആചരിക്കുന്നത്

ഇതിനൊരു പരിഹാരം *ഷോഢശ സംസ്ക്കാരങ്ങളെ* ശരിയായ രീതിയിൽ ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്

അതിന്റെ ഭാഗമായി തിരുവില്ലാമല, ഐവർമഠം
പൈതൃക സംസ്ക്കാരിക കേന്ദ്രം *ഷോഡശ സംസ്ക്കാര പഠന കളരി*നടന്നുകൊണ്ടിരിക്കുന്നു

തുടക്കത്തിൽ സാമൂഹിക ആചാരങ്ങളായ അന്ത്യേഷ്ടി സംസ്ക്കാരവും വിവാഹ സംസ്ക്കാരവുമാണ് പഠിപ്പിക്കുന്നത്

ഓരോ ഗ്രാമത്തിലും മരണാനന്തര ക്രിയകളും വിവാഹ ക്രിയകളും ശാസ്ത്രീയമായ രീതിയിൽ ചെയ്യിക്കുവാൻ പ്രാപ്തരായ 30 പേരെ വീതം തയ്യാറാക്കുക എന്നതാണ് ഈ ശിബിരത്തിന്റെ ഉദ്ദേശ്യം

താൽപര്യമുള്ളവർക്ക് ഉപരിപഠനത്തിന് സൗകര്യം ഉണ്ടായിരിക്കും

എല്ലാമാസവും അമാവാസിക്ക്  അവസാനിക്കും വിധം 4 ദിവസത്തെ സഹവാസ ശിബിരമായാണ്  നടക്കുന്നത്.

അമാവാസിക്ക് ഐവർമഠം ശ്മശാനത്തിലെ ശ്മശാന കാളിക്കും 
മഹാ കാളേശ്വരനും  പൂജകൾ ചെയ്ത് അനുഗ്രഹം വാങ്ങുന്ന തോടെ ശിബിരം അവസാനിക്കും.

ഇന്ന് നമ്മുടെ ആചാരനുഷ്ടാനങ്ങളിൽ കാണുന്ന അനാചാരങ്ങൾ ഒഴിവാക്കി പകരം ശാസ്ത്ര യുക്തിയും വേദാനുസാരിയുമായ രീതിയിലേക്ക് മാറ്റുക എന്നതാണ് ശിബിരം കൊണ്ട് ഉദ്ദേശിക്കുന്നത്

സനാതന ധർമ്മ പ്രചരണണത്തിന് വ്യക്തികളെ പ്രാപ്തനാക്കുക (പ്രഭാഷണം)എന്നതു കൂടെ ശിബിരത്തിന്റെ ഉദ്ദേശ്യമാണ്


🕉 *ശിബിരത്തിലെ പാഠ്യ വിഷയങ്ങൾ* 🕉

*1.സന്ധ്യാവന്ദനം* 

*2.ഷോഡശ സംസ്ക്കാരങ്ങൾ*

*3.അന്ത്യേഷ്ഠി, പരിശീലന സഹിതം (Practical)*

*4.വിവാഹ സംസ്ക്കാരം*

*5.വേദ ,സ്മൃതി ,ഗൃഹ്യ സൂത്ര ,പുരാണ പരിചയം*

*6.നേത്യത്വ പാഠവം*

*7.പ്രസംഗ പരിശീലനം*

*8. ബലിക്രിയകൾ മറ്റ് ആചാരനുഷ്ഠാനങ്ങൾ*

*9.ആത്മാവ്, ജീവൻ, പ്രാണൻ,പ്രേതം, വേർപാട്, പുല, വാലായ്മ, പുനർ ജൻമം എന്നീ വിഷയങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം*

10. *സംശയ നിവാരണം*

 

ഭാരതീയ ധർമ്മ പ്രചാര സഭയുടെ ആചാര്യനും ഷോഢശ സംസ്ക്കാരങ്ങളുടെ  പ്രചാരകനുമായ *ഡോ. ശ്രീനാഥ് കാരയാട്ടിന്റെ* നേത്യത്വത്തിൽ
കേരളത്തിലെ പ്രഗത്ഭരായ,പ്രസ്തുത വിഷയത്തിൽ പാണ്ഡിത്യമുള്ള മഹത് വ്യക്തികളും ,സന്യാസി ശ്രേഷ്ഠൻ മാരുമായിരിക്കും ശിബിരം നയിക്കുന്നത്.

ഒരു ബാച്ചിൽ നേരത്തെ രജിസ്റ്റർ ചെയ്യുന്ന  30 പേർക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക

 
ഭക്ഷണം ,താമസം, പഠനോപകരണങ്ങൾ ,സഹായക ഗ്രന്ഥങ്ങൾ ,എന്നിവ ശിബിരത്തിൽ ലഭിക്കും

സ്ത്രീകൾക്കും ശിബിരത്തിൽ പ്രവേശനം ഉണ്ട് ,അവർക്കുള്ള താമസ സൗകര്യം പ്രത്യേകം ഉണ്ടായിരിക്കും

ശിബിരവിഹിതം ഒരാൾക്ക് 1500രൂപയാണ് നിശ്ചയിച്ചത്
മുൻകൂട്ടി അടക്കേണ്ടതാണ്

കൂടുതൽ വിവരങ്ങൾക്ക് ഐവർമഠം പൈതൃക സംസ്ക്കാര സംരക്ഷണ വേദിയുടെ ഓഫീസുമായി ബന്ധപെടുക

എന്ന് 
സ്നേഹത്തോടെ 
1.രമേഷ് കോരപ്പത്ത്
9447082591

2. ശശികുമാർ .തണൽ
8547117855


🕉 *ഭാരതീയ ധർമ്മ പ്രചാര സഭ* 🕉

തന്ത്രാ

🔥🔯 *തന്ത്ര* 🔯 🔥
🌞 ത്രിദിന ശില്പശാല 🌞

🙏 സാദര പ്രണാമം

_പരിപൂർണ്ണമായ ശാരീരികവും മാനസികവുമായ ആനന്ദം അനുഭവിക്കാൻ ഒരു ശാസ്ത്രമോ?_

ഈ നാടിന്റെ പേര് ഭാരതം എന്നാണ് ഭാരതം എന്ന വാക്കിന്റെ അർത്ഥം ഭാസിൽ  രതിയുള്ള ഭൂമി എന്നാണ്.  ഭാസം എന്നാൽ പ്രകാശം എന്നാണർത്ഥം. 
എന്തിന്റെ പ്രകാശം? 
_അറിവിന്റെ പ്രകാശം._

_എന്താണറിവ് ?_ 

🔅സ്കൂളിൽ പഠിച്ച അറിവ് ?
🔅പുസ്തകത്തിലൂടെ ലഭ്യമായ അറിവ് ? 
🔅ആരെങ്കിലും പറഞ്ഞു തന്ന അറിവ് ?

_ഈ അറിവ് ഒന്നും പൂർണമല്ല!_

കാരണം, ഇവ നിങ്ങളെ ജീവിത പ്രശ്നങ്ങളെ നേരിടാനോ സന്തോഷകരമായ ജീവിതം നയിക്കാനോ സഹായിക്കുന്നുണ്ടോ?

പൂർണ്ണമായ അറിവ് ഉള്ളിൽ തെളിഞ്ഞു വരുന്ന അറിവാണ്.  

_നമ്മിൽ എത്രപേർക്ക് ഉള്ളിൽ തെളിഞ്ഞു വരുന്ന അറിവ് ഉണ്ടാകാറുണ്ട് ?_

അറിവ് ഉള്ളിൽ തെളിഞ്ഞു വരണമെങ്കിൽ അവനവൻ ആരാണെന്നുള്ള അറിവ് ആദ്യം ഉണ്ടാവണം.

*അവനവൻ ആരെന്ന് കണ്ടെത്താൻ ഉള്ള ശാസ്ത്രമാണ് തന്ത്ര!* 

എല്ലാവരിലേക്കും വാതിൽ തുറക്കുന്ന മഹത്തായ ജീവന കലയാണത്.

ധ്യാനവും, യോഗയും, ആയുർവേദവും, ദർശനങ്ങളും എന്ന് വേണ്ട ഇന്ന് ലോകത്തിന് ഭാരതത്തിന്റെ പേരിൽ അഭിമാനിക്കാവുന്ന എന്തെല്ലാം കാര്യങ്ങൾ ലഭിച്ചിട്ടുണ്ട് അതെല്ലാം തന്ത്രയുടെ സംഭാവനയാണ്. 

ഭാരതത്തിൽ ഉണ്ടായ ഈ മഹത്തായ ആത്മീയ -ഭൗതിക വിദ്യ പഠിക്കാൻ നിങ്ങൾക്കും അവസരം. 

_ഒരേസമയം ആത്മീയമായും ഭൗതികമായും ജീവിതത്തിൽ ഉയരാൻ പഠിപ്പിക്കുന്ന ഒരേയൊരു ശാസ്ത്രം ആണിത്._

വിദേശങ്ങളിൽ ഏറ്റവും കൂടുതൽ പേർ പഠിപ്പിക്കുകയും. ജീവിത വിജയം നേടുകയും ചെയുന്ന ശാസ്ത്രമാണിത്. ലക്ഷക്കണക്കിന് ബഹുരാഷ്ട്ര കമ്പനികളും, സ്ക്കൂളുകളും, സർവ്വകലാശാലകളും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മഹത്തായ ശാസ്ത്രം.

*നമ്മുക്കും വേണ്ടെ ജീവിത വിജയം?*

ഈ ഭൂമിയിൽ ജനിച്ചു ഈ മഹത്തായ ശാസ്ത്രം മനസ്സിലാക്കി ആനന്ദകരവും, സുഖകരവും, സന്തോഷകരവുമായ, ഒരു മഹത്തായ, ധന്യമായ ജീവിതം നയിക്കാൻ  *തന്ത്ര* നിങ്ങളെ പ്രാപ്തരാക്കുന്നു.

മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഈ ശിബിരത്തിൽ *തന്ത്രശാസ്ത്രം* എന്താണ് എന്ന് പൂർണ്ണമായും നിങ്ങൾക്ക് മനസ്സിലാക്കുവാനുള്ള അവസരം ലഭിക്കുന്നു.

സന്ധികളിൽ  ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ആ അനന്ത ശക്തിയെ ഉണർത്താൻ പര്യാപ്തമാക്കുന്ന *_വിജ്ഞാന ഭൈരവ_* തന്ത്രത്തിലെ ധ്യാന മുറകൾ പരിശീലിക്കാം.

ഒരു ഗുരുകുല നിഷ്ഠയോടെയുള്ള  മൂന്നുദിവസത്തെ ശിബിരം നിങ്ങളെ പുതിയൊരു മനുഷ്യനായി മാറ്റി തീർക്കും.

ഭൂമിയിൽ പിറന്ന എല്ലാവർക്കും ലഭിക്കുന്ന ഒരു അവസരം അല്ല ഇത്. 

നിങ്ങൾ പര്യാപ്തനാണ് എങ്കിൽ ഈ അവസരം നിങ്ങളുടേതാണ്. 

*തന്ത്ര* എല്ലാ ജാതി- മത- ലിംഗ- വർണ- വർഗ വ്യത്യാസങ്ങളെയും കവച്ചുവയ്ക്കുന്ന ശാസ്ത്രമാണ്. അതുകൊണ്ട് ഏത് മതത്തിൽ പെട്ടവർക്കും ഏതു ജാതിയിൽ പെട്ടവർക്കും ഏതു ലിംഗത്തിൽ പെട്ടവർക്കും ഇതിൽ പ്രവേശനമുണ്ട്. 

✳ *കോഴ്സ് സിലബസ്സ്.* ✳

1⃣ *ദിവസം*

👉 *തന്ത്ര ശാസ്ത്രം ഒരാമുഖം*

എന്താണ് തന്ത്ര വിദ്യ എന്നും. എങ്ങനെയാണത് ഉണ്ടായി വന്നതെന്നും പഠിക്കാം.

👉 *തന്ത്ര ശാസ്ത്രമാണോ?*

തന്ത്ര ശാസ്ത്രമാകുന്നതെങ്ങനെ എന്നു പഠിക്കാം.

👉 *ജീവനെ കുറിച്ചുള്ള അറിവ് തന്ത്രയിൽ?*

എന്താണ് ജീവൻ? എന്താണതിന്റെ പ്രത്യേകത ? എങ്ങനെയാണ് അത് പ്രവർത്തിക്കുന്നത്? അസുഖങ്ങൾ എന്നാൽ എന്താണ്? അസുഖങ്ങൾ ഇല്ലാതെ എങ്ങനെ ജീവിക്കാം എന്നു പഠിക്കാം.

 ⚜ *ധ്യാനങ്ങൾ* ⚜

🔅 _മഹാ ശ്വസനക്രിയ_

🔅 _വിപാസ്സന_ 

🔅 _ശക്തി ക്രിയ_ 

2⃣  *ദിവസം*

👉 *തന്ത്ര ശാസ്ത്രത്തിന്റെ തിരിവുകൾ.*
തന്ത്ര ശാസ്ത്രത്തിലെ എല്ലാ പിരിവുകളെയും തിരിവുകളെയും കുറിച്ച് പഠിക്കാം.

👉  *തന്ത്ര വിദ്യ ജീവിത വിജയത്തിന്.*

തന്ത്ര വിദ്യ എങ്ങനെയാണ്  ജീവിത വിജയത്തിന് ഉപകാരപ്പെടുത്തുക എന്ന് മനസ്സിലാക്കാം.

👉  *താന്ത്രിക റെയ്ക്കി- ശക്തിപാതം*

തന്ത്രയുടെ ഔഷധ രഹിത ചികിത്സാ രീതി സ്വായത്തമാക്കാനുള്ള അറിവ്.

 ⚜ *ധ്യാനങ്ങൾ* ⚜

🔅 മൂന്നാം കണ്ണിന്റെ ധ്യാനം
🔅 മനാതീത ധ്യാനം
🔅 സ്വരൂപദർശനം

 3⃣ *ദിവസം* 

👉 *സാക്ഷിയാവുക*

ജീവിത പ്രതിസന്ധികളെ കൃത്യമായി മനസ്സിലാക്കാനും അത് നേരിടാനുള്ള മാനസിക ആരോഗ്യവും നേടാൻ പ്രാപ്തരാക്കുന്നു.
 
👉 *ബോധോധയത്തിലേക്ക്*

കൃത്യമായ ധ്യാന പദ്ധതിയിലൂടെ കളങ്കമില്ലാത്ത ബോധം ഉയർത്തി കൊണ്ടുവരാൻ പഠിക്കാം.

👉 *ദീക്ഷാ*

ശിബിരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും ദീക്ഷയും നൽകുന്നു.

🔻🔻🔻🔻🔻🔻🔻🔻🔻

*ശിബിരം നയിക്കുന്നത്*

*ഡോ. ശ്രീനാഥ് കാരയാട്ട്* (M Phil, PhD)
Chairman - *NCPRT*
(National Centre for Parenting Research and Training)

*ആർ. രാമാനന്ദ്* Mphil (Doctoral Research Scholar)
Jawaharlal Nehru University (JNU) 
New Delhi


🔻🔻🔻🔻🔻🔻🔻🔻🔻

💡☀പുതിയ അറിവുകളോടെ ജീവിതത്തെ സ്വീകരിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാ സുമനസ്സുകൾക്കും *തന്ത്ര* ത്രിദിന ശിബിരത്തിലേക്ക് സ്വാഗതം

സത്സംഗം

നല്ലവരുമായുള്ള സമ്പര്‍ക്കമാണ് സത്സംഗം 

 ഒരിക്കല്‍ നാരദൻ മഹാവിഷ്ണുവിനേ കണ്ട്, പ്രഭോ, സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന് അരുളിച്ചെയ്യണം എന്നു പറഞ്ഞു.

 

മഹാവിഷ്ണു, അദ്ദേഹത്തോട്, ബദര്യാശ്രമത്തിലുള്ള ഒരു അത്തി മരത്തില്‍ ഒരു പുഴു ഇരിപ്പുണ്ടെന്നും, അതിനോടു ചോദിച്ചാല്‍ പറഞ്ഞു തരുമെന്നും പറഞ്ഞു.

 

നാരദന്‍ പോയി പുഴുവിനെ കണ്ടു പിടിച്ചു. ചുണ്ടു ചേര്‍ത്തു വച്ച് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണെന്ന്.

 

പുഴു ഒന്നും പറഞ്ഞില്ല. പക്ഷെ അത് ഒന്നു വിറച്ചു. താഴെവീണു ചത്തു.

 

പാവം നാരദന്‍. വേഗം വൈകുണ്ഠത്തില്‍ ചെന്ന് വിവരം പറഞ്ഞു.

 

മഹാവിഷ്ണു പറഞ്ഞു. അങ്ങ് അയോധ്യയിലേക്കു ചെല്ലൂ. അവിടെ വൈശ്വാനരന്‍, എന്നൊരു ബ്രാഹ്മണന്‍റെ പശു പ്രസവിക്കാറായി നില്പുണ്ട്. അതു പ്രസവിക്കുമ്പോള്‍, ആ കുട്ടിയോടു ചോദിക്കൂ.

 

നാരദന്‍ പോയി. ഒത്തിരി വൈശ്വാനരന്മാര്‍ ഉള്ളതില്‍ നിന്ന് പ്രസവിക്കാറായ പശു ഉള്ള വൈശ്വാനരനെ കണ്ടു പിടിച്ചു. ഒരു കൊല്ലം എടുത്തെന്നു മാത്രം. പശു പ്രസവിച്ചു. നാരദന്‍ ഉടമസ്ഥന്‍റെ അനുവാദത്തോടെ പശുക്കുട്ടിയുടെ ചെവിയില്‍ ചുണ്ടു ചേര്‍ത്തുവച്ച് ചോദിച്ചു. സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ്?

പശുക്കുട്ടി കണ്ണൊന്ന് ഉരുട്ടി. മുകളിലേക്ക് നോക്കി.

 

ഒന്നു വിറച്ചു. ചത്തു.

 

           എന്താണ് ഈ കാണിച്ചത് എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും ബ്രാഹ്മണന്‍ ഭവ്യതയോടെ നാരദനെ യാത്രയാക്കി. ഇനി കൂടുതല്‍ നേരം നിന്നാല്‍ താന്‍ വല്ലതും പറഞ്ഞു പോകും. നാരദനെങ്ങാനും ശപിച്ചാലോ.

 

നാരദനും അവിടെനിന്നും രക്ഷപെട്ടാല്‍ മതിയെന്നായിരുന്നു. പുഴുവിന് ഉടമസ്ഥന്മാരില്ല. ഇതങ്ങനെയാണോ? വേഗം വൈകുണ്ഠത്തില്‍ എത്തി.

 

ഈയാളെന്താ എന്നെ കൊലയ്ക്ക് കൊടുക്കാനണോ ഭാവം? എന്നാണ് വായില്‍ വന്നതെങ്കിലും പറഞ്ഞത്

 

 “പ്രഭോ അതും മരിച്ചു” എന്നാണ്.

 

മഹാവിഷ്ണു ഒന്നു പുഞ്ചിരിച്ചു. വിഷമിക്കണ്ടാ നാരദരേ, അങ്ങ് കാശി രാജ്യത്തേക്ക് പോകുക. അവിടെ രാജ്ഞി പൂര്‍ണ്ണഗര്‍ഭിണിയാണ്. അവര്‍ പ്രസവിക്കുന്ന ശിശുവിനോട് ചോദിക്കൂ. ഉത്തരം നിശ്ചയമായും കിട്ടും.

 

വേണ്ടാ ഭഗവാനേ, എനിക്കറിയണ്ടാ, സത്സംഗം കൊണ്ടൂള്ള പ്രയോജനം. ഇനി ഞാന്‍ ഒന്നും ചോദിക്കത്തില്ല. എന്നെ കാശിരാജാവിനേക്കൊണ്ട് കൊല്ലിക്കാനാണോ?

 

 അദ്ദേഹത്തിന് മക്കളുണ്ടാകാതിരുന്ന് ഉണ്ടാകുന്ന കുട്ടിയാണ്.

പേടിക്കണ്ടാ നാരദരേ. ചെല്ലൂ. ഞാനല്ലേ പറയുന്നത് ചെല്ലൂ. ഭഗവാന്‍ പറഞ്ഞു..

 

കാശിരാജ്യത്ത് ഉത്സവം. രാജ്ഞി തിരുവയറൊഴിയാന്‍ പോകുന്നു. നാരദന്‍ അവിടെഎ‍ത്തിയപ്പോള്‍ അതീവ സന്തോഷത്തോടുകൂടി രാജാവ് എതിരേറ്റിരുത്തി. അചിരേണ രാ‍ജ്ഞി പ്രസവിച്ചു. ഒരാണ്‍കുട്ടി. ആശീര്‍വദിക്കാന്‍ വേണ്ടി കുഞ്ഞിനെ നാരദമഹര്‍ഷിയുടെ കൈയ്യില്‍ കൊടുത്തു. അദ്ദേഹം ചുറ്റുമൊന്നു നോക്കി. ചോദിക്കാ‍മോ?

 

പിന്നെ എന്തും വരട്ടെ എന്നു വിചാരിച്ച് കുഞ്ഞിനെ മാറോട് ചേര്‍ത്ത്, ചെവിയില്‍ ചുണ്ടു വച്ച് ചോദിച്ചു സത്സംഗം കൊണ്ടുള്ള പ്രയോജനം എന്താണ് കുമാരാ?. നാരദന്‍റെ ഹൃദയമിടിപ്പ് ഒരു നിമിഷനേരം നിന്നു. അദ്ദേഹം കണ്ണുകളടച്ചു. തുറന്നു നോക്കിയപ്പോഴും ഭാഗ്യം കുഞ്ഞു മരിച്ചില്ല എന്നു തന്നെയല്ല എഴുന്നേറ്റിരിക്കുന്നു.

 

“തപോനിധേ” കുഞ്ഞു പറഞ്ഞു. “ഞാന്‍ കഴിഞ്ഞതിന്‍റെ മുന്‍പിലത്തെ ജന്മത്തില്‍ ഒരു പുഴു ആയിരുന്നു. ബദരീനാഥിലേ അത്തി മരത്തില്‍. അങ്ങയോടുള്ള സംഗം കൊണ്ട് അടുത്ത ജന്മത്തില്‍ പശുവായും അതിന്റടുത്ത ജന്മത്തില്‍ ഇതാ മനുഷ്യനായും -- അതും രാജകുമാരനായി -- ജനിച്ചു.“

 

പയ്യീച്ച, പൂച്ച, പുലി, വണ്ടെലി ഞണ്ടു-

പച്ചപ്പൈയ്യെന്നുതൊട്ടു പലമാതിരിയായ ജന്മം

പയ്യെക്കഴിഞ്ഞു പുനരീ മനുജാകൃതത്തേ

ക്കൈയ്യില്‍ കിടച്ചതു കളഞ്ഞു കുളിച്ചിടൊല്ലേ

 

എന്നാരാണ്ട് പറയാന്‍ പോകുന്നുണ്ട്. പക്ഷേ അങ്ങയുടെ അടുപ്പം -സത്സംഗം- കൊണ്ട് എനിക്ക് മൂന്നാമത്തെ ജന്മം മനുഷ്യജന്മമായി. വളരെ സന്തോഷം. ഇത്രയും പറഞ്ഞു കുഞ്ഞു കിടന്ന് കരയാന്‍ തുടങ്ങി.

സമയം പാഴാക്കുന്നവന്‍ ജീവിതം തന്നെ പാഴാക്കുന്നു. നല്ലവരുമായുള്ള സമ്പര്‍ക്കമാണ് സത്സംഗം. സത്സംഗത്തിന്‍റെ വിലയറിയുകയാണെങ്കില്‍ നിങ്ങള്‍ ക്രമേണ മഹത്തരങ്ങളായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരാവും. നല്ലയാളുകളുടെയുള്ളില്‍ ഉറവപൊട്ടുന്ന കുളിര്‍മ്മയുള്ള ചിന്തകളിലേക്ക് ക്രമേണ നിങ്ങള്‍ ആകര്‍ഷിക്കപ്പെടും...
                  ശുഭദിനംനേരുന്നു

എങ്ങനെ ധ്യാനം ചെയ്യാം

എങ്ങിനെ ധ്യാനം ചെയ്യാം
1.ഏറ്റവും സുഖകരമായ രീതിയിൽ  ഇരിക്കുക 
ശ്വാസഗതിയെ കുറിച്ച് ബോധവാനാവുക

അകത്തേക്കെടുക്കുന്ന ഓരോ ശ്വാസത്തേയും പുറത്തേക്കു വിടുന്ന ഓരോ ശ്വാസത്തേയും ശ്രദ്ധിക്കൂ 
അകത്തേക്കെടുക്കുന്ന ഓരോ ശ്വാസവും നമുക്ക് ശാന്തിയും സമാധാനവും നൽകുന്നു പുറത്തേക്കു വിടുന്ന ഓരോ ശ്വാസവും നമ്മെ ആഴത്തിലുള്ള വിശ്രമത്തിലേക്ക് നയിക്കുന്നു.

2.മൂർദ്ധാവ് മുതൽ കാൽപാദം വരെ യള്ള  ഓരോ അംഗങ്ങളെയും ശ്ര ദ്ധിക്കൂ ഓരോ അംഗങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ട് വിശ്രമിക്കാനനുവദിക്കൂ

മൂർദ്ധാവ് തലക്കകത്തുള്ള എല്ലാ അവയവങ്ങൾക്കും നന്ദി 
കണ്ണുകൾ വിശ്രമിക്കുന്നു
കാതുകൾ വിശ്രമിക്കുന്നു
കവിളുകൾ വിശ്രമിക്കുന്നു
താടിയെല്ല് വിശ്രമിക്കുന്നു
കഴുത്ത് വിശ്രമിക്കുന്നു
ഹൃദയം ,വലതു കൈ
ഇടതു കൈ
വയർ, നാഭി, വലതുകാൽ ഇടതുകാൽ ,ശരീരം പൂർണ്ണമായും വിശ്രമിക്കുന്നു 
ശരീരത്തിന്റെ പൂർണ്ണമായ ഭാരം ഇരിപ്പിടത്തിൽ വെയക്കുക
ഞാൻ ശരീരമല്ല ശരീരം എന്താണ്

3.ചുറ്റുപാടുള്ള ശബ്ദങ്ങളെ കുറിച്ച് ബോധവാനാവൂ
വളരെ അകലെയും വളരെ അടുത്തുമുള്ള എല്ലാ ശബ്ദങ്ങളെയും ശ്രദ്ധിക്കൂ 
ഒരു ശബ്ദത്തെയും തടയേണ്ടതില്ല എല്ലാ ശബ്ദങ്ങളെയും സ്വീകരിക്കൂ ഇപ്പോൾ ശബ്ദങ്ങളും ന്നമ്മളും ഒന്നായിരിക്കുന്നു
കാത് അല്ല കേൾക്കുന്നത് കാതുപയോഗിച്ച് ഞാനാണ് കേൾക്കുന്നത് ,കണ്ണുകളല്ല കാണുന്നത്
കണ്ണുകൾ ഉപയോഗിച്ച് ഞാനാണ് കാണുന്നത്

4.ചിന്തകളെ കുറിച്ച് ബോധവാനാവു 
ചിന്തകൾ നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ യാതൊരു ചിന്തകളെയും തടയേണ്ടതില്ല 
ചിന്തകളെ നിരീക്ഷിക്കുക മാത്രം ചെയ്യുക ' ആകാശത്തിന് മേഘങ്ങൾ ഒരു ഭാരമല്ല മേഘങ്ങളെ ആകാശം നിരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്
അതേ പോലെ ചിന്തകളെ ഒരു സാക്ഷീ ഭാവത്തിൽ നിരീക്ഷിക്കുക
ഞാൻ ചിന്തയല്ല ചിന്ത എന്റെ താണ്

5.വികാരങ്ങളെ കുറിച്ച് ബോധവാനാവുക നന്മുടെ ഇപ്പോഴുള്ള വികാരങ്ങളെ ശ്രദ്ധിക്കുക ഞാൻ വികാരമല്ല
വികാരങ്ങൾ എന്റെ താണ്

6.എന്നിലെ ഞാനിനെ കുറിച്ച് ബോധവാനാവൂ ഞാൻ ആനന്ദമാണ് ,സാക്ഷിയാണ് ,എന്ന് തിരിച്ചറിയൂ ഞാൻ ശരീര മോ മനസോ ചിന്തകളോ അല്ല അതിനതീതമായ ജനന മരണങ്ങളില്ലാത്ത നിശ മില്ലാത്ത ശുദ്ധ ബോധമാണെന്ന് തിരിച്ചറിയൂ.


5.വീണ്ടും വികാരങ്ങളെ കുറിച്ച് ബോധവാനാവുക

4. ചിന്തകളെ കുറിച്ച് ബോധവാനാവുക

3. ചുറ്റുപാടുള്ള ശബ്ദങ്ങളെ കുറിച്ച് ബോധവാനാവുക

2. ശരീരത്തെ കുറിച്ച് ബോധവാനാവുക

1. ശ്വാസഗതിയെ കുറിച്ച് ബോധവാനാവുക

ഓം ശാന്തി ശാന്തി ശാന്തി:

ഋതംബര

നന്മുടെ ഒരു സങ്കല്പത്തിനു കൂടി സാക്ഷാൽക്കാരം


ഏവർക്കും നമസ്ക്കാരം

നന്മുടെ സങ്കല്ലമായ ഋതംഭര അതിന്റെ പൂർണ്ണതയിലേക്കുള്ള യാത്ര തുടരുന്നു അത്ഭുതങ്ങളാണ് നടക്കുന്നത് ഞങ്ങൾ കേവലം സാക്ഷി മാത്രമാണ് 
ഞാൻ കഴിഞ്ഞ തവണ ഋതംഭര- വിശ്വ ശാന്തിക്കൊരിടം എന്ന പോസ്റ്റ് വാട്സ് അപ് ഗ്രൂപ്പുകളിലും ടു FB യിലും ഇട്ടപ്പോൾ നിങ്ങളുടെ അടുത്തു നിന്നുണ്ടായ സഹകരണവും പ്രോത്സാഹനവും കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു 
ഇരുപതോളം സൻമനസ്ഥകൾ നമ്മുടെ ആശ്രമ സ്ഥലം സന്ദർശിക്കുകയും വീടുകൾ /സ്ഥലങ്ങൾ ബുക്ക് ചെയ്യുകയും ചെയ്തത് നമ്മളിലുള്ള വിശ്വാസം കൊണ്ട് മാത്രമാണ് 
പ്രകൃതിയും നമ്മൾക്ക് വേണ്ടി എല്ലാം ഒരുക്കി തരുന്നു എല്ലാം ഇങ്ങോട്ട് വന്നു ചേരുകയാണ് ഒന്നിനും അങ്ങാട് പോവേണ്ട ആവശ്യം ഉണ്ടായിട്ടില്ല.

അതേ പോലെ തന്നെ നമ്മുടെ വലിയ ഒരു സങ്കല്പം കൂടെ യ താടൊപ്പം പുർണ്ണതയിലെത്തുകയാണ്
ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധ പ്രതിമ ഋതംഭരയിൽ തയ്യാറാവുകയാണ് അത് നിർമ്മിക്കുന്നതാവട്ടെ മഹാ ശിൽപി മരപ്രഭു രാമചന്ദ്രൻ ജി യും (ലാലേട്ടന്റെ പ്രത്യേക പരിഗണനയിൽ)
ഇത് ഒരു നിയോഗമാണ് അതിനാൽ "ഞാൻ" ചെയ്യുന്നു എന്ന തോന്നലും ഇല്ല 
സ്തംഭിച്ചു നിൽക്കുന്ന കുട്ടിയെ പോലെ ഇതെല്ലാം നോക്കി നിൽക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്


30. 6.18 ന് ഋതംഭരയുടെയും അവിടെ നിർമ്മിക്കാനുദ്ദേശിക്കുന്ന 45 അടി ഉയരമുള്ള ബുദ്ധ ശില്ലത്തിന്റയും പ്രഖ്യാപനം വളരെ ഭംഗിയായി നടന്നു. 100 ലധികം പേർ പങ്കെടുത്ത പരിപാടിയിൽ കേരളത്തിനകത്തും പുറത്തുമുള്ളവർ ഉണ്ടായിരുന്നു.

സുനിൽ രാമന്റെ സ്വാഗത ഭാഷണത്തോടു കൂടി തുടങ്ങിയ പരിപാടി ഒരു ഔപചാരിക സ്വഭാവത്തിലായിരുന്നില്ല തീരുമാനിച്ചിരുന്നത് അതുകൊണ്ടുതന്നെ അദ്ധ്യക്ഷനും ഉത്ഘാടകനും ഒന്നും ഉണ്ടായിരുന്നില്ല ഋതംഭര ഉണ്ടായ സാഹചര്യങ്ങളെ കുറിച്ച് ഞാൻ (ശ്രീനാഥ് കാരയാട്ട്) സംസാരിച്ചു

 പിന്നീട് "ഋതംഭര വിശ്വ ശാന്തിക്കായൊരിടം" എന്ന പദ്ധതിയെ കുറിച്ചും അവിടെ നിർമ്മിക്കുന്ന വീടുകളെ കുറിച്ചും ഋതംഭര എന്ന പേരിനെ കുറിച്ചും (ഋതത്താൽ ,cosmic law ഭരിക്കപെടുന്നത് ) നമ്മുടെ ലോഗോ വി നെ കുറിച്ചും ഗോൾഡൻ റേഷ്യൂ വിനെ കുറിച്ചും രാമാനന്ദ് സംസാരിച്ചു. നമ്മുടെ ലോഗോ നിർമ്മിച്ച രജീഷിനെ ആദരിക്കുകയും ചെയ്തു

നമ്മുടെ സ്ഥലത്തെ ചൈത്യ എന്നും വിഹാര എന്നും രണ്ടു ഭാഗമായി തിരിച്ച് ,

 ചൈത്യയിൽ ബുദ്ധശിൽപ്പവും അഡ്മിനിസ്ട്രേഷൻ ഓഫീസും ഹാളും അടുക്കളയും ഭക്ഷണ ശാലയും ഹീലിംഗ് സെൻററും പാർക്കും ധ്യാന മന്ദിരവും നിർമ്മിക്കും

വിഹാരയിൽ 51 ശക്തി പീഠങ്ങളുടെ പേരിൽ 51 വീടുകൾ നിർമ്മിക്കും 
വീടിന്റെ മാതൃക കാർഡ് ബോർഡിൽ നിർമ്മിച്ചത് പ്രദർശിപ്പിച്ചത്  എല്ലാവർക്കും വീടിനെ കുറിച്ച് കൂടുതലറിയാൻ സഹായിച്ചു.

ഈ 51 വീടുകൾ നമ്മൾക്കൊപ്പം നിൽക്കുന്നവർക്ക് കൊടുത്തിട്ടാണ് ഈ പ്രൊജക്ടിനുള്ള ധനം നന്മൾ കണ്ടെത്തുന്നത് (35 ലധികം വീടുകളുടെ ബുക്കിങ്ങ് കഴിഞ്ഞു)

പദ്ധതിയുടെ പൂർണ്ണരൂപം രാമാനന്ദ് ജി വിശദീകരിച്ചു.

ഉച്ചഭക്ഷണത്തിനു ശേഷം 
ബുദ്ധ ശില്പത്തിന്റെ പ്രഖ്യാപനമായിരുന്നു.
അത് മരപ്രഭു രാമചന്ദ്രൻ ജി 3 അടിയിലുള്ള, ചെമ്പുതകിടിൽ നിർമ്മിച്ച ബുദ്ധ ശിൽപം പ്രദർശിപ്പിച്ച് മാല ചാർത്തി പ്രഖ്യാപിച്ചു ഇത് കേരളത്തിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപിയിൽ എഴുതപെടും എന്നദ്ദേഹം പറഞ്ഞു
എന്തുകൊണ്ട് ബുദ്ധ ശില്പം നിർമ്മിക്കുന്നു എന്നദ്ദേഹം വിശദമാക്കി മര പ്രഭു രാമചന്ദ്രൻ ജിയെയും അദ്ദേഹത്തിന്റെ സഹോദരൻ :::..യും ആദരിച്ചു

പിന്നീട് നടന്ന ചർച്ചയിൽ വീടിന്റെ മാതൃകയെ കുറിച്ചും ഉടമസ്ഥാവകാശത്തെ കുറിച്ചും വിശദമായ .വ്യക്തത എല്ലാവരിലും ഉണ്ടായി

4 മണിയോടു കൂടി വളരെ സന്തോഷത്തോടെ മീറ്റിംഗ് അവസാനിച്ചു.

പങ്കെടുത്ത എല്ലാവർക്കും വരാൻ കഴിയാതെ പ്രാർത്ഥിച്ച എല്ലാവർക്കും  ഒരു ഹൃദയകൊണ്ട് നന്ദി അറിയിക്കുന്നു

സ്നേഹപൂർവ്വം
ഋതംഭരക്കു വേണ്ടി
ശ്രീനാഥ് കാരയാട്ട്

പുസ്തക പ്രകാശനം

അങ്ങനെ ആ മുഹൂർത്തവും ആയി 
നന്മുടെ പുനർജനി, സ്വസ്തി, കൗൺസിലിംഗ്, എനിയെ ഗ്രാം, ധന്യമീ ജീവിതം  ക്ലാസുകളിൽ പങ്കെടുത്തവരുടെ നിരന്തരമായ ആവശ്യമായിരുന്നു ക്ലാസിൽ പറയുന്ന കാര്യങ്ങൾ ഒരു പുസ്തമായി കിട്ടിയാൽ നന്നായിരുന്നു എന്ന് എന്നാൽ ജൻ മസിദ്ധമായ അലസതയാൽ അത് നടന്നില്ല എന്നാൽ സാഹചര്യങ്ങൾ ഒത്തു വന്നപ്പോൾ 
*ധന്യമാക്കാം ജീവിതം* , 
*സുജീവിതം കൺസിലിംഗിലൂടെ*   എന്നീ രണ്ട് പുസ്തകങ്ങളാണ്  പിറവിയെടുക്കുന്നത് 
ആഗസ്റ്റ് 11 ന് ( കർക്കിടക വാവ് ദിവസം) കാലയവനികക്കുള്ളിൽ മറഞ്ഞ നമ്മുടെ മുഴുവൻ പിതൃക്കൾക്കും സമർപ്പിച്ച് കൊണ്ട് വരും തലമുറക്കായ്  നമ്മൾ കരുതി വെക്കുകയാണ്

 വൈകു: 2 മുതൽ 5 മണി വരെ തൃശ്ശൂർ എലൈറ്റ് ഇൻറർ നാഷണൽ ഹോട്ടലിൽ വെച്ച് ഡോ :ആശ (ബാലഗോകുലം ,സംസ്ഥാന ഭഗിനി പ്രമുഖ് ) ഡോ: സി. ഭാമിനി ( ഡയറക്ടർ ................) തുടങ്ങിയ  മഹത്തുക്കളുടെ സാന്നിധ്യത്താൽ  പ്രൗഢമായ വേദിയിൽ വെച്ച് നടക്കുകയാണ്

തൃശ്ശൂർ എസ്. എൻ.ഡി.പി യുടെ സഹകരണത്തോടെ " ധന്യമീ ജീവിതം" എന്ന വിഷയത്തിൽ ഒരു സെമിനാറും തദവസരത്തിൽ നടക്കുന്നു.

സാമൂഹിക മേഘലകളിലും കൗൺസിലിംഗ് മേഘലകളിലും നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കർമയോഗികളെ ,ശശി ചേട്ടൻ (തണൽ) ടോബി ഫാദർ (ആത്മമിത്ര, ആലുവ) റിക്സൺ ജോസ് (മിബോ ,എറണാകുളം) ആദരിക്കുന്നതിനും പ്രസ്തുത വേദി സാക്ഷിയാവുകയാണ്
ധന്യമീ ജീവിതം എന്ന സെമിനാറിലും  പുസ്തക പ്രകാശന ചടങ്ങിലും പങ്കെടുത്ത് ഞങ്ങളെ അനുഗ്രഹിക്കാൻ കുടുംബസമേതം അങ്ങ് വരണം അതിനായി അങ്ങയെ ഞങ്ങൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു
ഡോ: ശ്രീനാഥ് കാരയാട്ട് & ടീം





 

യമ നിയമങ്ങൾ

*യമനിയമങ്ങളിലൂടെ ശക്തിയാര്‍ജിക്കുക, പൂര്‍ണതയിലേക്കെത്തുക*

_*ശ്രീ ശ്രീ രവിശങ്കർ*_‍

_വ്യക്തിത്വ വികസനത്തിനും ജീവിതത്തെ ശക്തി സമ്പുഷ്ടമാക്കുന്നതിനുമുതകുന്ന നിയമങ്ങളാണ് യമനിയമങ്ങള്‍. ഇവ യോഗ അല്ലെങ്കില്‍ ആന്തരിക സംയോജനത്തിലേക്കുള്ള രണ്ടു പടവുകളാണ്._

_സമൂഹത്തോടും ചുറ്റുപാടിനോടും ഇണങ്ങിക്കൊണ്ടുള്ള ശാന്തജീവിതത്തിനുതകുന്ന അഞ്ച് നിയമങ്ങളാണ്  യമം._

*അഹിംസ* _യാണ് ആദ്യത്തെ നിയമം. അഹിംസയെന്നാല്‍ പ്രപഞ്ചവുമായുള്ള ഐക്യമാണ്. പ്രപഞ്ചത്തെ തന്റെതന്നെ അംശമായി കാണുമ്പോള്‍ അതിനെയെങ്ങനെ ഹിംസിക്കാന്‍ കഴിയും? നിങ്ങള്‍ക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ കഴിയില്ല; അതുപോലെ പ്രപഞ്ചത്തെയും. അഹിംസ യോഗയുടെ പ്രായോഗികതലമാണ്. മറ്റുള്ളവരെ ഉപദ്രവിക്കാതെ എല്ല‍ാം ഒന്നായി കാണുക._

_രണ്ടാമത്തെ നിയമമാണ് *സത്യം.* നിങ്ങള്‍ക്ക് നിങ്ങളോട് നുണ പറയാന്‍ കഴിയുമോ? നിങ്ങള്‍ രുദ്രാക്ഷം കോര്‍ക്കുന്നുണ്ടെങ്കില്‍ അത് കോര്‍ക്കുന്നില്ലെന്ന് പറയാന്‍ കഴിയുമോ? അത് ചെയ്യുന്നുണ്ടെന്ന് സ്വയം അറിയുന്നു. കയ്യില്‍ ചോക്കലേറ്റ് വച്ചുകൊണ്ട് അതില്ലെന്ന് പറയാന്‍ കഴിയുമോ? കയ്യില്‍ ചോക്കലേറ്റ് ഉണ്ട് എന്നുള്ളത് സത്യമാണ്._

_മൂന്നാമത്തേത് *ആസ്തേയം.* നിങ്ങള്‍ക്കില്ലാത്ത ഒന്നിനെച്ചൊല്ലിയുള്ള നഷ്ടബോധമില്ലാതിരിക്കുക. ഇപ്പോഴുള്ള പരിസ്ഥിതി മറ്റൊരുതരത്തില്‍ ആയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാതിരിക്കുക. ‘അയാളെപ്പോലെ എനിക്കും മനോഹരമായ ശബ്ദമുണ്ടായിരുന്നെങ്കില്‍’, ‘അയാളെപ്പോലെ എനിക്കും പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍’ – ഇങ്ങനെയുള്ള ചിന്തകള്‍ ഇല്ലാതിരിക്കലാണ് ആസ്തേയം. ആസ്തേയമെന്നാല്‍ മറ്റുള്ളവരുമായി അവനവനെ തുലനം ചെയ്യാതിരിക്കലാണ്. മറ്റുള്ളവര്‍ക്കുള്ളത് എനിക്കുണ്ടാകട്ടേയെന്ന് ആഗ്രഹിക്കാതിരിക്കലാണ്. ’സ്തേയം എന്നാല്‍ ’കാണല്‍ എന്നും ’ആസ്തേയം എന്നാല്‍ ’കാണാതിരിക്കല്‍ എന്നുമാണ് അര്‍ഥം._

_നാലാമത്തെ നിയമമായ *ബ്രഹ്മചര്യ* മെന്നാല്‍ ’ചെറിയതിനോടുള്ള ആഗ്രഹമില്ലായ്മയാണ്. ബാഹ്യമായ നാമരൂപങ്ങളില്‍ കുടുങ്ങാതെ അതിനപ്പുറത്തുള്ള അനന്തതയെ ആഗ്രഹിക്കുക. ’ബ്രഹ്മമെന്നാല്‍ ’വലുത് എന്നാണര്‍ഥം. ‘ഞാനിതാണ്, ഞാന്‍ ചെറുതാണ്, ഞാന്‍ പുരുഷനാണ്, ഞാന്‍ സ്ത്രീയാണ്’ തുടങ്ങിയ ഇടുങ്ങിയ സ്വത്വബോധത്തില്‍ കുടുങ്ങാതെ അവയ്ക്കതീതമാകലാണ് ബ്രഹ്മചര്യം._

_അഞ്ചാമത്തെ നിയമം *അപരിഗ്രഹ* മാണ്. അതായത് മറ്റുള്ളവര്‍ തരുന്നതിനെ സ്വീകരിക്കാതിരിക്കുക. അന്യരില്‍ നിന്നുള്ള ശകാരവാക്കുകള്‍ക്ക് അഭിനന്ദനത്തേക്കാള്‍ നമ്മള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നെന്നത് ആശ്ചര്യം തന്നെയാണ്. മറ്റുള്ളവര്‍ നമ്മെ മനഃപൂര്‍വം അപമാനിക്കുന്നില്ല, പക്ഷേ അവരുടെ വാക്കുകളെ മുറുകെപ്പിടിച്ച് അതില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നു. അവര്‍ ചെളി നിങ്ങളുടെ നേരേയല്ല എറിയുന്നത്, പുറത്തേക്കു കളയുകയാണ്. പക്ഷേ, നിങ്ങളതിനെ ബലമായി പിടിച്ച് മാറോടു ചേര്‍ത്തുവയ്ക്കുന്നു. മറ്റുള്ളവര്‍ ചെളിവാരിയെറിയുമ്പോള്‍ നിങ്ങളെന്തിനാണ് അതിനെ സ്വീകരിക്കുന്നത്? നിങ്ങള്‍ക്കു നേരേയുള്ള ശകാരങ്ങളെപ്പോലും സ്വീകരിക്കാതിരിക്കൂ. അഭിനന്ദനങ്ങള്‍ നമ്മെ അലട്ടുന്നില്ല. ശകാരങ്ങളും നിഷേധങ്ങളും നമ്മെ സ്വാധീനിക്കുന്നു. ഇവയെ സ്വീകരിക്കാതിരിക്കുന്നതാണ് അപരിഗ്രഹം._

_*ആന്തരികമായ വളര്‍ച്ചയുള്ളതാണ് നിയമങ്ങള്‍.*_

_ആദ്യത്തെ നിയമമാണ് *ശൌചം* അല്ലെങ്കില്‍ *ശുചിത്വം.* ശരീരശുദ്ധി, വൃത്തിയായ വസ്ത്രം ധരിക്കല്‍ തുടങ്ങിയവ ഇതില്‍പ്പെടുന്നു._

_രണ്ടാമത്തേത് *സന്തോഷം* അല്ലെങ്കില്‍ *സംതൃപ്തി* യാണ്. നമുക്ക് സ്വയം സംതൃപ്തരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോകത്തിലെ ഒരു വസ്തുവിനും നമുക്ക് സംതൃപ്തി നല്‍കാന്‍ കഴിയുകയില്ല._

_മൂന്നാമത്തെ നിയമമാണ് *തപസ്.* പ്രതികൂല സാഹചര്യങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്നതാണ് തപസ്. പ്രതികൂലമായതിനെ പൂര്‍ണമനസ്സോടെ സ്വീകരിക്കുമ്പോള്‍ ശരീരവും മനസ്സും ശക്തിയാര്‍ജിക്കുന്നു._

_നാലാമത്തേത് *സ്വാധ്യായ* മാണ്. മനസ്സിനെ അറിയുക, ചിന്തകളെ, ഭാവങ്ങളെ നിരീക്ഷിക്കുക. സ്വാധ്യായമെന്നാല്‍ അവനവനെ അറിയലാണ്._

_അഞ്ചാമത്തെ നിയമം *ഈശ്വരപ്രണിധാന* മാണ്. അതായത് ദൈവത്തോടുള്ള അനന്യമായ സ്നേഹം, പൂര്‍ണ സമര്‍പ്പണം. നിസ്സഹായത അനുഭവപ്പെടുമ്പോള്‍ ’ഈശ്വരാ, എന്റെ ചിന്തകളെയും ഭാവങ്ങളെയും നിസ്സഹായതയെയും അങ്ങ് സ്വീകരിക്കൂ’ എന്ന് അപേക്ഷിക്കുന്നതാണത്._

_യമനിയമങ്ങളിലൂടെ നമ്മള്‍ ശക്തിയാര്‍ജിക്കുന്നു, പൂര്‍ണതയിലേക്കെത്തുന്നു. ആന്തരികശുദ്ധി ബാഹ്യമായ ശുദ്ധിയെയും സൂചിപ്പിക്കുന്നു. ആന്തരിക ശുദ്ധിക്കുള്ള രണ്ട് ഉപാധികളാണ് സ്നേഹവും അതുകൊണ്ടെന്താണ് എന്നുള്ളതും. ഇവയിലൂടെ നിത്യമായ പുഞ്ചിരിയെ നിലനിര്‍ത്താന്‍ കഴിയും. ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും നിങ്ങള്‍ ദിവ്യമായ ഒരു സ്ഥലത്ത് എത്തിച്ചേര്‍ന്നിരിക്കുകയാണെന്ന് സങ്കല്‍പ്പിക്കൂ. ബൃഹത്തായ ലക്ഷ്യത്തിനു വേണ്ടിയാണ് ന‍ാം ഈ ഭൂമിയില്‍ ജനിച്ചിട്ടുള്ളത്. ഇക്കാര്യം വിസ്മരിക്കാതിരിക്കുക. എന്തുവന്നാലും ഞാന്‍ പുഞ്ചിരിക്കു, സന്തോഷിക്കുമെന്ന ദൃഢനിശ്ചയത്തോടെ ജീവിക്കുക._

വാനപ്രസ്ഥം സിലബസ്

വാനപ്രസ്ഥം
vision
ഭാരതത്തിന്റെ ധർമ്മശാസ്ത്ര വ്യവസ്ഥയനുസരിച്ച് മനുഷ്യായുസിനെ 4 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്
ബ്രഹ്മചര്യം
ഗാർഹസ്ഥ്യം 
വാനപ്രസ്ഥം
സന്യസം
എന്നിവയാണവ

ഇതിൽ ബ്രഹ്മചര്യകാലം എന്ന് പറയുന്നത്
വിദ്യാഭ്യാസ കാലഘട്ടമാണ്
9 വയസു വരെ ബാല്യമാണ് ശേഷം ഉപനയന്നാനന്തരം വിദ്യ അഭ്യസിക്കാനായി ഗുരുകുലത്തിലേക്ക് പോകുന്നു ശേഷം ഏതാണ്ട് 25 വയസു വരെ ഫന കാലമാണ് 25 വയസിൽ പഠനം കഴിഞ്ഞ് യുക്തമായ ജോലി കണ്ടു പിടിച്ച് ജോലി ചെയ്ത് സമ്പത്തുണ്ടാക്കിയാൽ വിവാഹമാണ് വിവാഹ സംസ്ക്കാരത്തോടെ ഗ്യവസ്ഥാ ശ്രമ സംസ്ക്കാരത്തിലേക്ക് പ്രവേശിക്കുന്നു പിന്നീട് 25 വർഷം ഗൃഹസ്ഥാശ്രമ കാലമാണ് പഞ്ചമഹായജ്ഞങ്ങൾ ചെയ്തും ജോലി ചെയ്തും കുംടുംബത്തെ സംരക്ഷിക്കണം മക്കളുടെ വിവാഹം കഴിഞ്ഞ് അവർക്ക് കുട്ടികളുണ്ടായാൽ അലെങ്കിൽ 55 വയസ്സ് കഴിഞ്ഞാൽ പിന്നെ  വാനപ്രസ്ഥ ദീക്ഷയാണ് 
കഴിഞ്ഞ 55 വർഷം ഒരു പാട് സ്നേഹവും ധനവും തന്ന് നമ്മെ വളർത്തിയത് ഈ സമുഹമാണ്
ആ സമൂഹത്തോട് നാം കടപ്പെട്ടിരിക്കുന്നു ആ സമൂഹത്തിന് വേണ്ടി നമൾ നമ്മുടെ സമയവും അദ്ധ്വാനവും തിരിച്ച് നെൽകേണ്ടിയിരിക്കുന്നു
അങ്ങനെ സമുഹത്തിനു വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കാത്തവരെ കള്ളൻ എന്നാണ് ഭർതൃഹരി വിളിക്കുന്നത്
ഒരു പക്ഷെ ഈ ആശ്രമ വ്യവസ്ഥ തകർന്നതാണ് ഇന്നത്തെ എല്ലാ കൗടുംബിക, സാമൂഹിക പ്രശ്നങ്ങൾക്കും കാരണം മാത്രമല്ല ഇങ്ങനെ വെറുതെ വിട്ടിലിരിക്കുന്ന വളരെ കഴിവുള്ള ഇവർ അവരുടെ കഴിവുകൾ സമൂഹത്തിനു വേണ്ടി ഉപയോഗിക്കുന്നില്ല എന്ന് മാത്രമല്ല അവർ വെറുതെ ഇരുന്ന് രോഗികളായി തീരുകയും ചെയ്യും അങ്ങനെ വിശ്രമ ജീവിതം നയിക്കുന്ന വരെ ഒരു പുതിയ ജീവിതത്തിലേക്ക് കൊണ്ടുവന്ന് ആത്മാന്വേഷണം, കുടുംബം, സമൂഹം എന്നീ 3 മേഘ കളിലും പ്രവർത്തിക്കുന്നുള്ള അറിവും ഊർജ്ജവും കൊടുത്ത് ഈ സമൂഹത്തിന് മുതൽക്കൂട്ടായി മാറ്റുക എന്നതാണ് വാനപ്രസ്ഥം കൊണ്ട് ഉദ്ദേശിക്കുന്നത്

Mission
ഇങ്ങനെ വിശ്രമജീവിതം നയിക്കുന്നവർക്ക്
കൃത്യമായ പരിശീലനത്തിലൂടെ വൈദഗ്ദ്യമുള്ള സാമൂഹിക പ്രവർത്തകരാക്കി മാറ്റി സ്വന്തം ജീവിതത്തിലും കുടുംബത്തിലും അതേപോലെ സമൂഹത്തിലും അനുകൂല സാഹചര്യം ഉണ്ടാക്കുക എന്നതാണ് വാനപ്രസ്ഥത്തിന്റെ കർമ്മ പദ്ധതി
 3 തലങ്ങളായി നടക്കുന്ന പരിശീലനത്തിൽ തെരെഞ്ഞെടുക്കുന്ന 30 പേർക്കാണ് അവസരമുണ്ടായിരിക്കുക

തലം 1 (ആത്മാന്വേഷണം)
അവനവനെ കുറിച്ച് അവബോധ മുള്ളവനാവുക എന്നതാണ് ഈ തലത്തിലെ ക്ലാസുകൾ
മനസ്സ് ,ശരീരം ,സൂക്ഷമ ശരീരം, ആരോഗ്യം, ആത്മാവ്, അവബോധം എന്നിവയാണ് വിഷയങ്ങൾ 
ഞാനാരാണെന്നും
മനസിന്റെ നിഗൂഢമായ പ്രവർത്തനങ്ങളെ കുറിച്ചും
ആത്മസാക്ഷാത്ക്കാരത്തെ കുറിച്ചും മനസിലാക്കുക എന്നതാണ് തലം ഒന്ന്
ക്ലാസ്സുകൾ (ഏകദിന ശിബിരങ്ങൾ )
1. തലയിലെഴുത്ത് വായിക്കാം പഠിക്കാം മാറ്റി എഴുതാം
2. മാനസിക സമ്മർദം ഉണ്ടാവുന്ന വഴികളും അതൊഴിവാക്കാനുള്ള വഴികളും
3. ധ്യാനം ,യോഗ, പ്രാണായാമം
പ്രാണന്റെ പ്രവർത്തനങ്ങളും
ആരോഗ്യത്തോടെ എങ്ങിനെ ജീവിക്കണം എന്ന ധാരണകൾ
4. ഗൃഹവൈദ്യം, ഒറ്റമൂലികൾ, പ്രകൃതിജീവനം തുടങ്ങി

ഏകദേശം 4 ക്ലാസ്

തലം 2
രണ്ടാമത്തെ തലത്തിൽ
കുടുംബ ജീവിതത്തിൽ  ഉണ്ടാവാൻ സാധ്യതയുള്ള പ്രശ്നങ്ങളെ കുറിച്ചും അത് പരിഹരിക്കാനുള്ള അറിവുകളും വിശദമായി ചരച്ച ചെയ്യുന്നു
1. എന്നിയെ ഗ്രാം
2. TA
3. ഫാമിലി മാനേജ്മെൻറ്
4. ക്യൺസിലിംഗ്
5. വിവാഹപൂർവ്വ കൗൺസിലിംഗ്

ഏതാണ്ട് 5 ക്ലാസ്

തലം 3 
സമൂഹത്തിൽ എങ്ങിനെ പ്രവർത്തിക്കണം എന്നും
സ്വന്തം സമുദായത്തിലെ പ്രശ്നങ്ങളെ എങ്ങിനെ പരിഹരിക്കാം എന്നും ചർച്ച ചെയ്യുന്നു
1. നേതൃത്വ പാഠവം
2 .പ്രസംഗ പരിശീലനം
3. ആദ്ധ്യാത്മിക ക്ലാസുകൾ
4. കുടുംബ ക്ലാസുകളും മറ്റ് പരിശീലിന  ക്ലാസുകളും എടുക്കാൻ തയ്യാറാക്കുക
ഏതാണ്ട് 5 ക്ലാസുകൾ

ഇങ്ങനെ 14 ക്ലാസുകളിൽ കത്യമായ പരിശീലനം കൊടുത്ത് ഒരു ശക്തമായ, സാമുഹ്യ പ്രവർത്തകരെ സൃഷ്ടിക്കുക എന്നതാണ് ഈ പരിശീലന പദ്ധതിയുടെ ഉദ്ദേശം

തുടക്കം മുതൽ നമുക്കൊപ്പമുള്ള 30 പേർക്കായിരിക്കും 'പ്രവേശനം

ഡോക്ടർ ശ്രീനാഥ് കാരയാട്ട് അക്കാഡമിയാണ് ഈ ഒരു ആശയത്തിന്റെ സിലബസ്സ് നിശ്ചയിച്ചതും ക്ലാസുകൾ ക്ക് നേതൃത്വം നെൽകുന്നതും


ട്രാൻസാക്ഷണൽ അനാലിസിസ് അനുഭവം

കഴിഞ്ഞ 2 ദിവസങ്ങളിലായി 
(ജൂലായ് 28, 29 ) മയന്നൂർ,തണൽ ബലാശ്രമത്തിൽ വെച്ച് TA ട്രാൻസാക്ഷൻ അനാലിസിസ് എന്ന വിഷയത്തിൽ 2 ദിവസത്തെ സഹവാസ ശിബിരം ഗംഭീരമായി നടന്നു സാധാരണ ശൈലിയിൽ നിന്നും വ്യത്യസ്ഥമായി ഈ പ്രാവശ്യം ക്ലാസ് ബസ്റ്റാന്റിലും മത്സ്യമാർക്കറ്റിലും ഹോട്ടലിലും
ഒക്കെ വച്ചായിരുന്നു ക്ലാസ് നടന്നത് നിരീക്ഷണം ആയിരുന്നു പ്രധാന വിഷയം ഈഗോ സ്റ്റേറ്റുകളും ആശയ വിനിമയത്തിന്റെ വിവിധ തലവും നേരിട്ട് നിരീക്ഷിച്ച് കണ്ടെത്തലായിരുന്നു പഠന രീതികൾ ബസ്റ്റാന്റിലും റെയിൽവെ സ്റ്റേഷനിലും മാർക്കറ്റിലും നന്മുടെ ശിക്ഷാർത്ഥികൾ നന്നായി അഭിനയിക്കുകയും ചെയ്തു 
5 പേരുടെ 5 ഗ്രൂപ്പുകളായിട്ടായിരുന്നു യാത്രകൾ ശിക്ഷാർത്ഥികൾക്കും ഇത് വളരെ നല്ല അനുഭവം ആയിരുന്നു 
എല്ലാവരുടെയും ആത്മകഥ എഴുതലും സ്ക്കിറ്റ് അവതരണവും  അതീവ രസകരവും അർത്ഥപൂർണ്ണവും ആയിരുന്നു സമാപന സഭയിൽ തണലിലെ ശശിയേട്ടനും കൃഷ്ണനുണ്ണി ചേട്ടനും ഹരീഷ് ജി യും ഉണ്ടായിരുന്നു. തണലിന്റെ ആഥിതേയത്വം ശിബിരത്തെ അതിനെ പൂർണ്ണതയിലെത്തിച്ചു
ഗുരുപൂർണ്ണിമ ദിനത്തിൽ ഗിരീഷേട്ടന്റെ നേതൃത്വത്തിൽ ഗുരുപൂജ യോടെയാണ് ശിബിരം ആരംഭിച്ചത് ഈ പ്രാവശ്യം തിയറിയും അതേ സമയം തന്നെ പ്രാക്ടിക്കലും നടത്താൻ കഴിഞ്ഞു എന്നതാണ് കോഴ്സിനെ അതിന്റെ വിജയത്തിലെത്തിച്ചത് വളരെ ആഴത്തിലുള്ള ധ്യാനവും കളികളും ഗിരീഷേട്ടന്റെ പിറന്നാൾ ആഘോഷവുമൊക്കെ ക്ലാസിനെ കൂടുതൽ വിശിഷ്ടമാക്കി
ഒരു പാട് നന്ദി തണലിനും ശശി ചേട്ടനും തന്നെലിലെ കുട്ടികൾക്കും ശിബിരം സംഘടിപ്പിച്ച വിനോദ് ജിക്കും ക്ലാസിനെ വലിയ ഒരു അനുഭവമാക്കാൻ സഹായിച്ച ഷിജുവിനും വിഷ്ണുവിനും പിന്നെ ഒരു കുടുംബം പോലെ കഴിഞ്ഞ ശിക്ഷാർത്ഥികൾക്കും 
നന്ദി നന്ദി നന്ദി

ദേഷ്യം നിങ്ങളുടെ മരണമാണ്ദേഷ്യം നിങ്ങളുടെ പരാജയമാണ്



ഒരിക്കൽ ഒരു പാമ്പ് മരപ്പണിക്കാരന്റെ കടയിലേക്ക് കയറിപ്പോകാൻ ഇടയായി,കടയുടെ മൂലയിലേക്കു പാമ്പ് സാവധാനം ഇഴഞ്ഞു നീങ്ങി, ഇഴയുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന ഒരു കൈവാളിന്റെ മുകളിലൂടെ പോകുകയും പാമ്പിന് ചെറുതായി മുറിവേൽക്കുകയും വേദനിക്കുകയും ചെയ്തു,ആ സമയം പാമ്പ് വാളിന്റെ നേരെ തിരിഞ്ഞു വാളിനെ തിരിച്ചു കൊത്തി,കൊത്തിയതിന്റെ ഫലമായി പാമ്പിന്റെ വായ വല്ലാതെ മുറിവേറ്റു വേദനിച്ചു.പാമ്പിന് ഏന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ ,വാള് പാമ്പിനെ ആക്രിമിക്കുകയാണ് കരുതി വാളിനെ പാമ്പ് ശ്വാസം മുട്ടിക്കാൻ വേണ്ടി സകല ശക്തിയും എടുത്തു വരിഞ്ഞു മുറുക്കി. ദൗർഭാഗ്യം എന്ന് പറയട്ടെ ,ആ വരിഞ്ഞു മുറുക്കലിൽ  പാമ്പിന്റെ ശരീരമാസകലം മുറിവേറ്റു പാമ്പ് ദാരുണമായി ചത്തു.

ജീവിതത്തിൽ പലപ്പോഴും നമ്മളെ വേദനിപ്പിച്ചവരെ തിരിച്ചു വേദനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അവരോടു ദേഷ്യത്തിന്റെ ഭാവത്തിൽ പ്രതികരിക്കും, പക്ഷെ യഥാർത്ഥത്തിൽ നമ്മളാണ് മുറിവേൽക്കപെ്പടുന്നത് ,നമ്മൾ സ്വയം വേദനിക്കപ്പെടുകയാണ് ചെയ്യുന്നത് ഇതിൽ പറഞ്ഞ പാമ്പിനെ പോലെ. 

ജീവിത്തിലുണ്ടാകുന്ന ഇത്തരം അനുഭവങ്ങൾ ,സാഹചര്യങ്ങൾ ആളുകൾ, കോപത്താലുള്ള പ്രതികരണങ്ങൾ  ഒഴിവാക്കുകയാണ് വേണ്ടത് , അവഗണിച്ചു കളയുകയാണ് ചെയ്യേണ്ടത്.കാരണം  ഇതിന്റെ പരിണിത  ഫലങ്ങൾ വളരെ ശോചനീയവും തിരിച്ചെടുക്കാനാവാത്തതും ആണ്.മറ്റൊരാളോട് ദേഷ്യവും പകയും,വെറുപ്പും കൊണ്ട് നടക്കുകയെന്നാൽ "സ്വയം വിഷം കഴിച്ചിട്ട് മറ്റേയാൾ മരിക്കുവാൻ  ആഗ്രഹിക്കുന്ന പോലെയാണ്."
ഇത്തരം സാഹചര്യങ്ങൾ സ്നേഹത്തോടെയുള്ള പ്രതികാരങ്ങളാണ് ഇപ്പോഴും ഉചിതം,നമുക്ക് ചെറിയ നഷ്ടങ്ങളുണ്ടായാൽ പോലും."ഓർക്കുക, വെറുപ്പിനെ സ്നേഹം കൊണ്ട് മാത്രമേ തോൽപ്പിക്കാനാവുകയുള്ളു."
❤❤❤😊👍🙏

അഷ്ടാവക്രഗീത

ഉപനിഷത്പ്രതിപാദ്യമായ ആത്മജ്ഞാനത്തെ പ്രാപിച്ച് ഈ ലോകത്തില്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മോക്ഷസുഖമനുഭവിക്കുന്നതെങ്ങനെയെന്ന് വിവരിക്കുന്ന പല ഗീതകളുമുണ്ട്. ശ്രീമദ് ഭഗവദ്ഗീതയാണ് അതില്‍ ഏറ്റവും പ്രസിദ്ധം. അതുപോലെയുള്ള മറ്റൊരു ഗീതയാണ് അഷ്ടാവക്രഗീത അഥവാ അഷ്ടാവക്രസംഹിത.
അഷ്ടാവക്രമുനിയും ജനകമഹാരാജാവും തമ്മിലുള്ള സംവാദത്തിന്റെ രൂപത്തിലാണ് ഇതില്‍ വേദാന്തശാസ്ത്രം പ്രതിപാദിച്ചിരിക്കുന്നത്. വേദാന്ത ശാസ്ത്രചര്‍ച്ചയേക്കാള്‍ അദ്വൈതാനുഭൂതിയ്ക്കാണ് അഷ്ടാവക്ര ഗീതയില്‍ മുന്‍തൂക്കം. ഭഗവദ്ഗീതയെ അപേക്ഷിച്ച് ഇതിലെ പ്രതിപാദനശൈലി കൂടുതല്‍ സരളവും, ഋജുവുമാണ്.

അഷ്ടാവക്രമുനി

ജനകസദസ്സില്‍വച്ച് അഷ്ടാവക്രമുനി വരുണപുത്രനായ വന്ദിയുമായി ചെയ്ത ബ്രഹ്മവാദം മഹാഭാരതത്തില്‍ ആരണ്യപര്‍വത്തിലെ തീര്‍ഥയാത്രാപര്‍വത്തില്‍ (132-134 അധ്യായങ്ങള്‍) അഷ്ടാവക്രീയം എന്ന പേരില്‍ ചേര്‍ത്തിട്ടുണ്ട്. കഹോഡന്‍ എന്നൊരു ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണന്‍ തന്റെ ആചാര്യനായ ഉദ്ദാലകന്റെ മകള്‍ സുജാതയെ വിവാഹം ചെയ്തു. അവള്‍ ഗര്‍ഭിണിയായി. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡന്‍ ഭാര്യയെപ്പറ്റി നിര്‍വിചാരനായി കഴിഞ്ഞുകൂടി. ഗര്‍ഭസ്ഥനായ ശിശു ഈ അനാസ്ഥയെച്ചൊല്ലി അച്ഛനെ പഴിച്ചു. കഹോഡന്‍ കുപിതനായി, ‘വയറ്റില്‍ കിടന്ന് ഇത്രത്തോളം പറഞ്ഞ നീ എട്ടുവളവുകളോടുകൂടി ജനിക്കും’ എന്നു ശപിച്ചു. പിതാവ് വേദോച്ചാരണത്തില്‍  അശുദ്ധപാഠം ചൊല്ലുന്നതുകേട്ട് ഗര്‍ഭസ്ഥനായ ശിശു പരിഹസിച്ചു ചിരിച്ചതിനാല്‍ കുപിതനായാണ് ഈ ശാപം നല്കപ്പെട്ടതെന്നു മറ്റൊരു ഐതിഹ്യം പ്രസ്താവിക്കുന്നു. മഹാഭാരതത്തില്‍ പറയുന്നത് രാത്രിയില്‍ വേദാധ്യയനം ചെയ്തതിന് അച്ഛനെ മകന്‍ പരിഹസിച്ചു എന്നാണ്. ഭാര്യയ്ക്കു ഗര്‍ഭം തികഞ്ഞപ്പോള്‍ ധനം തേടി കഹോഡന്‍ ജനകരാജാവിന്റെ യാഗത്തില്‍ സംബന്ധിക്കാന്‍ പോയി. അവിടെവച്ച് വന്ദി എന്നൊരു പണ്ഡിതനോടു വാഗ്വാദത്തില്‍ തോറ്റു. തത്സംബന്ധമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥപ്രകാരം കഹോഡന്‍ വെള്ളത്തില്‍ ആഴ്ത്തപ്പെട്ടു.

സുജാത പ്രസവിച്ച ശിശു പിതൃശാപം മൂലം എട്ടു വളവുകളോടുകൂടിയാണ് ജനിച്ചത്. അതിനാല്‍ അഷ്ടാവക്രനെന്നു പേരുകിട്ടി. പന്ത്രണ്ടു വയസ്സായപ്പോള്‍ പിതാവിനു നേരിട്ട അപമൃത്യുവെപ്പറ്റി അറിഞ്ഞു. തന്റെ അമ്മാവനായ ശ്വേതകേതുവിനോടൊന്നിച്ചു മിഥിലയിലെത്തി, അച്ഛനെ തോല്പിച്ച വന്ദിയെ വാദപ്രതിവാദത്തില്‍ ജയിച്ചു. വ്യവസ്ഥപ്രകാരം തോറ്റയാളെ വെള്ളത്തില്‍ മുക്കണമെന്നു രാജാവിനോടാവശ്യപ്പെട്ടു. തത്സമയം താന്‍ വരുണന്റെ പുത്രനാണെന്നും വരുണന്‍ നടത്തുന്ന ഒരു യാഗത്തിനു ബ്രാഹ്മണരെ എത്തിച്ചുകൊടുക്കാന്‍വേണ്ടിയാണ് അവരെ വാദത്തില്‍ തോല്പിച്ച് വെള്ളത്തില്‍ മുക്കിയതെന്നും അവരെല്ലാം ജീവനോടുകൂടി ഇരിക്കുന്നുണ്ടെന്നും വന്ദി വെളിപ്പെടുത്തി. ജലഗര്‍ഭത്തില്‍നിന്നും കഹോഡനെ തിരികെവരുത്തി. അഷ്ടാവക്രന്‍ പിതാവിന്റെ നിര്‍ദേശപ്രകാരം സമംഗ എന്ന പുണ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചതോടെ വളവുകള്‍ എല്ലാം പോയി സുഭഗനായിത്തീരുകയും പിന്നീട് സുപ്രഭയെന്നൊരു മുനിപുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു.

വിഷ്ണുപുരാണത്തില്‍ അഷ്ടാവക്രനെപ്പറ്റി വേറൊരു കഥ പറഞ്ഞുകാണുന്നു. വെള്ളത്തില്‍നിന്നു തപസ്സു ചെയ്യുമ്പോള്‍ ചില ദേവസ്ത്രീകള്‍ അദ്ദേഹത്തെ കണ്ടു പൂജിച്ചു. സന്തുഷ്ടനായി എന്തെങ്കിലും വരം ചോദിച്ചുകൊള്ളുവാന്‍ അഷ്ടാവക്രന്‍ അവരോടു പറഞ്ഞു. അത്യുത്തമനായ പുരുഷനെ ഭര്‍ത്താവായി ലഭിക്കണമെന്നവരമാണ് അവര്‍ ചോദിച്ചത്. കരയ്ക്കു കയറി തന്നെത്തന്നെ സ്വീകരിച്ചുകൊള്ളാന്‍ അദ്ദേഹം നിര്‍ദേശിച്ചു. തന്റെ വൈരൂപ്യവും വക്രതയും കണ്ട് അവര്‍ ചിരിച്ചപ്പോള്‍ മുനി ക്രുദ്ധനായി, വരം ലഭിച്ചശേഷം അവര്‍ കള്ളന്മാരുടെ കൈയില്‍ അകപ്പെടുമെന്നു ശപിച്ചു. തന്നെ പരിഹസിച്ച ദേവസ്ത്രീകള്‍ മനുഷ്യസ്ത്രീകളായിത്തീരട്ടെ എന്നു ഇദ്ദേഹം ശപിച്ചുവെന്നും അവരാണ് ഗോപസ്ത്രീകളായി പിന്നീട് ജനിച്ചതെന്നും കഥയുണ്ട്.

അഷ്ടാവക്രഗീതയുടെ ഉദ്ഭവത്തിനെക്കുറിച്ചുള്ള ഐതിഹ്യകഥ:

ഒരിക്കല്‍ ജനകമഹാരാജാവ് നിദ്രയിലാണ്ടിരിക്കെ താന്‍ ഒരു യാചകനായി ദാരിദ്യദുഃഖമനുഭവിക്കുന്നതായുള്ള സ്വപ്നം കണ്ടിട്ട് ഞെട്ടിയുണര്‍ന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു സംശയമുദിച്ചു, “സ്വപ്നത്തില്‍ ഞാന്‍ ഒരു യാചകനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഒരു രാജാവാണ്. സ്വപ്നവേളയില്‍ ഞാന്‍ യാചകനാണെന്നത് സത്യമായി അനുഭവപ്പെട്ടു. ഇപ്പോള്‍ ഞാന്‍ രാജാവാണെന്നുള്ളതും സത്യമായി അനുഭവപ്പെടുന്നു. ഇവയിലേതാണ് യഥാര്‍ഥത്തില്‍ സത്യമായിട്ടുള്ളത്?”.

അദ്ദേഹം ഈ സംശയം തന്റെ മന്ത്രിമാരോടും, രാജസദസ്സിലെ സകല വിദ്വാന്മാരോടും ചോദിച്ചു. അവര്‍ക്കാര്‍ക്കും തന്നെ ഇതിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. ഇങ്ങനെ ജനകമഹാരാജാവ് വിഷണ്ണനായിരിക്കുമ്പോള്‍ അതിതേജസ്വിയായ ഒരു യുവതപസ്വി അദ്ദേഹത്തിന്റെ മുന്നില്‍ വന്നെത്തി. അദ്ദേഹമായിരുന്നു വിഖ്യാതനായ അഷ്ടാവക്രമുനി. ജന്മനാ തന്നെ അദ്ദേഹത്തിന്റെ ശരീരത്തില്‍ എട്ട് വളവുകളുണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം അഷ്ടാവക്രനെന്ന് അറിയപ്പെട്ടിരുന്നത്.

ജനകന്‍ മുനിയോട് ചോദിച്ചു, “മുനേ, ജാഗ്രദവസ്ഥയാണോ അതോ സ്വപ്നാവസ്ഥയാണോ സത്യമായുള്ളത്?” ജനകന്റെ ഈ സംശയം കേട്ടിട്ട് അഷ്ടാവക്രന്‍ ജനകനോട് പറഞ്ഞു, “രാജന്‍, ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലും അങ്ങയ്ക്കുണ്ടായ അനുഭവങ്ങള്‍ എല്ലാം തന്നെ മിഥ്യയാണ്. ജാഗ്രത്തും, സ്വപ്നവും ഒരു പോലെ മിഥ്യയാണ്. അങ്ങ് രാജാവോ, യാചകനോ അല്ല, അവയില്‍ നിന്നെല്ലാം ഭിന്നമായ ചൈതന്യസ്വരൂപമായ ആത്മാവാണ്”. ആത്മാവ് മാത്രമാണ് അദ്വിതീയമായ സത്യം.”

ഇതിനെ തുടര്‍ന്ന് ജനകമഹാരാജാവും അഷ്ടാവക്രമുനിയുമായി ഉണ്ടായ സംവാദമാണ് അഷ്ടാവക്രഗീത എന്ന പേരില്‍ അറിയപ്പെടുന്നത്.

അഷ്ടാവക്രഗീതയും ശ്രീരാമകൃഷണ-വിവേകനന്ദന്മാരും

ശ്രീമദ് വിവേകാനന്ദസ്വാമികള്‍ ആദ്യകാലത്ത് ശ്രീരാമകൃഷ്ണപരമഹംസദേവനെ സന്ദര്‍ശിച്ചുകൊണ്ടിരുന്നപ്പോള്‍ പലപ്പോഴും അദ്ദേഹം നരേന്ദ്രനെ (വിവേകാനന്ദസ്വാമികളുടെ പൂര്‍വ്വനാമം) അഷ്ടാവക്രഗീത വായിക്കുവാനായി പ്രേരിപ്പിച്ചിരുന്നുവെന്ന് വിവേകാനന്ദസ്വാമികളുടെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുപ്പം തൊട്ടുതന്നെ ബ്രഹ്മസമാജത്തിലെ അനുയായിയായിരുന്ന നരേന്ദ്രന് അദ്വൈതത്തില്‍ അഭിരുചിയില്ലാതിരുന്നതുകൊണ്ട് അഷ്ടാവക്രഗീത വായിക്കുവാന്‍ മടിച്ചപ്പോള്‍ രാമകൃഷ്ണദേവന്‍ “എനിക്കു വേണ്ടിയെങ്കിലും ഇതൊന്ന് ഉച്ചത്തില്‍ വായിക്കൂ” എന്ന് പറഞ്ഞ് നിരവധി തവണ നരേന്ദ്രനെക്കൊണ്ട് അഷ്ടാവക്രഗീത വായിപ്പിച്ചിട്ടുള്ളതില്‍ നിന്നും ഈ ഗ്രന്ഥത്തിന് എത്ര മാത്രം പ്രാധാന്യമാണ് ശ്രീരാമകൃഷ്ണദേവന്‍ കല്പിച്ചിരുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.

വിഷയസുഖത്തില്‍ വിരക്തി വന്ന ഏതൊരാള്‍ക്കും സദ്ഗുരുവിനെ കണ്ടുമുട്ടിയാല്‍ പിന്നെ മറ്റു യാതൊരുപാധിയും കൂടാതെ തന്നെ താനാരാണ് എന്നറിഞ്ഞ് മുക്തി നേടാം എന്നാണ് അഷ്ടാവക്രമുനി നല്‍കുന്ന സന്ദേശം. സ്ത്രീപുരുഷ, ബാലവൃദ്ധാദി ഭേദമില്ലാതെ മുക്തി ഏവരുടെയും ജന്മാവകാശമാണ് എന്ന് ഈ ഗീത നമ്മെ ഉപദേശിക്കുന്നു. മുക്തി നേടുന്നതിന് ഒരാളുടെ ജാതി, വര്‍ണ്ണം, ദേശം, മതം, എന്നിവയൊന്നും തന്നെ തടസ്സമല്ല. നിത്യമുക്തനായ ആത്മാവാണ് താന്‍ എന്ന് തിരിച്ചറിയുക മാത്രമേ അതിന് വേണ്ടയായിട്ടുള്ളൂ.

വൈകാരിക സാക്ഷരത

നിങ്ങൾ ജീവിതത്തിൽ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നുണ്ടോ ?
നിങ്ങളുടെ കുടുംബത്തിൽ ഏറ്റവും സമാധാനപരമായ അന്തരീക്ഷം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
 ഈ സമൂഹത്തിൽ മുഴുവനും സന്തോഷവും സമാധാനവും നിലനിൽക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
 തീർച്ചയായും നിങ്ങൾ ഇമോഷണൽ ലിറ്ററസി അല്ലെങ്കിൽ  വൈകാരിക സാക്ഷരത എന്തെന്ന് മനസ്സിലാക്കണം
ലോകത്ത് എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഏതെങ്കിലുമൊരു വ്യക്തിയുടെ വൈകാരിക നിരക്ഷരതയാണ്
 ആ വ്യക്തി  നിങ്ങളാണോ ?
കൂടുതൽ കേൾക്കുക

https://youtu.be/FN0Lxqv_9bg

വിജ്ഞാന ഭൈരവ തന്ത്ര ത്തിൻറെ അവതാരിക

കുട്ടിക്കാലത്ത് ഭഗവത്ഗീത ക്ലാസ് കേട്ടപ്പോഴാണ് ആധ്യാത്മികതയുടെ മധുരം ഞാൻ ആദ്യമായി അനുഭവിച്ചത്. അത് പിന്നീട് എന്നെ വേദാന്തത്തിലേക്കും ഉപനിഷത്തുകളിലേക്കും ഒക്കെ എത്തിക്കുകയായിരുന്നു.

 ഭാരതത്തിന്റെ ആധ്യാത്മിക പാരമ്പര്യം വേദത്തിലും വേദാന്തത്തിലും ആണ് എന്ന് ഉറച്ചു വിശ്വസിച്ച്, വേദാന്തത്തിന്റേതായ ഒരു മാപിനി സൃഷ്ടിച്ച് അതിന്റേതായ ഒരു കൊട്ടാരവും മനസ്സിൽ പ്രതിഷ്ഠിച്ച് , വേദാന്തത്തിന്റേതായ ഒരു കണ്ണടയിലൂടെ ലോകത്തെ കണ്ടുകൊണ്ട്,  ശരിയും തെറ്റും തീരുമാനിച്ച് മുന്നോട്ടു പോകുമ്പോഴാണ് ഓഷോയെ പരിചയപ്പെടാനുള്ള ഭാഗ്യം ഉണ്ടാവുന്നത്.
 ഓഷോ ആദ്യം ചെയ്തത് വേദാന്തത്തിന്റേതായ മാപിനിയെ പൊട്ടിച്ചുകളയുകയും, എന്റെ  ചീട്ടുകൊട്ടാരം തവിടുപൊടി ആക്കുകയും, എന്റെ കണ്ണടയെ വലിച്ചെറിയുകയുമായിരുന്നു .  അങ്ങനെ തന്ത്രയുടെ ലോകത്തേക്ക്  ഓഷോ പുസ്തകങ്ങളിലൂടെ എത്തിപ്പെട്ടതിനു ശേഷമാണ്  കശ്മീര ശൈവിസത്തെക്കുറിച്ചും തന്ത്ര യിലെ വിവിധ ദർശനങ്ങളെക്കുറിച്ചും തൃകയെക്കുറിച്ചും പ്രത്യഭിജ്ഞയെ കുറിച്ചും ഒക്കെ മനസ്സിലാക്കാൻ ഇടയായത് .  ഓഷോയുടെ ലേഖനങ്ങളിൽ അപാരമായ ഒരു ധൈര്യം നമുക്ക് കാണാൻ സാധിക്കും. 

സ്വയം തിരിച്ചറിയാനും , നമ്മളെക്കുറിച്ചുള്ള നമ്മുടെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം തരാനും  കഴിവുള്ള ഏറ്റവും പ്രാചീനമായ ഫിലോസഫിയാണ് തന്ത്രം. ഭാരതം ലോകത്തിനു മുമ്പിൽ വച്ച  മൂന്ന് പ്രധാന ഫിലോസഫികളാണ്  ധർമ്മം, കർമ്മ നിയമങ്ങൾ,  ശുദ്ധ ബോധം എന്നിവ.  ഇതിൽ ധർമ്മം പ്രാപഞ്ചിക നിയമങ്ങളെക്കുറിച്ചും മറ്റും പറയുമ്പോൾ കർമ്മത്തിൽ പ്രവൃത്തി നിവൃത്തി മാർഗ്ഗങ്ങളെക്കുറിച്ച് ആണ് ചർച്ച ചെയ്യുന്നത്. എന്നാൽ മറ്റ് മതങ്ങളെ അപേക്ഷിച്ച് ഭാരതത്തിലെ ഏറ്റവും വലിയ ഫിലോസഫി ഞാൻ ശിവൻ തന്നെയാണ് എന്ന തിരിച്ചറിവാണ് . ഈ ശുദ്ധ ബോധത്തിലേക്ക് (ചിദാനന്ദ രൂപം ശിവോഹം ) എത്തിപ്പെടാൻ തടസ്സമായി നിൽക്കുന്നത് മൂന്ന് തരത്തിലുള്ള മാലിന്യങ്ങൾ കാരണമാണ്. ആണവ മലം, കാർമികമലം, മായികമലം എന്നിവയാണവ.  ഈ മാലിന്യങ്ങളെ ശുദ്ധീകരിച്ച് സ്വയം  ഈശ്വരനായി മാറാനുള്ള 112 ധാരണ കളെക്കുറിച്ചാണ് വിജ്ഞാന ഭൈരവം ചർച്ച ചെയ്യുന്നത്.. 

 ഭാരതത്തിന്റെ ശക്തമായ രണ്ട് ആധ്യാത്മിക ശാഖകളാണ് വേദവും തന്ത്രവും. ശ്രുതിയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ഇവരണ്ടും എന്ന കല്ലൂകഭട്ട സിദ്ധാന്തത്തിൽ  ( ശ്രുതിം ച ദ്വിവിധാ  പ്രോക്ത വൈദികീ താന്ത്രികീ  തഥാ : ) നിന്നും തന്നെ ഭാരതം ഈ രണ്ട് ശാഖകൾക്കും കൊടുത്ത തുല്യ പ്രാധാന്യം വ്യക്തമാവുമല്ലോ. വേദാന്തം ബുദ്ധിപരമായ കസർത്തുകളിലൂടെയും തർക്ക ശാസ്ത്രത്തിലൂടെയും വിതർക്കത്തിലൂടെയും അദ്വൈതത്തെ കുറിച്ച് പറയുമ്പോൾ  ശക്തമായ അനുഭവങ്ങളിലൂടെ നമ്മളെ ഈശ്വരൻ ആക്കി തീർക്കലാണ് തന്ത്ര ചെയ്യുന്നത് .ഭാരതത്തിൻ്റെ  ഇന്നേവരെയുള്ള പാരമ്പര്യം പരിശോധിച്ചാൽ ബോധോദയം ഉണ്ടായിട്ടുള്ളത് തന്ത്രയുടെ പാതയിൽ സഞ്ചരിച്ചവർക്കാണ് എന്ന് വ്യക്തമാകും .  ബുദ്ധൻ, കൃഷ്ണൻ,  മഹാവീരൻ തുടങ്ങി ആധുനിക കാലഘട്ടത്തിൽ ഉദയം ചെയ്ത ഓഷോ തുടങ്ങിയ തത്വചിന്തകർക്ക് പ്രചോദനമായത്  തന്ത്രയായിരുന്നു എന്ന് പരിശോധിച്ചാൽ ബോദ്ധ്യമാവും. ധ്യാന രീതികളിലൂടെ മനുഷ്യനെ ബോധത്തിൻ്റെ ഉത്തുംഗശൃംഗങ്ങളിൽ എത്തിച്ചത് തന്ത്രയുടെ പാതയിൽ സഞ്ചരിച്ചവർ ആയിരുന്നു. അറിഞ്ഞോ അറിയാതെയോ അവർ ഉപയോഗിച്ചത്  വിജ്ഞാന ഭൈരവ തന്ത്ര വിദ്യകൾ  തന്നെയായിരുന്നു. ഭാരതത്തിലെ ഋഷിമാർ പ്രകൃതിയിൽ നിന്നും അറിവു നേടിയിരുന്നത്  ധ്യാന മാർഗ്ഗത്തിലായിരുന്നു. ധ്യാനം തന്ത്രയുടെ മതമാണ് . മുഹമ്മദ് 41ദിവസം ഹിറാഗുഹയിൽ തപസ്സ് ചെയ്തപ്പോഴാണ് മുഹമ്മദ് നബി ആയി ഉയർന്നത് .  യേശുദേവന്റെ ജീവിതത്തിലെ അറിയപ്പെടാത്ത കാലഘട്ടത്തിൽ അദ്ദേഹവും ധ്യാന മാർഗ്ഗത്തിൽ തന്നെയായിരുന്നു എന്ന് അഭിപ്രായമുണ്ട്.

 ഞാനെന്ന ബോധത്തെ പ്രപഞ്ച ബോധത്തിലേക്ക്, ഈശ്വര ബോധത്തിലേക്ക് എത്തിക്കാൻ വേണ്ടി ഭൈരവിയും ഭൈരവനും തമ്മിലുള്ള സംവാദമാണ് വിജ്ഞാന ഭൈരവ തന്ത്രം ഓരോ വ്യക്തിയെയും ബോധോദയത്തിൻ്റെ  പാതയിലേക്ക് എത്തിക്കാനുള്ള 112 ധാരണകളെയാണ് വിജ്ഞാന ഭൈരവ തന്ത്രം ചർച്ച ചെയ്യുന്നത്. ഓരോ വ്യക്തിക്കും അവർക്ക്  അനുഗുണമായ രീതിയിലുള്ള  ധാരണകളെ തെരഞ്ഞെടുത്ത് പരിശീലനം നടത്തി ഉയർന്ന ബോധത്തിലേക്ക് എത്താനുള്ള മാർഗമാണ് വിജ്ഞാന ഭൈരവ തന്ത്രം. ഇതിൽ ചർച്ച ചെയ്യുന്ന 112 ധാരണകളും ഒരാൾക്കുള്ളതല്ല. ഓരോരുത്തരുടെയും അഭിരുചിയുടേയും വാസനകളുടേയും അടിസ്ഥാനത്തിൽ ഉചിതമായ ധാരണകളെ തിരഞ്ഞെടുത്ത് പരിശീലനം നടത്തി ഞാൻ തന്നെയാണ് ശിവൻ എന്ന് സ്വയം തിരിച്ചറിയാനുള്ള ക്രിയാ പദ്ധതികളാണ് ഇതിൽ ചർച്ച ചെയ്യുന്നത്.


 ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിജ്ഞാനദാഹികൾ മുഴുവൻ  ഭാരതത്തിലേക്ക് ഒഴുകിയത്  ഇത്തരം വിദ്യകൾ അഭ്യസിക്കാൻ ആയിരുന്നു.  ബോധോദയം നേടിയ ഏതൊരാളും സഞ്ചരിച്ചിരുന്നത് വിജ്ഞാന ഭൈരവത്തിൻ്റെ  പാതയിലൂടെയായിയിരുന്നു . എന്നാൽ വേദാന്തത്തിന് ലഭിച്ച പൊതു സ്വീകാര്യത തന്ത്രത്തിന് ലഭിച്ചിരുന്നില്ല. കാരണം തന്ത്ര ധീരന്മാരുടെ,വീരന്മാരുടെ പാതയാണ് .  അതുകൊണ്ടുതന്നെ അധികമാരും ഈയൊരു വിഷയത്തെ കൈകാര്യം ചെയ്യാൻ ധൈര്യപ്പെട്ടിരുന്നില്ല.

1818 ലായിരുന്നു ആദ്യമായി അച്ചടിരൂപത്തിൽ ഈ ഗ്രന്ഥം ലോകത്തിന് ലഭിക്കുന്നത്. കാശ്മീർ സീരീസ് ടെക്സ്റ്റ് വിഭാഗത്തിലായിരുന്നു ഇതിന്റെ പ്രസിദ്ധീകരണം.
രുദ്രയാമള തന്ത്രത്തിന്റെ ഭാഗമായി ഭൈരവാഗമ വിഭാഗത്തിലാണ് വിജ്ഞാൻ ഭൈരവതന്ത്രം വരുന്നത്. ശുദ്ധ ബോധത്തിന് പ്രാധാന്യം നൽകിയ തന്ത്രവിദ്യയാണ് ഇതിന്റേത്.  സ്വയം പരാസംവിത് ബോധം ഉയരാൻ എന്താണ് മാർഗ്ഗം എന്ന പാർവതിയുടെ ചോദ്യത്തിനുള്ള ഉത്തരമായണ് ശിവൻ ഈ തന്ത്ര അവതരിപ്പിക്കുന്നത്. തൃക ദർശനത്തിലെ പണ്ഡിതരും ആചാര്യരും വളരെയധികം പ്രാധാന്യമാണ് ഈ ഗ്രന്ഥത്തിന് നൽകിയിരിക്കുന്നത് എന്നതിൽ നിന്നു തന്നെ തന്ത്രലോകത്തിൽ വിജ്ഞാൻ ഭൈരവതന്ത്രത്തിന്റെ പ്രാധാന്യം ഊഹിക്കാമല്ലോ. തൃക ദർശനം ഭാരതിയാചാര്യന്മാരെ മാത്രമല്ല യേശുവിനെപ്പോലും സ്വാധീനിച്ച ഒന്നാണ്.ശിവൻ, ശക്തി, നര എന്ന് ഒരുവിഭാഗം പറയുമ്പോൾ പശു, പാശം, പതി എന്ന് മറ്റൊരു വ്യാഖ്യാനം തൃകക്കുണ്ട്. തൃ മൂർത്തി സങ്കല്പവും തൃകയിൽ വരുന്നതു തന്നെ. യേശുദേവൻ അവതരിപ്പിച്ച പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന തത്വത്തിലും തൃക ദർശനത്തിന്റെ സ്വാധീനം കാണാവുന്നതാണ്. 

എന്തുകൊണ്ട് തന്ത്ര നിലനിൽക്കണം; അത് സാമാന്യ ജനവിഭാഗങ്ങളിലേക്ക് എത്തണം എന്നതിന് മികച്ച ഉത്തരമാണ്   സെമിറ്റിക് മതങ്ങളിലെ ദൈവ സങ്കല്പം. അവർ ഈശ്വരനെ മേഘങ്ങൾക്ക് അപ്പുറത്ത് എവിടെയോ പ്രതിഷ്ഠിച്ചപ്പോൾ, ഈശ്വരനെ ഒരു ഇടനിലക്കാരനായി മാത്രം  കണ്ടപ്പോൾ  ഞാൻ തന്നെയാണ് ഈശ്വരൻ എന്ന ഫിലോസഫി ലോകത്തിനു മുമ്പിൽ വച്ച് തന്ത്ര തന്റെ അധീശത്വം ഉറപ്പിച്ചു..  ഈശ്വരൻ ലോകത്തെ സൃഷ്ടിച്ചു എന്ന് പറയുമ്പോൾ ഈശ്വരനെ സൃഷ്ടിച്ചത് ആരാണ് എന്ന ചോദ്യത്തിന് സെമിറ്റിക് മതങ്ങളും മറ്റ് ഫിലോസഫികളും കൈമലർത്തി.  തന്ത്രമാണ്  അതിനുത്തരം പറഞ്ഞത് . ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചതല്ല ശിവൻ സ്വയം പ്രപഞ്ചമായി അവതരിച്ചതാണ് എന്ന ഉത്തരത്തിലൂടെ ലോകത്തിൽ മറ്റാർക്കും നൽകാനാകാത്ത ഒരു തത്വശാസ്ത്രം തന്ത്ര അവതരിപ്പിച്ചു. "സ്വ കാമായതെ ബഹുസ്യാം പ്രജായതെ: " എന്ന തന്ത്രയുടെ യുക്തിയെ ഖണ്ഡിക്കാൻ സാധിക്കാത്തതാണ് തന്ത്രയുടെ അപ്രമാദിത്വത്തിന് കാരണവും.

വിജ്ഞാന ഭൈരവത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പ്രഥമ ദൃഷ്ട്യാ അത് കേരളത്തിന് അന്യമായ ഒരു ചിന്താരീതിയാണെന്നു തോന്നും. പക്ഷേ വിജ്ഞാൻ ഭൈരവതന്ത്രയുടെ സ്വാധീനം പരോക്ഷമായെങ്കിലും നമ്മുടെ കാവുകളിലെ തെയ്യങ്ങളേയും കോമരങ്ങളേയും സ്വാധീനിച്ചിട്ടുണ്ട് എന്ന് സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. കോലക്കാരൻ, കോമരം എന്നിവർ മാനുഷിക ഭാവത്തിൽ നിന്നും ഉയർന്ന് സ്വയം ദൈവമായി മാറുന്നതിൽ  വിജ്ഞാന ഭൈരവതന്ത്രയിലെ ധാരണകൾ അറിഞ്ഞോ അറിയാതെയോ സ്വാധീനം ചെലുത്തി എന്നു പറയുന്നതിൽ യാതൊര പാകതയും ഇല്ല.

കൂടാതെ പതഞ്ജലി മഹർഷി ഉൾപ്പെടെയുള്ള ഋഷിമാരെയും വിജ്ഞാൻ ഭൈരവതന്ത്രം വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. പാതഞ്ജല യോഗസൂത്രത്തിലെ പ്രാണായാമങ്ങളുടെ ആദിമരൂപം ഈ തന്ത്രയുടെ ധാരണകളാണെന്ന് നിസ്സംശയം പറയാവുന്നതാണ്.

 വിജ്ഞാന ഭൈരവ ത്തെക്കുറിച്ച് കേട്ട കാലം മുതൽ ആഗ്രഹിക്കുന്ന ഒരു കാര്യമായിരുന്നു അതിന് മലയാളത്തിൽ തർജ്ജിമ വേണമെന്നത് . തഥാഗത നോയട്ടിക് ആൻഡ് റിസർച്ച് അക്കാഡമിയുടെ (TANTRA ) ഫേസ്ബുക്ക് പേജിൽ ശ്രീ .രാമാനന്ദ് ഈ ധാരണകളെ വീഡിയോ രൂപത്തിൽ അവതരിപ്പിച്ചപ്പോൾ ലഭിച്ച അഭിനന്ദനങ്ങൾക്ക് കാരണം സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയിലാണ് അദ്ദേഹം ആ കൃത്യം നിർവഹിച്ചത് എന്നതായിരുന്നു: പുസ്തക രൂപത്തിൽ അദ്ദേഹം ഈ ധാരണകളെ അവതരിപ്പിക്കുമ്പോഴും ഈ ഭാഷാ ലാളിത്യം നിലനിർത്തി എന്നത് തികച്ചും ശ്ലാഘനീയമായ കാര്യമാണ്.  ഈ വീഡിയോകൾ കണ്ട് ധാരണകൾ പരിശീലിക്കാനും തന്ത്രയുടെ വലിയ ലോകത്തേക്ക് പ്രവേശിക്കാനും അനേകം പേർക്ക് സാധിച്ചിട്ടുണ്ട്. വിജ്ഞാൻ ഭൈരവതന്ത്രത്തെ ഈ രൂപത്തിൽ ആദ്യമായി അവതരിപ്പിച്ചത് ഒരു പക്ഷേ ശ്രീ: രാമാനന്ദ് ആയിരിക്കാം. അന്നേ വിജ്ഞാൻ ഭൈരവത്തെ മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്ന അഭ്യർത്ഥന പല ഭാഗത്തു നിന്നും ഉയർന്നു വന്നിരുന്നു. തന്ത്രമാർഗ്ഗത്തിൽ ചരിക്കുന്ന നിരവധി പേരുടെ ആഗ്രഹവും കൂടിയായിരുന്നു ഈ ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം . ആ സ്വപ്ന സാക്ഷാത്കാരമാണ് ഇതിലൂടെ പൂവണിഞ്ഞത്.  ഈ ഗ്രന്ഥം കേരളത്തിന്റെ ആധ്യാത്മിക ലോകത്ത് ഒരു വലിയ ചലനം തന്നെ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.  ഭാരത സംസ്കാരത്തെ കുറിച്ച് പഠിക്കാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ് പ്രത്യഭിജ്ഞയും കാശ്മീരി ശൈവിസം ഒക്കെ. 

ശ്രീ: രാമാനന്ദ് തന്റെ ജീവിത നിയോഗം പോലെ ഏറ്റെടുത്തിരിക്കുന്ന ഒരു പ്രവർത്തിയാണ് ഭാരതത്തിന്റെ തായ് വേരായ തന്ത്രയെ പുനരുദ്ധരിക്കുക എന്നത്. തന്ത്രയെക്കുറിച്ചുള്ള ലേഖനങ്ങളായും സെമിനാറുകളായും അദ്ദേഹം ചെയർമാനായ തഥാഗതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തന്ത്ര ക്ലാസുകളിലൂടെയും സുസ്തർഹ്യമായ രീതിയിൽ അദ്ദേഹം അതിനായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. 

ഈയൊരു ഗ്രന്ഥത്തിലൂടെ  വളരെ ആധികാരികമായും  ഒരു അക്കാദമിക് തലത്തിലൂന്നിയുമാണ് അദ്ദേഹം ഈ വിഷയത്തെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ  "കുട്ടിച്ചാത്തൻ,  അയ്യപ്പൻ, ശാസ്താവ് എന്ന പുസ്തകത്തിലായാലും അദ്ദേഹത്തിന്റെ പ്രഥമ ഗ്രന്ഥമായ തന്ത്രരഹസ്യത്തിലായാലും ഈ ആധികാരികതയും  അക്കാഡമിക്ക് നിലവാരവും കാണാൻ സാധിക്കും.  

 ശ്രീ: രാമാനന്ദിൽ നിന്നും തന്ത്രകേരളം ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. തന്ത്രസംബന്ധിയായ ഗ്രന്ഥങ്ങളുടെ മലയാള പരിഭാഷ ഇല്ലെന്നു തന്നെ പറയാം. ഈ കുറവ് നികത്താൻ ഇദ്ദേഹത്തെപ്പോലെ തന്ത്രയെ ആഴത്തിൽ അനുഭവിച്ചവർക്ക് മാത്രമേ സാദ്ധ്യമാവുകയുമുള്ളൂ . തന്ത്രമാർഗ്ഗ രഹസ്യം, യോഗിനീ ഹൃദയം, യക്ഷിണീതന്ത്രം എന്നീ ഗ്രന്ഥങ്ങളുടെ പണിപ്പുരയിലാണ് അദ്ദേഹമെന്നത് കേരളത്തിലെ താന്ത്രിക രെ സംബന്ധിച്ചേടത്തോളം അതീവ സന്തോഷം പകരുന്ന ഒരു കാര്യമാണ്. ഇതേപോലെ തൃക ദർശനത്തെക്കുറിച്ചും കാശ്മീരശൈവിസത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ വളരെ പെട്ടെന്ന് തന്നെ എഴുതി കേരളത്തിന്റെ താന്ത്രിക പാരമ്പര്യത്തിന് ഒരു വൻ  മുതൽക്കൂട്ടാക്കി മാറ്റി  ഭാരതത്തിന്റെ താന്ത്രിക പാരമ്പര്യത്തെ വീണ്ടെടുക്കാൻ സാധിക്കുന്ന ഒരു സത്കർമ്മത്തിന് താങ്കൾക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് എല്ലാ ഗുരുപരമ്പരകൾക്കും പ്രണാമങ്ങൾ അർപ്പിച്ച് കൊണ്ട്  പ്രിയ സഹോദരൻ രാമാനന്ദ് അങ്ങേക്ക് ഒരുപാട് ഒരുപാട് ഒരുപാട് നന്ദി .
ഡോ: ശ്രീനാഥ് കാരയാട്ട് 
(Thathagatha noitic and thatric research academy )